“അയോദ്ധ്യ” ഓർമ്മകൾ ഉണരുമ്പോൾ?!

Time Taken To Read 7 Minutes

അയോധ്യയിലെ രാമക്ഷേത്ര നിർമാണം അവസാനഘട്ടത്തിൽ! 3 നിലകൾ 161 അടി ഉയരം 380 അടി നീളം 44 വാതിലുകൾ അത്ഭുതമാകാനൊരുങ്ങി അയോധ്യ ശ്രീരാമക്ഷേത്രത്തിന്റെ ആദ്യനിലയുടെ നിർമാണം ഡിസംബറിൽ പൂർത്തിയാക്കി, ജനുവരിയിൽ മകരസംക്രാന്തിയോടനുബന്ധിച്ച് ദർശനം ആരംഭിക്കും. ഇതാണ് ഏറ്റവും ഒടുവിലത്തെ നമുക്കറിയാൻ കഴിയുന്ന വിവരങ്ങൾ…!

ഈ ധന്യ മുഹൂർത്തത്തിന് (പ്രാണപ്രതിഷ്ഠാ ദിനത്തിന്) സാക്ഷ്യം വഹിക്കാൻ ലോകമെമ്പാടുമുള്ള 55 രാജ്യങ്ങളിൽ നിന്നുള്ള നൂറോളം വിശിഷ്ടാതിഥികൾ പങ്കെടുക്കുമെന്ന് വേൾഡ് ഹിന്ദു ഫൗണ്ടേഷന്റെ സ്ഥാപകനും അധ്യക്ഷനുമായ സ്വാമി വിജ്ഞാനാനന്ദ്നൊപ്പം രാമഭക്തരും കാത്തിരിക്കുകയാണ്. ഭഗവാൻ ക്ഷേത്ര ശ്രീകോവിലിൽ ആസനസ്ഥനാകുന്ന പുണ്യദിനത്തിനായി അയോദ്ധ്യ നവവധുവിനെപ്പോലെ അണിഞ്ഞൊരുകയാണ്. ഡിസംബർ 30 ഉള്ളിൽ നഗരത്തിലെ ആരംഭിച്ച എല്ലാ നിർമാണ പ്രവർത്തനങ്ങളും പൂർത്തീകരിച്ചുകാണുവാൻ നമുക്കു പ്രാർത്ഥിക്കാം.

എന്നാൽ ഇത് ഇങ്ങനെയൊക്കെ ആയിത്തീരാൻ കാരണക്കാരനായ ഒരു മലയാളിയുണ്ടെന്നു എത്രപേർക്കറിയാം? എത്രപേർ അദ്ദേഹത്തെ ഓർക്കുന്നു ?

ശ്രീരാമ ക്ഷേത്രം പ്രാവർത്തീകമാകുമ്പോൾ ഓർക്കേണ്ട മലയാളിയായ ആ വെക്തി മറ്റാരുമല്ല കെ.കെ.നായർ എന്നറിയപ്പെടുന്ന (കണ്ടങ്ങളം കരുണാകരൻ നായർ)! 1907 സെപ്റ്റംബർ 7-ന് കേരളത്തിലെ ആലപ്പുഴയിലെ കുട്ടനാട് എന്ന ചെറിയ ഗ്രാമത്തിലാണ് കെ.കെ.നായർ ജനിച്ചത് .

ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് മുമ്പ്, അദ്ദേഹം ഇംഗ്ലണ്ടിലേക്ക് പോയി, 21-ആം വയസ്സിൽ, ഒരു ബാരിസ്റ്ററായി, തുടർന്ന് ഐ.സി.എസ് പരീക്ഷയിൽ വിജയിക്കുകയും അതിനുശേഷം നാട്ടിലേക്ക് മടങ്ങുകയും ചെയ്തു.

കുറച്ചുകാലം കേരളത്തിൽ പ്രവർത്തിച്ച അദ്ദേഹം സത്യസന്ധതയ്ക്കും ധീരതയ്ക്കും പേരുകേട്ട ആളായി ജനഹൃദയങ്ങളിൽ സ്ഥാനംപിടിച്ചു, ജനങ്ങളുടെ സേവകൻ എന്ന ഖ്യാതി നേടി.

1945 – ൽ ഉത്തർപ്രദേശ് സംസ്ഥാന സർക്കാരിൽ ഉദ്യോഗസ്ഥനായി ചേർന്ന കെ.കെ.നായർ വിവിധ തസ്തികകളിൽ സേവനമനുഷ്ഠിച്ചുവരികെ 1949 ജൂൺ 1-ന് ഫൈസാബാദിലെ ഡെപ്യൂട്ടി കമ്മീഷണറും ജില്ലാ മജിസ്‌ട്രേറ്റുമായി നിയമിതനായി.

