Maximum time to read 4 minutes
ഇന്ന് ലോകത്തു നിലനിൽക്കുന്ന പ്രസിദ്ധമായതും പകരം വെക്കാനില്ലാത്തതുമായ പല ക്ലാസ്സിക്ക് കൃതികളും സംഭവകഥകളിലൂടെ രചിക്കപെട്ടതാണ് എന്ന് പറഞ്ഞാൽ ഒരിക്കലും അത് അതിശയോക്തികരമാവില്ല എന്ന് ആദ്ധ്യമേ പറയട്ടെ ..? ഉദാഹരണത്തിന് ” രാമായണം…?”
അയോദ്ധ്യ വാണിരുന്ന ദശരഥ മഹാരാജാവ് തന്റെ പ്രിയ പത്നി കൈകേയി മഹാറാണിക്ക് നൽകിയ മൂന്നുവരങ്ങൾ, സന്ദർഭോചിതമായി ഉപയോഗിക്കാൻ തോഴിയായ മന്ഥര ഉപദേശിക്കുകയും, അതേത്തുടർന്ന് ശ്രീരാമന് വനവാസം സ്വീകരിക്കേണ്ടിവന്നു. തന്റെ വനവാസത്തിനിടയിൽ സ്ത്രീയുടെ സൗന്ദര്യത്തിൽ ഭ്രമിച്ചു അന്യന്റെ ഭാര്യയെ മോഹിച്ചു പ്രാപിക്കുകയും തട്ടിയെടുക്കുകയും ചെയ്ത രാവണനെ നിഗ്രഹിക്കേണ്ട ദൗത്യം ശ്രീരാമന് ഏറ്റെടുക്കേണ്ടി വരികയും,
ഒടുവിൽ രാവണ നിഗ്രഹം കഴിഞ്ഞു തന്റെ പ്രിയപത്നിയെ വീണ്ടെടുത്തു വനവാസം പൂർത്തിയാക്കി രാജ്യഭരണം ഏറ്റെടടുത്തപ്പോൾ രാമൻ,തന്റെ പ്രജകളുടെ വിശ്വാസങ്ങൾ സംരക്ഷിക്കാനും, അവരുടെ നിർദ്ദേശങ്ങൾക്ക് വിലകല്പിച്ചു തന്റെ പ്രിയ പത്നി പരിശുദ്ധയാണെന്നറിയാമായിട്ടും ഉപേക്ഷിക്കാൻ തുനിഞ്ഞ കഥകളാണ് രാമായണം ആയി മാറിയത്. എഴുതിയതോ ഒരു കാട്ടാളനും …?
ഒടുവിൽ സീതയും, രാമനും, ലക്ഷ്മണനും, ഭരതനും, ശൂർപ്പണകയും, വാനരനും, ജഡായുവും, കുംഭകർണനും, രാവണനിലും ഒക്കെ ആയി ഉൾപ്പെടുത്തിക്കൊണ്ടൊരു മഹാകൃതി രൂപം കൊണ്ട് .
മറ്റൊരു കൃതിയായ “മഹാ ഭാരതം” രചിക്കപ്പെട്ടത് ജേഷ്ഠാനുജന്മാരിലുണ്ടായ രണ്ടു കുടുംബങ്ങൾ തമ്മിലുണ്ടായ കഥകളെ ആധാരപ്പെടുത്തി. ധർമ്മവും അധർമ്മവും തമ്മിലുള്ള യുദ്ദം. അതിന്റെ ഗതി തിരിച്ചുവിട്ടത് ശ്രീ കൃഷ്ണ്ണനും.
മഹാഭാരതം എന്ന ക്‌ളാസ്സിക്ക് കൃതി ധർമ്മയുദ്ധത്തെ പറ്റിയാണ് ഉടനീളം പറഞ്ഞിരിക്കുന്നത്. പാണ്ഡവരെ സ്നേഹം നടിച്ചു ചൂത് കളിക്കാൻ ക്ഷണിക്കുകയും, കളിയിൽ ഉടനീളം കള്ളച്ചൂത് കളിച്ചു രാജ്യവും സർവസ്വത്തും, അവസാനം പാഞ്ചാലിയെ വരെ പണയപ്പെടുത്തി പാണ്ഡവരെ സ്ഥാന ഭൃഷ്ടരാക്കി നാടുകടത്തി.
