കോൺഗ്രസ്സിന്റെ കണക്കും – കണക്കിലെ കളികളും…

Time Taken To Read 6 minutes

മുകളിൽ കാണുന്ന പോസ്റ്റർ ഇന്നലെ രണ്ടു സുഹൃത്തുക്കളിൽ നിന്നും എനിക്ക് ലഭിച്ചതാണ്. അതിന്റെ സത്യാവസ്ഥ അവർക്കു അറിയാഞ്ഞിട്ടല്ല എനിക്ക് ഫോർവേഡ് ചെയ്തതെന്ന ബോധമെനിക്കുണ്ട്. എങ്കിലും വസ്തുത എല്ലാവർക്കും അറിയണമെന്നില്ലല്ലോ? പൊതു തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സന്ദർഭത്തിൽ ഇത്തരം വാർത്തകളും പോസ്റ്റുകളും വന്നുകൊണ്ടേയിരിക്കും എല്ലാത്തിനും മറുപടി എഴുതുക പ്രയാസമാണ്. ഇത് എനിക്ക് നേരിട്ടച്ചയച്ചതുകൊണ്ടും ഈ പോസ്റ്റർ മറ്റുപലരും വായിക്കാനിടയുള്ളതുകൊണ്ടും ഒരു മറുപടി എന്റെ അറിവുവെച്ചു എഴുതുന്നു എന്നുമാത്രം . എന്റെ അറിവ് പൂർണ്ണമായും ശരിയാവണമെന്നില്ലല്ലോ ആയതിനാൽ ഇത് വായിക്കുന്നവർ വിലയിരുത്തട്ടെ ഇതിലെ സത്യമെന്തെന്നു

ഇതിൽ ഉൾപ്പെടുത്തിയിരുക്കുന്ന ഫോട്ടോകൾ എൻ ഡി എ സർക്കാരിന്റെ ഭരണ നേട്ടങ്ങളിൽ ചിലതിന്റെ താണു. ജസ്റ്റ് ഫോർ റിമെംബർ അല്ല…. ജസ്റ്റ് ഫോർ റെഫെറെൻസ് ….

2013 ൽ ഭാരതത്തിന്റെ ജി. ഡി. പി 1.86 ട്രില്ല്യൻ ആയിരുന്നു അന്ന് ലോക നിലവാരത്തിൽ നമ്മൾ 9 ആം സ്ഥാനത്തായിരുന്നു. ഇന്ന് മോഡിജിയുടെ നേതൃത്വത്തിൽ 2023 ൽ എത്തിനിൽക്കുമ്പോൾ 3.75 ട്രില്ല്യൻ! നമ്മുടെ സ്ഥാനം 5.

… എല്ലാ കണക്കുകളും ശതമാനത്തിലാണ് വിലയിരുത്തുക അങ്ങനെ നോക്കുമ്പോൾ 105 ശതമാനത്തിന്റെ വർദ്ധനവ്.!… രാജ്യത്തിന്റ മൊത്തം കടവും രാജ്യത്തിൻറെ സമ്പദ് വ്യവസ്ഥയും തമ്മിൽ ബന്ധമില്ല എന്ന വസ്തുത അറിയാതെയാണെങ്കിൽ ഒന്നും പറയാനില്ല. ഇതും പറഞ്ഞു ആരേയും പറ്റിക്കാൻ നോക്കേണ്ട. 142.8 കോടി ജനങ്ങളുടെ പ്രതിശീർഷക വരുമാനം വെച്ചാണ് ജി. ഡി. പി കണക്കാക്കുന്നത് ഒൻപതു കൊല്ലം കൊണ്ടുണ്ടായ ജനസംഘ്യ വർദ്ധനവും കണക്കിലെടുക്കണം അതായതു 2013 ൽ 129.11 കോടി . 2023 ൽ അത് 142.8 കോടി വർദ്ധനവ് ഉണ്ടായത് 13.7 കോടിയോളം അത് തന്നെ 8.77 ശതമാനം ആയി. ഇവരെയൊക്കെ തീറ്റിപ്പോറ്റാനും ഇവർക്കുവേണ്ടുന്ന അടിസ്ഥാന സൗകര്യമൊരുക്കാനും പണംവേണം..!!

