Reading Time 5 Minutes
“ഭാരതം മണിപ്പൂരിനൊപ്പം എന്ന് പറയാൻ 87 ദിവസം വേണ്ടി വന്നു. അതിനു പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയവും വേണ്ടി വന്നു; പത്രമാധ്യമങ്ങളെ പേടിയുള്ള പ്രധാനമന്ത്രിക്ക്.. കഷ്ടം…” ഇങ്ങനെ പറയുന്നവർ താഴെ എഴുതിയത് കൂടി ഒന്ന് കുരുപൊട്ടാതെ വായിക്കുമല്ലോ?
57 വർഷം മുമ്പ്, ശ്രീമതി ഇന്ദിരാഗാന്ധി ഇന്ത്യൻ വ്യോമസേനയെ ഉപയോഗിച്ചു സ്വന്തം ആളുകളെ ബോംബെറിഞ്ഞു കൊന്നു എന്നത് നമ്മളൊക്കെ മറന്ന ഒരു സത്യം!
എന്തിനാണെന്നോ? ചൈനയുടെ പിന്തുണയായോടെ ആയുധധാരികളായ വിഘടനവാദികൾ മിസോറാമിൽ നുഴഞ്ഞു കയറി കലാപം സൃഷ്ടിച്ചപ്പോൾ അത് ഇല്ലാതാക്കാൻ. അന്നത്തെ സാഹചര്യത്തിൽ അത്തരം നടപടി അനിവാര്യമായിരിക്കാം നിഷേധിക്കുന്നില്ല.
ഒരു കലാപം അടിച്ചമർത്താനുള്ള ശ്രമം? പക്ഷെ അത് മിസോറാമിന്റെ കൂട്ടായ ഓർമ്മയിൽ ആഴത്തിലുള്ള മുറിവുകൾ ഉണ്ടാക്കുകയും 20 വർഷം നീണ്ടുനിന്ന ഒരു കലാപത്തിലേക്ക് നയിക്കുകയും ചെയ്തു.
മാർച്ച് 5 ന് ഐസ്വാളിലെ ബോംബാക്രമണത്തിന്റെ 57-ാം വാർഷികം അടയാളപ്പെടുത്തുന്നു – ഇന്ത്യൻ വ്യോമസേന രാജ്യത്തിനുള്ളിൽ സിവിലിയൻ പ്രദേശത്ത് നടത്തിയ ആദ്യത്തെ വ്യോമാക്രമണം. ബോംബാക്രമണത്തിന്റെ ധാർമ്മികതയെയോ അതിലേക്ക് നയിച്ച സങ്കീർണ്ണതകളെയോ ചോദ്യം ചെയ്യുന്നതിനുമപ്പുറത്തേക്ക് പോകാനുള്ള നല്ല സമയമാണിത്. അതിന്റെ പാരമ്പര്യം മനസ്സിലാക്കേണ്ട സമയമാണിത്. അതിനു ഇന്ത്യ എന്ന രൂപംകൊണ്ട പ്രതിപക്ഷ കക്ഷികൾ ഒരു നിമിത്തമായി, അവിശ്വസത്തിന്റെ രൂപത്തിൽ.
അന്നത്തെ ആ ബോംബിങ് നടപടി വലിയ കോലാഹലമാകാതിരുന്നത് ഇന്നത്തെപ്പോലെ വാർത്താവിനമയമൊന്നും വലിയ രീതിയിൽ ഇല്ലാത്തതുകൊണ്ടും . കോൺഗ്രസ്സ് മൃഗീയ ഭൂരിപക്ഷത്തോടെ ഭരിക്കുന്നതും കൊണ്ടായിരുന്നു .
നിങ്ങളൊക്കെ എന്താ കരുതിയത് . പെണ്ണുങ്ങളെയും കുട്ടികളെയും മുൻപിൽ നിർത്തി നാലാംകിട സിനിമയിൽ കാണിക്കുന്നതുപോലെ തെരുവിൽ പേക്കൂത്തു കാണിച്ചാൽ മോഡി പ്രകോപിതനായി ഒരു നടപടിയെടുക്കുമെന്നാണോ ? നിങ്ങൾ ആഗ്രഹിച്ചതും അതായിരുന്നു .
