ശിവ്രാരാത്രി മാഹാത്മ്യവും അഗസ്തീശ്വര ശിവൻകോവിൽ വിശേഷവും

Time taken to read 3 minutes..

First look of Shri Sarveshvar Mahadev after completion of Gold Plating at Sursagar Lake. Vadodara, Gujarat, World’s first Gold plated Diety of Lord Bholenath, to be unveiled on This auspicious day of Maha Shivarathri.. 17.5 Kg Gold used at a cost of approx Rs 12 Crores… Shared Information.

ദുർവ്വാസാവ് മഹർഷിക്ക്  ഒരിക്കൽ ദേവലോകത്തു വെച്ച് വിദ്ധ്യാധര സ്ത്രീകൾ ഒരു പാ‍രിജാതമാല സമർപ്പിച്ചു. സന്യാസിയായ തനിക്ക് ദിവ്യഹാരത്തിന്റെ ആവശ്യമില്ലാത്തതിനാൽ അദ്ദേഹം മാല ഐരാവതത്തിന്റെ പുറത്തേറി വരുന്ന  ദേവേന്ദ്രനു സ്നേഹപൂർവ്വം ഉപഹാരമായി നൽകി. ദേവേന്ദ്രൻ പാരിജാത പുഷ്പ്പമാല കിട്ടിയ സന്തോഷത്തിൽ അതു തലയിൽ ചൂടാനായി മാല ഐരാവതത്തിന്റെ തലയിൽ വെച്ച്, തന്റെ മുടി ഒതുക്കി കെട്ടാൻ തുടങ്ങി. ഇതിനിടയിൽ പൂവിന്റെ മാസ്മരീകത സുഗന്ധം ചുറ്റുമുള്ള വണ്ടുകളെ ആകർഷിക്കാൻ തുടങ്ങി. പൂവിന്റെ വാസനയുടെ ഉറവിടം തേടി ധാരാളം വണ്ടുകൾ പാറിവന്നു, ഐരാവതത്തിനു ചുറ്റും പറക്കാൻ തുടങ്ങി. വണ്ടുകളുടെ ശല്യം കൂടിവന്നപ്പോൾ ഐരാവതം, തന്റെ തുമ്പിക്കൈ കൊണ്ട്, പൂമാലയെടുത്ത് നിലത്തിട്ട്  കാലുകൾ കൊണ്ട് ചവുട്ടി ചതച്ചുകളഞ്ഞു. ഇതു കണ്ട് കോപിഷ്ഠനായ ദുർവ്വാസാവ് ദേവേന്ദ്രൻ ഉൾപ്പെടെ എല്ലാ ദേവന്മാരെയും ശപിച്ചു. …. ജരാനര ബാധിക്കട്ടെ എന്ന്.! ദേവന്മാർ സത്യാവസ്ഥ ദുർവ്വാസാവ് മഹർഷിയെ ബോധിപ്പിച്ചപ്പോൾ ശാപമോക്ഷത്തിനായി  പാലാഴി കടഞ്ഞു അമൃത് കഴിച്ചാൽ ശാപമോക്ഷം കിട്ടുമെന്നും ഉപദേശിച്ചു.

അതുപ്രകാരം ത്രിമൂർത്തികളുടെ അനുഗ്രഹാശിസ്സുകളോടെ  ദേവന്മാർ അസുരന്മാരെയും പാലാഴി മഥനത്തിനു ക്ഷണിച്ചു. (ദേവന്മാർക്ക് തനിച്ചു സാധിക്കാഞ്ഞതിനാലാവാം അസുര സഹായം ആവശ്യപ്പെട്ടത്). കടക്കോലായി മന്ദര പർവ്വതത്തേയും, കയറായി  വാസുകി  എന്ന നാഗശ്രേഷ്ഠനേയും നിശ്ചയിച്ചു. വാസുകിയുടെ തലഭാഗം അസുരന്മാരും, വാൽഭാഗം ദേവന്മാരും പിടിച്ചു വലിച്ചു കൊണ്ട് പാലാഴി കടയാൻ തുടങ്ങി. കടയലിന്റെ ശക്തിയിൽ മന്ദരപർവ്വതം തഴ്ന്നുപോയി. താഴ്ന്നുപോയ പർവ്വതത്തെ ഉയർത്താൻ വിഷ്ണു തന്റെ രണ്ടാമത്തെ അവതാരമായ കൂർമ്മം ആയി അവതരിച്ചു മന്ദര പർവ്വതത്തെ യഥാസ്ഥാനത്തേക്ക് ഉയർത്തി കൊണ്ടുവന്നു. വീണ്ടും പാലാഴിമഥനം തുടർന്നു.

