Time taken to read 4 minutes
നമ്മുടെ സൗരയൂഥത്തിൽ 8 ഗ്രഹങ്ങളുണ്ട്: ബുധൻ, ശുക്രൻ, ഭൂമി, ചൊവ്വ, വ്യാഴം, ശനി, യുറാനസ്, നെപ്റ്റ്യൂൺ.
സൗരയൂഥത്തിലെ ഗ്രഹങ്ങളുടെ പേരുകൾ റോമൻ പുരാണങ്ങളിൽ നിന്നാണ് വന്നത്! അവയ്ക്ക് ദേവന്മാരുടെയും ദേവതകളുടെയും പേരുകളാണ് നൽകിയിരിക്കുന്നത്. ഇതെന്തേ ആരും ഒരു ചർച്ചയ്ക്കു വിധേയമാക്കാത്തതു ?
സൗരയൂഥത്തിനും അപ്പുറത്തുള്ള പുതിയ ആകാശഗോളങ്ങൾ കണ്ടെത്തിയതിനാൽ ഗ്രഹങ്ങൾക്ക് പുരാണ കഥാപാത്രങ്ങളുടെ പേരിടുന്ന പാരമ്പര്യം പുരാതന ജ്യോതിശാസ്ത്രജ്ഞരും, ആധുനീക ശാസ്ത്രജ്ഞരും പിന്തുടരുന്നു.
ഉദാഹരണത്തിനു മെർക്കുറി ദൈവങ്ങളുടെ സന്ദേശവാഹകനും വേഗതയും യാത്രയുമായി ബന്ധപ്പെട്ടതുമായ റോമൻ ദേവനായ മെർക്കുറിയുടെ പേരിലാണ് ഈ പേര് ലഭിച്ചത്.
ശുക്രൻ: പ്രണയത്തിന്റെയും സൗന്ദര്യത്തിന്റെയും ദേവതയായിരുന്ന റോമൻ ദേവതയായ വീനസിന്റെ പേരിലാണ് ഈ പേര് ലഭിച്ചത്. ആകാശത്തിലെ ഗ്രഹത്തിന്റെ തെളിച്ചവും സൗന്ദര്യവും ഈ പേര് തിരഞ്ഞെടുക്കുന്നതിന് കാരണമായി.
ഭൂമി: അല്ലെങ്കിൽ “മണ്ണ്” എന്നർത്ഥമുള്ള പഴയ ഇംഗ്ലീഷ്, ജർമ്മൻ പദങ്ങളിൽ നിന്നാണ് “എർത്ത്” എന്ന ഇംഗ്ലീഷ് പദം വന്നത്. ഇത് നാം ജീവിക്കുന്ന ഉറച്ച ഭൂമിയെ പ്രതിനിധീകരിക്കുന്നു.
ചൊവ്വ: യുദ്ധത്തിന്റെ ദേവനായ റോമൻ ദേവനായ മാർസിന്റെ പേരിലാണ് ഈ പേര് ലഭിച്ചത്. ഗ്രഹത്തിന്റെ ചുവപ്പ് നിറം പുരാതന നിരീക്ഷകരെ രക്തത്തെ ഓർമ്മിപ്പിക്കുന്നു, മറ്റൊരർത്ഥത്തിൽ ഇതിനെ യുദ്ധവുമായി ടുത്തിയിരിക്കുന്നു.
ഗ്രഹങ്ങൾക്ക് പുരാണ കഥാപാത്രങ്ങളുടെ പേരിടുന്ന പാരമ്പര്യം പിന്തുടരാനും ഗ്രഹത്തിന്റെ വിദൂരവും അഭൗമവുമായ സ്വഭാവം പ്രതിഫലിപ്പിക്കാനുമാണ് ഇത്തരം പേരുകൾ തിരഞ്ഞെടുത്തത്.
