പാൽക്കാരി സുലോചന

Time Taeken to read 2 minutes

പാൽക്കാരി സുലോചന ഒരു സ്മാർട്ട് ഫോൺ വാങ്ങി … പാൽകച്ചവടം ഒന്ന് വിപുലമാക്കാൻ ഒരു വാട്സാപ്പ് ഗ്രൂപ്പും തുടങ്ങി .

ഒരുദിവസം സുലോചന ഭംഗിയായി വസ്ത്രം ധരിച്ചു വിവാഹത്തിൽ പങ്കെടുത്തതിന്റെ ഫോട്ടോ ആരോ ഗ്രൂപ്പിലും ഫേസ്ബുക്കിലും പോസ്റ്റ് ചെയ്തു.

സുലോചനയെ അറിയുന്നവരും ഗ്രൂപ്പിലുള്ളവരും ഗൂഗിളിലുള്ള എല്ലാ മുദ്രകളിലൂടെയും പദപ്രയോഗങ്ങളിലൂടെയും സുലോചനയെ പ്രശംസിച്ചു അഭിപ്രായം പങ്കിട്ടു …

ഹായ് സുലോചനാ യു ലുക്ക് സ്മാർട്ട് ആൻഡ് യങ് … 👌😊
തേങ്ക് യു പ്രതാപ് . 🙏

ഹായ് സുലൂ യു ലുക്ക് ബ്യുട്ടിഫുൾ ഇൻ ദിസ് ഡ്രസ്സ്

തേങ്ക് യു ദീപു . 🙏

ഹാലോ സുലോചന യുവർ സാരി ആൻഡ് ബ്ലൗസ് ലുക്ക് ബ്യുട്ടിഫുൾ യു ലുക്ക് സ്മാർട്ട് നോബഡി ടെൽ ദാറ്റ് യു ആർ 40…
തേങ്ക് യു മുരളീ..🥰..

ലൈക്കുകളും പ്രശംസകളും വൈറലായപ്പോൾ

ഫേസ്ബുക്കും വാട്സാപ്പുമില്ലാത്ത അയൽവാസിയും കറവക്കാരനുമായ കുഞ്ഞബുവേട്ടൻ സുലോചനെയേ കണ്ടപ്പോൾ സുലോചനേ അടിപൊളിയായിരിക്കുന്നു എന്ന കമന്റു നിർദോഷമായി പറഞ്ഞപ്പോൾ …

….ഫ …. നാറി , നിനക്ക് അമ്മയും പെങ്ങൻമ്മാരുമില്ലേ നാറി? എന്നുപറഞ്ഞു അകത്തിപോയി പാൽകറക്കുവാൻ പാത്രവുമായി തിരിച്ചുവന്നിട്ടു; കുഞ്ഞമ്പുവേട്ടനോട് പറഞ്ഞു…

പാൽകറക്കുവാൻ വന്നാൽ പാൽ കറന്നിട്ടു പോകുക.. എന്ന് ദേഷ്യപ്പെട്ടു പറഞ്ഞതുകേട്ട് കുഞ്ഞമ്പുവേട്ടൻ വാപൊളിച്ചു നിന്ന് കാര്യമറിയാതെ

ഇത് പോലെയുള്ള ആളുകൾ നമുക്കുചുറ്റും ഇല്ലേ…?

ആശയത്തോട് കടപ്പാട്.

Madathil Babu Jayaprakash…….. ..✍My watsapp contact… 9500716709

Leave a Comment