കുറച്ചു നേരത്തെ പാലാഴി കടയലിൽ വാസുകി സർപ്പശ്രേഷ്ട്ടന്, അസ്സ്വാരസ്സ്യം വന്നു ഛർദ്ദിക്കുകയും, കാളകൂടം എന്ന മാരകവിഷം പുറത്തുവരികയും ചെയ്തു. ലോകനാശകാരകമായ ആ വിഷം നിലത്തുവീണാൽ സർവ്വനാശം  സംഭവിക്കുമെന്നറിയാവുന്ന പരമശിവൻ തന്റെ കയ്യിൽ സ്വീകരിച്ചു പാനം ചെയ്തു..

വിഷം അകത്തു പോകാതിരിക്കാൻ പാർവതി ശിവന്റെ കഴുത്തും പുറത്തേക്കു പോകാതിരിക്കാൻ വിഷ്ണു വായയും അടച്ചുപിടിച്ചു. മറ്റു ദേവന്മാർ പരമശിവനു വേണ്ടി പ്രാർത്ഥിച്ചു. അങ്ങനെ വിഷം പരമശിവന്റെ കണ്ഠത്തിൽ അടിഞ്ഞുകൂടി നീലനിറമായി. അതിലൂടെയാണ് ശിവന് നീലകണ്ഠൻ എന്ന പേര് ലഭിക്കുകയും ചെയ്തത് എന്നാണ് പറയപ്പെടുന്നത്. ഈ ദിവസമാണ് ശിവരാത്രിയായി  ആചരിക്കുന്നത്…

ഇന്നലെ മഹാശിവരാത്രി… ഈ വർഷത്തെ ശിവരാത്രിക്ക് ചില പ്രത്യേകതകൾ ഉണ്ട് . നൂറു വർഷത്തിലൊരിക്കൽ ആഘോഷിക്കുന്ന ശിവരാത്രി . അതുകൊണ്ടു തന്നെ ചെന്നൈ അഗസ്തീശ്വരാ ശിവൻകോവിലിൽ ദർശനം നടത്താൻ തീരുമാനിച്ചു . നുങ്കമ്പാക്കം നോർത്തമഠ സ്ട്രീറ്റിൽ സ്ഥിചെയ്യുന്ന ഈ പുരാതന ശിവക്ഷേത്രം അഗസ്ത്യ മുനികളാൽ സ്ഥാപിക്കപ്പെട്ടു എന്ന് ഒരൈതീഹ്യം.

ഞാൻ താമസിക്കുന്ന അപ്പാർട്ട്മെന്റിൽ നിന്നും ഒരുവിളിപ്പാടകലെ സ്ഥിചെയ്യുന്നതിനാൽ പലപ്പോഴും അവിടെപ്പോയി തൊഴുതിട്ടുണ്ട്. ഇന്നലെ പ്രദോഷവും പ്രത്യേകതയും മഹാശിവരാത്രിയും ഒക്കെ ആയതിനാൽ പതിനായിരക്കണക്കിനാണ് ജനങ്ങൾ എത്തിപ്പെടുന്ന ക്ഷേത്രം!

ദർശനം നടത്തുന്നതിനുവേണ്ടി, ക്ഷമയോടെ മഹാദേവനെ! കൈലാസ നാഥനെ! നടരാജനെ! ഭോലേനാഥനെ! ഒരുനോക്കു കൺകുളിർക്കെ കാണുവാൻ ദീർഘമുള്ള ക്യു പ്രകടമായി കാണാനുണ്ട്.

