Time Taken To Read 8 Minutes
പരിശുദ്ധ റംസാൻ മാസത്തിന്റെ അവസാന നാളുകളിൽ എന്റെ സുഹൃത് ശ്രീ താജു എനിക്ക് അയച്ചുതന്ന കുറിപ്പാണു താഴെ ഷെയർ ചെയുന്നത്. അത് വായിച്ചപ്പോൾ വർഷങ്ങൾക്കു മുൻപ് ഞാൻ വായിച്ച സമാനമായ മറ്റൊരു വാർത്തയും എഴുതിയിട്ടുണ്ട് ..
…. താജൂ… താങ്കൾ അയച്ച കുറിപ്പ് വായിച്ചപ്പോൾ മനസ്സിലോടിയെത്തിയ മറ്റൊരു വായനാ അറിവ് പങ്കുവെക്കട്ടെ ….
വർഷങ്ങൾക്കു മുൻപ് … വായിച്ച ഒരു വാർത്തയാ .. തമിഴ് നാട്ടിലെ (അന്നത്തെ മദ്രാസിലെ).. കോടമ്പാക്കം റെയിൽവേ ബ്രിഡ്‌ജ്‌നടുത്താണെന്നൊരോർമ്മ…? ഇതുപോലെ ട്രെയിൻ കടന്നുപോകാൻ ഗേറ്റ് അടച്ചിട്ടിരിക്കുന്ന …
അന്ന് വാഹനങ്ങൾ ഒക്കെ വളരെ കുറവാണ്. കൂടുതൽ ആളുകളും സൈക്കിൾ റിക്ഷയെ ആശ്രയിക്കുന്ന കാലം … ഒരു സൈക്കിൾ റിക്ഷ ഗേറ്റു തുറക്കുന്നതും കാത്ത് നിൽക്കുന്നു ..നല്ല മഴയും. തൊട്ടുപിറകിൽ ഒരു അംബാസിഡർ കാർ വന്നു നിന്ന് .
റിക്ഷയിൽ യാത്രക്കാരുണ്ട്.. വയോദികനായ റിക്ഷാക്കാരൻ തന്റെ സീറ്റിൽ നിന്നുമിറങ്ങി തലയിൽകെട്ടിയ തുണി എടുത്തു പിഴിഞ്ഞ് മുഖവും തലയും തുടക്കുന്നു … റിക്ഷാക്കാരൻ കാറിലേക്ക് നോക്കി … ആ നോട്ടത്തിൽനിന്നും തിരിച്ചറിയുന്നു അദ്ദേഹത്തിന്റെ ആ ദയനീയ മുഖം, ഇതിനിടയിൽ ശക്‌തിയായി പെയ്യുന്ന മഴയെ ഗൗനിക്കാതെ നനഞ്ഞുകുളിച്ചു നിസ്സഹായനായി… തന്റെ യാത്രക്കാരെ നനയുന്നതിൽ നിന്നും സംരക്ഷിക്കാൻ റിക്ഷയുടെ മുൻപിൽ കവർ ചെയ്ത താർപ്പൊളിൻ ഷീറ്റു സ്വയം നനഞ്ഞുകൊണ്ടു ശരിയാക്കുന്നതു കണ്ടിട്ടാവണം കാർ സീറ്റിന്റെ മുൻപിൽനിന്നും ഒരാൾ ഇറങ്ങി കുടയും ചൂടി റിക്ഷാക്കാരന്റെ അടുത്തുപോയി എന്തോ ചോദിക്കുന്നു… അതിനുശേഷം . എന്തോ കൈമാറി.
റിക്ഷാക്കാരൻ അദ്ദേഹത്തെ കൈകൂപ്പി ദൈവത്തെപ്പോലെ വണങ്ങി …
തനിക്കു ലഭിച്ച പൊതി കയ്യിൽ പിടിച്ചു കാറിന്റെ പിൻസീറ്റിനരികിലേക്കു വന്നു ഗ്ലാസിന്റെ ചില്ലും അൽപ്പം താഴ്ന്നു . റിക്ഷാക്കാരൻ തന്റെ തീഷ്‌ണമായ കണ്ണുകളിലൂടെ കൈകൂപ്പി കാറിനുള്ളിലേക്കു നോക്കി വണങ്ങി, റിക്ഷാക്കാരന്റെ ഭാവങ്ങളിൽ നിന്നും മനസ്സിലാക്കാം ഏതോ ദൈവതുല്യനായ വ്യക്തിയോട് കാട്ടുന്ന പ്രകടനങ്ങൾ ? ..റിക്ഷാക്കാരൻ തനിക്കു ലഭിച്ച പൊതി തുറന്നു … അത് മഴക്കോട്ടായിരുന്നു . അത് ധരിച്ചു… അദ്ദേഹത്തിന്റെ മുഘത്തു തെളിഞ്ഞ സന്തോഷം ഏതുവാക്കുകളിലൂടെ എഴുതണം എന്നെനിക്കറിയില്ല … താജൂ ..
