Time Taken To Read 9 Minutes
എന്റെ എഴുത്തുകൾ നീണ്ടു പോകുന്നു എന്നുള്ള അഭിപ്രായം ഇപ്പോഴും ചിലരിൽ നിന്നും ഉയരുന്നുണ്ട് . അവരോടെനിക്ക് പറയാനുള്ളത് വിഷയത്തെ പറ്റി അവിടെയും ഇവിടെയും പറഞ്ഞുകൊണ്ട് ചാനൽ ചർച്ച പോലെ ആക്കാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല . ഒടുവിൽ ചർച്ചയിൽ പങ്കെടുത്തവർക്കും ചർച്ച നയിച്ചവർക്കും ചർച്ച കേട്ടവർക്കും മനസ്സിലാവില്ല എന്തായിരുന്നു ചർച്ച എന്തിനായിരുന്നു ചർച്ച എന്ന് . ചില വസ്തുതകൾ വസ്തുനിഷ്ടമായി പറയണമെങ്കിൽ ഇതുപോലേ ദീർഘമായി തന്നെ എഴുതേണ്ടിവരുന്നു എന്നേ പറയുന്നുള്ളൂ.
ഇനി വിഷയത്തിലേക്കു വരാം…
അദ്ദ്യാത്മക പ്രഭാഷണം നടത്തുന്ന ഒരു സ്വാമിജി ട്രയിൻ യാത്രചെയ്യുമ്പോൾ അദ്ദേഹത്തിന് എതിർവശം ഇരിക്കുന്ന രണ്ടുകുട്ടികൾ ഒന്ന് മുസ്‌ലിം രണ്ടാമത്തേത് ഹിന്ദുവും ..
മുസ്‌ലിം കുട്ടി ഹിജാബോക്കെ ധരിച്ചിട്ടുണ്ട് ഇട്യ്ക്കു ഇടയ്ക്കു മുഖം മുഖംമറക്കുവാനെന്നോണം കൈകൊണ്ടു ഹിജാബ് ശരിയാക്കുന്നുമുണ്ടു്. ഹിന്ദു കുട്ടി. നല്ല ഫ്രീക്കൻ ഡ്രസ്സിലും!! അതായതു കീറിയ ജീൻസും …. മാറിടം മറച്ചിനോ? എന്നുചോദിച്ചാൽ മറച്ചിട്ടുണ്ട് എന്നുവേണമെങ്കിൽ പറയാം!! വയർമറച്ചിനോ എന്ന് ചോദിച്ചാൽ ഇല്ല എന്ന് പറയാം!!! നിതംബത്തിന്റെ മുകൾഭാഗത്തെ പറ്റി പറയണ്ട ആവശ്യമില്ല ! സ്ലീവ് ലെസ്സ്ഉം …അപ്പോൾ ആകെക്കൂടി ആ കുട്ടിയുടെ രൂപം നമുക്ക് ഊഹിക്കാമല്ലോ …?
എന്തോ സംസാരവേളയിൽ കുട്ടി സ്വാമിയോട് ചോദിച്ചു ബഹുദൈവങ്ങളെ ആരാധിക്കുന്ന ഹിന്ദുവിന് എന്ത് പ്രത്യേകതയാണ് ഉള്ളത് ?
അപ്രതീക്ഷിതമായ ചോദ്ദ്യംകേട്ട സ്വാമി ഒന്ന് പകച്ചു … ഉടനെ അദ്ദേഹം കുട്ടിയോട് പറഞ്ഞു ഒറ്റവാക്കിൽ സ്വാതന്ദ്ര്യം ! കുട്ടിയും അടുത്തിരുന്ന മുസ്‌ലീംകുട്ടിയും തൊട്ടടുത്തുള്ള കന്യസ്ത്രീകളും രണ്ടു പാശ്ചർമ്മാരും ചിരിച്ചു …
കുട്ടി പറഞ്ഞു സ്വാമീ അതിപ്പോൾ എല്ലാവർക്കുമില്ലേ ?
സ്വാമിപാറഞ്ഞു ഇല്ല കുട്ടീ. എല്ലാവർക്കുമില്ല സനാതന ധർമ്മത്തിൽ വിശ്വസിക്കുന്നവർക്ക് മാത്രം ….!!
അതെന്താ സ്വാമീ അങ്ങനെ …?
സ്വാമി തുടർന്നു നിങ്ങൾ അമ്പലത്തിൽ പോകാറുണ്ടോ ?
കുട്ടി ഇല്ല ചിലപ്പോൾപോകും ..
സ്വാമി കുട്ടിയോട് ചോദിച്ചു. അതെന്താണ് പോകാത്തത് …?
കുട്ടിയുടെ ഉത്തരം, നമുക്ക് അത് നിർബ്ബന്ധമല്ലല്ലോ സ്വാമീ …
അതെ അതുതന്നെയാണ് ഞാൻ പറഞ്ഞ സ്വാതന്ദ്ര്യത്തിന്റെ പൊരുൾ ..
സനാതന ധർമ്മം പിന്തുടരുന്നവർക്കു ഒന്നിനും വിലക്കില്ല ക്ഷേത്രത്തിൽ പോകാം … പോകാതിരിക്കാം …
ഒരു നിബബന്ധനയും ഇല്ലാതെ ഏതു വസ്ത്രവും ധരിക്കാം
അവർക്കു മതഗ്രന്ഥങ്ങൾ വായിക്കാം വായിക്കാതിരിക്കാം വിമർശിക്കാം …
അവർക്കു ഏതു ജാതി മതം നോക്കാതെ ഏതു ആരാധനാലയങ്ങളിലും പോകാം.. അവരുടെ വ്ശ്വസങ്ങളെ അനുകരിക്കാം
… എന്നാൽ ഇതൊന്നും നിങ്ങളുടെ കൂട്ടുകാരിക്കും അടുത്തിരിക്കുന്ന സന്യാസിനി സമൂഹത്തിനും പറ്റില്ല അവർക്കതിനു വിലക്കുണ്ട് …
പിന്നെ കുട്ടി ഒരക്ഷരം മിണ്ടിയിട്ടില്ല ..
