Time Taken To Read 6 Minutes
പണ്ടൊരു ചൊല്ലുണ്ടായിരുന്നു ഇഷ്ടമില്ലാത്ത അച്ചി തൊട്ടതെല്ലാം കുറ്റം … അതുപോലെയാ ഭാരതത്തിലെ പ്രതിപക്ഷങ്ങളുടെ കുറച്ചുകാലങ്ങളായുള്ള നിലപാട്. കുത്തഴിഞ്ഞു കിടന്ന ഒരു രാജ്യത്തെ അടിമുടി വികസനത്തിന്റെ ഉന്നതിയിലെത്തിച്ചു ലോക സാമ്പത്തീക ശക്തിയിൽ നാലാം സ്ഥാനത്തു എത്തിച്ചു കൊറോണ എന്ന മാരക രോഗത്തിൽ ലോകം മുഴുവൻ പകച്ചു നിൽക്കുമ്പോൾ ലോകത്തിന്റെ ഫാർമസിയുമായി ഭാരതം !
എന്നിട്ടും മോഡിക്ക് കുറ്റങ്ങൾ മാത്രം ! ന്യൂന പക്ഷ ധ്വംസകൻ? ന്യൂന പക്ഷ വിരോധി ! അപ്പോഴെല്ലാം ലോകരാജ്യങ്ങൾ അവരുടെ രാജ്യത്തിന്റെ പരമോന്നതപദവി നൽകി ആദരിക്കുകയും ചെയ്യുന്നു!! ഇതല്ലേ സത്യം? ഒടുവിൽ ജി റ്റൊന്റിയുടെ തലവനുമാക്കി!
…. തിരഞ്ഞെടുപ്പു അടുത്തുവരുന്നു.. മോഡിജി പ്രഭാവം അനുദിനം വർദ്ദിച്ചു …വർദ്ദിച്ചു വരുന്നു . സ്ഥിരം തുരുപ്പ്ചീട്ടായ ഭാഷ , ബീഫ് , ന്യൂന പക്ഷം , കാഷ്മീർ , മനുഷ്യവകാശം , ഏകീകൃത സിവിൽ നിയമം, വിലക്കയറ്റം, കർഷക സമരം, തൊഴിലില്ലായ്‌മ ഹിജാബ്, സ്ത്രീ പീഡനം, നോട്ടുനിരോദനം, കിണ്ണം കൊടച്ചക്രം ഒന്നും ക്ലച്ചു പിടിക്കുന്നുമില്ല. മറിച്ചു എല്ലാത്തിനെയും ജനങ്ങൾ അംഗീകരിക്കുന്നു. ഇതൊക്കെ പറഞ്ഞു ഭാരത് ജോഡോ നടത്തി നോക്കി! എന്നിട്ടോ? പഞ്ചാബി ഹൗസ് എന്ന പടത്തിലെ അരി അശോകന്റെ ഡയലോഗ് പോലെ.. നഹി… നഹീ..!! ക്യാ ഹുവാ ….!! തേരാ വാദാ..!!
ജോഡോ യാത്രയിലെ കോലം കണ്ടപ്പോൾ ഈയുള്ളവന് ഒരു സംശയമില്ലാതിരുന്നില്ല . പണ്ട് ഗാന്ധിജി ഇതുപോലൊരു യാത്ര നടത്തിയപ്പോഴാ കോട്ടും സൂട്ടും ഉപേക്ഷിച്ചു ഒറ്റമുണ്ടിലൊതുക്കി ഒരു ഫക്കീറായതു! എന്ന്? എവിടെയോ വായിച്ചതായോരോർമ്മ . യാത്രയുടെ ഒരുഘട്ടത്തിൽ ഞാനും കരുതി ചെലപ്പോൾ യാത്രാ കേപ്പറ്റനടക്കം വസ്ത്രമുപേക്ഷിച്ചു കളയുമോ എന്ന് ? അങ്ങനെയെങ്ങാനും സംഭവിച്ചിരുന്നുവെങ്കിൽ ഭാരത്തിലെ കൈത്തറി വ്യവസായം രക്ഷപ്പെടുകയും കുത്തക മില്ലുകളെ കുത്തുപാള എടുപ്പിക്കാമായിരുന്നു …! ഛെ നല്ലൊരവസരം കളഞ്ഞു ! ഇതെന്തേ ആരും ഇദ്ദേഹത്തിന് പറഞ്ഞുകൊടുക്കാതിരുന്നത്? ഇതെന്തേ ….ഗോപാലാ നേരത്തെ പറയാഞ്ഞേ??
