ബസലിക്ക ആഘോഷത്തിനിടയിൽ പള്ളി മറന്ന ശമര്യക്കാരൻ

Time Taken To Read 5 Minutes

കുറച്ചുകാലമായി മയ്യഴിയിൽ നിന്നും അകന്ന് താമസിക്കാൻ തുടങ്ങിയിട്ട് , 2014 ൽ പ്രവാസം അവസാനിപ്പിച്ചതു മുതൽ ചെന്നൈയിലാണ് താമസം. എങ്കിലും കൃത്യമായ ഇടവേളകളിൽ മയ്യഴിയിലെത്തിയാൽ മുൻകാലങ്ങളിലെ പ്പോലെ മയ്യഴിയിലെ സാമൂഹീക സാംസ്കാരിക കായിക കാര്യങ്ങളിൽ പങ്കെടുക്കാറുണ്ട്. വ്യക്തമായ രാഷ്ട്രീയ ചിന്തയുള്ള ഞാൻ ഇപ്പോൾ ഒരു പൊതു നിലപാടാണ് സ്വീകരിക്കുന്നത് ആ നിലപാടിന് സി .പി .എം എന്നോ? കോൺഗ്രസ്സെന്നോ? മുസ്ലിം ലീഗെന്നോ? ബി .ജെ .പി എന്നോ? വേർതിരിവില്ല . എന്നാൽ എന്റെ മുൻകാല രാഷ്ട്രീയം അറിയാവുന്നവർ സമീപകാലത്തെ  നിലപാടിനെ വിലയിരുത്തി എന്നെ സംഘിയായും, ബി .ജെ .പി യായും വിലയിരുത്തുന്നുണ്ട്. അവരോടൊക്കെ ഞാൻ പണ്ടുപറഞ്ഞതു വീണ്ടും ആവർത്തിക്കുന്നു. ബി .ജെ .പി രൂപം കൊള്ളുന്നതിനു മുൻപേ ഞാൻ ബി .ജെ .പി ആയിരുന്നു Babu Jaya Prakash (B. J . P)

ജന്മ്മം കൊണ്ട് ഹിന്ദുവായ ഞാൻ എന്റെ പഠന കാലംതൊട്ടു ഗൾഫിലേക്ക് പോകുന്നതുവരെ… ക്ഷേത്രങ്ങളെക്കാൾ കൂടുതൽ സമയം ചിലവഴിച്ചത് ഈ പള്ളിയുമായി ബന്ധപ്പെട്ടു തന്നെയായിരുന്നു. മിക്കവാറും ദിവസങ്ങളിൽ വൈകുന്നേരം അഞ്ചു –  ആറു മണിമുതൽ.. രാത്രി വൈകി എട്ടു – ഒൻപതു മണിവരെയെങ്കിലും ഞങ്ങൾ പള്ളിക്കു തൊട്ടുള്ള ചായ്പ്പിൽ ചിലവഴിക്കാറുണ്ട്. (പണ്ട് പ്രിന്റിങ് പ്രസ്സ് പൊളിച്ചതിനു ശേഷം പൊളിക്കാതെ ശേഷിച്ച പള്ളിയുടെ തെക്കുഭാഗത്തുള്ള ഒരു ചെറിയമുറി)

അക്കാലങ്ങളിലെ നമ്മുടെ സ്ഥിരം സാന്നിദ്ദ്യം ആബേൽ, വർഗീസ്, സൈമൺ, ആൽഫ്രെഡ്, അജിത്  ശ്രീജിത്ത്, റിയാസ്, അലി, ആനന്ദ് കോറോത്, കുമാർ, ദിലീപ്, റിയാസ്  നവീൻ, രൺധീർ, ചേനോത് രജീവ്  സുരേഷ് കായക്കണ്ടി. പേരുകൾ അങ്ങനെ നീണ്ടുപോകും…

അതായതു മാത്യൂസ് അച്ഛനും ബ്രിഗേൻസാ അച്ഛനും ഉള്ള കാലം; ഉത്സവമായാലും അല്ലാത്തപ്പോഴും ഞാനും എന്റെ സുഹൃത്തുക്കളും പള്ളിയുമായി ഏറെ ഇടപഴകി പ്രവർത്തിച്ചിട്ടുണ്ട്. 

