Time Set To Read 12 Minutes Maximum
ഇന്ന് ജന്മാഷ്ടമി ! ഇന്നത്തെ വിഷയം മയ്യഴിയെ ഒരു പാലാഴി ആയി ഉപമിച്ചു കൊണ്ടാവാം എന്ന് കരുതി. എന്റെ ഉപമ എത്രത്തോളം ശരിയാവും എന്നറിയില്ല . എങ്കിലും ഒരു ശ്രമം … അതിനാൽ പാലാഴി മഥനകഥ ആമുഖമായി തുടങ്ങാം… ….!
ദുർവ്വാസാവ് മഹർഷിക്ക് ഒരിക്കൽ ദേവലോകത്തു വെച്ച് വിദ്ധ്യാധര സ്ത്രീകൾ ഒരു പാരിജാതമാല സമർപ്പിച്ചു. സന്യാസിയായ തനിക്ക് ദിവ്യഹാരത്തിന്റെ ആവശ്യമില്ലാത്തതിനാൽ അദ്ദേഹം മാല ഐരാവതത്തിന്റെ പുറത്തേറി വരുന്ന ദേവേന്ദ്രനു സ്നേഹപൂർവ്വം ഉപഹാരമായി നൽകി.
ദേവേന്ദ്രൻ പാരിജാത പുഷ്പ്പമാലകിട്ടിയ സന്തോഷത്തിൽ അതു തലയിൽ ചൂടാനായി മാല ഐരാവതത്തിന്റെ തലയിൽ വെച്ച്, തന്റെ മുടി ഒതുക്കി കെട്ടാൻ തുടങ്ങി. ഇതിനിടയിൽ പൂവിന്റെ മാസ്മരീകത സുഗന്ധം ചുറ്റുമുള്ള വണ്ടുകളെ ആകർഷിക്കാൻ തുടങ്ങിയതോടെ പൂവിന്റെ വാസനയുടെ ഉറവിടം തേടി ധാരാളം വണ്ടുകൾ പാറിവന്നു ഐരാവതത്തിനു ചുറ്റും പറക്കാൻ തുടങ്ങി. വണ്ടുകളുടെ ശല്യം കൂടിവന്നപ്പോൾ ഐരാവതം, തന്റെ തുമ്പിക്കൈ കൊണ്ട്, പൂമാലയെടുത്ത് നിലത്തിട്ട് കാലുകൾ കൊണ്ട് ചവുട്ടി ചതച്ചുകളഞ്ഞു. ഇതു കണ്ട് കോപിഷ്ഠനായ ദുർവ്വാസാവ് ദേവേന്ദ്രൻ ഉൾപ്പെടെ എല്ലാ ദേവന്മാരെയും ശപിച്ചു. …. ജരാനര ബാധിക്കട്ടെ എന്ന് ശപിച്ചു! ദേവന്മാർ സത്യാവസ്ഥ ദുർവ്വാസാവ് മഹർഷിയെ ബോധിപ്പിച്ചപ്പോൾ ശാപമോക്ഷത്തിനായി പാലാഴി കടഞ്ഞു അമൃത് കഴിച്ചാൽ ശാപമോക്ഷം കിട്ടുമെന്നും ഉപദേശിച്ചു.
അതുപ്രകാരം ത്രിമൂർത്തികളുടെ അനുഗ്രഹാശിസ്സുകളോടെ ദേവന്മാർ അസുരന്മാരെയും പാലാഴി മഥനത്തിനു ക്ഷണിച്ചു. (ദേവന്മാർക്ക് തനിച്ചു സാദിക്കാഞ്ഞതിനാലാവാം അസുര സഹായം ആവശ്യപ്പെട്ടത്). കടക്കോലായി മന്ദര പർവ്വതത്തേയും, കയറായി വാസുകി എന്ന നാഗശ്രേഷ്ഠനേയും നിശ്ചയിച്ചു. വാസുകിയുടെ തലഭാഗം അസുരന്മാരും, വാൽഭാഗം ദേവന്മാരും പിടിച്ചു വലിച്ചു കൊണ്ട് പാലാഴി കടയാൻ തുടങ്ങി. കടയലിന്റെ ശക്തിയിൽ മന്ദരപർവ്വതം തഴ്ന്നുപോയി. താഴ്ന്നുപോയ പർവ്വതത്തെ ഉയർത്താൻ വിഷ്ണു തന്റെ രണ്ടാമത്തെ അവതാരമായ കൂർമ്മം ആയി അവതരിച്ചു മന്ദര പർവ്വതത്തെ യഥാസ്ഥാനത്തേക്ക് ഉയർത്തി കൊണ്ടുവന്നു. വീണ്ടും പാലാഴിമഥനം തുടർന്നു.
കുറച്ചു നേരത്തെ പാലാഴി കടയലിൽ വാസുകി സർപ്പശ്രേഷ്ട്ടന്, അസ്സ്വാരസ്സ്യം വന്നു ഛർദ്ദിക്കുകയും, കാളകൂടം എന്ന മാരകവിഷം പുറത്തുവരികയും ചെയ്തു. ലോകനാശകാരകമായ ആ വിഷം പരമശിവൻ എന്തുചെയ്യണമെന്നറിയാതെ സ്വന്തം കൈയിലെടുത്തു ഒരു നിമിഷം ആലോചിച്ചു? ഭൂമിയിലോ കടലിലോ കലർന്നാൽ ലോകനാശമനുഭവം. ഒട്ടും വയ്ക്കാതെ പരമശിവൻ അത് പാനം ചെയ്തു.. കോടവിഷം വയറിലെത്തിയാലുള്ള ഭവിഷ്യത്തു തിരിച്ചറിഞ്ഞ പാർവതി, വിഷം അകത്തു പോകാതിരിക്കാൻ ശിവന്റെ കഴുത്തും പുറത്തേക്കു പോകാതിരിക്കാൻ വിഷ്ണു വായയും അടച്ചുപിടിച്ചു. മറ്റു ദേവന്മാർ പരമശിവനു വേണ്ടി പ്രാർത്ഥിച്ചു. അങ്ങനെ വിഷം പരമശിവന്റെ കണ്ഠത്തിൽ അടിഞ്ഞുകൂടി നീലനിറമായി. (അതിലൂടെയാണ് ശിവന് നീലകണ്ഠൻ എന്ന പേര് ലഭിക്കുകയും ചെയ്തത് എന്നാണ് പറയപ്പെടുന്നത്. വിഷത്തിന്റെ വീര്യം നശിപ്പിക്കാനായി ഒരു രാത്രിമുഴുവൻ ഉറങ്ങാതിരിക്കണമെന്നു ഉപദേശച്ചു . അങ്ങനെ ആ രാത്രിമുഴുവൻ ജലപാനം കഴിക്കാതെ ശിവന്റെ ജീവനായി പ്രാർത്ഥിച്ചു ഉറങ്ങാതെ കാവലിരുന്നു ആ ദിവസമാണ് ശിവരാത്രിയായി ആചരിക്കുന്നത്…
വീണ്ടും അമൃതിനു വേണ്ടി പാലാഴി മഥനം തുടർന്നപ്പോൾ? പലതരം ദിവ്യവസ്തുക്കളും ഉയർന്നുവന്നു.. അവസാനം ധന്വന്തരി അമൃത് കുംഭവും കൊണ്ട് പുറത്തുവന്നഉടനെ അസുരന്മാർ അമൃത് തട്ടിയെടുത്തുകൊണ്ട് പാതാളത്തിലേക്ക് പോയി. ദേവന്മാർ രക്ഷിക്കുന്നതിനായി വീണ്ടും വിഷ്ണുവിന്റെ അടുത്തു അഭയംതേടി. വിഷ്ണു മോഹിനി രൂപത്തിൽ അസുരന്മാരുടെ അടുത്തെത്തി തന്ത്രപൂർവം അമൃത് കൈക്കലാക്കി ദേവന്മാർക്ക് കൊടുത്തു. ഇത് പാലാഴി കടഞ്ഞ കഥ..
