Time Taken To Read 5 Minutes
അരളിപ്പൂവേ പൊന്നരളിപ്പൂവേ ആനന്തതാഴ്‌വരയിൽ ആലോലമാടി ആരെയാരെ കാത്തു നിൽപ്പൂ നീ…
കിഴക്കുണരും കാമുകാനാം കതിരോനെയോ .. കവിളത്തു ഉമ്മതരും കള്ളനേയോ? കാണാക്കുന്നിന്റെ നെറുകയിലെ കാമിനിമാരം നിന്റെ കൂട്ടുകാരെയോ
കുഴലൂതിഎത്തിടുന്ന പാട്ടുകാരനെയോ കുളിരുകോരി കാത്തിടുന്ന കൂട്ടുകാരെയോ. കാണാക്കനിവിന്റെ വനികയിലെ കാതരമാരാം നിന്റെ തോഴിമാരെയോ…
പൂവിനെ വർണ്ണിച്ചു വരികളങ്ങനെ പൊവുന്നു…. ഈ വരികൾ എന്റേതല്ല (കടപ്പാട്)
..കുറച്ചു മാസങ്ങൾക്കു മുൻപ് ഏറെ ചർച്ചചെയ്യപ്പെട്ട ഒരു വിഷയമാണ് അരളിപ്പൂവും അതിന്റെ ഉപയോഗവും. ഹിന്ദുക്കൾ പൂജാദികർമങ്ങൾക്കു ഉപയോഗിക്കുന്നതിനേപ്പറ്റി . അനുകൂലച്ചും പ്രതികൂലിച്ചുമുള്ള അഭിപ്രായങ്ങൾ വായിച്ചു ആകെ കൺഫ്യൂഷനിലാണ് ജനങ്ങൾ? പ്രത്യേകിച്ച് ഭക്തജനങ്ങൾ …! സനാതന ധർമ്മ വിശ്വാസികൾ. മറ്റൊരു എടുത്തുപറയേണ്ട വസ്തുത
ഈ കൺഫ്യൂഷൻ മുഴുവൻ കേരളത്തിലാണെന്നുള്ളതാണ് … കേരളീയർക്കിടയിലാണ് കൂടുതൽ കണ്ടുവരുന്നത് !,
ഇങ്ങനെ പറയാൻ കാരണം ഏറേ ബോധവൽക്കരിക്കപ്പെട്ട, സാക്ഷരതയിൽ മുൻപന്തിയിലാണ് കേരളമെന്നു പറയപ്പെടുന്നുണ്ടെങ്കിലും പല വിഷയത്തിലും ഈസമൂഹത്തിന്റെ അജ്ഞത വല്ലാത്തൊരവസ്ഥയിൽ എത്തിക്കുന്നുണ്ട് എന്നുള്ളതിൽ തർക്കമില്ല; പ്രത്യേകിച്ച് ഹിന്ദുവിന്റെ സംസ്ക്കാരങ്ങളും ആചാരവുമായി ബന്ധപ്പെട്ടുള്ളതാവുമ്പോൾ?, അതിന്റെ ഒരു ഉദാഹരണമാണ് ഇപ്പോഴുള്ള ഈ അരളിപ്പൂവിവാദം. വീണ്ടും സജീവമാകാൻ കാരണം? ഈയ്യിടെ ഉണ്ടായ ഒരു സ്ത്രീയുടെ ആകസ്‌മ്മീകമായ മരണവുമായി ബന്ധപ്പെടുത്തിയാണല്ലോ ഇപ്പോൾ വീണ്ടും സജീവമാവുന്നതു ….? ഇപ്പോഴുണ്ടാവുന്ന ഈ വിവാദത്തെ ഇഷ്ടമില്ലാത്ത അച്ചി തൊട്ടതെല്ലാം കുറ്റമായികാണുന്നു എന്ന ചൊല്ലിനെപ്പോലെ കണ്ടാൽ മതി…