ഒരുപക്ഷെ ഈ ആത്മബന്ധമായിരിക്കാം ചുവന്ന കടുക്കനിട്ട മയ്യഴി കഥ പറയുമ്പോൾ എന്ന എന്റെ ബ്ലോഗ് പേജിലൂടെ മയ്യഴിയെ സംബന്ധിച്ചുള്ള പലതും എഴുതുന്ന കൂട്ടത്തിൽ സെയ്ന്റ് തെരേസാ ദേവാലത്തെപ്പറ്റി  ദീർഘമായ നാല് ആർട്ടിക്കിൾ എഴുതിയത് നിങ്ങളിൽ പലരും വായിച്ചിരിക്കും . അതിൽ ഏറ്റവും ഒടുവിലെത്താതായിരുന്നു ബസലിക്ക പദവി ലഭിച്ച ആർട്ടിക്ക്ൾ

ഈ പള്ളിയുമായി അറിയാതെ ഒരു ആത്മബന്ധം എന്റെ മനസ്സിൽ വളർന്നിട്ടുള്ളതുകൊണ്ടായിരിക്കും എന്നെക്കൊണ്ട് ഇങ്ങനെയൊക്കെ എഴുതാൻ പ്രേരിപ്പിച്ചത്! അതുതന്നെയായിരിക്കും മിക്കവാറും വർഷങ്ങളിൽ ഒക്ടോബർ 5 ന് തിരു രൂപം പൊതുദർശനത്തിനു എടുക്കുന്ന ദിവസം പള്ളിയിൽ എത്തി ഒരു മുല്ലമാല വിശുദ്ധ അമ്മയുടെ കഴുത്തിലർപ്പിക്കുന്നതു ഒരു നിർബന്ധമായിരുന്നു . ഏതെങ്കിലും കാരണത്താൽ എനിക്ക് നേരിട്ടെത്താൻ സാദിച്ചില്ലെങ്കിൽ എന്റെ മാതാവ് എനിക്കുവേണ്ടി നിറവേറ്റും , അമ്മയുടെ മരണശേഷം രണ്ടോ മൂന്നോ തവണ എന്റെ സഹോദരനും ചങ്ങാതിമാരും എനിക്കുവേണ്ടി ഈ ചടങ്ങു നിറവേറ്റിയിട്ടുണ്ട് .

ഇതൊക്കെ ഇവിടെ എഴുതുന്നത് ഫെബ്രവരി 24 നു നടന്ന ബസ്ലലിക്ക പ്രഖ്യാപന ചടങ്ങിൽ യാദൃച്ഛികമായി ഒരുകാഴ്ചക്കാരനാകേണ്ടിവന്നപ്പോൾ മയ്യഴി പ്രത്യേകിച്ച് മയ്യഴി പള്ളി ഏറെ ഓർമ്മിക്കേണ്ട വ്യക്തിയുടെ അഭാവവും  അദ്ദേഹത്തിന്റെ പേരെഴുതി വെച്ച ഒരു കസേരയും എന്റെ  ശ്രദ്ധയിൽപ്പെട്ടത് കൊണ്ടാണ് .

