വേലന്റെൻസ് ഡേയിലെ ഓർമ്മ പെടുത്തലുകളും, കഥകളും, കവിതകളും
ഓർത്തു കൊണ്ട് പ്രണയകഥ
ലോകം മുഴുവൻ കൊണ്ടാടുന്ന ദിനം . നല്ലതുതന്നെ…
ഇതൊക്കെ കണ്ടപ്പോൾ…
ഒര് വേള അറിയാതെ ചിന്തിച്ചുപോയി… നമ്മൊളൊക്കെ അൽഷിമേഴ്‌സ് ബാദിച്ച തലച്ചോറുമായാണോ ജീവിക്കുന്നതെന്ന്…
പഴയതൊക്കെ ഓർത്തെടുക്കാൻ ബുദ്ധിമുട്ടൊട്ടും തന്നെയില്ല
എന്നത് തന്നെ ഉത്തമ ലക്ഷണം …
ക്ഷിപ്ര നിമിഷത്തിൽ 40 കുടുംബങ്ങളെ മൂകമാക്കി, അവരുടെ- സ്വപ്നങ്ങളെ ഒരുപിടി ചാരമാക്കിയ ദയനീയ സംഭവം…
പുൽവാമയെ പറ്റി ഓർമ്മിപ്പിക്കാൻ ആർക്കും നേരമില്ല!
ഓർക്കേണ്ടതാണെങ്കിലും; മറന്നതല്ലെന്നറിയാം… ഓർക്കണ മായിരുന്നു നമ്മൾ ഭാരതീയരെങ്കിലും അവർ വിഷ്ണു പാദസ്ഥരായ കഥ… എനിക്കു വേണ്ടിയാണ് , നിങ്ങൾക്ക് വേണ്ടിയാണു സർവോപരി ഭാരതാംബയ്ക്കു വേണ്ടിയാണെന്ന സത്യം… ഓർക്കാം നമുക്കവരെ യോർക്കാം…
പ്രണാമം എന്നുചോല്ലി നമുക്ക് അവരെ യോർക്കാം ഒരു നിമിഷം ഈ ദിനത്തിലെങ്കിലും ….
അകാലത്തിൽ പുൽവാമ സംഭവത്തോടെ വിഷ്ണുപാദം പൂകിയ ധീര ജവാൻമാരെ നമുക്ക് ആദരിക്കാം: അവരുടെ ത്യാഗത്തിന് ആദരാഞ്ജലികൾ സമർപ്പിച്ചുകൊണ്ടു നമുക്ക് പ്രണാമം അർപ്പിക്കാം
2019 ഫെബ്രുവരി 14 ന്, ഭാരതം ഞെട്ടിയുണർന്നത് അതിന്റെ ചരിത്രത്തിലെ ഏറ്റവും ദാരുണവും ഹൃദയഭേദകവുമായ ആക്രമണങ്ങളിലൊന്നിന് സാക്ഷ്യം വഹിച്ചു കൊണ്ടായിരുന്നു.
പുൽവാമ ഭീകരാക്രമണം. ഒരു ഭീരുത്വം നിറഞ്ഞ അക്രമം 40 സി.ആർ.പി.എഫ് ജവാൻമാരുടെ ജീവൻ അപഹരിച്ചു, ഒരു രാജ്യത്തെ മുഴുവൻ ദേശസ്നേഹികളെയും ദുഃഖത്തിലാഴ്ത്തി.
ഒന്ന് നാമോർക്കാതെ പോവരുത് ഈ രക്തസാക്ഷ്യം വഹിച്ച ധീരഹൃദയർ വെറും സൈനികരല്ല; അവർ മക്കളും സഹോദരന്മാരും ഭർത്താക്കന്മാരും പിതാക്കന്മാരും സ്നേഹിതരും ആയിരുന്നു –
എന്ത് വിലകൊടുത്തും രാജ്യത്തെ സംരക്ഷിക്കുക എന്നതാണ് തങ്ങളുടെ കടമയെന്ന് അറിഞ്ഞുകൊണ്ട് അഭിമാനത്തോടെ യൂണിഫോം ധരിച്ച ധീരൻമ്മാർ. അപകടത്തെ നേരിടുമ്പോൾ നിർഭയരായി, ത്യാഗത്തിന്റെയും ദേശസ്‌നേഹത്തിന്റെയും ആത്മാവ് ഉൾക്കൊള്ളുന്ന മുൻനിരയിൽ അവർ നിലകൊണ്ടതുകൊണ്ടായിരുന്നു.
അവരുടെ നഷ്ടം നികത്താനാവാത്തതാണ്, അവരുടെ അഭാവം കുടുംബത്തിന്റെയും രാജ്യത്തിന്റെയും ഹൃദയങ്ങളിൽ ആഴത്തിൽ മുറിവേൽപ്പിച്ചിട്ടുണ്ട്.
പക്ഷേ അവരുടെ ത്യാഗം വെറുതെയായില്ല. അത് ഒരു പുതുക്കിയ ഐക്യബോധം, ഭീകരതയ്ക്ക് മുന്നിൽ തലകുനിക്കാൻ വിസമ്മതിക്കുന്ന ഒരു കൂട്ടായ മനസ്സിനെ ജ്വലിപ്പിച്ചു നിർത്തി സ്വാതന്ത്ര്യവും സുരക്ഷയും നിലനിർത്താൻ ഇവരുടെ രാക്തസാക്ഷിത്വം കൊണ്ട് ആർജ്‌ജിച്ചെടുത്തു എന്ന് നമ്മെ ഓർമ്മിപ്പിക്കുന്നു –
നമുക്ക് സമാധാനത്തോടെ ജീവിക്കാൻ അവർ അവരുടെ ജീവിതം കൊണ്ട് നൽകിയ വില.
ഇവരുടെ ഭൗതീക ശരീരമേ നമ്മിൽനിന്നും മറഞ്ഞിട്ടുള്ളു അവരുടെ ജോലിപ്പിക്കുന്ന ഓർമ്മകൾ ഈ സ്നേഹത്തിന്റെ ദിവസം നമുക്കോർമ്മിക്കാം
പുൽവാമ രക്തസാക്ഷികളുടെ ജീവത്യാക കഥകൾ വരും തലമുറകൾക്ക് പ്രചോദനം നൽകട്ടെ.
ജയ് ഹിന്ദ്!
ബാബു ജയപ്രകാശ്…..✍️
My Watsapp contact cell No 9500716709




Thank you Babu Jaya Prakash for your pleasent write up.
May God bless you more vigour to write and publish write ups on interesting subjects like the one above.
LikeLike
Thanks Gopaletta 😊
LikeLike