ബാഗ് – ഇ ബാബർ ഉദ്യാനം മുതൽ അയോദ്ധ്യയിലേക്കുള്ള ദൂരം… എത്ര കാതം?

Time Taken To Read 4 Minutes

ഇന്ന് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ “രണ്ടാം ഭാരത് ജോഡോ ന്യായ് യാത്ര മണിപ്പൂരിൽ” ആരംഭിക്കുന്നതിന്റെ തൽസമയ ദൃശ്യം കാണുവാനിടയായി . മല്ലികാർജ്ജുന ഖാർഗെയുടെ വികാരനിർഭരമായ പ്രസഗവും കേട്ടു.

യാത്രയിൽ ഉടനീളം അവതരിപ്പിക്കേണ്ട ടേബ്ളോ – ഫേൻസീ ഡ്രസ്സ്, – മോണോ ആക്റ്റ് ഒക്കെ റെഡിയായി കാണുമെന്നറിയാം, എങ്കിലും രണ്ടു മൂന്നു വിഷയത്തിൽ ഊന്നിയുള്ള കാര്യവും കൂടി യാത്രയിലൂടെ ജനങ്ങളെ ഓർമ്മപ്പെടുത്തണമെന്നു രാഹുൽ ഗാന്ധിയെയും സംഘത്തെയും ഓർമ്മപ്പെടുത്തട്ടെ.?

താങ്കൾ മണിപ്പൂർ സംഭവത്തിൽ ഏറെ ദുഃഖിതനും അസ്വസ്ഥനും ആണെന്നു ഖാർഗെയുടെ പ്രസംഗത്തിൽ നിന്നും മനസ്സിലായി. ആയതിനാൽ ന്യായ്‌ യാത്രയല്ലേ? ന്യായമായ ചില പഴയ സംഭവങ്ങൾ കൂടി പരാമർശിച്ചു കൊണ്ടായിരിക്കണം ഈ യാത്ര. പഴയതും പുതിയതുമായ ചില വസ്തുകൾ പറഞ്ഞുകൊണ്ടായിരിക്കണം താങ്കളുടെ ഈ യാത്ര. അതായതു ബാബർ ജനിച്ചത് അയോധ്യയിൽ അല്ലല്ലോ?

പ്രവാചകന്മാരോ ഖലീഫമാരോ ആരും തന്നെ അയോധ്യയിൽ ജനിച്ചിട്ടില്ല! ജനിച്ചത് രാമൻ തന്നെ! മക്ക പോലെ? മദീന പോലെ? വത്തിക്കാൻ പോലെ തന്നെയാണ് അയോദ്ദ്യയും രാമനും… സനാതന വിശ്വാസികൾക്ക്. താങ്കൾ അനുയായികളോട് അയോദ്ദ്യ ബഹിഷ്‌ക്കരിക്കാൻ ആഹ്വാനം ചെയ്യുന്നതുപോലെ സംഗീതത്തിന്റെ വാനമ്പാടിയായ ജന്മ്മം കൊണ്ട് സനാതന ധർമ്മത്തിൽ വിശ്വസിച്ചു സരസ്വതിയെ ഉപാസച്ചു ജീവിക്കുന്ന ഭാരതം പദ്മശ്രീ നൽകി ആദരിച്ച ശ്രീമതി ചിത്ര പ്രാണ പ്രതിഷ്ട്ടാ ദിനത്തിൽ രാമ നാമം ജപിക്കാൻ വിശ്വാസികളോട് ഉപദേശിച്ചതിൽ കുറ്റപ്പെടുത്തിക്കൊണ്ടു ഭീഷണി ഉയർത്തുമ്പോൾ നിങ്ങളിൽ പലരും പരസ്സ്യമായി കൈവെട്ടാൻ പറയുന്നവർ മതേതരൻ