യാത്ര കഴിഞ്ഞപ്പോൾ ഒരുകാര്യം മസ്നസ്സിലായി. ആദ്ദ്യം അനുഭവത്തിൽ അറിഞ്ഞത് തെരുവുകച്ചവടം മുതൽ ഷോപ്പിംഗ് മാലിൽ വരേ ഒറ്റ ഫോൺ ഉപയോഗിച്ച ഇടപാടുകൾ നടത്താൻ പറ്റുമെന്ന് . (ഡിജിറ്റൽ പേയ്‌മെന്റ് സിസ്റ്റം). ഇതിന്റെ പേരിൽ ഒരു സാമ്പത്തീക ശാസ്ത്രജ്ഞനെ ഇപ്പോഴും ട്രോളിക്കൊണ്ടിരിക്കയാ സോഷ്യൽ മീഡിയയിലൂടെ. 65 കൊല്ലം മൃഗീയ ഭൂരിപക്ഷ മുള്ള അച്ഛനും അച്ഛമ്മയും മുത്തച്ഛനും ശിങ്കിടികളും ഭരിച്ചപ്പോൾ ബേങ്കിങ് എന്നത് വരേണ്യ വർഗ്ഗം മാത്രം ഉപയോഗിച്ച വരുന്ന സ്ഥാപനമായിരുന്നു എന്ന് സാദാരണക്കാരന് മനസ്സിലാക്കി കൊടുക്കാൻ എൻ. ഡി. എ സർക്കാർ , അതിനു നേതൃത്വം കൊടുക്കുന്ന മോഡിജി വേണ്ടി വന്നു !
ഭാഷ, വസ്ത്രം, ബീഫു , ഏകീകൃത സിവിൽ നിയമമവും ജനങ്ങളിൽ ഒരു ചലനവും സൃഷ്ടിക്കില്ല എന്നും ജോഡോ യാത്രയിൽ നിന്നുള്ള പൊതു അനുഭവം…
ഒടുവിൽ യാത്ര അവസാനിപ്പിച്ചപ്പോൾ ഒരു സ്ത്രീ പീഡന കഥ പറഞ്ഞു കൂട്ടത്തിൽ ഒരുകാര്യം കൂടി പറഞ്ഞു ഭാരതത്തിൽ (ഇന്ത്യയിൽ) സ്ത്രീകളുടെ അവസ്ഥ ദയനീയമാണ് ഒന്ന് കാച്ചി നോക്കി …
ദൽഹി പോലീസല്ലേ കേട്ടപാതി കേൾക്കാത്ത പാതി നേരെ രാ..ഗഗാ യുടെ വീട്ടിൽ! നേരം വെളുത്തപ്പോൾ കാണുന്നത് തന്റെ വസതിക്കു മുൻപിൽ ഒരുകൂട്ടം പോലീസ്! . മൂപ്പരു ആദ്ദ്യം കരുതിയത് താനറിയാതെ തനിക്കു സെക്യുരിറ്റി കൂട്ടിയോ എന്നതായിരുന്നു ! ആശ്ചര്യം മഹാശ്ചര്യം! ഉള്ളിൽ മോഡിജിക്ക് നന്ദിപറഞ്ഞു (പുറത്തു ഉച്ചത്തിൽ പറയാൻ പറ്റില്ലല്ലോ)?
പിന്നെ കേട്ടത് ഒരു ഇടിവെട്ട് ചോദ്ദ്യം? രാ..ഗഗാ ജീ… ആപ്..നെ.. കൽ…. ഭോലാ.. എക്.. നാരീ.. ആപ്പ്സേ… കുച്ച്… ഭോലാ … ഫിർ …ആപ് കോ കുച്ചു കുച്ച് ഹോത്താ ഹൈങ്..
അപ്പോഴാ മൂപ്പർക്ക് സ്ഥലകാല ബോധമുദിച്ചതു …! ഇത് എന്റെ സെക്യുരിറ്റിക്കു വന്നതല്ല, എന്റെ കള്ളക്കഥ കേട്ടിട്ട് വന്നതാണെന്ന് !
പിന്നെ സ്ഥിരം കോമാളിക്കളി കണ്ണിറുക്കുന്നു, കോളർ ശരിയാക്കുന്ന, താടി തടവുന്നു,… ക്യാ …? ക്യാ …. ? ആപ്പ് …. ആപ്പ്…?…… യേ …ഹം …നഹീ … ആപ്പ്… യേ …കെജ്രി …മാമാമാ …. ഹേ … ഹും …ഹായ് ….
പോലീസ് വിടാനുള്ള ഭാവമില്ല വീണ്ടും ഓർമ്മപ്പെടുത്തി … രാഹുൽജി … അപ്പനെ കൽ ഭോലാ നാരീ …. കോ …? ക്യാ … ക്യാ… . നാരീ, ക്യാ ….നാരീ … ഇതുകേട്ടപ്പോൾ കൂട്ടത്തിലെ ഖദ്ർ ധാരി കളേയും മാമുക്കോയയെയും , ഇന്നസെന്റെനെയും ജയറാമിനെയും, സന്ദേശം സിനിമയേയും, സത്യൻ അന്തിക്കാടിനെയുമൊക്കെ ഓർത്തു… ! ഒടുവിൽ വലിയ പരിക്കില്ലാതെ അതിൽ നിന്നും തടിയൂരിയപ്പോൾ?
