ദീപാവലി

Time Takes To Read 5 Minutes

ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ഭാരതീയർരും മറ്റു രാജ്യങ്ങളിലെ സനാതന ധർമ്മത്തിൽ വ്ശ്വസിക്കുന്നവരും ആഘോഷിക്കുന്ന ഒരു പ്രധാന ഹൈന്ദവ ഉത്സവമാണ് ദീപാവലി! നമ്മൾ വസിക്കുന്ന വീടും പരിസരവും വ്യാപാരസ്ഥാപനങ്ങളും ആരാധനാലയങ്ങളും,മറ്റു സ്ഥാപനങ്ങളും ശുദ്ദിയാക്കി വിവിധതരം ദീപങ്ങൾകൊണ്ട് അലങ്കരിച്ചുകൊണ്ടാണ് ദീപാവലി ആഘോഷിക്കുന്നത്.

തുലാമാസത്തിലെ അമാവാസി ദിവസമാണ്‌ ദീപാവലി ആഘോഷിച്ചുവരുന്നത്. ദീപങ്ങളുടെ ഉത്സവമായ ഇത്‌ ഹിന്ദു, ജൈന, സിഖ് മതവിശ്വാസികൾ വിളക്കുകൾ തെളിച്ചും പടക്കം പൊട്ടിച്ചുമാഘോഷിച്ചുവരുന്നു. ദക്ഷിണേന്ത്യൻ ഭാഷകളിൽ (തമിഴ്, തെലുങ്ക്, കന്നഡ, മലയാളം) സംസ്കൃതത്തിലെ അതേ പേരിലും മറ്റു ഭാഷകളിൽ ‘ദിവാലി’യെന്ന പേരിലും ദീപാവലിയാചരിക്കുന്നു. എല്ലാ ഇന്ത്യൻ സംസ്ഥാനങ്ങളിലും ജാതി മത ബേദമില്ലാതെ ഈ ഉത്സവമാഘോഷിക്കുന്നുണ്ട്. സാമ്പത്തിക ഉയർച്ച ഉണ്ടാകുവാൻ ഭക്തർ, പ്രത്യേകിച്ച് വ്യാപാരികളും ബിസിനസ്സുകാരും, മഹാലക്ഷ്മിയെ പൂജിക്കുന്ന ദിവസം കൂടിയാണ് ദീപാവലി. പ്രധാനമായും ദേവീക്ഷേത്രങ്ങളിലും, ഗുരുവായൂർ, ചോറ്റാനിക്കര, കൊല്ലൂർ മൂകാംബിക തുടങ്ങിയ പ്രസിദ്ധമായ ക്ഷേത്രങ്ങളിൽ ദർശനത്തിന് തിരക്ക് അനുഭവപ്പെടുന്ന ഒരു ദിവസം കൂടിയാണ് ദീപാവലി.

ഉത്സവം പൊതുവെ അഞ്ച് ദിവസം നീണ്ടുനിൽക്കും ധന്‍തേരസില്‍ ആരംഭിച്ച് ഭയ്യാ ദൂജില്‍ അവസാനിക്കുന്നതാണ് ഉത്സവകാലം. എന്നിരുന്നാലും, ദൃക് പഞ്ചാംഗ പ്രകാരം, മഹാരാഷ്ട്രയില്‍, ഗോവത്സ ദ്വാദശിയില്‍ ദീപാവലി ഒരു ദിവസം മുമ്പ് ആരംഭിക്കും. ഇരുട്ടിനെതിരെ വെളിച്ചത്തിന്റെയും തിന്മയുടെ മേൽ നന്മയുടെയും വിജയത്തെ അടയാളപ്പെടുത്തുന്നു ഈ ആഘോഷം.

ദീപാവലിക്ക് പിന്നിലെ കഥ ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിൽ വ്യത്യസ്തമാണ്, എന്നാൽ? രാക്ഷസരാജാവായ രാവണനെ പരാജയപ്പെടുത്തിയതിന് ശേഷം ശ്രീരാമൻ അയോധ്യയിലേക്കു മടങ്ങിവരുമ്പോൾ. അതായതു , ഒരു പുരാതന ഇന്ത്യൻ ഇതിഹാസമായ രാമായണമനുസരിച്ച് ശ്രീരാമനും ഭാര്യ സീതയും. സഹോദരൻ ലക്ഷ്മണനും, വിശ്വസ്തനായ ഹനുമാനുമൊത്ത് 14 വർഷത്തെ വനവാസത്തിനുശേഷം വിജയശ്രീലാളിതനായി അയോധ്യയിലേക്ക് മടങ്ങിവരുന്ന ഈ വരവിനെ നീതിയുടെ വിജയത്തിന്റെ പ്രതീകമായി സങ്കൽപ്പിച്ചു ദീപങ്ങൾ തെളിയിച്ച് അയോധ്യയിലെ ജനങ്ങൾ അവരെ സ്വീകരിച്ചു.