താങ്കൾക്ക് ഭാരത ചരിത്രം അറിയുമായിരിക്കും. ആദ്യത്തെ മുഗൾ ചക്രവർത്തിയായ ബാബറിന്റെ അന്ത്യവിശ്രമ സ്ഥലമാണ് ബാഗ് – ഇ ബാബർ ഉദ്യാനം. അതായത് ഇന്നത്തെ അഫ്ഗാനിസ്ഥാൻ, ബാബറിന്റെ യഥാർത്ഥ ജന്മദേശമായിരുന്നില്ലെങ്കിലും (അദ്ദേഹം ഇന്നത്തെ ഉസ്ബെക്കിസ്ഥാനിലെ ഫെർഗാനയിലാണ് ജനിച്ചത്) കാബൂളിനോടുള്ള ഇഷ്ട്ടം കാരണമായിരിക്കാം അദ്ദേഹം ഒരാഗ്രഹം പ്രകടിപ്പിച്ചിരുന്നു തന്റെ മരണശേഷം മയ്യത്തു, അവിടെ അടക്കം ചെയ്യാൻ .

മുഗൾ ചക്രവർത്തി ബാബർ ‘ദി എംപയർ’ എന്ന പേരിൽ ഒരു ടി.വി സീരീസിൽ, ബാബറിന്റെ വംശഹത്യ പ്രവണതകളെ വെള്ളപൂശാൻ ഹോട്ട്‌സ്റ്റാർ അതിന്റെ പ്രചരണ ശ്രമം ആരംഭിച്ചതു വീണ്ടും വാർത്തകളിൽ നിറയുകയുണ്ടായി.

അതായത് ബാബർ തന്റെ പ്രത്യേയശാസ്ത്രത്തിൽ ഊന്നി കൂടുതൽ കൂട്ടക്കൊല ചെയ്യുന്നതിൽ അത്യധികം സന്തോഷിച് അദ്ദേഹത്തിന്റെ വംശഹത്യ ഭ്രാന്തന്റെ വളരെ വർണ്ണാഭമായ ഛായാചിത്രമാണ് ‘ടി വി സീരിയൽ 2021 ആഗസ്ത് 27 നു പുറത്തിക്കിയത്.! നിർമ്മാതാവ് നിഖിൽ അദ്വാനിയും, സംവിധാനം മിതാക്ഷവരാ കുമാറും’ (ഏതാണ്ട് ടിപ്പു സുൽത്താൻ സീരിയൽ പോലെ വാരിയൻ കുന്നു സിനിമ പോലെ) രണ്ടിന്റെയും ഗതിയെ പ്പറ്റി കൂടുതലൊന്നും വിശദീകരിക്കേണ്ടതില്ലല്ലോ?

ഇതേപ്പറ്റിപ്പറയുമ്പോൾ മറ്റൊരുകാര്യം ഓർക്കേണ്ടത് കോൺഗ്രസ് പാർട്ടി താവഴിയായി ഭരിച്ചുകൊണ്ടിരിന്ന കുടുമ്പത്തിനു മുഗൾ ചക്രവർത്തിയോട് ഒരുതരം ആകർഷണം ഉണ്ടെന്ന് തോന്നുന്നു.  വാസ്തവത്തിൽ, കോൺഗ്രസ്സ് കുടുംബത്തിലെ മൂന്ന് തലമുറയിലെ ഭരണാധികാരികൾ ബാബറിന്റെ ശവകുടീരം സന്ദർശിച്ചിട്ടുണ്ട്. 

1959-ൽ ജവഹർലാൽ നെഹ്‌റു അഫ്ഗാനിസ്ഥാനിലും 1968-ൽ ഇന്ദിരാഗാന്ധിയും 2005-ൽ രാഹുൽ ഗാന്ധിയും ബാബറിന്റെ ശവകുടീരം സന്ദർശിച്ചു എന്ന് മനസ്സിലാവുന്നു.