ഇങ്ങനെ എനിക്ക് തോന്നാൻ കാരണം, തമിഴ്നാട്ടിലേയും കേരളത്തിലേയും ആചാരപ്രകാരം ചെയ്യുന്ന പൂജാദികർമങ്ങൾക്കു സാക്ഷിയായ എനിക്ക് എന്റെ വിവേചന ബുദ്ദിക്കു തോന്നുന്നതാണ് ഈ വിഷയത്തിൽ എഴുതാനുള്ളത് .. വായിക്കാൻ താൽപ്പ്ര്യ മുള്ളവർക്കു വായിച്ചു അവരവരുടെ വിവേചന ബുദ്ദിക്കനുസരിച്ചു സ്വീകരിക്കുകയോ അവഗണിക്കുകയോ ചെയ്യാനുള്ള സ്വാതന്ദ്ര്യമുള്ള രാജ്യത്താണ് നമ്മൾ ജീവിക്കുന്നതെങ്കിലും? ഒരു ശരാശരി ദൈവീകമായി ചിന്തിക്കുന്ന ഹിന്ദുവിന് ഈ വിഷയത്തിൽ അവന്റെ /അവളുടെ സ്വാതന്ദ്ര്യത്തിനു വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട് എന്നാണ് എൻറെ ബോദ്ദ്യം …
ഉദാഹരണം, തമിഴ്‌നാട്ടിലെ പ്രസിദ്ധദമായ പഴനി ക്ഷേത്രത്തിലെ ഐതിഹ്യങ്ങളും ക്ഷേത്ര ഗ്രന്ഥങ്ങളും അനുസരിച്ച് വെളിപ്പെടുത്തിയിരിക്കുന്നത് “ബോഗർമുനി” മുരുകൻ്റെ മൂർത്തിയെ ഒമ്പത് വിഷമുള്ള ഔഷധങ്ങൾ (നവപാഷാണം) കലർത്തി പ്രത്യേക പൂജകളും മന്ത്രങ്ങളും ചൊല്ലി നിർമ്മിച്ചുവെന്നു വിശ്വസിച്ചുവരുന്നു..
തമിഴ്‌നാട്ടിൽത്തന്നെ അദ്ദേഹം “കുഴന്തൈ വേലപ്പാർ” എന്ന മറ്റൊരു മുരുകക്ഷേത്രവും സ്ഥാപിച്ചിട്ടുണ്ട്.
ഈ വിഗ്രഹങ്ങളിൽ അഭിഷേകം ചെയ്യുന്നതാകട്ടെ ഒരു പ്രത്യേക അനുപാതത്തിൽ പഴവും, തേനും, നെയ്യും, കൽക്കണ്ടവും ശർക്കരയും ചേർത്തുകൊണ്ട് ഉണ്ടാക്കിയ “പഞ്ചാമൃതം” അഭിഷേകം ചെയ്തു പ്രസാദമായി നൽകുമ്പോൾ അരളിപ്പൂവു പോലുള്ള പുഷ്പ്പങ്ങൾ സമർപ്പിച്ചു നൽകുന്നത് കണ്ടിട്ടുണ്ട് . പ്രസാദം ഏറ്റുവാങ്ങിയ ഭക്തർ അത് വെളിയിൽ കളയുകയണ് പതിവ്. പുഷ്പ്പാഞ്ജലി പ്രസാദത്തോടൊപ്പമാണെങ്കിൽ ഒന്നുകിൽ മുടിയിൽ ചൂടും അല്ലെങ്കിൽ ചെവിയിൽ തിരുകും, അല്ലാതെ ആരും ഭക്ഷിക്കുന്നതായി കണ്ടിട്ടില്ല.