ഒടുവിൽ അവരുടെ ദയനീയ അവസ്ഥ മനസിലാക്കി മധ്യസ്ഥത്തിന് ശ്രീകൃഷ്ണൻ ഒരു രാജ്യം , ഒരു ദേശം , ഒരു പ്രദേശം , ഒരു കൂര ചോദിച്ചപ്പോൾ ഒന്നും തരില്ല ഒരു സൂചികുത്താനുള്ള സ്ഥലം തരില്ല എന്ന് പറഞ്ഞപ്പോഴാണ് ഭഗവാൻ അർജുനനോട് കേറിപൂശടാ എന്ന് പറഞ്ഞതും, പാണ്ഡവർക്ക് സഹോദരന്മാരോടും ബന്ധുക്കളോടും യുദ്ദം ചെയ്യേണ്ടിവന്നത് !.
മനുഷ്യരിൽ എല്ലാ ബന്ധങ്ങളെയും ഊട്ടി ഉറപ്പിക്കുന്നത് പരസ്പ്പര വിശ്വാസമാണ്. വിശ്വാസ വഞ്ചനയ്ക്ക് ഒരാളെ മാനസികമായും ശാരീരികമായും തകർക്കാൻ മാത്രമുള്ള പ്രഹരശേഷിയുണ്ടെന്നു എത്രപേർക്ക് അറിയാം? അല്ലെങ്കിൽ എത്രപേർ ഓർക്കുന്നു? അത് സ്വന്തം ജീവിതത്തിലായാലും, സമൂഹത്തിൽ പ്പെട്ടവരോടായാലും, ജോലിയിൽ ആയാലും.
വിശ്വാസങ്ങൾക്കും പരസ്പര സ്നേഹങ്ങൾക്കും മുറിവ് പറ്റുമ്പോള്‍ എഴുതുന്ന അനുഭവങ്ങൾ എഴുതി തീർന്നപ്പോൾ മഹാ കൃതികളായി രൂപാന്തരപ്പെട്ടു..
പറഞ്ഞു വരുന്നത് ഇത്തരം അനുഭവ കഥകളിലൂടെയുണ്ടായ ധാരാളം കൃതികൾ നമുക്കുണ്ട് . ഏണിപ്പടികൾ, നാലുകെട്ട്, മതിലുകൾ, ഇതൊക്കെ ഈ ഗണത്തിൽ പെടുത്താവുന്നതാണ്..
ഒരു ബ്ലോഗർ ആയ ഞാൻ ചുവന്ന കടുക്കനിട്ട മയ്യഴി കഥപറയുമ്പോൾ എന്ന പേജിലൂടെ ഇതുവരെയായി 100 ലധികം അനുഭവ കഥകൾ? ഞാൻ മയ്യഴിയിൽ കണ്ട കാഴ്ചകൾ സമ്പ്രദായങ്ങൾ, വ്യക്തികൾ, ഉത്സവങ്ങൾ സ്ഥാപനങ്ങൾ ഒക്കെ എന്റെ മനസ്സിൽ പതിഞ്ഞത് ആയിരുന്നു എഴുതി നിങ്ങളുടെ മുൻപിൽ എത്തിച്ചത് .
എഴുത്തിന്റെ ശൈലി, അവതരണം ഭാഷ എന്നെയോ എന്റെ നാടിനെയോ അറിയാത്തവർക്ക് കൂടി വായിക്കാൻ താല്പര്യപെടുന്ന രീതിയിൽ എനിക്ക് എഴുതുവാൻ സാധിച്ചിട്ടുണ്ട് എന്നാണ് എന്റെ എഴുത്തു വായിച്ചുവരുടെ അഭിപ്രായത്തിൽ കൂടി എനിക്ക് മനസ്സിലാക്കാൻ സാദിച്ചതു.