കർഷകസമരത്തിൽ പ്രധാനമന്ത്രിയെ തടഞ്ഞു ഒരു പ്രകോപനപരമായ നടപടിക്ക് കാത്തുനിന്നവരല്ലേ നിങ്ങൾ ? അതുപോലെ പ്രധാനമന്ത്രിയുടെ സുരക്ഷാ ഭടൻമാർ ചെയ്യുമെന്നുള്ള പ്രതീക്ഷയ്ക്കു വിവരീതമായി മോഡി സംയമനം പാലിച്ചതുകോണ്ടു അനിഷ്ടസംഭവങ്ങൾ ഒന്നും ഉണ്ടായില്ല !
പറഞ്ഞുവരുന്നത് ഐസ്വാളിൽ ഇന്ദിരാഗാന്ധിചെയ്തതു പോലെ ബോംബിട്ടപ്പോൾ എത്ര സിവിലിയന്മാരാണ് മരിച്ചതെന്നറിയാമോ . അന്ന് നുഴഞ്ഞുകയറിയവരെ ഒതുക്കാൻ ഇന്ദിരാഗാന്ധിക്ക് അതെ വഴിയുണ്ടായിരുന്നുള്ളു . തുടർന്ന് അതിനു ഒരു ഫോള്ളോഅപ് ഉണ്ടായില്ല .
മണിപ്പൂർ പ്രശ്നം ഇന്നും ഇന്നലെയും കൊണ്ട് ഉണ്ടായതല്ല അതായതു 60 – 65 വർഷം പഴക്കമുള്ള ഗോത്ര വർഗ്ഗങ്ങൾ തമ്മിലുള്ള പ്രശ്നം കോൺഗ്രസ്സും ചില പ്രതിപക്ഷ കക്ഷികളും കൂടി ഒരു തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടു ഹിന്ദു കൃസ്ത്യൻ സംഘട്ടനമായി മാറ്റാൻ ശ്രമിക്കുന്നു .
ഒന്ന് രണ്ടു വർഷം മുമ്പാണെന്നു തോന്നുന്നു സുപ്രസിദ്ധ മെജീഷ്യൻ പ്രൊ. മുതുകാട് സ്വാതന്ദ്ര്യ ദിനവുമായി ബന്ധപെട്ടു ഭാരതം മുഴുവൻ ഏകതാ യാത്ര സംഘടിപ്പിച്ചിരുന്നത് ഓർക്കുന്നുണ്ടാവുമല്ലോ ? അന്ന് മണിപ്പൂരിൽ അദ്ദേഹത്തിനുണ്ടായ അനുഭവം അദ്ദേഹം തന്നെ വിവരിച്ചത് കേൾക്കുമ്പോൾ നമുക്കോരോരുത്തർക്കും അനുഭവത്തിലുള്ളത് പോലെയായിരുന്നു .
മണിപ്പൂരിലെ മനുഷ്യാവകാശ ലംഘനത്തെ പറ്റിപ്പറഞ്ഞു എത്ര വർഷമായിരുന്നു ഇറോം ശർമ്മ നിരാഹാരമിരുന്നത് . ആരൊക്കെ അവരെപിന്തുണച്ചു ? ഒടുവിൽ ഒന്നും നടക്കില്ല എന്നുകണ്ടപ്പോൾ നിരാഹാരമവസാനിപ്പിച്ചു തിരഞ്ഞെടുപ്പിൽ മത്സരിച്ചു കിട്ടിയ അനുഭവമെന്തായിരുന്നു ! അവരുടെ സമരസമയത്തുള്ള പിന്തുണ കണക്കിലെടുക്കുമ്പോൾ അവർ മണിപ്പൂരിൽ മുഖ്യമന്ത്രിയാവേണ്ടതല്ലേ ? കെട്ടിവെച്ച പണം പോലുംകിട്ടാതെ നാണംകെട്ട തോൽവിയല്ലേ നമ്മൾ കണ്ടത് .? കാരണം മണിപ്പൂരിൽ എന്താണ് നടക്കുന്നതെന്ന് മണിപ്പൂരികൾക്കറിയാം .. അവിടെ പട്ടാളം മാറിനിന്നാലുണ്ടാവുന്ന ഭവിഷ്യത്തും മണിപ്പൂരികൾക്കറിയാം…
മണിപ്പൂരിലെ പ്രശ്നങ്ങളെപ്പറ്റി മണിപ്പൂരിലെ ഇടതു പക്ഷ നേതാവ് പറഞ്ഞതും , കൃസ്തീയ മേലദ്ധ്യക്ഷൻമ്മാർ പറഞ്ഞതും നമ്മൾ കേട്ട് . ഇതൊക്കെ അറിഞ്ഞിട്ടും മണിപ്പൂരിൽ ബി.ജെ.പി വർഘീയ ദ്വമസ്വനം നടത്തുന്നു എന്നുപറയാൻ കോൺഗ്രസ്സുകാർക്ക് നാണമില്ലേ ? ഈ വാദങ്ങൾ എന്തെ കോൺഗ്രസ്സ് അടങ്ങുന്ന ഇൻഡി മുന്നണി ഇന്നലെ പാർലിമെന്റിൽ ഉന്നയിക്കാതിരുന്നത് ?