അഭിഷേകം ചെയ്യാൻ ഒരു ടിക്കറ്റ് ലഭിച്ചതുകൊണ്ടോ , ശിവഭഗവാന്റെ കടാക്ഷമോ ഏറ്റവും മുൻപിലായി ഇരുന്നു അഭിഷേക ചടങ്ങുകൾ പൂർണ്ണമായും ഓരോന്നായി കൺകുളുർക്കെ കണ്ടു ആസ്വദിച്ച് .. നമ്മളെപ്പോലെ സാദാരണക്കാരിൽ സാധാരണക്കാരായവർക്കു വളരെ ദുർല്ലഭമായി ലഭിക്കുന്ന അവസരം. അഭിഷേകം കഴിഞ്ഞു ദേവീഭാവനയിൽ അലങ്കരിച്ച ശിവലിംഗം കണ്ടു സായൂജ്യമടഞ്ഞു .. ഇനിയൽപ്പം ക്ഷേത്രവിശേഷമാവാം…

ഇന്നലെ ഈ ക്ഷേത്രത്തിൽ നാലു അഭിഷേകങ്ങളാണ് നട്ത്തിയത് . രാത്രി ഒൻപതു മണിക്കും , പതിനൊന്നുമണിക്കും പുലർച്ചെ ഒരുമണിക്കും ഒടുവിൽ പുലർച്ചെ മൂന്നുമണിക്കും . ഒന്പതുമണിക്കുള്ള അഭിഷേകം ബ്രമ്മാവ് , പതിനൊന്നുമണിക്കുള്ളത് മഹാവിഷ്ണു ഒരുമണിക്കുള്ളത് പാർവതീദേവി മൂന്നുമണിക്കുള്ളത് മറ്റു ദേവീദേവൻമ്മാർക്കും ഋഷികൾക്കും നടത്തിയത് എന്ന് സങ്കല്പിച്ചുവരുന്നു.

ഇതിൽ ഒരുമണിക്കുള്ള അഭിഷേകം നടത്തുമ്പോൾ എവിടെയായാലും ആകാശത്തിനു കീഴിലിരുന്നു ഭഗവാനെ ധ്യാനിച്ച് ഇരുന്നാൽ ശിവചൈതന്ന്യം നേരിട്ട് ശാരീരീരത്തിലേക്കു ആവാഹിക്കുവാൻ സാദിക്കും എന്നറിയുന്നു . ശംഭോ മഹാദേവാ ..

ഓം ത്രയംബകം യജാമഹേ സുഗന്ധിം പുഷ്ടിവർദ്ധനം
ഉർവ്വാരുകമിവ ബന്ധനാൻ-മൃത്യോർമുക്ഷീയ മാമൃതാത്

മന്ത്രത്തിന്റെ അർത്ഥം

സുഗന്ധപൂരിതനും സർവ്വതിനെയും പരിപോഷിപ്പിക്കുന്നവനുമായ മുക്കണ്ണനെ ഞങ്ങൾ ആരാധിക്കുന്നു.
തണ്ടിന്റെ ബന്ധനത്തിൽ നിന്നും ഫലമടർന്നു വീഴുന്നതു പോലെ,
മൃത്യുവിൽ നിന്ന്, മർത്യത്വത്തിൽ നിന്ന് നാം മുക്തി നേടട്ടെ.

തമിഴ്‌നാട് സംസ്ഥാനത്തിലെ  ചെന്നൈ നഗരത്തിലുള്ള പ്രമുഖ പ്രദേശങ്ങളിലൊന്നാണ് നുങ്കമ്പാക്കം.   ഈ പ്രദേശത്തുള്ള വള്ളുവർ കോട്ടം ഹൈ റോഡിലൂടെ നടന്നു നോർത്ത് മട സ്ട്രീറ്റിൽ ഒരു പുരാതന ഹിന്ദു ക്ഷേത്രം ഉണ്ടെന്ന് ആർക്കെങ്കിലും സങ്കൽപ്പിക്കാൻ കഴിയുമോ? നുങ്കമ്പാക്കത്ത് ഒട്ടേറെ ക്ഷേത്രങ്ങളുണ്ട് അതിൽ പ്രധാനപ്പെട്ടതാണ് – അഗസ്തീശ്വര ക്ഷേത്രവും പ്രസന്ന വെങ്കിടേശ പെരുമാൾ ക്ഷേത്രവും.