തുടർന്നു അടുത്തിരിക്കുന്ന പാശ്ചറോട് ചോദിച്ചു നിങ്ങൾ ബൈബിൾ വായിച്ചിട്ടുണ്ടോ ?
പാശ്ചർ ചിരിച്ചുകൊണ്ട് പറഞ്ഞു ബൈബിൾ എനിക്ക് മനഃപാഠമാണ് ഏതുവരിവേണെമെങ്കിലും ഞാൻ പേജ് നമ്പറിട്ടു കാണാതെ പറയും …
സുഹൃത്തേ എങ്കിൽ നിങ്ങൾ ഒന്ന് പറയൂ ഗാന്ധിജിയും ബൈബിളും തമ്മിലെന്താണ് ബന്ധം ?
പാശ്ചർ അത്തരം ചോദ്ദ്യം പ്രതീക്ഷിച്ചേ ഇല്ല .. ഒന്ന് പതറി ആലോചനയിൽ മുഴുകി …
ഒടുവിൽ പറഞ്ഞു ഒരു ബന്ധവുമില്ല … ഗാന്ധിജിയും ബൈബിളും തമ്മിൽ ഒരുബന്ധവുമില്ല …
പിന്നീട് രണ്ടുപേരും തമ്മിൽ തർക്കമായി..
… തർക്കം തുടരുമ്പോൾ കന്ന്യസ്ത്രീകളും പാശ്ചറോടൊപ്പം ചേർന്ന് പറഞ്ഞു ബന്ധമില്ല സ്വാമീ …
ഒടുവിൽ സ്വാമി ചോദിച്ചു നിങ്ങളുടെ കൈയ്യിൽ ബൈബിളുണ്ടോ ?
ഉണ്ട്… സ്വാമിക്ക് വേണോ ?
സ്വാമി… എനിക്കും നല്ലതുപോലെ ബൈബിൾ മനഃപ്പാഠമാണ് …പ്രഭാഷണത്തിന് പോകുമ്പോൾ എനിക്ക് ഇതൊക്കെ അറിയേണ്ടതുണ്ട് … നിങ്ങൾ ഒരു കാര്യം ചെയ്യൂ .. പേജ് തുറന്ന് രണ്ടാമത്തെ പേജിൽ ഏറ്റവും അടിയിൽ നോക്കൂ…
പാസ്ചർ നോക്കി അന്താളിച്ചു പോയി … അതെകിടക്കുന്നു മഹാതമാ ഗാന്ധിജിയുടെ പേര് …
പ്രിന്റഡ് ആൻഡ് പുബ്ലിഷ്ഡ് ബൈ ബൈബിൾ സിസയ്റ്റി ഓഫ് ഇന്ദ്യ .. മഹാത്മാ ഗാന്ധി റോഡ് . ബംഗ്ലൂർ …
തുടർന്നു പാശ്ചരോടും മുസ്‌ലിം കുട്ടിയോടും ചോദിച്ചു നിങ്ങൾ രാമായണമോ മഹാഭാരതമോ വായിച്ചിട്ടുണ്ടോ ? അവർ പറഞ്ഞു ഞങ്ങളുടെ മതങ്ങൾക്ക് അത് നിഷിദ്ധ്യമാണ് സ്വാമീ …
പിന്നെ ആ ഹിന്ദു കുട്ടിക്ക് ഒന്നും പറയാനുണ്ടായില്ല ….
…. സത്യം ഏതാണോ അത് ധർമ്മമാണ്. ഈ ലോകത്തിലുള്ളതോ ലൗകികമായതോ ആയ വസ്തുക്കളും നശ്വരമാണ്.
സത്യമാണ് നമ്മുടെ ആത്മാവ്, ധർമ്മമാണ് നമ്മുടെ ആത്മാവിനെ ഈ കാര്യങ്ങൾക്ക് മുകളിൽ ഉയർത്താനുള്ള ഏക മാർഗം.
നമ്മുടെ ആത്മാവിനെ ഉയർത്താൻ, ഒരുവൻ കർമ്മമായ പരിശ്രമം നടത്തണം. നല്ല കർമ്മം അതിനെ ഉയർത്തുന്നു, മോശമായത് താഴേക്ക് വലിക്കുന്നു.
ഇത്രയും പറയാൻ കാരണം? കുറച്ചു ദിവസമായി എവിടെ തിരഞ്ഞാലും സനാതനധർമ്മമാണ് ചർച്ചാവിഷയം. നൂറ്റാണ്ടുകളായി നിലനിന്നുവരുന്ന ഈ സംഹിത പെട്ടെന്ന് ഒരു ചർച്ചാ വിഷയമായത് ഉദയനിധി സ്റ്റാലിന്റെ ഒരു പരാമർശമാണ്.. ഇതേ തുടർന്ന് അനുകൂലിച്ചും പ്രതികൂലിച്ചും തർക്കങ്ങളും… കൂട്ടത്തിൽ സനാതനധർമ്മം ബ്രാമ്ഹണ മേൽക്കോയ്‌മ നിലനിർത്താനുള്ളതാണെന്നാണ് ചിലരുടെ ആക്ഷേപം . ഇവരിൽ അധികവും ഇടതുചിന്തകരായ പുരോഗമന വാദികളെന്നു സ്വയം തീരുമാനിക്കുന്നവരായവരാണ് .. അവർ എന്തിനെയും ഉദ്ധരിച്ചു അവരുടെ വാദമാണ് ശരിയെന്നു അവർ തന്നെ ഒരു നിലപാടിലെത്തും. ഇവരോടുള്ള എന്റെ ചോദ്ദ്യം?
