ശ്രീകൃഷ്ണ ഭജന സമിതിയിൽ നിന്നും ശ്രീകൃഷ്ണ ക്ഷേത്രത്തിലേക്ക് ….

Time Set To Read 12 Minutes Maximum

മയ്യഴിക്കു ചുറ്റുമുള്ള ക്ഷേത്രങ്ങളിൽ വെച്ചു ഏറെ പ്രാധാന്ന്യം നൽകി ആരാധിച്ചു പോരുന്നു ശ്രീകൃഷ്ണ ക്ഷേത്രം.  ഇപ്പോൾ കൊച്ചു ഗുരുവായൂർ എന്ന നാമത്തിലും അറിയപ്പെടുന്നു . ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ഭാഗീകമായി ഈയ്യിടെ പൂർത്തീകരിച്ചു . ക്ഷേത്ര ഐതീഹ്യം പലപ്പോഴായി പ്രസിദ്ധീകരിച്ചട്ടുണ്ടെങ്കിലും എന്റെ അറിവിലൂടെ ഇങ്ങനെ?

മയ്യഴി ശ്രീകൃഷ്ണ ക്ഷേത്രം. ആദ്ധ്യകാലങ്ങളിൽ അറിയപ്പെട്ടത് ശ്രീകൃഷ്ണ ഭജന സമിതി എന്നതിലൂടെയായിരുന്നു.

ശ്രീ. പൂഴിയിൽ കുഞ്ഞിരാമൻ (പി. കെ. രാമൻ) തന്റെ കട അടച്ചു സ്റ്റേഷൻ റോഡിലൂടെ നടന്നു അതിർത്ഥിക്കടുത്തുള്ള കടയിൽ നിന്നും, പതിവ് പോലെ, ചൂട്ടും വാങ്ങി ചൂടി കൊട്ടയിലുള്ള തന്റെ വീട്ടിലേക്കു ലക്ഷ്യം വെച്ച് നടന്നു.

പതിവിലും കൂടുതൽ ഇരുട്ടുള്ളത് പോലെ! അറിയാതെ എന്തോ ഒരു ഉൾഭയം? ആ ഉൾഭയത്തോടെ വീട്ടിലേക്കു നടക്കുമ്പോൾ? തന്നെ ഒരു നായ പിൻ തുടരുന്നത് ശ്രദ്ധയിൽ പെട്ടു. അല്പം ഭയമുണ്ടെങ്കിലും? ഒരു കൂട്ട് എന്ന കരുതി നടന്നു വീട്ടിലെത്തി. നായയും കൂടെ കയറി. കൂരിരുട്ടിൽ തന്റെ ഉൾഭയം അകറ്റി, തനിക്കു അസമയത്തു കൂട്ടായി വന്ന നായയ്ക്ക് എന്തെങ്കിലും ഭക്ഷണം നൽകാം, എന്ന ചിന്തയോടെ അകത്തുപോയി തന്റെ ഭാര്യയോട് വിവരം പറഞ്ഞു, നായയ്ക്ക് കൊടുക്കുവാനായി ഭക്ഷണവുമായി തിരിച്ചു വന്നപ്പോൾ? നായ അപ്രത്യക്ഷമായിരിക്കുന്നു!

പിന്നീട് അദ്ദേഹത്തിന് സ്വപ്നത്തിൽ തോന്നിയത് പോലെ? താൻ കടയിൽ പൂജിച്ചുകൊണ്ടിരുന്ന ഒരു ഫോട്ടോ വെച്ച് തന്റെ തറവാട്ട് വീട്ടിലെ സ്ഥലത്തു; ഭജന കൂട്ടയ്മ ആരംഭിക്കുകയും, തുടർന്ന് തനിക്കുണ്ടായ ഉൾവിളി പ്രാവർത്തീക മാക്കുവാനും, താൻ പൂജിച്ചുകൊണ്ടിരിക്കുന്ന ശ്രീകൃഷ്ണ ഭഗവാന്റെ ഫോട്ടോ വെച്ച് ആരാദിക്കുവാനും, ഒപ്പം ഒരു ഭജന സമിതി രൂപീകരിക്കാനുമുള്ള സ്ഥലം കുടുംബത്തിൽ നിന്നും ചാർത്തി വാങ്ങി; ഒരു ഭജനസമിതി ആരംഭിച്ചു.

തുടക്കത്തിൽ രജിസ്ട്രേഷനോ? ഒന്നും ഇല്ലാതെ തുടങ്ങിയ ഭജനസമിതി, പിന്നീട് പുതുച്ചേരി സംസ്ഥാനത്തു ശ്രീകൃഷ്ണ ഭജന സമിതി എന്നപേരിൽ രെജിസ്റ്റർ ചെയ്യപ്പെട്ടു .

അദ്ദേഹത്തിന്റെ ഈ സദ് പ്രവർത്തിക്കു തുണയേകി കുടുംബാംഗങ്ങളോടൊപ്പം കുറച്ചു ചെറുപ്പക്കാരും കൂടി ആയപ്പോൾ? അദ്ദേഹത്തിന്റെ ആഗ്രഹ സഫലീകരണത്തിനു വേഗം കൂടി. ഭജന സമിതി രെജിസ്റ്റർ ചെയ്യുന്നതോടൊപ്പം ഒരു നിയമാവലിയും എഴുതിയുണ്ടാക്കി, പുതുച്ചേരി രെജിസ്ട്രേഷൻ നിയമാവലിക്കു അനുസൃതമായി രെജിസ്റ്റർ ചെയ്യുകയും, ആയാടത്തിൽ കണാരൻ നായർ സ്ഥാപക പ്രസഡന്റായി. അതിനുശേഷം കളത്തിൽ കൃഷ്ണേട്ടൻ പ്രസിഡന്റും, കനോത്തു കുമാരേട്ടൻ സിക്രട്ടറിയും, ചാപ്പൻ നായർ ഖജാഞ്ചിയും, ശ്രീ പി കെ രാമൻ രക്ഷാധികാരിയും ആയി ദീർഘകാലം. 

ക്ഷേത്രം നാൾക്കു, നാൾ അഭിവൃദ്ദിപെട്ട് കൊണ്ടിരുന്നു . മുന്നോട്ടുള്ള പ്രയാണത്തിലെ ഓരോ സാമ്പത്തീക പ്രതി സന്ധിയിലും ചാപ്പൻ നായരും, ചാത്തു നായരും കൂടെ മയ്യഴിയിലെയും ചുറ്റുവട്ടത്തുള്ള ഭക്തരുടെയും കയ്യഴിഞ്ഞ സഹായം ലഭിച്ചു എന്നത് തന്നെയാണ് ക്ഷേത്രം ഇന്നീക്കാണുന്ന നിലയിൽ എത്തിയത് എന്നതിന്റെ നേർ സാക്ഷ്യം!

