Time Taken To Read 7 Minutes
ഒരു മതേതര രാജ്യത്ത്, ഒരു സംസ്ഥാനത്തിനും ഒരു പ്രത്യേക മതത്തെ നിയമപരമായി അനുകൂലിക്കാനോ വെറുക്കാനോ കഴിയില്ല. എന്നിരുന്നാലും, ഒരു രാജ്യത്ത് താമസിക്കുന്ന വ്യക്തികൾക്ക് അവർക്ക് ഇഷ്ടമുള്ള മതം പരപ്രേരണ കൂടാതെ പിന്തുടരാനും ആചരിക്കാനും സ്വാതന്ദ്ര്യം നൽകുന്നുമുണ്ട്.
സ്വദേശികളായാലും വിദേശികളായാലും ഏകദേശം 150 കോടിയോളം വരുന്ന ജനസംഘ്യയുള്ള നമ്മുടെ ഭാരതത്തെ വിശേഷിപ്പിക്കുന്നത് മതേതരത്വം എന്ന ലളിതമായ വാക്കുകൊണ്ടാണ്. അത് കൂടതൽ വിശകലനംചെയ്യുമ്പോൾ ആളുകൾക്ക് മനസ്സിലാവും അതുകൊണ്ടു ഉദ്ദേശിക്കുന്നത് ഇവിടെ ജീവിക്കുന്ന ആളുകൾക്ക് ഏത് മതവും പിന്തുടരാനോ – പിന്തുടരാതിരിക്കാനോ ഉള്ള അവകാശം പ്രദാനം ചെയ്യുന്നു എന്നത്. മതങ്ങളുടെ കാര്യങ്ങളിൽ നിഷ്പക്ഷത പാലിക്കാനുള്ള ഉത്തരവാദിത്തം ഭരണകൂടം നമുക്ക് നിയമം മൂലം അനുവദിച്ചതു തന്നിട്ടുണ്ട്.
ഏന്നിരുന്നാലും സാഹചര്യങ്ങളേ മുതലെടുത്തു സഹായവാഗ്ദാനങ്ങളും, പ്രലോഭങ്ങൾ നൽകിയും പ്രണയം നടിച്ചും, നിർബന്ധ മത പരിവർത്തനം നിയമ വിരുദ്ധവുമാണന്നറിഞ്ഞുകൊണ്ടു നടത്തിവരുന്നു. ആദ്ദ്യ കാലങ്ങളിൽ ഇത്തരം സംഭവങ്ങൾ ഒറ്റപ്പെട്ടതായി കണക്കാക്കി പലരും കണ്ടില്ലെന്നു നടിച്ചു . ഇത്തരം സംഭവങ്ങൾ ആവർത്തിച്ചു കണ്ടപ്പോൾ ഭൂരിപക്ഷ വിഭാഗങ്ങളിലെ ചിലർ മനസ്സിലാക്കി ന്യൂനപക്ഷ പരിരക്ഷണത്തിന്റെ മറവിൽ വോട്ടുബേങ്കായി മാറ്റി, മാറി – മാറിവരുന്ന രാഷ്ട്രീയക്കാരോട് ചേർന്ന് ഇത്തരം മത പരിവർത്തനം വ്യാപകമായി നടത്തുന്നുണ്ട് എന്നതും? ഈ നില തുടർന്നാൽ, സനാതന ധർമ്മത്തിൽ ഊന്നി ജീവിക്കുന്ന ഭൂരിപക്ഷം വരുന്ന ആളുകളുടെ ജീവിതപ്രക്രിയയുടെ അസ്തിത്വം തന്നെ ഇല്ലാതാവും എന്നത്തായിരിക്കുമോ അനന്തര ഫലം ?
