ബീഡിയുണ്ടോ സഖാവേ തീപെട്ടിയെടുക്കാൻ …
ജനനം 1953 നവംബർമാസം 16 നു .. മരണം 2022 ഒക്ടോബർ 1 നു
വിദ്ദ്യാർത്ഥിയായിരിക്കെ രാഷ്ട്രീയ പ്രവർത്തനത്തിൽ ഏർപ്പെട്ട ശ്രീ കോടിയേരി ബാലകൃഷ്‌ണൻ 1973 ൽ ജന്മനാടായ കോടിയേരി ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി തെരെഞ്ഞെടുക്കപ്പെട്ടു. അതേ വർഷം തന്നെ എസ്.എഫ്.ഐ.യുടെ സസംസംസ്ഥാനസെക്രട്ടറിയായി ചുമതലയേറ്റു , 1979 ൽ ഈ സ്ഥാനമലങ്കരിക്കുമ്പോഴായിരുന്നു അടിയന്തരാവസ്ഥ! അന്ന് മിസാ തടവുകാരനായി 16 മാസത്തോളം ജെയിലിൽ കഴിയേണ്ടിവന്നിട്ടുണ്ട്…
2015 ൽ ആലപ്പുഴയിൽ വെച്ച് നടന്ന 21 ആം സംസ്ഥാന സമ്മേളനത്തിൽ ആദ്ധ്യമായി സി പി എം ന്റെ സംസ്ഥാന സിക്രട്ടറിയായി . 22 ആംസംസ്ഥാന സമ്മേളനത്തിൽ തൃശൂരിൽ വെച്ച് വീണ്ടും സംസ്ഥാന സിക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.
കോടിയേരിയെ സംബന്ധിച്ചെടുത്തോളം 1970, 1971. 1973, 1979. 1980. 1982, 1988. 1990. 1995. 2002, 2008. 2015. 2018. 2022 ഒക്കെ തന്റെ രാഷ്ട്രീയ ജീവിതത്തിലെ മറക്കാനാവാത്ത വർഷങ്ങളാണെന്നു പറയാം..
ഒരു കോൺഗ്രസ്സ്കാരനായിരുന്ന എനിക്ക് സഖാവ് കോടിയേരിയെപറ്റി ഇതിൽ ക്കൂടുതൽ എന്ത് പറഞ്ഞു തുടങ്ങണം എന്ന് ആലോചിച്ചപ്പോൾ പെട്ടെന്നോർമ്മ വന്നത് 2012 ലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ വിഭാഗീയതയും, അതെ തുടർന്നുള്ള കേപ്പിറ്റൽ പണിഷ്മെന്റ് മുദ്രാവാക്യവും അതിനു സഖാവ് അച്യുതാനന്ദന്റെ കുറിക്കുകൊള്ളുന്ന മറുപടിയും. പ്രസംഗത്തിലെ ആ പ്രയോഗം വിവാദമാക്കി ആഘോഷിക്കാൻ മാദ്ധ്യമങ്ങളും യു.ഡി .എഫും ശ്രമിച്ചെങ്കിലും
പാർട്ടിയെ ഒരു പ്രതിസന്ധിയിലാക്കി
ഏറെ വിവാദമുണ്ടാക്കുമെന്നുള്ള അവസ്ഥയിൽ പാർട്ടി സിക്രട്ടറി എന്ന നിലയിൽ കോടിയേരിയുടെ മറുപടി പ്രസംഗത്തിൽ അതിനെ ആളി കത്തിക്കാതെ വളരെ തന്മയത്തത്തോടെ കൈകാര്യം ചെയ്ത സംഭവം ഓർമ്മയിൽ വന്നു.