ക്ഷേത്ര പ്രവർത്തനത്തിന്റെ മുൻപോട്ടുള്ള ഓരോ ചുവടുവെപ്പിലും, ഭഗവവാൻ സാമ്പത്തീകമായ ബുദ്ദിമുട്ടു നൽകുമെങ്കിലും? ആവൽബാന്ധവനായി ഭഗവാൻ? ആരുടെയെങ്കിലും രൂപത്തിൽ അദ്ദേഹത്തിന് സഹായം എത്തിച്ചു കൊണ്ടേ ഇരുന്നിരുന്നു, അതുകൊണ്ടു തന്നെ ക്ഷേത്ര പുരോഗതിക്കു വേണ്ടുന്ന നിർമ്മാണ പ്രവർത്തികൾ ആരംഭം കുറിക്കുന്നതിൽ പണത്തിന്റെ ലലഭ്യതയെപ്പറ്റി ഒട്ടും ആലോചിക്കേണ്ടി വന്നിട്ടില്ല ശ്രീ പി.കെ രാമന്.

അവിടെ ഇന്ന് കാണുന്ന ഓരോ അടയാളവും, പണം മുൻകൂട്ടി സ്വരൂപിച്ചു ഉണ്ടാക്കിയതല്ല . ഒരു, പുരഗമന പ്രവർത്തന വേളയിലും സാമ്പത്തീകമാലോചിച്ചു പിന്നോട്ട് പോയിട്ടുമില്ല. അത് അദ്ദേഹത്തിന്റെ നിശ്ചയ ദാർഢ്യവും, പ്രവർത്തന മികവും അതിനുള്ള ധൈര്യം അദ്ദേത്തിനു ലഭിക്കുന്നത് ഭഗവാനോടുള്ള അചഞ്ചലമായ വിശ്വാസവും.

മറ്റൊരു പ്രത്യേകത അദ്ദേഹത്തോടൊപ്പം ഉണ്ടായ കൂട്ടായ്മ്മയും! അതിൽ പേരെടുത്തു പറഞ്ഞാൽ ഒരു ചാപറ്ററിനുള്ളത് തന്നെ ഉണ്ടാവും! എങ്കിലും ചിലരെ എടുത്തു പറയേണ്ടത് അവരുടെ അമ്പലവുമായുള്ള പ്രവർത്തന രീതി എഴുതേണ്ടത്? എന്ത് കൊണ്ടും അത്യാവശ്യമാണ്!  കാരണം ഇപ്പോഴത്തെ, അമ്പലത്തിന്റെ പ്രവർത്തന ശൈലി അതിലേക്കാണ് വിരൽ ചൂണ്ടുന്നത്! ഇവരൊക്കെ പഴയ അമ്പല കമ്മിറ്റിയിലുള്ളവരെ പറ്റി മനസിലാക്കാനും ഓർക്കാനും ശ്രമിക്കാത്തത് കൊണ്ടാണ് പലർക്കും ഇങ്ങനെയൊക്കെ പെരുമാറാൻ തോന്നുന്നതു എന്നേ പറയാനുള്ളു.!

അമ്പലവുമായി സഹകരിച്ചു പ്രവർത്തിച്ചവരിൽ, പേരെടുത്തു പറയേണ്ടവർ? സ്ഥാപക പ്രഡിഡന്റായിരുന്ന ആയാടത്തിൽ കണാരൻ നായർ, ദീർഘകാലം പ്രസിഡന്റായ കളത്തിൽ കിട്ടേട്ടൻ , അദ്ദേഹത്തിന്റെ മരണത്തിനു ശേഷം പ്രസിഡന്റായ തയ്യിൽ മുകുന്ദേട്ടൻ! കാനൊത്തു കുമാരേട്ടൻ,  (സിക്രട്ടറി ) ഇദ്ദേഹത്തിന്റെ മരണ ശേഷം കല്ലാട്ട് ഗോവിന്ദേട്ടൻ!  കക്കാട്ട് പൊയിൽ , കണ്ണട കുമാരൻചൻ , വിളമ്പി കണാരേട്ടൻ, പുരുഷു കൊമ്പൗണ്ടർ,  കരിക്കാട്ട് രാഘൂട്ടിയേട്ടൻ ,  ഗോവിന്ദൻ സ്വാമി , കുന്നുമ്മൽ നാണു മേസ്ത്രി, ഗോവിന്ദൻ മേസ്ത്രി , കല്ലാട്ട് ഗോവിന്ദൻ നായർ , ചാപ്പൻ നായർ , നംബികുട്ടി സറാപ്പ് , ചാത്തുക്കുട്ടി വൈദ്യർ,  വളവിൽ ബാലകൃഷ്‌ണേട്ടൻ, പൂഴിയിൽ കേളപ്പൻ നായർ, പൂഴിയിൽ കണാരൻ നായർ, പൈതൽ നായർ, ബാലൻ നായർ .   പി. പി നാരായണൻ നായർ,   പി. പി രാഘവൻ നായർ,  പി.പി കഞ്ഞിരാമൻ നായർ,  പൂഴിയിൽ ശങ്കരൻ നായർ, തയ്യിൽ മുകുന്ദേട്ടൻ പ്രഡിഡന്റ് പദവിയിൽ നിന്നും മാറിയപ്പോൾ ദീർഘ കാലം പ്രഡിഡന്റായ പുത്തലത്തു അനന്ദേട്ടൻ, ശേഖരേട്ടൻ, ചെല്ലപ്പൻ നായർ ,ഗോപാലൻ സ്വാമി, ബാലേട്ടൻ,  സ്ത്രീകളുടെ കൂട്ടയ്മയായി കമലാക്ഷിയമ്മ, കാളാണ്ടി നാരായണിയേട്ടത്തി, പൂഴിയിൽ അമ്മാളുവെട്ടത്തി, തെരുവത്തു ജാനുവേട്ടത്തി വാഴയിൽ വിശാലുവെട്ടത്തി , കല്യാണിയേട്ടത്തി, കൗസുവേട്ടത്തി, പുത്തൻ പുരയിൽ നാണിയമ്മ , വിജയലക്മി നളിനിയേട്ടത്തി, ശോഭ, പദ്മടീച്ചർ , രോഹിണിയെട്ടത്തി, ദേവയാനി , രമ… അങ്ങനെ പോകുന്നതു ലിസ്റ്റുകൾ .

വർഷങ്ങളായി നാട്ടിൽ നിന്നും അകന്നു നിൽക്കുന്നതിനാൽ പല പേരുകളും മനസ്സിൽ പെട്ടെന്ന് ഓർത്തെടുക്കാൻ വിഷമമുണ്ട്.!

ഇത് ഇവിടെ പ്രത്യേകിച്ച് എഴുതുവാൻ കാരണം, ആ കാലങ്ങളിൽ   ക്ഷേത്രത്തിന്റെ ഭാരവാഹിത്വത്തിനു ഒരു മത്സരമുണ്ടായിരുന്നില്ല. പ്രഡിഡണ്ടെന്നോ സിക്രട്ടറി എന്നോ? ഒരു വേർ തിരുവുമില്ലാതെ എല്ലാവരും കൃഷ്ണ ഭക്തരായി,  ഭഗവാനെ സേവ ചെയ്യുന്നത് തന്നെ ഒരു ഭാഗ്യമായി കരുതിയ കാലം.