ഈ കഥ കേട്ടപ്പോൾ മയ്യഴിയുമായും മയ്യഴിക്കു ചുറ്റുമുള്ള സംസ്ഥാനങ്ങളിലെ സഹകരണ സ്ഥാപനങ്ങളുടെ കഥയുമായി ഏറെ സാമ്മ്യം തോന്നി . പാലാഴി മധനത്തിലെ പല കഥാപാത്രങ്ങളും,മയ്യഴിയിൽ കാണാ ക്കാഴ്ച്ചകളായി; കച്ചവടം ചെയ്തു കൊണ്ടിരിക്കുന്ന സാദനങ്ങളും, ഇപ്പോൾ ലഭിച്ചു കൊണ്ടിരിക്കുന്ന പല സാധനങ്ങൾക്കും, മയ്യഴിയിലെ പറയാൻ പോകുന്ന കഥയ്ക്ക് സാമ്മ്യമുള്ളത് പോലെ? ഒരുപക്ഷെ പാലാഴി എന്നത് പിൽക്കാലത്തു മയ്യഴി എന്നായി മാറിയതായിരിക്കുമോ ? പുരാണത്തിൽ പാലാഴി കടഞ്ഞപ്പോൾ പലതും പുറത്തു വന്നിരുന്നു എന്ന് വായിച്ചിട്ടുണ്ട് . എന്നാൽ ഈ പറയുന്ന മയ്യഴി എന്ന പാലാഴിയെ പറ്റി നിഷ്‌കളങ്കരായ മയ്യഴിക്കാർക്കു അറിവില്ലായിരുന്നു..
പക്ഷെ നമ്മളെ ദീർഘകാലം ഭരിച്ച ഫ്രഞ്ചുകാർ? സുഗന്ധ ലേപനങ്ങളുടെ നാട്ടിലായിരുന്നല്ലോ? അവർ അനേകം വാസനപൂക്കളുടെ മണം പിടിച്ചു രസിച്ചവർക്കു പാരിജാതപ്പൂവിന്റെയും പാലാഴിയിലുള്ള അമൃതിനെപറ്റിയും ഒക്കെ അറിഞ്ഞു മയ്യഴിയിലും ഒന്ന് കടഞ്ഞു നോക്കാം എന്ന തീരുമാനത്തിൽ മയ്യഴിയിലെത്തി, മയ്യഴിക്കാരെ കൊണ്ട് കടയിപ്പിച്ചു ഏറെ വർഷം.. പിന്നെ പല പല കാരണത്താൽ കുറെ കടഞ്ഞു മടുത്തു ചിലർക്ക് വരം കൊടുത്തു കടയിൽ നിർത്തി കടൽ കടന്നു കുറെ ഓർമകളുമായി അവർ കടൽകടന്നു തിരിച്ചു പോയി…!
എന്നിട്ടും മയ്യഴിക്കാർക്കോ? മയ്യഴി വിമോചനം നേടിത്തരാൻ സമരം ചെയ്തവർക്കോ? മയ്യഴി എന്ന പാലാഴിയുടെ പ്രാധാന്യം മനസിലായിട്ടില്ല. എന്നുമാത്രമല്ല മനസിലാക്കാൻ ഒട്ടും ശ്രമിച്ചും ഇല്ല..! അവരിൽ ചിലർ സ്വന്തക്കാർക്ക് ഫ്രഞ്ച് പൗരത്വം സംഘടിപ്പിച്ചു കൊടുക്കാനുള്ള തിരക്കിൽ..! ചിലരാകട്ടെ യഥാർത്ഥ സ്വാതന്ദ്ര്യ സേനാനികളെ കണ്ടില്ലെന്നു നടിച്ചു..! മറ്റുചിലർ കുറെ പേരെ ഉൾപ്പെടുത്താനുള്ള തിരക്കിൽ..! വരം സ്വീകരിക്കാനും, മുടക്കാനും പ്രേരിപ്പിച്ചു ചിലർ… (ഫ്രഞ്ച് പൗരത്വം സ്വീകരിക്കാനുള്ള സഹായങ്ങൾ) ഇതൊക്കെയാണ് മയ്യേല പാണന്മാർ പാടി നമ്മൾ കേട്ട കഥകൾ..
കേട്ടതും എഴുതിയതും ശരിയായിരിക്കാം തെറ്റായിരിക്കാം… എങ്കിലും കോവുക്കൽ ബാലേട്ടനെ? കേളപ്പൻ നായരെ? ഒക്കെ ഓർക്കുമ്പോഴും അവരുടെ കഥകൾ കേട്ടപ്പോഴും, എവിടെയോ ചില സ്പെല്ലിങ് മിസ്റ്റേക്ക് ഇല്ലേ? ഇവരെ പോലെയുള്ളവരെ മറന്നു പോയതാണോ സ്വാതതന്ത്ര്യ സേനാനികളായി അംഗീകരിക്കാൻ എന്ന് തോന്നിപ്പോയാൽ തെറ്റ് പറയാൻ പറ്റില്ല.. വിഷയത്തിൽ നിന്നും അല്പം മാറിപ്പോയി….