അടുത്ത മാരണം കൊണ്ട് പത്രക്കാർ …? ജനാർദ്ദനൻ , മുകേഷ് കൊച്ചിൻ ഹനീഫാ സീൻ മനസ്സിലെത്തി … പൊന്നപ്പനും തങ്കപ്പനും കാല് തല്ലിയൊടിച്ചതും ചാരുകസേരയും, പിന്നെ ആ ഡയലോഗും (ഇത്രവേഗം പത്രത്തിലും വന്നുവോ)
പിന്നെ ഒന്നും ഓർമ്മയില്ല.. മോഡി സമൂഹത്തെ മുഴുവൻ കള്ളൻമ്മാരാണെന്നു.. ദേഷ്യം മുഴുവൻ സംഭരിച്ചു അങ്ങ് പറഞ്ഞു … അതിനും കോടതി എടുത്തിട്ടലക്കി … ഉള്ള സീറ്റും കളഞ്ഞു … തേര പാരാ കുറച്ചു നടന്നപ്പോൾ മേൽക്കോടതി ഒരു വാണിങ് നൽകി കേസ്സ് തൽക്കാലം സ്റ്റേ ആക്കിക്കൊടുത്തു …
അല്ലാതെ കേസ് അവസാനിപ്പിച്ചിട്ടൊന്നുമില്ല … അത് ഏതാണ്ട് ആനയുടെ കാലിലെ ഉണങ്ങാത്ത മുറിവ് പോലെ ഇപ്പോഴും ഉണ്ട് . കേസ് കെടുത്തവർ തീരുമാനിക്കും എപ്പോൾ കുത്തണമെന്നു ? പറഞ്ഞു…. പറഞ്ഞു കാര്യത്തിൽ നിന്നും മാറുന്നു .
അടുത്ത പരിപാടി ആസൂത്രണം ചെയ്തത് ? മോഡിയെ പുറത്താക്കാൻ ഒരു പുതിയ പേരുമിട്ടു പാർലിമെന്റിൽ അവിശ്വാസപ്രമേയം കൊണ്ടുവന്നു …!
പിന്നെ ചർച്ചയായി ബഹളമായി ഇതൊക്കെ നടന്നിട്ടും ഹരജി കൊടുത്തവൻ കമാന്നു ഒരക്ഷരം മിണ്ടിയില്ല… ഊമപ്പെണ്ണിന് ഉരിയാടാ പയ്യൻ .. എന്ന് പറഞ്ഞതുപോലെ ? ഭ്രമിച്ചു താടിക്കു കയ്യും താങ്ങി കണ്ണ് മേൽപ്പോട്ടാക്കി ഇരിപ്പായിരുന്നു ! ആ ഇരിപ്പു കണ്ടാൽ പെറ്റ അമ്മച്ചി സഹിക്കൂല …
എന്നിട്ടും ചില ദുഷ്ട്ടൻമ്മാർ പറയുന്നത് മൂപ്പര് ആ സമയമത്രയും പാട്ടായയിലോ മറ്റോ ആയിരുന്നു എന്നാണു … ഒടുവിൽ പോകുംമ്പോൾ ഫ്ളയിങ് കിസ്സ് ഏതോ ഇറാനിക്ക് കൊടുത്തു എന്ന് പറഞ്ഞുള്ള വിവാദം വേറെ…!
അമ്മയുണ്ട് മനസ്സിൽ പറയുന്നു ഇതെന്തൊരു ജൻമ്മം ? വടക്കൻപാട്ടിലെ ചന്ദുവിനേക്കാൾ മഹാ കഷ്ട്ടമാ… വിവാദം കെട്ടടങ്ങുന്നില്ല .. പിന്നെ സഹായിക്കാനും തിരുത്താനും കൂടെ പെട്ടിതൂക്കികളായി ആളുള്ളതുകൊണ്ടു കൂടുതൽ ക്യഴപ്പമില്ലാതെ പോവുന്നു… ഒടുവിൽ ഉടു തുണിയില്ലാതെ ഒരക്ഷരമുരിയാടാതെ ഉള്ള മാനം കൊണ്ടോടുന്ന കാഴ്ച്ചയാ നമ്മളൊക്കെ കണ്ടത് …
ഇനിയിപ്പം എന്ത് ചെയ്യും … പിന്നെ ഒരു സൗത് കട്ട് കൊണ്ടുവന്നു … അത് ഇ ഡി.. ഐ .ബി ...എൻഫോസ് മെന്റ് മുതലായവരുടെ നിരീക്ഷണത്തിലാണെന്നു മനസ്സിലായപ്പോൾ ഒന്ന് മാറിനിന്നു … അതിലെ പലരെയും( ഐ. എ) (ഐ എ) കേമറയിൽ കുടുക്കി എന്ന് കേൾക്കുന്നു !
കശ്‍മീരിലാണെങ്കിൽ ജി റ്റാന്റി നടത്തുന്നു ! അത് തടയാൻ 370 ആർട്ടിക്കിളിന്റെ പേരു പറഞ്ഞ ഒരുത്തൻ? ഇന്നലെ സുപ്രീം കോർട്ടിൽ?! എട്ടിന്റെ പണി കൊടുത്തു എന്നാ മാദ്ധ്യമങ്ങൾ പറയുന്നത് … എന്റെ കാഴ്ചപ്പാടിൽ എട്ടല്ല…. എണ്ണട്ടു അറുപത്തി നാലിന്റേതായിപ്പോയില്ലേ എന്നൊരു സംശയം..
