Time Set To Read 10 Minutes Maximum
….. ആദ്യകാലങ്ങളിൽ മയ്യഴിയിലെ വാണിയന്മാർ കണ്ണൂരിലെ വാണിയ കുലവുമായി വിവാഹ ബന്ധങ്ങളിൽ ഏർപ്പെടുന്നത് വളരെ കുറവായിരുന്നു. കണ്ണൂരിലെ വാണിയ സമൂഹവുമായി മയ്യഴിയിൽ നിന്നും ആദ്ധ്യ ബന്ധം സ്ഥാപിച്ചത് ശ്രീ കെ. പി ഗോവിന്ദൻ നായരുടെ മകളുമായുള്ളതാണെന്നു പറഞ്ഞു കേട്ടിട്ടുണ്ട്. എൻറെ അറിവ് വെച്ചുള്ള നിഗമനത്തിൽ അത് ശരിയാണെന്നു വിലയിരുത്തേണ്ടി- യിരിക്കുന്ന! എങ്കിലും ഈ വിഷയത്തിൽ ആധികാരികമായി വിലയിരുത്താൻ എൻറെ അറിവിന് പരിമിതിയുണ്ട്. ഈ വിവാഹം കഴിഞ്ഞതോടുകൂടി, പിന്നീട് അങ്ങോട്ട് മയ്യഴിയിലെയും കണ്ണൂരിലേയും കുടുംബങ്ങൾ തമ്മിൽ കല്ല്യാണത്തിന്റെ ഘോഷ യാത്രതന്നെ ആയിരുന്നു എന്നതായിരുന്നു യാഥാർഥ്യം!
ശ്രീ ഗോവിന്ദൻ നായരുടെ മകളുടെ വിവാഹത്തിന് ശേഷം നടന്ന മറ്റൊരു കല്യാണമായിരുന്നു . മയ്യഴിയിലെ പൗര പ്രമുഖനും എക്സ് എം. എൽ. എ. യും മയ്യഴി ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ സ്ഥാപകനുമായ ശ്രീ പി.കെ രാമന്റെ മകൾ പ്രസന്ന കുമാരിയെ കണ്ണൂർ കണ്ണാടി പറമ്പിലുള്ള ഉണ്ണികൃഷ്ണനുമായിട്ടുള്ളത് . ഇദ്ദേഹം സെൻട്രൽ സിൽക്ക് ബോർഡിലെ ഇൻസ്പെക്ടറിയി പിൽക്കാലത്തു ഇന്ത്യയിൽ ഉടനീളം സിൽക്ക് എക്സ്പോർട്ട് മായി ബന്ധപ്പെട്ടുള്ള കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു അവസാനം ബേഗ്ളൂർ ഓഫീസിൽ നിന്നും ഡയറക്റ്ററായി പിരിഞ്ഞു ബേഗ്ളൂരിൽ സെറ്റിൽ ചെയ്യുന്നു .
ഞാൻ പലപ്പോഴും ആലോചിച്ചിട്ടുണ്ട് എന്ത് കൊണ്ടായിരിക്കാം ഇത്രയും കാലം പരസ്പരം കല്ല്യാണങ്ങൾ നടക്കാത്തത് എന്ന്? പ്രത്യേകിച്ച് ഒരു കാരണങ്ങളും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല! പ്രകടമായ മാറ്റം കാണാൻ സാധിച്ചത് ഇവർ തമ്മിൽ ചെയ്തു വന്നിരുന്ന തൊഴിലുമായി ബന്ധപ്പെട്ടത്കൊണ്ടായിരിക്കാം ഒരുപക്ഷെ ? ശരിയാവണമെന്നില്ല!
മയ്യഴിയിലും പരിസരപ്രദേശത്തും ഇവർ എണ്ണയാട്ടു കേന്ത്രങ്ങളും മറ്റു വ്യാപാരങ്ങളും നടത്തി വന്നപ്പോൾ? കണ്ണൂർ ഭാഗങ്ങളിൽ ഇവർ ചെയ്തു പോന്നിരുന്ന തൊഴിൽ ഹാൻഡ്‌ലൂം ബിസിനസ്സായിരുന്നു . ഈ മേഖല കണ്ണൂരിൽ, വ്യാപകമാക്കാൻ സി. പി കൃഷ്ണൻ നായരേ പോലെയുള്ളവർ ഏറെ പ്രയത്നിച്ചിട്ടുണ്ട് എന്ന് കേട്ടിട്ടുണ്ട്. ഒരു കാലത്തു കണ്ണൂരിനെ മാഞ്ചസ്റ്റർ ഓഫ് ഇന്ത്യ എന്നൊക്കെ ലോകരാജ്യങ്ങൾ വിശേഷിപ്പിച്ചു പറയുന്നതൊക്കെ കേട്ടിട്ടുണ്ട് . ഇതിന്റെ പിന്നിലും വാണിയ സമൂഹം വലിയ സംഭാവന നൽകിയിട്ടുണ്ട്! എന്നുള്ളത് ആർക്കും നിഷേദിക്കാൻ പറ്റാത്ത യാഥാർഥ്യ മായിരുന്നു .
