ചരിത്രമെഴുതി ചന്ദ്രയാൻ

Reading time 4 minutes

ഭാരതം ചരിത്ര നേട്ടവുമായി അമ്പിളിമാമനെ മുത്തമിട്ടപ്പോൾ 145 കോടിയിൽ അധികംവരുന്ന ഭാരതീയരോടൊപ്പം എതിർ രാജ്യമായ പാക്കിസ്ഥാനടക്കം മറ്റു ലോകരാജ്യങ്ങളും പ്രാർത്ഥനയിലായിരുന്നു (മിത്തല്ല സത്വം) ഈ ചരിത്ര ദൗത്യത്തിന്റെ വിജയം നമ്മുടെ ആദരീയണനായ ലോകാരാദ്ധ്യനായ ശ്രീ നരേന്ദ്ര ദാമോദർ ദാസ് മോഡിജി മൈലുകൾക്കപ്പുറം ലോക നേതാക്കൾക്കൊപ്പമിരുന്നു ഈ വിജയാഘോഷം പങ്കിടുന്നു എന്നുള്ളത് ഈ വിജയത്തിന് ഇരട്ടിമധുരമായിരുന്നു. ലോക രാജ്യവും നമ്മുടെ രാജ്യത്തോടോപ്പം ചേർന്ന്  ഈ ചരിത്രവിജയം ആഘോഷിച്ചു. എങ്കിലും ഇതിന്റെ പരാജയം മോഹിച്ചു കുറച്ചുപേർ നമ്മുടെ രാജ്യത്തുമുണ്ടായിരുന്നു എന്ന വസ്തുത തള്ളിക്കളയാൻ ആവില്ല. അവരൊക്കെ ഈ പരാജയം ആഘോഷിക്കാനും മോദിജിയെ ട്രോളാനും സ്വരുക്കൂട്ടിയ കമന്റ്സുകളും സ്വാഹ .

ഇന്നലെ ഈ ദൗത്യത്തെ പറ്റി, അതിന്റെ വിജയ സാദ്ധ്യതയെ പറ്റിയും വിവരിച്ചു ഒരു ചെറു കുറിപ്പ് എന്റെ ബ്ലോഗ് പേജിലും ഫെസ്ബുക്ക്‌പേജിലും ഇട്ടിരുന്നു ഒട്ടേറെപ്പേർ വായിച്ച ആ കുറിപ്പിന് ഒന്ന് രണ്ടുപേരുടെ നെഗേറ്റെവ്‌ കമന്റ്സുകളും കണ്ടു .  

ഇവരോടൊക്കെ എനിക്ക് പറയാനുള്ളത് സ്വന്തം രാജ്യത്തിൻറെ പ്രൗഢി വിളിച്ചോതുന്ന ശാസ്ത്ര വിജയം നേടുമ്പോൾ അതിനെ അനുമോദിക്കേണ്ട! അതിന്റെ എല്ലാ ആനുകൂല്യവും ദൈനംദിന ജീവിതത്തിൽ ഉപയോഗപ്പെടുത്തിയിട്ട് ഇത്തരം പരാമർശം നടത്തുന്നവരെ സഖാവിന്റെ ഭാഷ കടമെടുത്താൽ സാക്ഷാൽ കുലംകുത്തികൾ തന്നെ എന്ന് വിളിക്കേണ്ടിവരും . 

ചെന്നെയിൽ നിന്നും ഒരു ദേശദ്രോഹി പോസ്റ്റ്ചെയ്ത കാർട്ടൂണും കമന്റ്സും കണ്ടപ്പോൾ അവനെ കുലംകുത്തി എന്നല്ലാതെ വേറേ എന്ത് പേരിട്ടു വിളിക്കണം? 

എന്റെ ചെറുപ്പം മുതലേ കേൾക്കാൻ തുടങ്ങിയതാ ഉത്സവപ്പറമ്പിലും ക്ലബ്ബ് വാർഷികങ്ങളിലും സ്‌കൂൾ കലോത്സവങ്ങളിലും നടത്താറുള്ള മിമിക്രി – മോണോ ആക്റ്റിൽ? ഐ .എസ .ആർ. ഓ വിനെ അപകീർത്തിപ്പെടുന്ന തരത്തിലുള്ള ആവിഷ്‌ക്കാര സ്വാതന്ദ്ര്യത്തിന്റെ പേക്കൂത്തുകൾ. അന്ന് ഒന്നുമറിയാതെ ഞാനും ആസ്വാദിച്ചു ചിരിച്ചിട്ടുണ്ട് വസ്തുതയറിയാതെ . 