അതിൽ ശ്രീമതി ഇന്ദിരാഗാന്ധി ബാബറിന്റെ ശവകുടീരത്തിനു മുൻപിൽ പോയി നിന്ന് തലകുനിച്ചു വണങ്ങി എന്നും അന്ന് റിപ്പോർട്ട് ചെയ്തതായി ചിത്രങ്ങളും വാർത്തകളും കണ്ടതായി ഒരോർമ്മ. അക്കാലത്തെ മുൻ വിദേശകാര്യ മന്ത്രിയും ഉദ്യോഗസ്ഥനുമായിരുന്ന നട്‌വർ സിംഗ് തന്റെ ആത്മകഥയിൽ ഇങ്ങനെ എഴുതി, “ഇന്ത്യൻ പ്രധാനമന്ത്രി അൽപ്പം തലകുനിച്ചു ശവകുടീരത്തിനു ആദരാഞ്ജലി അർപ്പിച്ചുകൊണ്ട് അവിടെ നിന്നു.  ഞാൻ ഇന്ദിരാഗാന്ധിക്ക് രണ്ടടി പിന്നിൽ ആയിരുന്നു. 

അദ്ദേഹം കൂട്ടിച്ചേർത്തു ആ നിമിഷം വിലമതിക്കാനും ഓർമ്മിക്കാനുമുള്ള ഒരു നിമിഷമായിരുന്നു എന്നും ആ നിമിഷം നൂറ്റാണ്ടുകൾ കൂടിക്കലർന്ന് മങ്ങുന്നതായി തോന്നി.”എന്നും ‘ഇന്ദിരാഗാന്ധിയുടെ കൂട്ടത്തിൽ അത് ചെയ്യുന്നത് അപൂർവമായ പദവിയായിരുന്നു’.  .”എന്നുമാണ് നട്‌വർ സിംഗ് എഴുതിയത്

2005-ൽ രാഹുൽ ഗാന്ധി അഫ്ഗാനിസ്ഥാൻ സന്ദർശനത്തിൽ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനെ അനുഗമിച്ചു. അന്നത്തെ അഫ്ഗാൻ പ്രസിഡന്റ് ഹമീദ് കർസായിയുമായുള്ള കൂടിക്കാഴ്ചയിലും ബാബറിന്റെ ശവകുടീരം സന്ദർശിക്കുന്നതിലും ഉൾപ്പെടെ എല്ലായിടത്തും രാഹുൽ ഗാന്ധി സിംഗിനെ അനുഗമിച്ചിരിന്നു എന്നതും ചരിത്ര സത്യങ്ങൾ.

ഈ സംഭവങ്ങളെ അതാതു സമയങ്ങളിൽ ആർ.എസ്.എസുമായി ബന്ധമുള്ള സംഘാടകർ മുഗൾ രാജവംശത്തിന് പ്രണാമം അർപ്പിക്കുന്നതിൽ പലപ്പോഴും എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.  2019-ൽ ഒരു ലേഖനത്തിൽ ഇങ്ങനെ പ്രസ്താവിച്ചു, “ഗാന്ധി കുടുംബത്തിലെ?തെറ്റിദ്ധരിക്കരുത് (മോഹൻ ദാസ് കരംചന്ദ് ഗാന്ധിയല്ല) J N – I G, R G & R G¹, കുടുംബത്തിലെ ഓരോ സന്തതികളും അഫ്ഗാനിസ്ഥാനിലെ കാബൂളിലുള്ള അദ്ദേഹത്തിന്റെ ശവകുടീരത്തിൽ അതായത് മുഗൾ ചക്രവർത്തിയായ ബാബറിന് പ്രണാമം അർപ്പിക്കാൻ ഒരിക്കലും മടികാണിക്കാത്തത് എന്തുകൊണ്ടാണെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? 

