Time taken to read 3 minutes..
മിത്തായാലും കഥയായാലും എത്ര ചിന്തനീയമായ കാര്യങ്ങളാണ് രാമായണം അത് വായിക്കുന്നവരിലേക്കു, കേൾക്കുന്നവരിലേക്കു പകർന്നു തരുന്നത്?. അതിൽ നിന്നും ഉൾക്കൊള്ളുന്ന സാരാംശം ജാതി മത വിശ്യാസങ്ങൾക്കുമപ്പുറമല്ലേ? അതായതു എല്ലാ മനുഷ്യർക്കും സ്വീകരിക്കാൻ പറ്റുന്നത് …! അതല്ലേ അതിന്റെ അന്തസത്ത ഉൾക്കൊണ്ടു ഇപ്പോൾ മുസ്‌ലിം രാഷ്ഷ്ട്രങ്ങളും സ്വീകരിച്ചുവരുന്നത്?
രാമായണം എത്ര അർത്ഥവത്തോടെ തന്മയത്വത്തോടെ വിവരിച്ചു എഴുതിയിരിക്കുന്നു. എത്ര മനോഹരമായ വ്യാഖ്യാനം!
രാമായണത്തിന്റെ വ്യാഖ്യാനം വിശകലനം ചെയ്യുമ്പോൾ നമുക്ക് അത് ഒരു ജീവിത തത്വശാസ്ത്രം എന്ന നിലയിൽ…സ്വീകരിക്കാം.
അതുമനസ്സിലാക്കിത്തന്നെയാണ് മറ്റു മതസ്ഥരും, രാജ്യങ്ങളും അത് അവരുടെ ജീവിതത്തിൽ സ്വീകരിച്ചുവരുന്നത്.
‘ *രാ*’ എന്നാൽ *വെളിച്ചം*,
‘ *മാ*’ എന്നാൽ *എന്റെ ഉള്ളിൽ* അതായത് *എന്റെ ഹൃദയത്തിൽ*.
അതിനാൽ,
*രാമൻ* എന്നാൽ *എന്റെ ഉള്ളിലെ *വെളിച്ചം*…
ദശരഥനും കൗസല്യക്കും രാമൻ ജനിച്ചു…!
*ദശരഥൻ* എന്നാൽ
‘ *പത്തു രഥങ്ങൾ*…
പത്ത് രഥങ്ങൾ *പഞ്ചേന്ദ്രിയങ്ങളെ* *ജ്ഞാനേന്ദ്രിയയങ്ങളെ* പ്രതീകപ്പെടുത്തുന്നു.
& *അഞ്ച് കർമ്മഅവയവങ്ങൾ* കർമ്മേന്ദ്രിയം
*കൗസല്യ* എന്നാൽ
‘ *കഴിവ്*’…
*പത്തു രഥങ്ങളുടെ സമർത്ഥനായ സവാരിക്കാരന് രാമനെ പ്രസവിക്കാൻ കഴിയും*…
പത്തു രഥങ്ങൾ സമർത്ഥമായി ഉപയോഗിക്കുമ്പോൾ,
*തേജസ്സ്* ജനിക്കുന്നത്…!
*രാമൻ* ജനിച്ചത് *അയോധ്യയിലാണ്*.
*അയോധ്യ* എന്നാൽ ‘ *യുദ്ധം നടക്കാത്ത സ്ഥലം* ’…
നമ്മുടെ മനസ്സിൽ സംഘർഷം ഇല്ലാതിരിക്കുമ്പോൾ പോസറ്റിവ് ഊർജ്ജം ലഭിക്കും.
രാമായണം പണ്ടേ നടന്ന ഒരു കഥ മാത്രമല്ല.
അതിന് *ദാർശനിക*, *ആത്മീയ പ്രാധാന്യമുണ്ട്* ഒപ്പം
അതിൽ *ഒളിഞ്ഞു കിടക്കുന്ന ചില സത്യങ്ങളും ഉണ്ട്
സത്യത്തിൽ… രാമായണം നടക്കുന്നത് നമ്മുടെ സ്വന്തം ശരീരത്തിലാണ് എന്ന് സങ്കല്പിച്ചാൽ? മനസ്സിലാവും..
നമ്മുടെ ആത്മാവ് രാമനാണെന്നു സങ്കല്പിക്കുമ്പോൾ?നമ്മുടെ മനസ്സാണ് സീതാ ദേവി.