ഇവിടെ നമ്മൾ മനസ്സിലാക്കേണ്ട വസ്തുത, ഒൻപതു വിഷവസ്തുക്കൾ ചേർത്ത് നിർമ്മിച്ച പ്രതിമയിൽ പഞ്ചാമൃതം അഭിഷേകം ചെയ്തു ഭക്ഷിക്കുമ്പോൾ അത് വിഷരഹിതമായ ഔഷധമായി മാറുന്നു എന്ന് അനുഭവം …! (തേനും – നെയ്യും – ശരിയായ അളവിൽ ചേർത്തില്ലെങ്കിൽ അതും വിഷമായി മാറും എന്നതും നമ്മൾ ഓർക്കണം)
ഒരുകാലത്തു പാവപ്പെട്ടവന്റെ ഭക്ഷണമെന്നു മുദ്രകുത്തി അവജ്ഞയോടെ കണ്ട കപ്പ (കൊള്ളിക്കിഴങ്) പിൽക്കാലത്തു കേരളത്തിന്റെ ദാരിദ്ര്യംതന്നെ മാറ്റാൻ ഉപകാരപെട്ടു … ഇന്ന് ആ വസ്തു പഞ്ച നക്ഷത്ര ഹോട്ടലിൽവരെ പ്രധാന വിഭവമാണെങ്കിലും അതിലും സയനൈഡ് എന്ന മാരകവിഷം അടങ്ങിയിട്ടുണ്ട് . ഇതൊക്കെ നമ്മുടെ പൂർവീകർ മനസ്സിലാക്കിത്തന്നെയാണ്…
കപ്പയുടെ തോലും തണ്ടും ഇലയും നാൽക്കാലികൾക്കു പോലും നൽകാതെ സംസ്കരിക്കുന്നത് .
കപ്പ തൊലികളഞ്ഞു പലവട്ടം കഴുകി മഞ്ഞളിട്ടകലർത്തിയ വെള്ളത്തിൽ പുഴുങ്ങി വെള്ളം വാർത്തതിന് ശേഷമുപയോഗിക്കുന്നത് ഇതിലേ വിഷാംശം കളയുന്നതിനാണ് എന്നുള്ള അറിവും നമുക്ക് നമ്മുടെ പൂർവീകരിൽ നിന്നും പകർന്നുകിട്ടിയതാണ്. കപ്പ അരിഞ്ഞിടുമ്പോൾ കുട്ടികൾ ആരെങ്കിലും പച്ചകപ്പ എടുത്തുതിന്നുമ്പോൾ മുതിർന്നവർ തടയുന്നതും ശകാരിക്കുന്നതും നമ്മൾ കണ്ടിട്ടുണ്ടാവും … എല്ലാവർക്കും പ്രശ്നങ്ങൾ ഉണ്ടാക്കില്ലെങ്കിലും ശർദ്ദലും ഓക്കാനവും ചിലരിൽ കാണാം … ഇതൊക്കെ ഇതിലടങ്ങിയ വിഷാംശംമൂലമാണെന്നു നമ്മളോർക്കാതെ പോവുന്നു …
ദിവസം ഒരാപ്പിൾ കഴിച്ചാൽ രോഗങ്ങളില്ലാതെ ജീവിക്കാമെന്ന പറയുന്ന ആപ്പിളിലെ കുരു വിഷമല്ലേ ? എന്നിട്ടും കുരു കളഞ്ഞു ആപ്പിൾ നമ്മൾ ഭക്ഷിക്കുന്നില്ലേ? പൂവിന്റെ പേരിലുള്ള വിവാദമൊക്കെ ഉണ്ടാക്കുന്നതിന്റെ പിന്നിൽ പൂമാഫിയയും ഹിന്ദുക്കളുടെ ആചാരരീതിയെ ഇല്ലാതാക്കുക എന്ന ഗൂഢ ലക്ഷ്യവും ഉണ്ട് ഇത് തിരിച്ചറിയാതെ പോവരുത് …. തിരിച്ചറിഞ്ഞാൽ ഹിന്ദുവിന് നല്ലതു ….
എരുക്ക് എന്നൊരു ചെടിയെപ്പറ്റി നമ്മൾകേട്ടിരിക്കും , അതുപയോഗിച്ചു പല ഔഷധങ്ങളും നിർമ്മിക്കുന്നുണ്ട് , മരണാനന്തര കർമങ്ങൾക്കും ഇതിന്റെ തണ്ടു ഉപയോഗിക്കുന്നതായി കണ്ടിട്ടുണ്ട് . ഇലവാട്ടി വേദനയുള്ള ഭാഗത്തു പൊതിഞ്ഞു വേദനാസംഹാരിയായി ഉപയോഗിക്കുന്നു . ഇതിന്റെ വേര് കഷായംവെച്ചു ഹെർണിയ മൂത്ര തടസ്സം പോസ്ട്രേറ്റ് സംബന്ധമായ അസുഖങ്ങൾക്കു ഉപയോഗിക്കുന്നുണ്ട്. എരുക്കിൻപൂമാല വിഘ്നേശ്വരഭഗവാന് വിശേഷമാണ്.