ഇതിനിടയിലാണ് ഒരു പരാതി ഉയർന്നുവന്നത്, ഒരു കുഞ്ഞു ശ്രീരാമവിഗ്രഹം അയോധ്യയിൽ സൂക്ഷിച്ചു പരിപാലിച്ചുവരുന്നു. ഒരുപ്രത്യേക വിഭാഗങ്ങൾക്കിടയിലുണ്ടായ തർക്കങ്ങൾ പരാതിയായി അന്നത്തെ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്‌റുവിന്റെ ശ്രദ്ധയിൽപെട്ടപ്പോൾ? അദ്ദേഹം പ്രസ്തുത വിഷയത്തിന്റെ നിജസ്ഥിതി അറിയുവാൻ സംസ്ഥാന സർക്കാരിനോട് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഉത്തരവിട്ടു. അന്നത്തെ സംസ്ഥാന മുഖ്യമന്ത്രി ഗോവിന്ദ് വല്ലഭ് പന്ത്, കെ.കെ.നായരോട് അവിടെ പോയി അന്വേഷിക്കാൻ അഭ്യർത്ഥിച്ചു. നായർ തന്റെ കീഴുദ്യോഗസ്ഥനായ ശ്രീ ഗുരു ദത്ത് സിങ്ങിനോട് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെടുകയും ചെയ്തു.

ശ്രീ ഗുരു ദത്ത്സിംഗ് അവിടെയെത്തി വിശദമായ റിപ്പോർട്ട് കെ.കെ.നായർക്ക് സമർപ്പിച്ചു. ശ്രീരാമന്റെ (റാം ലല്ല) അയോദ്ധ്യയിലെ ഹിന്ദുക്കൾ ശ്രീരാമന്റെ ജന്മസ്ഥലമായ അയോധ്യയയും കുഞ്ഞു വിഗ്രഹത്തെയും ഭക്തിപൂർവ്വം പരിപാലിച്ചു ആരാധിച്ചിരുന്നതായി അദ്ദേഹത്തിന്റെ റിപ്പോർട്ട് പറയുന്നു. എന്നാൽ പള്ളിയുണ്ടെന്ന് പറഞ്ഞ് മുസ്ലീങ്ങൾ പ്രശ്‌നങ്ങൾ സൃഷ്ടിക്കുകയായിരുന്നുവെന്നും, അദ്ദേഹത്തിന്റെ അന്വേഷണത്തിൽ കണ്ടെത്താൻ കഴിഞ്ഞത് മാത്രമല്ല അതൊരു ഹിന്ദു ക്ഷേത്രമാണെന്നതായിരുന്നു അദ്ദേഹത്തിന്റെ മറ്റൊരു കണ്ടെത്തൽ. ആ വിവരം അദ്ദേഹത്തിന്റെ റിപ്പോർട്ടിൽ എഴുതി, കൂടെ ഒരു പ്രത്യേക കുറിപ്പിലൂടെ അവിടെ ഒരു ക്ഷേത്രം പണിയണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. അതിനായി സർക്കാർ ഭൂമി അനുവദിക്കണമെന്നും മുസ്ലീങ്ങൾ ആ പ്രദേശത്തേക്ക് പോകുന്നത് വിലക്കണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ റിപ്പോർട്ടിലുണ്ടായിരുന്നത്.

ആ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിശദമായ വിലയിരുത്തലിന് ശേഷം ക്ഷേത്രത്തിന്റെ 500 മീറ്റർ ചുറ്റളവിൽ മുസ്ലീങ്ങൾ പോകുന്നത് വിലക്കി നായർ ഉത്തരവിറക്കി. (ഈ വിലക്ക് നീക്കാൻ സർക്കാരിനോ കോടതിക്കോ നാളിതുവരെ കഴിഞ്ഞിട്ടില്ല എന്നത് ശ്രദ്ധേയമാണ്).