ഇതുവായിച്ചാലും മനസ്സിലാവുമെന്നു തോന്നുന്നില്ല എങ്കിലും മനസ്സിലാക്കുവാൻ ഞാൻ ഒരു കഥയിലൂടെ ശ്രമിക്കാം അവിടെനിന്നും – ഇവിടെനിന്നും വായിച്ചാൽ ചിലപ്പോൾ പിടികിട്ടില്ല!! ഓരോ വരിയും പ്രയോഗവും വായിക്കുമെന്നുള്ള വിശ്വാസത്തോടെ എഴുതട്ടെ..

ഈ കഥ പൂർണ്ണമായും മനസ്സിലാവണമെങ്കിൽ നമ്മൾ കുറെ വർഷം പിറകോട്ടു സഞ്ചരിക്കണം! കുറഞ്ഞ പക്ഷം നമുക്ക് ഓർമ്മവെച്ചുതുടങ്ങിയ കാലംവരേയെങ്കിലും.!!

ഞാൻ പറഞ്ഞുവരുന്നത് നമ്മൾ ജനിച്ചതുമുതൽ രക്ഷിതാക്കളുടെ സംരക്ഷണയിൽ തുടരുന്നതുവരെ കുടുംബത്തിനായി ഒന്നും തിരിച്ചു നൽകുന്നില്ല.. അതായതു നമ്മുടെ വകയായി ഒരു കോണ്ട്രിബൂഷനും ഇല്ല ഇതല്ലേ സത്യം.?

അതായതു രണ്ടുവയസ്സുമുതൽ തുടങ്ങാം. നമുക്ക് ജന്മം നൽകിയ അച്ഛനും അമ്മയും, നമ്മൾ ഭക്ഷിക്കുന്നതിനേക്കാൾ പതിന്മടങ്ങു ഭക്ഷണം കഴിക്കും ഇല്ലേ?. അന്നൊന്നും നമ്മൾ അവരോട് കുറച്ചു ഭക്ഷണം കഴിച്ചാൽ മതി എന്നോ, അവരുടെ ചിലവുകൾ ചുരുക്കണമെന്നോ നമ്മൾ പറഞ്ഞോ , ആർഭാടമൊന്നും വേണ്ടെന്നു നമ്മൾ പറഞ്ഞോ , ആരെയും സഹായിക്കേണ്ടെന്നോ – സഹായിക്കണമെന്നോ നമ്മൾ പറഞ്ഞോ ?

ഇല്ല… നമ്മൾക്കതിനാവില്ല കാരണം നമ്മുടെ പ്രായം അതാണ് ? എന്താണ് സംഭവിക്കുന്നതെന്ന് നമ്മൾക്ക് അറിയില്ലായിരുന്നു.

നമ്മൾ വളർന്നുവരുമ്പോൾ, നമ്മളും കൂടുതൽ കൂടുതൽ ഭക്ഷണം കഴിച്ചു, നമ്മൾക്ക് ഏകദേശം 18 – 20 വയസ്സാകുമ്പോഴേക്കും നമ്മളും അവരെപ്പോലെ ഭക്ഷണം കഴിക്കാൻ തുടങ്ങി. പക്ഷേ കുടുംബത്തിന്റെ വർദ്ദിച്ചുവരുന്ന ചിലവുകളിലേക്കു ഒരു തുക പോലും സംഭാവന ചെയ്തിട്ടുണ്ടാവില്ല. എന്നാൽ അവർ നമ്മൾക്ക് ഭക്ഷണം നൽകിക്കൊണ്ടിരുന്നു. ഉന്നത വിദ്ദ്യാഭ്യാസം നൽകാൻ സഹായിക്കുന്നു നല്ല പാർപ്പിട സൗകര്യം ഒരുക്കുന്നു , നല്ലവസ്ത്രം നൽകുന്നു . ഈ ആവശ്യങ്ങക്കെല്ലാം പലരും കടവുമെടുക്കും; നമ്മളിൽ പ്രതീക്ഷ അർപ്പിച്ച് എന്താ ശരിയല്ലേ? ഇതല്ലേ പരമാർത്ഥം? അവർ അങ്ങനെ നമുക്കുവേണ്ടി ചെയ്യുന്നത്, നമ്മൾ നല്ല പോഷക ആഹാരങ്ങൾ കഴിച്ചു ആരോഗ്യം ആർജ്ജിച്ചു ഭാവിയിൽ കുടുംബത്തിന്റെ ഭാരം ഏറ്റെടുക്കേണ്ടവരാണെന്നുളള ബോധം. അവരിലുള്ളതുകൊണ്ടാണ്.