അൽപ്പം കഴിഞ്ഞു ട്രെയിൻ കടന്നുപോയി. റിക്ഷാക്കാരൻ യാത്രക്കാരെയും കോണ്ടു തന്റെ യാത്രതുടർന്നു… പിറകെ കാറും കടന്നുപോയി.
പിറ്റേന്ന് ഈ വാർത്ത പത്രങ്ങളിൽ വർത്തയായപ്പോഴാണ് സംഭവം ജനങ്ങളറിയുന്നതു! അത് തമിഴ് ജനത ഒന്നടങ്കം വാഴ്ത്തുന്ന മക്കൾ തിലകം ശ്രീ എം .ജി രാമചന്ദ്രനായിരുന്നു എന്ന് .
തന്റെ ഓഫീസിലെത്തിയ അദ്ദേഹം സിക്രട്ടറിയെ വിളിച്ച റിക്ഷാക്കാരനിൽ നിന്നും ലഭിച്ച കണക്കനുസരിച്ചുള്ള എണ്ണത്തിനുള്ള മഴക്കോട്ടു വാങ്ങി പിറ്റേന്ന് വിതരണം ചെയ്തു. അന്ന് ശ്രീ എം ജി ആർ സിനിമാനടൻ മാത്രമായിരുന്നു .
കാലം പോകെ അദ്ദേഹം തമിഴ് നാട്ടിന്റെ മുഖ്യമന്ത്രിയുമായി . താൻ മുഖ്യമന്ത്രിയായി അധികാരമേറ്റ ശേഷം അദ്ദ്യം ഒപ്പുവെച്ച ഫയൽ തമിഴ്‌നാട്ടിലെ സൈക്കിൾ റിക്ഷാക്കാർക്കു മുഴുവൻ സർക്കാർ ചിലവിൽ മഴക്കോട്ടു വിതരണം ചെയ്യാനുള്ള ഫയലിലായിരുന്നു …എന്ന് വായിച്ചതായി ഓർമ്മ.
ഇവിടെ ഓർക്കേണ്ടത് ശ്രീ എം .ജി .ആറും പാലക്കാട്ടുകാരൻ …! സംഭവം നടക്കുന്നതും പാലക്കാട് ബോർഡറിൽ … അന്നത്തെ കാറിന്റെ സ്ഥാനം ഓട്ടോവും സൈക്കിൾറിക്ഷക്കു പകരം സ്‌കൂട്ടിയും ആയി ഞാൻ സങ്കൽപ്പിച്ചു എഴുത്തു നിർത്തുന്നു … (എല്ലാം മലയാളികളും)
ഇത്തരം പ്രവർത്തിയിലൂടെ നമുക്ക് വിലയിരുത്താം നൻമയുടെ ഉറവിടം വറ്റിയിട്ടില്ല എന്ന് ..
സ്നേഹത്തോടെ
അടിക്കുറിപ്പ് …..
ശ്രീ എം ജി രാമചന്ദ്രൻ തന്റെ ജീവിതത്തിൽ ഏതോ ഒരു നിമിഷത്തിൽ കണ്ട മറക്കേണ്ട ഒരു സംഭവം മനസ്സിൽ ഓർത്തുവെച്ചതിനാലായിരിക്കാം റിക്ഷാക്കാരൻ എന്ന സിനിമയിൽ അഭിനയിക്കാനായതും, അത് തമിഴ്ജനതയുടെ ഹൃദയത്തിൽ പതിയനായതും. ഒടുവിൽ അദ്ദേഹത്തെ തമിഴ്നാടിന്റെ മുഖ്യ മന്ത്രയാക്കിയതും .