നമ്മുടെ പുരാണങ്ങളിലൂടെയും, പലരുടെയും അനുഭവത്തിലും, വിശ്വാസ വഞ്ചന പൊറുക്കാനാവത്ത കുറ്റമാണ് എന്ന് പ്രതിപാദിച്ചിട്ടുണ്ട്. നമ്മുടെ നിയമവ്യവസ്ഥയും അത് തന്നെയല്ലേ സാക്ഷ്യപ്പെടുത്തുന്നത്?
അതെ വിശ്വാസ വഞ്ചന മാപ്പർഹിക്കാത്ത കുറ്റം തന്നെ? അത് അച്ഛനായലും, അമ്മയായാലും, സഹോദരീ സഹോദരന്മാരായാലും, ബന്ധുക്കളായാലും, ചങ്ങാതിമാരായാലും, ആരായാലും.
വഞ്ചനയുടെ മുറിവ് പറ്റിയും, സ്ത്രീ ശാപങ്ങൾ ഏറ്റു വാങ്ങിയും, കൂടപ്പിറപ്പുകളെയും, ചങ്ങാതിമാരെയും ഒറ്റിക്കൊടുത്തും വഞ്ചിച്ചും പടുത്തുയർത്തിയ മണിമാളികയിൽ സർവ്വ സുഖത്തോടെയുള്ള വാഴ്ച നമുക്കിടയിൽ സർവ്വ സാദാരണമായിട്ടുണ്ട്!
ഇതൊക്കെ വീണ്ടും ആവർത്തിച്ചു
കാണുമ്പോൾ? പലരുടെയും ജീവിതം പ്രായശ്ചിത്തം ചെയ്യാൻ മാത്രം ആക്കി മാറ്റേണ്ടിവരും എന്ന് കൂടി ഓർമപ്പെടുത്തട്ടെ!
അറിഞ്ഞവയെക്കാൾ കൂടുതൽ അറിയാതെ പോകുന്ന വിശ്വാസ വഞ്ചനയുടെ എത്രയെത്ര കഥകൾ.?
അത്തരം ഒരുപാടനുഭവങ്ങൾക്ക് ജീവിതത്തിലുടനീളം പല തവണ സാക്ഷിയായിട്ടുണ്ട്. എന്റെ പൂർവീകർ പറഞ്ഞു കേട്ടിട്ടുമുണ്ട്. ജീവിതത്തിലെ ചില നിർണ്ണായക ഘട്ടങ്ങളിൽ വഞ്ചനയുടെ നീറ്റൽ അതിന്റെ ഏറ്റവും സുതാര്യമായ വരമ്പിലൂടെ
പോകുമ്പോൾ ഉണ്ടാവുന്ന ആത്മഹത്യക്കും, വിഷാദരോഗത്തിനും ഇടയിലൂടെ അനുഭവിച്ചറിഞ്ഞ കഥകൾ ഏറെ, ഇപ്പോൾ നമ്മൾ ദൃശ്യ – പത്ര, സോഷ്യൽ മീഡിയകളിലൂടെയും കൂടി കാണുന്ന കാഴ്ചകളിലധികവും അത്തരം കഥകൾ തന്നെയല്ലേ?
ഭാര്യ ഭർത്താവിനെ വഞ്ചിച്ച കഥകൾ ! ഭാര്യയേ വിശ്വസിച്ചു സർവ്വവും ഭാര്യയിൽ തീറെഴുതി ഒടുവിൽ മറ്റൊരാളോടൊപ്പം ഒളിച്ചോടിയ കഥകൾ!
സൗന്ദര്യം കുറഞ്ഞതിന്റെ പേരിൽ? അവിശ്വാസത്തിന്റെ പേരിൽ? ഭാര്യയെ ഉപേക്ഷിച്ചവരുടെ കഥകൾ! ജീവന് തുല്ല്യം സ്നേഹിച്ചു വേർ പിരിയാനാകാത്ത വിധം ജീവിച്ചു ജനിച്ചു വളർന്ന മതംപോലും ഉപേക്ഷിക്കുന്നതോടൊപ്പം, സ്വന്തം രക്ഷിതാക്കളെ വരെ ഉപേക്ഷിക്കാൻ തയ്യാറാവുന്ന വരുടെ കഥകൾ?