നമ്മൾ പ്രായപൂർത്തിയായിട്ടും നമ്മുടെ രക്ഷിതാക്കൾക്ക് ചെലവ് വെച്ചുകൊണ്ടേയിരിക്കുന്നു.. ഭക്ഷണത്തിനും വിദ്ദ്യാഭ്യാസത്തിനും മറ്റാവശ്യങ്ങൾക്കായും സാമ്പത്തികം തികയാതെ വരുമ്പോൾ നമ്മളിൽ പ്രതീക്ഷ അർപ്പിച്ചാണ് അവർ ലോണെടുടുക്കുന്നതു, ഇതിന്റെ പേരിൽ അവർ നമ്മളെ തള്ളിപ്പറയാറുണ്ടോ … ഇല്ല! അവർ ഇതൊക്കെ നമുക്കുവേണ്ടിചെയ്യുന്നതു നമ്മളിൽ ഒരു പ്രതീക്ഷ അർപ്പിച്ചുകൊണ്ടാണ്? അതായത് ഒരു തരം ഗാംബ്ലിങ് ! (ചിലർ സഹികെടുമ്പോൾ പറയുന്നത് കേട്ടിട്ടുണ്ട് നമ്മളെ വളർത്തുന്ന സമയംകൊണ്ട് വാഴവെച്ചിരുന്നേൽ അത്‌ലഭമായിരുന്നുവെന്നു). കേന്ദ്രം കേരളത്തെ പറ്റി ചിന്തിക്കുന്നത് ഇതുപോലേയാണ്… എപ്പോഴാണ് കേന്ദ്രഭരണ പ്രദേശമായി .മാറ്റുന്നത് എന്നെ അറിയേണ്ടൂ..

നമ്മുടെ രാജ്യവും, രജ്യത്തിന്റെ പീതീക്ഷയും അങ്ങനെതന്നെ ഭരിക്കുന്ന സർക്കാർ പ്രതീക്ഷ അർപ്പിച്ചു നിരവധി പദ്ധതികൾ ആസൂത്രണം ചെയ്യും അതിനു സാമ്പത്തികം വേണം തികയാതെവരുമ്പോൾ പ്രതീക്ഷയോടെ കടമെടുക്കും. അത്രയേ ഇതിനെയും കണക്കാക്കേണ്ടൂ.

നമുക്ക് കുടുംബത്തിലേക്ക് മടങ്ങിവരാം:

ഓരോ വ്യക്തിയുടെയും വലുപ്പത്തിനും കലോറിക്കനുസരിച്ചുമാണല്ലോ, ഭക്ഷണം കഴിക്കുന്നത്? പ്രായവും, ആകാരവും സാമ്പത്തീക സ്ഥിതിയുമനുസരിച്ചു ഭക്ഷണ ക്രമം വ്യത്യാസപ്പെടുന്നു. മുതിർന്നവർ സാധാരണയായി ചെറിയ കുട്ടികളേക്കാൾ കൂടുതൽ കഴിക്കുന്നു. ഒന്നിൽ കൂടുതൽ കുട്ടികളും കൂട്ടുകുടുംബവും ആവുമ്പോൾ കൂടുതൽ ചിലവുകളും ഉണ്ടാവും സ്വാഭാവികം.

നമ്മുടെ രാജ്യവും അങ്ങനെയാണ്. നമ്മൾ ഒരു ചെറിയ രാഷ്ട്രമായിരുന്നപ്പോൾ, നമുക്ക് ചെറിയ ജി.ഡി.പി.യും ചെറിയ കടവും ഉണ്ടായിരുന്നുള്ളു. ഇപ്പോൾ നമ്മൾ ഒരു വലിയ രാഷ്ട്രമാണ്, ലോകത്തിലെ ഏറ്റവും കൂടുതൽ ജനസംഘ്യയുള്ള രാജ്യം! ഇതിനുപുറമെ അഭയാർത്ഥികളും. അവർക്കുവേണ്ടുന്ന അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുക ഒരു കർത്തവ്യബോധമുള്ള സർക്കാരിന്റെ കടമയാണ് . 60 – 65 വർഷം കൊണ്ട് നേടാൻ സാധിക്കാത്തതു എൻ. ഡി. എ യുടെ 9 വർഷം കൊണ്ട് ശ്രീ മോദിജിയുടെ നേതൃത്വത്തിൽ നേടിക്കൊണ്ടിരിക്കുന്നു അക്കമിട്ടുപറയുന്നില്ല … അത് നിങ്ങൾക്കും എനിക്കും അറിയാം . എടുത്ത കടമൊന്നും പാഴാക്കിയിട്ടില്ല നിങ്ങൾ നിഷേധിക്കുകയാണെങ്കിൽ ദയവുചെയ്ത് എന്റെ ബ്ലോഗ് ലിങ്കിലേ ….

