കഴിഞ്ഞ ഒരുവർഷത്തിലേറെയായി മയ്യഴിയുമായി ബന്ധപ്പെട്ടുള്ള കുറെ കാര്യങ്ങൾ ചുവന്ന കടുക്കനിട്ട മയ്യഴി കഥപറയുമ്പോൾ എന്ന ബ്ലോഗ് പേജിലൂടെ നിങ്ങളിൽ എത്തിക്കാൻ എനിക്ക് കഴിഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് മലയാളം വായിക്കാനറിയാവുന്നവർ എന്നെ വായിക്കുന്നുണ്ട് എന്നറിയുന്നതിൽ ഏറേ സന്തോഷമുണ്ട് .
വായനക്കാരില്ലെങ്കിൽ എഴുത്തുകാരനുമില്ല. ആരെങ്കിലും വായിക്കുന്നുണ്ടെങ്കിലേ എഴുത്തുകാരന് നിലനിൽപ്പുള്ളൂ, എന്നാൽ ഓരോ തവണ എഴുതുമ്പോഴും എനിക്കറിയാം വായനക്കാർക്ക് താല്പര്യമുള്ള വിഷയം കണ്ടെത്തി മടുപ്പുണ്ടാക്കാതെ എഴുതുക എന്നത് ഏറേ ശ്രമകരമാണ്. എന്റെ വായനക്കാരെ മനസ്സിൽ വെച്ചാണ് ഞാൻ എഴുതുന്നത്. ആ ചിന്ത മനസ്സിൽ ഓർത്തു നൂറിലധികം രചനകൾ ഇതിനകം എഴുതിത്തീർത്തു.
വായനക്കാർ എഴുത്തുകാരന്റെ കണ്ണാടിയാണ്, നീങ്ങളുടെ പ്രതികരണങ്ങളിലൂടെ എന്റെ വാക്കുകളുടെയും, ആശയങ്ങളുടെയും പ്രതിഫലനം തിരിച്ചറിഞ്ഞു അവ രൂപപ്പെടുത്താനും ചിന്തകളെ വാക്യങ്ങളാക്കി വിവർത്തനം ചെയ്യാനും നിങ്ങളുമായി ആശയവിനിമയം നടത്താനും അത്തരം അഭിപ്രായങ്ങൾ എന്നെ ഏറേ സഹായിച്ചിട്ടുണ്ട്. അതിലൂടെ ഞാൻ പങ്കിടുന്ന ആശയങ്ങളിൽ ആത്മാർത്ഥമായി താൽപ്പര്യമുള്ള ആളുകളുണ്ടെന്ന് അറിയുന്നത് എനിക്ക് കൂടുതൽ ഊർജ്ജം പകർന്നിട്ടുണ്ട് .
എന്റെ ചില എഴുത്തുകൾ ഒരാളുടെ ജീവിതത്തിൽ സ്പർശിച്ചിട്ടുണ്ടെന്ന് അറിയുന്നത്, അല്ലെങ്കിൽ അവർക്ക് ഇതിനകം അറിയാവുന്ന ഒരു കാര്യത്തെക്കുറിച്ച് ഓർമ്മപ്പെടുത്തൽ നൽകിയിട്ടുണ്ടെന്ന് അറിയുന്നത് വിവരണാതീതമായ ഒരു വികാരമാണ്.
ഞാൻ ഇതുവരെ കാണാത്ത ഒരുപക്ഷേ ഒരിക്കലും കണ്ടുമുട്ടാൻ സാദ്ധ്യതയും ഇല്ലാത്ത ആളുകളുമായി എഴുത്ത് എന്നെ ചങ്ങാതിമാരാക്കിയിട്ടുണ്ട്!
എന്റെ എഴുത്തു ഒരു തുടക്കം മാത്രമായിരുന്നു വായനക്കാരായ നിങ്ങൾ വായനയിലൂടെ അത് പൂർത്തീകരിക്കുന്നു. എന്റെ ലേഖനം വായിക്കാൻ സമയമെടുത്ത് എനിക്ക് സത്യസന്ധമായ ഫീഡ്‌ബാക്ക് നൽകിയതിന്. എല്ലാവായനക്കാർക്കും ഹൃദയംനിറഞ്ഞ നന്ദി..
സ്നേഹപൂർവ്വം
മഠത്തിൽ ബാബു ജയപ്രകാശ് ✍️. My Wstsapp Contact No 9500716709