പ്രണയ നോവുകൾ

Time Set To Read 2 Minutes Maximum

നീ പറയാൻ മടിച്ച കഥകൾ? വീണുടഞ്ഞ പ്രണയ നോവുകളുടേതാണെന്നറിയാം! മറുവാക്കു ചൊല്ലാതെയുള്ള നിൻ മൗനം വിരഹ വേദനയുടേതാകാം! ഇനിയൊരു യാത്രാ മൊഴി ചൊല്ലാൻ അവളിനി നിൻ അരികിൽ എത്തില്ലെന്നറിഞ്ഞിട്ടും! എന്തിനീ വെർത്ഥമാം കാത്തിരിപ്പു!

പ്രണയിനി പറയാന്‍ വെമ്പിയ മൊഴികൾ
നീ കേൾക്കുകിയില്ലെന്നറിഞ്ഞ നിമിഷം! വിങ്ങും ഹൃദയത്തിൽ നിണമൊഴുക്കി! അവൾ വിട ചൊല്ലി അകലേ മറഞ്ഞൂ,

ഇലകള്‍ കൊഴിഞ്ഞും പൂക്കള്‍ പൊഴിഞ്ഞും,
വിരഹം എരിഞ്ഞു നിന്ന നേരം? ഇനിയാരുമീ വഴിയേ വരുവാനില്ലന്നറിഞ്ഞിട്ടും എന്തിനീ കാത്തു നിൽപ്പ് തുടരുന്നു നീ അനന്തമായി!

നെഞ്ചിൽ കനൽ കോരിയിട്ട വേദനയകറ്റാൻ, ഒരു നനഞ്ഞ നൂലിൻ സ്പർശന സുഖത്തിനായി കൊതിക്കുന്നേരം .? നിൻ മിഴിവാർന്ന കണ്ണുകൾ ഒപ്പിയ കരങ്ങൾ നെഞ്ചിൽ തഴുകാൻ കൊതിക്കുന്നെൻ മനം!

നിൻ സ്നേഹ വാക്കുകൾ കേൾക്കാൻ കൊതിച്ഛ് ചാരെ എത്തിയ നേരം നീ മുഖം- തിരിച്ചതു വേദനയോടെ ഓർത്തീടുന്നു.. നഷ്ടബോധം എന്റെ നെഞ്ചകത്തിൽ നീറും ശരമായി തറക്കുന്നതുപോൽ!

കാലചക്രം തിരിഞ്ഞോടുന്ന നേരത്തു, ജ്വലിക്കുന്ന അഗ്നിയിൽ ചാമ്പലായ നിന്നോർമ്മകൾ? കഠോരമായി തറച്ചു നിൻ ഹൃദയത്തിൻ അറകളിൽ… കണ്മണീ.. നിന്റെയോർമ്മകൾ നെഞ്ചകത്തിൽ ഇന്നും ഒരു നെരിപ്പോടായി ജ്വലിച്ചിടുന്നു!

മഠത്തിൽ ബാബു ജയപ്രകാശ…..…..✍️ My Watsapp Cell No: 00919500716709

Leave a Comment