അവിശ്വാസ പ്രമേയം കൊടുത്ത ഇൻഡി മുന്നണി എന്തെ മണിപ്പൂരിലെ പ്രശനം ഒന്നും ഉരിയാടാതെ ഇരുന്നത് ?
കനിമൊഴി മുതലക്കണ്ണീർ ഒഴുക്കി പ്രസംഗിക്കുന്നത് കേട്ടു ! ചെങ്കോലും ചിലപ്പതികാരവും മഹാഭാരതത്തിലെ ദ്രൗപതിയും ദുശ്ശാസനും വസ്ത്രാക്ഷേപവും വികാരാധീതയായി അവതരിപ്പിച്ചത് നിർമ്മലാ സീതാരാമൻ എണ്ണിയെണ്ണി അതേനാണയത്തിൽ മഹാഭാരതത്തെയും, കർണ്ണകിയെയെയും ഉദ്ധരിച്ചു മറുപടികൊടുത്തപ്പോൾ കണ്ണുതള്ളി നാണംകെട്ടു സഭയിൽ നിന്നും ഇറങ്ങിപ്പോയില്ലേ ?
എന്തുകൊണ്ട് മോഡിയുടെ മറുപടി കേൾക്കാതെ ഇറങ്ങിപ്പോയത് ?
ഈ കാണുന്നതൊന്നുമല്ല മോഡിയുടെ തീരുമാനം മണിപ്പൂർ മാത്രമല്ല! കാശ്മീരും , നന്ദിഗ്രാമും ബംഗാളിലെ അനന്തമാർഗ് സന്യാസിമാരെ കൂട്ടക്കൊലചെയ്തതും , ദൽഹിയിലെ സിക്ക് കൂട്ടക്കൊലയും നന്ദിഗ്രാമും ഒക്കെ അന്വേഷണ വിധേയമാകും ….
ഉത്തർപ്രദേശിലും ഒരു വർഘീയ കലാപം നടന്നിരുന്നു , അന്വേഷണ കമ്മീഷൻ കണ്ടെത്തിയ കാരണം കണ്ടു കോൺഗ്രസ്സ് ഞെട്ടി . ആ റിപ്പോർട്ട് പൊടിതട്ടിയെടുത്തിട്ടു യോഗിജി ഉത്തർ പ്രദേശ് അസംബ്ലിയുടെ മേശപ്പുറത്തു വെച്ചിട്ടുണ്ട് .
ഇക്കണ്ടതൊന്നുമല്ല തിരഞ്ഞെടുപ്പടുക്കുന്നതോടുകൂടി ഉള്ളിക്കും, പഞ്ചസാരയ്ക്കും, അരിക്കും, തക്കാളിക്കും, ഗോതമ്പിനും ഒക്കെ കൃതൃമ ക്ഷമമുണ്ടാക്കി വിലക്കയറ്റം ഉണ്ടാക്കുമെന്നും ,
ബീഫും ഹിജാബും, ന്യൂനപക്ഷ ധം സനവും, പീഡനവും, വഖ്ഫ് ജിഹാദും ഒക്കെ വരുമെന്നുള്ള കണക്കുകൂട്ടലിൽ തന്നെയാ മോഡിജി..