ഇങ്ങനെയൊക്കെ ആണെങ്കിലും ഇപ്പോൾ അത്തരം അനാചാരങ്ങളൊന്നും പിന്നീട് നമ്മുടെ സമൂഹത്തിൽ ഉണ്ടായിട്ടില്ല . മാത്രമല്ല കണ്ണൂരിലെ പ്രമുഖ തറവാടുകളിൽ നിന്നും മയ്യഴിയിൽ പെണ്ണ് അന്വേഷിച്ചു പൂർവ്വാദികം ഭംഗിയോടെ വിവാഹം നടത്തി വരുന്നുണ്ട് .
മയ്യഴിയിലെ ! ചക്ക് ആട്ടി എണ്ണ എടുക്കുന്നതിനെ പറ്റി എന്റെ അറിവിനും അപ്പുറത്തായതു കൊണ്ട് എന്റെ എക്കാലത്തെയും വെൽവിഷറായിട്ടുള്ള! എന്റെ എഴുത്തുകൾ സ്ഥിരം വായിച്ചു അത് രാഷ്ട്രീയമായാലും, ഹാസ്യമായാലും, രാഷ്ട്രീയ ഹാസ്യമായാലും ഇപ്പോൾ തുടരുന്ന ഈ എഴുത്തും വായിച്ചു അഭിപ്രായം പറയുന്ന ശ്രീ പി. ഗോപാലേട്ടൻ (മീത്തലെ പൂഴിയിലെ കേളപ്പൻ നായരുടെ മകൻ ) അവരുടെ വീട്ടിലെ ചക്കിനെപ്പറ്റിയും അത് ആട്ടുന്ന ആചാരത്തെ പറ്റിയും. വളരെ വാചാലനായി എന്നോട് വിവരിച്ചു തന്നിരുന്നു . മയ്യഴിയിൽ ഏറ്റവും ഒടുവിൽ ചക്ക് പ്രവർത്തിച്ചിരുന്നതു ഇദ്ദേഹത്തിന്റെ വീട്ടിലായിരുന്നു എന്നും പറഞ്ഞു.
പഠിക്കുന്ന കാലത്തു ഏകദേശം സ്‌കൂളിൽ പോകുന്നതിനു മണിക്കൂർ മുൻപ് വരെ സ്ഥിരമായി ഈ പ്രവർത്തിയിൽ ഏർപ്പെട്ടു, ഇദ്ദേഹത്തിന്റ അമ്മയോടൊപ്പം ചക്കാട്ടുന്നതിൽ സഹായിച്ചിട്ടുണ്ട് എന്ന് പറയുകയുണ്ടായി. ഇതിവിടെ പേരെടുത്തു പറയാൻ കാരണം വാണിയൻ എന്ന് പറഞ്ഞു കളിയാക്കുന്ന ഒരു ചെറിയ വിഭാഗം ആളുകൾ ഇപ്പോഴും നമുക്ക് ചുറ്റും കാണാം! അവർ നമ്മളിലെ ആളുകളുടെ ഉയർച്ചയിൽ അസൂയ പെടുന്നവരും, താഴ്ചയിൽ സന്തോഷിക്കുന്നവരും ആയിരിക്കാം! ഗോപാലേട്ടൻ അത്തരം അനുഭവങ്ങൾ എന്നോട് പറഞ്ഞിട്ട് . എനിക്കും അത്തരം അനുഭവം ഉണ്ടായിട്ടുണ്ട് . പക്ഷേ അതൊക്കെ ഒരു തമാശയായി കണ്ടു തള്ളിക്കളയാറാണ് പതിവ്!
ജാതിയും മതവും ഇല്ല എന്ന് നമ്മളെ ഉത്ബോധിപ്പിച്ച ശ്രീ നാരായണ ഗുരുവിന്റെ നാട്ടിൽ ജീവിക്കുന്ന നമ്മൾ അത്തരം വിവരമില്ലായ്മ മുഖവിലക്കടുക്കേണ്ടതില്ല . എന്ന് ഓർമിപ്പിക്കട്ടെ? ഇത് പറയുമ്പോൾ എനിക്ക് ഓർമ വരുന്നത് സല്ലാപം സിനിമയിൽ ദിലീപ് (ജൂനിയർ യേശു ദാസ് ശശികുമാർ എന്ന് പറഞ്ഞത് , പിന്നീട് ആശാരിയാണെന്നു മഞ്ജുവാര്യർക്ക് മനസിലായത് മുതൽ മുഴക്കോൽ എന്ന് വിളിച്ചു കളിയാക്കി വിളിച്ചതിൽ മനസു വിഷമിച്ചു ജോലി മതിയാക്കി പോവുന്നത് കണ്ടു മൂത്ത ആശാരിയായി അഭിനയിച്ച മാള അരവിന്ദൻ ദിലീപിനോട് പറയുന്ന ഡയലോഗുണ്ട്! അത് ഓർത്താൽ ജാതി പറഞ്ഞു കളിയാക്കുന്നവരുടെ വിവരക്കേട് കുറഞ്ഞു കൊള്ളും!
ഗോപാലേട്ടൻ ചക്കാട്ടുന്നതിനെ പറ്റി അദ്ദേഹത്തിന്റെ ഓർമ്മകൾ പങ്കിട്ടത് ഇങ്ങനെ!