ചടങ്ങു തുടങ്ങി … ക്ഷണിക്കപ്പെട്ട ചടങ്ങിന് പറ്റാവുന്നേടത്തോളം സമയ കൃത്യത പാലിക്കുന്ന ഇദ്ദേഹം ചടങ്ങു തുടങ്ങിയിട്ടും എത്തിക്കണ്ടില്ല …. ഒടുവിൽ ചടങ്ങു അവസാനിച്ചപ്പോഴും ആ ഒഴിഞ്ഞ കസേരയും ആളില്ലാതെ അവിടെയിരിപ്പുണ്ടായിരുന്നു. പേരെഴുതിയ ആളില്ലാ കസേര കണ്ടിട്ട് മുഖ്യാതിഥി ബഹുമാന്യനായ കേരളാ നിയമസഭാ സ്പീക്കർ തന്റെ രാഷ്ട്രീയ നാൾ വഴികളിൽ പല സദസ്സുകളിലും  ഇത്തരത്തിലുള്ള ഒട്ടേറെ ഒഴിഞ്ഞ കസേരകൾ ശ്രദ്ധയിൽ പെട്ടിട്ടുണ്ട് എന്നതിൽ തർക്കമില്ല… പ്രത്യേകിച്ച് നിയമസഭയിലും ഇതുപോലേയുള്ള പലചടങ്ങുകളിലും! പക്ഷെ പേരെഴുതി ഒഴിഞ്ഞ കസേര അധികം കണ്ടിട്ടുണ്ടാവില്ല … രാഷ്ട്രീയമായി എതിർ ചേരിയിലായിലാണെങ്കിലും (രണ്ടുപേരും ഷംസീറും വത്സരാജ്ഉം)  ഈ ഒഴിഞ്ഞ കസേര നോക്കി ഷംസീർ പരാമർശിക്കുകയുണ്ടായി എന്തുകൊണ്ടും ഈ മഹ്ദച്ചടങ്ങിൽ ശ്രീ വത്സരാജ് ഉണ്ടാവേണ്ടതായിരുന്നു എന്ന്. 

ഇദ്ദേഹം ഇങ്ങനെ പറഞ്ഞപ്പോൾ ആദ്ദ്യം എനിക്കും ശ്രീ വത്സരാജിനോട് നിരീസം തോന്നി . പൊതുവെ ഞാൻ നാട്ടിലുണ്ടെങ്കിൽ പള്ളിയുമായി ബന്ധപ്പെട്ട ചടങ്ങുകൾക്കുള്ള ക്ഷണ പത്രം സുഹൃത്തുക്കൾ മുഘേന ലഭിക്കാറുണ്ട് . ഇത്തവണ എന്തുകൊണ്ടോ ലഭിച്ചില്ല ഒരുപക്ഷെ ഞാൻ നാട്ടിലുള്ള വിവരം അവർ അറിഞ്ഞുകാണില്ല അതായിരിക്കും . അടുത്തുള്ള സുഹൃത്തിനോട് എന്താണ് വത്സരാജ് പങ്കെടുക്കാത്തത് എന്നാരാഞ്ഞപ്പോൾ അദ്ദേഹത്തിന് ഈ ചടങ്ങിൽ ഒരു കാഴ്ചക്കാരനായി ഇരിക്കാനുള്ള ക്ഷണമേ ഉള്ളൂ എന്നാണു ഇൻവിറ്റേഷൻ ലെറ്ററിലൂടെ മനസ്സിലാവുന്നത് എന്നാണ് എന്നോട് പറഞ്ഞത് . ഒരുപക്ഷെ അതായിരിക്കാം എന്ന് എനിക്കും തോന്നി.

ആ വിവരം വാസ്തവമാണെങ്കിൽ? പള്ളി ഭാരവാഹികളും ഇടവക വികാരി റവറന്റ് ഫാദർ വിൻസന്റ് പുളിക്കലും അദ്ദേഹത്തോട് ചെയ്തത് പൊറുക്കാൻ പറ്റാത്ത അപരാദം തന്നെയാണെന്ന് ഞാനും വിലയിരുത്തി.  ഇങ്ങനെ പറയുന്നത് പള്ളിയേയും ശ്രീ വത്സരാജിനെയും ഏറെ അടുത്ത പരിചയമുള്ള എനിക്ക് ശ്രീ വത്സരാജിന് പള്ളിയോടുള്ള വൈകാരികത മറ്റാരേക്കാളും നല്ലതുപോലെ അറിയാവുന്നതുകൊണ്ടാണ്.

