Time Taken To Read 08 Minutes
അസീസ് മാസ്റ്ററുടെ പുസ്തക പ്രകാശനത്തോടനുബന്ധിച്ചു പരിസ്ഥിതി നശീകരണത്തെ പറ്റി നടത്തിയ പ്രഭാഷണത്തിന് ശേഷം കുട്ടികളുടെ സംശയങ്ങൾക്കുള്ള ചോദ്യോത്തര വേളയിൽ മുഖ്യ പ്രഭാഷകൻ കുട്ടികളോട് പറഞ്ഞത് നിങ്ങളുടെ ചോദ്യങ്ങൾക്കു എനിക്ക് മറുപടിയില്ല, നമ്മൾ കൂട്ടായ്മയായി ഭരണകൂട സംവിധാനത്തിനോട് അതിന്ഒരു പരിഹാരം കാണാൻ മുറവിളികൂട്ടണമെന്നായിരുന്നു.
അദ്ദേഹം പറഞ്ഞ എല്ലാ വാദങ്ങളും കാരണങ്ങളും സശ്രദ്ധം ശ്രദ്ധിച്ചെങ്കിലും അദ്ദേഹം ഒരു നിർദ്ദേശവും വെച്ചത് കണ്ടില്ല! നിങ്ങളുടെ ചോദ്യത്തിന് എനിക്കുത്തരമില്ല എന്നുപറഞ്ഞ് ഒഴിഞ്ഞു മാറുമ്പോൾ അതിന്റെ മറുപടിയായി ഞാൻ പ്രായോഗികമായി നടപ്പിൽ വരുത്താൻ സാധിക്കുന്ന ഒരഭിപ്രായം പറഞ്ഞു, അതിന്റെ വിശദീകരണവും നൽകി. വിയോജിപ്പുള്ളതുപോലെ ഭാഗികമായി അംഗീകരിക്കുന്നതുപോലെ, തള്ളിപ്പറയാതെ എനിക്ക് കിട്ടിയ മറുപടി
…. അംബാനിമാർ മുംബൈയിൽ ഫ്ലാറ്റു സമുച്ചയം കെട്ടിപ്പൊക്കിയതിനെപ്പറ്റിയായിരുന്നു .
അസീസുമാസ്റ്ററുടെ പരിപാടിയിൽ ഒരു അഭംഗി ഉണ്ടാക്കേണ്ട എന്നുള്ളതുകൊണ്ട് മുഖ്യ പ്രഭാഷകനായ പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സഹദേവന് ഞാൻ അയച്ച മറുപടിയാണ് താഴെ.
താൽപ്പര്യമുള്ളവർക്ക് വായിക്കാം .. ലഹരി വിരുദ്ധ സമരക്കാരോടും എനിക്ക് ഇതൊക്കെ തന്നെയേ പറയാനുള്ളൂ. അടിസ്ഥാന പരമായി നമ്മൾ ഇന്നനുഭവിക്കുന്ന എല്ലാ പ്രശ്നങ്ങളുടെയും മുഖ്യ കാരണങ്ങളിൽ ഏറ്റവും മുൻപിൽ ഉള്ളത് അനിയന്ത്രിതമായ ജനപ്പെരുപ്പം തന്നെ. എന്റെ കുറിപ്പ് ….
Noted your message, I am in Chennai. Thanks for the information. Any way wish you and the organizers to have a nice session with a positive note..
However, about day before yesterday’s seminar about my speech I think I have to clear little more…
പ്രിയ സഹദേവൻ സാർ .. വെറും 10-ഓ 20-ഓ നിമിഷം മാത്രം ഉള്ള ബന്ധമാണ് നമ്മൾ തമ്മിൽ. പരസ്പരം പരിചയപ്പെട്ടു എന്നത് മാറ്റി നിറുത്തിയാൽ കൂടുതൽ അടുത്തറിയാനും മനസ്സിലാക്കാനുമുള്ള ബന്ധങ്ങളായിട്ടില്ല നമുക്കിടയിൽ .
