Time Taken To Read 3 Minutes
ഇന്നലെ നമ്മുടെ പ്രഡിഡന്റ് ഗ്രൂപ്പിലിട്ട മെസേജ്‌കേട്ടു
“കര്‍മ്മണ്യേ വാധികാരസ്തേ, മാ ഫലേഷു കദാചനാ”
പ്രതിഫലം ഇച്ഛിക്കാതെ കർമ്മം ചെയ്യുക എന്നാണ് ഭഗവാൻ ശ്രീകൃഷ്ണ്ണൻ ഭഗവത് ഗീതയില്‍ അർജ്ജുനനെ ഉപദേശിച്ചത്. ശരിയാണ്, കർമ്മമാണ് പ്രധാനം. അതിനു ലഭിക്കേണ്ട ഫലം എന്ത്തന്നെയാലും അത് നമ്മളെ തേടി വരും.
നമ്മളിൽ എത്ര പേര്‍ ഈ തത്വത്തില്‍ വിശ്വസിച്ച് ജീവിക്കുന്നുണ്ട്?
ഭൗതീകതയിൽ ഊന്നി ജീവിക്കുന്ന ഞാനടക്കമുള്ള പരിചയപ്പെട്ട വ്യക്തികളില്‍ ഭൂരിഭാഗവും, ചെയ്യുന്ന ജോലിക്ക് കൂലി വേണം എന്ന് ആഗ്രഹിക്കുന്നവരാണ് എന്ന് മനസ്സിലാക്കിക്കൊണ്ട് തന്നെ പറയട്ടെ.. സാമൂഹ്യ ജീവികളായ നമ്മളൊക്കെ വല്ലപ്പോഴും മുകളിൽ പറഞ്ഞ തത്വം ജീവിതത്തിൽ പകർത്താൻ ശ്രമിക്കണം.
സമാനമായ ഒരു സംഭവം ഇതിനുമുൻപ് ഞാൻ ഗ്രൂപ്പിൽ ഇട്ടിരുന്നു. പക്ഷെ ഒന്നോ രണ്ടോ പേർ മാത്രം വായിച്ചു. ഒന്നോ രണ്ടോ പേർ മാത്രമാണെന്നു ആധികാരികമായിപ്പറയാൻ കാരണം ലിങ്ക് ഓപ്പൺ ചെയ്‌താൽ എനിക്ക് നോട്ടിഫിക്കേഷൻ വരും എവിടെവെച്ചു ഏതു രാജ്യത്തുവെച്ചു എത്രപേർ ലിങ്ക് ഓപ്പൺ ച്രയ്തുവെന്നു?. അത് പ്രകാരമുള്ള കണക്കാണ് ഞാൻ എഴുതിയത്.
മയ്യഴി റെയിൽവേ സ്റ്റേഷന്റെ ദുരവസ്ഥ കണ്ടു എഴുതിയ ഒരാർട്ടിക്കിൾ? ശ്രീ മോദിജിക്ക് ഒരു കവറിങ് ലാറ്ററോടുകൂടി ഫോർവേഡ് ചെയിതരുന്നു (കഥ എന്റെ ലിങ്കിലൂടെ താൽപ്പര്യമുള്ളവർക്ക് വായിക്കാം.) പലർക്കും വായനാ താൽപ്പര്യമില്ല എന്ന് അറിയിച്ചസ്ഥിക്കു ഇങ്ങനെ എഴുതുന്നതിൽ അർത്ഥമില്ല എന്നറിഞ്ഞു കൊണ്ടുതന്നെയാണ് എഴുതിയത്.
പ്രസ്തുത ലറ്ററിന് പി. എം. ന്റെ ഓഫീസിൽ നിന്നും, പിന്നീട് പാലക്കാട് റെയിൽവേ ഡിവിഷനിൽ നിന്നും മാഹി സ്റ്റേഷൻ അമൃത് പദ്ധതിയിൽ ഉൾപ്പെടിത്തിയിട്ടുണ്ട് എന്നറിയിച്ചുകൊണ്ടുള്ള മെസെജ്ഉം ഫോൺകോളും വന്നിരുന്നു. എന്റെ എഴുത്തിന്റെ പിൻ ബലത്തിൽ കിട്ടി എന്നുള്ള അവകാശവാദമൊന്നും ഉന്നയിക്കുന്നില്ല. പറയുന്നത് ഇത്രമാത്രം ആരും ചെറുതല്ല അങ്ങനെയാരും കരുതുകയും വേണ്ട എല്ലാവർക്കും ഓരോ ഉത്തരവാദിത്തങ്ങൾ ഉണ്ട് അത് നിർവഹിച്ചാൽ തന്നെ നമ്മുടെ നാടിന്റെ മിക്കപ്രശ്നങ്ങൾക്കും പരിഹാരമാകും.
