Time taken to read 3 minutes
31 / 01 / 2023 നു. ആഗ്രഹിച്ചത് പോലെ രണ്ടാം ഘട്ടം പൂർത്തിയാകുമ്പോൾ. യാദൃശ്ചികമാവാം നൂറിലധികം വിഷയം നിങ്ങളുടെ മുൻപിലേക്ക് എനിക്ക് എത്തിക്കാൻ സാദിച്ചു.
കൂടുതൽ വ്യക്തമാക്കിയാൽ പതിമൂന്നു ലക്ഷത്തി പന്ത്രണ്ടായിരത്തി മുന്നൂറ്റി അറുപത്തൊന്പതു അക്ഷരങ്ങൾ!, ഒരുലക്ഷത്തി നാൽപ്പത്തൊന്നായിരത്തി ഇരുനൂറ്റി തൊണ്ണൂറ്റിനാല് വാക്കുകളാക്കി, അതിനെ ആറായിരത്തി നാനൂറ്റി മുപ്പത്തിആറ് പാരഗ്രാഫ് ആക്കി തരം തിരിച്ചു, മയ്യഴിയുമായി ബന്ധപ്പെട്ടുള്ള കുറച്ചു കാര്യങ്ങൾ നിങ്ങളുടെ മുമ്പിലെത്തിച്ചു എന്റെ ചുവന്ന കടുക്കനിട്ട മയ്യഴി കഥ പറയുമ്പോൾ എന്ന ബ്ലോഗ് പേജിലൂടെ.
ഇനിയും കുറച്ചുകൂടി പ്രസിദ്ധപ്പെടുത്താൻ ബാക്കിയുണ്ട്. പ്രസിദ്ധപ്പെടുത്തിയതിൽ നിന്നും രണ്ടെണ്ണം ചില വ്യക്തിപരമായ കാരണങ്ങളാൽ മരവിപ്പിച്ചു വെച്ചിരിക്കുകയാണ് “ചക്രവ്യുഹം“, മറ്റൊന്ന് ഒരു സ്‌കൂളിന്റെ കഥ അപാരകഥ. ഒരു എഴുത്തുകാരൻ ഒരു വിഷയത്തിൽ ഊന്നി എഴുതുമ്പോൾ എഴുതുന്ന വിഷയത്തോട് നീതിപുലർത്തണം. അല്ലെങ്കിൽ ആ എഴുത്തിനു പൂർണ്ണതവരില്ല ഈ ചിന്ത യുള്ളതുകൊണ്ടാണ് ചില എഴുത്തുകൾ മരവിപ്പിച്ചു വെച്ചിരിക്കുന്നത്..
കേൾക്കുന്നതൊന്നും ശബ്ദ്ദമവസാനിക്കുമ്പോൾ വിസ്മരിക്കപ്പെടില്ല. കാണുന്നതെല്ലാം കാഴ്ചനഷ്ടപ്പെട്ടാലും കൺമുന്നിൽ തെളിഞ്ഞുവരും. നിരാശയും പകയും ജനിപ്പിക്കുന്ന ഓർമകളെക്കാൾ സന്തോഷവും പ്രതീക്ഷയും നൽകുന്ന ഓർമകൾ അവശേഷിപ്പിക്കുന്നതാണ് നല്ലത്. ചെയ്യുന്നത് നന്മയാണെങ്കിൽ അത് പടർന്നു പന്തലിച്ചു മുന്നോട്ടു നീങ്ങും. തിന്മയാണെങ്കിൽ അതു തുടങ്ങിയിടത്തേക്ക് തിരിച്ചെത്തും. എല്ലാ പകരം വീട്ടലുകളും തിന്മകളുടെ ബാക്കിയാണ്. സൽക്കർമങ്ങളിലും പകരത്തിന് പകരം ഉണ്ടായിരുന്നെങ്കിൽ എത്ര സുഖാനുഭവങ്ങൾ നിറഞ്ഞതായേനെ ജീവിതം. അപ്പോഴും ഞാൻ എന്റെ എഴുത്തിന്റെ തുടക്കിലുള്ള ആമുഖത്തിന്റെ വരികൾ അവസാനിപ്പിച്ചത് ഇങ്ങനെ എഴുതിക്കൊണ്ടാണ്.