എങ്കിലും എന്നെ പറ്റി ഞാൻ പറയാം എല്ലാവരെയും പോലെ എനിക്കും അടിസ്ഥാനപരമായി ഒരു രാഷ്ട്രീയം ഉണ്ടായിരുന്നു – 2014 വരെ: ( I N C ). അപ്പോഴും ഞാൻ ഉൾക്കൊള്ളുന്ന പാർട്ടി പ്രചരിപ്പിക്കുന്ന ആശയങ്ങൾ, അല്ലെങ്കിൽ അവർ എടുക്കുന്ന തീരുമാനങ്ങളോടുള്ള വിയോജിപ്പ് പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
പറഞ്ഞുവരുന്നത് ഇന്നലെ താങ്കൾ മുഖ്യപ്രഭാഷകനായി അവതരിപ്പിച്ച പരിസ്ഥിതി സംരക്ഷണത്തെ പറ്റിയുള്ള സെമിനാറിൽ ഒരു നിമിത്തം പോലെ എത്തിപ്പെട്ടതാണ് ഞാൻ.
പൊതുവെ ഇതിൽ നിന്നെല്ലാം 2014 നു ശേഷം ഞാൻ വിട്ടു നിൽക്കുകയായായിരുന്നു. കാരണം ഇത്തരം പ്രഭാഷണങ്ങളും സെമിനാറുകളും ടെലിവിഷനിലെ അന്തിച്ചർച്ചകളും ഒരു പ്രഹസനം മാത്രമായേ ഞാൻ കാണുന്നുള്ളൂ.
എല്ലാവരും തൊഴിലില്ലായ്മയെ പറ്റി പറയും അതവരുടെ ആവശ്യമാണ്; ഒരു പരിഹാരവും നിർദ്ദേശിക്കാനുണ്ടാവില്ല! എല്ലാവരും ദാരിദ്ര്യത്തെപ്പറ്റിയും പട്ടിണിയെപ്പറ്റിയും പറയും. !അതിൽ നിന്നും കരകയറാനുള്ള പോംവഴി ആരും നിർദ്ദേശിക്കില്ല.
എല്ലാവരും പ്രകൃതി സംരക്ഷണത്തെ പറ്റി സംസാരിക്കും, അത് ഇല്ലാതാക്കാനുള്ള ഒരു നിർദ്ദേശവും ആർക്കും ഉണ്ടാവില്ല. ഇത്രയും വർഷമായിട്ടും ഇത് തന്നെയാണ് നമ്മൾ സ്ഥിരമായി കണ്ടുവരുന്നത് .
നമ്മുടെ പൂർവികർ പറഞ്ഞതിനപ്പുറമൊന്നും ഒരു പ്രകൃതി സ്നേഹിയും പറഞ്ഞിട്ടില്ല , നമ്മുടെ പൂർവികർ എഴുവെച്ചതിനപ്പുറം ഒരു റിപ്പോർട്ടും ഗാഡ്ഗിലും കസ്തൂരിരംഗനും എഴുതിയിട്ടില്ല. ഇതൊക്കെ ആധുനികതയുടെ അറിവ് സമ്പാദിച്ചെന്നഹങ്കരിച്ചു അന്ധവിശ്വാസമെന്നു പറഞ്ഞു സകല പൈതൃകങ്ങളും നശിപ്പിച്ചതിന്റെ ഫലമാണ് നമ്മൾ ഇന്നനുഭവിക്കുന്നത്.
മനുഷ്യൻ പെരുകുന്നതിനനുസരിച്ചു ഭൂമിവളരുന്നില്ല എന്ന സത്യം മറന്നു പെറ്റു പെരുകി. ഇതിനെപ്പറ്റി പറയുമ്പോൾ അദാനിയെപ്പറ്റിയും അംബാനിയെപ്പറ്റിയുമുള്ള ഉത്തരമാണ് പലർക്കും. യാതൊരു മാനദണ്ഡവുമില്ലാതെയാണ് മനുഷ്യർ പെറ്റു പെരുകി ക്കൊണ്ടിരിക്കുന്നത്.
