മുറ്റത്തെ മുല്ലയ്‌ക്കും മണമുണ്ട്

Time taken to read and view 5 minutes

മയ്യഴിയിലെ ഒരു ഇടത്തരം കുടുംബത്തിൽ ജനിച്ച ശ്രീ പായറ്റ അരവിന്ദൻ മൂന്നു വ്യാഴവട്ടക്കാലത്തിലേറെയായി മയ്യഴിയിലെ രാഷ്ട്രീയ കലാ സാമൂഹീക മേഖലകളിൽ നിറ സാന്നിദ്ധ്യമായി പ്രവർത്തിച്ചുവരുന്നു

ശ്രീ പായറ്റയുടെ മറ്റൊരു മേഖലയായിരുന്നു മയ്യഴിയിലെ സഹകരണ സ്ഥാപങ്ങൾ .

മയ്യഴിയിലെ ഐക്കൺ സോസയറ്റികളായ മാഹി സർവീസ് കോപ്പറേറ്റേവ് ബേങ്ക് . അർബൻ കോപ്പറേറ്റേവ് സോസയറ്റി , ഹോർട്ടികൾച്ചറൽ സോസയറ്റി ടുറിസം സോസയറ്റി ട്രാൻസ്‌പോർട് സോസയറ്റി ഇൻഫർമേഷൻ ടെക്‌നോളജി യുടെ കീഴിലുള്ള സോസയറ്റി ഹോസ്പിറ്റൽ സോസയറ്റി) മുതലായവയുടെ പ്രൊമോട്ടർ ശ്രീ അരവിന്ദനും, എല്ലാത്തിന്റെയും പിറകിൽ ചാലക ശക്തിയായി ശ്രീ ഇ വത്സരാജിന്റെ അകമഴിഞ്ഞ പിന്തുണയും കൂടി ആയപ്പോൾ അതിന്റെ പൂർണതയിൽ എത്തി എന്ന് പറയാം .

ശ്രീ പായറ്റ അരവിന്ദനും കുടുംബവും ഓസ്‌ട്രേലിയയിലെ പെർത്തിൽ ഹ്രസ്വ സന്ദർശനം നട്ത്തുമ്പോൾ? അദ്ദേഹത്തിന്റെ സേവനങ്ങളെ പറ്റി കേട്ടറിഞ്ഞ പെർത്തിലെ പ്രിയദർശിനീ കൾച്ചറൽ ഫോറം, ഭാരവാഹികൾ ഭാരതത്തിന്റെ 77 ആം സ്വാതന്ദ്ര്യ ദിനത്തിന്റെ ഭാഗമായി നടത്തുന്ന ഫ്ലേഗ് ഹോയിസ്റ്റിങ് ചടങ്ങു ശ്രീ അരവിന്ദന്റെ സേവന മികവ് അംഗീകരിച്ചു അദ്ദേഹത്തെ കൊണ്ട് നിർവഹിപ്പിച്ചു. പ്രസ്തുത വീഡിയോവാണ് മുകളിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഒരുപക്ഷെ മയ്യഴിയിലെ സർക്കാർ സ്ഥാപനകൾ കഴിഞ്ഞാൽ ഏറെ പേർ തൊഴിൽ എടുക്കുന്ന സ്ഥാപനങ്ങൾ സഹകരണ മേഘലയാണെന്നു നിസ്സംശയം പറയാം . ഇങ്ങനെയൊക്കെയാണെങ്കിലും അദ്ദേഹത്തിന് ജന്മനാട്ടിൽ വേണ്ടത്ര പരിഗണന ലഭിച്ചിട്ടില്ല എന്നത് ഖേദകരമായ കാര്യമാണ് . ജനിച്ച നാടും രാജ്യവും വിട്ടു മറ്റൊരു കോണ്ടിനന്റിലെ പ്രവാസി കൂട്ടായ്മ്മ ശ്രീ പയറ്റ അരവിന്ദന്റെ സേവനങ്ങളെ അംഗീകരിച്ചതിൽ അദ്ദേഹത്തിന്റെ സുഹൃത്തായ എന്റെ സന്തോഷം അറിയിക്കുന്നു .

ഇനിയും ഒട്ടേറെ പറയാനുണ്ട് ശ്രീ അരവിന്ദനെപ്പറ്റി അത് മറ്റൊരവസരത്തിലാവാം .

ഏറെ ദൈവീക കടാക്ഷം ലഭിച്ച ശ്രീ അരവിന്ദന് എല്ലാ ഭാവുകങ്ങളും നേരുന്നതിനോടോപ്പം, ദീർഘായുസ്സും സർവ്വശക്തയായ ഉപാസനാമൂർത്തി നൽകട്ടെ എന്നാശംസിച്ചു നിർത്തുന്നു

ഒപ്പം അദേഹത്തിന്റെ സേവനങ്ങളെ മാനിച്ച, പർത്തു പ്രയദർശനീ ഭാരവാഹികൾക്കും എന്റെ സ്നേഹാദരം .

അമ്മേ നാരായണാ. ദേവീ നാരായണാ. ലക്ഷ്മീ നാരായണാ. ഭദ്രേ നാരായണാ

My watsapp contact No …………..✍ 9500716709

Leave a Comment