താൻ കണ്ടുമറക്കേണ്ട സംഭവം വർഷങ്ങൾ കഴിഞ്ഞു മുഖ്യ മന്ത്രിയായപ്പോൾ ഓർത്തു റിഷാക്കാർക്കു വേണ്ടി ഓർത്തിട്ടുണ്ടെങ്കിൽ അത്തരം നേതാക്കളായിരിക്കണം രാജ്യംഭരിക്കേണ്ടത് എന്ന പാഠം ഉൾക്കൊണ്ടാവട്ടെ വരുന്ന തിരഞ്ഞെടുപ്പിൽ നമ്മുടെ സമ്മതിദാനം പ്രയോഗിക്കേണ്ടത് എന്ന ഓർമ്മപ്പെടുത്തലോടെ..
ബാബു ജയപ്രകാശ്
9500716709
ഇനി താജുവിന്റെ കുറിപ്പ്
പകലിലെ കൊടുംചൂടിൽ ഒരു മനോഹരമായ കാഴ്‌ച്ചക്ക് സാക്ഷിയായി.
സ്ഥലം, പാലക്കാട് – മലപ്പുറം ജില്ലയുടെ അതിർത്തിയായ പാലത്തറ ഗേറ്റ്. സമയം ഉച്ചക്ക് 2 മണി. ട്രെയിൻ പോകാൻ വേണ്ടി ഗേറ്റ് അടച്ചിട്ടിരിക്കുന്നു. പൊള്ളുന്ന വെയിലിൽ ഒരു പെൺകുട്ടി സ്‌കൂട്ടറിൽ വന്ന് നിന്നു. തൊട്ടുപുറകിൽ ഞാൻ കാറുമായി വന്ന് നിർത്തിയിട്ടു. ആ സമയം തന്നെ എന്റെ റൈറ്റ് സൈഡിൽ ഒരു ഓട്ടോയും വന്ന് നിന്നു.
നിമിഷങ്ങൾ….
ട്രെയിൻ വരാൻ ലേറ്റ് ആകും എന്ന് കണ്ട പെൺകുട്ടി സ്‌കൂട്ടർ അവിടെ സ്റ്റാൻഡ് ഇട്ട് വെച്ച്, അപ്പുറം റോഡ് സൈഡിലുള്ള ഒരു ചെറിയ കടയുടെ തണലിലേക്ക് ഇറങ്ങിപ്പോയി നിൽക്കുന്നു.
കനത്ത ചൂടിൽ സ്‌കൂട്ടി ആ വെയിലത്ത് ഇരിക്കുന്നത് അതിന്റെ സീറ്റ് ചൂടാകാനും, തിരിച്ച് ആ കുട്ടി വരുമ്പോൾ, അതിന് ആ സീറ്റിൽ ഇരിക്കാൻ ബുദ്ധിമുട്ടാകും എന്ന് മനസ്സിലാക്കി, ഓട്ടോയിലെ അച്ഛന്റെ പ്രായമുള്ള ആ ഡ്രൈവർ അദ്ദേഹത്തിന്റെ ഓട്ടോയിൽ നിന്നും ഒരു തോർത്ത് മുണ്ട് എടുത്ത് സീറ്റിൽ വിരിച്ചിടുന്നു. അപ്രതീക്ഷിതമായി അതുകണ്ട പെൺകുട്ടി, ആ മനുഷ്യനെ ആദരവാർന്ന സ്നേഹത്തോടെ നോക്കുന്നു, അവർ പരസ്പരം പുഞ്ചിരിക്കുന്നു.
സമയം കടന്ന് പോയി,, ഒടുവിൽ ചൂളം വിളിച്ച് ട്രെയിനും കടന്ന് പോയി…
ട്രെയിൻ പോയത് കണ്ട പെൺകുട്ടി വേഗം വന്ന്, തന്റെ സ്‌കൂട്ടിയുടെ സീറ്റിൽ നിന്നും ആ തോർത്ത് മുണ്ട് എടുത്ത് വളരെ ഭംഗിയായി നാലാക്കി മടക്കി ആ ഓട്ടോ ഡ്രൈവർക്ക് കൊടുക്കുന്നു. അതെടുക്കലും മടക്കലും സ്നേഹത്തോടെയുള്ള തിരിച്ചു കൊടുക്കലും. ഒരൊറ്റ പെരുമാറ്റത്തിലൂടെ മനുഷ്യർക്കുള്ളിലെ വ്യക്തിത്വം മനസ്സിലാക്കാൻ കഴിയുമെങ്കിൽ, അത് വായിച്ചെടുക്കാൻ കഴിഞ്ഞ നിമിഷങ്ങൾ. മിനിറ്റുകൾക്കുള്ളിൽ നടന്നത്, എവിടെ നിന്നോ വന്ന് എവിടോക്കോ പോകുന്ന അപരിചിതരായ രണ്ട് മനുഷ്യരുടെ ഉപാധികളില്ലാത്ത സ്നേഹം, സൗഹൃദം.