ഇത് കേട്ട് നെഹ്‌റു അസ്വസ്ഥനായി. തുടർന്ന് ആരുടെയൊക്കെയോ സമ്മർദ്ദത്തിന് വഴങ്ങി പ്രദേശത്തുനിന്ന് ഹിന്ദുക്കളെ ഉടൻ ഒഴിപ്പിക്കാനും കുഞ്ഞു രാമവിഗ്രഹത്തെ (രാം ലല്ലയെ) നീക്കം ചെയ്യാനും സംസ്ഥാന സർക്കാർ ഉത്തരവിടണമെന്ന് നെഹ്‌റു ഉത്തരവിടുകയുണ്ടായി. അതുപ്രകാരം മുഖ്യമന്ത്രി ഗോവിന്ദ് വല്ലഭ് പന്ത് ഡെപ്യൂട്ടി കമ്മീഷണറും ജില്ലാ മജിസ്‌ട്രേറ്റുമായ കെ കെ നായരോട് ഹിന്ദുക്കളെ ഉടൻ ഒഴിപ്പിക്കാനും കുഞ്ഞു രാമവിഗ്രഹത്തെ, (രാം ലല്ലയുടെ വിഗ്രഹം) നീക്കം ചെയ്യാനും നിർദ്ദേശിച്ചു.

എന്നാൽ ഉത്തരവ് നടപ്പിലാക്കാൻ നായർ തയ്യാറായില്ല എന്നുമാത്രമല്ല മറിച്ചു, കുഞ്ഞു രാമവിഗ്രഹത്തെ നിത്യപൂജ നടത്തണമെന്ന മറ്റൊരു ഉത്തരവ് അദ്ദേഹം പുറപ്പെടുവിച്ചു, കൂടാതെ പൂജയുടെ ചെലവും പൂജ നടത്തുന്ന പൂജാരിയുടെ ശമ്പളവും സർക്കാർ വഹിക്കണമെന്നും ഉത്തരവിൽ എഴുതിച്ചേർത്തു.

ഈ ഉത്തരവിൽ കുപിതനായ നെഹ്‌റു ഉടൻ തന്നെ നായരെ സർവീസിൽ നിന്ന് പുറത്താക്കാൻ ഉത്തരവിട്ടു. അന്യായമായി തന്നെ പിരിച്ചുവിട്ടപ്പോൾ? യഥാർഥ്യവും ജനഹിതവുമായുള്ള തന്റെ നടപടിയിൽ പ്രതികാര നടപടിയാണ് നെഹ്‌റു കൈക്കൊണ്ടത് എന്നുകാണിച്ചു നായർ അലഹബാദ് കോടതിയിൽ പോകുകയും നെഹ്‌റുവിനെതിരെ വാദിക്കുകയും ചെയ്തു.

എന്നാൽ കോടതി കെ. കെ. നായരുടെ വാദത്തെ അനുകൂലിച്ചു തിരിച്ചെടുക്കാൻ ഉത്തരവിടുകയും ചെയ്തു അതേ സ്ഥലത്ത് ജോലി തുടരാൻ കോടതി ഉത്തരവിട്ടു. ഈ വിധി നെഹ്‌റുവിന്റെ മുഖത്തേറ്റ ഒരു കനത്തപ്രഹരമായിരുന്നു ഏതാണ്ട് തന്റെ തൂവെള്ള ഖഥർ വസ്ത്രത്തിലും ദേഹത്തും ചളി പുരണ്ട അവസ്ഥയ്ക്ക് സമാനമായിരുന്നു കോടതി ഉത്തരവ്.

കോടതി വിധി നടപ്പിലാക്കിയതോടെ നായർക്ക് സർവീസിൽ ഏറെ പ്രയാസങ്ങളുണ്ടാക്കി. ഇത് തിരിച്ചറിഞ്ഞ അയോദ്ദ്യാ നിവാസികൾ ജനകീയമായി നേരിടാനുള്ള തീരുമാനനെടുത്തു കെ. കെ നായരോട് തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാൻ പ്രേരിപ്പിച്ചു.

എന്നാൽ സർക്കാർ ഉദ്യോഗസ്ഥനായ തനിക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ലെന്ന് നായർ ചൂണ്ടിക്കാട്ടി മത്സര രംഗത്തുനിന്നും പിൻമാറി, പകരംനായരുടെ ഭാര്യ മത്സരിക്കണമെന്നായിരുന്നു അയോധ്യ നിവാസികളുടെ ആവശ്യം. ജനങ്ങളുടെ അഭ്യർത്ഥന സ്വീകരിച്ച്  ശ്രീമതി ശകുന്തള നായർ ഉത്തർപ്രദേശിലെ ആദ്യ നിയമസഭാ തിരഞ്ഞെടുപ്പിൽ അയോധ്യയിൽ സ്ഥാനാർത്ഥിയായി മത്സരരംഗത്ത് പ്രവേശിച്ചു.