അദ്ദേഹം പലപ്പോഴും പള്ളി നേരിട്ട പ്രതിതിസന്ധിഘട്ടത്തിൽ പള്ളിയോടൊപ്പം ചേർന്ന് വേണമെകിൽ വഴിവിട്ട രീതിയിലെന്നു തന്നെ വിലയിരുത്തിയാൽ ശ്രീ വത്സരാജ് ഒട്ടേറെ കാര്യങ്ങൾ പള്ളിക്കു അനുകൂലമായി ചെയ്ത്കൊടുത്തിട്ടുണ്ട് . ഈ വിഷയത്തിൽ പൊതുവെ ജാതി മത രാഷ്ട്രീയ ചിന്തയില്ലാതെ നിഷ്പക്ഷ നിലപാടോടെ വത്സരാജിനെ സ്നേഹിക്കുന്ന പലർക്കും ശ്രീ വത്സരാജിനോട് അദ്ദേഹത്തിന്റെ പള്ളിയോടുള്ള ഈ അതിരുവിട്ട് ചേർന്നു നിൽക്കുന്നതിൽ അഭിപ്രായ വ്യത്യാസമുണ്ടായിട്ടുണ്ട്. ചിലരൊക്കെ അദ്ദേഹത്തിന് എതിരായിട്ടുമുണ്ട് . 2014 ലെ തിരഞ്ഞെടുപ്പിൽ അദ്ദേഹം തോൽക്കുന്നതിനും അദ്ദേഹത്തിന്റെ ഇത്തരം നിലപാടുകൾ കാരണമായിട്ടുണ്ടാവാം എന്ന് ഇന്നത്തെ രാഷ്ട്രീയ നിലപാടുകൾ കാണുമ്പോൾ പള്ളിക്കമ്മിറ്റിക്കും ബോദ്ധ്യപ്പെട്ടിട്ടുണ്ടാകും. 

ഒരു ദേവാലയത്തിന്റെ അല്ലെങ്കിൽ ഒരു സംഘടനയുടെ ചടങ്ങിന് ആരെ പങ്കെടുപ്പിക്കണം ആരെ ഒഴിവാക്കണം എന്നൊക്കെ അത് സംഘടിപ്പിക്കുന്നവരുടെ ഇഷ്ടമാണ് അതിനെയൊന്നും ആരും നിഷേധിക്കുന്നില്ല. പറഞ്ഞുവരുന്നത് ശ്രീ വത്സരാജിന് അദ്ദേഹത്തിന്റെ ദീർഘ കാലംതൊട്ടു മയ്യഴിയുടെ കലാ സാംസ്ക്കാരിക കായിക മേഖലകളിൽ പ്രവർത്തിച്ചു പൊതു സമ്മതനായ വ്യക്തിത്വമാണ് . ഏകദേശം 26 കൊല്ലത്തോളം മയ്യഴിയെ പ്രതിനിതീകരിച്ചു എം. എൽ .എ .യും ചീഫ് വിപ്പും, സ്ലം ക്ലിയറൻസ് ബോർഡ് ചെയർമാനും ,പുതുശേരി സംസ്ഥാനത്തിന്റെ അഭ്യന്തര മന്ത്രിയും ഒപ്പം മറ്റു ഏഴോ എട്ടോ വകുപ്പുകൾ കൈകാര്യം ചെയ്ത വ്യക്തിയാണ് ഈവത്സരാജ്‌ .