മോഡീസ് എഫക്ട്. ജി 20 ഇൽ നിന്ന് ജി 21 ലേക്ക് , സത്യമേവ ജയതേ , ഹർ ഘർ തരംഗ്. ചന്ദ്രയാനും ശിവശക്തി തിരങ്കയും സത്യത്തിന്റെ മുഖം വികൃതമാണോ ? ചരിത്രമെഴുതി ചന്ദ്രയാൻ… അതൊന്നുമല്ലെങ്കിൽ ഗൂഗിൾ ഒന്ന് തപ്പിയാൽ മതി അക്കമിട്ടു ചിത്രങ്ങൾ സഹിതം ലഭിക്കും…

അതായതു നമ്മുടെ മാതാപിതാക്കൻമ്മാർ നമുക്കുവേണ്ടി ചെയ്തത്പോലെ ജനങ്ങളിൽ പ്രതീക്ഷയർപ്പിച്ചു മോഡിസർക്കാർ രാജ്യനന്മയ്ക്കായി രാജ്യസുരക്ഷയ്ക്കായി പലതും ചെയ്തുകൊണ്ടേയിരിക്കുന്നു . ഈ അവസരത്തിലും പലരാജ്യങ്ങളെ സഹായിക്കുകയും ചെയ്യുന്നു കോവിഡ് കാലഘട്ടത്തിൽ ലോകത്തിന്റെ ഫാർമസിയായി , തുർക്കിയിലും , അഫ്ഘാനിലും പലസ്തീനിലും ഉക്രെയിനിലും , സുഡാനിലും ഇപ്പോൾ ഇസ്‌റായിലും നല്ല ശമര്യക്കാരനായും നമ്മുടെ ഭാരതത്തിന്റെ സഹായമെത്തി.

നമുക്കെല്ലാവർക്കും ഓരോ കടമയുണ്ട് മക്കളുടെ കടമ മാതാപിതാക്കൾ നമുക്ക് വേണ്ടി ചിലവാക്കിയതിന്റെ കടം ഏറ്റെടുത്തു വീട്ടണം അതാണ് നല്ല ഉത്തരവാദിത്തമുള്ള മക്കൾ ചെയ്യുക. അതുപോലേ രാജ്യത്തിന് വേണ്ടിയാവുമ്പോൾ മന്ത്രിമാരും, എം.പി.മാരും എം.എൽ.എ മാരും ശ്രമിക്കണം . പദ്ധതികൾക്കായി അനുവദിക്കുന്ന തുക പൂർണ്ണമായും ഉത്തരവാദിത്തത്തോടെ ചെലവഴിക്കണം. പച്ചയായി പറഞ്ഞാൽ അഴിമതിയും ധൂർത്തും പാടെ ഇല്ലാതാക്കണം. അത് കൃത്യതമായി ചെയ്യാത്തതിന്റെ ദുരന്തമാണ് 2013 വരെ നമ്മുടെ രാജ്യമനുഭവിച്ചതു സത്യം സത്യമായിക്കാണണം. ചത്തത് കീചചകനെങ്കിൽ കൊന്നത് ഭീമനാണ് എന്ന നിലപാടരുത് . എനിക്കും കിട്ടണം പണം എന്ന നിലപാടരുത് . കാട്ടിലെ തടി തേവരുടെ അന വലിയാടാ വലി എന്നതുപോലെയാ പലരുടെയും നിലപാടുകൾ , അതനുസരിച്ചു നിയമം നടപ്പിലാക്കേണ്ടവരും … ഈ സ്ഥിതിക്ക് മോഡിജി ഭരണമേറ്റടുത്തപ്പോൾ പ്രകടമായ മാറ്റമുണ്ടായിട്ടുണ്ട് ഇത് എന്റെ ബോദ്ധ്യമാണ് … ആ ബോദ്ദ്യം പലർക്കുമുണ്ട് അത് തന്നെയാണ് രണ്ട സീറ്റിൽ നിന്നും ഈ നിലയിലേക്കുയർന്നതു…! അല്ലാതെ നമ്മുടെ അയൽരാജ്യമായ ശ്രീലങ്ക ബംഗ്ളാദേശ്, പാക്കിസ്ഥാൻ നേപ്പാൾ, ഭൂട്ടാൻ എന്നസ്ഥലങ്ങളിൽ നിന്നും വന്നവരല്ല മോഡിജിയെ അധികാരത്തിലേറ്റിയതു.