അന്ന് രാജ്യത്തുടനീളം കോൺഗ്രസ് സ്ഥാനാർത്ഥികൾ വിജയിച്ചു. അയോധ്യയിൽ മാത്രം നായരുടെ ഭാര്യക്കെതിരെ മത്സരിച്ച കോൺഗ്രസ് സ്ഥാനാർത്ഥി ആയിരത്തിലധികം വോട്ടുകൾക്ക് പരാജയപ്പെട്ടു. (കോൺഗ്രസ്സ് മൃഗീയ ഭൂരിപക്ഷത്തോടെ രാജ്യം മുഴുവൻ ഭരിക്കുന്ന സമയമാണെന്നോർക്കണം ഈ വിജയം നേടുമ്പോൾ)

പിന്നീട് ശ്രീമതി ശകുന്തള നായർ 1952-ൽ ജനസംഘത്തിൽ ചേരുകയും തന്റെ എല്ലാ കഴിവുകളും ഉപയോഗിച്ച് സംഘടനയെ വളർത്തിയെടുത്തു

ഈ തെരഞ്ഞടുപ്പു തോൽവിയോടെ ഞെട്ടിപ്പോയ നെഹ്‌റുവും കോൺഗ്രസും നായർക്കെതിരെ സമ്മർദ്ദം ചെലുത്താൻ തുടങ്ങി. അദ്ദേഹം തന്റെ സ്ഥാനം രാജിവച്ച് അലഹബാദ് ഹൈക്കോടതിയിൽ അഭിഭാഷകനായി പ്രവർത്തിക്കാൻ തുടങ്ങി.

1962-ൽ പാർലമെന്റിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ, മത്സര രംഗത്തിറക്കി കോൺഗ്രസ്സിനെ നേരിടാൻ അയോദ്ദ്യാ നിവാസികൾ തീരുമാനിച്ചു നായരെയും പത്നിയെയും തിരഞ്ഞെടുപ്പിൽ മത്സരിപ്പിച്ചു. മണ്ഡലത്തിൽ അയോദ്ദ്യാ വിഷയത്തിന്റെ നിജസ്ഥിതിയെ പറ്റി നെഹ്റുവിനും മുൻപേ പൊതുയോഗങ്ങളിൽ കെ.കെ നായരെക്കൊണ്ടു സംസാരിപ്പുച്ചു ജനങ്ങളെ ബോദ്ദ്യപ്പെടുത്തി. ഇത് ഇവരെ ബഹ്‌റൈച്ച്, കൈസർഗഞ്ച് മണ്ഡലങ്ങളിൽ വിജയിക്കാൻ നായർ ദമ്പതികളെ ജനങ്ങൾ സഹായിച്ചു. അത് ചരിത്ര നേട്ടമായിരുന്നു.

അവിടംകൊണ്ടും തീർന്നില്ല ജനങ്ങളുടെ പ്രതിഷേധവികാരം എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് കെ. കെ നായരുടെ ഡ്രൈവറെയും തിരഞ്ഞെടുപ്പിൽ ഫൈസലാബാദ് നിയോജക മണ്ഡലത്തിൽ നിന്ന് മത്സരിപ്പിച്ചു ജയിപ്പിച്ചു സംസ്ഥാന നിയമസഭയിലെ അംഗമായും തിരഞ്ഞെടുക്കപ്പെട്ടു.

പിന്നീട് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോൾ നായരെയും പത്നിയെയും അറസ്റ്റ് ചെയ്യുകയും ജയിലിലടക്കുകയും ചെയ്തു. എന്നാൽ അവരുടെ അറസ്റ്റ് അയോധ്യയിൽ വലിയ കോളിളക്കം സൃഷ്ടിച്ചു, ജനരോഷത്തിൽ ഭയന്ന സർക്കാർ  അവരെ ജയിലിൽ നിന്ന് മോചിപ്പിക്കാൻ നിർബന്ധിതരായി എന്നതായിരുന്നു വാസ്തവം.

ജെയിൽ മോചിതരായ രണ്ട്പേരും അയോധ്യയിൽ തിരിച്ചെത്തി പൊതുപ്രവർത്തനം തുടർന്നു. ഒന്നോ രണ്ടോ തവണ ഒഴികെ എല്ലായ്‌പ്പോഴും അയോധ്യയിൽ നിന്ന് നിയമസഭാ, പാർലമെന്റ് തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പി വിജയിച്ചുകൊണ്ടിരിക്കുകയാണ്, അത് ഇപ്പോഴും തുടരുന്നു..