“പാർട്ടിയുടെ ശക്തി അണികളും അനുഭവവുമാണെന്നു പറഞ്ഞാണ് കോടിയേരി തുടങ്ങിയത്” വി.എസിനെതിരേ യു.ഡി.എഫ്. സർക്കാർ വിജിലൻസ് അന്വേഷണം നടത്തുന്ന ഘട്ടമായിരുന്നു അത്. ഇത്തരം കേസുകളിലൂടെ കാപ്പിറ്റൽ പണിഷ്മെന്റ് നടത്താമെന്ന് യു.ഡി.എഫ്. കരുതേണ്ടെന്നാണ് വി.എസ്. പറഞ്ഞതെന്ന് കോടിയേരി വിശദീകരിച്ചു. പാർട്ടിയുടെ മാറിലേൽക്കുന്ന മുറിവിന് മരുന്നുപുരുട്ടാനുള്ള ഒരു സഖാവിന്റെ കൈയൊതുക്കമായിരുന്നു അത്.
ഇതാണ് കോടിയേരി ബാലകൃഷ്ണൻ.
വിഭാഗീയതയുടെ കനൽ ആളിക്കത്തിയേക്കുമെന്ന തോന്നിച്ച ഘട്ടത്തിലെല്ലാം കോടിയേരിയുടെ നനവുള്ള വാക്കുകൾ അതിന് ശമനമുണ്ടാക്കിയിട്ടുണ്ട്….
വിദ്യാർത്ഥി യുവജന പ്രസ്ഥാനത്തിൽ കൂടി ഉയർന്നുവന്നു കേരള രാഷ്ട്രീയത്തിൽ നിയമ സഭാ സാമാജികൻ, ഉപപ്രതിപക്ഷ നേതാവ്,
ആഭ്യന്തര മന്ത്രി, പോളിറ്റ് ബ്യുറോ മെമ്പർ പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി വരെ എത്തിയ കോടിയേരി ബാലകൃഷ്ണന്റെ നിര്യാണം ഒരു വലിയ നഷ്ടമാണ് പാർട്ടിക്കും കേരള സമൂഹത്തിനും , കോടിയേരി എന്ന കൊച്ചു വലിയ ഗ്രാമത്തിനും. സർവോപരി അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും…
അദ്ദേഹത്തിന്റെ കുടുബത്തിന്റെയും പാർട്ടിയുടെയും സുഹൃത്തുക്കളുടടെയും നാട്ടുകാരുടെയും ദുഃഖത്തിൽ പങ്കുചേരുകയും പരേതന്റെ ആത്മാവിനു വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുന്നു .
എന്റെ രാഷ്ട്രീയ വ്ശ്വാസങ്ങൾക്കും
കാഴ്ചപ്പാടിന് വിരുദ്ധമായുള്ള പ്രസ്ഥാനത്തിന്റെ അമരക്കാരനാണെങ്കിലും ഇദ്ദേഹത്തിന്റെ ചില നല്ലപ്രവർത്തികൾ പരാമർശിക്കാതെ പോവുന്നത് ശരിയല്ല.
ഞാൻ അദ്ദ്യം ഓർക്കുന്നത് 1970 – 1971 കാലത്തു ഇദ്ദേഹം പ്രീഡിഗ്രിക്കു മയ്യഴി മഹാത്മാ ഗാന്ധി ഗവർമെന്റ് കോളേജിൽ പഠിക്കുമ്പോൾ കോളേജ്യൂണിയൻ കൗൺസിലിലേക്ക് നടന്ന തിഞ്ഞെടുപ്പിൽ എല്ലാവർക്കും സ്വീകാര്യനായി മൽസരിക്കുകയും, ഇദ്ദേഹത്തോടൊപ്പം വൈസ് ചെയർ പേഴ്സൺ ആയി മത്സരിച്ച മിസ് രേഖ എന്റെ അടുത്ത സുഹൃത്തു പ്രവീണ്കുമാറിന്റെ സഹോദരിയുമായിരുന്നു. രണ്ടുപേരും എസ. എഫ്. ഐ പ്രവർത്തകരാണെന്നറിഞ്ഞിട്ടും സ്വതന്ത്ര സ്ഥാനാർത്ഥി എന്ന നിലയിൽ രണ്ടുപേരുടെയും നേതൃപാടവം ഉൾക്കൊണ്ടു രാഷ്ട്രീയം മറന്നു എല്ലാവരും പിന്തുണക്കുകയും, വിജയിച്ചതിനു ശേഷം എസ. എഫ. ഐ സിന്ദാബാദ് മുദ്രാവാക്ക്യം വിളിച്ചതും. അതേ തുടർന്നുണ്ടായ ചില അങ്കലാപ്പും ഇന്നും മായാതെ ഒർമ്മയിൽ ഉണ്ട്. പിന്നീടങ്ങോട്ടു നടന്ന കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിലൊക്കെ ദീർഘകാലം കെ. എസ. യു ഭൂരിപക്ഷം സീറ്റുകളിലും വിജയിക്കുന്നതും ഓർത്തെടുക്കുന്നു.