ഇതൊക്കെ മനസ്സിലാവണമെങ്കിൽ ബഹുമാന്യനായ അബ്‌ദുൽക്കലാം സാറിന്റെ പുസ്തകങ്ങൾ വായിക്കണം! നമുക്കൊക്കെ മനസ്സിലാകുന്ന ഭാഷയിൽ ശ്രീ നമ്പി നാരായൺ സാറും വടിവൊത്ത മലയാളത്തിൽ ഒരു പുസ്തകം  എഴുതിയിട്ടുണ്ട്

“ഓർമ്മയിലെ ഭ്രമണപദം” എന്ന പുസ്തകത്തിൽ? ഈ വിജയത്തിലേക്കെത്താൻ എന്തുമാത്രം കഷ്ടതകളും, സാമ്പത്തീക ബുദ്ദിമുട്ടും,  തുടർച്ചയായുള്ള പരാജയം കാരണം ഏറെ പരിഹാസങ്ങളും ശ്വാസനകളും നേരിട്ടിട്ടുണ്ടെന്നു അതിൽ വിശദമായി എഴുതിയിട്ടുണ്ട്.

ബാഹീക ശക്തികളെ ഭയന്ന് ഐ. എസ. ആർ. ഓ. വിലെ ശാസ്ത്രജ്ഞൻമാർക്കു കൃത്യമായ ഫണ്ട് അലോക്കേറ്റ ചെയ്യാത്തത് കാരണം പരീക്ഷണങ്ങൾ നടത്താൻ ആക്രിക്കടകളിൽനിന്ന് പാർട്സുകൾ വാങ്ങി ചിലവ് ചുരുക്കാൻ സൈക്കിളിൽ കെട്ടിവെച്ചും, ചുമലിൽ ചുമന്നും പരീക്ഷണ ശാലയിൽ എത്തിച്ചു നേടിയെടുത്ത നേട്ടമാണിത്.

ഓരോ കാര്യത്തിനും ഉന്നതകേന്ദ്രങ്ങളിൽ നിന്നുമുള്ള സമ്മതം കിട്ടാനും ഇനി അധവാ അത്തരം സമ്മതം കിട്ടാനുള്ള കാലതാമസവും.. ഇതൊക്കെ ലഭിക്കുമ്പോഴേക്കും ശാസ്ത്രജ്ഞൻമാരുടെ മനോബലം ക്ഷയിച്ചിരിക്കും. തുടർന്ന് പരീക്ഷണം പരാജയപ്പെട്ടാൽ ഇവരുടെ മുഖം കറുപ്പിക്കലും കാണുമ്പോൾ എല്ലാം പാതിവഴിയിൽ ഉപേക്ഷിക്കാതെ ആത്മധൈര്യം കളയാതെ നേടിയെടുത്ത വിജയം!

ഇവിടെയാണ് മോഡിജി വെത്യസ്തനാവുന്നതു! അതായിരുന്ന എന്റെ ഇന്നലത്തെ കുറിപ്പിൽ ശ്രീ മോഡിജിയുടെ പങ്കിനെപ്പറ്റി പരാമർശിച്ചത് .

അല്ലാതെ മൈക്ക് കേടായതിനു ഓപ്പറേറ്ററോട് ദേഷ്യപ്പെട്ടു ശാസ്ത്രപുരോഗതിയെപ്പറ്റി വീമ്പിളക്കുന്നതുപോലെയല്ല മോഡിജി ചെയ്തത്..? അതേചൂണ്ടിക്കാണിച്ചിട്ടുള്ളു. ഈ സത്യം എഴുതിയതിനായിരുന്നു പലർക്കുമുള്ള അമർഷം

ഇതൊക്കെ മനസ്സിലാവണമെങ്കിൽ വായിക്കണം. കുഞ്ഞുണ്ണി മാഷ് പറഞ്ഞതെ ഇവരോടൊക്കെ പറയാനുള്ളൂ “വായിച്ചാൽ വളരും വായിച്ചില്ലെങ്കിലും വളരും, വായിച്ചാൽ വിളയും വായിച്ചില്ലെങ്കിൽ വളയും “

മോഡിജിയെ വിമർശിക്കുന്നവർ  അദ്ദേഹം നടപ്പിലാക്കുന്ന എല്ലാ കാര്യത്തിലും മതവും രഷ്ട്രീയവും കൂട്ടിക്കലർത്തി കാണുന്നത് അതുകൊണ്ടാണ്.

ശ്രീ.മോഡിജി നടപ്പിലാക്കുന്ന, അല്ലെങ്കിൽ രാജ്യപുരോഗതിക്കു വേണ്ടി ചെയ്യന്ന നല്ലകാര്യങ്ങളെ ആരെങ്കിലും എടുത്തു പറഞ്ഞാൽ എഴുതിയാൽ ? അങ്ങനെ കാര്യങ്ങൾ പറയുന്നവരെ സംഘിയായി തോന്നുന്നുണ്ടെങ്കിൽ ആ സംഘിയാവാനാണിക്കു ഇഷ്ട്ടം…

ഓ.എൻ.വി കുറുപ്പ് എഴുതിയ വരികൾക്ക് ദേവരാജൻ മാസ്റ്റർ ഈണം നൽകി, കെ.പി.എ.സി സുലോചന പാടിയ പ്രസിദ്ധമായ ഗാനം.. ഈ ചരിത്ര വിജയ സമയം ഓർക്കട്ടെ..