വ്യാഴം: റോമൻ ദേവന്മാരുടെ രാജാവായ വ്യാഴത്തിന്റെ പേരിലാണ് അറിയപ്പെടുന്നത്. നമ്മുടെ സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമാണ് വ്യാഴം, അതിന്റെ വലിപ്പവും പ്രാധാന്യവും കണക്കിലെടുത്ത് അതിന്റെ പേര് തിരഞ്ഞെടുത്തു.
ശനി: കൃഷിയും സമ്പത്തുമായി ബന്ധപ്പെട്ടിരുന്ന റോമൻ ദേവനായ ശനിയുടെ പേരിലാണ് ഈ പേര് ലഭിച്ചത്. ഗ്രഹത്തിന്റെ മനോഹരമായ വളയങ്ങൾ, ഒരു ദൂരദർശിനിയിലൂടെ ദൃശ്യമാണ്, ശനിയുടെ കിരീടവുമായി സാമ്യമുള്ളതിനാൽ അതിന്റെ പേരിലേക്ക് നയിച്ചു.
യുറാനസ്: പുരാതന ഗ്രീക്ക് ദേവതയായ യുറാനസിന്റെ പേര്, ആകാശത്തിന്റെ വ്യക്തിത്വമായി കരുതിപ്പോരുന്നു.
നെപ്ട്യൂൺ: കടലിന്റെ ദേവനായ റോമൻ ദേവനായ നെപ്റ്റ്യൂണിന്റെ പേരിലാണ് ഈ പേര് ലഭിച്ചത്. കടലിന്റെ നിറത്തോട് സാമ്യമുള്ള ഗ്രഹത്തിന്റെ ആഴത്തിലുള്ള നീല നിറമാണ് ഈ പേര് തിരഞ്ഞെടുത്തത്.
സൗരയൂഥത്തിനപ്പുറമുള്ള ഗ്രഹങ്ങളെ സംബന്ധിച്ചിടത്തോളം, അവയുടെ കണ്ടെത്തൽ താരതമ്യേന അടുത്തിടെയുള്ളതും പുതിയ കണ്ടെത്തലുകൾ നടക്കുന്നതിനനുസരിച്ച് അവയുടെ എണ്ണം നിരന്തരം മാറിക്കൊണ്ടിരിക്കുന്നതുമായതിനാൽ, അവ ഭ്രമണം ചെയ്യുന്ന നക്ഷത്രത്തെയും അവയുടെ കണ്ടെത്തലിന്റെ ക്രമത്തെയും അടിസ്ഥാനമാക്കി അവയ്ക്ക് പലപ്പോഴും പേരുകൾ നൽകിവരുന്നത്, അത് കണ്ടെത്തുന്ന വ്യക്തിയ്‌യുടെയോ ആ രാജ്യങ്ങൾ ആരാദിച്ചുപോരുന്ന ദേവതകളുടെ പേര് നൽകി ഈ ശാസ്ത്ര കണ്ടെത്തലിനെ ആദരിക്കുന്നു എന്ന് വിശ്വസിക്കേണ്ടിയിരിക്കുന്നു.
മൊത്തത്തിൽ, പുരാണകഥാപാത്രങ്ങളുടെ പേരുനൽകുന്ന പാരമ്പര്യം സാംസ്കാരിക ചരിത്രത്തെ ബഹുമാനിക്കുന്നതിനും പ്രപഞ്ചത്തെക്കുറിച്ചുള്ള പഠനത്തിന് അത്ഭുതവും കഥപറച്ചിലുകളും കൊണ്ടുവരുന്നതിനുള്ള ഒരു മാർഗമാണ് എന്ന് നമുക്ക് നിസംശയം വിലയിരുത്താം
അതിലൊന്നും ഇത്രയും വർഷമായിട്ടും ആർക്കും ഒരു രജ്യത്തിനും ഒരു മതനേതാക്കൾക്കും ഒരു പുരോഗമന ചിന്താഗതിക്കാർക്കും സാംസ്ക്കാരിക നായകൻമ്മാർക്കും ഒരു പരാതിയുമില്ല .