വ്യക്തിപരമായി കൂടുതൽ അടുപ്പമൊന്നും ഇല്ലെങ്കിലും എന്റെ അമ്മകുടുംബവുമായി നല്ല അടുപ്പത്തിലായിരുന്നു. എന്റെ അമ്മാൻ സുരേഷ്ബാബുവിന്റെ ക്‌ളാസ് മേറ്റായിരുന്നു. ഓണിയൻ സ്‌കൂൾ പഠിക്കുന്ന കാലയളവിൽ. ഇദ്ദേഹത്തിന്റെ സഹധർമ്മിണിയുടെ കുടുംബവും, നമ്മുടെ കുടുംബവുമായി അടുത്ത സഹവർത്തിത്വം ഉണ്ടായതായി പറഞ്ഞു കേട്ടിട്ടുണ്ട്.
കോളേജ് വിദ്ദ്യാഭ്യാസത്തിനു ശേഷം മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തനത്തിൽ ഏർപ്പെട്ട ശ്രീ ബാലകൃഷ്ണനെ കൂടുതൽ അറിയ്യപ്പെടുന്നത് സ്വന്തം ഗ്രാമത്തിന്റെ പേരിലാണെന്നുള്ളത് വളരേ
അപൂർവ്വമായി ലഭിക്കുന്ന ഒരു അംഗീകാരം തന്നെയാണ്.
ഇദ്ദേഹത്തെ ഓർക്കുമ്പോൾ എടുത്തു പറയേണ്ട ചില കാര്യങ്ങളിൽ ചിലതു ആഭ്യന്തര മന്ത്രി ആയ കാലത്താണ് പോലീസ് പരിഷ്കരണം സംബന്ധിച്ചുള്ള 2011 ലെ കേരള പോലീസ് നിയമം
പരിഷ്‌ക്കരിച്ചു പാസ്സാക്കിയത്. ഇതേ തുടർന്ന് ഒട്ടേറെ പോലീസുകാർക്ക് ഇതിന്റെ ഗുണം ലഭിച്ചിട്ടുണ്ട് ഇപ്പോഴും ലഭിക്കുന്നുണ്ട് എന്നറിയുമ്പോൾ രാഷ്ട്രീയം മറന്നു നമ്മൾ യോജിക്കേണ്ടിയിരിക്കുന്നു. ജനമൈത്രി പോലീസ് സ്റ്റുഡന്റസ് പോലീസ് മുതലായവ ഇദ്ദേഹത്തിന്റെ കാലത്തുള്ള പരിഷ്‌ക്കാരങ്ങളായിരുന്നു എന്നും പ്രത്യേകം എടുത്തു പറയേണ്ടത് തന്നെ.
വിനോദ സഞ്ചാര വകുപ്പുകൂടി കൈകാര്യംചെയ്ത ശ്രീ കോടിയേരി ബാലകൃഷ്ണ്ണൻ ഒട്ടേറെ പുരോഗമന പ്രവർത്തനങ്ങൾ ഈ മേഖലയിൽ ചെയ്തിട്ടുണ്ട് എന്ന് എടുത്തു പറയേണ്ടയിരിക്കുന്നു.
