Time Taken To Read 3 Minutes
ഇന്നലെ കണ്ട അതിശയിപ്പിക്കുന്ന വാർത്തയായിരുന്നു കോൺഗ്രസ്സ് എം പി യിൽ നിന്നും 301 കോടി രൂപയുടെ കള്ളപ്പണ വേട്ട . രംഗം കണ്ടപ്പോൾ സ്വാഭാവീകമായും എന്റെ മനസ്സിൽ കുറച്ചു പഴയ സംഭവങ്ങൾ ഓർമ്മയിലെത്തി അതിൽ ഒന്നായിരുന്നു എൻറോൺ ഇടപാടും അതേത്തുടർന്നുണ്ടായ കോലാഹലഹളങ്ങളും അതൊന്നു പങ്കുവെക്കാമെന്നു കരുതി … താൽപ്പര്യമുള്ളവർക്ക് വായിക്കാം
1992-ലായിരുന്നു പ്രശസ്ത അന്താരാഷ്ട്ര കമ്പനിയായ എൻറോൺ മഹാരാഷ്ട്രയിലെ ദാബോലിൽ യു. എസ ഡോളർ 3 ബില്യൺ ചിലവിൽ 2015 മേഘാ വാട്ട് പവർ ഉത്പാദിപ്പിക്കുന്ന ഒരു ഫാക്ടറി സ്ഥാപിക്കാൻ പദ്ധതിയിട്ടത്! എന്നാൽ പദ്ധതി ആവശ്യമായിരുന്നെങ്കിലും അതിനെ കരുവാക്കി ജനങ്ങളുടേയും⁷ രാജ്യത്തിന്റെയും താൽപ്പര്യങ്ങൾക്ക് വിരുദ്ധമായ നിബന്ധനകൾ ഉൾപ്പെടുത്തിയത് തിരിച്ചറിഞ്ഞു തദ്ദേശ വാസികളും വിവിധ സംഘടനകളും ഒപ്പം ശിവസേനയും ബി ജെ പിയും ആരംഭിച്ച ജനകീയ സമരത്തിന്റെ സമ്മർദ്ദം കാരണം പദ്ധതി ഏറെ വൈകുകയും ഒരുഘട്ടത്തിൽ ഉപേക്ഷിച്ച അവസ്ഥയിൽ എത്തി . പിന്നീട് നടന്ന മദ്ദ്യസ്ഥതയിൽ പദ്ധതി വീണ്ടും ആരംഭിച്ചു. ഇതിനിടയിൽ നടന്ന പൊതു തിരഞ്ഞെടുപ്പിൽ ബി.ജെ.പി ശിവസേന സഖ്യം അധികാരത്തിലെത്തി, (ബി. ജെ. പി ശിവസേന കൂട്ടുകെട്ടിൽ രുപീകരിച്ച മന്ത്രിസഭ പദ്ധതിയിലെ ചതികളും ദേശീയതാല്പര്യങ്ങൾക്കും വിരുദ്ധമാണെന്നു കണ്ടെത്തി, ഒപ്പം കമ്പനിയുടെ നടത്തിപ്പിലും ഉൽപ്പാദനത്തിലും നിശ്ചയിക്കുന്ന താരിഫിലും ഒക്കെയുള്ള വിവാദങ്ങളിൽ പദ്ധതിയെ മരവിപ്പിച്ചു. ഒടുവിൽ എൻറോൺ പാപ്പരാകുകയും ചെയ്തതോടെ എൻറോൺ പദ്ധതി ഉപേക്ഷിക്കേണ്ട അവസ്ഥയിലെത്തി. തുടർന്ന് എൻറോൺ അന്താരാഷ്ട്ര കോടതിയിൽ നഷ്ട്ട പരിഹാരത്തിന് കേസ് കൊടുത്തു. കേസ് വാദിക്കാൻ വാജ്പെയി സർക്കാർ ഹരീഷ് സാൽവയെ ചുമതലപ്പെടുത്തി ചൂടേറിയ വാദങ്ങളും പ്രതിവാദങ്ങളും നടന്നുകൊണ്ടിരിക്കെ കേസിന്റെ ഗതി ഭാരത സർക്കാരിന് അനുകലമായിരുന്നു.
