Disclaimer
ഈ കഥയും ഇന്നത്തെ കേരളാ ബഡ്ജറ്റും തമ്മിൽ യാതൊരു ബന്ധവും ഇല്ല
രവിലെ പതിവ് പോലെ രാമേട്ടൻ തന്റെ വാഹനവുമായി ജോലിക്കു പോകുമ്പോൾ വഴിയിൽ വെച്ച് അപകടത്തിൽ പെട്ടു. കണ്ടു നിന്ന നാട്ടുകാർ അദ്ദേഹത്തെ അടുത്തുള്ള മൾട്ടി സ്പെഷാലിറ്റി ആശുപത്രിയിൽ എത്തിച്ചു. കുറച്ചു സീരിയസ് ആയതിനാൽ ഐ. സി. യു. വി ൽ അഡ്മിറ്റ് ചെയ്തു. ഓർമ്മയുള്ളതിനാലും, സംസാരിക്കാൻ ബുദ്ദി മുട്ടില്ലാത്തതി നാലും അദ്ദേഹത്തിന്റെ മക്കളുടെ വിവരങ്ങളും സെൽ നമ്പറും വാങ്ങി, അപകട വിവരം അറിയിച്ചു എത്രയും പെട്ടെന്ന് ആശുപത്രയിൽ എത്താനാവശ്യപ്പെട്ടു. വിവര മറിഞ്ഞ മൂന്നു മക്കളും ഓടി ആശുപത്രിയിലെത്തി. അപ്പോഴേക്കും അപകട നില തരണം ചെയ്തിരുന്നു രാമേട്ടൻ.
അൽപ്പ സമയത്തിന് ശേഷം രാമേട്ടനെ വാർഡിലേക്ക് മാറ്റി. രാമേട്ടനെ കണ്ടു വിഷമിച്ചു നിൽക്കുന്ന മക്കളോട് ഡോക്ടർ പ്പറഞ്ഞു വിഷമിക്കേണ്ട നല്ല റെസ്റ്റെടുക്കണം, എന്നാണു ഡോക്ടർ പറഞ്ഞത് ഇനി ഈ പ്രായത്തിൽ ജോലിയെടുക്കാനൊന്നും പോകേണ്ട.
ഉടനെ രാമേട്ടൻ അങ്ങനെയായാൽ എങ്ങനെയാ ഡോക്ടറെ ? ചിലവുകളൊക്കെ എങ്ങനെ നടക്കും? ഇപ്പോൾ തന്നെ കുറേ ബുദ്ദിമുട്ടുണ്ട് , അപ്പോൾ പിന്നെ എങ്ങനെ ജീവിക്കും?.
ഡോക്ടർ സമാദാനിപ്പിച്ചു . അതിനെന്താ മൂന്നു മക്കളില്ലേ? അവർ നോക്കിക്കൊള്ളും ഇനിയുള്ള കാലം!. ഇതുകേട്ടപ്പോൾ രാമേട്ടൻ മക്കളോട്പ്റഞ്ഞു കേട്ടില്ലേ ഡോക്ടർ പറഞ്ഞത്, എത്രയായി ഞാൻ നിങ്ങളോട് വീടിന്റെ ഉത്തരവാദിത്തം ഏറ്റെടടുക്കാൻ പറയുന്നൂനിങ്ങൾ കേട്ടില്ലല്ലോ? . ശരി ഈ അവസ്ഥയിൽ ഉത്തരവാദിത്തം നിങൾ ഏറ്റെടുത്തേ പറ്റൂ. ഇതും പ്റഞ്ഞു രാമേട്ടൻ … ?
മൂത്തമകൻ ബാലനോട് പ്റഞ്ഞു നീ നാളെ മുതൽ പനമ്പള്ളി നഗറിലുള്ള 40 വീടും അതിനോട് തൊട്ടുള്ള 12 കടകളും കൈകാര്യം ചെയ്യണം. അതിനു ശേഷം രണ്ടാമത്തെ മകൻ കൃഷ്‌ണനെ നോക്കി പ്പറഞ്ഞു കൃഷ്‌ണാ നാളെമുതൽ നീ കലൂരിലുള്ള 62 കടകളും അതിന്റ പിന്നിലുള്ള 14 വീടും കൈകാര്യം ചെയ്യണം. ഒടുവിൽ ഇളയമകൻ ഭാസ്ക്കരനെ നോക്കിപ്പറഞ്ഞു ഭാസ്‌ക്കരാ നീ ഇങ്ങനെ ഉഴപ്പി നടന്നാൽ പോര കാക്കനാട്ടെ 74 വീട് ഇനി, നീ വേണം നോക്കാൻ. ഇത്രയും നേരം രാമേട്ടൻ പറയുന്നത് കേട്ടിട്ടും. മൂന്നുപേർക്കും
ഒരു സന്തോഷവും അവരുടെ മുഖത്തു കാണുന്നില്ല!