നുങ്കമ്പാക്കം ക്ഷേത്രത്തിലെ ശിവന്റെ പേരാണ് അഗസ്തീശ്വരൻ.  ഐതിഹ്യമനുസരിച്ച്, വൈഷ്ണവനായ (വിഷ്ണുവിനെ ആരാധിക്കുന്ന) ബൂമ രാജൻ എന്നൊരു രാജകുമാരൻ ഉണ്ടായിരുന്നു. 

“അദ്ദേഹത്തിന് മാരകമായ അസുഖം” ബാദിച്ചു കിടപ്പിലാവുകയും. ഒരുരാത്രി.  അദ്ദേഹത്തിന്റെ സ്വപ്നത്തിൽ മഹാവിഷ്ണു പ്രത്യക്ഷപ്പെട്ട് രോഗത്തിൽ നിന്ന് മുക്തി നേടാൻ ഈ സ്ഥലത്ത് ശിവനെ ആരാധിക്കാൻ ആവശ്യപ്പെട്ടു.  സ്വപ്നദർശനത്തിൽ നിർദ്ദേശിച്ചത് പോലെ തന്നെ ക്ഷേത്രം പണി പൂർത്തീകരിച്ചു കഴിഞ്ഞപ്പോൾ രോഗത്തിൽ നിന്ന് മുക്തി നേടി. 

അതിനാൽ പരമശിവന് ‘അഗത്ത് ഈശ്വരൻ’ എന്ന പേര് ലഭിച്ചു. പിന്നീട് അത് ‘അഗസ്തീശ്വരൻ’ ആയി.  സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ട അരുളിചെയ്ത വിഷ്ണു ഭഗാവാനും ഒരു ക്ഷേത്രം സമീപത്തു സ്ഥിചെയ്യുന്നുണ്ട് . ഈ അടുത്തായിരുന്നു അതിന്റെ രാജഗോപുര പ്രവർത്തി പൂർത്തീകരിച്ചു കുംഭാഭിഷേകം കഴിഞ്ഞത്. പ്രസന്നവെങ്കിടേശ പെരുമാൾ ക്ഷേത്രം എന്ന പേരിൽ ഈ ക്ഷത്രം അറിയപ്പെടുന്നു.

ഐതിഹ്യത്തിന്റെ മറ്റൊരു പതിപ്പ് അനുസരിച്ച്, അഗസ്ത്യമുനി സ്ഥാപിച്ച നിരവധി ശിവലിംഗങ്ങളിൽ ഒന്നാണിത് എന്നും വ്യാപകമായി വിശ്വസിച്ചുവരുന്നു. അതിനു സാക്ഷ്യപ്പെടുത്താൻ വിദം സമീപത്തു അഗസ്ത്യമുനി തന്റെ ഭാര്യ ലോപാമുദ്രയോടൊപ്പം കാണപ്പെടുന്ന മറ്റൊരു ക്ഷേത്രവും സ്ഥിതിചെയ്യുന്നു.

നുങ്കമ്പാക്കം അഗസ്തീശ്വര ക്ഷേത്രത്തിനു മുൻപിലായി വലിയ ഒരു കുളമുണ്ട്.  ഗണപതി, മുരുകൻ, നാഗങ്ങൾ എന്നിവയുടെ വിഗ്രഹങ്ങൾ കുളത്തിനു സമീപം കാണാം.

കിഴക്കോട്ട് ദർശനമുള്ള ക്ഷേത്രത്തിൽ ഒരു രാജഗോപുരം (ഗോപുരം) ഉണ്ട്. 