ഭഗവാൻ കൃഷ്ണൻ യാദവകുടുംബത്തിൽ പിറന്നു എന്ന് വിശ്വസിക്കുന്നു, അത് നമ്മുടെ പുരാണം സാക്ഷ്യപ്പെടുത്തുന്നു .
ഈ വിഭാഗങ്ങൾ കൂടുതലായും താമസിക്കുന്ന ബിഹാർ, ഛത്തീസ്ഗഡ്, ഡൽഹി, ഹരിയാന, ജാർഖണ്ഡ് കർണാടക, മധ്യപ്രദേശ്, ഒഡീഷ, രാജസ്ഥാൻ, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, എന്നീ ഇന്ത്യൻ സംസ്ഥാനങ്ങളിലെ മറ്റ് പിന്നാക്ക വിഭാഗങ്ങളുടെ (ഒബിസി) വിഭാഗത്തിലാണ് യാദവരെ ഉൾപ്പെടുത്തിയിരിക്കുന്നത്.
എന്നാൽ നിങ്ങൾ ബൂർഷ്വ , ഫാസിസ്റ്റ് എന്നും, വരേണ്യ വർഗ്ഗമെന്നു പറഞ്ഞു മാറ്റി നിർത്തുന്ന ബ്രാമ്ഹണ സമൂഹമല്ലേ യാദവകുലത്തിൽ പിറന്ന കൃഷ്‌ണനെ ഭക്തിയോടെ പൂജിക്കുന്നത്? അതെന്തേ ഈ കപട ഉന്നമന വാദികൾ എടുത്തുപറയാത്തതു ?
ഇങ്ങനെ തന്നെയാണ് സോഷ്യൽ മീഡിയ പല വീഡിയോകളും ഫോട്ടോകളും പ്രചരിപ്പിക്കുന്നത് (പുതിയ ഐ ടി നിയമം വന്നതിനു ശേഷം അൽപ്പം ശമനമുണ്ട് . ഇത്തരം വീഡിയോകൾക്ക് …) വീണ്ടും പൊങ്ങുന്നുണ്ട് ഇലക്ഷൻ അടുത്തുവരികയാണല്ലോ ?
ഇന്നലെ കണ്ട മറ്റൊരു വീഡിയോവായിരുന്നു ഒരു തേര് ചുമന്നു പോകുന്നത്.. അതിൽ തേർ ചുമക്കുന്നവർ അവർണ്ണനും തേരിൽ ഇരിക്കുന്ന പൂജാരി സവർണ്ണനും എന്ന് തെറ്റിദ്ധരിപ്പിക്കുന്ന കേപ്ക്ഷനും കൊടുത്തിട്ടുണ്ട് .
പ്രസ്തുത വീഡിയോ ഒന്നുകിൽ തമിഴ്‌നാട്ടിൽ അല്ലെങ്കിൽ കർണ്ണാടകയിൽ വെച്ച് ഷൂട്ട് ചെയ്തതാണ്…. ഇത്തരം രംഗങ്ങൾ മിക്കവാറും ആഗമന വിധിപ്രകാരമുള്ള ക്ഷേത്രങ്ങളിൽ എല്ലാ പുണ്ണ്യ ദിവസങ്ങളിലും കാണാറുണ്ട് .
അവവർണ്ണനെന്നോ സവർണ്ണനെന്നോ വ്യത്യാസമില്ലാതെ ഓരോരുത്തരുടെ വ്ശ്വസമനുസരിച്ചു ചുമന്നു പോകുന്നത്? അവർ വിശ്വസിച്ചു വരുന്ന ആചാരത്തിന്റെ ഭാഗമായി ഉള്ളതാണ്.. അല്ലാതെ ആരും തരംതിരിച്ചു തുച്ഛമായ പ്രതിഫലം കൊടുത്തു നിർബ്ബന്ധപൂർവ്വം ചെയ്യിക്കുന്നതല്ല എന്ന് ആദ്ദ്യം നിങ്ങൾ തിരിച്ചറിയൂ.
ഇന്നലെ ഒരു മണ്ടൻ മറ്റൊരു മണ്ടനെ ഇന്റർവ്യു ചെയ്യുന്ന വീഡിയോവും കണ്ടു. മലയാളം ശരിക്കും സംസാരിക്കാൻ തന്നെ പറ്റുന്നില്ല … സനാതന ധർമ്മത്തെ പറ്റി . ഇവന്റെയൊക്കെ ജ്ഞാനം ചുക്കുമോ …ളകതി …. പ്പല്ലി…. എന്ന് വായിച്ചതുപോലേയോ ? ദിലീപ് ഏതോ പടത്തിൽ രാമായണം വായിച്ചതുപോലെ രാമാനോ …മുണ്ടില്ല ….. ലക്ഷ്മണനോ … തോർത്തില്ല എന്ന് വായിച്ചിട്ടുള്ള അറിവുവെച്ചാ ഉദ്ദരിപ്പിക്കുന്നതു എന്നെ പറയുന്നുള്ളൂ…. ഈ ഉദ്ധാരണ ശേഷിയില്ലാത്ത ഇവർ ആരെയാണ് ഉദ്ദരിപ്പിക്കാൻ നടക്കുന്നത് ..