ഇനി എന്ത് എന്ന് ചിന്തിച്ചു? ത്രിശങ്കു സ്വർഗത്തിൽ നിൽക്കുമ്പോൾ ആരോ ഉപദേശിച്ച ബുദ്ദിയാ I.N.D.I.A ഇൻഡി ബുദ്ദി … . അക്ഷരം മനപ്പൂർവ്വം മാറ്റി എഴുതിയത് തന്നെയാ ആ ഇന്ത്യയല്ല ഈ ഇന്ദിയ എന്ന് എഴുതുന്നവനുണ്ട്.. വായിക്കുന്നവർക്കും തിരിച്ചറിയാനാണ് അങ്ങനെ പ്രയോഗിച്ചത് . ഒടുവിൽ ആര് നേതാവാകും ?
എല്ലാവർക്കും നേതാവാകണം … എല്ലാവരും കണ്ടെത്തിയവർക്കു താൽപ്പര്യവുമില്ല … മമ്തയോട് എല്ലാവരും ഒരു മമ്തയുമില്ലാതെ പറഞ്ഞു ആക്കില്ല എന്ന് … കട്ടായം …തന്റെ കുർസിയും തേടി ക്ഷോഭിച്ചു നടക്കുന്നു.. ചക്കിക്കൊത്ത ചങ്കരൻ? ഒരു പവറുമില്ലാതെ!, (രണ്ടുപേരും സോണിയയെ തള്ളി പാർട്ടി വിട്ടവരാ.) സ്റ്റേജിൽ നിന്ന് കസേര വലിച്ചത് സോണിയ ആയിരിക്കുമോ ….? അപ്പോൾ ഒരു വീഡിയോ കണ്ടു പവറില്ലാത്ത പവാറുണ്ട് മമതയുടെ കയ്യേ പിടിക്കുന്നു …പവറില്ലെങ്കിലും വസ്ത്രാക്ഷേപം നടത്തുന്ന ദുശ്ശാസനെ നോക്കുന്നതുപോലേയാ മമതയുടെ മുഖഭാവം.. (മമത തുറിച്ചുനോക്കി പേടിപ്പിക്കുന്നു..)
പിന്നെ കഥപറയുമ്പോൾ എന്ന ചിത്രത്തിലെ ഇന്നസെന്റ് … കോട്ടയം നസീർ കോമ്പിനേഷൻ സീൻ … ആരെങ്കിലും നിർബന്ധിച്ചാൽ ഞമ്മളെ നേതാവിനോട് ഞാനൊന്നു പറഞ്ഞു നോക്കാം എന്ന് പറഞ്ഞു.. എല്ലാവരും മ് ഉം…,
വേറൊരാളെ ഇങ്ങു കേരളത്തിലുള്ള ആളെ ഏഴയലത്തു അടുപ്പുച്ചില്ല.. ഒടുവിൽ വീണ്ടും സന്ദിപ്പും വരേ പിണക്കം … ഛെ തെറ്റിപ്പോയി വണക്കമെന്നു പറഞ്ഞു പിരിഞ്ഞു … (ജഗതി കിലുക്കത്തിൽ പറഞ്ഞതുപോലെ ഞങ്ങൾ അടിച്ചു പിരിഞ്ഞു …. ജഗഡ.. ജഗഡ … ഹം .. ദുശ്മൻ ദുശ്മൻ… ങാ …)
ജനങ്ങളോട് എന്ത് പറഞ്ഞു മനസ്സിലാക്കും എന്ന് അവസ്ഥയിലായപ്പോഴാ ഈ ഭാരത് പ്രയോഗം ഒന്ന് കത്തിച്ചു നോക്കാമെന്നു തീരുമാനിച്ചത് …? ബുദ്ദിവന്ന കേന്ദ്രവും അങ്ങ് വെളിയയിൽ നിന്നാ … ക്ലിക്കായാൽ വൈകാരിക മാക്കാം … ഇത്രയേ യദ്ദേശമുള്ളൂ …
മക്കളെ ഈ ഭാരത പ്രയോഗം ഇന്നും ഇന്നലെയും തുടങ്ങിയതല്ല … ഇന്ത്യ സ്വതന്ത്ര മായപ്പോൾ അംഗീകരിച്ച വാക്കാണ് . ഇതിനെ പറ്റി വിശദമായി ഒരു റിസർച് ചെയ്യുന്ന രീതിയിൽ ഒരു ആർട്ടിക്കിൾ ഞാൻ എഴുതിയിട്ടുണ്ട് അല്ലെങ്കിലും എന്തെഴുതാൻ മനസ്സിലാവുന്നവരോട് പറഞ്ഞാലല്ലേ ഗുണമുള്ളൂ … അല്ലാതെ നിങ്ങളൊക്കെ കരുതുന്നത് പോലെ ഒരു സുപ്രഭാതത്തിൽ ഇന്ത്യയെ ഭാരത് എന്ന് മാറ്റുമെന്നുള്ള തീരുമാനമൊന്നും മോഡിയെടുക്കില്ല എന്ന് എല്ലാവരേക്കാളും മുൻപേ ഇങ്ങനെ പറഞ്ഞു നടക്കുന്നവർക്കറിയാമെന്നു നമുക്കുമറിയാം …
ഇനി അങ്ങനെ എടുത്താലും ഒന്നും പറയാനില്ല . അതിനുള്ള മാനിഫെസ്റ്റോ ജനങൾക്ക് നൽകി അധികാരത്തിൽ എറിയവരാ എൻ .ഡി . എ സഖ്യം . അതിനു നേതൃത്വം കൊടുത്ത ആളാ പ്രധാനമന്ത്രി അതായതു സാക്ഷാൽ നരേന്ദ്ര ദാസ് ദാമോദർ മോഡി ജീ
അല്ലാതെ നീതിമാനും , ലോകം അംഗീകരിക്കും വിധം ഉന്നതിയിൽ എത്തുകയും ചെയ്ത അയാളെ എതിർക്കാൻ മുള്ള് മുരട് മൂർക്കൻ പാമ്പുകൾ പോലും ഒന്നാകുമെന്നത് പ്രകൃതി നിയമമാണ് ….