ഇങ്ങനെ പറയേണ്ടിവന്നത് ഏതാനും മീറ്ററുകൾ അകലെ കിടക്കുന്ന ഒരു ഹിന്ദു രാജാവിന്റെ ശവകുടീരം (പൃഥ്വിരാജ് ചൗഹാൻ) സന്ദർശിക്കാൻ പുതുതായി രൂപീകരിച്ച ജാനുധാരി ശിവഭക്തൻ ഒരിക്കലും ശ്രമിച്ചിട്ടില്ലെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

ഈ ഒറ്റക്കാരണം തന്നെ മതി അയോദ്ദ്യാ ക്ഷേത്ര പ്രതിഷ്ട്ടാ ചടങ്ങിന് കോൺഗ്രസ്സ് നേതാക്കന്മാർ പങ്കെടുക്കുന്നതിനുള്ള വൈമനസസ്യവും. ഇക്കാര്യത്തിൽ കോൺഗ്രസ്സ് തന്നെ ഇപ്പോൾ രണ്ടു തട്ടിലല്ലേ? പോകണോ ? പോകണ്ടേ ? ചിലരാകട്ടെ പോ….ണ്ടണം….

….കർണ്ണാടകത്തിൽ ഡി.കെ യുടെയും കേരളത്തിൽ ശശി തരൂരിന്റെയും നിലപാടുകൾ ഇതല്ലേ വ്യക്തമാക്കുന്നത് ?

കാശ്മീരിൽ ഫാറൂഖ് അബ്ദുള്ളവരെയും കേരളത്തിലെ മുസ്‌ലിം ലീഗ് തലവനും അവരുടെ നിഷ്പക്ഷ നിലപാട് വ്യക്തമാക്കിയിട്ടും , രാജീവ് ഗാന്ധിയുടെ ചിരകാല സ്വപ്നമായിരുന്നു അയോദ്ധ്യയിൽ രാമക്ഷേത്രം വരണമെന്നുള്ളത് എന്ന് പറഞ്ഞു നടക്കുന്ന പ്രിയങ്കയ്ക്കും രാഹുലിനും മദാമ്മയ്ക്കും ഇനിയും ബോധോദയമുണ്ടായിട്ടില്ല ഇതുവരെ ഈ വിഷയത്തിൽ ….

ഇവരോക്കെ ആരെയാണ് ഭയക്കുന്നത് ?

മറ്റൊരു സംഭവം താങ്കൾ ഈ യാത്രയിൽ ജനങ്ങളെ ഓർമ്മിപ്പിക്കേണ്ടത്? ഭാരതത്തിലെ ഹിന്ദു സമൂഹത്തിന്റെ പരമ്പരാഗതമായ ആചാരമായിരുന്ന ഗോ സംരക്ഷണവും ആചാരവും തകർക്കപ്പെടുന്ന അവസ്ഥയിലേക്ക് എത്തിയപ്പോൾ?

1965-ന്റെ അവസാനത്തിൽ ലോബിയിംഗ് ഗ്രൂപ്പുകളും  നാഗ സാധുമാരും  നിരവധി മത ധർമ്മ ആചാര്യന്മാരും സ്വാധീനമുള്ള ഹിന്ദു മത ക്രമങ്ങളും ഉൾപ്പെട്ട ഒരു യോഗം ഒരു വർഷം നീണ്ടുനിൽക്കുന്ന പ്രകടനങ്ങളുടെയും പിക്കറ്റിംഗിന്റെയും പരിപാടിക്ക് തുടക്കമിട്ടു, അതിനെ കണ്ടിലേന്നു നടിച്ചപ്പോൾ ഒടുവിൽ അത് പാർലമെന്റിലേക്കുള്ള മാർച്ചിൽ കലാശിച്ചു. അന്നത്തെ ജനസംഘവും മാർച്ചിൽ പങ്കെടുത്തിരുന്നു.