പറഞ്ഞുവരുന്നത് ഇത്രയേയുള്ളൂ . ഒരുസംഘടനയിലായാലും, രാഷ്ട്രീയ പാർട്ടിയിലായാലും അത്തരം സംഘടനയിലോ പാർട്ടിയിലോ പ്രവർത്തിക്കുംബോൾ മുകളിൽ പറഞ്ഞ ശ്ലോകത്തിനു ഏറെ പ്രസക്തിയുണ്ട് നമ്മുട കർമ്മം ആവശ്യപ്പെടുക , മേലധികാരികളെ അറിയിക്കുക അതിനുവേണ്ടി ഫോള്ളോഅപ്പ് ചെയ്യുക…
അണ്ണാന്‍ കുഞ്ഞും തന്നാലായത് ” എന്ന് പറഞ്ഞതുപോലെ!
ഈ പഴഞ്ചൊല്ല് കേള്‍ക്കാത്ത മലയാളികള്‍ വിരളമായിരിക്കും. എത്ര താഴേക്കിടയിലുള്ളവർക്കും വലിപ്പച്ചെറുപ്പമില്ലാതെ അവരവരെ കൊണ്ട് സാദിക്കുന്ന സഹായങ്ങൾ കർമ്മങ്ങൾ ചെയ്യാന്‍ പ്രചോദനം നൽകും ഈ വരികള്‍ക്ക് പിന്നില്‍
രാമായണത്തെ ആസ്പദമാക്കിയുള്ള മനോഹരമായ ഒരു കഥയുണ്ട്. പണ്ട് ശ്രീരാമചന്ദ്രന്‍ സീതാ ദേവിയെ വീണ്ടെടുക്കാന്‍ ലങ്കയിലേക്ക് പോവാന്‍ തീരുമാനിച്ച സമയത്ത്, കടല്‍ കടക്കാന്‍ ഉള്ള മാര്‍ഗങ്ങള്‍ ആരായുകയും പാലം കെട്ടി സൈന്യസമേതം ലങ്കയിലെത്താമെന്നു തീരുമാനിച്ചു. വാനരന്മാരുടെ സഹായത്തോടെ പാലം കെട്ടി തുടങ്ങി. മാര്‍ഗ നിര്‍ദേശങ്ങളുമായി ശ്രീ രാമചന്ദ്രന്‍ മേല്‍നോട്ടംവഹിച്ചു നടക്കുമ്പോള്‍ അദ്ദേഹം കൌതുകകരമായ ഒരു കാഴ്ച്ച കണ്ടു. ഒരു അണ്ണാന്‍ കുഞ്ഞ് കടല്‍ വെള്ളത്തിൽ മുങ്ങുകയും തിരികെ മണലില്‍ കിടന്നു ഉരുളുകയും വീണ്ടും വെള്ളത്തിൽ മുങ്ങി ശരീരത്തില്‍ പറ്റിയ മണല്‍തരികള്‍ കടലില്‍ കളയുകയും ചെയ്യുന്നത്.
പല തവണ ഈ കാഴ്ച്ച കണ്ടപ്പോള്‍ സ്നേഹ സ്വരൂപനായ അദ്ദേഹം വാത്സല്യത്തോടെ ആ അണ്ണാന്‍ കുഞ്ഞിനെ വാരിയെടുത്ത് എന്താണ് നീ ചെയ്യുന്നതെന്ന് ചോദിച്ചു. താനും പാലം പണിയില്‍ പങ്കു ചേരുകയാണെന്ന് പറഞ്ഞപ്പോള്‍ സന്തോഷത്തോടെ അതിനെ തലോടുകയും അനുഗ്രഹങ്ങള്‍ നല്‍കി തിരികെ അയക്കുകയും ചെയ്തു. അണ്ണാന്റെ ശരീരത്തിൽ കാണുന്ന ആവെളുത്ത വരകൾ ശ്രീരാമചന്ദ്രൻ സ്നേഹത്തോടെ തടവിയപ്പോൾ ഉണ്ടായതാണെന്ന് ഒരുസങ്കല്പമുണ്ട്. (നിങ്ങളൊക്കെ ഇപ്പോൾ ആലോചിക്കുന്നുണ്ടാവും അങ്ങനെയാണെങ്കിൽ സീതാ ദേവിയുടെ ശരീരം മുഴുവൻ വരകളായിരിക്കുമെന്നു.)
ഈ കഥ നല്‍കുന്ന സന്ദേശം എത്ര വലുതാണ്.
നമുക്കെല്ലാം സ്വന്തം കഴിവില്‍ വിശ്വാസം കുറവല്ലേ?