ഇതൊക്കെ കണ്ടു സിസ്റ്ററും, ഡോക്ടറും ചേർന്ന മക്കളോട് പറഞ്ഞു നിങ്ങൾ ഭാഗ്യം ചെയ്തവരാ ഇത്രയും സ്നേഹനിധിയായ ഒരു പിതാവിനെ നിങ്ങൾക്ക് കിട്ടിയിട്ടും, അതും
നിങ്ങൾക്ക് പരിപൂർണ്ണ
ഉത്തരവാദിത്തങ്ങൾ ഏൽപ്പിച്ചിട്ടു സ്വതന്ത്ര മായി കൈകാര്യം ചെയ്യാനുള്ള സ്വാതന്ദ്ര്യം തന്നിട്ടും നിങ്ങൾക്കെന്തേ സന്തോഷമില്ലാത്തതു!
ഇതിനിടയിൽ നേഴ്‌സ് ചികിൽസിച്ചതിന്റെ ആശുപത്രി ബില്ലും മൂത്തമകന് കൈമാറി. ബാലൻ കവർ തുറന്നു ബില്ല് നോക്കി അന്തംവിട്ടു നിൽക്കുന്നത് കണ്ടു മറ്റു രണ്ടുപേരും കൂടി ബില്ല് നോക്കി അവരുടെയും സ്ഥിതി ബാലനെ പോലെ തന്നെ!.
പിന്നീട് ബില്ല് സെറ്റിൽ ചെയ്യന്നതിനെ പറ്റി തർക്കമായി. മൂന്നു പേരുംകൂടി സ്വകാര്യമായി ചർച്ച , അടുത്തു നിൽക്കുന്ന സിസ്റ്റർ എല്ലാം ശ്രദ്ദിച്ചിട്ടു പറഞ്ഞു … നിങ്ങൾ എന്തിനാണ് ഇ ചെറിയ തുക അടക്കാൻ പരസ്പ്പരം അടികൂടുന്നത്? ഏതെങ്കിലും ഒരാൾക്ക് സെറ്റിൽ ചെയ്യാനുള്ളതല്ലേ ഉള്ളൂ ഈ നാൽപ്പത്തി രണ്ടായിരം രൂപ?
സിസ്റ്ററുടെ സംസാരം കേട്ട് മൂന്നു പേരും കൂടി ഒപ്പം പറഞ്ഞു കോപ്പു … ഈ നാല്പതിനായിരം എങ്ങനെ ഉണ്ടാക്കും എന്നാണ് നമ്മൾ നോക്കുന്നത്.
സിസ്റ്റർ വീണ്ടും പറഞ്ഞു സ്വത്തുവകകൾ ഏതെങ്കിലും ബേങ്കിൽ വെച്ചാൽ ഈ ചെറിയ തുക കിട്ടില്ലേ? ഏതെങ്കിലും ഒരു കട ബേങ്കിന് ജാമ്മ്യം വെച്ചാൽ തീരാവുന്നതല്ലേയുള്ളൂ …! അതും അല്ലെങ്കിൽ ഇദ്ദേഹത്തിന്റെ വാഹനം വിറ്റാൽ മതിയല്ലോ പണം കണ്ടെത്താൻ?.
ഉടനെ ബാലൻ പറഞ്ഞു സിസ്റ്റർ എന്തറിഞ്ഞിട്ടാ നമ്മളെ ഉപദേശിക്കുന്നത് ? അച്ഛൻ ഞങ്ങളോട് പറഞ്ഞത് അച്ഛൻ ഇതുവരെ പത്രം നൽകുന്ന വീടുകളുടെയും കടകളുടെയും കാര്യമാണ് . പിന്നെ വാഹനം അത് അച്ഛന്റെ പഴഞ്ചൻ സൈകളാ
…പിന്നെ സിസ്റ്ററെ അവിടെ എങ്ങും കണ്ടിട്ടില്ല …
ഇനി ഇത് വായിച്ചിട്ടു ഇന്നത്തെ കേരളാ ബജറ്റുമായി താരതമ്മ്യ പെടുത്തരുത് ! അങ്ങനെ ആർക്കെങ്കിലും തോന്നിയിട്ടുണ്ടങ്കിൽ അത് തികച്ചും സ്വാഭാവികം! അല്ലാതെ ഈ കഥയുമായി ഒരു ബന്ധവുമില്ല എന്ന് പ്രത്യേകം ഓർമ്മപ്പടുത്തുന്നു …
ബാബു ജയപ്രകാശ്