ഭാരതീയ ആചാരപ്രകാരം നൂറ്റാണ്ടുകൾക്കു മുൻപേ സൃഷ്ടിക്കപ്പെട്ട. പഞ്ചാംഗത്തെ പറ്റി അറിയാത്തവരായി ആരുമുണ്ടാവില്ല. പഞ്ചാംഗത്തിന്റെ ഉത്ഭവം തന്നെ മനുഷ്യനോളം പഴക്കമുണ്ട്.
പ്രധാനപ്പെട്ട ജ്യോതിഷ വിവരങ്ങൾ നൽകുന്ന പരമ്പരാഗത ഹിന്ദു കലണ്ടറും പഞ്ചാംഗം നോക്കി ഗണിച്ചാണ് ഇന്നും തെയ്യാറാക്കിവരുന്നത്.
എന്തിനു അധികം പറയുന്നു ശാസ്ത്രം ഏറേ പുരോഗമിച്ചു എന്ന് പറയുമ്പോഴും നാസപോലുള്ള സ്ഥാപനങ്ങൾ പഞ്ചാംഗം റഫർ ചെയ്യുന്നു എന്നുപറയുമ്പോൾ അതിന്റെ പ്രാധാന്യത്തിൽ ആർക്കും ഒരു തർക്കവുമുണ്ടാവാൻ സാദ്ദ്യതയില്ല അതിന്റെ ഉത്ഭവം പുരാതനമാണ്, ഒരു കണ്ടുപിടുത്തക്കാരനും ഇതിനെ തള്ളിപ്പറഞ്ഞത് കേട്ടിട്ടില്ല. അതിന്റെ വികസനം നൂറ്റാണ്ടുകളായി വിവിധ പണ്ഡിതന്മാരും ജ്യോതിശാസ്ത്രജ്ഞരും സഹകരിച്ചു കാലാകാലങ്ങളിൽ ഉൾക്കൊള്ളേണ്ട മാറ്റങ്ങൾ വരുത്തി ഇന്നും ഉപയോഗിച്ചുവരുന്നു.
അതനുസരിച്ചു ചന്ദ്ര ഗ്രഹണവും സൂര്യ ഗ്രഹണവും അതനുസരിച്ചു പൗർണമിയും അമാവാസിയും സൂര്യോദയവും അസ്തമയവും ഗണിച്ചു നിശ്ചയിക്കുന്നു, ഉത്സവങ്ങൾ, വിവിധ പ്രവർത്തനങ്ങൾക്കുള്ള അനുകൂല സമയങ്ങൾ തുടങ്ങിയ വിശദാംശങ്ങൾ ഇതിൽ ഉൾപ്പെടുന്നു. പഞ്ചാംഗത്തിന്റെ ആദ്യകാല പതിപ്പുകൾ വേദങ്ങളും മറ്റ് പുരാതന ഇന്ത്യൻ ഗ്രന്ഥങ്ങളും പോലെയുള്ള ഗ്രന്ഥങ്ങളിൽ നിന്ന് കണ്ടെത്താനാകും.
നവഗ്രഹങ്ങൾ എന്നറിയപ്പെടുന്ന ഹിന്ദു ജ്യോതിഷത്തിലെ ഒമ്പത് ആകാശഗോളങ്ങളെയാണ് പരാമർശിക്കുന്നതെന്ന്.
സൂര്യ (സൂര്യൻ) ചന്ദ്ര (ചന്ദ്രൻ), മംഗള (ചൊവ്വ), ബുധൻ (ബുധൻ), ഗുരു (വ്യാഴം), ശുക്രൻ (ശുക്രൻ) ഷാനി (ശനി) രാഹു (വടക്കൻ ചന്ദ്ര നോഡ്) കേതു (ദക്ഷിണ ചന്ദ്ര നോഡ്)
നമ: സൂര്യായ സോമായ മംഗളായ ബുധായ ച. ഗുരുശുക്രശനിഭ്യശ്ച രാഹവേ കേതവ നമ:.