ഇത്തരം വടക്കു നോക്കികളോട് പറയാനുള്ളത് ചില ക്ഷേത്രങ്ങളിൽ തേര് ചുമക്കുന്നതും ബ്രാമ്ഹണർ തന്നെയായിരിക്കും . അല്ലെങ്കിൽ വിശ്വാസമനുസരിച്ചുള്ള പ്രാർത്ഥന കൊണ്ടായിരിക്കും, പല ക്ഷേത്രങ്ങങ്ങളിലും അഭ്രാഹ്മണരായവർ ഇതുപോലെയുള്ള കർമങ്ങളിൽ നിന്നും വിട്ടുനിൽക്കും അത് കോവിലന്റെ ആചാരവിധിയനുസരിച്ചു എല്ലാ ഭക്തരും അനുസരിക്കും അത്രയും പവിത്രമായ ആചാരമാണ് അത് അവരുടെ വിശ്വാസമാണ് …
ഇതുപോലെയുള്ള ഫോട്ടോവിടുന്നവരുടെ ലക്ഷ്യവും അതുതന്നെ കുറച്ചുപേരെ എങ്കിലും ഇത്തരം ഫോട്ടോ കാട്ടി മത പരിവർത്തനം നടത്തുക . പ്രധാനമായും ക്ര്യസ്ത്യൻ കമ്മ്യൂണിറ്റിയിലെ ചില വിഭാഗങ്ങൾ നടത്തുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു…
അങ്ങനെ മാറ്റിയ ദളിത് വിഭാഗങ്ങളിലുള്ളവരാണ് ഇപ്പോൾ ദളിത് കൃസ്ത്യനായി അറിയപ്പെടുന്നത് . അതോടുകൂടി അവരുടെ ആനുകൂല്യവും നഷ്ടമായി .
അതുതിരിച്ചറിഞ്ഞു ചിലർ സനാതന വ്ശ്വാസത്തിലേക്കു മടങ്ങിവരുന്നുണ്ട് അതിനെ തടയിടാനാണ് സ്റ്റാലിനെപ്പോലെ, ഉദയനീതിയെപ്പോലെ ഇത്തരം പ്രസ്താവനകൾ ഇറക്കുന്നത്. അതിന്റെ മറ്റൊരു പതിപ്പാണ് ഉദയനിതിയും സുനിൽ ഇളയിടംവും, ടി എസ ശ്യാംകുമാറുമൊക്കെ ഇടക്കിടെ പറയുന്നത് എന്നാണു എന്റെ വിലയിരുത്തൽ
ഉദയനിധിയുടെ സനാതന ധർമ്മ ഉന്മൂലനത്തെ പറ്റി കേട്ടപ്പോൾ നാമോർക്കേണ്ട മറ്റൊരു വസ്തുതയുണ്ട് നമ്മുടെ ഉപനിഷത്തുകളിലെ പലതും ഇപ്പോൾ അമേരിക്കയും യൂറോപ്പും ആഫ്രിക്കയും ഓസ്‌ട്രേലിയയും മിഡിലീസ്റ്റ്ഉം പിന്തുടരുകയാണ് . വരുന്ന അമേരിക്കൻ തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയിലെ രണ്ടാമനായ രാമസ്വാമി പറഞ്ഞ വാക്കുകൾ ഉദയനീതിയുടെഎന്നതാണ് സനാതന ധർമ്മ ത്തിന്റെ കാതലായ ഉപദേശം ഇപ്പോൾ ലോകം മുഴുവൻ വൈറലാവുകയാണ് ….
ഇന്നലെ കേട്ടറിഞ്ഞ ഒരുവർത്തയുടെ പോസ്റ്ററാണ് മുകളിൽ ഇവരാണ് സനാതന ധർമ്മം ഇല്ലാതാക്കാൻ ശ്രമിക്കുന്നത് ? എന്തൊരു വിരോധാഭാസം
മറിച്ചു കരാഗ്രേ വസതേ ലക്ഷ്മിഃ കരമധ്യേ സരസ്വതി കരമൂലേ തു ഗോവിന്ദഃ. പ്രഭാതേ കരദർശനം
എന്ന മന്ത്രമുച്ചരിച്ചു ദിവസമാരംഭിക്കുന്ന ഒരു സനാതന ധർമ്മത്തിൽ വിശ്വസിക്കുന്നവർ തുടർന്ന് ദേഹശുദ്ദിവരുത്തുമ്പോൾ മറ്റൊരു മന്ത്രം ഉച്ചരിക്കുന്നു ….
ഗംഗേച യമുനേ ചൈവ ഗോദാവരി സരസ്വതി
നർമ്മദേ സിന്ധു കാവേരി ജലേസ്മിൻ സന്നിധിം കുരു..