കമ്മിറ്റി ഭാരവാഹികളും ഭക്തരും ക്ഷേത്ര സന്നിധിയിൽ ഭഗവൽസേവ ചയ്തു സായുജ്യമടയുന്നതൊക്കെ ഓർത്തു പോകും. ഇപ്പോഴത്തെ സ്ഥാനങ്ങൾ കരസ്ഥമാക്കാനുള്ള  അംഗങ്ങളുടെ ആവേശം കാണുമ്പോൾ? 

അധികാരക്കൊതി മൂത്തു തലയ്ക്കു ഭ്രമം പിടിച്ചവരും കൂട്ടത്തിൽ ഉണ്ട്. അറിയാതെ ആരെങ്കിലും ഒരു പേര് സജസ്റ്റ് ചെയ്‌താൽ വരെ? വിളറി പൂണ്ട മനസ്സുമായി നടക്കുന്നവരൊക്കെ  എന്ത്തരം കൃഷ്ണ ഭക്തരാണെന്നോർക്കുമ്പോൾ  അവരോട് സഹതപിക്കുക, അത്രമാത്രം .               

താൻ താൻ നിരന്തരം ചെയ്തീടുന്ന ഫലങ്ങൾ താൻ താൻ അനുഭവിച്ചീടുകെന്നേ വരൂ” എന്ന എഴുത്തച്ഛൻ ശ്ലോകമോന്നോർത്താൽ നല്ലതു ?                                                            എന്ത് കാര്യം ?

അതിനു എഴുത്തച്ഛൻ ആരെന്നറിഞ്ഞിട്ടു വേണ്ടേ ?

ഈ അടുത്ത കാലം വരെ അമ്പലത്തിനു ഒരു എടുപ്പും ഗാംഭീര്യവും ഉണ്ടക്കി അനേകം ഗജരാജന്മാർ തലയെടുപ്പോടെ സാക്ഷാൽ ഭഗവാന്റെ മുൻപിൽ നിന്ന് പ്രണമിച്ചതു മുകളിൽ കാണുന്ന ഈ ഗജ മണ്ഡപത്തിൽ നിന്ന് കൊണ്ടായിരുന്നു . അത് അമ്പലത്തിനു വേണ്ടി സമർപ്പിച്ചത് ശ്രീ ചാത്തു നായരായിരുന്നു!

വാസ്തവത്തിൽ ശ്രീകൃഷ്ണ ക്ഷേത്രത്തിനു ഈ അടുത്തകാലം വരെ ആനയ്ക്ക് നെറ്റിപ്പട്ടം കെട്ടിയതു പോലെ യുള്ള ഭംഗിയായിരുന്നു ആ ഗജഗോപുത്തിനു! അത് പൊളിച്ചു മാറ്റിയതോട് കൂട്ടി അമ്പലത്തിന്റെ ഭംഗി നഷ്ടപെട്ടില്ലേ എന്നൊരു തോന്നൽ!

പ്രധാന ക്ഷേത്രത്തിന്റെ ചുറ്റമ്പലത്തിനു മുകളിലുള്ള അനന്ത ശയന ശിൽപ്പവും, ക്ഷേത്ര കവാടം അലങ്കരിച്ചു ഏകദേശം 50 – 60 അടി പൊക്കത്തിലുള്ള രജഗോപുരവും, ഇപ്പോഴും കേരളീയ ക്ഷേത്ര ശില്പകലയിലെ വളരെ അപൂർവ്വം കാഴ്ചകൾ ആയി ഇന്നും നില നിൽക്കുന്നു . പൊതുവെ തമിഴ്‌നാട്, ആന്ധ്ര, കർണാടക വാസ്തു ശിൽപ്പകല സംയോജിപ്പിച്ചു തീർത്ത ശിൽപ്പങ്ങൾ .

അനന്തശയന ശിൽപ്പം പി. കെ ചാപ്പൻ നായരും, രജഗോപുരം ശ്രീ ചാത്തു നായരും ക്ഷേത്രത്തിനു സംഭാവനയായി സമർപ്പിക്കുകയായിരുന്നു!

എന്നാൽ ക്ഷേത്ര കമ്മിറ്റിയുടെ വീണ്ടുവിചാരമില്ലാത്ത പ്രവർത്തനം കാരണം ലക്ഷങ്ങൾ ചിലവഴിച്ചു നിർമ്മിച്ച അനന്ത ശയന ശിൽപ്പം ആരാലും ശ്രദ്ദിക്കപ്പെടാത്ത രീതിയിൽ മറഞ്ഞിരിക്കുന്ന അൽപ്പം ശ്രദ്ധ ചെലുത്തിയിരുന്നെങ്കിൽ അത് അവിടെന്നു മുറിച്ചുമാറ്റി മറ്റൊരിടത്തു മാറ്റി സ്ഥാപിക്കാമായിരുന്നു എന്ന് തോന്നുന്നു.

ക്ഷേത്രത്തിൽ ഉപ ദേവതകളായി ശ്രീ ധർമശാസ്താവും , ഗണപതിയെയും , സരസ്വതിയെയും ആരാധിച്ചു വരുന്നു.

മറ്റൊരു എടുത്തു പറയത്തക്ക മാഹാത്മ്യം ഈ ക്ഷേത്രത്തിനെ പറ്റി പറയുവാനുള്ളത് ക്ഷേത്ര കോമ്പൗണ്ടിലേക്കു കടന്നു കഴിഞ്ഞാൽ?  വലതു ഭാഗത്തു ശ്രീ നാരായണ ഗുരുവും, ഇടതു ഭാഗത്തു മഹത്മാഗാന്ധിയുടെയും വലിയ രണ്ടു പ്രതിമകൾ സ്ഥാപിച്ചുവെച്ചത് കാണാം?

ഈ രണ്ടു മഹദ് വ്യക്തികളും വിഭാവനം ചെയ്ത രീതിയിലുള്ള ക്ഷേത്ര പ്രവേശനം നൽകിയുള്ള ആരാധനാ രീതികൾ ഇന്നും തുടർന്ന് പോകുന്നു! എന്ന് പ്രത്യേകം എടുത്തുപറയേണ്ട വസ്തുത തന്നെ!

ക്ഷേത്ര ആരംഭ കാലത്തു ക്ഷേത്രത്തിലെ? പൂജാ കർമങ്ങൾ ചെയ്തു പോന്നിരുന്നത് ആനവാതുക്കലിലിനുള്ള വേണു വേട്ടനും, ഓട്ടടത്തെ ചാത്തുവേട്ടനും കൂടി ആയിരുന്നു!. കുറച്ചു കാലം രാഘവേട്ടനും സഹായത്തിനും കൂടി ഉണ്ടായിരുന്നു.