അതിനൊരു പരിഹാരം കാണുന്നതുവരെ മനുഷ്യൻ കാട് വെട്ടി നശിപ്പിക്കും, അരുവികളും നദികളും വയലുകളും കൃഷിയിടങ്ങളും മണ്ണിട്ട് നികത്തും, മലകളും കുന്നുകളും ഇടിച്ചു നിരത്തും, എല്ലാത്തിനും ഭരിക്കുന്ന ഭരണകൂടം അനുമതി നൽകും,
അതിന് പട്ടയമെന്നും പറഞ്ഞു വർഷാവർഷം പട്ടയമേള നടത്തി വോട്ടുകൾ ഉറപ്പിക്കും . പെരുകിവരുന്ന മനുഷ്യന്റെ ആവശ്യങ്ങൾക്കനുസരിച്ചുള്ള സാമഗ്രികൾ കുന്നിടിച്ചും കരിങ്കൽ ക്വാറികളിലൂടെയും വനം നശിപ്പിച്ചും ഉണ്ടാക്കിയെടുക്കും .
പണ്ട് നമുക്കൊരു മന്ത്രിയുണ്ടായിരുന്നു വന നശീകരണം കൊണ്ടാണ് മഴ കിട്ടാത്തത് എന്ന് പറഞ്ഞപ്പോൾ കടലിലെന്താ കാട് ഉണ്ടോ? അവിടെ മഴ പെയ്യുന്നില്ലേ? എന്ന് പറഞ്ഞ മന്ത്രിയുള്ള നാടാണ് … നമ്മളുടേത് !
ഒരു ചെറിയ കണക്കു പറയട്ടെ 2012 – 2016 വരെയുള്ള കാലത്തു ഏകദേശം 13000 ത്തോളം റോഹിങ്ക്യൻ അഭയാർത്ഥികളായിരുന്നു ഉണ്ടായിരുന്നത്. മാനുഷിക മൂല്യം കണക്കിലെടുത്തു നാമവരെസ്വീകരിച്ചു.
ഇപ്പോൾ 2022ലേക്ക് എത്തി നിൽക്കുമ്പോൾ എത്രയെന്നു വല്ല കണക്കുമുണ്ടോ ? അവരുണ്ടാക്കുന്ന സാമൂഹിക പ്രശ്നം എത്ര ഗുരുതരമാണെന്നുള്ളതിനെ പറ്റി ഒരു സംഘടനയും പറയുന്നില്ല .
എന്റെ സുഹൃത്ത് അസീസ് മാസ്റ്ററുടെ പുസ്‌തക പ്രകാശനത്തിനും എന്റെ ഒരു സുഹൃത്തിന്റെ മകന്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കാനും മാത്രമായാണ് ഞാൻ മാഹിയിൽ എത്തിയത് . കലാഗ്രാമത്തിൽ എത്തിയപ്പോഴാണ് സെമിനാറുള്ളതും വിഷയം പരിസ്ഥിതിയെ പറ്റിയാണെന്നും അറിഞ്ഞത്.
ഈ വിഷയത്തിൽ ദുബായിൽ വെച്ച് റേഡിയോ ഏഷ്യയുടെ ഒരു പരിപാടിയിലും അതിനു ശേഷം പല വേദികളിലും ഇതിനു സമാനമായ ലഹരി, തൊഴിലില്ലായ്‌മ, ദാരിദ്ര്യം എന്ന വിഷയങ്ങളെ ആസ്‌പദമാക്കി സംസാരിക്കുമ്പോഴും ഞാൻ കണ്ടെത്തിയ കാരണം ഇന്നലെ ഉന്നയിച്ചത് തന്നെ . ജനസംഖ്യാ വർദ്ധനവ് തന്നെ എന്ന് അടിവരയിട്ടു ഞാൻ പറയും .