ഹൈന്ദവ വിശ്വാസ പ്രകാരം ഭാരതത്തിലെ ഏഴു പുണ്യനദികളാണ് സപ്തനദികൾ എന്നറിയപ്പെടുന്നത്. ഗംഗ, യമുന, ഗോദാവരി, സരസ്വതി, നർമദ, സിന്ധു, കാവേരി എന്നിവയാണ് ഈ ഏഴുനദികൾ. രാമായണത്തിലും, മഹാഭാരതത്തിലും, എല്ലാപുരാണങ്ങളിലും, ഉപനിഷത്തുകളിലും ഈ പുണ്യനദികളെപറ്റി പരാമർശിച്ചിട്ടുണ്ട്. ഗംഗാനദിയും, യമുനാനദിയും, സരസ്വതിനദിയും ത്രിമൂർത്തികളെ പ്രതിനിധാനം ചെയ്യുന്നു. അതുപോലെതന്നെ മറ്റു നാലു നദികൾ (ഗോദാവരി, നർമദ, സിന്ധു, കാവേരി) ശ്രീരാമൻ, ദുർഗ്ഗ, ഹനുമാൻ, ദത്താത്രേയൻ എന്നീ ദേവന്മാരേയും പ്രതിനിധികരിക്കുന്നു…
ഇങ്ങനെ ആർക്കുമൊരു ഉപദ്രവും ഉണ്ടടക്കാതെ, ദിവസവും അതിരാവിലെ കുളിച്ചു ക്ഷേത്രത്തിൽ എത്തി ലോകത്തിനു വേണ്ടി ലോകസമാദാനത്തിനുവേണ്ടി രാജ്യത്തിനുവേണ്ടി ജനങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കുന്നവരെ ഫാസിസ്റ്റെന്നും സവർണ്ണനെന്നും മുദ്ര കുത്തുന്നതിന്റെ പൊരുൾ എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നില്ല…
ഇങ്ങനെ കുളിച്ചു തൊഴാൻ ക്ഷേത്രങ്ങളിൽ പോകുന്ന സ്ത്രീകളെയാണ് ക്ഷേത്ര പൂജാരിയെ കാമിക്കാൻ പോകുന്നതാണ് “മീശ” എന്ന നോവലിൽ പറഞ്ഞിരിക്കുന്നത്. ഇത് വിവാദമായപ്പോൾപ്പോലും പ്രതികരിക്കേണ്ടവർ പ്രതികരിച്ചുകണ്ടില്ല! … ഇപ്പോൾ ഈ വിഷയത്തിൽ ഉദയനീതിയെ പിന്തുണയ്ക്കുന്നവരെ കണ്ടപ്പോൾ ബോദ്ധ്യമായി ഇവരുടെ കുട്ബങ്ങളിലെ സ്ത്രീകൾക്ക് അത്തരം ഉദ്ദേശത്തോടെ യായിരിക്കുമോ എന്നൊരു സംശയം.. ഇങ്ങനെ പറയുന്നതിന്റെ ഉദ്ദേശം വോട്ടുബേങ്കുതന്നെ എന്ന് പറയാതെ വയ്യ
കോൺഗ്രസ്സിന് മുസ്ലീമാണ് വോട്ടുബേങ്കെങ്കിൽ? സ്റ്റാലിനും ഉദയനിധിക്കും ദളിത് കൃസ്ത്യരാണ് വോട്ട് ബേങ്ക് ….അത് തിരിച്ചറിയുക..
ഇതൊക്കെ കാലാകാലമായി കമ്മ്യൂണിസ്റ്റ് ചിന്താഗതിയുള്ളവർ പറഞ്ഞു പറഞ്ഞു പരത്തുന്നതാണ് ..
ഇന്ന് മതേതരൻ രമേഷ് ചെന്നിത്തലയുടെ ഒരു പ്രസ്താവന കണ്ടു മുഗളൻമ്മാർ വിചാരിച്ചിരുന്നുവെങ്കിൽ ഭാരതത്തിലെ മുഴുവൻ ഹിന്ദുക്കളെയും മുസ്ലീമാക്കി മാറ്റാൻ പറ്റുമായിരുന്നു .
ഈ വിഷയത്തിൽ അദ്ദേഹത്തിന്റെ അല്പത്തരമോ അജ്ഞതയോ ആണെന്നറിയില്ല, അദ്ദേഹം കാണാതെപോയ ഒരു വീഡിയോവുണ്ട് അദ്ദേഹത്തിന്റെ നേതാവായ ആര്യാടൻ മുഹമ്മദ് പറഞ്ഞ അതും സൗദി അറേബ്ബ്യയിൽ വെച്ച് . ആത് യുട്യൂബിൽ ഇപ്പോഴും ഉണ്ട് . അതൊന്നെടുത്തു കാണുന്നത് നല്ലതാണ് ..
ആര്യാടൻ മുഹമ്മദ് പറഞ്ഞതുപോലെ സുപ്രീംകോർട്ട് ഒരു കാര്യം പറഞ്ഞിട്ടുണ്ട് മുസ്‌ലിം സമൂഹത്തോട്! ഒരു കേസിന്റെ ഫൈനൽ തീർപ്പായി ..
അവരുടെ ആവശ്യം അവരുടെ സമൂഹത്തിനു ആധിപത്യമുള്ള സ്ഥലങ്ങളിൽ ഹിന്ദു ആചാരങ്ങൾ നിരോധിക്കണം എന്നതായിരുന്നു … അവരോടും ആര്യാടൻ പറഞ്ഞത് തന്നെയാണ് സുപ്രീംകോർട്ട്… പറഞ്ഞത്!!
രമേഷ്നോട് ഒരു കാര്യം ചോദിക്കട്ടെ? പണ്ട് താക്കോൽ സ്ഥാനം നൽകണമെന്ന് പറഞ്ഞു വിവാദമുണ്ടായപ്പോൾ താങ്കൾ മിണ്ടാതിരുന്നല്ലോ ? ഈ വരേണ്യ ചിന്ത നിങ്ങളിൽ ഒളിഞ്ഞിരിപ്പുണ്ടോ ? നിങ്ങളുടെ നേതാക്കൻമ്മാരായ നഹ്റുമുതൽ രാഹുൽവരെ ബ്രമ്ഹണ കുടുംബത്തിൽ പെട്ടവരല്ലേ …? ഗാന്ധിജി ഗുജറാത്തി ബ്രമ്ഹണനല്ലേ ?
ഇവരൊക്കെ അത്തരം ചിന്താഗതി പുലർത്തിയതുകൊണ്ടാണോ സർദാർ വല്ലഭായി പട്ടേലിനെ അംഗീകരിക്കാൻ സാദിക്കാതെ പോയത്?. കാമരാജിനും കറുപ്പയ്യ മൂപ്പനാർക്കും വരേണ്യ മേധാവിത്തം അനുഭവപ്പെട്ടുണ്ടാവുമോ ? സംശയമാണേ ?
നിങ്ങൾ ഒരു കണക്കെടുത്താൽ മനസ്സിലാവും ഭാരതത്തിൽ എത്ര ബ്രമ്ഹണനെ അതിസമ്പന്നരുടെ ലിസ്റ്റിൽപ്പെടുത്തും ? (നെഹ്റുകുടുംബം ഒഴിച്ച്)
എത്ര ബ്രമ്ഹണരെ നിങ്ങൾ കൊടുംകുറ്റവാളികളിൽ ഉൾപ്പെടുത്തും ?