പക്ഷെ ഈ പാലാഴിക്കടലിലെ വിഭവങ്ങൾ കടയാതെ തന്നെ പ്രയോജന പെടുത്തി ധനം സമ്പാദിക്കാം എന്ന് മയ്യഴിക്കാരല്ലാത്തവർക്കു മനസ്സിലായിട്ടുണ്ട് . അവർ മയ്യഴിക്കു ചുറ്റുമുള്ള വിവിധ പ്രദേശങ്ങളിൽ നിന്നും മയ്യഴിയിൽ വന്നു ആർക്കും പിടികൊടുക്കാതെ കെട്ടിടങ്ങൾ വാടകയ്ക്കെടുത്തു കണ്ണിനു പോലും കാണാൻ പറ്റാത്ത ചെറിയ ബോർഡും വെച്ച്, ലക്ഷങ്ങളുടെ കച്ചവടം നടത്തിയിരുന്നു എന്ന് പിന്നീടാണ് മയ്യഴിയിലെ പല കെട്ടിട ഉടമകൾക്കും, മയ്യഴിക്കാർക്കും, ഉദ്യഗസ്ഥർക്കും അറിയാൻ കഴിഞ്ഞത്…
ഇതിനൊന്നും ആധികാരികമായി തരാൻ എന്റെ കയ്യിൽ രേഖകളൊന്നുമില്ല.. എല്ലാം വാമൊഴിയായി പാണന്മാർ പാടി കേട്ട കഥകൾ മാത്രം. പിൽക്കാലത്തു ചിലതു കണ്ടും, അറിഞ്ഞും മനസ്സിലാക്കിയ എന്റെ അറിവാണ് എഴുതുന്നത്. പൂർണ്ണമായും ശരിയാണോ എന്നറിയില്ല… മയ്യഴിയിൽ കച്ചവടം ചെയ്യുന്ന എല്ലാവരെ പറ്റിയും ഇങ്ങനെയാണെന്നു പറഞ്ഞു അടച്ചാക്ഷേപിക്കുന്നില്ല. അത്തരക്കാർ ഉണ്ട് എന്ന് ഒരു ഓർമ്മപ്പെടുത്തൽ. പുതിയ ജി എസ ടി സംബ്രതായം കൊണ്ട് ഇത്തരക്കാർക്ക് ഒട്ടേറെ ബുദ്ദിമുട്ടുകൾ ഉണ്ടാവുന്നണ്ട് . അതിനെ മറികടക്കാനുള്ള കുറുക്കുവഴി തേടിയത് അധികൃതർക്ക് മനസ്സിലായപ്പോഴാണ് റൈഡും , ധർണ്ണയും , ഹർത്താലും നമ്മൾ മയ്യഴിക്കാർ കണ്ടത്.
1960 . – 1970 കാലങ്ങളിൽ മയ്യഴിയിൽ സെയിൽ ടാക്സ് രജിസ്‌ട്രേഷൻ കിട്ടണമെങ്കിൽ? കെട്ടിട ഉടമ ഒരു അഫിഡവിറ്റ് കൊടുക്കണം എന്ന് പറഞ്ഞുകേട്ടിരുന്നു, അതായതു കെട്ടിടം വാടകയ്ക്ക് വാങ്ങി കച്ചവടം ചെയ്യുന്നവർ എന്തെങ്കിലും നികുതി കുടിശ്ശിക വരുത്തിയിട്ടുണ്ടെങ്കിൽ? അവർ സർക്കാരിന് വല്ല ബാധ്യതയും വരുത്തിയിട്ടുണ്ടെങ്കിൽ? അതിനു ഉത്തരവാദി കെട്ടിട ഉടമകളും കൂടിയാണ് എന്ന്? മയ്യഴിയിലെ പാവം കെട്ടിട ഉടമകൾ അതിലൊളിഞ്ഞിരിക്കുന്ന ചതിയെ പറ്റി ഓർത്തില്ല.. കെട്ടിടം വാടകയ്ക്ക് എടുത്തെങ്കിലും ഒരു കച്ചവടവും ഇവിടെ നടത്തിയിട്ടില്ല അവരൊന്നും..! അതിനർത്ഥം കച്ചവടം ചെയ്യുന്നില്ല എന്നല്ല, ലക്ഷങ്ങളുടെ ഇടപാടുകൾ കടലാസ്സിലൂടെ നടക്കുന്നുണ്ടായിരുന്നു.. ഇത് പരിശോധിക്കാൻ ഉദ്യോഗസ്ഥരും മിനക്കെട്ടില്ല.. ഇതായിരുന്നു യഥാർഥ്യം.. അതിന്റെയൊക്കെ പിന്നണി കഥകൾ വടക്കൻ പാട്ടായി കേട്ടിരുന്നു..
വടക്കൻ പാട്ടൊന്നും ഇപ്പോൾ കേൾക്കാനില്ല പാടാനുള്ള സൗകര്യവും ഇല്ല.. അതുകൊണ്ടു ഇനി ആരെങ്കിലും പാടുമോ എന്ന സംശയവും വേണ്ട.. ഇനി അഥവാ പാടിയാൽ ചതിയൻ ചന്തുവിനെ ചതിക്കാത്ത ചന്ദുവാക്കിയത് പോലെ? തൂങ്ങി മരിക്കാൻ കയറിയ റമ്മുവിനെ ഊഞ്ഞാല കെട്ടാൻ കയറിയപ്പോൾ വീണതാണെന്നു ചുവന്ന കടുക്കനിട്ട മയ്യഴി കഥപറയുമ്പോൾ എന്ന ബ്ലോഗിൽ എഴുതിയത് പോലെ? ആക്കാൻ ഈ ഞാനും ഉണ്ടല്ലോ?
കച്ചവടത്തിന്റെ ഏകദേശ രൂപം ഇങ്ങനെ.. കേരളത്തിലെയോ? മറ്റു അയൽ സംസ്ഥാനത്തെയോ കച്ചവടക്കാർ? മയ്യഴിയിൽ കെട്ടിടം വാടകയ്ക്ക് എടുത്തിട്ടു ഒരു സെയിൽട്ടേകസ് രജിസ്‌ട്രേഷൻ തരപ്പെടുത്തും.. അതിനു ശേഷം ഷോപ്പോ, ഓഫീസോ പൂട്ടി ആൾ സ്ഥലം വിടും.. ആളുണ്ടായാലും ഇല്ലെങ്കിലും കെട്ടിട ഉടമയ്ക്ക് വാടക കൃത്യം. ചില വിരുതൻമാർ അതും നൽകില്ല.. ലക്ഷങ്ങളുടെ കച്ചവടം ചെയ്യുമ്പോഴും പറയും? നിങ്ങൾ കാണുന്നില്ലേ ഒന്നും ചെയ്യുന്നില്ല, എന്നൊക്കെ പറഞ്ഞു വിശ്വസിപ്പിക്കും.. മയ്യഴിയിലെ ലൈസൻസ് ഉപയോഗിച്ച് ടാക്സ് ഇളവ് ഉപയോഗപെടുത്തി സാധനങ്ങൾ വാങ്ങിച്ചു, അവരവരുടെ സ്ഥലത്തേക്ക് ചരക്കു നേരിട്ടെത്തിക്കും . ഇതൊന്നും മയ്യെലെ കെട്ടിടമുടമ അറിയില്ല..
ഉദ്യോഗസ്‌ഥരും.. ഇങ്ങനെയൊക്കെ ആണെങ്കിലും വാടകക്കാരൻ മുറയ്ക്ക് മയ്യഴിയിൽ സാധങ്ങൾ എത്തിയതായി കാണിച്ചു ആരുടെയെങ്കിലും പേരിൽ ബില്ല് മുറിച്ചു തള്ളി, മാഹിയിൽ വിൽപ്പന നടത്തിയതായി രേഖപ്പെടുത്തും.. ഈ പ്രക്രിയ വർഷങ്ങളോളം തുടർന്ന്.. അത് പ്രകാരം മാസാ-മാസം കെട്ടേണ്ട സെയിൽ ടാക്‌സും അതിനനുബന്ധമായി സമർപ്പിക്കാതെ.. റിട്ടേണും ഒന്നും കൊടുക്കാതെ.. കച്ചവടം പൊടി പൊടിച്ചു . ഇങ്ങനെ ചെയ്യുന്നുണ്ടെന്ന് കെട്ടിട ഉടമകൾക്കും അറിയാതെ പോയി.. കാരണം വാടക കിട്ടുന്നുണ്ടെങ്കിലും ഒരു കൈവണ്ടി സാദനംപോലും അവർ മയ്യഴിയിൽ വന്നതായി കണ്ടിട്ടില്ല..