ഈ ചാണക്യ വചനങ്ങൾക്ക് ഇതിലും വലിയ ഒരു ഉദാഹരണം ലോകത്തിന് മുൻപിൽ ചൂണ്ടി കാണിക്കാൻ കഴിയില്ല…
പിന്നെ ആരോ എഴുതി പടച്ചുവിട്ട മെസേജ് വായിച്ചപ്പോൾ എനിക്കും ഒരു സംശയം ഇനി അങ്ങനെയെങ്ങാനും സംഭവിക്കുമോ ? ഈ പേര് പാക്കിസ്ഥാൻ യു .എൻ. നെ സ്വാധീനിച്ചു അടിച്ചു മാറ്റുമോ …?
ഒടുവിൽ ഒന്ന് സമാദാനമായി കിടന്നുറങ്ങാൻ ഭരണഘടന ഒന്ന് ഡൗൺ ലോഡ് ചെയ്തു … ഹോ സമാദാനമായി … വീണ്ടും സംശയം … പാസ്സ്പോർട്ടും , 500 ന്റെയും 200 ന്റെയും 100 ന്റെയും നോട്ടെടുത്തു നോക്കി … അതെ കിടക്കുന്നു ഭാരത് … എന്ന് അടിച്ചുവെച്ചിരിക്കുന്നു ദുഷ്ടന്മാർ ? പിന്നെ കുറെ ഭാരതുമായി കൂട്ടിച്ചേർത്തുള്ള പേരുകളൊക്കെ ഓർത്തുനോക്കി … “ഭാരത് രത്ന” ….? ഇതെപ്പോൾ പേരിട്ടു ..? (അതുപോലത്തെ മൂന്നെണ്ണം സേമ്പിളായി വീട്ടിലുണ്ട്) കുഞ്ഞിക്കൂനൻ സിനിമയിൽ ദിലീപ് പറഞ്ഞതുപോലെ …. ഇപ്പോഴിട്ടു ! .. പിന്നെ നോക്കുമ്പോൾ അകെ ഭാരത് മയം … ദേശീയഗാനത്തിലും , സിനിമാ അവാർഡിലും , വണ്ടിക്കും , റെയിൽവേസ്റ്റേഷനും , നഗര ശുചീകരണത്തിനും ഒക്കെ ഭാരത് ടച്ചു.
… അപ്പോഴാ ഒരു പഴയ കഥ ഓർത്തത് … ആവശ്യത്തിനും അനാവശ്യത്തിനും ജനങ്ങളുടെ ശ്രദ്ധ ആകർഷിക്കാൻ ഒരു ആട്ടിടയൻ കാട്ടിക്കൂട്ടിയ തറവേലയുടെ കഥ …
കഥ എല്ലാവർക്കുമറിയാമെങ്കിലും ചുവന്നകടക്കനിട്ട മയ്യഴി എന്ന ബ്ലോഗിലൂടെ കഥ പറയുന്ന എനിക്ക് കഥയെഴുതാൻ ഒരു താൽപ്പര്യം … കഥ വായിക്കാൻ നിങ്ങൾക്കും താല്പര്യമുണ്ടെങ്കിൽ വായിക്കാം …
പണ്ട് വളരെ പണ്ട് ഒരു ആട്ടിടയൻ ഒരു പറ്റം ആടുകളെയും കൊണ്ട് അടുത്തുള്ള കാട്ടിൽ മേയാൻ കൊണ്ടുപോകും … ദിവസങ്ങൾ പോകെ ആട്ടിടയന് ബോറടിച്ചു തുടങ്ങിയപ്പോൾ ഒരു കുസൃതി … അപ്പോൾ തോന്നിയ ബുദ്ദിയിൽ വിളിച്ചു കൂവി … രക്ഷിക്കണേ ..രക്ഷിക്കണേ… ചെന്നായ വന്നു എന്നെയും ആടുകളെയും ആക്രമിക്കുന്നു ഓടിവരണേ നാട്ടുകാരെ രക്ഷിക്കണേ…
അലമുറ കേട്ട നാട്ടുകാർ ഓടിവരുമ്പോൾ ചിരിച്ചു കൊണ്ട് നിൽക്കുന്ന ആട്ടിടയനെയാണ് കണ്ടത് … നാട്ടുകാർ മുറു മുറുത്തു കൊണ്ട് തിരിച്ചു പോയി….