ഭജന സമിതിയുടെ ആരംഭ മുതൽ ഏതാണ്ട് കൊടിമരം സ്ഥാപിക്കുന്ന കാലം വരെ ക്ഷേത്രത്തിലെ പൂജാദികർമ്മങ്ങൾ ചെയ്തുപോന്നിരുന്നത് ചാത്തുവേട്ടനായിരുന്നു . അന്ന് ഒരു ഉപാസനപോലെ അദ്ദേഹം ചെയ്ത പൂജയുടെ ചൈതന്ന്യം ആയിരിക്കാം ക്ഷേത്രം ഇന്നും ഈ നിലയിൽ നിലനിൽക്കുന്നത് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട് .

ഒരു ലാഭേച്ഛ ഇല്ലാതെയുള്ള ഭഗവൽ സേവനം . തന്റെ ജോലിക്കിടയിലും രാവിലേയും വൈകുന്നറവും ഭഗവനെ സേവിക്കുക സ്വന്തം യുവത്വം ഭഗവാന് സമർപ്പിച്ചുള്ള ജീവിതം. അത് ഇന്നും തുടരുന്നു .

എങ്കിലും അതൊന്നും ഓർക്കാതെ തന്റെ നിസ്വാർത്ഥമായ ഭഗവൽ സേവനം ഇന്നും തുടരുന്നു . ക്ഷേത്രത്തിൽ കയറി ക്ഷേത്ര നടയിൽ നിന്നും ഭഗവാനെ വണങ്ങി വലതു തിരിഞ്ഞ വഴിപാട് കൗണ്ടറിനുള്ളിലോ, ക്ഷേത്രത്തിനുള്ളിലോ, ഓഫീസ് പരിസരത്തോ എവിടെയെങ്കിലും അർദ്ധ  നഗ്നനായി – നഗ്ന പാദനായി മുണ്ടും മാടിക്കെട്ടി  സദാ കർമ്മനിരതനായി നിങ്ങൾക്ക് ചാത്തുവേട്ടനെ കാണാം.  ക്ഷേത്രം മുഴുവൻ നടന്നു പരിപാലിക്കുന്നത് കണ്ടുകൊണ്ടേ ആർക്കും ഉള്ളിൽ പ്രവേശിക്കാൻ സാദിക്കാറുള്ളു .

പൂജാദികർമ്മങ്ങൾ നടത്തി ക്ഷേത്ര ചൈതന്ന്യം വർധിക്കുന്നതനുസരിച് നടത്തുന്ന പ്രശ്ന ചിന്തയിൽ കാണുന്നത് പോലെ യുള്ള കർമങ്ങൾ ചെയ്യാൻ നമ്പൂതിരിമാർ തന്നെ വേണം എന്നുള്ള ഭഗവാന്റെ ഇങ്കിതം മനസിലാക്കി,  തുടർന്നുള്ള പൂജാദി കർമങ്ങൾ സ്റ്റേഷനപ്പുറമുള്ള ഇല്ലത്തിലെ നമ്പൂതിരിമാരായ നാരായണൻ നമ്പൂതിരി, ഗോവിന്ദൻ നമ്പൂതിരി, വാസു നമ്പൂതിരി ഒക്കെയുള്ള കുടുംബം, ക്ഷേത്ര വിധിപ്രകാരമുള്ള താന്ത്രീക കർമ്മങ്ങൾ ചെയ്തു ക്ഷേത്രം പരിപാലിക്കാൻ തുടങ്ങി !

ഇതിനിടയിൽ ക്ഷേത്ര വിപുലീകരണവുമായി ബന്ധപ്പെടുത്തി ധനശേഖരണാർത്ഥം ഒരു ഭാഗ്യ ഷോടതി ക്ഷേത്രം വക സംഘടിപ്പിച്ചു! ക്ഷേത്രം നോർത്ത് ഇന്ത്യൻ രൂപത്തിൽ പുതുക്കി പണിയുകയും, അതോടനുബന്ധിച്ചു വലിയ ഒരു സ്ഥിരം സ്റ്റെജ്ഉം, ചുറ്റും ആളുകൾക്ക് ഉത്സവകാലങ്ങളിൽ ഇരുന്നു കൊണ്ട് പരിപാടികൾ കാണാനും . വിവാഹം പോലുള്ള ആഘോഷവേളയിൽ ഭക്ഷണം കഴിക്കാനും, പാചകം ചെയ്യാനും തക്ക രീതിയിലുള്ള സൗകര്യങ്ങൾ ഒക്കെ ഏർപ്പെടുത്തി!

വിവാഹ സീസണായാൽ ധാരാളം വിവാഹങ്ങൾ ഇവിടെവെച്ചു നടത്തപ്പെടാറുണ്ട് . രണ്ടോ മൂന്നോ വിവാഹ പാർട്ടിക്ക് ഭക്ഷണം വെച്ചു വിളമ്പാനുള്ള സൗകര്യമുണ്ട് ഇപ്പോഴും! ഇത് പോലെയുള്ള ക്ഷേത്രത്തിൽ വെച്ചു വിവാഹം കഴിക്കാനുള്ള സൗകര്യമുള്ളതുകൊണ്ടു സാദാരണക്കാരിൽ സാദാരണക്കായവർക്കു വലിയ ഒരനുഗ്രഹമാണ് .

ക്ഷേത്ര മഹോത്സവം മിക്കവാറും ജനവരി / ഫെബ്രവരി മാസത്തിൽ വരുന്ന ഏകാദശി  നാളിൽ 10 ദിവസത്തെ ആചാരവിധി പ്രകാരം പുല്ലഞ്ചേരി ഇല്ലത്തിലേ കാർമ്മികളുടെ നേതൃത്വത്തിൽ വർഷങ്ങളായി നടന്നു വരുന്നു .

കേരളത്തി‌ലെ ഓരോ ദേശക്കാര്‍ക്കും അവരവർക്കു ആഘോഷിക്കാനായിട്ടു  വ്യത്യസ്തമായ ഉത്സവങ്ങളും ആഘോഷങ്ങളുമുണ്ട്. തെയ്യങ്ങള്‍,  പെരുന്നാളുകള്‍, ആറാട്ടുകള്‍, ‌മഹോത്സവങ്ങള്‍ ഇങ്ങനെ നമ്മള്‍ വ്യത്യസതമായ പേര് ചൊല്ലി വിളിക്കുന്നുണ്ടെങ്കിലും അവയൊക്കെ മനസ്സിൽ തരുന്ന‌ത് ആഹ്ലാദങ്ങളാണ്.
മണ്ഡലകാലം എന്നത് ഒരു ആഘോഷ കാലമല്ല. പകരം ഭക്തിയുടെ കാലഘട്ടമാണ്.