അതൊക്കെ. മുൻകൂട്ടിക്കണ്ടുകൊണ്ട് തന്നെയാണ് ഐ. പി.സി. യും, സി ആർ. പി. സി. യും എടുത്തുകളഞ്ഞു
“ഭാരതീയ ന്യായ സംഹിത 2023”
“ഭാരതീയ നാഗരിക് സുരക്ഷാ സംഹിത 2023”
“ഭാരതീയ സാക്ഷ്യ ബിൽ 2023”
എന്നീ നിയമങ്ങൾ ഉണ്ടാകാൻ പോകുന്നത്. ഈ സുദിനത്തിലും അത് എന്താണെന്നു പോലും അറിയാതെ വെറുതേ വിമർശനവുമായി വൃന്ദാ കാരാട്ടിന്റെ മനസ്സിലിരിപ്പും നമ്മൾ ഇന്ന് കണ്ടു .
ഭാരതം സ്വതന്ദ്രമായതുമുതൽ ബാധിച്ച കശ്മീരിലെ കേൻസർ മഹാവ്യാധി ഒറ്റ കീമോതെറാപ്പികൊണ്ട് മോദിജി മാറ്റിയിട്ടുണ്ടെങ്കിൽ , മണിപ്പൂർ പ്രശ്നം തീർക്കാൻ മോഡിജിക്ക് 87 ദിവസമൊന്നും വേണ്ട. നിങ്ങളൊക്കെ ഒരു പിന്തുണയും നൽകേണ്ട! വായടച്ചു ഒരു എട്ടു മണിക്കൂർ ഇരുന്നാൽ മതി മോദിജി സുന്ദരമായി പരിഹരിക്കും അത് നിങ്ങൾക്കും അറിയാം … ഇനി നിങ്ങളുടെ പിന്തുണയില്ലെങ്കിലും മോദിജി മണിപ്പൂർ പ്രശ്നം പരിഹരിക്കും.
മണിപ്പൂർ കലാപം ഒരു വർഘീയ കലാപമാണെന്നു വരുത്തിത്തീർക്കാൻ ഭാരതത്തിലെ പ്രതിപക്ഷങ്ങൾ ശ്രമിക്കുമ്പോൾ അത് വർഘീയ കലാപമല്ല പ്രബലമായ രണ്ടു ഗോത്രങ്ങൾ തമ്മിലുള്ള വംശീയ പ്രശ്നങ്ങളാണെന്നു ബി ജെ പി യും ഭാരതത്തിലെ മിക്ക കൃസ്തീയ മേലദ്ധ്യക്ഷൻമ്മാരും വിലയിരുത്തുന്നു..
അവിടത്തെ നിലവിലെ അവസ്ഥയ്ക്ക് അതായതു കലാപങ്ങൾ? മെയ്തികളുടെ പിന്തുണയോടെ ഭരിക്കുന്ന വീരേന്ദ്ര സിംഗിന്റെ രാജിയുടെ നിലവിൽ വന്ന പ്രസിഡന്റ് ഭരണത്തോടെ ഒരു വിധം സമാദാനത്തോടെ കാര്യങ്ങൾ മുൻപോട്ടു പോകുന്നു.
എങ്കിലും കുഖികളും – മെയ്ത്തികളും തമ്മിലുള്ള അകലം ഇപ്പോഴും തുടരുന്നു. കാര്യമായ സുരക്ഷാ സംവിധാനങ്ങളില്ലാതെ മെയ്ത്തികൾക്കു ഹൈവേകളിലൂടെ യാത്ര ചെയ്യാനും, കുഖികൾക്കു ഇമ്ഫാലിലുള്ള വിമാനത്താവളത്തിലേക്ക് യാത്രചെയ്യാനും ബുദ്ദിമുട്ടുണ്ട്!