ലോകം ഇപ്പോഴും ഇങ്ങനെ ബാക്കി നിക്കുന്നത് ഇജ്ജാതി മനുഷ്യർ ബാക്കിയുള്ളത് കൊണ്ടാവണം. നിങ്ങളിൽ ചിലർക്കൊരു പക്ഷേ ഇതത്ര വലിയ കാര്യമായി തോന്നണമെന്നില്ല. എനിക്കെന്തോ വളരെ ഹൃദ്യമായി തോന്നി…… നമ്മുടെ കേരളം എത്ര സുന്ദരം 🥰💞💞💞💞🌹🌹 ശ്രീ താജു എനിക്ക് അയച്ചുതന്ന കുറിപ്പാണു താഴെ ഷെയർ ചെയുന്നത്. അത് വായിച്ചപ്പോൾ വർഷങ്ങൾക്കു മുൻപ് ഞാൻ വായിച്ച സമാനമായ മറ്റൊരു വാർത്തയും എഴുതിയിട്ടുണ്ട് ..
…. താജൂ… ഇതുവായിച്ചപ്പോൾ മനസ്സിലോടിയെത്തിയ മറ്റൊരു വായനാ അറിവ് പങ്കുവെക്കട്ടെ ….
വർഷങ്ങൾക്കു മുൻപ് … വായിച്ച ഒരു വാർത്തയാ .. തമിഴ് നാട്ടിലെ (അന്നത്തെ മദ്രാസിലെ).. കോടമ്പാക്കം റെയിൽവേ ബ്രിഡ്‌ജ്‌നടുത്താണെന്നൊരോർമ്മ…? ഇതുപോലെ ട്രെയിൻ കടന്നുപോകാൻ ഗേറ്റ് അടച്ചിട്ടിരിക്കുന്ന …
അന്ന് വാഹനങ്ങൾ ഒക്കെ വളരെ കുറവാണ്. കൂടുതൽ ആളുകളും സൈക്കിൾ റിക്ഷയെ ആശ്രയിക്കുന്ന കാലം … ഒരു സൈക്കിൾ റിക്ഷ ഗേറ്റു തുറക്കുന്നതും കത്ത് നിൽക്കുന്നു ..നല്ല മഴയും. തൊട്ടുപിറകിൽ ഒരു അംബാസിഡർ കാർ വന്നു നിന്ന് . റിക്ഷയിൽ അത്രക്കാരുണ്ട്.. വയോദികനായ റിക്ഷാക്കാരൻ തന്റെ സീറ്റിൽ നിന്നുമിറങ്ങി തലയിൽകെട്ടിയ തുണി എടുത്തു പിഴിഞ്ഞ് മുഖവും തലയും തുടക്കുന്നു … റിക്ഷാക്കാരൻ കാറിലേക്ക് നോക്കി … ആ നോട്ടത്തിൽനിന്നും തിരിച്ചറിയുന്നു അദ്ദേഹത്തിന്റെ ആ ദയനീയ മുഖം, നനഞ്ഞുകുളിച്ചു നിസ്സഹായനായി യാത്രക്കാരെ നനയുന്നതിൽ നിന്നും സംരക്ഷിക്കാൻ റിക്ഷയുടെ മുൻപിൽ കവർ ചെയ്ത താർപ്പൊളിൻ ഷീറ്റു സ്വയം നനഞ്ഞുകൊണ്ടു ശരിയാക്കുന്നതു കണ്ടിട്ടാവണം കാർ സീറ്റിന്റെ മുൻപിൽനിന്നും ഒരാൾ ഇറങ്ങി കുടയും ചൂടി റിക്ഷാക്കാരന്റെ അടുത്തുപോയി എന്തോ ചോദിക്കുന്നു… അതിനുശേഷം . എന്തോ കൈമാറി. റിക്ഷാക്കാരൻ അദ്ദേഹത്തെ കൈകൂപ്പി ദൈവത്തെപ്പോലെ വണങ്ങി …
തനിക്കു ലഭിച്ച പൊതി കയ്യിൽ പിടിച്ചു കാറിന്റെ പിൻസീറ്റിനരികിലേക്കു വന്നു ഗ്ലാസിന്റെ ചില്ലും അൽപ്പം താഴ്ന്നു . റിക്ഷാക്കാരൻ തന്റെ തീഷ്‌ണമായ കണ്ണുകളിലൂടെ കൈകൂപ്പി കാറിനുള്ളിലേക്കു നോക്കി വണങ്ങി, റിക്ഷാക്കാരന്റെ ഭാവങ്ങളിൽ നിന്നും മനസ്സിലാക്കാം ഏതോ ദൈവതുല്യനായ വ്യക്തിയോട് കാട്ടുന്ന പ്രകടനങ്ങൾ ? ..റിക്ഷാക്കാരൻ തനിക്കു ലഭിച്ച പൊതി തുറന്നു … അത് മഴക്കോട്ടായിരുന്നു . അത് ധരിച്ചു… അദ്ദേഹത്തിന്റെ മുഘത്തു തെളിഞ്ഞ സന്തോഷം ഏതുവാക്കുകളിലൂടെ എഴുതണം എന്നെനിക്കറിയില്ല … താജൂ ..