ഇങ്ങനെ ചിന്തിക്കുവാൻ കാരണം തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുടെ തലപ്പത്തിരിക്കുന്ന ഭരണാധികാരികൾ തങ്ങളെടുത്ത പ്രതിജ്ഞക്കെതിരായ പ്രസ്താവനകൾ ഇറക്കുക.? 2045 ആകുമ്പോഴേക്കും ഭാരതം ഇസ്ലാമിക രാജ്യമക്കാമെന്നുള്ള പദ്ധതിയുമായി ഒളിഞ്ഞും തെളിഞ്ഞും പ്രവർത്തിക്കുക? ഒരു പ്രത്യേക മതവിഭാഗം താമസിക്കുന്നിടത്തു മറ്റു മതാചാരങ്ങളനുസരിച്ചുള്ള ചടങ്ങുകൾക്ക് വിലക്കുകൾ ഏർപ്പെടുത്തുക (അതായതു സാഹചര്യങ്ങളുടെ സന്ദർഭം മുതലെടുത്തും അതുവരെ ഭൂരിപക്ഷമായിരുന്നവരെ പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും അവരുടെ സ്ഥലങ്ങളിൽ കുടിയേറിയിട്ടാണ് ഇത്തരം കാര്യങ്ങൾ നടപ്പിലാക്കാൻ ശ്രമിക്കുന്നത്? ഇത്തരം അവകാശങ്ങൾ ഉന്നയിക്കുന്നവരോട് സുപ്രീം കോർട്ട് ഒരു മറുചോദ്ദ്യം ചോദിച്ചുരുന്നു അതിന്റെ പ്രസക്തിക്കു ഇന്ന് ഏറേ പ്രാധാന്യമില്ലേ? … ഇതിനു സുപ്രീംകോടതി ഇവർക്ക് താക്കീതും നൽകുന്നതും നമ്മൾ കണ്ടു.
ഇത്തരം സംഭവങ്ങൾ ആവർത്തിച്ചു കാണുമ്പോൾ ആരെങ്കിലും ഇതിനെ ചോദ്ദ്യം ചെയ്യുമ്പോൾ ഇവർ ഹിന്ദു മൗലീകവാദികളും , ആർ എസ എസ് കാരുമാവും , ന്യൂന പക്ഷ ദ്വമ്സകരുമാകും.. ഈ അവസ്ഥയാണ് പല സംസ്ഥാങ്ങളിലും നാം സ്ഥിരമായി കണ്ടുവരുന്നത്.
പിന്നെ എന്താണ് മതേതരത്വം? എങ്ങനെയാവണം മതേതരത്വം?
“സെക്കുലർ” എന്ന പദം മതത്തിൽ നിന്ന് “വേറിട്ട്” അല്ലെങ്കിൽ മതപരമായ അടിത്തറയില്ലാത്തതിനെ സൂചിപ്പിക്കുന്നു. മതേതരത്വം എന്ന പദത്തിന്റെ അർത്ഥം ജീവിതത്തിന്റെ രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക, സാംസ്കാരിക വശങ്ങളിൽ നിന്ന് മതത്തെ വേർതിരിക്കുന്നതാണ്. അതിനാൽ മതം തികച്ചും വ്യക്തിപരമായ കാര്യം മാത്രമാണ് ഒപ്പം എല്ലാ മതങ്ങൾക്കും പൂർണ സ്വാതന്ത്ര്യവും എല്ലാ മതങ്ങളോടും സഹിഷ്ണതയും ഉണ്ടാവണം. എല്ലാ മതവിശ്വാസികൾക്കും തുല്യ അവസരങ്ങൾ നൽകണം, മതത്തിന്റെ പേരിൽ വിവേചനവും പക്ഷപാതവും പാടില്ല എന്നാണ് മതേതരത്വം കൊണ്ടുള്ള ഉദ്ദേശമെങ്കിലും അങ്ങനെയാണോ കേരളത്തിൽ ?
ശബരിമല വിഷയത്തിലും ഗണപതി വിഷയത്തിലും , സരസ്വതിയെ നഗ്നമായി വരച്ചതിലും പോലെയാണോ തട്ടവും , പർദ്ദയും , ബീഫും വിഷയത്തിൽ… വന്നു വന്നു ഇവരുടെ വുശുദ്ധഗ്രന്ഥത്തിൽ പറഞ്ഞത് അങ്ങനെയല്ലേ അഭിപ്രായം പറയാൻ പറ്റാത്ത അവസ്ഥയല്ല ജോസഫ് മാസ്റ്റർക്കും നിപുർ ശർമ്മയ്ക്കും പവിത്രൻ തീക്കുനിക്കും ഉള്ള അനുഭവം ?