വലിയ വലിയ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കേണ്ടി വരുമ്പോള്‍ എന്നെ കൊണ്ട് എന്താവാന്‍ എന്ന് ചിന്തിച്ചു പലപ്പോഴും പിന്‍ വാങ്ങാറില്ലെ?
കഥയിലെ അണ്ണാന്‍ കുഞ്ഞിനു തന്റെ പരിമിതമായ ശക്തി കൊണ്ട് എത്ര മാത്രം ദൂരം പാലം കെട്ടാന്‍ സാദിച്ചു എന്ന് നമുക്കറിയില്ല. വളരെ കുറച്ചേ സാദിച്ചിരിക്കുള്ളൂ.
എങ്കിലും ആ സന്നദ്ധതയും ഉദ്ദേശ ശുദ്ധിയും എത്രയോ ശക്തന്മാരായ വാനരന്മാരെ സ്വാധീനിച്ചിട്ടുണ്ടാവാം?
ഒരു കാര്യം കൂടി എഴുതി അവസാനിപ്പിക്കാം . 2017 ലാണെന്നു തോന്നുന്നു സ്വേച്ച ഭാരത് സൈറ്റിൽ എന്റെ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന വെക്തി വീടിന്റെ മുൻപിൽ സർക്കാർ വക സ്ഥലത്തു മാലിന്യങ്ങൾ ഡംപ് ചെയ്യുന്നത് സ്ഥിരമായി കാണാറുണ്ട്. ഒരു ദിവസം അദ്ദേഹം, എന്നെ വിളിച്ചിട്ടു പറഞ്ഞു ബാബുവേട്ടാ ഇന്ന് ഞാൻ ഇവിടെ മാലിന്ന്യം ഡംപ് ചെയ്തതിന്റെ രണ്ടു മൂന്നു ഫോട്ടോ എടുത്തിട്ടു സ്വേച്ച ഭാരതിന്റെ സൈറ്റിൽ പോസ്റ്റ് ചെയ്തിട്ടുണ്ട് . ഞാൻ പറഞ്ഞു ഒരു പ്രയോജനവും ഇല്ല…. അങ്ങ് ഡൽഹിയിൽ ഈ ഫോട്ടോഅയച്ചിട്ടു എന്തുചെയ്യാനാ നമുക്ക് ആർ. എ ക്കു ഒന്ന് ഫോർവേഡ് ചെയ്യാം എന്ന്.
പിറ്റേന്ന് തന്നെ മയ്യഴി മുനിസിപ്പാലിറ്റിയിൽ നിന്നും സൂപ്രവൈസറും പിന്നെ ആരൊക്കയോ സൈറ്റിലെത്തി . അവിടം മുഴുവൻ ജെ. സി. ബി ഉപയോഗിച്ച് വൃത്തിയാക്കിയിട്ടു പരിസരത്തിലുള്ള വീടുകളിലൊക്കെ കയറി മാലിന്ന്യം ഡംപ് ചെയ്യരുത് എന്ന ബോധവൽക്കരണം നടത്തി തിരിച്ചു പോയി. അവരിൽ നിന്നും മനസ്സിലായത് ഡൽഹിയിൽ നിന്നുള്ള നിർദ്ദേശ പ്രകാരമാണ് അവർ എർത്തിയത് എന്നാണു . പോസ്റ്റ് ചെയ്ത ആളുടെ പേരൊക്കെ സ്വകാര്യമായി വെച്ചുവെന്നും മനസ്സിലാവുന്നു
പറഞ്ഞുവരുന്നത് വെക്തിയായാലും സംഘടനയായാലും നമ്മുടെ ചെറുതായ പ്രവൃത്തികള്‍ക്ക് പോലും വളരെ വലിയ ഫലം ഉണ്ടാവാം. പരിമിതമായ ബുദ്ധി വച്ച് അത് തിരിച്ചറിയാൻ വിഷമമാണെന്ന് മാത്രം.
അതുകൊണ്ട് തന്നെ ഫലത്തെ പറ്റി ചിന്തിക്കാതെ ശുദ്ധവും നന്മയിലൂന്നിയതുമായ കര്‍മങ്ങള്‍ ഭയലേശമേന്യേ അനുഷ്ഠിക്കാന്‍ ഈ കഥ നമുക്ക് ഉണര്‍വേകട്ടെ.
ഒരു പ്രസംഗത്തിൽ ശ്രീ പിണറായി ഉപയോഗിച്ച വാക്ക്പ്രയോഗം കൂടി ഇവിടെ കുറിക്കട്ടെ കടലിൽ കാണുന്ന തിര കടൽവെള്ളം കോരിയെടുത്ത ബക്കറ്റിൽ കാണില്ല … ഇതോർത്തു നമുക്ക് പോകാം
മഠത്തിൽ ബാബു ജയപ്രകാശ് …..✍️ My watsapp Contact No – 9500716709