കൊണ്ടുപോകൻ ഒന്നും ഇല്ലാത്ത ഈ ലോകത്ത്, കൊടുത്ത് പോകാം സ്നേഹവും സൗഹൃദവും…നേടിയെടുക്കുന്നത് മാത്രമല്ല ചിലപ്പോഴൊക്കെ വിട്ടുകൊടുക്കുന്നതും വിജയമാണ്…
ഇങ്ങനെ ചിന്തിക്കുമ്പോഴും നാം തിരിച്ചറിയണം, സത്യം മാത്രം പറഞ്ഞു പോകാൻ ബുദ്ദിമുട്ടായിരിക്കും എന്നുപറഞ്ഞു ഒഴിഞ്ഞു മാറുന്നതിനേക്കാൾ നല്ലതല്ലേ അസത്യം പറയാതിരിക്കുന്നത്..? അസത്യം കേട്ട് വളരുന്ന തലമുറയോട് സത്യം പറയാതിരന്നാൽ അത് പിന്നീട് വെളിപ്പെടുത്താൻ വരും തലമുറയിൽ പിന്നെ ആരും ബാക്കി കാണില്ല എന്ന സത്യം മനസിലാക്കി നമുക്ക് മുന്നോട്ടു പോകാം.
ഇത്രയും എഴുതുന്ന കൂട്ടത്തിൽ എന്റെ ഗൾഫ് ജീവിത കഥയുംകൂടി ഉൾപ്പെടുത്തി എഴുതാൻ തുടങ്ങി, കഥയ്ക്ക് ഒരു ഒഴുക്കുകിട്ടാനായിരുന്നു അങ്ങനെ ചെയ്തത്. ഇനിയും കുറച്ചു കൂടി ബാക്കിയുണ്ട് കൂട്ടിച്ചേർക്കാൻ.
എന്നെ ഇതുവരെ വായിച്ചവരുടെ കൂട്ടത്തിൽ? ഭാരതത്തിൽ നിന്നും മാത്രമല്ല. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും? ഞാൻ കാണാത്തവർ! എന്നെ അറിയാത്തവർ! ഞാൻ ഇത് വരെ കണ്ടിട്ടില്ലാത്ത രാജ്യങ്ങളിൽ നിന്ന് വരെ എന്നെ വായിക്കുന്നു എന്ന് ആധികാരികമായി ദിവസവും അപ്‌ഡേറ്റായി എനിക്ക് കിട്ടികൊണ്ടിരിക്കുന്നത് എന്റെ എഴുത്തിനുള്ള സ്വീകാര്യതയായി എനിക്ക് കണക്കാക്കാമോ എന്നറിയില്ല.. എന്ന് പറയുമ്പോഴും അവിടെയൊക്കെ മലയാളം വായിക്കുവാൻ ഇഷ്ട്ടപ്പെടുന്ന വരുണ്ട് എന്നുള്ളതിന്റെ തെളിവ് കൂടിയാണ് ഇത്തരം വാർത്തകൾ കേൾക്കുമ്പോൾ.
ഇത്രയും എഴുതി, എന്നാൽ ആവും വിധം അക്ഷരതെറ്റുകൾ തിരുത്തിയുട്ടുണ്ട് , എങ്കിലും പുസ്തക രൂപത്തിലാക്കുകയാണെങ്കിൽ എഴുത്തുകളിൽ പദസഞ്ചലനം ഇല്ലാത്ത സ്ഥലങ്ങളിൽ വരുത്തണം . ആവശ്യത്തിനുള്ള ചിഹ്നങ്ങൾ ഉപയോഗിക്കണം , പദം മുറിക്കേണ്ടിടത്തു മുറിക്കണം ഇങ്ങനെയൊക്കെ ചെയ്യുമ്പോഴേ എഴുത്തിനു ഒരു വായനാ സുഖം ലഭിക്കുകയുള്ളൂ. ഇതൊക്കെ ചെയ്യാൻ ഒരു മേൽനോട്ടം ആവശ്യമുണ്ട് . അതുകണ്ടെത്താനുള്ള ശ്രമത്തിലാണ്. എഡിറ്റിങ്ങിനു വിധേയമാക്കുമ്പോഴും പ്രകടമായ മാറ്റങ്ങൾ വരുത്താൻ എന്റെ മനസ്സ് എന്നെ അനുവദിക്കുന്നില്ല, കാരണം എന്നെ ഇത്രയും വായിച്ചതു എന്റെ ഭാഷയിലൂടെ, ഞാൻ കഥ നിങ്ങളിലേക്ക് എത്തിക്കാൻ ശ്രമിക്കുമ്പോൾ ഉപയോഗിച്ച എന്റെ സ്ളാങ് ആയിരിക്കാം?