രാമായണത്തിന് പുറമേ, തിന്മയുടെ മേൽ ആധിപത്യം പുലർത്തുന്ന നന്മയുടെ മറ്റൊരു കഥയായ നരകാസുരൻ എന്ന അസുരനെ ശ്രീകൃഷ്ണൻ പരാജയപ്പെടുത്തിയ കഥയുമായി ദീപാവലി ബന്ധപ്പെട്ടിരിക്കുന്നു.  വിളക്കുകൾ, മെഴുകുതിരികൾ, വർണ്ണാഭമായ വിവിധതരം രംഗോലികൾ വീട്കൾക്കു മുൻപിലും സ്ഥാപനങ്ങൾക്ക് മുൻപിലും (ഓണപ്പൂക്കളം പോലെ ) അലങ്കരിച്ചുകൊണ്ടാണ് ആളുകൾ ദീപാവലി ആഘോഷിക്കുന്നത്.  പടക്കങ്ങൾ, രുചികരമായ മധുരപലഹാരങ്ങൾ, സമ്മാനങ്ങൾ കൈമാറൽ എന്നിവയും ആഘോഷങ്ങളുടെ അവിഭാജ്യഘടകങ്ങളാണ്. വ്യാപാരസ്ഥാപനങ്ങളിൽ പഴയ കടങ്ങളൊക്കെ അടച്ചു തീർത്തു. പുതിയ സദാനങ്ങൾക്കുള്ള ഓർഡർ നൽകി പരസ്പ്പരം സമ്മാനങ്ങൾ കൈമാറി ഈ ഉത്സവം ഇന്നും നമ്മൾ ആചരിച്ചുപോരുന്നു.

മൊത്തത്തിൽ, ദീപാവലി സാംസ്കാരികവും മതപരവും സാമൂഹികവുമായ പ്രാധാന്യം ഉൾക്കൊള്ളുന്നു, ഐക്യം, സന്തോഷം, ഇരുട്ടിനുമേൽ വെളിച്ചത്തിന്റെ വിജയം എന്നിവയുടെ മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നു.

ദീപാവലിയുമായി ബന്ധപ്പെട്ട് വിവിധ ഐതിഹ്യങ്ങളും ഉണ്ട്. ബാലി രാജാവിന്റെയും മഹാവിഷ്ണുവിന്റെയും കഥയാണ് മറ്റൊരു ശ്രദ്ധേയമായത്.(കേരളീയരുടെ തിരുവോണം പോലെ)! ഈ ഐതിഹ്യമനുസരിച്ച്, മൂന്ന് ലോകങ്ങളുടെയും നിയന്ത്രണം നേടിയ ശക്തനും ഉദാരമതിയുമായ ഒരു രാക്ഷസരാജാവായിരുന്നു ബാലി രാജാവ്.  പൈശാചിക സ്വഭാവം ഉണ്ടായിരുന്നിട്ടും, അവൻ തന്റെ നീതിക്കും ദാനത്തിനും പേരുകേട്ടവനായിരുന്നു.

ബാലിയുടെ വർദ്ധിച്ചുവരുന്ന ശക്തിയെ തടയാൻ, മഹാവിഷ്ണു വാമനന്റെ (ഒരു കുള്ളൻ ബ്രാഹ്മണൻ) അവതാരമെടുത്ത് ബാലിയെ സമീപിച്ചു, മൂന്ന് ഘട്ടങ്ങളിലായി തനിക്ക് ഉൾക്കൊള്ളാൻ കഴിയുന്നത്ര ഭൂമി ആവശ്യപ്പെട്ടു.  ഔദാര്യത്തിന് പേരുകേട്ട ബാലി സമ്മതിച്ചു.  എന്നിരുന്നാലും, വാമനൻ, തന്റെ ഭീമാകാരമായ രൂപത്തിൽ, പ്രപഞ്ചത്തെ മുഴുവൻ മൂന്ന് ഘട്ടങ്ങളിലായി മൂടി, ബാലിയെ പാതാളത്തിലേക്ക് തള്ളിവിട്ടു.