പ്രോട്ടോകോൾ ഒന്നും അവകാശപ്പെടുന്നില്ലെങ്കിലും മയ്യഴിയെ ഏറെ സ്നേഹിച്ച മയ്യഴിയുടെ മുഖച്ഛായ തന്നെ മാറ്റിയെടുത്ത ആർകിടെക്ട് , കഴിവുതെളിയിച്ച നല്ലൊരു കലാകാരൻ. ദീർഘകാലം മന്ത്രി പദം കൈകാര്യംചെയ്ത വെക്തി. അദ്ദേഹം പുതുച്ചേരി സംസ്ഥാനത്തിനും പ്രത്യേകിച്ച് അദ്ദേഹത്തിന്റെ മണ്ഡലമായ മയ്യഴിയുടെ സമഗ്ര വികസനത്തിന് വഴിതെളിയിച്ചവെക്തികൂടിയാണ് … കൂട്ടത്തിൽ പള്ളിയും, പള്ളിയുമായി ബന്ധപ്പെട്ട ഇടവകക്കാരും അതിൽ ഏറെ സന്തോഷിക്കേണ്ടതാണ്.

പൊതുവെ എന്നെ വായിക്കുന്നവർ പറയാറുണ്ട് ബാബുവിന്റെ എഴുത്തു നീണ്ടുപോകുന്നു എന്ന് ? പള്ളിയേയും വത്സരാജിനെയും ബന്ധപ്പെടുത്തി ഒട്ടേറെ കാര്യം പുതുതായി ചാർജെടുത്ത പുളിക്കലച്ചനെ അറിയിക്കാനുണ്ട് …  ഇത് എനിക്ക് ചെയ്യേണ്ടിവന്നത് നിലവിൽ വത്സരാജിന്റെ രാഷ്ട്രീയവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ഒട്ടേറെ പേർ പള്ളിയുടെ ഇടവകയിലും , പള്ളിക്കമ്മിറ്റികളിലും വ്യാപാരികളായും ഉണ്ട്. അവർ വേണ്ടവിദത്തിൽ താങ്കളെ അറിയിച്ചിരുന്നെങ്കിൽ തികച്ചും അപരിചിതനായ എനിക്ക് ഇങ്ങനെ ഒരു എഴുത്തു എഴുതേണ്ടി വരുമായിരുന്നില്ല ..

ദീർഘിപ്പിക്കുന്നില്ല രണ്ടുമൂന്നു കാര്യം കൂടി എഴുതി അവസാനിപ്പിക്കാം വർഷം കൃത്യമായി ഓർമ്മയില്ല  പി . ഡബ്ല്യൂ ഡി വകുപ്പുമായി ബന്ധപ്പെട്ടു കുടിവെള്ള പൈപ്പും, താർ വീപ്പയും ഒക്കെ ഇപ്പോഴത്തെ ജോളി വൈൻസിനും പള്ളിയുടെ വടക്കുഭാഗത്തിനു ഇടയിലുള്ള സ്ഥലത്തു  സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ടു ഉടലെടുത്ത തർക്കം നീണ്ട ഒരു വ്യവഹാരത്തിലേക്കു നയിച്ചതും അതേതുടന്നുണ്ടായ വിവാദങ്ങളും , മാത്യൂസ് അച്ഛനുള്ളപ്പോൾ പള്ളിയുടെ മുൻ വശത്തേക്കു അതായതു റോഡിലേക്ക് തള്ളി പൂർണ്ണമായും അപകടാവസ്ഥ സൃഷ്ട്ടിക്കുന്ന രീതിയിൽ പണിതതും അതുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളും, ടൗൺ പ്ലാനിങ് ഡിപ്പാർട്മന്റ് പൊളിച്ചു മാറ്റാൻ ആവശ്യപ്പട്ടതും, അതിനിടയിൽ തുടർച്ചയായി ഉണ്ടാക്കുന്ന അപകടവും തുടർന്ന് ബിൽഡിങ്‌നുണ്ടായേക്കാവുന്ന ഇമ്പാക്റ്റ് കുറക്കാൻ രണ്ടുമൂന്നു കോൺക്രീറ്റ് പോസ്റ്റ് വെച്ചിട്ടും അപകടങ്ങൾ ഉണ്ടായിക്കൊണ്ടേയിരിക്കുന്നുണ്ട് എന്നിട്ടും അനുമതിയില്ലാതെ കെട്ടിയ ഈ പൂമുഖം ഇന്നും അവിടെ നിലനിൽക്കുന്നുണെങ്കിൽ അത് പള്ളിയുടെ മിടുക്കല്ല അതിന്റെ പിന്നിൽ ശ്രീ വത്സരാജിന്റെ സ്വാധീനമുണ്ടെന്നു അച്ഛൻ ഓർക്കണമായിരുന്നു.