അതിരാവിലെ കേളപ്പൻ നായരുടെ ഭാര്യ നാണിയമ്മ കുളിച്ചു ചെയ്യുന്ന കുലത്തൊഴിൽ? ഒരു തപസ്സയായി കരുതി, ചക്ക് ആട്ടി തുടങ്ങും . അക്കാലങ്ങളിൽ മൂരിയെ കൂടാതെ ചക്കിന്റെ റാട്ടു കൈകൊണ്ടു ഉന്തിയായിരുന്നു ചക്ക് പ്രവർത്തിപ്പിച്ചിരുന്നത്! റാട്ടു തിരിക്കുന്നതോടൊപ്പം ചക്കിൽ ഇട്ട കൊപ്പരയായാലും, എള്ളയാലും ചതഞ്ഞരഞ്ഞ എണ്ണ ചക്കിനടിയിലുള്ള ദ്വാരത്തിലൂടെ പുറത്തേക്കൊഴുകും! അത് ഒരു പാത്രത്തിൽ സംഭരിക്കും . ചിലപ്പോൾ ചക്കിനു മുകളിലൂടെയും എണ്ണ തുളുംബി പുറത്തുവരുന്നത്, കയ്യിൽ കരുതിയ തുണികൊണ്ടു തുടച്ചു നഷ്ടപ്പെടാതെ നോക്കും .
മറ്റൊരു ഓർമ ഗോപാലേട്ടൻ പങ്കുവെച്ചത് ? കുറ്റിപ്പുനവും കോറോത്തമ്പലവുമായുള്ള ബന്ധത്തെ പറ്റിയാണ് . കോറോത്തു അമ്പലത്തിൽ കുറ്റിപ്പുനത്തിനു ഒരു സ്ഥാനമുണ്ട് . തിറയുടെ കാലമായാൽ ആ തറവാട്ടങ്ങങ്ങൾക്കു (കുറ്റിപ്പുനത്തിലെ കുടുംബാംഗങ്ങൾക്ക്) തിറ കാണാനും, വിശ്രമിക്കാനും, ഒക്കെ അക്കാലങ്ങളിൽ സൗകര്യം ഉണ്ടായിരുന്നു വെന്നും . ഉത്സവകാലങ്ങളിലേക്കു വേണ്ടുന്ന എള്ളെണ്ണ ?എള്ള് കഴുകി ഉണക്കി ശുദ്ധിയാക്കി ദിവസവും നാണിയമ്മ വൃതമെടുത്തു ആട്ടി ടിന്നിലാക്കി കഴിഞ്ഞാൽ! കേളപ്പൻ നായർ തലച്ചുമടായി കൊറോത്തമ്പലത്തിൽ എത്തിക്കും എന്ന്!. ഇതൊക്കെ കാണാക്കാഴ്ചകളായി മാറി! ഇന്ന് ചക്കില്ല , ആട്ടലില്ല !! എല്ലാം തോന്നിയത് പോലെ ? ആയി മാറി !
ഗോപാലേട്ടൻ മയ്യഴിയിലെ പഠിപ്പൊക്കെ ? കഴിഞ്ഞു മംഗലാപുരത്തു എൻജിനിയറിങ്ങിന് ചേരുകയും. എൻജിനീയറിങ് ബിരുദമൊക്കെ കഴിഞു കുറച്ചുകാലം മദ്രാസിൽ ജോലി പരിചയമൊക്കെ നേടി, യു എ ഇ യിലേക്ക് മാറി, ദീർഘകാലം ഒരു വിദേശ കമ്പനിയിൽ കൺസൾട്ടന്റായി പ്രവർത്തിച്ചു .
ജോലി ചെയ്യുമ്പോഴും നാട്ടിൽ ചിലർക്കൊക്കെ തെഴിൽ കൊടുക്കുന്ന നല്ല സംരംഭവും നടത്തി! പുതുച്ചേരിയിലും, ബംഗളൂരുവിലും! ആരംഭ കാലത്തു വളരെ നല്ല രീതിയിൽ നടത്തിവന്നിരുന്ന കമ്പനി . ഏറെ പേർ ജോലിയെടുത്ത കമ്പനി പിൽക്കാലത്തു മേൽ നോട്ടം വഹിക്കാൻ പണം മുടക്കിയവർ ഇല്ലാത്തതിന്റെ പോരായ്മ ഏറെ അനുഭവിച്ചിട്ടും കമ്പനി പൂട്ടാണോ നടത്തണോ എന്ന ശങ്കയിലാണ് മൂപ്പരിപ്പോൾ ?
നാട്ടിൽ തനിക്കു ഭാഗമായി കിട്ടിയ സ്ഥലത്തു എല്ലാ സൗകര്യങ്ങളോടും കൂടിയുള്ള പൂർണമായും ശീതികരിച്ച ഒര് കൺവൻഷൻ സെന്ററും അദ്ദേഹത്തിന്റെ അമ്മയുടെ നാമധേയത്തിൽ തുടങ്ങിയിട്ടുണ്ട് . നല്ല രീതിയിൽ നടത്തിവരുന്ന ആ സ്ഥാപനം കൊറോണ കാരണം അല്പം മന്ദഗതിയിലാണ് എന്നു ഈ അടുത്തു ഗോപാലേട്ടൻ പറഞ്ഞു .
തന്റെ വളർച്ചയ്ക്ക് എക്കാലവും ജീവിതം ഹോമിച്ചു പിന്തുണ നൽകിയ ജേഷ്ഠൻ കുഞ്ഞികൃഷ്‌ണേട്ടനെ പറ്റി പറയുമ്പോൾ ഗോപാലേട്ടനു ആയിരം നാവാണ്!