ക്ഷേത്രങ്ങളിലെത്തിയാൽ മുകളിൽ പറഞ്ഞ മന്ത്രങ്ങൾ ഉരുവിട്ട് നവഗ്രഹ പ്രതിഷ്ടകളെ ഒൻപതു തവണ വലവെക്കുന്നതും ഹിന്ദുവിശ്വാസത്തിന്റെ ഭാഗമാണ്
മുകളിൽപ്പറഞ്ഞ ഗ്രഹങ്ങളുടെ നിലയനുസരിച്ചാണ് ഭാരതത്തിൽ ഹിന്ദുവുശ്വാസികൾ ആചാരപരമായ ചടങ്ങുകൾ നിർവ്വഹിക്കുന്നത് . എന്തിനേറെപ്പറയുന്നു മുസ്‌ലിം സമൂഹം ചന്ദ്രനെ ആസ്പ്പതമാക്കിയാണ് പരിശുദ്ധ റമദാനും നിർണ്ണയിക്കുന്നത്.
ഇപ്പോൾ ഇതൊക്കെ എഴുതാൻ കാരണം ചന്ദ്രായാന്റെ വിജയത്തിന് ശേഷം സോഫ്റ്റ് ലാൻഡിംഗ് നടത്തിയ സ്ഥലത്തിന് മോഡിജി നൽകിയ പേരിന്റെ പേരിലുള്ള വവിവാദങ്ങൾ കേട്ടതുകൊണ്ടാണ്, അതിനുള്ള ഉത്തരം ശ്രീ സോമനാഥ് നൽകുകയും ചെയ്‌തു ഇപ്പോൾ അദ്ദേഹത്തെ ട്രോൾചെയ്തുകൊണ്ടാണ് വിവാദങ്ങൾ .
പ്രത്യക്ഷത്തിൽ പേരിൽ എന്തിരിക്കുന്നു ഇന്നുനമുക്കു തോന്നാം. മുൻപ് റെയ്മണ്ട് എന്ന റമ്മുവിനെ പറ്റി ഞാൻ എഴുതിയ കഥയിൽ വിശദീകരിച്ചുട്ടുണ്ട്.
മറ്റുള്ളവർ വടക്കോട്ട് പോയപ്പോൾ, നമ്മൾ തെക്കോട്ട് പോയി!
ബാക്കി മൂന്ന് രാജ്യങ്ങളും ചന്ദ്രന്റെ വടക്ക് ഭാഗത്താണ് ഇറങ്ങിയതെങ്കിൽ, നമ്മൾ മാത്രം ധൈര്യപൂർവ്വം യാത്ര തിരിച്ചത് ദക്ഷിണ ധ്രുവത്തിലേക്കാണ്. രാമായണത്തിലെ യാത്ര മുതൽ ചന്ദ്രയാൻ വരെ, നമ്മുടെ വഴികൾ
ഇന്ന് ബഹിരാകാശ ഗവേഷണ രംഗത്ത് NASA-യുമായി നേരിട്ട് മത്സരിക്കാൻ കെൽപ്പുള്ള ഒരേയൊരു ഏജൻസി ഉണ്ടെങ്കിൽ അത് ISRO ആണ്. നാസയിലെ 36% ശാസ്ത്രജ്ഞരും ഇന്ത്യൻ വംശജരാണെന്നത് അഭിമാനിക്കാവുന്ന നേട്ടമാണ്. എന്നാൽ, ISRO-യിൽ ഒരൊറ്റ അമേരിക്കൻ ശാസ്ത്രജ്ഞൻ പോലും ഇല്ല!
ചുരുക്കിപ്പറഞ്ഞാൽ, ലോക ശാസ്ത്ര സമൂഹത്തിൽ ഇന്ന് ഭാരതീയർ രാജാക്കന്മാരാണ്. ഈ നേട്ടത്തിൽ ഓരോ ഭാരതീയനും അഭിമാനിക്കാം!