ഏതോ ഒരവസരത്തിൽ ഇൻകംടാക്സ് വകുപ്പിന്റെ ശ്രദ്ധയിൽ പെട്ടപ്പോഴാണ് കാര്യങ്ങൾ ആകെ കുഴഞ്ഞു മറിഞ്ഞു കെട്ടിടമുടമകളുടെ തലയിൽ ഇടിത്തീയ്യയി വീണത്. കാരണം ഇതിനകം കച്ചവടം ചെയ്യ്തവർ പല പല പേരുകളിൽ മാറി മാറി അവാവുന്നത്ര നികുതി വെട്ടിച്ച സ്ഥലം കാലിയാക്കിയിരുന്നു.. തുടർന്നുള്ള അന്വേഷണത്തിൽ മനസിലായത്….
കുരുമുളകും , ഏലവും , റബ്ബറും ഇഞ്ചിയും, ചുക്കും, കറാമ്പും, പട്ടയും, റബ്ബറും, കശുവണ്ടിയും ഒരു വക! (ടാൻസാനിയയിൽ ഉള്ളതിനേക്കാൾ കൂടുതൽ കശുവണ്ടിയും , മഡഗാസ്‌ക്കാറിൽ ലഭിക്കുന്നതിനേക്കാൾ കൂടുതൽ ഗ്രാമ്പൂവും, ഏലവും , കുരുമുളകും മയ്യഴിയിൽ വെച്ച് കച്ചവടം ചെയ്യുന്നു … ചുക്ക് ജാതി കൊപ്പര വേറെയിനം . എവിടെന്നു വരുന്നു എവിടെ വിളയുന്നു ആര് വാങ്ങുന്നു എന്നൊന്നും ചോദിച്ചാൽ ഉത്തരമില്ല. …
സ്പെയർ പാർട്സ് , ടൂൾസ്, ഇലക്ട്രിക്കൽ സാധനങ്ങൾ , വീട്ടുപകരണങ്ങൾ , മോട്ടോറുകൾ മറ്റൊരു വക! ലോക്കുകൾ ഹാർഡ്‌വേറുകൾ, ടയിൽസുകൾ, വേറൊരു കൂട്ടം! ഇതൊക്കെ മയ്യഴിയിൽ എത്താതെ മയ്യഴിയിൽ ചെയ്യുന്ന കച്ചവടങ്ങൾ! അധികൃതർ , മേനുഫാക്ച്ചർ ചെയ്യുന്ന കമ്പനിയിൽ നിന്നും ഡിസപേച്ചു ചെയ്ത ബില്ലുമായി സാദനങ്ങൾ പോകുന്ന സ്ഥലത്തെ വരവ് ചിലവുകൾ താരതമ്മ്യപെടുത്തി മയ്യഴിയിലെത്തി പരിശോധിച്ചപ്പോൾ ഇങ്ങനെ ലക്ഷകണക്കിന് രൂപ സെയിൽ ട്ടേക്‌സായും, ഇൻകം ട്ടേക്‌സായും വെട്ടിച്ചുള്ള കച്ചവടമാണ് (മായ കച്ചവടം) നടത്തിയത് എന്ന്….
പിന്നീടുള്ള അന്വേഷണത്തിൽ അച്ഛനും അമ്മയും മനുഷ്യർക്കും ഒഴിച്ച ഇവർക്കു (ടേക്ക്‌ക്സ് ഇല്ലല്ലോ?) പിന്നെ ടേക്ക്സുള്ള സകല സാധനങ്ങളും മയ്യഴിയിൽ എത്താതെ മയ്യഴിയിൽ വെച്ച് വില്പന നടത്തിയിട്ടുണ്ട് എന്ന്? ഒരുതരം പ്രത്യേക ഊഹക്കച്ചവടം. ഏതാണ്ട് അല്ലാവുദ്ദീനും അത്ഭുത വിളക്കും പോലെ? ബില്ലിൽ എന്താണോ പെന്നുകൊണ്ടു വരയ്ക്കുന്നത് ആ സാദനം മയ്യഴിയിൽ വന്നു വിൽപ്പന നടന്നിരിക്കും. എല്ലാം മായാജാലം, മഹേന്ദ്ര ജാലം..
അങ്ങനെ അന്വേഷണവും, പരിശോദനയും കേസും കോടതിയുമായി കഴിയുമ്പോൾ? മയ്യഴിയിൽ ആദ്യത്തെ പെട്രോൾ പമ്പു വന്നു . മയ്യഴിക്കരായ സമ്പന്നനും ദരിദ്രനും ഒരു പോലെ പുച്ഛം.. ഒന്നോ രണ്ടോ കാറുള്ളിടത്തു ഒരു വിഡ്ഢിവന്നു പെട്രോൾ പമ്പു തുറന്നിരിക്കുന്നു.. ഇവന്റെ പെട്രോൾ മുഴുവൻ ആവിയായതു തന്നെ.. ചിന്തയ്ക്കു വിപരീതമായി ദിവസവും പെട്രോൾ ടാങ്കുള്ള വണ്ടി വരുന്നു, കോലെടുത്തു പെട്രോൾ അളക്കുന്നു, പെട്രോൾ ഇറക്കുന്നു പോവുന്നു.. പേരിനു ഒരു വണ്ടി മയ്യഴിയിൽ!. അങ്ങനെ എത്ര, എത്ര വണ്ടി പ്രട്രോളും – ഡീസലും ഓയിലും, മയ്യഴി കാണാതെ ആവിയായി പോയിട്ടുണ്ട്..
പക്ഷേ എല്ലാം മൂന്നാം കണ്ണുകൊണ്ടു ആരോ എപ്പോഴോ നോക്കിയപ്പോൾ കോളേജ് ഗേളിൽ ബഹദൂർ പറഞ്ഞത് പോലെ ചിലവുക 10 ക, വരവ് ക ഇല്ലക – സെയിൽ ടേക്ക്സിനും ഇൻകം ടേക്ക്സിനും, പിന്നെ ഇതിന്റെ കണക്കു മായി ചെറിയ കണക്കപിള്ളയും, വലിയ കണക്കപിള്ളയും, എന്റെ ഫോസും – ഓന്റെ ഫോസും! (എൻ ഫോസ്‌മെന്റിനെ) വന്നു ടാങ്കും, കക്കൂസും എന്തിനു ഉടുത്ത കള്സവരെ തപ്പി! കണക്കു ബോധിപ്പിക്കാൻ പറഞ്ഞപ്പോൾ കണ്ടെത്തി കാരണം,
പണ്ട് കോടതിയിൽ ഉണ്ട വിഴുങ്ങിയത് പോലെ? ഒരു കഥ.. പെട്രോൾ ആവിയായ കഥ.. ഈ കണക്കുമായി ഇൻകം ട്ടേക്സിലും, എൻഫോസ്മെന്റിലും, സെയിൽ ട്ടേക്സിലും ചെന്നപ്പോൾ? അവർ ശരിക്കും ബോയിലറിൽ കയറ്റി ആവി വരുന്നത് കാട്ടിക്കൊടുത്തു.. ഇതൊക്കെ കാണാൻ കഴിയാതെ ? ചിലർ ആവിയായി എന്നും കേട്ടു..