അതിനു എന്റേതായ വാദങ്ങളുണ്ട് ആ വാദങ്ങളിൽ സത്യവുമുണ്ട് . അത് മാത്രമാണ് കാരണമെന്നു ഞാൻ പറയുന്നില്ല മുഖ്യമായ കാരണങ്ങളിൽ ജനസംഖ്യാ വർദ്ധനവിന് പങ്കുണ്ട്.
എല്ലാവരും തൊഴിലില്ലായ്മയെ പറ്റി പറയും, ദാരിദ്ര്യത്തെ പറ്റി പറയും, ലഹരിയെ പറ്റി പറയും . അത് ചിലരുടെ ആവശ്യമാണ്. എങ്കിലേ അവർക്ക് നിലനിൽപ്പുള്ളൂ . ഇത് ഒരു വലിയ വിഷയമാണ്, പ്രത്യക്ഷത്തിൽ തൊട്ടാൽ കൈപൊള്ളുന്ന വിഷയവും. അത് വെട്ടിത്തുറന്നു പറഞ്ഞാൽ തങ്ങളുടെ വോട്ട് ബാങ്കിന് വിലങ്ങുതടിയാവും എന്ന് മനസ്സിലാക്കി മൗനമായിരിക്കുക. ഇതിനെതിരെ സംസാരിക്കുന്നവരെ സംഘിയാക്കി മാറ്റി നിർത്തുക.
ഇന്ന് ബി ജെ പി ഒഴികെ ഇടതുപക്ഷത്തിനും വലതുപക്ഷത്തിനും വന്ന അപചയം താൽക്കാലിക അഡ്ജസ്റ്റ്മെന്റിനുവേണ്ടി യാഥാർഥ്യം മറച്ചുവെച്ചു നിന്നതു തന്നെയാണ്.
താങ്കളുടെ ഇന്നലത്തെ പ്രഭാഷണത്തിന് ശേഷം കുട്ടികളുടെ ചോദ്യങ്ങൾക്കു ഉത്തരം നൽകാൻ കഴിയാതെ ബുദ്ധിമുട്ടുമ്പോൾ അത് മറികടക്കാനുള്ള ഒരു ഉപാധിയാണ് ഞാൻ ഉന്നയിച്ചത്. അതിനു നിങ്ങൾ തന്ന മറുപടി അംബാനിയുടെ ഫ്ലാറ്റ് സമുച്ചയത്തെ പറ്റിയും .
വാസ്തവത്തിൽ എന്റെ ആ നിലപാട് ശരിയാണെന്നു താങ്കൾക്ക് ബോദ്ധ്യമുണ്ടെങ്കിലും! എവിടെയും തൊടാതെ ചർച്ച അവസാനിപ്പിച്ചു .. ഞാനും മറു ചോദ്യവുമായി വരാതിരുന്നത് ആ നല്ല ഒരു ഉദ്യമത്തിൽ അനാവശ്യ വാഗ്‌വാദങ്ങൾ വേണ്ട എന്ന് കരുതയായിരുന്നു .
എനിക്ക് വെട്ടിത്തുറന്നു പറയാം. ഞാൻ ഒരു രാഷ്ട്രീയക്കാരന്റെയോ സംഘടനയുടെയോ ഭാഗമല്ല, ആവാനുള്ള ഉദ്ദേശവുമില്ല. അതുകൊണ്ടു തന്നെ വോട്ടു നഷ്ടപ്പെടുമോ, സ്ഥാനം നഷ്ടപ്പെടുമോ എന്ന ഭയവും ഇല്ല .