മോഡിജി ഭരണം ഏറ്റെടുക്കുമ്പോൾ കുറെ കടങ്ങൾ ഉണ്ടായിരുന്നു അതിൽ കുറെയൊക്കെ കൊടുത്തുതീർത്തു, ഭാരിച്ച പലിശയിൽനിന്നും പിഴപ്പലിശയിൽനിന്നും നമ്മളെ രക്ഷിച്ചെടുത്തതുപോലെ …?

ഇതിനകം 51.802 ബില്യൺ ഡോളർ മൂല്യമുള്ള വായ്പ തിരിച്ചടച്ചിട്ടുണ്ട് (ഐ.ബി.ആർ.ഡിക്ക് 28.1 ബില്യൺ ഡോളറും ഐ.ഡി.എയ്ക്ക് 23.63 ബില്യൺ ഡോളറും.) ഇനിയും അടച്ചുതീർക്കാനുണ്ട്…

ഇതൊക്കെ മുൻസർക്കാരുകൾ ഉണ്ടാക്കിവെച്ച ബാദ്ധ്യതകളാണ് അങ്ങനെ പറയേണ്ടിവരുന്നതു 9 വർഷംകൊണ്ട് മോഡിജി ഭാരതത്തിലുണ്ടാക്കിയ മാറ്റങ്ങൾക്കാവുമെങ്കിൽ 60 – 65 വർഷമെടുത്തിട്ടും ചെയ്യ്തില്ല എന്നത് ആ കാലങ്ങളിലെ സർക്കാരിന്റെ കെടുകാര്യസ്ഥതതന്നെ. ഇതിനർത്ഥം ഒന്നും ചെയ്തില്ല എന്നല്ല.. വേണ്ടരീതിയിൽ പലതും കോൺഗ്രസ്സിന്റെ അടിസ്ഥാനപരമായ തത്വങ്ങൾക്ക് വിരുദ്ധമായി ഘടകകക്ഷികളുടെ താൽപ്പര്യങ്ങൾക്കനനുസരിച്ചായിരുന്നു. ഫലത്തിൽ പാൽപ്പായസം വെച്ചിട്ടു കൊളംബിയിൽ വിളമ്പിയതുപോലേയായി എന്നെ പറയേണ്ടൂ.

അതിന്റെ പഴി മുഴുവൻ കോൺഗ്രസ്സും ഏറ്റെടുക്കേണ്ടിവന്നത് നിശ്ചയദാർഢ്യമുള്ള നേതാക്കൻമാരുടെ അഭാവം. തെറ്റ്ചെയ്യുന്നവരെ നിലക്ക് നിർത്തുന്നതിനു പകരം അവർ കണ്ണുരുട്ടുമ്പോൾ പേടിക്കുന്ന നേതൃത്വം… എങ്ങനെ കോൺഗ്രസ്സ് നേരെയാകും. കാലാകാലങ്ങളിൽ കോൺഗ്രസ്സിനെ അസ്ഥിരപ്പെടുത്തിയവരുമായാണ് കൂട്ടുകൂടുന്നത് ! ഇന്ദിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും, സോണിയാ ഗാന്ധിയുടെ നേതൃത്വം അംഗീകരിക്കാൻ പറ്റില്ല എന്നുപറഞ്ഞു പാർട്ടി പിളർത്തിയവരുമായാണ് കൂട്ടുകൂടുന്നത്!