നമ്മുടെ *ശ്വാസം*
അല്ലെങ്കിൽ *ജീവൻ* ( *പ്രാണൻ) അതിനെയാണ് നമ്മൾ ഹനുമാനായി സങ്കൽപ്പിക്കുന്നത്!
നമ്മുടെ *അവബോധം* അതിനെയാണ് രാമായണത്തിലെ ലക്ഷ്മണ സങ്കല്പം!
അതോടൊപ്പം നമ്മുടെ *അഹം* എന്നുപറയുന്നത് രാവണനെയായി കരുതാം *…
അതായത് നമ്മുടെ മനസ്സാകുന്ന സീതയെ അഹമായി കരുതുന്ന രാവണൻ മോഷ്ടിച്ചു, ഇപ്പോൾ വിവദമാക്കുന്ന പുഷ്പ്പക വിമാനത്തിൽ എത്തി മാരീചന്റെ വേഷത്തിൽ സീതയെ അപഹരിച്ചു . അപ്പോൾ.
*ആത്മാവ്* (രാമൻ) *അശാന്തനാകുന്നു*… ഈ ചിന്ത ഉള്ളേടത്തോളം രാമന് അതായതു നമ്മുടെ ആത്മാവിന് സ്വസ്ഥതയുണ്ടാവില്ല!.
ഇത്തരം ചിന്തകൾ ആത്മാവിനെ അസ്വസ്ഥമാക്കുമ്പോൾ (രാമന്റെ *മനസ്സിലേക്ക്* (സീത) സ്വന്തമായി എത്താൻ കഴിയില്ല…എന്നാതിരിച്ചറിവ് രാമാനുണ്ടായി.
അതിനു *ബോധത്തിൽ* (ലക്ഷ്മണൻ) നിന്നുകൊണ്ട് *ശ്വാസത്തിന്റെ – പ്രാണന്റെ* (ഹനുമാൻ) സഹായം സ്വീകരിക്കണം.
*പ്രാണൻ* (ഹനുമാൻ), & *ബോധവൽക്കരണം* എന്നിവയുടെ സഹായത്തോടെ
*മനസ്സ്* (സീത) *ആത്മാവുമായി ബന്ധിപ്പിച്ചപ്പോൾ രാമന്റെ ഉള്ളിലുള്ള അഹം ബോധം *അഹം* (രാവണൻ) *മരിച്ചു/ അപ്രത്യക്ഷമായി*…
*യഥാർത്ഥത്തിൽ രാമായണം എല്ലാ കാലത്തും സംഭവിക്കുന്ന ഒരു ശാശ്വത പ്രതിഭാസമാണ്*…
ഇത്തരം കഥകളും ചിന്തകളും ഒക്കെത്തന്നെയാണ് ഇന്നലെയും ഇന്നുമായും നടന്നതും നടക്കുന്നതും ഇനി നാളെ നടക്കേണ്ടതും . നമ്മുടെ ഇതിഹാസങ്ങളായ രാമായണത്തിലും മഹാഭാരതത്തിലും പറഞ്ഞതിനപ്പുറമൊന്നും ഒരു ഗ്രന്ഥത്തിലും പറഞ്ഞിട്ടില്ല.
അഹം ബ്രഹ്മാസ്മി..
അഹം ബ്രഹ്മാസ്മി എന്ന ശ്ലോകത്തിനു പിന്നിലെ ചിന്താധാര എല്ലാ മനുഷ്യരും ഒന്നാണെന്ന് പ്രതിപാദിക്കുന്നു; സ്ഥൂലപ്രപഞ്ചമായ ബ്രഹ്മത്താൽ പരസ്പരബന്ധിതവും. അതിനാൽ, നാമെല്ലാവരും ഒന്നാണെങ്കിൽ, ആത്മാവിനെക്കുറിച്ചോ വ്യക്തിയെക്കുറിച്ചോ ആവശ്യമായ ഒരു സങ്കൽപ്പവുമില്ല: അഹം എന്നത് മനുഷ്യനിർമ്മിതമാണ്, അത് ശാശ്വതമായ ബ്രഹ്മത്തിന്റെ മഹത്വത്തിനായി ഉപേക്ഷിക്കണം. (കടപ്പാട്)
മഠത്തിൽ ബാബു ജയപ്രകാശ് ✍️. My Watsapp Cell No: 00919500716709