പാർലമെന്റിന് പുറത്ത് നടന്ന മാർച്ചിൽ ലക്ഷക്കണക്കിന് ആളുകളെ ആകർഷിച്ചു. ഒടുവിൽ ഈ സംഭവം കലാപത്തിൽ കലാശിക്കുകയും 7 പേരുടെ മരണപ്പെടുകയും നൂറുകണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സമാദാന പരമായി ജീവിച്ചുപോന്ന രാജ്യത്തു അന്ന്യ മത വിശ്വാസികളുടെ കടന്നു കയറ്റത്തോടെ ഹിന്ദുക്കൾ ഗോമാതാവായിക്കരുതുന്ന ഗോക്കളെ നിരന്തരം പീഠിപ്പുച്ചു കൊല്ലുന്ന നാൽക്കാലികളുടെ ദയനീയ അവസ്ഥ ഗോസംരക്ഷണ സമിതിക്കു സഹിക്കാവുന്നതിലും അപ്പുറമായിരുന്നു ഈ സമരത്തെ അധികാരികൾ കണ്ടില്ലെന്നുന്നു നടിച്ചപ്പോഴായിരുന്നു പ്രസ്തുത സമരം അരങ്ങേറിയത്. ഈ കാര്യവും താങ്കളുടെ ഓർമ്മയിൽ ഉണ്ടാവണം.

1984 ലെ സിഖ് കൂട്ടക്കൊലയെ അറിയപ്പെടുന്ന സിഖ് വിരുദ്ധ കലാപങ്ങൾ അരങ്ങേറിയതിന്റെ കഥ താങ്കളുടെ അടുത്തിരിക്കുന്ന യശ്വന്ദ് സഹായിയോട് ഒന്ന് ചോദിച്ചു മനസ്സിലാക്കണം കാരണം ഇപ്പഴേ ഒന്നും അറിയില്ല താങ്കൾക്ക്, അന്ന് എട്ടുംപൊട്ടും തിരിയാത്ത പ്രായത്തിലായിരുന്നു അതുകൊണ്ടാ ഇങ്ങനെ പറയുന്നത് ? ഇന്ത്യയിലെ സിഖ് ബോഡി ഗാർഡുകൾ ശ്രീമതി ഇന്ദിരാജിയെ വധിച്ചതിലുള്ള പക തീർത്തത് നിരപരാധികളായ കുറെ സിക്കുകാരോടായിരുന്നു. കൊലപാതകത്തെ വിലയിരുത്തുംബോൾ ഏതാണ്ടൊരു വംശീയ ഹത്യപോലെയായിരുന്നില്ലേ ?

അതായത് ഇന്ത്യയിലെ സിഖുകാർക്കെതിരായ സംഘടിത വംശഹത്യകളാണ് എന്ന് സാക്ഷ്യം!

ഡൽഹിയിൽ  2,800 സിഖുകാരും രാജ്യവ്യാപകമായി 3,350 പേരും കൊല്ലപ്പെട്ടുവെന്നാണ് സർക്കാർ കണക്കാക്കുന്നത്, മറ്റ് സ്രോതസ്സുകൾ മരണസംഖ്യ 8,000–17,000 ആയി കണക്കാക്കുന്നു ഈ സംഭവവും. എനിക്കറിയാവുന്ന ഒന്ന് രണ്ടു സർദ്ദാർജികൾ ചെന്നൈ താഹിർ സാബ് സ്ട്രീറ്റിലേ സ്പെയർ പാർട്സ് കച്ചവടക്കാരായ രണ്ടുപേർ ഭയന്ന് താടിയും മുടിയും മുറിച്ചത് ഓർത്തെടുക്കുന്നു! ഇതൊന്നും ഓർക്കാതെ പോവരുത് താങ്കളും സംഘവും.