അൽപ്പം കഴിഞ്ഞു ട്രെയിൻ കടന്നുപോയി. റിക്ഷാക്കാരൻ യാത്രക്കാരെയും കണ്ടു തന്റെ യാത്രതുടർന്നു…
പിറകെ കാറും കടന്നുപോയി.
പിറ്റേന്ന് ഈ വാർത്ത പത്രങ്ങളിൽ വർത്തയായപ്പോഴാണ് സംഭവം ജനങ്ങളറിയുന്നതു! അത് തമിഴ് ജനത ഒന്നടങ്കം വാഴ്ത്തുന്ന മക്കൾ തിലകം ശ്രീ എം .ജി രാമചന്ദ്രനായിരുന്നു എന്ന് .
തന്റെ ഓഫീസിലെത്തിയ അദ്ദേഹം സിക്രട്ടറിയെ വിളിച്ച റിക്ഷാക്കാരനിൽ നിന്നും ലഭിച്ച കണക്കനുസരിച്ചുള്ള എണ്ണത്തിനുള്ള മഴക്കോട്ടു വാങ്ങി പിറ്റേന്ന് വിതരണം ചെയ്തു. അന്ന് ശ്രീ എം ജി ആർ സിനിമാനടൻ മാത്രമായിരുന്നു .
കാലം പോകെ അദ്ദേഹം തമിഴ് നാട്ടിന്റെ മുഖ്യമന്ത്രിയുമായി . താൻ മുഖ്യമന്ത്രിയായി അധികാരമേറ്റ ശേഷം അദ്ദ്യം ഒപ്പുവെച്ച ഫയൽ തമിഴ്‌നാട്ടിലെ സൈക്കിൾ റിക്ഷാക്കാർക്കു മുഴുവൻ സർക്കാർ ചിലവിൽ മഴക്കോട്ടു വിതരണം ചെയ്യാനുള്ള ഫയലിലായിരുന്നു …എന്ന് വായിച്ചതായി ഓർമ്മ.
ഇവിടെ ഓർക്കേണ്ടത് ശ്രീ എം .ജി .ആറും പാലക്കാട്ടുകാരൻ …! സംഭവം നടക്കുന്നതും പാലക്കാട് ബോർഡറിൽ … അന്നത്തെ കാറിന്റെ സ്ഥാനം ഓട്ടോവും സൈക്കിൾറിക്ഷക്കു പകരം സ്‌കൂട്ടിയും ആയി ഞാൻ സങ്കൽപ്പിച്ചു എഴുത്തു നിർത്തുന്നു …
ഇത്തരം പ്രവർത്തിയിലൂടെ നമുക്ക് വിലയിരുത്താം നൻമയുടെ ഉറവിടം വറ്റിയിട്ടില്ല എന്ന് ..
സ്നേഹത്തോടെ
ബാബു ജയപ്രകാശ്
9500716709
ഇനി താജുവിന്റെ കുറിപ്പ്
പകലിലെ കൊടുംചൂടിൽ ഒരു മനോഹരമായ കാഴ്‌ച്ചക്ക് സാക്ഷിയായി.