ഇത് പറയുമ്പോൾ ഓർമ്മയിൽ വന്നത് ആറാംതമ്പുരാനും, വർണ്ണപ്പകിട്ടും സിനിമയാണ് … പഴയ ഇല്ലങ്ങളും തറവാടുകളും മുടിഞ്ഞത്, പ്രതാപകാലത്തു ആഢ്യത്വം ചമഞ്ഞു കാര്യസ്ഥൻമാരെ കണ്ണുമടച്ചു വിശ്വസിച്ചു വേണ്ടുന്നതിനും വേണ്ടാത്തതിനും ആർഭാടത്തിനും കടമെടുത്തു ചിലവഴിച്ചു അവസാനം കുടുംബം മുടിച്ചതുപോലെ…. നമ്മുടെ രാജ്യവും ആ അവസ്ഥയിലായിരുന്നു അല്ലെന്നു പറയാമോ ? ആ അവസ്ഥയിലാണ് മോഡിജി ഭരണമേറ്റെടുത്തത് ! ആറാം തമ്പുരാൻ സിനിമയിലെ രംഗങ്ങളും ജഗൻ എന്ന കഥാപാത്രവും മനസ്സിൽ ഒന്ന് സങ്കൽപ്പിക്കൂ …

ഈ വിശദീകരണത്തെക്കുറിച്ച് നിങ്ങൾക്ക് എന്തെങ്കിലും വലിയ സംശയങ്ങളുണ്ടെങ്കിൽ, നമ്മുടെ മക്കൾക്ക് നമ്മുടെ പ്രായം ആകുന്നതുവരെ കാത്തിരിക്കുക.

കടം…. ജി.ഡി.പി…. അനുപാതം ആശങ്കാജനകമായ തലത്തിലേക്ക് ഉയർന്നിട്ടില്ല. കടം സേവന യോഗ്യമായിരിക്കുന്നിടത്തോളം, നമ്മുടെ ശ്രദ്ധ വളർച്ച മാത്രമായിരിക്കണം നമ്മുടെ ലക്‌ഷ്യം. കടം കൊടുക്കുന്നവർ കടം കൊടുക്കുന്നത് അവർ തിരിച്ചു പിടിക്കാൻ സാദിക്കും എന്നുള്ള വിശ്വാസംകൊണ്ടാണ്.

കഴിഞ്ഞ ഒൻപതുകൊല്ലം കൊണ്ട് ഇന്ത്യയുടെ മൊത്തത്തിലുള്ള വളർച്ച ലോക ബേങ്കിനും, ഏഷ്യൻ ഡെവലപ് മെന്റ് ബേങ്കിനും, യു . എൻ നും മനസ്സിലാക്കിയിരിക്കുന്നു.. അത് തന്നെയാണ് മോഡിജിയുടെ പിറകെ ലോകം നടക്കുന്നത്.

ഈ കാര്യമങ്ങീകരിക്കാനുള്ള ബുദ്ദിമുട്ടിലാണ് കോൺഗ്രസ്സ് ഇപ്പോൾ . തിരഞ്ഞെടുപ്പ് അടുത്തുവരുമ്പോൾ പറയാനൊന്നുമില്ല … സർവത്രമേഖലയിലും പുരോഗതി തന്നെ , ആധാറും പാനും , റേഷൻകാർഡും , ബേങ്ക് അകൗണ്ടും ഒക്കെ ലിങ്ക്ചെയ്തു പെൻഷനും സബ്‌സിഡിയും നേരിട്ട് ഉപഭോക്താക്കൾക്കു എത്തി തുടങ്ങിയതോടെ സാദാരണക്കാരനും മനസ്സിലായിത്തുടങ്ങി … ഇപ്പോൾ ആരോഗ്യ ഇൻഷൂറൻസും ആയി. … പിന്നെ എന്തുപറഞ്ഞു ജനങ്ങളെ സമീപിക്കും ….

ഇന്ത്യയിലെ ഡിജിറ്റൽ പേയ്‌മെന്റുകളുടെ ഭാവി ശോഭനമായി കാണപ്പെടുന്നു  എന്നതാണ് ലോക രാജ്യങ്ങളുടെ വിലയിരുത്തൽ. 140 കോടിയിലധികം ജനസംഘ്യയുള്ള സാദാരണക്കാരിൽ സാദാരണക്കാരായവർ വരെ ഡിജിറ്റൽ പേയ്‌മെന്റിലൂടെ കച്ചവടം ചെയ്‌യുന്നതു കണ്ട്‌ ജി 20 ഉച്ചകോടി യിൽ പങ്കെടുത്ത തലവൻമ്മാരുടെ കണ്ണുതള്ളി എന്നാണു മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് . അതാണ് മോഡി മാജിക്ക്..