എഴുതിയതിൽ അധികവും എന്റെ തലമുറയിലും, അതിനു മുൻപുള്ള തലമുറയിൽ പെട്ടതുമായ; നിങ്ങൾക്കറിയാവുന്ന യാഥാർഥ്യങ്ങൾ മാത്രമേ ഞാനും പറഞ്ഞിട്ടുള്ളു..
അത്, നിങ്ങളുടെ മനസ്സിൽ പതിയും വിധം എത്തിക്കാൻ ഒരു പരിധിവരെ സാധിച്ചു എന്നാണ് എന്റെ വിശ്വാസം.. അതിനു എനിക്ക് സാദിച്ചതു ഒരു പക്ഷെ ഞാൻ നിരീക്ഷിക്കുന്ന ഓരോ കാര്യങ്ങളും, എന്റെ ഉപബോധ മനസ്സിൽ ഞാൻ അറിയാതെ ശേഖരിച്ചു വെക്കുന്നുണ്ടാവാം; ഇത് എഴുതുന്ന വേളയിൽ ബോധ മനസിലൂടെ പുറത്തെടുത്തപ്പോൾ? വായിക്കുന്നവരിൽ പലർക്കും അവരുടെ കഴിഞ്ഞ കാലങ്ങളിലെ അനുഭവങ്ങളും, ഓർമ്മകളായി അവരുടെ മുൻപിലെത്തുമ്പോൾ കാലത്തിന്റെ മാറ്റമനുസരിച്ചു ചിലർക്ക് ബ്ലാക്കൻ വൈറ്റായും? ചിലർക്ക് ഈസ്റ്റമാൻ കളറായും? മറ്റുചിലർക്കു കളർ ചിത്രമായും അനുഭവത്തിൽ ഉണ്ടായിട്ടുണ്ടാവാം..
പലരുടെയും അഭിപ്രായമായിരുന്നു എഴുതിയതത്രയും കോർത്തിണക്കി ഒരു പുസ്തകരൂപത്തിലാക്കാൻ. ഞാൻ മുൻപൊരിക്കൽ പറഞ്ഞത് വീണ്ടും ആവർത്തിക്കുന്നു.. ഒരു എഴുത്തും മുൻകൂട്ടി എഴുതി തയ്യാറാക്കി ഡ്രാഫ്റ്റ് രൂപത്തിൽ നിന്നും എടുത്തു എഡിറ്റു ചെയ്തു പോസ്റ്റ് ചെയ്തതല്ല. തലേന്ന് രത്രി കിടക്കുമ്പോൾ എന്തെങ്കിലും ഒരു സംഭവം ഓർക്കും , അതു ആലോചിച്ചു കിടക്കുമ്പോഴേക്കും ഉറങ്ങും , ഉറക്കം എപ്പോൾ ഞെട്ടുന്നുവോ? അപ്പോൾ എഴുത്തിനിരിക്കും.. കുറെ ഏഴുതും വീണ്ടും പോയി ഉറങ്ങും, പിന്നെ എഴുന്നേറ്റാൽ എന്റെ കുളിയും ജപവും ഒക്കെ കഴിഞ്ഞു പറ്റാവുന്ന അക്ഷരതെറ്റൊക്കെ മാറ്റി പോസ്റ്റ് ചെയ്യും.അതുകൊണ്ട്തന്നെ അതിനു ഏറേ പോരായ്മ്മയുണ്ട് എന്ന് ഞാനും മനസ്സിലാക്കിയിട്ടുണ്ട്.
എന്നെ ഒളിഞ്ഞും, തെളിഞ്ഞും വായിക്കുന്നവരോട് എനിക്ക് പറയാനുള്ളത്? ഇതുവരെ മിക്കവാറും ദിവസങ്ങളിൽ ചുരുക്കം ഒന്നോ രണ്ടോ ദിവസമൊഴിച്ചാൽ ഏതെങ്കിലും ഒരു കഥ പറഞ്ഞു ഞാൻ നിങ്ങളുടെ മുൻപിൽ എത്തിയിരുന്നു..