നവരാത്രി ആഘോഷവും ഇവിടത്തെ പ്രത്യേകത തന്നെ! ദേവീ ഉപാസനയ്‌ക്കും ദേവീ പ്രീതിക്കുമുള്ള ഉത്തമ മാർഗ്ഗമാണ് നവരാത്രി വ്രതം. വിദ്യാർഥികൾ മാത്രമല്ല ഏതു പ്രായത്തിലുള്ളവർക്കും ദേവിയുടെ അനുഗ്രഹത്തിനായി  ഒൻപതു ദിവസം നീണ്ടു നിൽക്കുന്ന വ്രതം അനുഷ്ഠിക്കാവുന്നതാണ്.

ഒൻപതു  ദിവസം വ്രതം അനുഷ്ഠിക്കുവാൻ സാധിക്കാത്തവർക്ക്   7, 5, 3, 1 എന്നീ ക്രമത്തിലും അനുഷ്ഠിക്കാമെന്നാണ് സങ്കൽപം.

എല്ലാ ദിവസവും വ്രതം നോക്കാൻ  കഴിയാത്തവർ  സപ്തമി, അഷ്ടമി, നവമി എന്നീ ദിവസങ്ങളിൽ വ്രതം മെടുത്തു, മഹാകാളി, മഹാലക്ഷ്മി. സരസ്വതി എന്നീ ദേവീ ഭാവങ്ങളെയാണ് ഈ ദിനങ്ങളിൽ  ദേവിമാരെ പൂജിക്കേണ്ടത്. എങ്കിലും ഒൻപത്  ദിവസത്തെ വ്രതമാണ് അത്യുത്തമമായി കണക്കാക്കുന്നത്.

നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ മണ്ഡലക്കാലം എന്നറിയപ്പെടുന്ന 41 ദിവസങ്ങളാണ് ശബരിമലയിലെ പ്രധാന തീര്‍ത്ഥാടനകാലയളവ്. ശരണം വിളിയുടെ കാലഘ‌ട്ടമായ ഈ കാലം മലയാളിക്ക് മറക്കാന്‍ കഴിയാത്തതാണ്.

ഈ കാലങ്ങളിൽ വൃതം നോറ്റു ഭയഭക്തിയോടെ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ എത്തി ഗുരുസ്വാമിയുടെ നേതൃത്വത്തിൽ കൂട്ടമായി ശരണം വിളിക്കുകയും ഇരുമുടി കെട്ടു നിറച്ചു മലയ്ക്ക് പോകുന്നവരുടെ എണ്ണം വർഷന്തോറും വർദ്ധിച്ചു വരുന്നുണ്ട് എന്ന് പറയാം!

വൈകുന്നേരമായാൽ വിവിധ അയ്യപ്പൻ മാരുടെയും മാളികപ്പുറത്തിന്റെയും കന്നി അയ്യപ്പന്മാരുടെയും ഭജനവും ഭിക്ഷയും ഒക്കെ ആയി ഭക്തിസാന്ദ്രമായിരിക്കും ക്ഷേത്രവും ക്ഷേത്ര പരിസരവും.

മറ്റൊരു ആഘോഷം ഈ ക്ഷേത്രത്തിൽ ആചരിച്ചു പോരുന്നത് വിഷുക്കണിയാണ്.
മലയാളികള്‍ കണികാണുന്ന നാളാണ് വിഷു. മലയാള മാസം മേടം ഒന്നിനാണ് വിഷു. കേരളത്തില്‍ അങ്ങോളമിങ്ങോളം വ്യത്യസ്തമായ രീതിയിലാണ് വിഷു ആഘോഷിക്കുന്നത്. ഗുരുവായൂർ അമ്പലത്തിലെ വിഷുക്കണിപോലെ ഇവിടെയും വിഷുക്കണി ഭക്തർക്കായി ഒരുക്കുന്നുണ്ടെന്നറിയുന്നു!

ഈ ക്ഷേത്രത്തിൽ ശിവ പ്രതിഷ്ട ഇല്ലെങ്കിലും? ശിവരാത്രിക്കും പ്രാധാന്ന്യം നൽകി ആഘോഷിച്ചുവരുന്നു  മയ്യഴിയിലെ വിവിധ പ്രദേശങ്ങളിൽ നിന്നും, ഈ ആഘോഷങ്ങളൊക്കെ കാണാൻ ക്ഷേത്രത്തിൽ ഇപ്പോഴും പ്രദേശത്തുള്ളവരും മറ്റു പ്രദേശങ്ങളിൽ നിന്നുംlള്ളവരും എത്തിച്ചേരുന്നുണ്ട്!

പണ്ടുകാലങ്ങളിൽ  വിശേഷദിവസങ്ങളിൽ കല്ലാട്ട് ഗോവിന്ദേട്ടന്റെ രാമായണം വായന , വിവിധ പണ്ഡിതന്മാരെയും സ്വാമിജികളെയും ഉൾപ്പെടുത്തി ക്ഷത്രത്തിൽ വെച്ച് നടത്തുന്ന സപ്താഹം, ഇതൊക്കെ ഇന്നും ക്ഷേത്രത്തിൽ നടത്തിപോരുന്നുണ്ട്!

ശ്രീകൃഷ്ണ്ണന്റെ ജന്മദിനമായി കൊണ്ടാടുന്ന ജന്മാഷ്ടമിയും ആഘോഷത്തോടെ ഇവിടെ കൊണ്ടാടുന്നു.

പുരാണങ്ങളിലെ വിശ്വാസ പ്രകാരമാണ് ഈ ദിനം ആഘോഷിക്കുന്നത്. മഥുരയിൽ ദേവകിക്കും വസുദേവനും മകനായി ജനിച്ച കൃഷ്ണനെ അമ്മാവനായ കംസനെ ഭയന്ന് ജനിച്ചയുടനെ കൃഷ്ണന്റെ പിതാവ് വസുദേവൻ ഗോകുലത്തിലെത്തിക്കുകയായിരുന്നു. അവിടെ കൃഷ്ണനെ വളർത്തിയത് നന്ദഗോപരും യശോദയുമാണ്. അതിനാൽ, ജന്മാഷ്ടമി, കൃഷ്ണന്റെ ജനനം മാത്രമല്ല, കംസനെതിരായ വിജയം കൂടിയ അടയാളപ്പെടുത്തുന്നതാണ്.

വിശ്വാസികൾ ഈ ദിവസം മുഴുവൻ ഉപവസിക്കും. ചിലർ ഭക്തിഗാനങ്ങൾ ആലപിക്കുകയും അർദ്ധരാത്രി വരെ ഉറങ്ങാതിരിക്കുകയും ചെയ്യും. കൃഷ്ണൻ അർദ്ധരാത്രിയിൽ ജനിച്ചതിനാൽ, ആ സമയം കണക്കാക്കിയാണ് പൂജകൾ നടത്തപ്പെടുന്നത്

അന്നത്തെ ദിവസം ഉണ്ണിക്കണ്ണനെ തൊട്ടിൽ കെട്ടി ആട്ടുന്നതു കാണാം പല സ്ഥലത്തും. തമിഴ് നാട്ടിൽ മിക്ക വീട്ടിലും പ്രധാനാ വാതിൽ പടി മുതൽ പൂജാ മുറിക്കുള്ളി വരെ കൃഷ്ണ പാദം വരച്ചു കൃഷ്ണൻ പൂജാമുറിയിൽ വരുന്നതായി സങ്കല്പിച്ചു സായുജ്യമടയും ഭക്തർ . നമ്മുടെ അപ്പാർട്മെന്റിലൊക്കെ ഈ ആചാരം ഇപ്പോഴും ആചരിക്കുന്നുണ്ട്!