പിന്നീട് രാഷ്ട്രീയ സാഹചര്യം മാറിയപ്പോൾ,കോൺഗ്രസ്സ് വീണ്ടും അധികാരത്തിലെത്തി പി ചിദംബരം ധനകാര്യ മന്ത്രിയുമായി. ഈസാഹചര്യം എൻറോൺ മുതലെടുത്തു സർക്കാരിൽ സമ്മർദ്ദം ചെലുത്തി ഇന്ത്യൻ സർക്കാരിൽ നിന്ന് നഷ്ടപരിഹാരമായി ആവശ്യപ്പെട്ട 38000 കോടി രൂപ ഹരീഷ് സാൽവ തുടർന്നാൽ നഷ്ടമാവും എന്നറിയാവുന്ന എൻറോൺ കമ്പനി അദ്ദേഹത്തെ പൂർണ്ണമായും ഒഴിവാക്കാൻ സമ്മർദ്ദം ചെലുത്തി. എന്നാൽ ആ കേസിൽ എൻറോൺ കമ്പനിയുടെ അഭിഭാഷകൻ ആരായിരുന്നു? അതാണ് ആശ്ചര്യം, മറ്റാരുമല്ല, പി. ചിദംബരം! ഇത് വ്യക്തമാക്കുന്നത് പി. ചിദംബരം ഇന്ത്യാ ഗവൺമെന്റിന് എതിരായ കേസുമായി ഇന്ത്യയ്ക്കെതിരായി പോരാടുകയായിരുന്നു എന്നതായിരുന്നു വാസ്ഥവം!
ഇനി എന്ത് തന്ത്രം മെനയുമെന്നാലോചിച്ചു കണ്ടെത്തിയ മാർഗ്ഗം ഹരീഷ് സാൽവയെ തലസ്ഥാനത്തുനിന്നും നീക്കം ചെയ്യുക എന്നത് മാത്രമായിരുന്നു. മാത്രമല്ല ഇന്ത്യാ ഗവൺമെന്റിന്റെ ധനകാര്യ മന്ത്രി എന്ന നിലയിൽ അദ്ദേഹത്തിന് ഗവൺമെന്റിനെതിരായ കേസ് നേരിടാൻ കഴിയത്ത ഒരു അവസ്ഥയിലായി എന്നിട്ടും എൻറോൺ കമ്പനിയെ പിന്തുണയ്ക്കുന്ന നിയമോപദേശകനായി അദ്ദേഹം തുടർന്നു. ഇതിന്റെ പിന്നാമ്പുറം ചികഞ്ഞാൽ
ഏറെ നിഘൂടതകൾ കണ്ടെത്താം.
പി. ചിദംബരം കേന്ദ്ര ധനമന്ത്രി എന്ന നിലയിൽ തന്റെ അധികാരമുപയോഗിച്ചായിരിക്കണം ഹരീഷ് സാൽവെയെ ഉടൻ തന്നെ കേസിൽ നിന്ന് ഒഴിവാക്കുകയും പകരം ഖൈർ ഖുറേഷിയെ ഇന്ത്യൻ സർക്കാരിന്റെ അഭിഭാഷകനായി നിയമിക്കുകയും ചെയ്തു. ഖൈർ ഖുറേഷി ആരാണെന്ന വസ്തുതത അറിഞ്ഞാൽ ആരും ഞെട്ടരുത് അതെ, ഊഹിച്ചത് ശരിയാണ്, ഖൈർ ഖുറേഷി ഒരു പാകിസ്ഥാൻ അഭിഭാഷകനാണ്!
അന്താരാഷ്ട്ര കോടതിയിൽ ഇന്ത്യാ ഗവൺമെന്റിനെ പ്രതിനിധീകരിച്ച് ഒരു പാകിസ്ഥാൻ അഭിഭാഷകന്റെ രംഗം സങ്കൽപ്പിക്കുകതന്നെ അസാദ്ദ്യം പാകിസ്ഥാൻ അഭിഭാഷകനെ നിയമിച്ചത് കോൺഗ്രസ് സർക്കാരാണെന്ന് ദയവായി ഓർക്കുക.?
ഇന്ത്യൻ സർക്കാർ (അതായതു കോൺഗ്രസ്സ് നേതൃത്വം കൊടുക്കുന്ന സർക്കാർ) പാകിസ്ഥാൻ അഭിഭാഷകന് ഇന്ത്യൻ കറൻസിയിൽ 1400 കോടി രൂപ ഫീസായി നൽകി എന്നറിയുന്നു ! അതായത്, 38000 കോടി രൂപ നഷ്ടപരിഹാരം നൽകാൻ 1400 കോടി രൂപ വക്കീൽ ഫീസ്! ഇന്ത്യയെ സംബന്ധിച്ചടുത്തോളം പറയുകയാണെങ്കിൽ ഇതിലത്ര അതിശയോക്തി തോന്നേണ്ട കാര്യമൊന്നുമില്ല. കാരണം എല്ലാ അഴിമതിയാരോപണക്കേസിന്റെയും പിന്നാമ്പുറ കഥകൾ ഇതൊക്കെത്തന്നെ . പക്ഷെ വക്കീലൻമ്മാരോക്കെ ഇന്ത്യക്കാരായിരിക്കും അതുകൊണ്ടുതന്നെ കൊടുക്കുന്ന പണവും ഇന്ത്യയിലിരിക്കും . ഇത് മറിച്ചാണ് പണം ഇന്ത്യയുടെ ശതൃരാജ്യത്തിലെ പൗരനാണ് ചെന്നുചേരുന്നത് എന്ന വിരോധാഭാസമാണ് നമ്മൾ കാണുന്നത് അതിനു കുടപിടിക്കാൻ ഇന്ത്യൻ ഭരണാധികാരികളും ..!