പിന്നീടാണ് പെട്രോൾ ആവിയായ കഥകളൊക്കെ മയ്യഴിയിലെ ഉദ്യോഗസ്ഥന്മാരും, പൊതുജനവും അറിയുന്നത്.. കിണ്ണം – കൊടച്ചക്രം മുതൽ… ആട് …. മാട്… കോഴി … കോഴി…ക്കാഷ്ടം വരെ മയ്യഴിയെ ഉപയോഗിച്ച് കച്ചവടം ചെയ്തിട്ടുണ്ട് .. എന്ന് പറഞ്ഞാൽ ഒരതിശയവും ഇല്ല .
പണ്ട് മയ്യഴിയിൽ കാടുവെട്ടു സമരം നടന്നിരുന്നു. മയ്യഴിയിലെ മരക്കച്ചവടത്തിന്റെ കണക്കെടുക്കുമ്പോൾ ആ സമരം ശരിയായി തോന്നിയിരിക്കാം സമരക്കാർക്കു. അവരെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല പൊടിപൊടിച്ച മരക്കച്ചവടമായിരുന്നു മയ്യഴിയിൽ… വർത്തയറിഞ്ഞു മയ്യഴിയിലെത്തിയ പരിസ്ഥിതി പ്രവർത്തകർക്കും കവികൾക്കും, കവിയിത്രിക്കും സങ്കടം മയ്യഴിയിലെ കാടുകൾ ഈ ദുഷ്ട്ടൻമ്മാർ വെട്ടി നശിപ്പിച്ചല്ലോ? (കോഴികിടന്നേടത്തു് കോഴിപ്പൂടയെങ്കിലും കാണണ്ടേ ? എന്നതത്വം സൊ കോള്ഡ് ഇന്റലക്ചുവൽസ് മനസ്സിലാക്കി! അതായതു മയ്യഴിയിൽ കാടില്ലായിരുന്നു എല്ലാം കുറ്റിച്ചെടികളായിരുന്നു എന്നൊക്കെ വഴിയെ മനസിലായപ്പോൾ എല്ലാവരും സ്ഥലംവിട്ടു…
കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും ദിവസം പോകെ പമ്പുകളുടെ എണ്ണത്തിൽ വർദ്ധനവ്! അപ്പോഴാണ് മയ്യഴിക്കാരന് ബോധമുണ്ടായത് പ്രട്രോളും, ഡീസലും, ഓയിലും ചിലവാകാൻ മയ്യഴിക്കാർക്കു കാറും, ലോറിയും, ബസ്സും, ഒന്നും വേണ്ട എന്ന്? പിന്നെയും പെട്രോൾ പമ്പുകളുടെയും , മറ്റു മുകളിൽ പറഞ്ഞ കച്ചവടങ്ങളും എണ്ണം കൂടിക്കൊണ്ടേ ഇരുന്നു മയ്യഴിയിൽ ..
പിന്നെ പുതുച്ചേരി സംസ്ഥാനത്തു മാത്രമായി അനുവദിച്ചിരുന്ന മദ്ധ്യ ഷോപ്പും കൂടി ആയി മാഹിക്ക് . അതോടെ മാഹിയുടെ തലവര തന്നെ മാറി എന്ന് പറയുന്നതാകും യാഥാർഥ്യം . ഏകദേശം മയ്യഴി മേഖലയിൽ 64 മദ്ദ്യഷോപ്പുകളുണ്ട് എന്നാണ് കണക്കു. മയ്യഴിയിൽ സ്ഥിരതാമസമാക്കിയവർക്കു മാത്രം നൽകിയിരുന്ന മദ്ധ്യ ലൈസൻസ് അത്തരക്കാരെ കണ്ടെത്തി അന്യസംസ്ഥാനത്തുള്ളവർ ഷോപ്പുകൾ അവരുടെ നിയന്ത്രണത്തിലായി ക്രമേണ അവരൊക്കെ മൂന്നു കൊല്ലം കൊണ്ട് മയ്യഴി റാഡിഡന്റാവുകയും മിക്ക ഷോപ്പുകളും അവർ നേരിട്ട് നടത്തുന്ന അവസ്ഥയിൽ ആയി.. ഏതാണ്ട് ചൈനക്കാരെ പ്രോത്സാഹിപ്പിച്ചു കച്ചവടം ചെയ്യാൻ സൗകര്യമൊപ്പിച്ചു കൊടുത്തു ഒടുവിൽ എല്ലാ’ കച്ചവടവും ചൈനക്കാരുടെ അധീനതയിൽ ആയി എന്നുപറഞ്ഞതുപോലെയാ മയ്യഴിക്കാരുടെ അവസ്ഥ..
മറ്റൊരു പ്രധാന മേഘാലയയായിരുന്നു വാഹനങ്ങൾ? ഇതും പണ്ട് മുതലേ ഉണ്ടായിരുന്ന ഇടപാടുകളായിരുന്നു പക്ഷെ മയ്യഴിക്കാർ അറിഞ്ഞില്ലെന്ന് മാത്രം.. രാവിലെ മയ്യഴിക്കാർ കണികണ്ടുണരുന്നത് അംബാസിഡർ കറായിരിക്കും ഒരുദിവസം, റോഡ് സൈഡ് മുഴുവൻ! പിറ്റേന്നതു മഹീന്ദ്ര ജീപ്പായി മാറും.. നിങ്ങളൊന്നു ശ്രദ്ദിച്ചില്ലെങ്കിൽ നിങ്ങളുടെ വീട്ടുവളപ്പിൽ വരെ ചിലപ്പോൾ ഇത്തരം വാഹനങ്ങൾ കണ്ടെന്നു വരും.. അടുത്ത ദിവസം അത് ലയലന്റോ? ടാറ്റയോ ഒക്കെ ആവും… ആഡംബര ഷോറൂം വേണ്ട , വാക്ക് ചാദുര്യമുള്ള സെയിൽസ്മാൻ വേണ്ട.. ആഫ്റ്റർ സർവീസിനുള്ള സൗകര്യങ്ങൾ വേണ്ട.. വേണ്ടത് വണ്ടിക്കു കൊടുത്ത പണത്തിനു പുറമെ, കുറച്ചു ചിക്കിളി വേറെ കരുതിയാൽ? ഒരു പരുന്തും അതിനു മുകളിൽ പറക്കാൻ തുനിയില്ല.. ഇനി ഏതെങ്കിലും പരുന്തു പറന്നാൽ ബ്രോമ്മോസൊക്കെ ഒന്നുമല്ല ഇവർക്ക്…
ഈ അടുത്ത കാലത്തായി മറ്റുസംസ്ഥാനങ്ങളിൽ അഡീഷണൽ ടേക്സ്.. ഒടുക്കത്തെ ടേക്സ് ഏർപ്പെടുത്തി തടയിട്ടപ്പോൾ? അതിനൊക്കെ ഒരു നിയന്ത്രണമായി.. കാലം പ്പോകെ പ്പോകെ ഡിപ്പാർട്മന്റുകളും കുറച്ചു സ്ട്രിക്റ്റാകാൻ തുടങ്ങിയതോടെ മായ കച്ചവടം ചെയ്‌ത സാധനങ്ങളൊക്കെ കാണണം എന്ന നിലയിലായപ്പോൾ മയ്യഴിയിലെ പാരമ്പര്യ കടകളൊക്കെ പൂട്ടി ചിലർ കിട്ടിയ മാനസവും വാങ്ങി സ്ഥലം വിട്ടു . ഇപ്പോൾ ജി. എസ. ടി. കൂടി ആയെങ്കിലും പ്രട്രോളും, ഡീസലും, മദ്ധ്യവും, പെട്രോളിയം ഉൽപ്പന്നങ്ങളും ഇതിൽ ഉൾപ്പെടുത്തില്ല എന്ന വിശ്വാസ്സത്തിൽ ഇപ്പോഴും പിടിച്ചു നിൽക്കുന്നു… വാഹന രജിസ്ട്രേഷന് ഭീമമായ ഇളവുകൾ ഉള്ളതുകൊണ്ട് താരക്കെടില്ലാതെ കച്ചവടം പൊടിപൊടിക്കുന്നുണ്ട് എന്നറിയുന്നു..