  ഈ ഗാനത്തെ ഇപ്പോഴത്തെ വിജയവുമായി ചേർത്തെഴുതുമ്പോൾ?

അമ്പിളിയമ്മാവാ താമരക്കുമ്പിളിലെന്തൊണ്ട് ?

കുമ്പിട്ടിരിപ്പാണോ മാനത്തെ കൊമ്പനാനപുറത്ത്  … താമരക്കുമ്പിളുമായ്. അമ്മാവന്‍താഴോട്ടു പോരാമോ പാവങ്ങളാണേലും ഞങ്ങളുപായസച്ചോറു തരാം….

….. അപ്പൂപ്പന്‍ താടി പോലെ നരച്ചൊരു തൊപ്പിയുള്ളമ്മാവാ.. താഴോട്ടു പോരുമ്പം എനിക്കൊരു കാരിയം കൊണ്ടരുമോ… മാനത്തെ മാളികയില്‍ ഇരിക്കണ.. നാണം കുണുങ്ങിയില്ലേ? 

അപ്പെണ്ണിന്‍ കയ്യില്‍ നിന്നും എനിക്കൊരുകുപ്പിവള തരുമോ…?

പടം മൂലധനം –  ഈ ഗാനം നമ്മുടെ എ എസ ആർ ഓ ശാസ്ത്രജ്ഞൻമാർക്കായി സമർപ്പിക്കുന്നു …. 

ഈ വിജയം ഭാരതത്തിന്റെ മൂലധനമായി മാറും! കുപ്പിവളയ്ക്കു പകരം താമരക്കുമ്പിളിൽ നിന്നും നമുക്ക് 24 കാരറ്റ് തങ്കവള ലഭിച്ചിരിക്കുന്നു കാത്തിരിപ്പിന്റെ ഫലം… അത് നമ്മളിലേക്ക് എത്തിച്ച നരച്ച താടിയുള്ള അമ്മാവനാണ് ശ്രീ നരേന്ദ്ര ദാസ് ദാമോദർ മോഡി എന്നുപറഞ്ഞൂ നിർത്തട്ടെ

ഇങ്ങേനെ പറഞ്ഞു നിർത്തുമ്പോഴും ഒരുകാര്യം പറയാതെ പോകുന്നത് ശരിയല്ല . ഇപ്പോൾ ഈ വിജയത്തെ ഘോര ഘോരം പ്രകീർത്തിക്കുന്ന ദൃശ്യ – പത്രമാദ്ധ്യമങ്ങളും രാഷ്ട്രീയക്കാരും വേട്ടയാടിയ ഒരുകൂട്ടം ശാസ്ത്രജ്ഞൻ മ്മാർ പലരും ഇന്നും ജീവിച്ചിരിപ്പുണ്ട് . നിങ്ങളൊന്നും ഈ ചാരക്കഥ മിനഞ്ഞില്ലായിരുന്നെങ്കിൽ വർഷങ്ങൾക്കു മുൻപേ ഈ ദൗത്യം നമ്മൾ നെടിയിരിക്കുമായിരുന്നു ! നിങ്ങളൊക്കെ കൂടി ഇല്ലാതാക്കിയത് രാഷ്ട്ര പുരോഗതിയായിരുന്നു. നിങ്ങളൊക്കെ കൂടി തകർത്തത് ഇതിൽ നിങ്ങൾ ഉൾപ്പെടുത്തിയ ശാസ്ത്രജ്ഞൻമാരുടെ ഭാവിയായിരുന്നു സ്വപ്നങ്ങളായിരുന്നു എന്നുള്ളതും മറക്കരുത് . ഈ വിജയത്തിൽ ആരെക്കാളും അഭിമാനിക്കാൻ അർഹത അവർക്കാണ് , അവർ മനോബലം നഷ്ടപ്പെടുത്താതെ വെട്ടിത്തെളിച്ച പാതയിലൂടെയായിരുന്ന ഈ വിജയം നേടിയെടുത്തത് എന്ന് ഓമ്മിപ്പിക്കുന്നതോടൊപ്പം അവർക്കു വേണ്ടി നമുക്ക് ഈ വിജയം സമർപ്പിക്കാം …

Madathil Babu Jayaprakash………..✍ My wstsap contact No 9500716709

1 Comment

  1. Chandran's avatar Chandran says:

    Congratulations to our ISRO scientists

    Like

Leave a Comment