Tine Taken To Read 3 Minutes
ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ജനാതിപത്യ രാഷ്ട്രമായ ഭാരതത്തിലെ തിരഞ്ഞെടുപ്പെന്ന മഹോൽസവത്തിനു ആരംഭം കുറിക്കുകയാണ്.
അഞ്ചു വർഷം കൂടുമ്പോൾ നടക്കുന്ന ഈ കുംഭമേളയിൽ രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽനിന്നുമായി 1.86 കോടി പുതുമുഖങ്ങളെ ഉൾപ്പെടുത്തി മൊത്തം 96.8 കോടിയോളം വോട്ടർമാർ പങ്കെടുക്കുന്ന ഈ മഹോത്സവത്തിന് കൊടിയേറ്റുന്നതിന് ആദ്ദ്യലാപ്പിൽ തന്നെ തമിഴ്‌നാടിനേയും പുതുച്ചേരിയെയ്യും ഉൾപ്പെടുത്തിയതിൽ നമുക്ക് അഭിമാനിക്കാം.
ക്ഷേത്രങ്ങളുടെ നഗരിയായ തമിഴ്‌നാട്ടിൽ നിന്നും ആരംഭിക്കുന്നതിൽ ഒരു പ്രത്യേകതയുണ്ട് … ഒരു വശത്തു സനാതനധർമ്മത്തെ തള്ളിപ്പറഞ്ഞു നശിപ്പിക്കണമെന്നു പറയുന്നവരും മറുവശത്തു ക്ഷേത്രനഗരിയായ തമിഴ്‌നാടിന്റെ പാരമ്പര്യം അവരവരുടെ വിശ്വാസത്തിനനനുസരിച്ചു സംരക്ഷിക്കപ്പെടുവാനും വേണ്ടിയുള്ള ധർമ്മയുദ്ദം . അതിൽആര് വിജയം നേടണമെന്നുള്ള തീരുമാനം നമ്മുടെ കൈകളിലാണ് … ആ മഹോത്സവത്തിന് ആരംഭംകുറിക്കുകയാണ് നാളെ . നിങ്ങൾ അലക്ഷ്യരായിരിക്കാതെ നാളത്തെ ദിവസത്തിൽ എത്രയും വേഗത്തിൽ ബൂത്തിലെത്തി നിങ്ങളുടെ സമ്മതിദാനാം സമർപ്പിക്കണം ….
തികച്ചും, ജനാധിപത്യത്തിൻ്റെയും പൗരപങ്കാളിത്തത്തിൻ്റെയും സത്ത ഉൾക്കൊണ്ടുകൊണ്ട്, ഇന്ത്യയിലെ തിരഞ്ഞെടുപ്പുകൾ തീർച്ചയായും ഉത്സവങ്ങൾക്ക് സമാനമായി ആഘോഷിക്കപ്പെടുന്നു എന്ന് ഞാൻ വിലയിരുത്തട്ടെ?
ഉത്സവങ്ങൾ ആളുകളെ സന്തോഷത്തിലും ഐക്യത്തിലും ഒരുമിച്ച് കൊണ്ടുവരുന്നത് പോലെ, തിരഞ്ഞെടുപ്പുകൾ പൗരന്മാരെ അവരുടെ കൂട്ടായ ഭാവി രൂപപ്പെടുത്തുന്നതിനുള്ള പങ്കിട്ട ശ്രമത്തിൽ ജാതി മത വർണ്ണ ബേദമന്ന്യേ ജനങ്ങളെ ഒന്നിപ്പിക്കുന്നു
തിരഞ്ഞെടുപ്പിൽ ഓരോ വോട്ടും വെറുമൊരു വ്യക്തിഗതമായി നൽകുന്ന പ്രക്രിയയായി കാണരുത്, മറിച്ചു , മുഴുവൻ രാജ്യത്തിൻ്റെയും അഭിവൃദ്ധിക്കും ക്ഷേമത്തിനും വേണ്ടിയുള്ള സംഭാവനയാണ്, എങ്കിലേ ഇത് പ്രത്യക്ഷത്തിൽ ജനാധിപത്യത്തിൻ്റെ ശക്തിയെ പ്രതീകപ്പെടുത്തുകയുള്ളൂ…
ഉത്സവങ്ങൾ ആഘോഷത്തിൻ്റെയും സംസ്‌ക്കാരത്തിന്റെയും പ്രതിഫലനമായി ആഘോഷിക്കുമ്പോൾ ഭരണഘടന വിഭാവനം ചെയ്യുന്ന മൂല്യങ്ങളെക്കുറിച്ച് പ്രതിഫലിപ്പിക്കാനും ജനങ്ങളുടെ പങ്കാളിത്തത്തിലൂടെ അത് ഉയർത്തിപ്പിടിക്കാനുള്ള പ്രതിബദ്ധത വീണ്ടും ഉറപ്പിക്കാനും തിരഞ്ഞെടുപ്പുകൾ പൗരന്മാർക്ക് അവസരമൊരുക്കുന്നു. അതിനാൽ, നമുക്ക് ജനാധിപത്യത്തിൻ്റെ ഉത്സവം പൂർണ്ണ തീക്ഷ്ണതയോടെ ആഘോഷിക്കാം,
നമ്മുടെ രാജ്യത്തിൻ്റെ ഭാഗധേയം രൂപപ്പെടുത്തുന്നതിലൂടെ നമ്മൾ അർപ്പിക്കുന്ന വോട്ടിന്റെ മൂല്ല്യം ലോകസഭയിലും അനുപാതീകമായി രാജ്യസഭയിലും പ്രതിദ്ദ്വനിക്കണമെങ്കിൽ ഓരോ വോട്ടും പ്രധാനമാണെന്നും ചിന്തിച്ചു രാജ്യനന്മയ്ക്കു പ്രയോജനം ചെയ്യുമെന്ന് ഉറപ്പുള്ള പാർട്ടിക്കും അവർ പിന്തുണനൽകുന്ന സ്ഥാനാർത്ഥിക്കും നൽകി രാജ്യത്തിൻറെ സുരക്ഷതത്വം നൽകാനുതക്കട്ടെ …
പൊതുതിരഞ്ഞെടുപ്പുകൾ: ജനാധിപത്യത്തിൻ്റെ അടിസ്ഥാന വശമാണ് , പൗരന്മാർക്ക് അവരുടെ പ്രതിനിധികളെ തിരഞ്ഞെടുക്കാനും സർക്കാരിനെ രൂപപ്പെടുത്താനും അനുവദിക്കുന്നു….
ഈ മഹത്തായ പ്രക്രിയയിൽ നിങ്ങൾക്ക് പിഴവുപറ്റരുത് … ഒരുപ്രലോഭനത്തിനും വഴങ്ങാതെ സ്വയം ചിന്തിച്ചു തീരുമാനനെടുക്കുക അത് നിങ്ങളുടെ ഉത്തരവാദിത്തമാണ് … നിങ്ങൾക്ക് പിഴച്ചാൽ അതിന്റെ പൂർണ്ണ ഉത്തരവാദിത്തവും നിങ്ങൾക്ക് തന്നെ എന്ന് ഓർമ്മിപ്പിച്ചു നിർത്തട്ടെ …
സ്നേഹപൂർവ്വം
മഠത്തിൽ ബാബു ജയപ്രകാശ് …..✍
My WhatsApp Contact No 9500716709