ഇവരിലെ ചിലർ ഉറക്കമുണർന്നു വസ്ത്രം മാറും പോലെ ആൺ പെൺ വ്യത്യാസമില്ലാതെ മറ്റൊരു വ്യകിതിയെ വിവാഹം കഴിക്കുന്ന കഥകൾ!
മക്കളെ വളർത്തി വലുതാക്കി സ്വത്തുക്കൾ കൈക്കലാക്കിയതിനു ശേഷം രക്ഷിതാക്കളെ നരകതുല്ല്യ ജീവിതത്തിലേക്ക് തള്ളി ഒരുനേരം പോലും നോക്കാൻ കൂട്ടാക്കാത്ത മക്കളുടെ കഥകൾ…. ! വൃദ്ധരായ രക്ഷിതാക്കളെ വൃദ്ധസദനത്തിലും വഴിയിലും ഉപേക്ഷിച്ച കഥകൾ…!
മകളെയും മരുമകളെയും വേർതിരിച്ചുകാണുന്ന അമ്മമാരുടെ കഥകൾ, അമ്മയേയും അമ്മായിഅമ്മയെയും വേർതിരിച്ചു കാണുന്നവരുടെ കഥകൾ അങ്ങനെ കഥകൾ ഏറെ…
പത്തുമാസം വയറ്റിൽ ചുമന്ന അമ്മയേയും ഒരായുഷ്‌ക്കാലം മനസ്സിൽ ചുമക്കുന്ന അച്ഛനെയും മറന്നു ഇന്നലെക്കണ്ട ഒരുവനോടൊപ്പം മതവും ജാതിയും നോക്കാതെ ഇറങ്ങിത്തിരിക്കുമ്പോൾ നൂറുവട്ടം ആലോചിക്കണം, കാരണം ആ അച്ഛനും അമ്മയും തന്ന ദാനമാണ് നിങ്ങളുടെ ഈ ജൻമ്മമെന്നു ?
ഇത് പറയുന്ന അച്ഛനും അമ്മയ്ക്കും ബാദകമാണ്. കാരണം? നിങ്ങൾ നിങ്ങളുടെ മാതാപിതാക്കളോട് കാട്ടിയ രീതികണ്ടാണ് നിങ്ങളുടെ മക്കൾ വളരുന്നത് എന്നോർക്കുക ..
ഒരു പക്ഷെ നിങ്ങളൊക്കെ കരുതുന്നുണ്ടാവും ഇതൊക്കെ എന്തിനു ഇവിടെ പറയുന്നു എന്ന്. അത്തരം കഥകൾ തുടർച്ചയായ് ആവർത്തിച്ച് കാണുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നമ്മളിപ്പോൾ കടന്നുപോകുന്നത്! ഒപ്പം അത്തരം പല അനുഭവങ്ങളിലൂടെയാണ് നമ്മളിൽ ചിലർ ഇന്നും ജീവിച്ചുകൊണ്ടിരിക്കുന്നതു ?
ഇത്തരം അരുതായ്മ്മകൾ നടത്തിയതിന്റെ പേരിൽ, അതിന്റെ കൊടും ശാപം, അതിന്റെ അനന്തര ഫലം അനുഭവിക്കേണ്ടി പിൻ തലമുറക്കാക്കാരിൽ പെട്ട പലരും അനുഭവിക്കുന്നത് എന്ന കുത്തുവാക്കുകൾ നമ്മൾ പലപ്പോഴും കേട്ടിട്ടുണ്ട്!