രണ്ടാം ഘട്ടം ആരംഭിച്ചപ്പോൾ, നിത്യജീവിതത്തിലെ പല തിരക്കുകളും, തുടർച്ചയായ യാത്രയും ഒക്കെ കാരണം എഴുതുന്നതിനു തടസ്സം നേരിടുന്നുണ്ട്. ഒപ്പം വിശ്രമവും കൂടി ആവുമ്പോൾ എഴുത്തിന്റെ ഫ്രീക്യുവൻസി കുറഞ്ഞിട്ടുണ്ടെകിലും? ഇതിനിടയിൽ സാദിക്കും വിധം പുതിയ വിഷയങ്ങളുമായി നിങ്ങളുടെ മുൻപിൽ ഞാൻ എത്തിയിട്ടുണ്ട്.
ഇനി എഴുതാൻ ബാക്കിയുള്ളതിൽ? രണ്ടു മൂന്നു സെൻസിറ്റീവിറ്റിയായിട്ടുള്ള വിഷയ മായതിനാൽ? കൂടുതൽ റഫറൻസ് ആവശ്യമുണ്ട്! ഇതിനിടയിൽ ചുരുക്കം ചില തെറ്റിദ്ധാരണകളൊഴിച്ചാൽ ഇതുവരെ കുഴപ്പമൊന്നും ഇല്ലാതെ പോയിട്ടുണ്ട്.
ഇനിയുള്ള രണ്ടോ മൂന്നോ ചാപ്റ്റർ കഴിഞ്ഞാൽ, ആ വിഷയത്തിന്റെ കൂടുതൽ ആധികാരീയതയിലേക്കു പോകണം, ചിലരെ കാണണം? സംശയനിവൃത്തി വരുത്തണം. എന്നിട്ടാവാം അത് തുടരുന്നത് എന്നതീരുമാനത്തിലാണ് ഇപ്പോൾ..!
ഇതുവരെ എന്റെ എഴുത്തു വായിച്ചു രസിച്ചവർക്കും ബോറടിച്ചവർക്കും എന്റെ നന്ദി!
ഈ എഴുത്തു എഴുതി ഇത്രയും എത്തിക്കാൻ “സെഞ്ചുറി” ഇടമുറിയാതെ എത്തിച്ചത് നോക്കുമ്പോൾ എനിക്ക് തന്നെ അത്ഭുതം! അതിനു എന്നെ പ്രേരിപ്പിച്ചു മനസ്സ് പാകപ്പെടുത്തിയ ജയരാജ് അടിയേരി! അരുൺ കുമാർ അടിയേരി! എനിക്ക് എഴുതുവാനുള്ള ആദ്ദ്യ സ്‌പാർക്കു തന്ന ജോർജ് ഫെർണാണ്ടസ്സിനോട്! അത് ആളിക്കത്തിക്കാൻ വിധം സഹായിച്ച വിനയൻ മാഹിയോട്! ഇത് കത്തി പ്രകാശിക്കാനുള്ള ചില മെറ്റീരിയലുകൾ തന്ന രാംദാസിനോട് എന്റെ നന്ദി! എന്റെ സുഹൃത്തു കുമാറിനോട് എന്റെ അദ്ദ്യാപകരായ ഐതീന്ദ്രൻ മാസ്റ്ററോട് , ആന്റണി മാസ്റ്ററോട്, ചേനോത് രാജീവനിട്, ഭാര്യ ശോഭനയോട്, ഈയ്യിടെ അന്തരിച്ച റോഹൻ കുമാറിനോട്. (സണ്ണി), കോവ്ക്കൽ വേണുവേട്ടനോട് , സുശാന്ത് മാസ്റ്ററോട് , പൂഴിയിൽ ഗോപാലേട്ടനോട് , എന്റെ എഴുത്തുകൾ സ്ഥിരമായി വായിച്ചു വേണ്ട അഭിപ്രയ നിർദ്ദേശങ്ങൾ നൽകിയ എന്റെ എല്ലാ സുഹൃത്തുക്കളോടും ബന്ധുക്കോളോടും എന്റെ നന്ദി അറിയിക്കുന്നു.
ഇനിയും പലരോടും നന്ദി പറയാനുണ്ട് ! അതു ഇടയ്ക്കു, ഇടയ്ക്കു പറഞ്ഞു ആവർത്തനം ഉണ്ടാക്കേണ്ടതല്ലല്ലോ ? സമയമാകുമ്പോൾ അവരെയൊക്കെ ഓർത്തു അറിയിക്കാം..
എല്ലാവർക്കും ഒരു നല്ല ദിവസം ആശംസിച്ചു! ഇന്നത്തേക്ക് വിട … സ്നേഹ പൂർവ്വം
മഠത്തിൽ ബാബു ജയപ്രകാശ് ✍️
My Watsap Cell No : 00919500716709