ഇത് മൂന്നു നാലു തവണ ആവർത്തിച്ചു .. ഒടുവിൽ നാട്ടുകാർ അവനെ വഴക്കു പറഞ്ഞു തിരിച്ചു പോയി
…. ഒടുവിൽ ഒരു ദിവസം വീണ്ടും ഇത് ആവർത്തിച്ചു.. ശബ്ദം കേട്ടെങ്കിലും നാട്ടുകാരാരും ഓടിച്ചെന്നില്ല … അന്ന് ശരിക്കും ചെന്നായവന്ന് ആട്ടിൻ കൂട്ടങ്ങളെ ആക്രമിച്ചു കൊന്നു.. ആട്ടിടയന് മാരകമായ പരിക്കും പറ്റി …!
പറഞ്ഞുവരുന്നത് ഇല്ലാ കഥ പാടി.. പാടി ജനങ്ങളെ മടുപ്പിക്കേണ്ട … പഴയകാലമല്ല എല്ലാം ക്ഷിപ്രനിമിഷത്തിൽ ജങ്ങൾക്കു അറിയത്തക്ക രീതിയിലുള്ള ടെക്നൊളജിയുള്ള യുഗത്തിലാണ് നമ്മൾ ജീവിക്കന്നത് …
നിങ്ങളുടെ ഈ നിലപാട് തുടർന്നാൽ മൃഗീയ ഭൂരിപക്ഷത്തോടെ എൻ. ഡി. എ സർക്കാർ അധികാരത്തിലേറും …പിന്നെ ഒരു പ്രതിപക്ഷ മെന്നൊന്നുണ്ടാവില്ല അത് നാടിനു ദോഷം ചെയ്യുമെന്ന് ഞാൻ ഭയക്കുന്നു എന്ന് മാത്രം പറഞ്ഞു നിർത്തട്ടെ..
ഈ വിഷയവുമായി ബന്ധപ്പെട്ടു രണ്ടു കാര്യം കൂടി എഴുതിയിരുന്നു കുറച്ചു പേർ വായിച്ചു കുറച്ചുപേർ അവഗണിച്ചു പലർക്കും എന്റെ ലിങ്കിനോട് അലർജിയുണ്ട് എന്നറിയാം ഞാൻ സുഹൃത്തുക്കളായി കരുതുന്നവർക്ക് സ്ഥിരം അയച്ചുകൊടുക്കാറുണ്ട് ഒരാൾ താൽപ്പര്യമില്ല എന്ന് നേരിട്ട് പറഞ്ഞു അയാൾക്ക് ഞാൻ അയക്കാറില്ല . ഗ്രുപ്പിനു വിരുദ്ധമായതും ഗ്രൂപ്പിലിടാറില്ല .. പക്ഷെ ആരെങ്കിലും ഇത്തരം വിഷയം ഗ്രൂപ്പിലിട്ടാൽ മറുപടിയും എന്റെ ഭാഗത്തുനിന്ന് ഉണ്ടാവുന്നുണ്ട് .
ഇനി നിങ്ങളൊക്ക ഇപ്പോൾ പ്രചരിപ്പിക്കുന്ന ഭാരതനിഫക്ട് എന്റെ ഭാഷയിൽ ഇങ്ങനെ വീണ്ടും പോസ്റ്റ് ചെയ്യുന്നത് ആവർത്തനമാണെന്നറിയാം എങ്കിലും ചില മാറ്റത്തോടെ വീണ്ടും എഴുതിച്ചേർക്കുന്നു ..
കഫേ ഭാരത് , അതുപോലെ എയർ ഭരതൻ , തെക്കേ ഭരതൻ ബേങ്ക്, എന്നുള്ളത് ഗാമഭീര്യമുള്ള പേരുതന്നെയാ . നിങ്ങളുടെ ഈ ഭരതൻ പ്രയോഗം കണ്ടപ്പോൾ എനിക്ക് ഓർമ്മയിൽ എത്തിയത് ഈ കഥയാണ്
പണ്ട്മുതലേ തലശേരിയിലെ വലിയൊരു കച്ചവട സ്ഥാപനമായിരുന്നു സദാനന്ദ പൈ & കമ്പനി , ആളുകൾ ടൈൽസ് എവിടെ നിന്ന് വാങ്ങി എന്ന് ചോദിച്ചാൽ പറയും സദാനന്ദ പൈ & കമ്പനിയിൽ നിന്നും . ഇലക്ട്രി ഫൈറ്റിങ്സ് എവിടെ നിന്ന് വാങ്ങി എന്ന് ചോദിച്ചാൽ പറയും സദാനന്ദ പൈ & കമ്പനിയിൽ നിന്നും. കാലം പോകെ തലശേരിയിലെ ഒരു കുട്ടി ചെറുപ്പകാലത്തു പലപ്പോഴായി സദാനന്ദ പൈ & കമ്പനിയിൽ നിന്നും പല സാധനങ്ങൾ വാങ്ങിക്കാറുണ്ടായിരുന്നു . അവൻ പഠിച്ചു വലിയ നിലയിൽ എത്തി ഉന്നതവിദ്ദ്യാഭാസത്തിനു അമേരിക്കയിൽ പോയി ജോലിയൊക്കെ ചെയ്തു നാട്ടിലെത്തി..