അരിയാഹാരം ദിവസവും  ഒരു നേരം മാത്രമാക്കിയാൽ  ഉത്തമം . പാൽ, നെയ്യ് , ഫലവർഗ്ഗങ്ങൾ എന്നിവ കൂടുതലായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുക . മത്സ്യ മാംസ ഭക്ഷണം ഉപേക്ഷിക്കുക. ബ്രഹ്മചര്യം പാലിക്കുക. വിദ്യാർഥികളല്ലാത്തവര്‍ക്ക് മോക്ഷ പ്രാപ്തിക്കും, ശത്രുനാശത്തിനും, ദാരിദ്ര്യ ദുഃഖങ്ങൾ  ഇല്ലാതാവാനും. സര്‍വ്വവിധ ഐശ്വര്യങ്ങള്‍ക്കും നവരാത്രി വ്രതം കാരണമാവും.

നവരാത്രി വ്രതകാലത്ത് സന്ധ്യസമയത്ത് ശ്ലോകങ്ങൾ, ലളിതാ സഹസ്ര നാമം, ദേവീ മാഹാത്മ്യം  തുടങ്ങിയവ പാരായണം ചെയ്താൽ കുടുംബത്തിൽ ഐശ്വര്യവും, ആയുർആരോഗ്യസുഖങ്ങളും, സമ്പൽസമ്യദ്ധിയും നവരാത്രി വ്രതം കാരണമാകുമെന്നാണ് വിശ്വാസം.

മണ്ഡല പൂജയുടെ ആരംഭ ദിവസം ക്ഷേത്രോത്സവത്തിന്റെ പിരിവും ആരംഭിക്കും . പൂജയ്ക്കു എത്തുന്ന ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ കാൽ നടയായി ദിവസവും പറ്റാവുന്ന വീടുകളും സ്ഥാപനങ്ങളും കയറി പിരിവെടുക്കും . പണ്ട് കാലം തൊട്ടേയുള്ള ഈ ഏർപ്പാടിന് ഇന്നും ഒരു മാറ്റവുമില്ലാതെ തുടരുന്നു .

ക്ഷേത്രത്തോടനുബന്ധിച്ചുള്ള പ്രവർത്തനത്തിന് സഹായകരമാവും വിധം പ്രവർത്തിക്കാനും , വളർന്നു വരുന്ന കുട്ടികളിൽ ദൈവീക ചിന്ത ഉണർത്തി! ഒരു ബാലസഖ്യവും , ചുറുപ്പക്കാരുടെ കൂട്ടായ്മയായി യൂത്തു വിങ്ങും, സ്ത്രീകളുടെ ഒരു സമാജവും ക്ഷേത്ര കമ്മിറ്റിയോടോത്തു പ്രവർത്തിച്ചു, ക്ഷേത്ര കമ്മിറ്റിക്ക് എല്ലാ പിന്തുണയും നൽകി വരുന്നു .

ഉത്സവത്തിന് കൊടികയറിക്കഴിഞ്ഞാൽ കലവറ നിറയ്ക്കൽ എന്ന ചടങ്ങോടെ ഉത്സവ ചടങ്ങുകൾ ആരംഭിക്കും! ആളുകളുടെ ആവേശത്തോടെയുള്ള ആ ചടങ്ങു വർഷംതോറും കൂടിവരുന്നു എന്നുള്ളത് എടുത്തുപറയേണ്ട വസ്തുത തന്നെ?

കലവറ നിറയ്ക്കൽ ഘോഷയാത്രയായി ചെറുവത്തു മണ്ടോളയിൽ നിന്നും ആരംഭിക്കും . ഈ അടുത്തകാലത്തായി പുത്തലം ക്ഷേത്രത്തിൽ നിന്നും ഘോഷയാത്ര പുറപ്പെടുന്നുണ്ട് . മണ്ടോളയിൽ നിന്നും ആരംഭിക്കുന്ന ഘോഷയാത്ര പുത്തലത്തു എത്തിച്ചേർന്നു വീണ്ടും ഒരുമിച്ചു ക്ഷേത്രാങ്കണത്തിൽ തങ്ങളുടെ കാഴ്ചകൾ സമർപ്പിക്കുന്നത് കണ്ണിനും മനസ്സിനും ഒരുപോലെ ആനന്ദം പകരുന്നു എന്നുപറഞ്ഞാൽ അതിശയോക്തിയാവില്ല !

ഉത്സവം ആരംഭിച്ചാൽ, ക്ഷത്രം വക ദിവസവും അന്ന ദാനവും ഉണ്ടാവും . ഈ കാലങ്ങളിൽ ചുറ്റുവട്ടത്തുള്ളവർ മയ്യഴിയിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് വരെ അന്നദാനത്തിൽ ആളുകൾ പങ്കെടുക്കും! എത്ര പേർ എന്ന് കണക്കു പറയുക അസാദ്ദ്യം! ആയിരക്കണക്കിന് ആളുകൾ അത് 2000 മാവാം 4000 മാവാം ! ഒരു അനിഷ്ട സംഭവവും ഇല്ലാതെ! ഒരു ക്രമ സമാധാന പ്രശ്നവും ഇല്ലാതെ! ഇന്നും തുടർന്ന് പോകുന്നു .

ശ്രീ പി കെ രാമൻ മെമ്മോറിയൽ സ്‌കൂളിലെ കുട്ടികളും ആ കാലങ്ങളിൽ ക്ഷേത്രത്തിൽ എത്തി ഭക്ഷണം കഴിക്കുന്നത് മത മൈത്രി ഊട്ടി ഉറപ്പിക്കുന്നതിന്റെ നേർക്കാഴ്ച തന്നെ! അപ്പോഴാണ് ശ്രീ പി കെ രാമന്റെ ദീർഘ വീക്ഷണത്തോടെയുള്ള ആ രണ്ടു പ്രതിമകൾ ക്ഷേത്ര സന്നിധിയിൽ സ്ഥാപിച്ചതിന്റെ മഹത്വം മനസിലാക്കുന്നത്.

അന്നദാനം എന്നതിനേക്കാൾ എടുത്തു പറയേണ്ടത് പത്തു ദിവസവും വിഭവ സമൃദ്ധമായ സദ്ദ്യ എന്ന് തന്നെ പറയണം . എല്ലാം കരുണ്ണ്യവാനായ ഭഗവാന്റെ കടാക്ഷം മറ്റെന്തു പറയാൻ.