ബാലിയുടെ സദ്ഗുണങ്ങളിൽ ആകൃഷ്ടനായ മഹാവിഷ്ണു വർഷത്തിലൊരിക്കൽ തന്റെ രാജ്യം സന്ദർശിക്കാനുള്ള വരം നൽകി.  ബാലി രാജാവിന്റെ ഈ വാർഷിക തിരിച്ചുവരവ് ചില പ്രദേശങ്ങളിൽ ദീപാവലിയുടെ ആദ്യ ദിവസമായ ബലി പ്രതിപദ അല്ലെങ്കിൽ ബലിപ്രതിപദ എന്ന പേരിൽ ആഘോഷിക്കപ്പെടുന്നു.  അഹങ്കാരത്തിനും അധികാരത്തിനുമെതിരെ വിനയത്തിന്റെയും ഭക്തിയുടെയും നീതിയുടെയും വിജയത്തെ ഇത് പ്രതീകപ്പെടുത്തുന്നു. (മലയാളികൾ ഈ സങ്കൽപ്പത്തെ തിരുവോണമായികരുതിപ്പോരുന്നു)

സമ്പത്തിന്റെയും സമൃദ്ധിയുടെയും ദേവതയായ ലക്ഷ്മി ദേവിയുമായി ബന്ധപ്പെട്ടതാണ് മറ്റൊരു ദീപാവലി ഐതിഹ്യം.  ദീപാവലിയുടെ രാത്രിയിൽ ലക്ഷ്മി വൃത്തിയുള്ളതും പ്രകാശമുള്ളതുമായ ഭവനങ്ങൾ സന്ദർശിക്കുകയും ഐശ്വര്യവും അനുഗ്രഹവും നൽകുകയും ചെയ്യുമെന്ന് വിശ്വസിക്കപ്പെടുന്നു.

അമൃത് തേടി മന്തര പർവ്വതം കടയുമ്പോൾ കടലിനടിയിൽ നിന്നും അനേകവസ്തുക്കൾ ഉയർന്നുവന്നിട്ടുണ്ട് (അമൃത) കഥ ഇങ്ങനെ.. അമൃത് ലഭിക്കാൻ ദേവന്മാരും അസുരന്മാരും ചേർന്ന് പാലാഴി കടയുമ്പോൾ ലക്ഷ്മീദേവി ഉൾപ്പെടെ വിവിധ ദൈവിക വസ്തുക്കളും ഉയർന്നുവന്നു. ദേവിയുടെ ചൈതന്യവും അനുഗ്രഹവും ലഭിക്കാൻ എല്ലാവരും സ്വവസതിയിലേക്കു ദേവിയെ കുടിയിരുത്തുവാനാഗ്രഹിച്ചു. ഇത് തിരിച്ചറിഞ്ഞ ദേവി ഒരു വരം നൽകി എല്ലാവർക്കുമായി ഈ ദിവസം എവിടെയാണോ പരിസരവും വീടുകളും വൃത്തിയായി സൂക്ഷിച്ചു ദീപങ്ങൾകൊണ്ട് അലങ്കരിച്ചുകാണുന്നു അവിടേയ്ക്കു ഞാൻ വന്നു അനുഗ്രഹം നൽകുമെന്ന് അരുളിച്ചെയ്തു അപ്രത്യക്ഷമായി.

അന്നുമുതൽ എല്ലാവർഷവും ഈ നാളിൽ ജനങ്ങൽ വീടും പരിസരവും വൃത്തിയാക്കി വിവിദ തരാം ദീപങ്ങൾ കൊണ്ടലങ്കരിച്ച മധുര പലഹാരങ്ങളുണ്ടാക്കി ലക്ഷ്മീദേവിയെ വരവേൽക്കാനായി തയ്യാറായി നിൽക്കും.

പതിവുപോലെ ഈ നാളിൽ ദേവി ഭക്തർക്ക് നൽകിയ വാഗ്ദാനം നിറവേറ്റാനായി എത്തിയപ്പോൾ കണ്ടത് ഗ്രാമവും നഗരവും എന്നുവേണ്ട സകല ഇടങ്ങളും വൃത്തിയാക്കി ദീപാലംകൃതമായി ഒരുക്കിയിരിക്കുന്നു. അവിടങ്ങളിലെല്ലാം ദേവി എത്തി അനുഗ്രഹം നൽകുന്നു എന്ന് വിശ്വാസത്തിൽ ലോകമെബാടുമുള്ള സനാതന വിശ്വാസികൾ ഇന്നും ദേവിയുടെ ആഗമനത്തിനായി ദീപമാലങ്കരിച്ചു ഭയഭക്തിയോടെ ലക്ഷ്മിയെ സ്വാഗതം ചെയ്യുന്നതിനും ബഹുമാനിക്കുന്നതിനുമായി അവരുടെ വീടുകൾ വൃത്തിയാക്കുകയും വിളക്കുകളും രംഗോലികളും കൊണ്ട് അലങ്കരിക്കുകയും പൂജ (പ്രാർത്ഥനാ ചടങ്ങുകൾ) നടത്തുകയും ചെയ്യുന്നു.  ദീപാവലിയുടെ ഈ വശം ഭൗതികവും ആത്മീയവുമായ അഭിവൃദ്ധിയുടെ പ്രാധാന്യത്തെയും ശുദ്ധവും യോജിപ്പുള്ളതുമായ അന്തരീക്ഷം നിലനിർത്തേണ്ടതിന്റെ പ്രാധാന്യത്തെയും ഊന്നിപ്പറയുന്നു.