എല്ലാം വ്യക്തമാക്കി ഉദാഹരണം പറയാൻ ബുദ്ദിമുട്ടാണ്. കാരണം ന്യൂന പക്ഷ വിഭാഗങ്ങളെ വോട്ടുബേങ്കായി പരിഗണിച്ചു അനർഹമായി മതത്തിന്റെ പേരിൽ ആനുകൂല്യങ്ങൾ സംഘടിതമായി നേടുക മാത്രമല്ല സർവത്ര മേഖലയിലും ഹിന്ദുവിനോട് വിവേചനമുണ്ട് … ഇതുതിരിച്ചറിഞ്ഞു ചോദ്ദ്യംച്യ്താൽ മുമ്പ് പറഞ്ഞത് പോലെ ന്യൂന പക്ഷ വിരുദ്ധൻ! ആർ.എസ .എസ ആവും അല്ല ആക്കിക്കളയും…
മതേതരം … ആർത്ഥമറിഞ്ഞു എല്ലാവരും ഉൾക്കൊണ്ടാൽ മാത്രം അത് കേൾക്കാനും അനുഭവിക്കാനും സുന്ദരം എന്ന് വ്യക്തം..
എന്നാൽ കുറച്ചുകാലമായി … മതേതരത്തെ വികലമാക്കിക്കൊണ്ടുള്ള പ്രവർത്തങ്ങളല്ലേ നമുക്കിടയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നത് എന്ന് ആരെങ്കിലും സംശശയിച്ചാൽ അത് ശരിയാണ് എന്ന് സമ്മതിച്ചു കൊടുക്കേണ്ടവരും. പ്രത്യക്ഷത്തിൽ കേരളത്തിൽ ഈ നിലപാട് അതിന്റെ എല്ലാ സീമകളും ലംഘിച്ചു നിൽക്കുകയാണ്. ഇത് തിരിച്ചറിഞ്ഞു നിഷ്പ്പക്ഷമായി ചോദ്ദ്യം ചെയ്‌താൽ ചൂണ്ടിക്കാണിച്ചാൽ അവരെ സംഘിയാക്കി ആർ എസ എസ കാരനാക്കി ഒറ്റപ്പെടുത്തുന്ന പ്രവണത ഏറിവരുന്നുണ്ട്.
നമ്മുടെ ഭാരതത്തിലെ പല ആചാരങ്ങളും ജീവിതരീതികളും പ്രയോഗങ്ങളും സമ്പ്രദായങ്ങളും നമ്മുടെ പുരാണങ്ങളിലൂന്നിയുള്ളതു തന്നെയല്ലേ ? അതു ഏതെങ്കിലും സന്ദർഭത്തിൽ ഏതെങ്കിലും ഹിന്ദു നേതാവോ സന്ന്യാസിയോ പറഞ്ഞാൽ അത് വിവാദമാക്കി ഇല്ലാതാക്കും .
ഏറ്റവും ഒടുവിലത്തേത് വാലന്റയിൻസ് ദിനത്തിൽ പശുവിനെ ആലിംഗനം ചെയ്യുന്നതിന്റെ ആരോഗ്ഗ്യ പരമായ ഗുണത്തെ പറ്റി പറഞ്ഞപ്പോൾ അതും വിവാദമായില്ലേ ? ഗണപതിയെ പറ്റി പറഞ്ഞപ്പോൾ അതും വിവാദമായില്ലേ ?
രണ്ടു മൂന്നു ദിവസം മുൻപ്കണ്ട ഒരു പോസ്റ്ററിനെ ആധാരമാക്കി എഴുതട്ടെ . ഒരു പക്ഷെ നിങ്ങൾപലരും ഈ പോസ്റ്റർ മെസേജ് കണ്ടിട്ടുണ്ടാവും.
കടുവയെ സംരക്ഷിക്കുക എന്നുപറഞ്ഞാൽ വന്ന്യജീവി സംരക്ഷകൻ, സാമൂഹ്യപ്രവർത്തകൻ ആവും . ഇതേ വ്യക്തികൾ പട്ടികളെ സംരക്ഷിക്കാൻ പറഞ്ഞാൽ ഇവർ മൃഗസ്നേഹിയാവും. ഈ രണ്ടു മൃഗങ്ങളെക്കാൾ കൂടുതൽ പ്രയോജനം ലഭിക്കുന്ന പശുവിനെ സംരക്ഷിക്കണം എന്നുപറഞ്ഞാൽ അവർ ഹിന്ദു മൗലീകവാദിയാവും ആർ. എസ. എസ കാരനാവും… എന്തുകൊണ്ട് ?