മുകളിൽ പറഞ്ഞതൊക്കെ വിഷമടങ്ങിയ പദാർത്ഥമാണെന്നറിഞ്ഞിട്ടും നമ്മൾ അത് ഉപയോഗിച്ചുവരുന്നു ഇന്നും.. എന്നാൽ ഒറ്റപ്പെട്ട ചില അനിഷ്ട സംഭവംങ്ങൾ ഒഴിച്ചാൽ പറയത്തക്ക ഒരു അനിഷ്ടസംഭവങ്ങളും നമുക്കിടയിൽ ഉണ്ടായിട്ടില്ല . ഈ അരളിപ്പൂവിന്റെ വിഷയത്തിലും നമ്മൾ അങ്ങനെയേ വിലയിരുത്തേണ്ടൂ…
ഈ പൂവിവാദം കേൾക്കുമ്പോൾ കേരളത്തിലെയും തമിഴ്‌നാട്ടിലെയും പൂക്കച്ചവടക്കാരാണോ ഇതിനുപിന്നിലെന്നു സംശയിച്ചാൽ തെറ്റില്ല, ഇങ്ങനെ പറയാൻ കാരണം … പൊതുവെ കേരളത്തിൽ പൂക്കൾ ഇറക്കുമതിചെയ്യുന്നതു കർണ്ണാടക തമിഴ്‌നാടുകളിൽനിന്നാണ് … ഇതിൽ അരളിപ്പൂവിനുള്ള സ്ഥാനവും ചെറുതല്ല എന്നാൽ ഈയ്യിടെയായി നേഷനൽ ഹൈവേയുടെ ഡിവൈഡറിലും വശങ്ങളിലും അരളിച്ചെടി വെച്ചുപിടിപ്പിച്ചിട്ടുണ്ട് മാത്രമല്ല ഈ പുഷ്പ്പം പൂജകൾക്ക് ഉപയോഗിക്കാമെന്നറിഞ്ഞു കേരളത്തിലും വ്യാപകമായി വളർത്തി ഉപയോഗിക്കാൻ മലയാളി തുടങ്ങിയതോടെ ചെറുകിട പൂക്കച്ചവടക്കാരും നാടോടിപ്പൂക്കച്ചവടക്കാരും ഇത് ധാരാളം പ്രാദേശിഗമായി ലഭിക്കുന്നതിനെ ആശ്രയിക്കുമ്പോൾ കർണ്ണാടക തമിഴ്‌നാട്ടിലെ മൊത്തക്കച്ചവടക്കാരെ വല്ലാതെ ഭയപ്പെടുത്തുന്നുണ്ട്. ഇത് തിരിച്ചറിഞ്ഞ ലോബിയാണ് ഇതിന്റെപിന്നിലെന്നും പറയപ്പെടുന്നുണ്ട് .
ഒരു അരളിപൂ കടിച്ചുമരിച്ചു എന്ന സംശയത്തിന്റെ പേരിൽ ക്ഷേത്രങ്ങളിൽ ആ പൂവ് വിലക്കപ്പെട്ടു, ചെടി വെട്ടി നശിപ്പിക്കണം എന്നായി….. മൊത്തത്തിൽ ആ പൂവ് മലയാളികൾക്ക് വർജ്യമായി….
എന്നാൽ വിദേശിയായ് കടന്നുവന്ന കുഴിമന്തി തിന്നു മരിച്ചാലും, ഷവശർമ്മ തിന്നു മരിച്ചാലും മതേതരമലയാളിക്ക് അത് ഒറ്റപ്പെട്ട സംഭവം….
പൂവെവിടെ… ? കുഴിമന്തി എവിടെ… ? ചിന്തിച്ചിട്ടുണ്ടോ… ഭക്ഷിക്കാനായി ഉണ്ടാക്കിയ സാദനം തിന്നുച്ചത്താൽ ഒറ്റപ്പെട്ട സംഭവം പൂജയ്ക്കെടുക്കേണ്ട പുഷ്പ്പം അറിഞ്ഞോ അറിയാതെയോ കഴിച്ചു മരണപ്പെട്ടാൽ നിരോദനം .?