ഇപ്പോൾ കേന്ദ്ര സർക്കാരിന്റെ കണക്കിൽ മാഹി ഒരു അതി സമ്പന്ന ജില്ലയായി കാണാം.. ജനസാന്ദ്രതയുടെ കണക്കും, ഭൂമിശാസ്ത്രത്തിന്റെ അളവും, നോക്കി ഗുണിച്ചും, ഹരിച്ചും സ്കോയർ റൂട്ട് നോക്കി വിലയിരുത്തുമ്പോൾ? ഇന്ത്യയിൽ ഏറ്റവും കൂടുതൽ മദ്ധ്യവും – പെട്രോളും ഡീസലും വിൽക്കുന്ന ഒരു സ്ഥലം? പാലാഴി … ഛെ … തെറ്റി മയ്യഴി..
അന്ന്യ സംസ്ഥാനത്തെ സാദാരണക്കാരെ സംബന്ധിച്ചെടുത്തോളം രണ്ടോ മൂന്നോ കുട്ടികളുണ്ടെങ്കിൽ അൽപ്പം ശ്രദ്ധകൊടുത്താൽ ചിലവൊന്നും ഇല്ലാതെ ഡോക്റ്ററായും എഞ്ചിനീയറായും മറ്റു പ്രൊഫഷണലായും മാറ്റാൻ എളുപ്പം അതിനു ചിലവാകുന്ന തുകയുടെ പകുതിയിൽ കുറവിന് സ്ഥലവും വീടും സ്വന്തമാക്കി റസിഡൻസി ഉണ്ടാക്കി വിദ്യാഭ്യാസവും ജോലിയും എളുപ്പത്തിൽ സംഘടിപ്പിക്കാം . ഇപ്പോൾ ഒരു ശരാശരി ഒറിജനൽ മയ്യഴിക്കാരൻ ക്ളീൻ ബൗൾഡ് അസ്തിത്വം നഷ്ടപ്പെട്ട് പഴയ മയ്യഴിപ്പെരുമയും പറഞ്ഞു നടക്കാം . അത്ര തന്നെ .
മയ്യഴിക്കാർക്കു പണ്ട് അമൃതായി പൊന്നി അരിയും ആളെണ്ണം പഞ്ചസാരയും , സ്‌പെഷൽ അരി വേറെയും! യഥേഷ്ടം ലഭിക്കുമ്പോൾ? തങ്ങളുടെ കുട്ടികൾക്ക് ഇഷ്ടമുള്ള സബ്ജക്റ്റ്എടുത്തു പഠിച്ചു ഡോക്ടറും എൻജീയറും നഴ്സും അദ്ധ്യാപകനും ഓഫീസ് ക്ലർക്കും ഒക്കെ ബുദ്ധിമുട്ടില്ലാതെ ലഭിച്ച കാലമൊക്കെ മയ്യഴിയിൽ ജനിച്ചു മയ്യഴിയിൽ വളർന്നവന് ഇന്ന് അപ്രാപ്ര്യമായിക്കൊണ്ടിരിക്കുന്നു! ഈ വസ്തുതയൊന്നും അറിയാതെ ബാക്കി വന്ന അമൃതിനായി മയ്യഴിക്കാർ ഇന്നും ആശയോടെ പ്രതീക്ഷയോടെ അങ്ങിങ്ങായി കാണാം …..!
പണ്ടൊക്കെ ആശുപത്രി ചെറുതായിരുന്നെങ്കിലും നിലവാരമുള്ള മയ്യഴിക്കാരായ ഡോക്ടറും സേവനതല്പരരായിട്ടുള്ള നേഴ്സും കൊമ്പോണ്ടറും അറ്റൻഡർമാരുമുണ്ടായിരുന്നു . അസുഖവുമായി ആശുപത്രിയെലെത്തുന്നവർക്കു എത്രവിലപിടിപ്പുള്ള മരുന്നും നൽകിയിരുന്നു . എക്സ്റേ ഫ്രീ രക്സ്തപരിശോദന ഫ്രീ… ടി ബി രോഗത്തിന് പ്രത്യേക വാർഡും . ഈ രോഗവുമായി ആശുപത്രിയിൽ അഡ്മിറ്റ് ചെയ്‌താൽ പിന്നെ ഇവർക്ക് രോഗം മാറി പുറത്തുവരാം. ഒരു ചിലവുമില്ല. സൗകര്യമായി ശുശ്രൂഷ കിട്ടുമായിരുന്നു ഔട്ട് പേഷ്യന്റ്കൾക്കും നല്ല ചികിത്സയുണ്ടായിരുന്നു.
പാമ്പുകടിച്ചാലും പേപ്പട്ടിക്കടിച്ചാലും ചികിത്സ 24 മണിക്കൂർ സേവനം 365 ദിവസവും ലഭ്യമാകുന്ന പാലാഴിക്കടലായിരുന്നു .. ഇന്ന് ? ഇവിടെ മയ്യഴിക്കാർ എത്തുന്നത് തുലോം കുറവ് സൗകര്യമുപയോഗപ്പെടുത്തുന്നത് മറ്റുള്ളവരും !… എന്നിട്ടു ആശുപത്രിയെ കുറ്റംപറഞ്ഞുകൊണ്ടിരിക്കും.
ഠാ വട്ടത്തിൽ സ്‌കൂൾ കോളേജ്, ആയുർവേദ മെഡിക്കൽ കോളേജ്, ഐ. ടി. ഐ, പോളീ ടെക്ക്നിക്ക്, ദന്തൽ കോളേജ് , ടീച്ചേസ് ട്രെയിനിങ് കോളേജ് , ആർട്സ് ആൻഡ് സയൻസ് കോളേജ് , കേന്ദ്രീയ വിദ്യാലയം നവോദയ വിദ്ദ്യാലയം . സിവിൽ സ്റ്റേഷൻ സൗകര്യങ്ങൾ വേറെയും.