പഠിക്കുന്ന കാലത്തു തലശേരി ചന്ദ്രവിലാസ് ഹോട്ടലിൽ കൊണ്ട് പോയി പൊറോട്ടയും ഇറച്ചിയും വാങ്ങിച്ചു കൊടുക്കുന്ന കഥയൊക്കെ എന്നോട് പറഞ്ഞിട്ടുണ്ട്! ഗോപാലേട്ടൻ അത് പറയുമ്പോൾ ചിലപ്പോൾ കണ്ഠമിടറുന്നതും കേൾക്കാം! ജേഷ്ഠനെ പിതൃ തുല്യനായി ഇപ്പോഴും കാണുന്നു!
ഗോപാലേട്ടൻ ഇപ്പോൾ സ്വന്തമായി ഒരു എൻജിനീയറിങ് കൺസൾട്ടൻസി ദുബായിൽ തുറന്നു അതിന്റെ മേൽ നോട്ടവുമൊക്കെയായി ഇപ്പോഴും രംഗത്തു ഉണ്ട് . നാട്ടിലെയും ദുബായിലെയും ബിസിനസ്സൊക്കെ നോക്കി ദുബായ് – ബെംഗളൂർ – പോണ്ടി – മാഹി ഷട്ടിൽ അടിച്ചു , കൊണ്ട് പോകുമ്പോൾ കൊറോണ കാരണം ഫ്‌ളൈറ്റ് എല്ലാം കാൻസൽ ചെയ്തത് കാരണം ബംഗളൂരിൽ കുടുങ്ങി കിടക്കുകയാണ് ….ഗോപാലേട്ടൻ!
പൊതുവെ ആ കാലങ്ങളിൽ വാണിയരുടെ ഇടയിൽ ഒര് നിശ്ചിത വിദ്യാഭ്യാസം കഴിഞ്ഞാൽ തങ്ങളുടെ കുടുംബതോഴിലിലോ? അല്ലെങ്കിൽ പിതാവ് നടത്തിവരുന്ന ബിസിനസ്സിലോ പങ്കാളിയാവുക എന്ന നിലയിലായിരുന്നു കാര്യങ്ങൾ! ആ കാലത്തു എന്റെ അറിവിലേ സർക്കാർ ജോലി ചെയ്തു ഉന്നത നിലയിൽ സ്ഥാനം അലങ്കരിച്ചു പിരിഞ്ഞവരിൽ ഓടിട്ട പുത്തൻ പുരയിൽ നാരായണൻ നായർ , കുനിയിൽ രാഘവൻ നായർ , കുറ്റിപുനത്തിൽ പദ്മനാഭൻ എന്നിവരൊക്കെയായിരുന്നു! ഇവർക്ക് ശേഷം ഉന്നത വിദ്യാഭ്യാസം നേടിയ വ്യക്തികളിൽ ഒരാളായിരുന്നു പി ഗോപാലൻ , ഇദ്ദേഹത്തോടൊപ്പം എൻജിനിയറിങ്ങിന് പഠിച്ചിരുന്ന പി. കെ ചന്ദ്രൻ പഠനം പൂർത്തീകരിക്കുന്നതിന് തൊട്ടു മുൻപ് മരണപ്പെടുകയാണ് ഉണ്ടായത് .
ശ്രീ ഗോപാലൻ നല്ലൊരു ഫുട്‍ബോളറായിരുന്നു എന്ന് അറിയുന്നു . കളിയിലും, പഠിപ്പിലും മികവ് കാട്ടികൊണ്ടായിരുന്നു ഗോപാലേട്ടന്റെ വിദ്യാഭ്യാസ പൂർത്തീകരണം . ഇന്റർ യൂണിവേഴ്സിറ്റി മൽസരത്തിൽ കർണാടക യൂണിവേഴ്സിറ്റി യെ പ്രതിനിധീകരിച്ചു ഗോപാലേട്ടൻ പങ്കെടുത്ത് ട്രോഫി നേടിയതൊക്കെ കേട്ടിട്ടുണ്ട് .
ഇന്ന് അത്തരം പരിതസ്ഥിതിയോക്കെ മാറി; വിദ്യാഭ്യാസ മായാലും, ബിസിനസ്സായാലും ഏതു മേഖലയിലും മറ്റുള്ളവരോടൊപ്പം എത്താൻ പ്രാപ്തിയുള്ള നിലയിലേക്ക് സമൂഹം വളർന്നിട്ടുണ്ട് എന്ന് ആധികാരിക മായി പ്പറയാം. അതിനു ഉദാഹരണമാണ് മയ്യഴിയിലെ ശ്രീ പി.കെ രാമൻ ഹയർ സെക്കണ്ടറി സ്‌കൂളും , എക്സൽ പബ്ലിക്ക് സ്‌കൂളും ഒക്കെ . ഒരു സമൂഹത്തിന്റെ വളർച്ചയിൽ വിദ്യാഭ്യാസത്തിനുള്ള പങ്കു ഏറെ വലുതാണെന്നുള്ള തിരിച്ചറിവ് ഉൾക്കണ്ട് കൊണ്ടു തന്നെയാണ് നമ്മുടെ സമുദായത്തിലുള്ളവർ ഇത്തരം സ്ഥാപനങ്ങൾക്ക് നേതൃത്വം നൽകി വരുന്നത് .