ഒരുപക്ഷെ സ്വതന്ത്ര ഇന്ത്യയിൽ അയോദ്ദ്യാ കേസ് വാദിച്ച ആദ്ധ്യ വ്യക്തിയും മലയാളിയും കെ. കെ നായരായിരിക്കും. അത് പൂർണ്ണമായും അദ്ദേഹം കൈകാര്യം ചെയ്തു. ഇപ്പോളും ഒരു ഉദ്യോഗസ്ഥനെന്ന നിലയിൽ അദ്ദേഹം പുറപ്പെടുവിച്ച ഉത്തരവുകൾ മാറ്റാൻ ഹിന്ദു വിരുദ്ധർക്ക് കഴിഞ്ഞിട്ടില്ല എന്നത് ഒരത്ഭുതമായി ഇന്നും തുടരുന്നൂ.

നായർ പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിൽ രാം ലല്ലയുടെ പൂജകളും ദർശനവും ഇപ്പോഴും തുടരുന്നു. 1976 – ൽ ശ്രീ.നായർ സ്വന്തം നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹം പ്രകടിപ്പിച്ചുവെങ്കിലും. അയോദ്ദ്യാ വാസികൾ അദ്ദേഹത്തെ പോകാൻ അനുവദിച്ചില്ല. എങ്കിലും അവസാന കാലത്ത് ജന്മനാട്ടിൽ തന്നെ വേണമെന്ന് പറഞ്ഞാണ് നായർ ജനങ്ങളോട് വിട പറഞ്ഞത്.

നായർ 1977 സെപ്തംബർ 7-ന് ജന്മനാട്ടിലെ ശ്രീരാമചന്ദ്രമൂർത്തിയുടെ താമരയിൽ കീഴടങ്ങി. അദ്ദേഹത്തിന്റെ മരണവാർത്ത കേട്ട് അയോധ്യാ നിവാസികൾ കണ്ണീർ പൊഴിച്ചു. അദ്ദേഹത്തിന്റെ ചിതാഭസ്മം സ്വീകരിക്കാൻ ഒരു സംഘം കേരളത്തിലെത്തി വളരെ ആദരവോടെയാണ് ചിതാഭസ്മം സ്വീകരിച്ചത്.

ചിതാഭസ്മം അലങ്കരിച്ച രഥത്തിൽ കയറ്റി അയോധ്യയ്ക്കടുത്തുള്ള സരയൂ നദിയിൽ നിമ്മർജ്ജനം ചെയ്യുകയുണ്ടായി ഈ സ്ഥലത്തായിരുന്നു ശ്രീരാമൻ ദിവസവും കുളിക്കുകയും സൂര്യനെ ആരാധിക്കുകയും ചെയ്തതു എന്ന് വിശ്വസിച്ചുവരുന്നു.

ഒരുപക്ഷേ അയോധ്യയിലെ ശ്രീരാമ ജന്മഭൂമിയിൽ ഇന്ന് നമുക്ക് ആരാധന നടത്താൻ കഴിയുന്നത് നായരുടെ പ്രയത്നത്താൽ മാത്രമാണ് എന്ന് ആരെങ്കിലും അവകാശപ്പെട്ടാൽ ചരിത്രമറിയുന്ന ആർക്കും നിഷേധിക്കാൻ പറ്റില്ല. അതുകൊണ്ടുതന്നെയായിരിക്കാം അയോധ്യയിലെ ജനങ്ങൾ അദ്ദേഹത്തെ ഒരു ദൈവിക വ്യക്തിയായി കണക്കാക്കുന്നതിൽ അതിശയിക്കാനില്ല.

ഇങ്ങനെയൊന്നും സംഭവിച്ചില്ലായിരുന്നെങ്കിൽ അതായത് കേരളത്തിലെ ഒരു ഗ്രാമത്തിൽ ജനിച്ച ശ്രീ കെ. കെ നായർ തന്റെ കർമ്മ മണ്ഡലം ശ്രീരാമന്റെ സ്ഥലത്തു എത്തി നെഹ്റുവിനെപ്പോലുള്ള ഒരു വ്യക്തിയുടെ നിർദേശങ്ങളെ നിരാകരിച്ചു രാമവിഗ്രഹവും, ഗൃഹവും സംരക്ഷിച്ചിട്ടുണ്ടെങ്കിൽ? അത് സുകൃതം തന്നെ എന്നല്ലാതെ മറ്റെന്തു പറയാൻ.! മറിച്ചായിരുന്നുവെങ്കിൽ ജന്മഗൃഹം ഇന്ന് നമുക്ക് സംരക്ഷിക്കാൻ സാദിക്കുമായിരുന്നോ? അതൊരു ചോദ്യചിഹ്നമാണ്! ഇന്ന് നമുക്ക് ശ്രീരാമന്റെ ജന്മഭൂമി നൽകിയ ശ്രീ കെ.കെ.നായരുടെ മഹത്വം മുഴങ്ങട്ടെ.