ഇത്തരം വിശ്വാസം എത്ര മാത്രം മനുഷ്യനെ സ്വാധീനിച്ചിട്ടുണ്ടു് എന്നത് നമുക്ക് ഉൾക്കൊള്ളാതിരിക്കാൻ കഴിയില്ല. അതിന്റെ ഉദാഹരണമായിരുന്നു സിനിമാ മേഖലയിൽ ഈയ്യിടെ ഉണ്ടായതു! കുറച്ചുകൂടി തെളിച്ചുപറഞ്ഞാൽ, ആവിഷ്‌ക്കാര സ്വാതന്ദ്ര്യം കൊടികുത്തിവാഴുന്ന ചലച്ചിത്ര മേഖലയിൽ ഇതുപോലെ ഒരു വാചകം ഉപയോഗിച്ചതും പിന്നീട് വിവാദമായപ്പോൾ മാപ്പു പറഞ്ഞു സെൻസർ ചെയ്‌തു സംഭാഷണം നീക്കം ചെയ്തതും നമ്മൾ കണ്ടു. (ചിത്രം കടുവ സംഭാഷണം ആവർത്തിക്കുന്നില്ല)
നമ്മുടെ കാവുകളുടെയൊക്കെ പുനരുദ്ധാരണവും, പുതുക്കിപ്പണിയലും, ലക്ഷങ്ങൾ ചിലവഴിച്ചു നടത്തുന്ന പ്രായശ്ചിത്ത പൂജാ കർമ്മങ്ങൾ ഒക്കെ അതിനുള്ള ഉത്തമ ഉദാഹരണങ്ങളാണ്.! (സർപ്പ ശാപം തീർക്കാനും സ്ത്രീശാപം തീർക്കാനും ദൈവ കോപം തീർക്കാനുമൊക്കെയായി) ഒരുപക്ഷെ ഇത്തരം അനുഭവങ്ങൾ ചിലർക്കെങ്കിലും അനുഭവപ്പെട്ടിട്ടുള്ളത് കൊണ്ടാവാം ഇതിന്റെ യൊക്കെ ഭാഗമാകുന്നത്
ഒരു ബ്ലോഗറായ എന്റെ അനുഭവത്തിലൂടെ, അറിവിലൂടെ മനസ്സിലാക്കിയ കാര്യങ്ങൾ പച്ചയായി എഴുതി, ഒരു പുസ്തക രൂപത്തിലാക്കാനുള്ള തെയ്യാറെടുപ്പിലാണ് .
ഇതിനു മുൻപ് എഴുതിയ 100 ഓളം സംഭവങ്ങളുടെ ഒരു സമാഹാരം ഒരു പക്ഷെ നിങ്ങളിൽ എത്രപേർ വായിച്ചിരിക്കും എന്നറിയില്ല ..
ഞാനുമായി ബന്ധപ്പെട്ട എന്റെ വ്യക്തിജീവിതത്തിലെ കണ്ടതും അറിഞ്ഞതുമായ പല അനുഭവങ്ങളിൽ നിന്നുമാണ് ഞാൻ ഇതുവരെ എഴുതിയ എഴുത്തുകളോടോപ്പം ഞാനുമായി ബന്ധപ്പെട്ട എന്റെ വ്യക്തിജീവിതത്തിലെ കണ്ടതും അറിഞ്ഞതുമായ പല അനുഭവങ്ങളും കൂട്ടിച്ചേർത്തുകൊണ്ടു എഴുതുമ്പോൾ? ഈ അനുഭവങ്ങൾ വായിക്കുമ്പോൾ? ഇത് വായിക്കുന്നവരെ പറ്റിയാണോ? നമുക്കു ചുറ്റും ഇതൊക്കെ തന്നേയല്ലേ സംഭവിച്ചിരിക്കുന്നത് എന്ന് തോന്നിയാൽ അത് തികച്ചും സ്വാഭാവികം മാത്രം. അങ്ങനെ ആർക്കെങ്കിലും തോന്നിയിട്ടുണ്ടെങ്കിൽ അത് എന്റെ എഴുത്തിന്റെ വിജയമായി ഞാൻ കാണാൻ ആഗ്രഹിക്കുന്നു .
അതെ സമാനമായ ഒരു അവസ്ഥയിലേക്കാണ് കഥ നീങ്ങിക്കൊണ്ടിരിക്കുന്നത്? എഴുതാനിരുന്നാൽ മഹാഭാരതം കൊണ്ട് തീരില്ല! രാമായണവും കൂട്ടി എഴുതേണ്ടിവരും?.