ഈ വംശീയ പ്രശ്നത്തിന് പരിഹാരം കണ്ടെത്താനാണ് മോഡി സർക്കാർ ശ്രമിക്കുന്നത് . ഏകപക്ഷീയമായ ഒരു നിലപാടിലേക്ക് പോയാൽ പ്രശ്നം കൂടുതൽ വഷളാകുമെന്നുള്ളതുകൊണ്ടാണ് സർക്കാർ ആദ്ദ്യം അവിടെ സമാദാനം സ്ഥാപിച്ചു ഒരു സമവായത്തിനു ശ്രമിക്കുന്നത് .
സ്വാതന്ദ്ര്യം ലഭിച്ചട്ടു മണിപ്പൂരിലടക്കം വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഒരു വികസനപ്രവർത്തനവും നടാത്തതും ഈ വംശീയ പ്രശ്നത്തിന് കാരണമായിട്ടുണ്ട് . അവിടെ ആദ്ദ്യം വികസനം അത് തൽക്കാലം പ്രഡിഡന്റ് ഭരണത്തിലൂടെ വരുത്തി അതൃത്തികൾ ഭദ്രമാക്കി നുഴഞ്ഞുകയറ്റം തടഞ്ഞു ;
ഈ അതൃത്തിയിലൂടെ മണിപ്പൂരികൾക്കും മ്യാന്മാറിലുള്ളവർക്കും 16 കിലോമീറ്റർവരേ യാത്രചെയത് താമസിക്കാനുള്ള ഇപ്പോഴത്തെ നിയമം രാജ്യസുരക്ഷയെ കരുതി നിർത്തലാക്കി.
അവിടെ വേലികെട്ടി സ്വതന്ത്ര യാത്രയ്ക്ക് തടസ്സമിടുന്നത്? കുഖികളുടെ അറിവോടുകൂടി ഉത്‌പാദിക്കപ്പെടുന്ന ലഹരി മ്യാന്മാർ അതൃത്തിവഴി കടത്തുന്നത് തടയാൻ ഭാരത സർക്കാർ വേലികെട്ടി തടയുന്നതാണ് അടിസ്ഥാന പ്രശ്നമെന്നറിയുന്നു.
ഇപ്പോഴത്തെ സമാദാനം കണ്ടു അവിടെ തിരഞ്ഞെടുപ്പ് നടത്തണമെന്ന് മിക്ക രാഷ്ട്രീയ പാർട്ടികൾക്കും ആഗ്രഹമുണ്ടെങ്കിലും ആ ആഗ്രഹത്തിന് കുറച്ചുകൂടി കാലതാമസമെടുക്കും. പ്രസിഡന്റ് ഭരണത്തിൽ അവിടെ അടിസ്ഥാന വികസന പ്രവർത്തനങ്ങൾ പൂർത്തീകരിച്ചു, രണ്ടുകൂട്ടരുടെയും ആശങ്കകൾ അകറ്റി വേണം അവിടെ തിരഞ്ഞെടുപ്പ് നടത്താൻ ?
തിരഞ്ഞെടുപ്പൊന്നുമല്ല മോഡിയുടെ മുൻപിൽ രാജ്യ സുരക്ഷ തന്നെ. സാക്ഷാൽ ശ്രീ വിവേകാനന്ദ മഹർഷി പറഞ്ഞത് തന്നെയാണ് മോഡിജിയും പറയുന്നത്
ഉത്തിഷ്ഠതാ ജാഗ്രതാ… പ്രാപ്യവരാന്‍ നിബോധതാ..
(എഴുന്നേല്‍ക്കൂ… ഉണര്‍ന്നിരിക്കൂ… ലക്ഷ്യപ്രാപ്തി വരെ യത്നിക്കൂ…)
വാൽക്കഷണം
ഒരു പഴഞ്ചോല്ലുണ്ടു സൂചികൊണ്ട് എടുക്കേണ്ടത് തൂമ്പ കൊണ്ട് എടുക്കുക ? കോൺഗ്രസ്സ് ഭരണകൂടം 70 കൊല്ലം വെച്ച് പുളിപ്പിച്ചതിനാൽ ഇപ്പോൾ അത് ജെ സി ബി കൊണ്ട് നീക്കം ചെയ്യേണ്ടിവരുന്നു …
മഠത്തിൽ ബാബു ജയപ്രകാശ് ✍️.… My Watsapp Cell No: 00919500716709
ജയ് ഹിന്ദ്….
