Time Set To Read 2 Minutes Maximum
മറക്കുവാൻ എന്തെളുപ്പം! ഈ മണ്ണിൽ, പിറക്കാ തിരിക്കലാണ് അതിലെളുപ്പം! മറക്കാനാവാത്ത ഓർമകൾ? എന്നും, ഓർക്കുവാനായി ഒരു ദിനം ? നമുക്കായി കാലം കാത്തുവെച്ച ഓർമകളുടെ മരണമായിരിക്കാം ഒടുക്കം !
മറവി, ഒരു അനുഗ്രഹം ആണെന്നു നിന്യ്ക്കുമ്പോഴും! ഓർമകൾ എന്നും, നഷ്ടബോധത്തിൻ മണമാണെന്നു തിരിച്ചറിയുമ്പോഴും, കഴിഞ്ഞ കാലവും, കൊഴിഞ്ഞ സ്വപ്നങ്ങളും! തിരിച്ചു എടുക്കാൻ , ആവാത്ത നഷ്ടങ്ങൾ ആണെന്ന് ഓർത്തു വീണ്ടും!
ഓർമ്മകളെ തലോടുമ്പോൾ? ഓർമ്മകൾ എല്ലാം, വേദനകളായി പുനർജ്ജനിക്കും! മറവി എന്ന അത്ഭുത പ്രതിഭാസമില്ലാ യിരുന്നെങ്കിൽ ? ജീവിതം എന്നും ദുസ്സഹമായിഇരുന്നേനെ!
ജനിച്ചാലും – മരിച്ചാലും, ചാരെ യുള്ളോരെല്ലാം അറിയും! അറിയാതെ പോകുന്നത് എപ്പോഴും? ജീവൻതുടിക്കുമ്പോഴും!!
ജീവിതമെന്നാൽ? കാലവും വിധിയും, കൽപ്പിച്ചു നൽകിയ വരമായി
സ്വീകരിക്കുമ്പോഴും! സ്വയം, മറന്നഹങ്കരിക്കുന്ന മനുഷ്യാ;
നിന്റെ ഓർമ്മകൾക്ക് വിരാമമിടാൻ
ഒരു നാൾ കാലം; കലാനായി കടന്നു വരുമെന്നോർക്കണം നീ സദാ!
ബന്ധങ്ങളും എല്ലാം കണ്ണാടി പോലെ യെന്നോർക്കുമ്പോഴും! ജീവിതം, തീർത്ത ഓരോ..? മുറിപ്പാടുകളും, ബാക്കിയാക്കി, ഇന്നലെകളുടെ? ഓർമകളെ ? ചേർത്ത്.. നീസഞ്ചരിക്കുമ്പോഴും!
കാലമാം, അഗ്നിയിൽ ഉരുക്കി അമർത്തിയ നിന്റെ ഹൃദയമാം.. മഷിക്കുപ്പിയിൽ നിന്നും തുളുമ്പുന്ന ചുവന്ന മഷിയിൽ ചാലിച്ച കുത്തികുറിക്കലുകൾ?
നിഷ്ക്കളങ്കമാം, അക്ഷരങ്ങളെ ചേർത്തു , നീ മൂർച്ചയുള്ള, വാക്കുകളായി മാറ്റുമ്പോഴും! ഓർക്കണം? മറ്റുള്ളോരെ വേദനിപ്പിക്കുന്ന താവരുതെന്നു എപ്പൊഴും!
മഠത്തിൽ ബാബു ജയപ്രകാശ്….. ✍️ My Watsapp Cell No: 00919500716709