ഇതിൽ രാമാനുണ്ടാവും , സീതയുണ്ടാവും , പാഞ്ചാലിയുണ്ടാവും , ധൃതരാഷ്ട്രരുണ്ടാവും കർണനുണ്ടാവും രാവണനും, ഭീഷ്മരും , ശൂർപ്പണഖയും, വാനരനും, കുംഭകർണ്ണനും , വസ്ത്രാക്ഷേപം നടത്തിയ ദുശ്ശാസനനും, ദുര്യോധനനും ഒക്കെ ഉണ്ടാവും …..
ഈ കഥയിൽ സ്‌കൂളിന്റെ കഥയുണ്ട് തറവാട് ഭാഗം വെച്ചതിന്റെ കഥയുണ്ട്. തറവാട് ഭാഗംവെക്കാതെ പിടിച്ചുവെച്ചവരുടെ കഥയുണ്ട്, ഒടുവിൽ ലെലേലത്തിനുവെച്ച കഥകളുണ്ട് … തറവാട് ഭാഗം വെക്കുന്നതിന്റെ ഭാഗമായി നടന്ന ലേലം വിളിക്കാനുണ്ടായ കഥയുണ്ട്.., ലേലം മുടക്കാൻ അറംപറ്റുന്ന വാക്കുകൾ ഉതിർത്ത കഥയുണ്ട്… സ്വന്തം സഹോദരിമാർക്ക് അവകാശപ്പെട്ട സ്വത്തു തനിക്കുള്ളതല്ലെന്ന പൂർണ്ണ ബോധം മനസ്സിലുണ്ടായിട്ടും നിസ്സഹരായ സോഹദരിമാരുടെ സ്വത്തു അന്ന്യായമായി കൈക്കലാക്കാൻ ശമിക്കുന്ന സഹോദരമ്മാരുടെ കഥയുണ്ട്,
അറിവില്ലായ്മ അംഗീകരിക്കലാണ് അറിവിന്റെ ആരംഭം; എന്തെങ്കിലും അറിയാം എന്നതുകൊണ്ട് എല്ലാം അറിയാം എന്നു ഭാവിക്കുന്നവരാണ് സത്യത്തെ വിരൂപമാക്കുന്നത്.
ഉരുവിടുന്ന വാക്കുകൾ സൂക്ഷ്മവും നിരീക്ഷണവിധേയവും സദുദ്ദേശ്യപരവും ആയിരുന്നെങ്കിൽ എത്രയോ പ്രശ്നങ്ങൾ ഒഴിവായേനെ.
പറ്റാവുന്നതും അതിലപ്പുറവും ഔദാര്യങ്ങൾ കൂടപ്പിറപ്പുകളിൽ നിന്നും സമർഥ്യത്തിൽ കൈക്കലാക്കി എല്ലാം നേടി കഴിഞ്ഞു സഹായിച്ചവരെ തള്ളിപ്പറയുന്നവരെ എന്ത് പേര് പറഞ്ഞു വിളിക്കണം ?
ഒരു ആധികാരികതയുമില്ലാതെ സംസാരിക്കുന്ന തത്വദീക്ഷയുമില്ലാതെ സംസാരിക്കുന്ന കുടുംബിനികളും അത് വേദവാക്യമായി അംഗീകരിക്കുന്ന കുടുംബനാഥൻമാരും ചേർന്നാൽ ആ തലമുറയിൽപിന്നെ സത്യമറിയുന്ന ആരും ഉണ്ടാകില്ല.
എല്ലാ ശരികളും പറയണമെന്നില്ല; ശരിയല്ലാത്തതൊന്നും പറയാതിരുന്നാൽ മതി, ലോകം നേർരേഖയിൽ സഞ്ചരിക്കാൻ.
നമ്മുടെയൊക്കെ കുടുംബ പശ്ചാത്തലത്തിൽ നടക്കുന്ന ഒരു പുതിയ കഥ എഴുതി തയ്യാറായി വരുന്നു … “ചക്രവ്യുഹം“
മഠത്തിൽ ബാബു ജയപ്രകാശ് ……….✍️ My Watsapp Cell No: 00919500716709