നിർഭയ കേസ് എന്നറിയപ്പെടുന്ന 2012ലെ ഡൽഹി കൂട്ടബലാത്സംഗവും കൊലപാതകവും, (ദക്ഷിണ ഡൽഹിയുടെ അയൽപക്കത്തുള്ള മുനീറികയിൽ 2012 ഡിസംബർ 16-ന് നടന്ന ബലാത്സംഗവും മാരകമായ ആക്രമണവും). 23 കാരിയായ ഫിസിയോതെറാപ്പിസ്റ്റായ പെൺ കുട്ടിയെ ഒരു സ്വകാര്യ ബസിൽ പീഡിപ്പിച്ച് ആന്തരികമായി മുറിവേറ്റ അവളെ ബസിൽ നിന്ന് നഗ്നയാക്കി എറിഞ്ഞു.  ആക്രമണം നടന്ന് രണ്ടാഴ്ചയ്ക്കുള്ളിൽ അവൾ മരിച്ചു.  രാജ്യത്തിന്റെ ഞെട്ടൽ പെട്ടെന്നുതന്നെ രോഷത്തിന് വഴിമാറി,   ബസിൽ ഡ്രൈവർ ഉൾപ്പെടെ ആറ് പേർ കൂടി ഉണ്ടായിരുന്നു, എല്ലാവരും യുവതിയെ ബലാത്സംഗം ചെയ്യുകയും സുഹൃത്തിനെ മർദിക്കുകയും ചെയ്തു.  ചികിത്സയ്ക്കായി ഡൽഹിയിലെ സഫ്ദർജംഗ് ആശുപത്രിയിൽ എത്തിച്ചു,

ആക്രമണം നടന്ന് പതിനൊന്ന് ദിവസത്തിന് ശേഷം സിംഗപ്പൂരിലേക്ക് മാറ്റി, അവിടെ 2 ദിവസത്തിന് ശേഷം അവൾ മരണത്തിന് കീഴടങ്ങി.  സംഭവം ദേശീയവും അന്തർദേശീയവുമായ വ്യാപകമായ കവറേജ് സൃഷ്ടിക്കുകയും ഇന്ത്യയിലും വിദേശത്തും വ്യാപകമായി അപലപിക്കപ്പെടുകയും ചെയ്തു.  തുടർന്ന്, സ്ത്രീകൾക്ക് മതിയായ സുരക്ഷ നൽകുന്നതിൽ പരാജയപ്പെട്ടതിന് സംസ്ഥാനത്തിനും കേന്ദ്ര സർക്കാരുകൾക്കും എതിരെ പൊതു പ്രതിഷേധം ന്യൂഡൽഹിയിൽ നടന്നു, അവിടെ ആയിരക്കണക്കിന് പ്രതിഷേധക്കാർ സുരക്ഷാ സേനയുമായി ഏറ്റുമുട്ടി. 

രാജ്യത്തെ പ്രധാന നഗരങ്ങളിലും സമാനമായ പ്രതിഷേധങ്ങൾ നടന്നു.  ബലാത്സംഗ ഇരയുടെ പേര് പ്രസിദ്ധീകരിക്കാൻ ഇന്ത്യൻ നിയമം മാധ്യമങ്ങളെ അനുവദിക്കാത്തതിനാൽ, ഇരയെ “നിർഭയ” എന്നർത്ഥം വരുന്ന നിർഭയ എന്നാണ് പരക്കെ അറിയപ്പെട്ടിരുന്നത്, അവളുടെ പോരാട്ടവും മരണവും ലോകമെമ്പാടുമുള്ള ബലാത്സംഗത്തിനെതിരായ സ്ത്രീകളുടെ ചെറുത്തുനിൽപ്പിന്റെ പ്രതീകമായി മാറി.

ഇത്രയൊക്കെ യായിട്ടും അന്ന് ദൽഹി ഭരിച്ചിരുന്ന മുഖ്യമന്ത്രി ഷീലാ ദീക്ഷിതോ കോൺഗ്രസ്സ് ഭാരവാഹികളോ സമരപന്തലിൽ വരൻ വിമുഖത കാട്ടിയതിന്റെ പൊരുളെന്തായിരുന്നു (പിന്നീട് വളരെ വൈകി ഷീലാ ദീക്ഷിതടക്കം ആരൊക്കെയോ വന്നെങ്കിലും കോൺഗ്രസ്സ് പിന്നെ നിലം തൊട്ടിട്ടില്ല ഇതും ഒന്ന് താങ്കളുടെ ന്യായായ് യാത്രയിൽ പരാമർശിക്കണം.