കോൺഗ്രസ് സർക്കാർ കേസ് ഏറ്റെടുത്തപ്പോൾ ഇതിനകം ഇന്ത്യൻ സർക്കാരിനനുകൂല മാകേണ്ടിയിരുന്ന കേസ് ഹരീഷ് സാൽവയെമാറ്റി എന്നാൽ ഇപ്പോൾ വിശദാംശങ്ങൾ അറിയുമ്പോൾ, കേസിൽ ആരെല്ലാം ഉൾപ്പെട്ടിരുന്നുവെന്നും അവർ എങ്ങനെയാണ് ഇന്ത്യാ ഗവൺമെന്റിനെ പ്രതിനിധീകരിക്കുന്നതെന്നും നിങ്ങൾക്ക് ഇതിനകം തന്നെ ഒരു ഏകദേശ ഊഹം കാണുമല്ലോ! ഇന്ത്യൻ ധനമന്ത്രി എൻറോൺ കമ്പനിയുടെ നിയമോപദേശകനായിരിക്കെ ഇന്ത്യൻ സർക്കാരിനെ പ്രതിനിധീകരിച്ച് ഒരു പാക്കിസ്ഥാൻ അഭിഭാഷകനെവെച്ചു ഇന്ത്യയ്‌ക്കെതിരായ കേസ് വാദിക്കുന്നു. അതിന്റെ അന്തിമവിധി എങ്ങനെയായിരിക്കുമെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ തലയിൽ എന്തെങ്കിലും ഉള്ളവർക്കൊക്കെ മനസ്സിലാകും കാര്യങ്ങൾ എങ്ങനെയൊക്കെ ആയിത്തീരുമെന്നു ?
ഊഹിച്ചതുപോലെതന്നെ ഉദ്ദിഷ്ട കാര്യത്തിന് ഉപകാരസ്മരണ എന്നുപറഞ്ഞതുപോലെ ഇന്ത്യാ ഗവൺമെന്റ് കേസ് തോൽക്കുകയും 38000 കോടി രൂപ എൻറോൺ കമ്പനിക്ക് നൽകുകയും ചെയ്തു!
എന്നാൽ അക്കാലത്തെ മാധ്യമസ്ഥാപനങ്ങളൊന്നും ഇതിലേ വസ്തുതകകളും നിഗൂഢതയെക്കുറിച്ച് ഒരു ഒരു ഇൻവസ്റ്റിഗേഷൻ റിപ്പോർട്ടും ഉണ്ടാക്കിയില്ല എന്നത് മാത്രമല്ല പ്രത്യക്ഷത്തിൽ ഉന്നയിക്കേണ്ട വിഷയങ്ങളെപ്പോലും ചർച്ചയ്ക്കു വിധേയമാക്കിയില്ല എന്നതാണ് കൂടുതൽ വിചിത്രമായ വസ്തുത!
അവസാനത്തെ ചോദ്യം, കേസിനായി ഹരീഷ് സാൽവെയ്ക്ക് എത്ര ഫീസ് നൽകി?
അന്താരാഷ്ട്ര കോടതിയിൽ ഹാജരായ ഓരോ തവണയും ഹരീഷ് സാൽവെ ഇന്ത്യാ ഗവൺമെന്റിൽ നിന്ന് ഒരു ലക്ഷം രൂപ ഫീസ് വാങ്ങുകയായിരുന്നു എന്നതാണ് ഉത്തരം!
നിങ്ങൾ വിചാരിച്ചതിലും കൂടുതൽ വിനാശകരമായിരുന്നു കോൺഗ്രസ് എന്ന് ഇപ്പോൾ നിങ്ങൾക്ക് മനസ്സിലാകും!
അന്താരാഷ്‌ട്ര പ്രശസ്തരായ സാമ്പത്തിക വിദഗ്ധരുടെയും പരിചയസമ്പന്നരും ഉന്നത വിദ്യാഭ്യാസമുള്ളവരുമായ സാമ്പത്തിക കൊള്ളക്കാരുടെ കഥയായിരുന്നു ഇത്! ഇത് ഇവിടെ ഇപ്പോൾ പറയാൻ ഒരു കാര്യമുണ്ട്?….. അത് ഇനിയൊരവസരത്തിൽ പറയാം….
മഠത്തിൽ ബാബു ജയപ്രകാശ്………✍ My Watsapp Contact No 9500716709



Thank you Babu Jaya Prakash for sharing the inner details of Aaron case and the dirty role played by dubious finance Minister in that.
LikeLike