പിൽക്കാലത്തു അദ്ദേഹത്തിന്റെ ജന്മഗ്രാമത്തിൽ വിശ്വഹിന്ദു പരിഷത്ത് ഭൂമി വാങ്ങി സ്മാരകം സ്ഥാപിച്ചിട്ടുണ്ട്. കെ.കെ നായരുടെ പേരിൽ ആരംഭിച്ച ഒരു ട്രസ്റ്റ് സിവിൽ സർവീസ് പരീക്ഷയെഴുതുന്ന വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പും പരിശീലനവും നൽകുന്നുണ്ട് എന്നത് ശ്രദ്ധിക്കേണ്ടതാണ്.

ഈ ചരിത്ര പുണ്ണ്യ ക്ഷേത്രം റാം മന്ദിർ ട്രസ്റ്റിന് നേടിയെടുക്കാൻ സഹായിച്ചത് രണ്ടു മലയാളികൾ ആദ്യതെത് കെ.കെ.നായർ എന്നറിയപ്പെടുന്ന (കണ്ടങ്ങളം കരുണാകരൻ നായർ) ശ്രീ നെഹ്റുവിന്റെ ഉത്തരവ് എതിർത്തുകൊണ്ടുള്ള റിപ്പോർട്ട് …! 

ഏറ്റവും ഒടുവിൽ അനേക വർഷത്തെ കേസിനൊടുവിൽ സുപ്രീം കോർട്ട് നിശയിച്ച അമിക്കസ് ക്യുറി കെ.കെ മുഹമ്മദ് …(കരിങ്ങമണ്ണു കുഴിയിൽ മുഹമ്മദ്) 1976-ൽ ബി. ബി. ലാലിന്റെ നേതൃത്വത്തിൽ നടന്ന ബാബറി മസ്ജിദ് ഖനനത്തിന്റെ ഭാഗമായിരുന്നു കെ.കെ.മുഹമ്മദ് തന്റെ കണ്ടെത്തലുകളിൽ ഇങ്ങനെ രേഖപ്പെടുത്തി..

മസ്ജിദിന്റെ പടിഞ്ഞാറ് ഭാഗത്ത് ഒരു ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതായി ഒരു റെഡിഫ് അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.  ഈ ക്ഷേത്രം 10-ആം നൂറ്റാണ്ടിനും 11-ആം നൂറ്റാണ്ടിനും ഇടയിൽ ഗുർജര-പ്രതിഹാര രാജവംശത്തിന്റെ കാലത്താണ് നിർമ്മിച്ചത്. എന്നിരുന്നാലും, 

അഷ്ടമംഗല ചിഹ്നങ്ങൾ ഉൾപ്പെടെ, ഹിന്ദു പ്രതീകാത്മകതയോടെ നിർമ്മിച്ച ഉത്ഖനനങ്ങളിൽ നിന്ന് 12 തൂണുകൾ കണ്ടെത്തിയതായും മുഹമ്മദ് പറഞ്ഞു. മനുഷ്യരുടെയും മൃഗങ്ങളുടെയും ടെറാക്കോട്ട പ്രതിമകളും അവർ കണ്ടെത്തിയിരുന്നു, മുസ്ലീം പള്ളിക്ക് മുമ്പ് ഒരു ക്ഷേത്രം ഉണ്ടായിരുന്നുവെന്ന് അനുമാനിക്കാൻ മുഹമ്മദ് ഈ തെളിവുകൾ ഉപയോഗിച്ചു. തന്റെ കണ്ടെത്തലുകളൊക്കെ സുപ്രീംകോർട്ടിന് സമർപ്പിച്ചതിലൂടെ കോടിക്കണക്കിനു രാമഭഗക്തരുടെ ആഗ്രഹം പൂർത്തീകരിച്ചു അതിനു രണ്ടു മലയാളികളുടെ സേവനം നിമിത്തമായതും രണ്ടുപെരുടെയും ഇനീഷ്യൽ കെ. കെ എന്നതും അരത്ഭുതമായി തോന്നുന്നു …