ശ്രീകോവിലിൽ ശിവലിംഗ രൂപത്തിലാണ് അഗസ്തീശ്വരൻ കാണപ്പെടുന്നത്.  ക്ഷേത്രത്തിലെ ദേവി അഖിലാണ്ടേശ്വരി തെക്ക് ദർശനമുള്ള ഒരു പ്രത്യേക ശ്രീകോവിലിൽ കാണപ്പെടുന്നു.  തിരുവാണിക്ക് ശേഷം അഖിലാണ്ഡേശ്വരി ഈ ക്ഷേത്രത്തിൽ മാത്രമേ ഉള്ളൂ എന്ന് പറയപ്പെടുന്നു.  പതിവുപോലെ, നന്ദിയും കൊടിമരവും പ്രധാന ശ്രീകോവിലിന്റെ ദിശയ്ക്ക് അഭിമുഖമായി സ്ഥിതി ചെയ്യുന്നു.

അഗസ്തീശ്വരന്റെ ശ്രീകോവിലിന് ചുറ്റുമുള്ള മതിലിൽ ഗണപതി, ദക്ഷിണാമൂർത്തി, വിഷ്ണു, ബ്രഹ്മാവ്, ദുർഗ്ഗ എന്നിവരുടെ പ്രത്യേക വിഗ്രഹങ്ങളുണ്ട്.  അതുപോലെ, അഖിലാണ്ടേശ്വരിയുടെ ശ്രീകോവിലിനു ചുറ്റുമുള്ള ഭിത്തിയിൽ ഇച്ഛാശക്തി, ക്രിയാ ശക്തി, ജ്ഞാനശക്തി എന്നിവയുടെ പ്രത്യേക പ്രതിമകൾ സ്ഥാപിച്ചതുകാണാം.

ക്ഷേത്രത്തിനകത്തു വലംവെക്കുമ്പോൾ ശിവകാമി, സോമസ്‌കന്ദ, നാൽവർ, ചണ്ഡികേശ്വര, സന്ദാന കുരവർ എന്നിവരോടുകൂടിയ നടരാജന്റെ ഉപക്ഷേത്രങ്ങളുണ്ട്. 

പുറത്തു വലംവെക്കുമ്പോൾ ഗണപതി, വല്ലി സുബ്രമണ്യൻ, സഹിതമുള്ള ഷൺമുഖൻ, ദുർഗ്ഗ-ലക്ഷ്മി-സരസ്വതി, വിശ്വനാഥർ-വിശാലാക്ഷി-അന്നപൂർണി, ഭൈരവൻ എന്നീ പ്രതിഷ്ഠകളുണ്ട്. 

നന്ദി തന്റെ ഭാര്യയായ സുരസയ്‌ക്കൊപ്പം ഒരു പ്രത്യേക ശ്രീകോവിലിൽ കാണപ്പെടുന്നു, അത് അതുല്യമാണ്. ! ഇതു വളരെ അപൂർവ്വമായി കണ്ടുവരുന്ന വസ്തുതയാണ്. വടക്കു കിഴക്കായി പ്രത്യേകം നവഗ്രഹ പ്രതിഷ്ടയും സ്ഥിതിചെയ്യുന്നു.  സൂര്യനെയും ചന്ദ്രനെയും വെവ്വേറെ ആരാധനാലയങ്ങളിൽ കാണാം. 

ഇത്രയുമാണ് ഞാൻ മനസ്സിലാക്കിയ ആഗമനവിധിപ്രകാരം പണികഴിപ്പിച്ച ഈ പുണ്ണ്യ പുരാതന ക്ഷേത്രത്തെപ്പറ്റി നിങ്ങളോടായി പങ്കുവെക്കാനുള്ളത് .. മറ്റൊരു ശിവക്ഷേത്രമായ. കാപാലീശ്വര ക്ഷേത്ര വിശേഷവുമായി വീണ്ടും വരാം ..

മഠത്തിൽ  ബാബു ജയപ്രകാശ് ✍️
My Watsap Cell No : 00919500716709

ഈ വർഷവും അഗസ്തീശ്വര സന്നിധിയിൽ പോയിരുന്നു. ക്ഷേത്രത്തിൽ പുനരുദ്ധാരണം നടക്കുന്നതിനാൽ കപാലീശ്വര ക്ഷേത്ര സന്നിധിയിൽ ആയിരുന്നു പ്രാർത്ഥന … ശംഭോ മഹാദേവാ

1 Comment

  1. Regive's avatar Regive says:

    Très bien

    Like

Leave a Comment