കേരളത്തിൽ എക്കോ ടൂറിസത്തിനു വിത്ത് പാകിയതും, ടൂറിസം മേഖലയിൽ ഉൾപ്പെടുത്തി വ്യാപാര മേള നടത്തി യതും, ആരോഗ്യ് രംഗത്തെ ടൂറിസം മേഖലയിൽ ഉൾപ്പെടുത്തിയതും. ശ്രീ പിണറായി വിജയൻറെ ശ്രമത്തിൽ സ്ഥാപിതമായ മലബാർ കേൻസർ സെന്ററിന്റെ പിന്നീടുള്ള വളർച്ചയ്ക്കും ഇദ്ദേഹത്തിന്റെ സേവനം ഏറെ പ്രയോജനപ്പെട്ടിട്ടുണ്ട് എന്ന് എടുത്തു പറയേണ്ട വസ്തുത തന്നെ.
തലശ്ശേരി കോടതിയുടെ ഇരുന്നൂറാം വാർഷികത്തോടനുബന്ധിച്ചു ബൈ സെന്റനറി ഹാൾ നിർമിക്കുവാൻ മുൻകൈ എടുത്തതും, എം. എൽ. എ ഫണ്ടിൽ ഉൾപ്പെടുത്തി പണം അനിവദിച്ചതും, തലശ്ശേരിയിൽ കുടുംബകോടതി പ്രാവർത്തികമാകാൻ പരിശ്രമിച്ചതും ഒക്കെ അവയിൽ ചിലതു മാത്രം.
ഈയ്യിടെ ഇദ്ദേഹത്തിന്റെ ഒരു ഇടപെടൽ കൊണ്ട് പരിങ്ങാടിയിലെ തകർന്ന റോഡിന്റെ ശോചനീയ അവസ്ഥ പരിഹരിച്ച വിവരം എന്റെ സുഹൃത്തു ജിനോസ് ബഷീർ എഴുതിയത് വായിച്ചു
ഇനിയും ഒട്ടേറെ പരാമർശിക്കാനുണ്ട്. ഒരു അനുശോചന കുറിപ്പിൽ എല്ലാം ഓർമ്മിച്ചെടുത്തു എഴുതുക ഏറെ പ്രയാസമുള്ള കാര്യമാണ് .
ഇദ്ദേഹത്തിന്റെ വിടവാങ്ങൽ കേരള രാഷ്ട്രീയത്തിന് ഒരു തീരാനഷ്ടം തന്നെ
ആ ചിരിച്ചുകൊണ്ടുള്ള സമീപനം ഇനി ഓർമ്മകളിൽ മാത്രം.
പാർട്ടിയുടെ അമരത്ത് കർക്കശക്കാരനായ പാർട്ടിസെക്രട്ടറിയും സൗമ്യനായ സഖാവുമായി ഇരിക്കാൻ അദ്ദേഹത്തിനുകഴിഞ്ഞു. വിഭാഗീയതയുടെ കനലിലൂടെ നടക്കുകയും പക്ഷമില്ലാതാക്കി പാർട്ടിയെ ശുദ്ധീകരിക്കുകയും ചെയ്ത കമ്യൂണിസ്റ്റ് നേതാവാണ് കോടിയേരി
സ്നേഹപൂർവ്വം, ഏറെ ദുഖത്തോടെ ലാൽ സലാം സഘവേ എന്ന് പറയുമ്പോഴും ഇദ്ദേഹത്തിന്റെ സേവനം മറ്റേതെങ്കിലും സംഘടനയിൽ ആയിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചിട്ടുണ്ട് എന്ന് പറഞ്ഞു നിർത്തുന്നു
മഠത്തിൽ ബാബു ജയപ്രകാശ്……….✍️ My Watsapp Contact No – 9500716709