ചന്ദ്രയാൻ ദൗത്യം വിജയിച്ചപ്പോൾ മുതൽ തുടങ്ങിയതാ എങ്ങിനെ ഒരു വിവാദമുണ്ടാക്കാമെന്നു . ലോകം മുഴുവൻ ജാതിഭേദമെന്യേ ഇതിന്റെ വിജയത്തിനായി പ്രാർത്ഥിക്കുമ്പോൾ ഇവിടെ നമ്മുടെ രാജ്യത്തു ഇത് പരാജയപ്പെടണേ എന്ന് ആഗ്രഹിച്ചവരുമുണ്ടായിരുന്നെന്നു മനസ്സിലായി.
അതിൽ ചിലതാണെല്ലോ കാർട്ടൂൺ രൂപത്തിലും , ചോദ്ദ്യോത്തര പംക്തിയിലും ഇപ്പോൾ ഈ പേരിന്റെ പേരിലും വിവാദമുണ്ടാക്കാൻ ശ്രമിക്കുന്നത് ?
ശ്രീ സോമനാഥ് കുട്ടികളുമായി സംവദിക്കുന്ന ഒരു വീഡിയോ കാണുവാനിടയായി. എല്ലാത്തിനും വളരെ വിശദമായി ഉത്തരവും നൽകിക്കൊണ്ടിരിക്കുന്നു . എല്ലാവരും ശ്രദ്ധാപൂർവ്വം അത്ഭുതത്തോടെ കേട്ടിരിക്കുമ്പോൾ പെട്ടന്ന് ഒരു കുട്ടിയുടെ ചോദ്ദ്യം ? സാർ രാജ്യത്തു അനേകലക്ഷം പേർ പട്ടിണിയും ദാരിദ്ര്യവുമായി കഷ്ട്ടപ്പെടുമ്പോൾ എന്തിന് ഇത്തരം പരീക്ഷണങ്ങൾ? അദ്ദ്യം പട്ടിണി മാറ്റിയിട്ടു പോരെ റോക്കറ്റൊക്കെ വിടുന്നത് എന്ന് ?
അദ്ദേഹം കുട്ടിയുടെ ചോദ്ദ്യം ശരിവെച്ചുകൊണ്ടു കൃത്യമായ മറുപടി കൊടുത്തു . കുട്ടിക്ക് മറിച്ചൊന്നും ചോദിക്കാനുണ്ടായിരുന്നില്ല . അത് ചോദിക്കാനുള്ള ബുദ്ദി കുട്ടിക്കുണ്ടായിരുന്നെങ്കിൽ? ഉത്തരത്തിനു മറുചോദ്ധ്യവും വേണ്ടതായിരുന്നു ? അതാണല്ലോ സംവാദമെന്നു പറഞ്ഞാൽ ? എന്നാൽ അതുണ്ടായില്ല ! അതിനർത്ഥം ആ ഇളം മനസ്സിൽ അത്തരം വിഷലിപ്തമായ ചോദ്ധ്യങ്ങൾ ആരോ കുത്തിവെച്ചതാണെന്നല്ലേ ?
ഇങ്ങനെ പറയാൻ കാരണം അദ്ധ്യത്തെ സാറ്റലൈറ്റായ ആര്യ ഭട്ട വിട്ടപ്പോൾ തന്നെ നമ്മൾ കേട്ടതാണ്, അതോടനുബന്ധിച്ചു ഒരുപാട് അക്രമ സമരങ്ങളും നമ്മൾ കണ്ടതാണ്. അന്ന് ഇവരുടെ സമരം വിജയിച്ചിരുന്നുവെങ്കിൽ ഇന്ന് നമ്മൾ എവിടെയായിരിക്കുമെന്നു ചിന്തിച്ചുനോക്കൂ ! അതിന്റെ വിശദശാംശങ്ങളൊക്കെ മനസ്സിലായിട്ടില്ലെങ്കിൽ കുറച്ചു പിറകിലേക്ക് സഞ്ചരിക്കണം. വീണ്ടും അക്കമിട്ടെഴുതിയാൽ അക്കങ്ങൾ തീർന്നു സമരങ്ങൾ ബാക്കി എന്ന് പറഞ്ഞതുപോലേയാവും.
