Time Set to Read 2 Minutes Maximum
ഏറെനേരം തനച്ചീ നാല് ചുമരുകളും നോക്കി ചിന്തിച്ചിരിക്കും വേള കാലംമറന്ന വേദനകളെല്ലാം, വീണ്ടും ഓളങ്ങളായി അലയടിച്ചെത്തി, ഓർമകളെ ഉണർത്തി മനസ്സിൽ താണ്ഡവമാടിത്തിമർത്തു, വികലമായ മനസ്സാകെ ഉലയ്ക്കുന്നേരം.. നെഞ്ചിൽ കോരിയിട്ട കനൽ… ചിന്തകളിലൂടെ ഒരു നനഞ്ഞ നൂലിൻ സ്പർശന സുഖത്തിനായി കൊതിച്ചു മറ്റുള്ളോരുടെ സൗഹൃദത്തിനായി ഭ്രാന്തനായി കരഞ്ഞു നീ വീണ്ടും..
ജനനമാം യാഥാർഥ്യം ഓർത്തു കഴിയാതെ? മരണമാം സത്യത്തെ ഉറപ്പാക്കി ജീവിക്കും, മനുഷ്യാ നിന്നെ യോർത്തു? വിലപിക്കാൻ നീ മാത്രം ബാക്കിയായി, ഒടുവിൽ ഈ ഭൂവിൽ!
അപരിചിതമായ ലോകത്തു, മരണത്തേ- ക്കാൾ വലിയ വേദന വേറെയില്ല! മരണത്തിൻ ഇരുണ്ട മുഖ ഭാവങ്ങൾ? നിന്റെ ചിന്തകളെ, അസ്വസ്ഥമാക്കുന്നതറിയുന്നു..
നിൻ ഹൃദയതാള മിടിപ്പുകളിൽ, തളം കെട്ടിയ, നിശ്ശബ്ദതത ബേദിച്ചു വേദനയോടെ വാരിപ്പുണരുന്ന വെളിച്ചത്തെ നോക്കി, മന്ദഹാസംപൂകി സ്വീകരിക്കുന്ന ഹൃദയങ്ങളാണ് നിനക്ക് ചുറ്റുമെന്നു അറിയാതെപോയി ഇത്രയും നാൾ നീ..
ഏറെ സ്നേഹിച്ച ബന്ധങ്ങൾ എവിടെ? ഏറെ ഊട്ടിയ നിൻ കുടുംബമെവിടെ?
ഒറ്റപ്പെട്ടതായി നിനക്ക് തോന്നും നേരം
സഹായ ഹസ്ഥം തരാനാരുമില്ല ചാരെ! സ്വന്തമായി കെട്ടിയ സൗധങ്ങളും വിട്ടു ഒന്ന്മില്ലാതെ കഴിഞ്ഞനേരം, നിൻ ചിന്തകൾക്ക് വിരാമമിടാൻ നേരമായി എന്ന തോന്നൽ നിന്നെ വേട്ടയാടുമ്പോഴും മരീചിക തേടി സ്വപ്ന ഭൂമിയിലേക്ക് വീണ്ടും യാത്രയായതു നിൻ വിധിയെന്നോർക്കതെ?
പരസ്പരം പറഞ്ഞു തീർക്കാവുന്ന പ്രശ്നങ്ങളൊക്കെ പറയാതെ? ഉള്ളിലൊതുക്കി പോകുന്നതാണ് പ്രശ്നമെന്നോർക്കുക എപ്പൊഴും നീ..
ഒരു യുഗം കൊണ്ടു പടുത്തുയര്‍ത്തിയ സ്നേഹവിശ്വാസങ്ങൾ തകർക്കാൻ, ക്ഷിപ്രനിമിഷം മതിയെന്നോർക്കുക നീ നഷ്ട സ്വപ്നങ്ങൾ വീണ്ടെടുക്കാൻ നിനക്കീ ജന്മം തികയാതെയും വരാം..
നിൻ കുറവുകൾ തിരിച്ചറിഞ്ഞു നിറവുകൾ സൃഷ്ടിക്കലാണ് ജീവിത വിജയ മെന്നോർത്തു? ചിലത്, കാണാതെയും, കേൾക്കാതെയും; ചില നേരം മൗനം മാക്കിയാൽ ജീവിതം സുന്ദരമാക്കാം നിനക്ക്!
ജീവിതമെന്നാൽ കാലവും വിധിയും കീഴ്പ്പെടുത്തലല്ലന്നോർക്കുക നീ.. വിധിയെപ്പഴിച്ചു കാലങ്ങൾ, യവനിക യാക്കി മാറ്റാതെ? ശിഷ്ടകാല ജീവിതം മനതാരിൽ ശൂഭചിന്തകൾ ഉണർത്തി നിൻ ജീവിതം ധന്യമാക്കീടുക എക്കാലവും..
ഇതിലെ വരികൾ ആരുടെയെങ്കിലും ജീവിതവുമായി ബന്ധപെട്ടതായി തോന്നിയാൽ അത് തികച്ചും സ്വാഭാവികം മാത്രം!
മഠത്തിൽ ബാബു ജയപ്രകാശ …..✍️ My Watsapp Cell No: 00919500716709