വീട് പുതുക്കി പണിയുമ്പോൾ ടൈൽസും, സിമന്റും, പെയിന്റും, ഹാർഡ്‌വെറും, ഒക്കെ വേണം ഇതിനകം തലശേരിയിലും പുതിയ സ്ഥാപനങ്ങൾ കുറേ വന്നു . സാദനങ്ങൾ എവിടെനിന്നും വാങ്ങണം എന്നുചോദിച്ചപ്ലോൾ അദ്ദേഹം ഒട്ടും ആലോചിക്കാതെ പറഞ്ഞു അത് സദാനന്ദ പശുവിന്റെ കടയിൽ നിന്നും വാങ്ങിച്ചോളൂ .
ഉന്നത വിദ്ദ്യഭ്യാസം കഴിഞ്ഞ അദ്ദേഹത്തിന്റെ വിചാരം പൈ എന്നത് പശുവിനെ വിളിക്കുന്ന നാടൻ പ്രയോഗമാണെന്നായിരുന്നു . ഉന്നത വിദ്ദ്യാഭ്യാസമൊക്കെ കഴിഞ്ഞതല്ലേ പൈ എന്ന് പറയുന്നത് കേട്ടാൽ ആളുകൾ തന്നെ ഒരു പഴഞ്ചനായി കരുതുമല്ലൊ എന്നുകരുതി പൈ യെ? പശുവാക്കി …! ഇന്ത്യൻ കോഫി യെ ഭരതൻ കാപ്പിക്കട എന്ന് വിളിക്കുന്നവരും യും എയർ ഇന്ത്യയെ എയർ ഭാരതനുമാക്കിയവരുടെ അസഹിഷ്‌ണത മനസ്സിലാവുന്നു . ഇതിന്റെ ന്യായം എന്റെ ഇന്നലത്തെ മെസേജിലുണ്ട് പലരും വായിച്ചിട്ടില്ല എന്ന് മനസ്സിലായി . ഒരു ഹാസ്സ്യമെഴുതിയത് ഞാനും ഒരു ഹാസ്സ്യമെഴുതി അത്രയേ ഉളളൂ….🤣🤣🤣
അവസാനമായി ഒന്നുകൂടി എന്റെ ഈ ചോദ്ധ്യങ്ങൾക്കു മറുപടിതരുമോ ഇതിനൊക്കെ ഭാരത് എന്ന് പറഞ്ഞു വിളിക്കാൻ നമ്മളെ പ്രേരിപ്പിച്ചത് ആരായിരുന്നു … ബ്ബ… ബ്ബ ഉത്തരം പ്രതീക്ഷിക്കുന്നില്ല..
ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (BPCL): പെട്രോളിയം ഉൽപ്പന്നങ്ങളുടെ ശുദ്ധീകരണം, വിപണനം, വിതരണം എന്നിവയിൽ ഏർപ്പെട്ടിരിക്കുന്ന ഇന്ത്യയിലെ ഒരു പ്രധാന സർക്കാർ ഉടമസ്ഥതയിലുള്ള എണ്ണ-വാതക കമ്പനിയാണ് BPCL.
ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡ് (BHEL): പവർ പ്ലാന്റ് ഉപകരണങ്ങൾ, വ്യാവസായിക സംവിധാനങ്ങൾ എന്നിവയിലും അതിലേറെ കാര്യങ്ങളിലും വൈദഗ്ധ്യമുള്ള ഇന്ത്യയിലെ ഒരു പ്രമുഖ എഞ്ചിനീയറിംഗ്, മാനുഫാക്ചറിംഗ് കമ്പനിയാണ് BHEL.
ഭാരത് ഇലക്‌ട്രോണിക്‌സ് ലിമിറ്റഡ് (BEL): ഇന്ത്യൻ സായുധ സേനയ്‌ക്കായി വിപുലമായ ഇലക്‌ട്രോണിക് ഉൽപന്നങ്ങളും സംവിധാനങ്ങളും നിർമ്മിക്കുന്ന, ഇന്ത്യയിലെ ഒരു മുൻനിര പ്രതിരോധ ഇലക്ട്രോണിക്‌സ് കമ്പനിയാണ് BEL.