ഏറെ വിവാദങ്ങളും കോടതിയിലെ നൂലാമാലകളും കടന്നു സർക്കാരുമായുള്ള കേസ് ഒരു രൂപ സർക്കാരിലേക്കടച്ചു പള്ളിയുടെ ആവശ്യത്തിന് ഇന്നും ഉപയോഗിക്കുന്നതിലും പഴയ ഫ്രഞ്ച് നിയമത്തിന്റെ ബലത്തിൽ പള്ളിക്കു ഉപയോഗിക്കാൻ സാദിക്കുന്നതിലും  വത്സരാജിന്റെ മിടുക്കുണ്ട് എന്നും അച്ഛനോർക്കണം? ഇനിയും ഏറെ എഴുതാനുണ്ട്.

പള്ളിക്കു മുൻപിൽ സ്ഥാപിച്ച  മിൽമാ ബൂത്ത് അതിന്റെ വിവാദം അതൊക്കെ പള്ളിക്കനുകൂലമായി മാറ്റി സ്ഥാപിക്കുന്നതിൽ ശ്രീ വത്സരാജ് ഏറെ പങ്കു വഹിച്ചിട്ടുണ്ട്..

മനുഷ്യന് ദൈവം അറിഞ്ഞുതന്ന വരദാനമാണ് മറക്കാനുള്ള കഴിവ് മറ്റൊരു വരദാനം കൂടിയുണ്ട് ഓർമ്മിച്ചെടുക്കാനുള്ള കഴിവ് .. ആ ഒഴിഞ്ഞ കസേര എന്റെ ശ്രദ്ധയിൽപ്പെട്ടപ്പോൾ ഇത്രയും എന്നെ ഓർമ്മിപ്പിച്ചിട്ടുണ്ടെങ്കിൽ?

ശ്രീ വത്സരാജിനെ കക്ഷിരാഷ്ട്രീയം മറന്നു ഇഷ്ട്ടപ്പെടുന്ന ഒട്ടേറെപ്പേരെ എത്രമാത്രം ചിന്തിച്ചിരിപ്പിക്കും ? ഇപ്പോൾ ഈ മാറിയ സാഹചര്യത്തിൽ അത്തരം ചിന്തഗഗതികൾ ജനമനസ്സുകളിൽ ഉണർത്താതിരിക്കട്ടെ . കാരണം കേവലം 500 ഓ 600 ഓ ഇടവകുടുംബങ്ങളുടെ കണക്കെടുത്തലുള്ള വളർച്ചയല്ല സെയ്ന്റ് തെരേസാ ചർച്ച ബസിലിക്കയായതിനു പിന്നിൽ .

അതിനു ഹിന്ദുസമൂഹത്തിന്റെയും മുസ്‌ലിം സമുദായത്തിന്റെയും കൂടിപങ്കുണ്ട്! അങ്ങ് പുത്തലം ക്ഷേത്രത്തെ പറ്റി കേട്ടിരിക്കുമെന്നു കരുതട്ടെ. അവിടെ തോലൻ മൂപ്പൻ (മയ്യഴിയിലെ പ്രമുഖ സമുദായമായ തീയ്യരുടെ മൂപ്പൻ) എന്ന ഒരു ജീവിച്ച മനുഷ്യന്റെ തിറ ഇന്നും ഏറെ പ്രാധാന്യത്തോടെ കെട്ടിയാടുന്നുണ്ട് (അതിന്റെ വിവരണം പുത്തലം ക്ഷേത്രത്തെ പറ്റിയെഴുതിയ എന്റെ ബ്ലോഗ് ലിങ്കിൽ ഉണ്ട് താല്പര്യമുണ്ടെങ്കിൽ അങ്ങേയ്ക്കു അതുവായിച്ചാൽ തോലൻമൂപ്പനും പള്ളിയുമായുള്ള ബന്ധം മനസ്സിലാവും) .