ഈ വർഷത്തെ ദീപാവലി ആഘോഷത്തിന് ഒരു പ്രത്യേകതകൂടിയുണ്ട് !. 75 വർഷങ്ങൾക്ക് ശേഷം കശ്മീർ അതിർത്തിയിലെ ശാരദ ക്ഷേത്രത്തിൽ ദീപാവലി ആഘോഷമാക്കി ജനങ്ങൾ. നീലം എന്നറിയപ്പെടുന്ന കിഷൻഗംഗ നദിയുടെ തീരത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. നിയന്ത്രണ രേഖയിൽ നിന്ന് കുറച്ച് അകലെ ടിറ്റ്വാൾ എന്ന സ്ഥലത്തിനടുത്താണ് ക്ഷേത്രം. കുപ്‌വാര ജില്ലയിൽ നിന്ന് 30 കിലോമീറ്റർ അകലെയുള്ള തീത്‌വാൾ ഗ്രാമത്തിൽ ഇന്നലെ മൺവിളക്കുകൾ തെളിഞ്ഞത് വിസ്മയമായിരുന്നു. ദീപാവലി ചടങ്ങുകൾക്ക് ശേഷം ക്ഷേത്രത്തിന് പുറത്ത് ആളുകൾ ഒത്തുകൂടി പടക്കം പൊട്ടിച്ചും ആഘോഷിച്ചു

ഹിന്ദു-മുസ്ലിം സമുദായങ്ങൾ തമ്മിലുള്ള സാഹോദര്യത്തിന്റെ മഹത്തായ മാതൃകയാണ് ഈ ഈ വർഷത്തെ കശ്‍മീരിലെ ആഘോഷം സാക്ഷ്യപ്പെടുത്തിയത്.

മറ്റൊരു എടുത്തുപറയേണ്ട പ്രത്യേകത 2014 മുതൽ ഈ കഴിഞ്ഞ ദീപാവലിവരെ ഭാരതത്തിന്റെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര ദാമോദർ ദാസ് മോഡിജി അതൃത്തി സംരക്ഷിക്കുന്ന സൈനീകർക്കൊപ്പമാണ് ദീപാവലി ആഘോഷിച്ചുവരുന്നത് സ്വതന്ത്ര ഭാരതത്തിൽ ഇന്നുവരെ മറ്റൊരു പ്രധാനമന്ത്രിയും ഇതുപോലെ ആഘോഷിച്ചതായി അറിവില്ല

2014 സിയാച്ചിൻ. 2015 അമൃത്സർ. 2016 ലാഹൂൽ സുപറ്റി 2017 ഗുരേസ്. 2018 ചമോലി. 2019 രജോരി. 2020 ജയ് സൽമർ. 2021 നൗഷേര. 2022 കാർഗിൽ. 2023 ലെപച്ചാ

അയോദ്ധ്യ ക്ഷേത്ര നിർമ്മാണത്തിന്റെ ആദ്ദ്യഘട്ടം പൂർത്തീർക്കരിക്കുന്ന ഈ വർഷം, മൺ ചിരാതുകളിൽ 2017 ലേ 51000 വും 2019 ലേ 410000 വും 2020 ൽ 6 ലക്ഷത്തിലധികവും , 2021 ൽ അത് 9 ലക്ഷത്തിലധികമായി വർദ്ദിച്ചു 2023 ൽ ഇരുപത്തനായിരത്തിലധികം വളണ്ടിയർ മാരുടെ നേതൃത്വത്തിൽ പതിനഞ്ചു ലക്ഷത്തിലധികം മൺ ചിരാതുകൾ കത്തിച്ചു തീർത്ത റിക്കാർഡാണ് ഈ വർഷം 2223000 ചിരാതുകൾ കത്തിച്ചു ബേദിച്ചതു

അയോദ്ധ്യയിലെ രാമക്ഷേത്രം ദീപാവലി ആഘോഷിക്കുന്ന ഈ ചരിത്രമുഹൂർത്തതിന് എല്ലാ ആശംസകളും അർപ്പിച്ചുകൊണ്ട്

മഠത്തിൽ ബാബു ജയപ്രകാശ് ……..✍️ My Watsapp vontact No 9500716709

Leave a Comment