മേൽജാതി എന്നുപറഞ്ഞു എല്ലാ മേഖലയിൽ നിന്നും അവരെ അകറ്റി നിർത്തി, ഒരു അനുകൂല്യത്തിനും അർഹരല്ല അവർ! .
ഭൂപരിഷ്‌കരണം നടപ്പിൽ വന്നതോടുകൂടി ഉള്ളഭൂമിയും നഷ്ട്ടപെട്ടു . അവർ പട്ടിണിയാണെങ്കിലും പൂജയും തേവാരവുമായി നമ്മൾക്കുവേണ്ടി ശാന്തിചെയ്യുന്നു . അതുകോണ്ടു നമ്മൾക്ക് ശ്രെയസ്സുണ്ട് . അവർക്കുവേണ്ടി പ്രാർത്ഥിക്കാൻ ആരുമില്ല !
എന്നിട്ടും ഭ്രാമ്മണൻ ഭൂർഷുവാ …
എന്താണ് സനാതന ധർമ്മം ..
സനാതന ധർമ്മം സമൂഹത്തിന്റെ നീതി.
ഇന്നലെ ഇതേപ്പറ്റി എഴുതിയതുകൊണ്ടു വീണ്ടും ആവർത്തിക്കുന്നില്ല..
…. വ്യാഖ്യാനിക്കുമ്പോൾ എല്ലാ ഭാരതീയർ മാത്രമല്ല ലോകത്തു എവിടെയുള്ളവരായാലും ഈ തത്വങ്ങൾ പാലിക്കുന്നവരെല്ലാം സനാതന വിശ്വാസികളായിരിക്കും..
അതിന്റെ നേർ സാക്ഷ്യമാണ് സൗദി അറേബ്ബ്യ, ദുബായി, ഒമാൻ പോലുള്ള ഇസ്ലാമീക രാജ്യങ്ങൾ നമ്മുടെ പുരാണങ്ങളെ അംഗീകരിക്കുന്നത് . യൂറോപ്പ് അമേരിക്ക ഓസ്‌ട്രേലിയ പോലുള്ള രാജ്യങ്ങൾ ഹരേകൃഷ്ണ മൂവ്‌മെന്റിനെയും , ശ്രീ ശ്രീ രവിശങ്കറിനെയും സദ്ഗുരുവിന്റെ യും മാതാ അമൃതാനന്ദമയീയെയും ഒക്കെ ഗുരുവായി അംഗീകരിക്കുന്നത്.
ചില പ്രത്യേക ഉദ്ദേശങ്ങൾ നടപ്പിലാക്കാൻ ചില ആളുകൾ കച്ചകെട്ടി ഇറങ്ങിയുട്ടുണ്ട് തത്വങ്ങൾ പറഞ്ഞവരൊക്കെ ഇന്ന് ആത്മീയവാദികളായി നമുക്ക് കാണാം .. ഒരു ഉദാഹരണം പേരെടുത്തു പറഞ്ഞു പക്ഷപാതം കാട്ടുന്നില്ല.. ഇടതു സഹയാത്രികർ എന്നുകരുതുന്ന രണ്ടു പ്രമുഖ എഴുത്തുകാർ ക്ഷേത്ര ദർശനം നടത്തുന്നതും നമ്മൾ കണ്ടു!
പണ്ട് നക്സൽ എന്നുപറഞ്ഞ – പറഞ്ഞു ജനങ്ങളെ ഉദ്ദരിപ്പിക്കാൻ നടന്ന പ്രമുഖ നക്സലൈറ്റ് ഇന്ന് തികഞ്ഞ ആത്മീയവാദിയായി ജീവിക്കുന്നു കുറ്റം പറയുന്നതല്ല തെറ്റുകൾ തിരുത്തുന്നത് നല്ലത് തന്നെ …
ഇനിയും ഓട്ടേ – ഒട്ടേറേ ഉണ്ട് ഈ ലിസ്റ്റിൽ . ജനങ്ങളോടൊന്നു പറയും, വീട്ടിൽപ്പോയി ഉറുക്കും, ചരടും കെട്ടും? കാടാമ്പുഴയിൽ പോയി പൂമൂടലും കഴപ്പിക്കും .. ഒപ്പം മുട്ടറുക്കലും രക്ത പുഷ്പ്പാഞ്ജലിയും നടത്തും. പെരളശ്ശേരിയിൽ പാമ്പിന് നോയരും പാലും മുട്ടയും സമർപ്പിച്ചു ശവരിവാര സർപ്പബലിയും നടത്തും
ഉദയനിധി സ്റ്റാലിൻ സനാതന ധർമ്മം നശിപ്പിക്കുമെന്ന് പറയുന്നു , മറിച്ചുവീട്ടിൽ അദ്ദേഹത്തിന്റെ പ്രിയ മാതാവ് പൂജയും ഹോമവുമായി ക്ഷേത്രങ്ങളായ ക്ഷേത്രത്രങ്ങളിൽ പോകുന്നതും നമ്മൾ കാണുന്നുണ്ട് . ഈയ്യിടെ അദ്ദേഹത്തിന്റെ മാതാവ് ഗുരുവായൂരിലെത്തി സ്വർണ്ണക്കിരീടം സമർപ്പിക്കുന്നതും നമ്മൾ കണ്ടു . ഇതിനർത്ഥം സനാതന ധർമ്മം ഇല്ലാകതാക്കാൻ അമ്മയെയും മാറ്റിയെടുക്കുമെന്നാണോ? അല്ലെങ്കിൽ അതിനു വേറെ അർത്ഥമെന്തെങ്കിലും ഉണ്ടോ?
എത്ര ഇടതുപക്ഷ മന്ത്രിമാർ ആത്‌മീയ ആചാര്യൻമ്മാരുടെ കൽക്കൽവീഴുന്നു .. ഇങ്ങനെ പറയുന്നത് ഒരു ഫേഷനായിട്ടുണ്ട് .