തീയ്യും, വൈദ്ദുതിയും, ഗേസും, പെട്രോളും, ഡീസലും, ഷെഡ്യൂൾഡ് ഗണത്തിൽപ്പെട്ട പല മരുന്നുകളും എത്രത്തോളം ശ്രദ്ധയോടെ നമ്മൾ ഉപയോഗിക്കുന്നു എന്നതു പോലെയിരിക്കും അതിന്റെ ഫലം … അല്ലാതെ കേൻസർ പോലുള്ള മാരകമായ വേദനയിൽനിന്നും ആശ്വാസം കിട്ടുവാൻ ഉപയോഗിക്കുന്ന മരുന്നുകൾ ലഹരിവസ്തുവായി ഉപയോഗിക്കുന്നവരും നമുക്കിടയിലുണ്ട് … ഇവരെയൊക്കെ ബോധവൽക്കരിക്കേണ്ടതുപോലെ ഈ അരളിപ്പൂവിഷയത്തിലും ബോധവൽക്കരിക്കുന്നതിനു പകരം ആ പുഷ്പ്പം തന്നെ വേണ്ടെന്നുവെക്കുന്നതിൻറെ ഭവിഷ്യത് വർഷങ്ങൾ കഴിഞ്ഞേ നമ്മൾക്ക് ഹിന്ദുക്കൾക്ക് മനസ്സിലാവൂ… ഇത്തരം തെറ്റായ പൈതൃക ആചാരങ്ങൾ ശാസ്ത്രബോധത്തിന്റെ ഹുങ്കിൽ പ്രകൃതിയെ നശിപ്പിച്ചതിന്റെ ഭവിഷ്യത്താണ് ഇന്ന് നമ്മളനുഭവിക്കുന്നതു എന്നുപറയുന്നതിനോടൊപ്പം
നിഷ്ക്കളങ്കമായ കണിക്കൊന്നയെ കൊന്ന പ്പൂവെന്നു വിളിച്ചാക്ഷേപിച്ച അകറ്റിനിർത്താൻ ശ്രമിച്ച മലയാളിയെക്കൊണ്ട് തന്റെ ഒരുവർഷത്തെ ഐശ്വര്യത്തിന്റെ സാക്ഷിയായി കണികാണാൻ കണിക്കൊന്നയായി സ്വീകരിക്കാനുള്ള വരം നല്കിയതുപോലെ…
മുരുകനും – ശിവനും – ദേവിയും ഒരുമിച്ച് എഴുന്നെള്ളി വരം നൽകേണ്ടിവരുമോ ഈ അരളിയെ രക്ഷിക്കാൻ എന്ന് പറഞ്ഞു നിർത്തട്ടെ ….
വാൽക്കഷണം: – മൃഷ്ട്ടാണ സദ്ധ്യകഴിഞ്ഞു മൂന്നും കൂട്ടി മുറുക്കുന്ന ഭാരതീയന്റെ / കേരളീയന്റെ പാരമ്പര്യത്ത ആദ്യം ലഹരിക്കായി പുകയിലയും അതുപിന്നീട് പരിഷ്‌ക്കരിച് …പലകൂട്ടുകളും ചേർത്ത് പാൻ എന്നപേരിലും, കാലംപോകെ മനുഷ്യന് പരിഷ്‌ക്കാരവും അറിവും കൂടുംതോറും അതിനെ കൂടുതൽ ലഹരികൾചേർത്തു വിൽപ്പനയ്‌ക്കെത്തിച്ചു മനുഷ്യനെ അടിമയാക്കി … ഇപ്പോൾ അത് നിയമവിരുദ്ധമാക്കിയെങ്കിലും മൂന്നുകൂട്ടിമുറുക്കുന്ന ആരോഗ്യകരമായ സംബ്രതായത്തെയും ഇല്ലാതാക്കുകയല്ലേ ?
മഠത്തിൽ ബാബുജയപ്രകാശ്….. ✍ My Watsapp Contact No – 9500716709