ഏറേ വിവാദങ്ങൾക്കൊടുവിൽ ഈ റിപ്പോർട്ടുകൾ തെയ്യാറെടുക്കുമ്പോഴും സ്വന്തം മത വിശ്വാസത്തിൽ ഉറച്ചു നിന്നുകൊണ്ട്, 100 % സത്യസന്ധമായി ശ്രീരാമ ജന്മഭൂമിയിൽ മുഗൾ അധിനിവേശത്തിന്റെ ബീജാപാപം നടത്തിയ ബാബറിന്റെ സേനാധിപൻ താഷ്കെണ്ടുകാരനായ ബക്കി താഷ്‌ക്കണ്ടി എന്ന മീർ ബക്കി ശ്രീരാമ ക്ഷേത്രം തകർത്താണ് ബാബരി പള്ളി പണിതത് എന്ന് ഇന്ത്യയുടെ പരമോന്നത നീതി പീഡനത്തിന് മുൻപിൽ തെളിവുകൾ സഹിതം ഹാജരാക്കിയ ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ അന്നത്തെ ഡയറക്ടർ, മലയാളിയായ ശ്രീ കെ കെ മുഹമ്മദ് സാറിന്റെ പേര് ഇന്ത്യ ചരിത്രത്തിൽ സുവർണ ലിപികളിൽ രേഖപ്പെടുത്തുക തന്നെ ചെയ്യും എന്നതിൽ സംശയമില്ല.

അതുല്യ ഇതിഹാസമായ രാമായണ രചനയിൽ ഒരു കഥയുണ്ട്. 

വാത്മീകി തന്റെ ഗുരുവായ നാരദമുനിയോട് ഒരു ചോദ്യം ചോദിയ്ക്കുന്നു. ഗുരോ, ഇന്ന് ജീവിച്ചിരിക്കുന്നതില്‍വച്ച് ഏറ്റം സദ്ഗുണസമ്പന്നനും ധര്‍മ്മിഷ്ടനും സത്യത്തില്‍നിന്ന് വ്യതിചലിക്കാത്തവനും നിർമ്മലനും സർവ്വജീവജാലങ്ങളിലും കാരുണ്ണ്യമുള്ളവനും. നീതിമാനുമായ ആള്‍ ആരാണ്? 

യുദ്ധഭൂമിയിൽ ദേവന്‍മാരെപ്പോലും ഭയപ്പെടാത്തവനും ആത്മസാഷാല്‍ക്കാരം കിട്ടിയവനുമായ ആ മഹാന്റെ പേരെന്താണ്? 

ലോകം മുഴുവനും സഞ്ചരിക്കുന്ന അങ്ങക്ക് തീര്‍ച്ഛയായും അറിയാതിരിക്കില്ല!. നാരദമഹര്‍ഷി ഒട്ടും താമസിയാതെ ഉത്തരം നല്‍കി: രാമന്‍.

രാമായണം ആദ്യാന്തം ശ്രദ്ധയോട് വായിക്കുന്ന ഏതൊരാള്‍ക്കും ഈ വിശിഷ്ട ഗുണങ്ങളത്രയും ഉൾക്കൊണ്ട മാതൃകാ വെക്തിത്വത്തിന്റെ ദിവ്യരൂപത്തെയല്ലേ കാണാന്‍കഴിയുക?. ജീവിതത്തില്‍ അനുഭവിക്കേണ്ടിവന്ന നിര്‍ഭാഗ്യങ്ങള്‍, പീഢനങ്ങള്‍, കൊടിയ ദുരിതങ്ങള്‍, ഇവയെല്ലാം ഒരു വെക്തി നേരിടുന്നതെങ്ങനെയെന്നും? തളര്‍ച്ചക്കുപകരം, അതുണ്ടാക്കുന്ന അപാരമായ കരുത്ത് എന്തെന്നും രാമായണത്തിലൂടെ രാമന്‍ നമുക്കുകാട്ടിത്തരുകയല്ലെ ചെയ്യുന്നത്.?

ഒരൊറ്റ ഉദാഹരണം മതി ശ്രീരാമചന്ദ്രന്റെ അതുല്യവെക്തിത്വത്തിന്റെ മാറ്ററിയാന്‍. രാമന്റെ കിരീടധാരണത്തിനുള്ള തയ്യാറെടുപ്പുകള്‍ നാടാകെ നടക്കുന്നനേരം. അതിനിടയില്‍ കൈകേയി അടിയന്തിരമായി രാമനെ വിളിക്കുന്നു. അന്തപ്പുരത്തില്‍ ഈ സമയം ദശരഥമഹാരാജാവ് അർദ്ധ പ്രജ്ഞനായി കിടക്കുകയാണ്. അരികില്‍ യാതൊരു ഭാവവെത്യാസവുവില്ലാതെ കൈകേയി. തന്റെ അരികില്‍ നില്‍ക്കുന്ന മകനോട് ഒരക്ഷരം ഉരിയാടാന്‍പോലും ആ പിതാവി ന് (ദശരഥമഹാരാജാവിനു) കഴിയുന്നില്ല. 

സ്തംഭിച്ചുനില്‍ക്കുന്ന രാമനോട് കുടില ബുദ്ധിയായ കൈകേയി പറയുന്നു: മകനെ, അച്ഛൻ ഏറേ മനോവ്യഥയോടെ കിടക്കുകയാണ്, അച്ഛന്റെ ഇംഗിതമാണ്. അതു നീ നിവര്‍ത്തിച്ചുകൊടുക്കില്ലെ. ദേവീ, അവിടുന്ന് എന്നോട് ഈവിധം നിര്‍ദയമായി പറയുന്നല്ലൊ. ഞാന്‍ എന്താണ് അച്ഛനുവേണ്ടി ചെയ്യേണ്ടത്? ജ്വലിക്കുന്ന അഗ്നികുണ്ഠത്തിലേക്ക് എടുത്തുചാടണമെന്നോ? കൊടും വിഷം പാനം ചെയ്യണമെന്നോ,? എന്തുതന്നെയായാലും ഞാന്‍ ചെയ്യാം. ഇതാ വാക്കുതരുന്നു. 

എന്നാല്‍ കൈകേയി പറഞ്ഞത് മകനെ, നീ പതിനാലുവർഷം വനവാസം സ്വീകരിക്കണം എന്നായിരുന്നു.
പിതൃഭക്തനായ ഒരു മാതൃകാ പുത്രന്റെ അനിതരസാധാരണമായ വെക്തി വൈശിഷ്ട്യത്തിന്റെ തിളക്കമല്ലെ രാമനിലൂടെ അപ്പോള്‍ പ്രകാശിതമായത്? 

മഹാരാജാവ് കൈകേയിക്ക് എന്നോ നല്‍കിയ കാലഹരണപ്പെട്ട ഒരു വരം രാമന്റെ പട്ടാഭിക്ഷേകത്തെ പതിന്നാലു കൊല്ലത്തെയ്ക്കു മാറ്റിവെച്ചപ്പോഴും രാമന്‍ ദു:ഖിച്ചില്ല. മറിച്ച് ആമുഖത്ത് നിഴലിച്ചത് ഒരു സ്ഥിതപ്രജ്ഞന്റെ ശാന്തതയായിരുന്നു. 

സുഖ ദു:ഖങ്ങളില്‍ സമചിത്തത കൈവിടാത്ത ഒരു യഥാര്‍ത്ഥ ഭരണാധികാരിയുടെ ചങ്കുറപ്പ്. 

അതുകൊണ്ടാകണം വിവേകാനന്ദസ്വാമികള്‍ ശ്രീരാമചന്ദ്രനെപറ്റി ഇങ്ങനെ പറഞ്ഞത്: പൗരുഷത്തിന്റെയും, ദേവത്വത്തിന്റെയും സമ്മിശ്രരൂപം – മനുഷ്യരില്‍ ദേവന്‍, അതാണ് രാമന്‍. ഇത്തിരിക്കൂടി ആഴത്തില്‍ പറഞ്ഞാല്‍ പൗരുഷത്തിന്റെയും സത്യധര്‍മ്മങ്ങളുടെയും മൂര്‍ത്തിമാത്രമല്ല മാതൃകാ പുത്രനും, മാതൃകാപിതാവും, മാതൃകാ രാജാവുമാണ് രാമന്‍.

രാമായ രാമ ഭദ്രായ
രാമചന്ദ്രായ വേധസേ
രഘു നാഥായ നാഥായ
സീതായഃ പതയേ നമഃ

ശ്രീരാമ രാമ രാമേതി
രാമേ രാമേ മനോരമേ
സഹസ്ര നാമ തത് തുല്യം
രാമ നാമ വരാനനേ

നീലാംബുജ ശ്യാമള കോമലാംഗം
സീത-സമാരോപിത വാമഭാഗം
പാണൌ-മഹാ-സായക ചാരു-ചാപം
നമാമി രാമം രഘു-വംശ നാതം

ശ്രീരാമ രാമരാമ ശ്രീരാമചന്ദ്ര ജയ

Madathil Babu Jayaprakash …… …✍ My watsapp contact No – 9500716709

Leave a Comment