പണ്ട് കാലങ്ങളിൽ പള്ളിവികാരിക്കും കപ്പ്യാർക്കും ശമ്പളംകൊടുത്തതും, മയ്യഴിപ്പള്ളിയുടെ അറ്റകുറ്റപ്പണിയും ഘടികാരത്തിന്റെ മെയ്ന്റനൻസും മയ്യഴി മുന്സിപ്പാലിറ്റിയാണെന്നു മനസ്സിലാവും ഏറെ നീണ്ടുപോയി …

ഒരു ഒഴിഞ്ഞ കസേര വരുത്തിയ ഒരുവിനയുടെ കഥകൂടി പറഞ്ഞു നിർത്താം തൽക്കാലം.. കഥയിങ്ങനെ …

സമൂഹത്തിൽ ഏറെ ആരാദ്ധ്യനായ ഒരു വൈദീകനുണ്ടായിരുന്നു, ആ ഗ്രാമത്തിലെ ഏതു പരിപാടിക്കും ആഘോഷങ്ങൾക്കും ഗ്രാമാവാസികൾ ജാതിബേദമന്ന്യേ ക്ഷണിക്കും. ഈ വൈദീകൻ ആദ്ദ്യമൊക്കെ പങ്കെടുക്കും . കാലംപോകെ വൈദീകൻമാർ മാറി മാറിവന്ന ഇടയ്ക്കു വന്ന ഒരു വൈദീകൻ ഒരു പെരുനാൾ വേളയിൽ ദൈവവിളി സ്വീകരിച്ചു കർത്താവിൽ അഭയം പ്രാപിച്ചു …

പിന്നീട് വന്ന വൈദീകരിൽ ചിലർ ഇത്തരം ആഘോഷങ്ങളിൽ പങ്കെടുക്കുന്നതിന് പകരം ഒരു വടി അദ്ദേഹത്തിന്റെ പ്രതീകമായി അദ്ദേഹത്തിനായി കരുതിവെച്ച കസേരയിൽ വെക്കും .

ഇത് തുടർന്നപ്പോൾ ഇതിൽ അസ്വസ്ഥരായ ഗ്രാമവാസികൾ ഒരു ഉത്സവകാലത്തു വികാരിയച്ചൻ ഒരുക്കിയ വിരുന്നിൽ പങ്കെടുക്കുന്നവർക്കായി കസേര നിരത്തി പേരെഴുതി വെച്ച് സ്വീകരണം ഏർപ്പെടുത്തി … എന്നാൽ ആ ദിവസം വൈദീകൻ കണ്ടത് അദ്ദേഹമൊരുക്കിയ കസേരയിൽ മുഴുവൻ ഓരോവടികളായിരുന്നു … ആളുകളെ ആരെയും കണ്ടിരുന്നില്ല.. ! അപ്പൊഴാണ് പള്ളിവികാരിക്കു താൻ അനുവർത്തിച്ച നിലപാട് ശരിയല്ല എന്ന തിരിച്ചറിവുണ്ടായത്.

അടിക്കുറിപ്പ്

പണ്ട് ഒരു പാർട്ടികോൺഗ്രസ്സിൽ ശ്രീ പിണറായി വിജയൻ സദസ്സിനെ ഓർമിപ്പിച്ച ഒരു വസ്തുതയുണ്ട് കടലിലെ തിര ബക്കറ്റിൽ കാണില്ല എന്ന പ്രകൃതി നിയമം…. ഇത്രയേ ഇപ്പോൾ പറയുന്നുള്ളൂ….

Madathil Babu Jayaprakash……………✍ My WhatsApp Contact No . 9500716709

Leave a Comment