സൂര്യഗ്രഹണം കഴിഞ്ഞുള്ള ഇന്നത്തെ രാത്രിയിലെ നഖ്‌പൊട്ടുപോലെ മാനത്തു തെളിഞ്ഞ ചന്ദ്രക്കലയുടെ പ്രഭയിൽ നാം ഒത്തുകൂടുമ്പോൾ, നമ്മുടെ ഹൃദയങ്ങൾ സ്നേഹത്തിൻ്റെ ഊഷ്മളതയും, സൗഹൃദത്തിൻ്റെ ശക്തിയും, സാഹോദര്യത്തിൻ്റെ ബന്ധവും, കുടുംബത്തിൻ്റെ ആലിംഗനവും കൊണ്ട് ഹൃദയത്തിൽ സന്തോഷം നിറയ്ക്കാം.
അങ്ങനെയാവുമ്പോൾ നമ്മുടെ സംഭാഷണങ്ങൾക്ക് കവിതയുടെ മാധുര്യവും, ഗദ്യത്തിൻ്റെ ആഴംവും, പോലെ ലോകമെമ്പാടും സമാധാനവും ഐക്യവും സന്തോഷവും നൽകി പരസ്പ്പര ബന്ധങ്ങൾ ഉറപ്പിക്കാനാവും.
ഒപ്പം ഈ അനുഗ്രഹീത അവസരത്തിൽ നമ്മളെ വിട്ടുപോയ ആത്മാക്കളുടെ ഓർമ്മകൾ പുതുക്കി അവരോടൊപ്പം അനുഭവിച്ച നല്ല ഓർമ്മകളുടെ ബന്ധിപ്പിക്കാനുമുള്ള കഥ പറയലിൻ്റെ മാന്ത്രികത നമുക്ക് ആഘോഷിക്കാം.
എല്ലാം ഒത്തുചേരുമ്പോൾ അള്ളാഹു നിങ്ങളിൽ നിന്നും ഞങ്ങളിൽ നിന്നും സൽകർമ്മങ്ങൾ സ്വീകരിക്കും..
എല്ലാവർക്കും എന്റെ സ്നേഹംനിറഞ്ഞ ഈദ് മുബാറക്ക്
മഠത്തിൽ ബാബു ജയപ്രകാശ്………✍ My WatsApp Contact No – 9500716709