ഇനി വായിക്കുന്നവർ വിലയിരുത്തട്ടെ ദുർവ്വാസാവ് ആരാണ് ? പാരിജാത പുഷ്പ്പം മനപൂർവ്വം കൊടുത്തതാണോ? അസുരന്മാർ ദേവന്മാരോടൊപ്പം ഉണ്ടായിരുന്നോ ? കാളകൂടം വിഷം മദ്ധ്യത്തെ ആണോ ഉദ്ദേശിച്ചത് ? പരമ ശിവനെ ഉദ്ദേശിച്ചത് മയ്യഴിയിലെയ്യും – മയ്യഴിയിലെത്തി കുടിക്കുന്നവരേയ്യും പറ്റിയാണോ? കഴുത്തിന് പിടിച്ചത് ആ കുടിയന്മാരുടെ ഭാര്യമാരാണോ ? വായ പൊത്തിയത് ആരായിരിക്കും ? അതും അല്ലെങ്കിൽ രണ്ടു ഭാഗത്തും ഉള്ള ചെക്ക് പോസ്റ്റുനേ ഉദ്ദേശിച്ചായിരിക്കുമോ ? ഇതൊക്കെ കണ്ടും, കെട്ടും പഠിക്കാനും മയ്യഴിക്കാർ ഇനിയെത്ര ശിവരാത്രി നോൽക്കണം..
പരിത്രാണായ സാധൂനാം വിനാശായ ചദുഷ്കൃതാം ധര്‍മസംസ്ഥാപനാര്‍ഥായ സംഭവാമി യുഗേ യുഗേ
സജ്ജനങ്ങളുടെ സംരക്ഷണത്തിനും ദുഷ്ടന്മാരുടെ സംഹാരത്തിനും ധര്‍മ്മം നിലനിര്‍ത്തുന്നതിനും വേണ്ടി യുഗം തോറും ഞാന്‍ അവതരിക്കുന്നു.
ഈയ്യിടെ വ്യാപാരവ്യവസായികളുടെ ഒരു സമരം നടന്നിരുന്നു. പുതുച്ചേരിയിൽ നിന്നും ടെക്സ് വെട്ടിപ്പ് നടക്കുന്നുണ്ടോ എന്നു പരിശോധിക്കാനുള്ള റൈഡ്! അതിനെതിരെയായിരുന്നു സമരം. ഇത്തരം റൈഡുകൾ കച്ചവടക്കാർക്ക് ബുദ്ദിമുട്ടുണ്ടാക്കുന്നു എന്ന് പറഞ്ഞായിരുന്നു സമരവും ഹർത്താലും. എല്ലാ കച്ചവടക്കാരെയും അടച്ചാക്ഷേപിക്കുന്നില്ല അങ്ങനെയുള്ളവർ ഉണ്ടാവാം അത് ചില സംശയങ്ങളുടെ വെളിച്ചത്തിൽ പരിശോധിക്കുന്നതിൽ എന്തിനാണ് വെപ്രാളം! ഇതേ മയ്യഴിയിലേ സാദാരണക്കാർ ചോദിക്കുന്നുള്ളൂ…
ഇങ്ങനെ ഇന്ദ്രനെയും ചന്ദ്രനെയും ഭയമില്ലാതെ മയ്യഴിയിൽ കച്ചവടം ചെയ്തവർ ഇപ്പോൾ മയ്യഴിയെന്ന പാലാഴിയിൽ ഹർത്താലും ധർണ്ണയും … നടത്തുന്നു …
സാക്ഷാൽ കൽക്കിയാണ് കേന്ദ്രം ഭരിക്കുന്നത് നേരേവാ നേരെപോ … ഒരു ഉണ്ടയും അങ്ങേശില്ല മക്കളെ …
വാൽക്കഷ്ണം: ന്യായമായി കച്ചവടം ചെയ്യുന്നവർക്ക് ജി.എസ. ടി ഒരു പ്രശ്നവും ഉണ്ടാക്കുന്നില്ല. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു ഒരുപാട് വെട്ടിപ്പ് ഈ മേഖലയിൽ നടക്കുന്നുണ്ട് ഉദാഹരണത്തിന് കമ്പനിയിൽ നിന്നും 1000 രൂപയ്ക്കു വാങ്ങുന്ന സാദനത്തിനു ആ സംസ്ഥാനത്തു 18 ശതമാനം ജി. എസ. ടി കച്ചവടക്കാരൻ. കൊടുക്കുമ്പോൾ (ജി എസ ടി 18 ശതമാനമായി നിജപ്പെടുത്തിയിട്ടില്ല പല സ്ലെബിലാണ് നികുതി റേറ്റ്, ഒരു ഉദാഹരണം പറഞ്ഞു എന്ന് മാത്രം )
Goods price. Rs. 1000
Central GST 9%Rs. 90
State GST. 9% Rs. 90
Total. Rs. 1180
കച്ചവടക്കാരൻ കൊടുത്ത 180 രൂപ ഉപഭോക്താവിൽ നിന്നും ജി എസ ടി വസൂലാക്കുന്നതു ഇപ്രാകാരമാണ്.
MRP. 1300 രൂപയ്ക്കു സാദനം വിൽക്കുമ്പോൾ കച്ചവടക്കാരൻ ഉപഭോക്താവിൽ നനിന്നും ജി എസ ടി ഇനത്തിൽ വസൂലാക്കുന്നതു..?
Goods price. MRP- Rs. 1300
Central GST. 9 % Rs. 117
State GST. 9% Rs. 117
Total. Rs. 1534
കച്ചവടക്കാരൻ ഉപഭോക്താവിൽ നിന്നും അധികമായി എടുത്ത ജി എസ ടി അതായതു 27 + 27 = 54 സർക്കാരിലേക്ക് അടക്കുന്നില്ല. ഇതാണ് ജി എസ ടി ഡിപ്പാർട്ട്മെന്റ് ചോദ്ദ്യം ചെയ്യുന്നത്. ഇതെന്റെഅറിവാണു ശരിയാകണമെന്നില്ല. ഇതല്ലെത്ത കാരണങ്ങളുമുണ്ടാകാം
ഇത് ഒരു സാദനത്തിന്റെ കണക്കു അപ്രകാരം നോക്കുമ്പോൾ കോടികണക്കിന്റെ വെട്ടിപ്പാണ് ഈ മേഖലയിൽ നടക്കുന്നത്. ഈ വെട്ടിപ്പിന്റെ വ്യാപ്തി ഇതിലും എത്രയോ മേലെയാണ് .
പല പല രൂപത്തിൽ ഈ വെട്ടിപ്പ് നടക്കുന്നുണ്ട് . അങ്ങിനെ ജി എസ ടി വെട്ടിച്ചവരിൽ പലരും ഫൈനും ചിലർ അതിന്റെ തീവ്രത അനുസരിച്ചു ജയിലിലും ആണ് എന്ന് മയ്യഴിയിലെ കച്ചവടക്കാർ ഓർക്കണമായിരുന്നു . ജി.എസ. ടി വെട്ടിപ്പിന്റെ വഴികളും അതിന്റെ വിശദാംശങ്ങളും സാദാരണക്കാരന് അത്ര പെട്ടെന്ന് മനസിലാവില്ല .