പട്ടിയെ കൊന്നാൽ ഉപദ്രവിച്ചാൽ കുറ്റം , കാട്ടുമൃഗങ്ങളെ ഉപദ്രവിച്ചാൽ കൊന്നാൽ കുറ്റം . മനുഷ്യരാശിക്ക് ഏറേ ഉപകാരപ്രദമായ പശുവിനെ കൊന്നാലും പീഡിപ്പിച്ചാലും ഒരു നിയമലംഘനവും ഇല്ല . ഇത് ചൂണ്ടിക്കാണിച്ചു എതിർത്താൽ അവരൊക്കെ ഹിന്ദു സംഘി ആവും , ജനാധിപത്യരാഷ്ട്രത്തിലെ ആഹാര സ്വാതന്ദ്ര്യം ഹനികനപ്പെട്ടതായി വിലയിരുത്തും.
തിരുമാന്താം കുന്നു ക്ഷേത്രത്തിലെ പൂരക്കമ്മിറ്റിയിൽ മുസ്‌ലിം അംഗങ്ങളെ കാണാം, ഹജ്ജ് കമ്മിറ്റിയിൽ ഒരു ഹിന്ദുവിനും അംഗമാവാൻ പറ്റില്ല . മുസ്‌ലിം മത സ്ഥാപനങ്ങളിൽ മതപഠനമാവാം ഹിന്തുക്കൾക്കു പാടില്ല ! ബക്രീദ്‌ന് ആടിനെ ബലി കഴിക്കാം , ഹിന്ദുവിന് പാടില്ല മുസ്‌ലിം മതസ്ഥാപനങ്ങൾക്കു ഒരു നിയന്ത്രണവും ഇല്ല മറിച്ചു ഹിന്ദുക്കളുടേതിന് ദേവസ്വമ് നിയന്ത്രണം ഇത് എന്തുതരം മതേതരത്വം? ഇതല്ലേ ഇന്ത്യയിലെ മതേതരത്വം.
ഈ അവസ്ഥ മാറണമെങ്കിൽ ഇവിടെ ഏകീകൃത സിവിൽ കോഡ് നടപ്പിൽ വരുത്തണം. ഈ നിയമം പ്രാബല്യത്തിൽ വരുമ്പോൾ എല്ലാത്തിനും പരിഹാരമാവും. അതിനാവട്ടെ നമ്മുടെ ഇനിയുള്ള ശ്രമം ….
ഈ വിഷയം ഇങ്ങനെ മുമ്പ് പറഞ്ഞതുപോലെ ലളിതമായി പറഞ്ഞു അവസാനിപ്പിക്കട്ടെ …
ഏകീകൃത സിവിൽ കോഡ് 150 കോടിയോളം വരുന്ന ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താൻ ഈനിയമം നമ്മുടെ ഭാരതത്തിൽ നടപ്പാക്കും എന്ന വിശ്വാസത്തിൽ .. കാരണം അഫ്ഘാനിസ്ഥാന്റെയും പാക്കിസ്ഥാന്റെയും ശ്രീലങ്കയുടെയും ബംഗ്ളാദേശിന്റെയും ഒക്കെ അവസ്ഥ നമുക്ക് മുമ്പിലുണ്ട് ..
അവർക്കു ചേക്കേറാൻ ലോകത്തെ ഏറ്റവും വലിയ രാജ്യമായി നമ്മളുണ്ട് . ഈ നിയമം എത്രയുംവേഗം നടപ്പിൽ വരുത്തിയില്ലെങ്കിൽ ഈജിപ്റ്റന്റെ , സിറിയയുടെ , ലെബനോണിന്റെ പാകിസ്ഥാന്റെ അവസ്ഥയായിരിക്കും നമുക്കും .
നമുക്ക് ഓടി അഭയം പ്രാപിക്കാൻ എല്ലാം ശത്രുരാജ്യങ്ങൾ മാത്രം …
കൊണ്ടുപോകാൻ ഒന്നുമില്ലാത്ത ഈ ലോകത്തു കൊടുത്തുപോകാം അന്ന്യോന്ന്യം സ്നേഹവും സൗഹൃദവും …
ജെയ് ഹിന്ദ് …ജെയ് ഭാരത് ..
മഠത്തിൽ ബാബുജയപ്രകാശ്……… ✍️ My Whatsapp contact No 9500716709