ഒരുകാര്യത്തിൽ താങ്കൾക്കു കുറച്ചു മാറ്റം വന്നിട്ടുണ്ട് വിദേശ രാജ്യങ്ങളിൽ പോയി ഭാരതത്തിനെ നാണംകെടുത്തുന്ന വാസ്തവവിരുദ്ധമായ കാര്യങ്ങൾ പറയുന്നത് ഇപ്പോൾ കാണുന്നില്ല . അതിന്റെപൊരുൾ കഴിഞ്ഞ ശിക്ഷാവിധിയോടെ മനസ്സിലായി എന്ന് ഞങ്ങൾക്കും മനസ്സിലായി … ഇനി ഇങ്ങനെ സംഭവിച്ചാൽ അഴിയെണ്ണേണ്ടി വരുമെന്ന് ഓർക്കുമല്ലോ . ഇല്ലെങ്കിൽ കഴിഞ്ഞ യാത്ര കഴിഞ്ഞപ്പോൾ പുലർകാലേ ദൽഹി പോലീസ് വീട്ടുവളഞ്ഞതും ഓർത്താൽ താങ്കൾക്ക് നല്ലതു.

തൽക്കാലം ഇത്രയും കൊണ്ട് നിർത്തട്ടെ …

അടിക്കുറിപ്പ്: ലോകം മുഴുവൻ അയോദ്ദ്യാ ക്ഷേത്രത്തിന്റെ പൂർത്തീകരണത്തെ വരവേൽക്കാനിരിക്കുമ്പോൾ 65 – 70 കൊല്ലം ഭാരതം ഭരിച്ച കോൺഗ്രസ്സിന്റെ ഇളം തലമുറ പണ്ട് ബ്രിട്ടീഷുകാരൻ തുടങ്ങിവെച്ച ഡിവൈഡ് ആൻഡ് റൂൾ നടപ്പിലാക്കാനുള്ള രണ്ടാമത്തെ യാത്രതുടങ്ങിയിരിക്കയാണ്.

ആദ്ദ്യയാത്ര അവസാനിപ്പിച്ചു ബാലൻസ് ഷീറ്റ് നോക്കിയപ്പോൾ എട്ടുനിലയിൽ പൊട്ടി! ആകെയുള്ള മിച്ചം കർണാടകയും ആന്ദ്രയും . അത് ഏതാണ്ട് മതിലിൻമേൽ കയറിയ പൂച്ചയെ പോലെയാ … എപ്പോൾ ഏതുഭാഗം ചടൈമെന്നുള്ള അവസ്ഥയിലാ . അപ്പോഴും വർഘീയ പ്രീണനം പറഞ്ഞു എൻ. ഡി .എ. യെ ഒറ്റപ്പെടുത്താൻ ശ്രമിക്കുമ്പോൾ? ലോക മുസ്‌ലിം ജനതയുടെ ആരാധനാ കേന്ദ്രമായ മദീനയിൽ അവിടത്തെ ഭരണാധികാരികളോടൊപ്പം ഭാരതത്തിൽ നിന്നുമുള്ള ഹജ്ജ് തീർത്ഥാടകർക്ക് വേണ്ടുന്ന സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി അവിടത്തെ ഭരണാധികാരികളോടൊപ്പം ചേർന്ന് സൗകര്യങ്ങൾ വിലയിരുത്തുന്നരണ്ടു ഭാരതീയരുടെ ഫോട്ടോവും വീഡിയോവും നമ്മൾ ഇന്നലെ കണ്ടു .