ഇത്രയൊക്കെ പറയുമ്പോഴും ഈ കാര്യത്തിൽ എനിക്കും ഏറെ ചെയ്യാനായിട്ടുണ്ട് . ഒരു പക്ഷെ ഇതു ഇവിടെ എഴുതിയാൽ പലരും അംഗീകരിച്ചു തരുവാൻ വിസമ്മതിക്കും ചിലപ്പോൾ? മയ്യഴിയിലെ ഐ. ടി. മേഖലയിലുള്ള സോസയറ്റിക്കു കീഴിലുള്ള ബി. എഡ്. കോളേജ് എന്ന ആശയം പ്രാവർത്തീകമാക്കാനും, ഒര് നിമിത്തം പോലെ ഏകദേശം തുടർച്ചയായി ഇതിന്റെ ധന ശേഖരണത്തിനായി എന്നെ സമീപിച്ചപ്പോൾ? ശ്രീ പായറ്റ അരവിന്ദനും, കെ .കെ. അനിൽ കുമാറിനും കൂടെ യുള്ള ചന്ദ്രനും വേണ്ടുന്ന താമസ സൗകര്യം, ട്രാൻസ്‌പോർട്, പിന്നെ തുടർന്നുണ്ടാവുന്ന പല ചിലവുകളും ചെയ്തു കൊണ്ടു അവർക്കു സ്വപ്നതുല്യമായ തുക പിരിച്ചെടുത്തു കൊടുക്കുവാൻ ഞാൻ നിമിത്തമായിട്ടുണ്ട്! അതിന്റെയൊക്കെ നേർ സാക്ഷിയാണ് ആ സ്ഥലവും കെട്ടിടങ്ങളും എന്ന് എന്നതിൽ എനിക്കും അഭിമാനിക്കാം !
ആ കാലങ്ങളുൽ മയ്യഴിയിലെ ഒട്ടുമിക്ക കച്ചവട സ്ഥാപങ്ങളിലും വാണിയ കമ്മ്യൂണിറ്റിയുടെ സാന്നിദ്ധ്യമുണ്ടായിരുന്ന് . അവരിൽ പ്രമുഖരായിരുന്നു ശ്രീ പി.കെ ചപ്പാൻ നായർ , മക്കളായ ശ്രീ രാമകൃഷ്ണൻ രാംദാസ്, ദാമോദരൻ , ശ്രീ ഗോവിന്ദൻ നായർ , കണാരൻ നായർ, പൈതൽ നായർ, ബാലൻ നായർ കുഞ്ഞികിട്ടേട്ടൻ , കൊപ്പര വ്യാപാരത്തിൽ കൊപ്പരക്കളവും സ്വന്തമാമായി ലോറിയും ഒക്കെയായി തെരുവത്തു ഗോവിന്ദൻ നായരും , മറ്റൊരു വ്യാപാരി ഈ മേഖലയിലും മറ്റു ബിസിനസ്സ് സ്ഥാപനവുമായി പൈതൽ നായരും, അനുജൻ രാഘവൻ നായരും . ഞാൻ എന്റെ ആദ്യത്തെ എഴുത്തിൽ പറഞ്ഞതായ ശ്രീ കേളപ്പൻ നായരും . ആ കട പൂർവാദീകം വിപുലമായ രീതിയിൽ അദ്ദേഹത്തിന്റെ മൂത്ത മകൻ കുഞ്ഞികൃഷ്‌ണേട്ടനും ഒപ്പം സഹായിച്ചു മകനും ഇന്നും അതെ സ്ഥലത്തു നടത്തുന്നണ്ട്.
വിദ്ദ്യാഭ്യാസത്തിനു ഊന്നൽ നൽകി പടുത്തുയർത്തിയ ബൈജൂസ് അക്കാഡമി , പ്രമുഖ ബിസിനസ്സ് ശൃംഖലയുടെ അമരക്കാരനും (ലീല ലെയ്സ് , ലീല ഗ്രൂപ് ഓഫ് ഹോട്ടൽസ്) കണ്ണൂർ വിമാനത്താവളം യാഥാർഥ്യമാക്കാൻ പരിശ്രമിച്ച കേപ്റ്റൻ കൃഷ്‍ണൻ നായർ മുതലായവരും , പിന്നെ മറ്റൊരു എടുത്തു പറയത്തക്ക ജോലി കേരളാ സർവീസിലാണെങ്കിലും അഗ്രികൾച്ചറൽ വിഭാഗത്തിൽ അദ്ധ്യമായി മയ്യഴിയിൽ നിന്നും വിദ്യാഭ്യാസം പൂർത്തീകരിച്ച കേരളാ സർവീസിൽ കയറി ഡയറക്ടർ പദവിയിൽ വിരമിച്ച വരിലും വാണിയ സമൂഹത്തിന്റെ പങ്കുണ്ടായിരുന്നു . (ഓ.പി രവീന്ദ്രനും , കെ പി ഉണ്ണികൃഷ്ണനും . കെ പി ജയരാജ്ഉം, ആഡൂരിലെ ബാലേട്ടന്റെ മകൻ ഉമേഷും. മൂത്ത മകൻ രാജീവ് എയർ ഇന്ത്യാ ഡെപ്യൂട്ടി ഡയറക്ടറും ഒക്കെ ആയി സേവന മനുഷ്ടിച്ചവരിൽ ചില വ്യക്തികളാണ്)
ഇന്ന് ഇതൊന്നും അത്ര എടുത്തു പറയേണ്ടുന്ന കാര്യമല്ലായിരിക്കും . സംഘടിതരല്ലാത്ത ഒരു സമൂഹത്തെ പാർശ്വ വൽക്കരിക്കപ്പെടുന്നതിൽ നിന്നും മാറി ചിന്തിച്ചു, വിദ്യാഭ്യാസത്തിനു പ്രാധാന്ന്യം നൽകിയ പാരംമ്പര്യം നമ്മൾക്ക് ഉണ്ട്! നമ്മുടെ പൂർവീകരുടെ കഴിവിനെ പറ്റി എടുത്തു കാട്ടുക എന്ന ഒരു കർമമേ ഇതുകൊണ്ടു ഉദ്ദേശിക്കുന്നുള്ളൂ!