സ്ഥലം, പാലക്കാട് – മലപ്പുറം ജില്ലയുടെ അതിർത്തിയായ പാലത്തറ ഗേറ്റ്. സമയം ഉച്ചക്ക് 2 മണി. ട്രെയിൻ പോകാൻ വേണ്ടി ഗേറ്റ് അടച്ചിട്ടിരിക്കുന്നു. പൊള്ളുന്ന വെയിലിൽ ഒരു പെൺകുട്ടി സ്‌കൂട്ടറിൽ വന്ന് നിന്നു. തൊട്ടുപുറകിൽ ഞാൻ കാറുമായി വന്ന് നിർത്തിയിട്ടു. ആ സമയം തന്നെ എന്റെ റൈറ്റ് സൈഡിൽ ഒരു ഓട്ടോയും വന്ന് നിന്നു.
നിമിഷങ്ങൾ….
ട്രെയിൻ വരാൻ ലേറ്റ് ആകും എന്ന് കണ്ട പെൺകുട്ടി സ്‌കൂട്ടർ അവിടെ സ്റ്റാൻഡ് ഇട്ട് വെച്ച്, അപ്പുറം റോഡ് സൈഡിലുള്ള ഒരു ചെറിയ കടയുടെ തണലിലേക്ക് ഇറങ്ങിപ്പോയി നിൽക്കുന്നു.
കനത്ത ചൂടിൽ സ്‌കൂട്ടി ആ വെയിലത്ത് ഇരിക്കുന്നത് അതിന്റെ സീറ്റ് ചൂടാകാനും, തിരിച്ച് ആ കുട്ടി വരുമ്പോൾ, അതിന് ആ സീറ്റിൽ ഇരിക്കാൻ ബുദ്ധിമുട്ടാകും എന്ന് മനസ്സിലാക്കി, ഓട്ടോയിലെ അച്ഛന്റെ പ്രായമുള്ള ആ ഡ്രൈവർ അദ്ദേഹത്തിന്റെ ഓട്ടോയിൽ നിന്നും ഒരു തോർത്ത് മുണ്ട് എടുത്ത് സീറ്റിൽ വിരിച്ചിടുന്നു. അപ്രതീക്ഷിതമായി അതുകണ്ട പെൺകുട്ടി, ആ മനുഷ്യനെ ആദരവാർന്ന സ്നേഹത്തോടെ നോക്കുന്നു, അവർ പരസ്പരം പുഞ്ചിരിക്കുന്നു.
സമയം കടന്ന് പോയി,, ഒടുവിൽ ചൂളം വിളിച്ച് ട്രെയിനും കടന്ന് പോയി…
ട്രെയിൻ പോയത് കണ്ട പെൺകുട്ടി വേഗം വന്ന്, തന്റെ സ്‌കൂട്ടിയുടെ സീറ്റിൽ നിന്നും ആ തോർത്ത് മുണ്ട് എടുത്ത് വളരെ ഭംഗിയായി നാലാക്കി മടക്കി ആ ഓട്ടോ ഡ്രൈവർക്ക് കൊടുക്കുന്നു. അതെടുക്കലും മടക്കലും സ്നേഹത്തോടെയുള്ള തിരിച്ചു കൊടുക്കലും. ഒരൊറ്റ പെരുമാറ്റത്തിലൂടെ മനുഷ്യർക്കുള്ളിലെ വ്യക്തിത്വം മനസ്സിലാക്കാൻ കഴിയുമെങ്കിൽ, അത് വായിച്ചെടുക്കാൻ കഴിഞ്ഞ നിമിഷങ്ങൾ. മിനിറ്റുകൾക്കുള്ളിൽ നടന്നത്, എവിടെ നിന്നോ വന്ന് എവിടോക്കോ പോകുന്ന അപരിചിതരായ രണ്ട് മനുഷ്യരുടെ ഉപാധികളില്ലാത്ത സ്നേഹം, സൗഹൃദം.
ലോകം ഇപ്പോഴും ഇങ്ങനെ ബാക്കി നിക്കുന്നത് ഇജ്ജാതി മനുഷ്യർ ബാക്കിയുള്ളത് കൊണ്ടാവണം. നിങ്ങളിൽ ചിലർക്കൊരു പക്ഷേ ഇതത്ര വലിയ കാര്യമായി തോന്നണമെന്നില്ല. എനിക്കെന്തോ വളരെ ഹൃദ്യമായി തോന്നി…… നമ്മുടെ കേരളം എത്ര സുന്ദരം 🥰💞💞💞💞🌹🌹
മഠത്തിൽ ബാബു ജയപ്രകാശ്…….. ..✍ My WhatsApp Contact No – 9500716709