പ്രായോഗികമായതിനെ പിന്തുണയ്ക്കുക എന്നതാണ് ഇപ്പോൾ എൻ്റെ രാഷ്ട്രീയം. അതിനു ഒരു നിറവുമില്ല. താങ്കൾക്ക് യോജിക്കാം, വിയോജിക്കാം എന്ന് പറഞ്ഞു നിർത്തുമ്പോഴും പറയുന്നു …. ജനസംഖ്യാ നിയന്ത്രണം അടിയന്തരമായും നടപ്പിലാക്കേണ്ടതാണ്. അല്ലാതെ നിങ്ങൾ എന്ത് സൗജന്യം നൽകിയിട്ടും ഒരു കാര്യവുമില്ല, എല്ലാം കടലിൽ കായം കലക്കിയത് പോലെയാവും.
ഇല്ലെങ്കിൽ നിങ്ങൾ പറഞ്ഞതുപോലെ ബംഗ്ളാദേശിൽ നിന്നും പലായനം ചെയ്യാൻ നിൽക്കുന്നവരെപ്പോലെയാവും നമ്മുടെ സ്ഥിതിയും. ഒരു കാര്യം കൂടി ഓർമ്മിപ്പിക്കാൻ ഇഷ്ടപ്പെടുന്നു: ഒരു പ്രതിസന്ധി വന്നാൽ നമുക്ക് പലായനം ചെയ്യാൻ ഒരു രാജ്യവുമില്ല, എല്ലാം ശത്രു രാജ്യങ്ങളാണെന്നു മാത്രം ഓർമ്മിപ്പിക്കുന്നു .
മറിച്ചു ഏതു
രാജ്യത്തു നിന്നാണെങ്കിലും സ്വീകരിക്കാൻ നമ്മുടെ രാജ്യം മടി കാണിച്ചിട്ടില്ല…
അത് ഇനിയും തുടർന്ന് കാണാൻ ആഗ്രഹിക്കുന്നു..
അതിഥി ദേവോ ഭവ:
വസുധൈവ കുടുംബകം എന്നല്ലേ ?
ഈ എഴുത്തിനെ വേറൊരു രൂപത്തിൽ കാണരുത്. താങ്കളെ പ്പോലുള്ള ഒരു പരിസ്ഥിതി പ്രവർത്തകനോട് വാദിച്ചു ജയിക്കാനുള്ള വിവരമോ അനുഭവ പരിചയമോ എനിക്കില്ല എന്ന തിരിച്ചറിവ് ഉണ്ട്.
എങ്കിലും തേൻമാവിൻ കൊമ്പത്ത് സിനിമയിൽ ശ്രീനിവാസൻ മോഹൻ ലാലിനോട് പറഞ്ഞത് പോലെ “ഞാളെ ചെറിയ ബുദ്ധിയിൽ” തോന്നിയ ചെറിയ അഭിപ്രായം പറഞ്ഞു എന്ന് മാത്രം
താങ്കളുമായുള്ള സൗഹൃദം തുടരാൻ ഈ എഴുത്തു തടസ്സമാവില്ല എന്ന വിശ്വാസത്തോടെ, സ്നേഹപൂർവ്വം
വാൽക്കഷണം : പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട് ശാസ്ത്ര സാഹിത്യ പരിഷത്തിന്റെയും നിരീശ്വര വാദികളുടെയും വരവോടെയല്ലേ നമുക്ക് പൈതൃകമായി പകർന്നുകിട്ടിയ പലതിന്റെയും നശീകരണത്തിനു കാരണമായതെന്ന്. ഇത്തരം പ്രകൃതി ദുരന്തങ്ങൾ അത് ശരിവെക്കുന്നില്ലേ ? ഇവർ ഇതുവരെ പറഞ്ഞത് പള്ളിയും അമ്പലവുമല്ല പണിയേണ്ടത് എന്ന് . ഇന്ന് അവർതന്നെ പറയുന്നു പള്ളിക്കൂടത്തിൽ പ്രാർത്ഥനയ്ക്കുള്ള സ്ഥലമൊരുക്കിക്കൊടുക്കണമെന്നു ! എന്തൊരു വുരോദാഭാസം..?
മഠത്തിൽ ബാബു ജയപ്രകാശ്…….. ✍ My WhatsApp Contact No – 9500716709