(സ്മൃതി ഇറാനിയും കേരളത്തിൽ നിന്നുമുള്ള വി മുരളീധരനും) അതായതു വിദേശ മതങ്ങളെ രണ്ടുകൈയ്യും നീട്ടി സ്വീകരിച്ച രണ്ടു സനാതന ധർമ്മ വിശ്വാസികൾ.

ഒറ്റചോദ്ദ്യം കോൺഗ്രസ്സിനോടാ നിങ്ങൾക്കിനി എത്രകാലം ഈ ന്യൂന പക്ഷ പ്രീണനം നടത്തി നിലനിൽക്കാൻ സാദിക്കും? 

അവർ നിങ്ങളിൽ ഒളിഞ്ഞിരിക്കുന്ന നിലപാടില്ലായ്മ്മ തിരിച്ചറിയുന്നുണ്ട് എന്നെങ്കിലും കുറഞ്ഞപക്ഷം മനസിലാക്കുക.

ഇതൊക്കെ കാലത്തിനും മുൻപ് തിരിച്ചറിഞ്ഞു തന്നെയാണ് നല്ല മലയാളം ഭാഷയിൽ ചലച്ചിത്രം നിർമ്മിച്ചത് ഈ നാട് , ഇനിയെങ്കിലും , വാർത്ത , സന്ദേശം ഇരുപതാം നൂറ്റാണ്ടു, ഭൂമിയിലെ രാജാക്കൻമാർ…. ഇതൊക്കെ നിങ്ങളെപ്പോലെയുള്ളവരെ വിലയിരുത്തി നിർമ്മിച്ച ചലച്ചിത്രങ്ങളാണ്

ഈ ചിത്രങ്ങൾ കണ്ടുകാണുമെന്നറിയാം ഇല്ലെങ്കിൽ നിങ്ങളെയൊക്കെ ജനങ്ങൾ മുകളിൽപ്പറഞ്ഞ കഥാപാത്രങ്ങളായി കരുതി സമൂഹത്തിൽനിന്നും ഒറ്റപ്പെടുത്തുന്ന കാലം വിദൂരമല്ല….

രാവണനെ നിഗ്രഹിച്ച് സീതയെ വീണ്ടെടുത്ത ശ്രീരാമനോട് ലക്ഷ്മണന്‍ ചോദിച്ചു ജ്യേഷ്ഠാ.. ഇനി അയോധ്യയിലേക്കു തിരിച്ചു പോകണോ..?
ഭരതന്‍ അവിടെ രാജാവായിരുന്നോട്ടെ.. സമ്പൽസമൃദ്ധമായ ലങ്കവിട്ടു നാം പോകണോ..?

ഇതിന് ലക്ഷ്മണനോട് ശ്രീരാമദേവൻ പറഞ്ഞ മറുപടിയാണ് മുഴുവന്‍ ഭാരതീയരേയും ഇന്നും കോരിത്തരിപ്പിക്കുന്നത്..?


“ലങ്കപൊന്നാകിലും തെല്ലും
താല്പര്യമതിലില്ല ലക്ഷ്മണാ..
പെറ്റമ്മയും പിറന്നനാടും
സ്വര്‍ഗത്തേക്കാള്‍ മഹത്തരം”ആണ് അനുജാ…

ശ്രീ രാമ ജയം

രാമ ജയം രാമ ജയം
രാമ ജയം… ജയ രാമ ജയം… കൗസല്യ നന്ദന രാമ ജയം.. അയോദ്ധ്യ വാസി രാമ ജയം… സീത വല്ലഭ രാമ ജയം….. രാവണ മർദ്ദന രാമ ജയം…. രാമ ജയം രാമ ജയം
രാമ ജയം… ജയ രാമാ ജയം..

മഠത്തിൽ ബാബു ജയപ്രകാശ് ……….

My Wstsapp Contact No 9500716709

Leave a Comment