ആദ്ദ്യകാലങ്ങളിൽ ക്ഷേത്രവുമായി ബന്ധപെട്ടു നല്ല നിലയിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന ലൈബ്രറിയും ഉണ്ടായിരുന്നു . ബുക്കുകളും അത് സൂക്ഷിക്കാനുമുള്ള സൗകര്യങ്ങൾ ഇപ്പോഴും ക്ഷേത്ര ഓഫീസിൽ നോക്ക് കുത്തിയായി കാണാം!

ഉത്സവത്തിന്റെ വിവിധ ദിവസങ്ങളിൽ വിവിധ വീടുകളിൽ നിന്നുമുള്ള എഴുന്നെള്ളത് ആനയും മൊക്കെയായി വരുന്നത് ഒരു കാണേണ്ട കാഴ്ചതന്നെ! മറ്റൊരു ചടങ്ങായ ആറാട്ടും!.

ക്ഷേത്രത്തിൽ നിന്നും പുറപ്പെട്ടു മഞ്ചക്കൽ ബോട്ടുഹവസിനടുത്തു എത്തി ഭഗവാനെ നീരാടി ക്ഷേത്ര പൂജാരി മുങ്ങിക്കുളിച്ചു; മടക്കം ഒരു ഘോഷയാത്രയോടെ ആയിരിക്കും വഴി നീളെ ദീപാലംകൃതമായി വീടുകൾ അലങ്കരിച്ചു നീരാടി പോകുന്ന ഭഗവാന്റെ അനുഗ്രഹം തേടിയിലുള്ള കാത്തിരിപ്പു .

പള്ളി വേട്ട ക്ഷേത്രത്തിൽ നിന്നും വാദ്യഘോഷങ്ങളൊന്നും ഇല്ലാതെ പുറപ്പെട്ടു മണ്ടോള ക്ഷേത്രത്തിലെ ആൽത്തറയ്ക്ക് സമീപം പ്രതീകാല്മകമായി തെയ്യാറാക്കിവെച്ച വരാഹത്തെ വേട്ടയാടുന്നതിനെ അനുസ്മരിപ്പിക്കും വിധം നായാട്ടു രംഗങ്ങൾ സൃഷ്ട്ടിച്ചു വരാഹത്തെ അമ്പെയ്തു വീഴ്ത്തി, ആരവവും ആഘോഷവുമായുള്ള മടക്കം . ഒൻപതാം ദിവസമുള്ള തേർ എഴുന്നെള്ളത്തം! ഭഗവാൻ മയ്യഴി ജനങ്ങളുടെ അടുത്തേക്ക്!.

അന്ന് വൈകുന്നേരം പുഷ്‌പാലംകൃതമായതും ദീപാലങ്കൃതമായതുമായ തേരിൽ ഭഗവാനെ എഴുനെള്ളിച്ചു നെറ്റിപട്ടം കെട്ടിയ ഗജവീരന്മാരുടെ അകമ്പടിയോടെ താലപ്പൊലിയോടെ ഭക്തിയോടെ ഭഗവാനെ പ്രകീർത്തിച്ചുള്ള ഭജനം താളമേളങ്ങളോടെ ഉരുവിട്ട് ക്ഷേത്രത്തിൽ നിന്ന് ഇറങ്ങി- പൂഴിത്തല വഴി – ഹോസ്പിറ്റൽ ജംക്ഷൻ വഴി – പാതാർ വഴി – വന്നു പഴയ പോസ്റ്റാഫീസ് വഴി – നേരെ മുണ്ടൊക്ക് ഹരീശ്വര ക്ഷേത്രത്തിനു മുൻപിലൂടെ തിരിഞ്ഞു – ഓടത്തിനകത്തു വഴി – സെമിറ്ററി റോഡിൽ ഇറങ്ങി – മയ്യഴി സെന്റ് തെരേസാ ചർച്ചിന്റെ സ്വീകരണവും ചായ സൽക്കാരവും കഴിഞ്ഞു – നേരെ മെയിൻ റോഡിൽ കയറി – മാഹി സ്പോർട്സ് ക്ലബ്ബിനടുത്തു നിന്ന് ലാഫർമാ റോഡിൽ കയറി – ആനവാതുക്കൽ ക്ഷത്രത്തിനു മുൻപിലെത്തി – റെയിൽവേസ്റ്റേഷൻ റോഡിൽക്കയറി – അതിർത്തിവഴി – ചൂടിക്കൊട്ട റോഡിലെത്തി നമ്മുടെ തറവാട് വീട്ടിനു മുൻപിൽ അല്പം വിശ്രമിച്ചു നേരെ ക്ഷേത്ര സന്നിധിയിലേക്ക് ചെന്ന് ചേരും!

ഘോഷയാത്ര പോകുന്ന വഴിയിൽ ഉടനീളം വീടുകളിൽ നിന്നും നൽകുന്ന പൂജ തട്ടുകൾ പൂജിച്ചു കുടുംബങ്ങൾക്ക് തിരിച്ചു നൽകും . വഴിയിലുടനീളം വീടുകളിൽ ദീപാലംകൃതമാക്കി വെച്ചിരിക്കും . ഹൈന്ദവ ആചാരങ്ങളെ അംഗീകരിച്ചുള്ള കൃസ്ത്യൻ സമൂഹത്തിന്റെ ഈ ആദിത്യം മറ്റൊരു മതമൈത്രിയുടെ ഉദാഹരണമാണ് . ഇത് പോലെ ഇവരുടെ ഘോഷയാത്ര ക്ഷേത്രം വഴി കടന്നു പോകുമ്പോൾ ക്ഷേത്രത്തിൽ നിന്നും ഇതുപോലെ സ്വീകരിക്കുന്നതും ഒരു ആചാരക്രമമായി മയ്യഴി ജനത സ്വീകരിച്ചിരിക്കുന്നു .

പത്താം ദിവസം കോടി ഇറങ്ങുമ്പോഴും ഒന്നാം ദിവസം കോടി ഏറ്റുമ്പോഴും, വളുമാരി ബ്രതെർസിന്റെ കരിമരുന്നു പ്രയോഗവും ഉണ്ടാവും . അക്കാലങ്ങളിൽ ക്ഷേത്രത്തിനാവശ്യമായ ലൈറ്റും സൗണ്ടും എഴുന്നള്ളത്തിനൊപ്പം വെളിച്ചതിനുള്ള പെട്രോൾ മേക്‌സും, സ്റ്റേജ് ഡക്കറേഷനാവ്ശ്യമായ കർട്ടനും ലൈറ്റും സൗണ്ട് ! മുക്കാളി രാജൻ സൗണ്ട് ഒരുക്കും . (M. R . S.) വാദ്ദ്യമേളം കോയമ്പത്തൂരിലെ വെള്ളിയാങ്കിരി ആൻഡ് പാർട്ടിയും . ഇന്നും അവരുടെ താവഴിയിൽ പെട്ടവർ തന്നെ . ക്ഷേത്രത്തിനു ഇപ്പോൾ സ്വന്തമായി പരിശീലിപ്പിച്ചെടുത്ത ചെണ്ട മേളക്കാരും ഉത്സവത്തിന് മാറ്റുകൂട്ടുന്നുണ്ട് !