റിമോട്ട് കൺട്രോളിൽ പ്രവർത്തിച്ച പ്രധാനമന്ത്രിയും, സാമ്പത്തീക ഞെരുക്കം പറഞ്ഞു രാജ്യസുരക്ഷയ്ക്കായി പന്നിപ്പടക്കം പോലും വാങ്ങിക്കാത്ത ഒരു രജ്യരക്ഷാ മന്ത്രിയും, പാക്കിസ്ഥാൻ കറൻസിക്ക് ഉപയോഗിക്കുന്ന സെക്യുരിറ്റി ത്രെഡ്ഡ് ഉണ്ടാക്കുന്ന കമ്പനിക്ക് തന്നെ ഇന്ത്യൻ കറന്സിക്കുവേണ്ടുന്ന ത്രെഡ് ഉണ്ടാക്കുന്ന കോട്രാക്റ്റകൊടുത്ത ധനമന്ത്രിയും. ഇവരെയൊക്കെ നിയന്ത്രിക്കേണ്ട പാർട്ടിക്ക് ഒരു തലവനെ പോലും കണ്ടെത്താൻ സാദിക്കുന്നില്ല പ്രതീക്ഷ യുള്ള ആളാണേൽ വിദേശ രാജ്യങ്ങളിപ്പോയി മാതൃ രാജ്യത്തെ അപമാനിക്കും വിദം അപവാദങ്ങൾ പറഞ്ഞു നടക്കുന്നു ഇവരെയൊക്കെ വിശ്വസിച്ചു എങ്ങനെ രാജ്യമേൽപ്പിക്കും ?

ഒരു രാഷ്ട്രത്തിന്റെ പ്രധാന മന്ത്രി ആവണം, അല്ലെങ്കിൽ ആക്കണം എന്ന് ആഗ്രഹിക്കുന്ന ആൾ ട്രോളി ബേഗ് തലയിൽവെച്ചും, കാട്ടുകള്ളൻമ്മാരുടെ അടുക്കളയിൽപോയി പാചകം ചെയ്തും , പഞ്ഞിമുട്ടായി കോലിൽകുത്തി ചുമലിൽവെച്ചു നടന്നും , നാടൻ ചായക്കടയിൽ കയറി കായിപൊരിച്ചതും, വടയും തിന്നു കണ്ണിറുക്കി ഫ്ലയിങ് കിസ്സും കൊടുത്താൽ കാണുമ്പോൾ പഴയ സിനിമയുടെ പേര് ഓർമ്മയില്ല. ഭൂമിയിലെ രാജാക്കൻമ്മാരാണോ – ഇരുപതാം നൂറ്റാണ്ടാണോ എന്നോർമ്മയില്ല (ഇലക്ഷൻ പ്രചാരണം പോലെ?) മോഹൻലാൽ , ജഗതി ശ്രീകുമാർ ജഗദീഷ് കാട്ടികൂട്ടിയതൊക്കെ ഓർമ്മയിൽവരുന്നു .

ഇതൊന്നും 60 – 65 കൊല്ലം രാഷ്ട്രം ഭരിച്ച ഒരു കുടുംബത്തിലെ ഇളം തലമുറയിലെ ആൾക്ക് മനസ്സിലാവുന്നില്ലെങ്കിൽ അദ്ദേഹത്തെ കൊണ്ടു നടക്കുന്നവർക്കെങ്കിലും ബോധം വേണ്ടേ എന്നെ ചോദിക്കുന്നുള്ളൂ ..?

കോൺഗ്രസ്സ് എന്ന പ്രസ്ഥാനം കുറേക്കൂടി ഗൗരവത്തോടെ രാഷ്ട്രീയത്തെ കാണേണ്ടിയിരിക്കുന്നു… അല്ലെങ്കിൽ ഇനിയും അണികളുടെ കൊഴിഞ്ഞുപോക്കു തുടരും . അങ്ങനെ പോയവരാണ് ബി ജെ പി യെ അധികാരത്തിലെത്തിച്ചത് എന്ന തിരിച്ചറിവ് ഉണ്ടായാൽ നല്ലതു എന്ന് പറഞ്ഞു നിർത്തട്ടെ !.

മഠത്തിൽ ബാബു ജയപ്രകാശ്…….✍ My watsapp contact No 9500716709

Leave a Comment