പണ്ടത്തെ കമ്മ്യൂണിസ്റ്റുകൾ പറഞ്ഞത് ഇന്ന് കോൺഗ്രസ്സ് അനുകരിക്കുന്നു കാരണം അവർ ചില പ്രത്യേക വിഭാഗങ്ങളുടെ വോട്ടിനായി ഓച്ഛാനിച്ചു നിൽക്കുന്നു . അത് രമേഷിന്റെ ഇന്നത്തെ പ്രസ്താവനയിലൂടെ ഒന്നുകൂടി സാക്ഷ്യപ്പെടുത്തുന്നു . വല്ലതും അനുകൂലിച്ചു പറഞ്ഞാൽ തന്റെ സ്ഥാനം നഷ്ടപ്പെടും എന്നുഭയക്കുന്നു … ഇത്രയേയുള്ളു … ഈ പ്രസംഗത്തിന്റെ പൊരുളിലും…
’ക്ഷുരസ്യധാരാ നിശിതാ ദുരത്യയാ ദുര്‍ഗം പഥസ്തല്‍ കവയോ വദന്തി’
മൂർച്ചയുള്ള വാൾ മുനയിലൂട് നടക്കുക ഏറെ ശ്രമകരമാണ്..
ഒരുകാര്യം കൂടി ഓർമ്മപ്പെടുത്തി അവസാനിപ്പിക്കാം…
“കുറച്ചു വർഷങ്ങൾക്ക് മുമ്പ് കൈരളി ടിവിയിലെ മിടുക്കനും രസികനുമായ ജോൺ ബ്രിട്ടാസ് പ്രമുഖ എഴുത്തുകാരനും സാഹിത്യ നായകനുമായ ഡോ പുനത്തിൽ കുഞ്ഞബ്ദുള്ളയെ ഇന്റെർവ്യു ചെയ്യുന്നു !!! എഴുത്തിനെപ്പറ്റി ,സ്വകാര്യ ജീവിതത്തെപ്പറ്റി ,സത്രീ സുഹൃത്തുക്കളെപ്പറ്റി, നിരവധി ചോദ്യങ്ങൾ !!!
ശേഷം വിവാദമായ മാധവിക്കുട്ടിയുടെ മതം മാറ്റത്തെപ്പറ്റിയുള്ള ചോദ്യം ??
വളരെപ്പെട്ടന്ന് പുനത്തിലിന്റെ പ്രതികരണം !!! ചേച്ചി മണ്ടത്തരമാണ് കാണിച്ചത് മഹാസമുദ്രത്തിൽ നിന്നും ചെറുകുളത്തിലേക്ക് ചാടി !!!
സരസനായ ബ്രിട്ടാസിന്റെ മറു ചോദ്യം ?? അപ്പോൾ താങ്കളുടെ ഇസ്ലാം മതം ചെറിയ കുളവും ഹിന്ദുമതം സമുദ്രവുമാണെന്നാണൊ പറയുന്നത് ??
പുനത്തിലിന്റെ മറുപടി !! എന്റെ മതം എനിയ്ക്ക് വലുതാണെങ്കിലും വേദങ്ങളും, ഉപനിഷത്തുകളും, രാമയണവും, മഹാഭാരതവും ,ഗീതയും, പോലെ ആയിരകണക്കിന് ഗ്രന്ഥങ്ങൾ , അത്ര തന്നെ ആചാര്യൻമാർ ദൈവിക സങ്കല്പങ്ങൾ? ഞാൻ സമുദ്രത്തോടല്ലാതെ എന്തിനെയാണ് ഹിന്ദു മതത്തെ ഉപമിക്കുക !!!?
ഇത് ഇവിടെ പറഞ്ഞത് 50000 വർഷം പഴക്കമുള്ള ഈ മഹത്തായ സംസ്കൃതിയിലെ പതിനായിരക്കണക്കിന് മനുഷ്യനെ നന്മയിലേക്ക് നയിക്കാനുള്ള ശരികളെ മറച്ചു പിടിച്ചു കൊണ്ട് ചില വിരലിലെണ്ണാവുന്ന തെറ്റുകൾ !!…
ഹൈന്ദവർ ഒരിക്കലും വില കല്പിച്ചിട്ടില്ലാത്ത മനുസ്മൃതി പോലെയുള്ളവ ചൂണ്ടി കാട്ടിയാണ് ഈ മഹാ സംസ്കൃതിയെ ചിലർ ആക്ഷേപിക്കുന്നത് !!!
അവർ ഈ സംസ്കാരത്തെ അടുത്തറിയാൻ സ്വാമി വിവേകാനന്ദനെയും, അദ് ദേഹത്തിന്റെ പുസ്തകമായ വിവേകാനന്ദസാഹിത്യ സർവ്വസ്വത്തെയും, അതുമല്ലെങ്കിൽ സുകുമാർ അഴീക്കോടിന്റെ തത്വമസിയെങ്കിലും വായിച്ചാൽ ഈ മതത്തിന്റെ ഉള്ളടക്കം പിടി കിട്ടും ..
മതത്തിലും ജാതിക്കും വർണ്ണത്തിനും ഭാഷയ്ക്കും രാജ്യത്തിനു മതീതമായി മനുഷ്യനിലെ ആന്തരിക സത്യത്തെ തിരയുകയാണ് സനാതന ധർമ്മം !!!
വസുധൈവ കുടുംബകം !!! ലോകാ സമസ്താ സുഖിനോ ഭവന്തു !! അഹം ബ്രഹ്മാസ് മി !! തത്വമസി !!! തുടങ്ങിയ വേദ വാക്യങ്ങളുടെ അർത്ഥം തിരഞ്ഞു പോയാൽ തെറ്റിദ്ധാരണ മാറി കിട്ടും !!!