ഭാരത് സഞ്ചാര് നിഗം ലിമിറ്റഡ് (BSNL): ലാൻഡ്‌ലൈൻ, മൊബൈൽ, ബ്രോഡ്‌ബാൻഡ് എന്നിവയുൾപ്പെടെ നിരവധി ടെലികോം സേവനങ്ങൾ നൽകുന്ന സർക്കാർ ഉടമസ്ഥതയിലുള്ള ടെലികമ്മ്യൂണിക്കേഷൻ കമ്പനിയാണ് ബിഎസ്എൻഎൽ.
ഭാരത് ഫോർജ് ലിമിറ്റഡ്: ഇന്ത്യയിലും ആഗോളതലത്തിലും ഓട്ടോമോട്ടീവ്, വ്യാവസായിക മേഖലകൾക്കായി വ്യാജവും മെഷീൻ ചെയ്തതുമായ ഘടകങ്ങൾ നിർമ്മിക്കുന്ന മുൻനിര നിർമ്മാതാക്കളാണ് ഭാരത് ഫോർജ്.
ഭാരതിയാർ യൂണിവേഴ്സിറ്റി: തമിഴ്നാട്ടിലെ കോയമ്പത്തൂരിൽ സ്ഥിതി ചെയ്യുന്ന ഭാരതിയാർ യൂണിവേഴ്സിറ്റി വിവിധ ബിരുദ, ബിരുദാനന്തര, ഗവേഷണ പ്രോഗ്രാമുകൾ വാഗ്ദാനം ചെയ്യുന്ന ഒരു പ്രശസ്ത പൊതു സർവ്വകലാശാലയാണ്.
ഭാരത് എർത്ത് മൂവേഴ്‌സ് ലിമിറ്റഡ് (ബിഇഎംഎൽ): ഖനനം, നിർമാണം, പ്രതിരോധം തുടങ്ങിയ മേഖലകളിൽ ഉപയോഗിക്കുന്ന ഹെവി ഉപകരണങ്ങളും യന്ത്രസാമഗ്രികളും നിർമ്മിക്കുന്നതിൽ വൈദഗ്ധ്യമുള്ള ഒരു പൊതുമേഖലാ കമ്പനിയാണ് ബി.ഇ.എം.എൽ.
ഭാരതീയ റെയിൽ അല്ലെങ്കിൽ ഭാരത് റെയിൽവേ, ലോകത്തിലെ ഏറ്റവും വലുതും തിരക്കേറിയതുമായ റെയിൽവേ ശൃംഖലകളിൽ ഒന്നാണ്. രണ്ടുദിവസം മുൻപ് വാർത്ത കണ്ടു അതിന്റെ തലപ്പത്തും ഒരു വനിതയെ ഇരുത്തിയെന്നു.
“ഭാരത്” എന്ന പേരിൽ ഇന്ത്യയിലെ ശ്രദ്ധേയമായ ചില പദ്ധതികളും സംഘടനകളുമാണ് ഇവ. ഇനിയുമുണ്ട് ഒട്ടേറെ കാര്യങ്ങളും പദ്ധതികളും…
ഗ്രാമോദയ് സെ ഭാരത്, ഉദയ് സേതു ഭാരതം യോജന മിഷൻ, സ്വച്ഛ് ഭാരത്, അമൃത് ഭാരത്, വന്ദേ ഭാരത്, ആത്മ നിർമ്മാൺ ഭാരത്
നമ്മുടെ ദേശീയ ഗാനവും ഭാരതം എന്ന് പറഞ്ഞു ചൊല്ലുന്നു …
പിന്നെ എന്തിനു ഭാരതമെന്ന് കേൾക്കുമ്പോൾ അസഹിഷ്‌ണത ? നമ്മളൊക്കെ ഇപ്പോൾ പറയുന്നതുപോലെ സുപ്രഭാതത്തിൽ ഇന്ത്യയെ എല്ലാ മേഖലയിലും ഭാരതമെന്ന മാറ്റുവാൻ ആർക്കും ഉദ്ദേശമില്ല … എന്ന് മാത്രം ഓർമ്മപ്പെടുത്തി നിർത്തട്ടെ … ഇതിന്റെയൊക്കെ പിന്നിൽ പേരെടുത്തു പറയാൻ ബുദ്ദിമുട്ടുള്ളതുകൊണ്ടു പറയാൻ വിഷമുണ്ട് ഒരു വിദേശ ശക്തിയുണ്ട് … എന്ന് മാത്രം തിരിച്ചറിയുക… …
അതിൽ പെട്ട ഒന്ന് രണ്ടു പേർ ഇപ്പോൾ തിഹാർ ജെയിലിലുണ്ട് പേര് പറയുന്നില്ല സ്വഭാവം പറയാം … 500 ൽ തഴ വിലയുള്ള ഷർട്ടേ ഉപയോഗിക്കൂ … 100 രൂപയ്ക്കു കിട്ടുന്ന വള്ളിചെരുപ്പേ കാലിലിലിടൂ … പക്ഷെ ആശാൻ കോടികൾ നൽകി താമസ സൗകര്യങ്ങൾ ഒരുക്കും ………. Will continue..
Madathil Babu Jayaprakash………. ✍
My Watsapp Contact No. 9500716709