മയ്യഴിയിലെ മറ്റൊരു പ്രദാന വ്യക്തിയായിരുന്നു ചാത്തു നായർ സിംഗപ്പുർ ചാത്തു നായർ ) ഇദ്ദേഹം ഓട്ടടത്തെ തറവാട്ടിലെ അംഗം . വളരെ ചെറുപ്പത്തിൽ നാടുവിട്ടു മലേഷ്യയിൽ എത്തപ്പെട്ടു സ്വ പ്രയത്നം കൊണ്ടു വളർന്നു ഒര് സാമ്രാജ്യം തന്നെ മലേഷ്യയിൽ സൃഷ്ട്ടിച്ച വ്യക്തിത്വം , അദ്ദേഹത്തിന്റെ വ്യക്തിത്വ മികവിൽ മലേഷ്യൻ സിവിലിയൻ പട്ടമായ ജെ. പി. പട്ടം (ജസ്റ്റിസ് ഫോർ പീസ്) നൽകി ആദരിച്ചതായും അറിയുന്നു . ഇദ്ദേഹവും മയ്യഴിയുടെ വികസനത്തിനും മയ്യഴി ശ്രീകൃഷ്ണ ക്ഷേത്രത്തിനും മറ്റു സാമൂഹീക സാംസ്കാരിക മേഖലയിൽ ഏറെ പങ്കു വഹിച്ചിട്ടുണ്ട് എന്ന് മനസിലാവും .
പി കെ ചപ്പാൻ നായരും ഗോവിന്ദൻ നായരും ഒക്കെ അവരുടെ പരമ്പരാഗതമായി നടത്തിവന്നിരുന്ന പലചരക്കു കടകൾ മൊത്തമായും ചില്ലറയായും വിൽക്കുന്ന കടകളും , തുണിക്കടയും , ഒരു കാലത്തു കൊടികുത്തിവാണ് കച്ചവടം ചെയ്ത മയ്യഴിയിലെ മൽസ്യ വിപണിക്ക് ആവശ്യമായ ഉപ്പു തൂത്തുക്കുടിയിൽ നിന്നും റെയിൽവേ കണ്ടെയ്‌നർ വഴി എത്തിച്ച ബിസിനസ്സ് ഒക്കെ ചെയ്തവർ ഇന്ന് ഈ തൊഴിൽ വിട്ടു മറ്റ് മേഖലയിലേക്ക് തിരിഞ്ഞെങ്കിലും . ഇന്നും ആധുനീകതയോടൊപ്പം സഞ്ചരിച്ചു പലചരക്കു മൊത്തമായും ചില്ലറയായും കൂടെ മറ്റ് കച്ചവടവും ഒക്കെ ആയി ഈ മേഖലയിൽ നിറഞ്ഞ നിൽക്കുന്നത് പൊക്കാൻ നായർ . അദ്ദേഹം ഇന്ന് ജീവിച്ചിരിപ്പില്ല! എങ്കിലും അദ്ദേഹത്തിന്റെ ഓർമ്മകൾ നിലനിർത്തി മക്കൾ ഒത്തൊരുമയോടെ ഇന്നും നടത്തി പോരുന്നു എന്നതിൽ അഭിമാനിക്കാം !
ഇങ്ങനെയൊക്കെ ആണെങ്കിലും മയ്യഴിയിലെ വാണിയ സമൂഹം ഇപ്പോഴും ഒരു പാർശ്വ വൽക്കരിക്കപ്പെട്ട സ്മൂഹമായി തന്നെയല്ലേ എന്നൊരു തോന്നൽ ഇല്ലാതില്ല. ഒരുപക്ഷെ ഇവരിലെ ചിലരുടെ നിസ്സഹകരണമായിരിക്കാം ഇതിനൊക്കെ കാരണം . അത് മനസിലാക്കി പ്രവർത്തിക്കാനുള്ള സത്ബുദ്ധി മയ്യഴിയിലെ വാണിയ സമൂഹത്തിനു ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിച്ചു കൊണ്ടു നമ്മുടെ ഇടയിലുള്ള ഒര് കളി യെപറ്റികൂടി പറഞ്ഞുകൊണ്ട് നിറുത്തട്ടെ
താഴെ വിവരിക്കുന്ന ഈ കളി പരിഹാസരൂപേണ ആണെങ്കിലും അതിനുള്ളിലെ സാമർഥ്യം മനസിലാക്കാൻ അവർക്കായില്ല എന്നതാണ് പരമാർത്ഥം . പൊതുവെ സംഘടിതരല്ലാത്ത ഇവരെ സാഹചര്യം മുതലെടുത്തു പരമാവധി ചൂഷണം ചെയ്യുക എന്നത് സംഘടിത വർഗത്തിന്റെ ഒരു രീതിയായിരുന്നു! അതുകൊണ്ടു തന്നെ ചക്കാട്ടുന്ന കൂലി യിനത്തിലായായാലും, നിത്യ വേതനത്തിലായാലും പരമാവധി കുറച്ചു സമ്മർദ്ദത്തിലാക്കി തൊഴിലെടുപ്പുചിരുന്ന കാലം . ഇതൊക്കെ മുൻപേ മനസിലാക്കി തന്നെയാണ് തങ്ങളുടെ അദ്വാനത്തിന്റെ പങ്കു, ഇവർ? അവർക്കാവുന്ന രീതിയിൽ കൈക്കലാക്കുന്നതു! ഇതൊന്നും മനസിലാക്കാതെ, ഇവരെ ചൂഷണം ചെയ്യുന്നവർ മനസുകൊണ്ട് സാന്തിഷിക്കുമ്പോൾ ഇവർ ഇവർക്കനുഭവിക്കാനുള്ളത് സമർത്യത്തിലൂടെ നേടിയെടുക്കുന്നു എന്ന് പറഞ്ഞു തുടങ്ങാം ….!