ക്ഷേത്രം വക ഒരു സ്‌കൂൾ വളരെ ചെറിയരീതിയിൽ എൽ. കെ. ജി ലെവൽ തുടങ്ങി! ആദ്യം സംരംഭം ക്ഷേത അങ്കണത്തിൽ തന്നെയായിരുന്നു! സ്‌കൂൾ വളരുന്നതോടൊപ്പം സ്ഥല പരിമിതി മൂലം ബുദ്ദിമുട്ടിയപ്പോൾ ക്ഷേത്രത്തിനു പിറകിലായി സ്ഥലം കണ്ടെത്തി പുതിയ കെട്ടിടം പണിതു! ഇപ്പോഴും മികച്ച വിദ്യാഭ്യാസം നൽകി വരുന്നു . ജാതി മത വിലക്കുകൾ ഒന്നുമില്ലാതെ നാനാ മതസ്ഥരും ഇന്നും ആ വിദ്യാലത്തിൽ പഠിച്ചുവരുന്നു!

ഇങ്ങനെയൊക്കെ ആണെങ്കിലും ഒട്ടേറെ പോരായ്‌മകൾ ക്ഷേത്രഭാരവാഹിത്തത്തെ ബാധിക്കുന്നില്ലേ? എന്ന് എന്നെപോലെ ദൂരേ മാറി നിന്ന് വീക്ഷിക്കുന്നവർക്കുണ്ട് .

അനാവശ്യമായ ഈഗോ അവസാനിപ്പിച്ചു ക്ഷേത്രത്തിന്റെ പുരോഗതി മാത്രം ലക്‌ഷ്യം വെച്ച് പഴയ തലമുറയിലുള്ളവരുടെ പ്രവർത്തന ശൈലി തുടരാനുള്ള സന്മനസ്സു ക്ഷേത്രവുമായി ബന്ധപ്പെട്ടവർക്ക് ഉണ്ടാവട്ടെ എന്നാഗ്രഹിച്ചുകൊണ്ടു !

ഇത്രയൊക്കെ പറയുമ്പോഴും ക്ഷേത്രത്തിനായി അഹോരാത്രം പ്രവർത്തിച്ച മനസ്സിൽ ഇന്നും ഓര്മിക്കുന്നവരുടെ ചില പേരുകൾ കൂടി എഴുതി നിർത്താം! ഇതിൽ പലരും ഇന്ന് നമ്മോടോപ്പമില്ലെങ്കിലും ഓർക്കാതെ പോവുന്നത് ശരിയല്ല ! വേണുവേട്ടൻ, ചാത്തുവേട്ടൻ, കുഞ്ഞികൃഷ്ണൻ, രാജൻ, രാജു, ചിതാനന്ദൻ, ദിവാനന്ദൻ മാസ്റ്റർ, അനിൽ കുമാർ, ദിനേഷ്, കല്ലാട്ട് പ്രേമൻ, പ്രഭാകരൻ, കല്ലാട്ട് ബാലൻ , പ്രശാന്ത്, ശിവൻ ഗിരീശൻ , വിനോദൻ അജയൻ രഞ്ജൻ, അരുൺ, പുരുഷു, പവിത്രൻ, നമ്മളെ വിട്ടുപിരിഞ്ഞ മുരളി മനോഹർ, രവിയേട്ടൻ, ജയൻ, കൃഷ്ണദാസ്, ദാമോദരൻ, ബാലൻ, വിശ്വൻ, കാളാണ്ടി ഗോപാലൻ,….

ക്ഷേത്രത്തിൽ പൂജാദികാര്യങ്ങൾ ക്കായി എത്തുന്നവർക്ക് സഹായഹസ്തവുമായി ഉണ്ടായിരുന്ന പപ്പനെയും , ഇപ്പോഴുള്ള പദ്മയെയും ഈ യ്യിടെ നമ്മെ വിട്ടുപോയ ശ്രീധരേട്ടനെയും ഓർക്കുന്നതോടൊപ്പം ക്ഷേത്രത്തിന്റെ പരിസരത്തു താമസിക്കുന്ന ശ്രീ ഹരിദാസനെയും ഓർക്കുന്നു. ഹരിദാസൻ ഇന്ന് എവിടെയാണെന്ന് ആർക്കും അറിയില്ല ഹരിദാസനില്ലാത്ത അദ്ധ്യ ഉത്സവവും ക്ഷേത്ര പുനരുദ്ധാരണ പൂർത്തീകരണവും നടന്നു.

പുനരുദ്ധാരണ പ്രക്രിയയുടെ ഭാഗമായി ക്ഷേത്രത്തിന്റെ മേൽക്കൂരയ്ക്ക് ചെമ്പു തകിട് സംഭാവന നൽകിയ ശ്രീ കക്കാട്ട് ജയകൃഷ്ണനെ പ്രത്യേകം ഓർക്കുന്നു

എസ. കെ. ബി. എസ. ന്റെ പേരിൽ ഉത്സവകാലങ്ങളിൽ സ്വന്തമായി നാടകവും അഭിനയിക്കാറുണ്ടായിരുന്നു പ്രഭാകരൻ മാസ്റ്ററും, രവിയേട്ടനും ദിവാനന്തൻ മാസ്റ്ററും  ഒക്കെ അഭിനയിച്ചതും ഓർത്തുകൊണ്ട് നിർത്തട്ടെ !

ഉത്സവ പരിപാടിയി ഒരു ദിവസം വിവിധ മത പണ്ഡിതരെ ഉൾക്കൊള്ളുച്ചുള്ള സാംസ്കാരിക സമ്മേളനവും നാട്ടു പരിപാടികൾക്കൊപ്പം ഉൾപ്പെടുത്തും അതും ഈ ക്ഷേത്രത്തിന്റെ പ്രത്യേകത mയായി എടുത്തു പറയേണ്ടുന്നതാണ് !

ഓം അസതോമാ സദ്‌ഗമയ
തമസോമാ ജ്യോതിര്‍ഗമയ
മൃത്യോര്‍മാ അമൃതംഗമയ
ഓം ശാന്തി, ശാന്തി, ശാന്തി

ഞങ്ങളെ അസത്യത്തില്‍ നിന്നും സത്യത്തിലേക്കും, ഇരുട്ടില്‍ നിന്നും വെളിച്ചത്തിലേക്കും, മരണത്തില്‍ നിന്നും അമരത്ത്വത്തിലെക്കും നയിക്കേണമേ,

എല്ലാവര്‍ക്കും ശന്തിയുണ്ടാകട്ടെ!

ലോകാസമസ്താ സുഖിനോ ഭവന്തു …

മഠത്തിൽ ബാബു ജയപ്രകാശ് ✍️          My Watsapp Cell No: 00919500716709

Leave a Comment