ഏതു വിജയത്തിന്റെ പേരിലും വിഷലിപ്തമായ വിമർശനങ്ങളുമായി ഒരുകൂട്ടംപേർ ഉണ്ടാവും അത്തരക്കാരുടെ മനസ്സിലിരിപ്പ് രാജ്യ പുരോഗതിയെ തടസ്സപ്പെടുത്തുക എന്ന് മാത്രമേ പറയാനുള്ളൂ .
ഏറെ എഴുതാനുണ്ട് ഈ വിഷയത്തിൽ ? ആ വിദ്ദ്യാർത്ഥി ഉന്നയിച്ച ദാരിദ്ര്യം മാറ്റാനുള്ള വഴി എന്റെ മൂന്നു ആർട്ടിക്കിളിൽ ഞാൻ എഴുതിയിട്ടുണ്ട് താൽപ്പര്യമുള്ളവർക്ക് ലിങ്കിൽ പോയി വായിക്കാം നൂറിലധികം ആർട്ടിക്കിളിൽനിന്നും ഈ വിഷയമുള്ള ആർട്ടിക്കിൾ കണ്ടെത്താൻ ഏറെ ബുദ്ദിമുട്ടും ആ ബുദ്ദിമുട്ടൊഴിവാക്കാൻ അതിന്റെ കേപ്ക്ഷൻ അടിയിൽ എഴുതാം
പ്രകൃതി സംരക്ഷണം ഒന്നേ ഒന്ന് കണ്ണേ കണ്ണ്..
മയ്യഴിയും ഫോട്ടോഗ്രാഫിയും
അസീസ് മാസ്റ്ററുടെ പുസ്ത പ്രകാശനവുമായി ബന്ധപ്പെട്ടുതുള്ളതു ഇതിൽ എഴുതിയിട്ടുണ്ട് …
ആവർത്തന വിരസത ഒഴിവാക്കുവാനായി വീണ്ടും എഴുന്നില്ല.
അന്നൊന്നുമില്ലാത്ത പേരിന്റെ പേരിലുള്ള വിവാദം കേൾക്കുമ്പോൾ … ഇത്രയേ പറയാനുള്ളൂ ചത്തതു കീചകനെങ്കിൽ കൊന്നത് ഭീമൻ എന്ന നിലപാടുള്ളവരെ എന്തു പേരുനൽകി വിളിക്കണം എന്ന് വായിക്കുന്നവർക്ക് തീരുമാനിക്കട്ടെ…
Madathil Babu Jayaprakash ……….. ✍My Watsapp contact 9500716709
അടിക്കുറിപ്പ്
അതെന്തോ അങ്ങനെയാണ്.. രാമായനം മുതൽ ചന്ദ്രായനം വരെ നമ്മുടെ യാത്രകളൊക്കെ ദക്ഷിണ ദിക്കിലേയ്ക്കാണ് !
ഇന്ന് ലോകത്ത് NASA യുമായി മത്സരിക്കാൻ പ്രാപ്തിയുള്ള ഒരു ബഹിരാകാശ ഗവേഷണ ഏജൻസി ഉണ്ടെങ്കിൽ അത് ISRO ആണ്. NASA യിൽ 36%വും ഭരതീയരായ ശാസ്ത്രജ്ഞരാണ്. എന്നാൽ ISROൽ ഒരു അമേരിക്കൻ ശാസ്ത്രജ്ഞൻ പോലുമില്ല.
ചുരുക്കിപ്പറഞ്ഞാൽ ഇന്ന് ശാസ്ത്രലോകത്തിലെ രാജാക്കന്മാർ ഭാരതീയരാണ് ! 🔥💪 🇮🇳 (ശ്രീജിത്ത് വി നായരുടെ വരികളോട് കടപ്പാട്)