ഹിന്ദു മതത്തിലെ ജാതീയതയുടെ സത്യം തിരഞ്ഞു പോയാൽ ചിരി വരും !!! രാമയണമെന്ന ലോകത്തിലെ ആദിമ മഹാകാവ്യം രചിച്ച വാത്മീകി രത്നാകരനെന്ന ആദിവാസി !!! മഹാഭാരതം രചിച്ച വേദവ്യാസൻ അരയത്തിയായ സത്യവതിയുടെ മകൻ !! പരമശിവൻ വേഷം കൊണ്ടും ജീവിത രീതി കൊണ്ടും വനവാസി!! ശ്രീകൃഷ്ണൻ പശുക്കളെ മേയ്ച്ച് നടക്കുന്ന ഇന്നും ഒബിസി വിഭാഗത്തിൽപ്പെടുന്ന യാദവൻ !!! എവിടെയാണ് ഇവിടെ അസ്പൃശ്യത ?? ഏതൊക്കെയോ കാലഘട്ടങ്ങളിൽ ഈ ധർമ്മത്തെ നയിച്ച പുരോഹിതവർഗ്ഗം അവരുടെ സ്വർത്ഥതയ്ക്കു വേണ്ടി ജാതീയതയുടെ ചെളിക്കുണ്ടിലേക്ക് ഈ ധർമ്മത്തെ ചവിട്ടി താഴ്ത്തി എന്നത് നേരാണ് !!
എന്നാൽ ആ ചെളിക്കുണ്ടിൽ നിന്നും ഈ ധർമ്മത്തെ കൈ പിടിച്ചുയർത്തി സ്വാമി വിവേകാനന്ദനെപ്പോലെയുള്ളവർ !!!
അതിന്റെയൊക്കെ കാരണം ചികഞ്ഞുപോയാൽ ഇന്ന് കൊറോണകാലഘട്ടത്തിലും നമ്മൾ സ്വന്തം അച്ഛനോടും അമ്മയോടും ഭാര്യയോടും മക്കളോടും കൂടപ്പിറപ്പുകളോടും അയിത്തം കാട്ടിയിട്ടില്ലേ ? അതുപോലെ എന്തെങ്കിലും മാരിയുടെ തുടർച്ചയായിരിക്കും എന്ന് വിശ്വസിക്കാം അതു കൊണ്ട് ഈ മഹാസമുദ്രത്തിലെ ചെറിയ തെറ്റുകളെ മറന്നുകളയു !!!
ഇതിന്റെ യഥാർത്ഥ ആന്തരിക സത്യത്തെ അടുത്തറിയു !!! പഠിക്കു !!! ഈ വിശാലമായ ലോകത്ത് സ്വന്തം മതത്തെ കുറിച്ച് വമ്പു പറയുന്നവൻ പൊട്ടക്കിണറ്റിലെ തവളയാണെന്ന് നമ്മെ പഠിപ്പിച്ച സ്വാമി വിവേകാനന്ദനിലൂടെ ഭാരതത്തെയും സനാതന ധർമ്മത്തെയും അടുത്തറിയു !!
രാജ്യത്തിന്റെ പ്രസിഡന്റും പ്രധാനമന്ത്രിയും നിരവധി മന്ത്രിമാരും രാജ്യത്തെ പകുതിയോളം വരുന്ന സംസ്ഥാനങ്ങളിലെ മുഖ്യ മന്ത്രിമാരും ദളിതരും പിന്നോക്കക്കാരുമാണെന്ന സത്യം മനസ്സിലാക്കി ജാതിയതയെന്ന മഹാ ശാപത്തെ ഈ ധർമ്മം എന്നേ കുടഞ്ഞെറിഞ്ഞു കളഞ്ഞു !!!
വേദങ്ങളിലെയും ഉപനിഷത്തുകളിലെയും ആന്തരിക സത്യത്തെ സാധാരണ മനുഷ്യന് മനസ്സിലാക്കാൻ പ്രയാസമായതുകൊണ്ടാണ് മിത്തുകളിലൂടെയും കഥകളിലൂടെയും ആചാര്യൻമാർ പറഞ്ഞു തന്നത്
കഥകളിലെ പത്ത് തലയും നൂറു കൈകളും സൂര്യന്റെയും ചന്ദ്രന്റെയും അവർക്ക് ജനിച്ച മക്കളുടെയും പിന്നാലെ പോകാതെ ആ കഥയിൽ പറയുന്ന ആന്തരിക സത്യത്തെ മനസ്സിലാക്കിയാൽ അന്ധവിശ്വാസമെന്നും അപസർപ്പകഥകളെന്നും പുരോഗമനക്കാർ പറയുന്ന നമ്മുടെ മിത്തുകളെക്കുറിച്ചുള്ള തെറ്റിദ്ധാരണ മാറി കിട്ടും !!
മിത്തുകളായ കഥകൾക്ക് യാഥാർത്യവുമായി ബന്ധമുണ്ടാകണമെന്നില്ല !! എനിയ്ക്ക് ഈ സത്യം മനസ്സിലായത് തത്വമസി വായിച്ചപ്പോഴാണ് !! ജന്മം തന്ന നാടിനെയും അതിന്റെ ധർമ്മത്തെയും ഒരിക്കലു തള്ളിപ്പറയാതെ അടുത്തറിയാൻ ശ്രമിക്കു !! തെറ്റിദ്ധാരണ മാറി കിട്ടും !!!
@തത്വമസി🌞 (പുനത്തിൽ കുഞ്ഞബ്ദുള്ളയും ജോൺ ബ്രിട്ടാസും തമ്മിൽ നടത്തിയ അഭിമുഖത്തിന്റെ പകർപ്പ്)
Madathil Babu Jayaprakash……………✍ My watsapp Contact No 9500716709