ചുരുക്കിപ്പറഞ്ഞാൽ ചില്ലറക്കച്ചവടൽക്കാരൻ ബില്ലില്ലാതെയും ഡ്യൂപ്ലിക്കേറ് ബില്ലിലും സാധനങ്ങൾ വിൽക്കുന്നു എന്നർത്ഥം. യഥാർത്ഥത്തിൽ കച്ചവടക്കാർ സ്റ്റേറ്റ്മെന്റ് തെയ്യാറാക്കുമ്പോൾ വാങ്ങിച്ച സദാനവും അതിനു നൽകിയ ജി. എസ ടി.യും, വിറ്റ സാദാനവും അതിൽ നിന്ന് കിട്ടിയ ജി. എസ. ടി. യും കിഴിച്ചു അധികമായി സ്വരൂപിച്ച തുക ജി എസ ടി വകുപ്പിന് പലരും അടക്കുന്നില്ല.
ഇത് കണ്ടുപിടിക്കാൻ ഒരു പാട് മാർഗ്ഗങ്ങൾ സർക്കാരിനുണ്ട് ഈ കാര്യം മയ്യഴിയിലെ കച്ചവടക്കാർക്ക് അറിയില്ല അവർ ഇപ്പോഴും കിണറ്റിയിലെ തവളകളെ പോലെ മോഡിയേയും, രംഗസ്വാമിയെയും, ജി. എസ. ടി വകുപ്പിനെയും കുറ്റം പറഞ്ഞുകൊണ്ടേയിരിക്കും .
ഒന്ന് കൂടി പറഞ്ഞു അവസാനിപ്പിക്കാം . ടി ഡി എസ പലർക്കും അറിയാമായിരിക്കും . എന്നാൽ ടി. സി എസ എന്നൊരു സമ്പ്രദായവും ഉണ്ട് ചിലപ്പോൾ മാനുഫാക്ച്ചറിങ് കമ്പനിയും സോൾ ഡിസ്‌ട്രിബുട്ടർ ഒന്നും ഇല്ലാത്ത മയ്യഴിയിൽ പലർക്കും ഈ സിസ്റ്റത്തെ പറ്റി അറിയാൻവഴിയില്ല .
ഉദാഹരണത്തിന് എ എന്ന സ്ഥാപനം ബി – സി – ഡി- എന്ന സ്ഥാപങ്ങൾക്കു ചരക്കുകൾ വിൽക്കുമ്പോൾ . ഈ പറഞ്ഞ ടാക്സു അടക്കേണ്ട . എന്നാൽ വർഷത്തിൽ 50 ലക്ഷത്തിനു മുകളിൽ ചരക്കു വാങ്ങിക്കുന്ന കമ്പനികൾക്കുവേണ്ടി 0.1 ശതമാനനാണെന്നു തോന്നുന്നു ചരക്കുവിൽക്കുന്നവർ ഇൻകം ടാക്സ് വിഭാഗത്തിൽ അടയ്ക്കണം . ഈ തുക ടി ഡി എസ സ്റ്റേറ്റ് മെന്റ് നൽകുന്നതുപോലെ പ്രത്യേകം പ്രത്യേകം ൽ ടി. സി എസ സ്റ്റേറ്റ് മെന്റ് നൽകിയാൽ തിരുച്ചു നൽകും . ഇങ്ങനെ വരുമ്പോൾ സാദാനങ്ങൾ വാങ്ങിയ സ്ഥാപനം ഇൻകം ടാക്സിൽ രെജിസ്റ്റർ ആവുകയും ഇവർ വർഷത്തിൽ എത്ര ചരക്കുകൾ വാങ്ങി എന്ന കൃത്യമായ കണക്കു അധികാരികൾക്കുണ്ടാവും . .
എന്നാൽ ഇവർ വർഷാ വർഷം കണക്കുകൾ കൊടുക്കുന്നുണ്ടാവാം .. മൂന്നുംനാലും വർഷം കഴയുമ്പോൾ ചില സ്ഥാപനങ്ങളുടെ കണക്കിൽ വലിയ പൊരുത്തക്കേടുകൾ കാണും അവർ വർഷാ വർഷം നൽകിയ സ്റ്റേറ്റ്‌മെന്റും അവർ വാങ്ങിച്ച സാദനത്തിന്റെ സ്‌റ്റോക്കും ഒന്നും ടാലി യാവുന്നുണ്ടാവില്ല ഈ വിവരം ചിലപ്പോൾ സാധങ്ങൾ വാങ്ങിക്കുന്ന സ്ഥാപനം അറിയണമെന്നില്ല . വർഷാവസാനം സ്ഥാപനങ്ങൾ ടാക്സ് റിട്ടേൺ ഫയൽ ചെയ്യുമ്പോൾ ഇൻകം ടാക്സിൽ ടാലി നടത്തിയാൽ വലിയപൊരുത്തക്കേടുകൾ കാണുമ്പോഴാണ് ഇവർ ഇത്തരം സ്ഥാപങ്ങളോട് വിശദീകരണം തേടുന്നതും തൃപ്തിവരാതെ വരുമ്പോൾ റൈഡും സ്റ്റോക്ക് വെരിഫിക്കേഷനൊക്കെ നടത്തുന്നത് … ഇത് എന്റെ തിരിച്ചറിവാണ് ശിരിയാണെന്നാണ് എന്റെ ബോദ്ദ്യം …
ഇത് ഇങ്ങനെയൊന്നും എഴുതി തീർക്കേണ്ട വിഷയമല്ല കൂടുതൽ എഴുതിയാൽ കൺഫ്യൂഷനാവും…
കച്ചവടക്കാർ ബിരിയാണിവെച്ച കഥയും, അരിയും ,നെയ്യും, അണ്ടിപ്പരിപ്പും, മുന്തിരിയും വാങ്ങുമ്പോൾ ജി.എസ. ടി കൊട്ത്തിനു എന്ന് പറഞ്ഞു ഉപഭോക്താവിൽ നിന്നും ജി എസ ടി വാങ്ങിച്ചിട്ടു, സർക്കാരിന് നൽകാതെ ഇതിന്റെ നിയമവശം കാറ്റിൽപ്പറത്തി ഓഫീസർമാർ പീഡിപ്പിക്കുന്നു എന്ന് നിലവിളിച്ചിട്ടു ഒരു കാര്യവുമില്ല ….
അപ്പോഴും പറയുന്നു ബഹുഭൂരിപക്ഷം വരുന്ന കച്ചവടസമൂഹം സർക്കാർ നിയമങ്ങൾ പാലിച്ചു കച്ചവടം ചെയ്യുന്നുണ്ട്. വളരെ ചുരുക്കം ചിലർ നടത്തുന്ന വെട്ടിപ്പിന്റെ സംശയം വിലയിരുത്തേണ്ടത് ഉദ്ദ്യോഗസ്ഥരുടെ കടമയാണ് ഇവരോട് കച്ചവടക്കാർ സഹകരിക്കുകയാണ് വേണ്ടത്…
മഠത്തിൽ ബാബു ജയപ്രകാശ് ✍️ My Watsapp Cell No: 00919500716709