ചക്കാലൻ ചക്കളത്തി പോരാട്ടം…!
കേരളത്തിൽ പണ്ട് വളരെ പരിചിതമാ യിരുന്ന ഒരു പഴമൊഴി ആയിരുന്നു ഇത്! എണ്ണ ആട്ടുന്നതിന്ന് മിഷനുകൾ വരന്നതിന്നുമുന്പ് ഏകദേശം 60 – 70 വർഷങ്ങൾക്ക് അപ്പുറം; കേരളത്തിൽ ചക്കുകളിൽ ആണ് എണ്ണ ആട്ടിയിരുന്നത്! ഇങ്ങനെ ആട്ടുന്നവരെ ആണ് ചക്കാലൻമാർ എന്ന് അറിയപ്പെട്ടിരുന്നത്. എല്ലാ മേഘലകളിലും ചില അഡ്ജസ്റ്റ്മെന്റുകൾ നടക്കാറുണ്ടല്ലോ ….? ഇവരിൽ ചിലർ എണ്ണ ഈ അഡ്ജസ്റ്റ്മെന്റുകളിയിലൂടെ ഇവരെ ചൂഷണം ചെയ്യുന്നവർ അറിയാതെ ഊറ്റിയെടുത്തിരുന്നു! അവർ അന്ന് അതിനു ഉപയോഗിച്ചിരുന്ന രീതി വളരെ രസകരമാണ്.
എണ്ണ ആട്ടുന്ന ചക്കിൻമേൽ നല്ല വൃത്തിയുള്ള ഒരു തുണി എപ്പോഴും ചക്കാലൻ കരുതിവെക്കും. അതു ഉപയോഗിച്ച്, ചക്ക് ആട്ടുന്ന സമയത്ത് എണ്ണ തുളുമ്പി വരുന്ന ഭാഗം ഇടയ്ക്കു, ഇടയ്ക്കു കയ്യിലുള്ള തുണികൊണ്ടു ഒപ്പി എടുക്കും! ഏകദേശം തുണി മുഴുവൻ എണ്ണ കുടിച്ചു എന്ന് മനസ്സിലായാൽ; ഭാര്യ ആയ ചക്കളത്തി അകത്തുനിന്നും ഉറക്കെ ചക്കാലനെ ചീത്ത പറയും. ചീത്ത പറിച്ചൽ വല്ലാതെ കൂടിയാൽ? കേട്ടുനിൽക്കുന്ന എണ്ണ ആട്ടാൻ വന്നവൻ ചക്കാലന്റെ ഭാഗം പറയും! .ഹോ …. ഇതെന്തിരു സ്ത്രീയാണപ്പാ? ഭർത്താവിനെ എന്തൊക്കെയാണ് വിളിക്കുന്നത്? ഇതു കേട്ടാൽ ചക്കാലൻ ഞാൻ ഇപ്പോൾ വരാം അവൾക്ക് വല്ലാതെ കൂടുന്നുണ്ട് എന്നു പറഞ്ഞ് ഈ എണ്ണ കുടിച്ച തുണിയുമായി ഭാര്യയെ ശകാരിക്കാനെന്നവണ്ണം ചക്കാലൻ അകത്തേക്ക് പോകും. ഈ സമയം പുറത്ത് എണ്ണ ആട്ടാൻ വന്നവൻ ചക്കാലന്റെ ഭാഗത്ത് നിന്നും മനസ്സിൽ മന്ത്രിക്കും ചക്കാലത്തിക്ക് അങ്ങനെ വേണം എത്രയാ ഒരു ഭർത്താവ് ഇതൊക്കെ കേട്ട് സഹിക്കുക? ഒരു സ്ത്രീയാണെന്ന വിചാരം പോലും ഇല്ലാതെ? അയാൾ ഒരു ആണൊരുത്തനല്ലേ എന്നെല്ലാം….! ഈ സമയം അകത്ത് ചീത്ത ഉച്ചത്തിൽ പറഞ്ഞ് ചക്കാലൻ തന്റെ കയ്യിലെ എണ്ണ കുടിച്ച തുണി ഭാര്യക്ക് നേരെ എറിഞ്ഞു കൊണ്ടായിരിക്കും അകത്തു പോകുക എറിയുന്ന മാത്രയിൽ തന്നെ ചക്കാലത്തി നിലത്തു വീഴാതെ പിടിച്ചെടുക്കും. തുണി പിടിച്ചെടുത്തു ഭാര്യ എണ്ണ തുണി ഒരു പാത്രത്തിലേക്ക് പിഴിയം. ഈ സമയം ചക്കാലൻ ഒരു വടി എടുത്ത് എടുത്തു അടിക്കുന്നതുപോലേ ശബ്ദം ഉണ്ടാക്കും ….! തുണി പിഴിയുന്ന ചക്കലത്തി ഉറക്കെ കരഞ്ഞു അഭിനയിക്കും…! അകത്ത് നടക്കുന്ന കലാപരിപാടി അറിയാതെ പ്രബുദ്ധനായ അന്നത്തെ മലയാളി മനസ്സിൽ കരതും…! ഹോ ഭാര്യ ഒന്ന് ചീത്ത പറഞ്ഞതിന്ന് ഇങ്ങനെ ഒക്കെ അടിക്കാമോ? ചക്കലത്തി ഒരു സ്ത്രീ അല്ലേ? ഒന്ന് ക്ഷമിച്ചാൽ എന്താ, തെറ്റ് പറ്റാത്തവരാരും ഇല്ലല്ലോ ….? ഇങ്ങനെ ആദ്യം ചക്കാലന്റെ പക്ഷം പിടിച്ച ആൾ ഇപ്പോൾ ചക്കളത്തിയുടെ പക്ഷം കൂടും..! കുറിച്ച് കഴിഞ്ഞ എണ്ണ എല്ലാം പിഴിഞ്ഞ് തുണിയുമായി ചക്കാലൻ വീണ്ടും എണ്ണ ആട്ടാൻ വരും. ഏകദേശം തുണി എണ്ണ കുടിക്കാൻ സമയമായാൽ ചക്കളത്തി വീണ്ടും ഭർത്താവിനെ ചീത്ത പറയും ….
ഇങ്ങനെ സ്വന്തം എണ്ണ ചോരുന്നതറിയാതെ ചക്കാലന്റെയും ചക്കളത്തിയുടെയും ഭാഗം പിടിച്ച വിഡ്ഢിയായ എണ്ണ ആട്ടാൻ കൊണ്ടുവരുന്നവരുടെ തലമുറയിലുള്ളവരും ഇന്നും ഇവിടെ ഉണ്ട് അവർ ഇപ്പോഴും ഈ പഴയ കഥയും പറഞ്ഞു തങ്ങളുടെ പാരമ്പര്യവും സമർഥ്യവും എന്നൊക്കെ കരുതി ….. ആധുനിക ചക്കാലനും, ചക്കളത്തിയും തമ്മിലുള്ള ബന്ധം പോലും ഇപ്പോഴും മനസിലാക്കാതെ പഴയ എണ്ണ ചോർന്നതൊന്നും അറിയാതെ ചക്കാലനെയും ചക്കളത്തിയേയും പറ്റിച്ചു എന്ന് സ്വയം അഭിമാനിച്ചു ഇന്നും തങ്ങൾക്കുണ്ടാകുന്ന നഷ്ടം മനസിലാക്കാതെ! ഈ കഥയും പറഞ്ഞു സന്തോഷിക്കുന്നത് കാണുമ്പോൾ നമുക്ക് ഉള്ളു തുറന്നു ചിരിക്കാം നമ്മുടെ പൂർവികരുടെ ബുദ്ധി സാമർത്യത്തെ പറ്റി ഓർത്തു.!
പിള്ള മനസ്സിൽ കള്ളമില്ല എന്ന് പറഞ്ഞത് പോലെ ജാതിയുമായി ബന്ധപ്പെടുത്തി ഇതിനിടെ ഞാൻ വായിച്ച ഒരു തമാശ കൂടി എഴുതി നിർത്താം
ഈ അടുത്തിടെ വായിച്ച ഒരു തമാശയാണ് . ചിലപ്പോൾ സത്യമായിരിക്കും. ക്‌ളാസിൽ സാമൂഹ്യപാഠം അദ്ധ്യാപകനും വിദ്യാർത്ഥിയുടെ അച്ഛന്റെ സുഹൃത്തുമായ ഗോപാലൻ മാസ്റ്റർ ക്ലസ്സെടുക്കുമ്പോൾ വിദ്യാർത്ഥികളോടായി പറഞ്ഞു ഈ ക്‌ളാസിലെ മുസ്‌ലിം കുട്ടികൾ എല്ലാവരും എഴുനേൽക്കു അടുത്തിരിക്കുന്ന റഹീമും മൊഹമ്മതും നാസറും റഹിമാനും കാദറും ഒക്കെ എഴുന്നേറ്റുനിന്നു ഇവരൊക്ക രവിയുടെ ചങ്ങാതി മാരായിരുന്നു അതുകൊണ്ടു ഹിന്ദുവെന്നോ മുസ്ലീമെന്നോ കൃസ്ത്യാനിയെന്നോ അറിയാത്ത രവിയും ഇവരോടൊപ്പം എഴുനേറ്റു . രവിയെ അറിയാവുന്ന മാഷ് ഒന്ന് കണ്ണുരുട്ടി പേടിപ്പിച്ചു ശബ്ദത്തിൽ പറഞ്ഞു ഇരിയാടാ അവിടെ . രവി ഇരുന്നു . മാഷ് എഴുനെറ്റവരുടെ കണെക്കെടുത്തു കുറിച്ച് വെച്ച് അടുത്ത ചോദ്യം ഇനി കൃസ്ത്യനികുട്ടികൾ എഴുനേൽക്കു . റോബർട്ടും ജോർജ്ഉം സ്റ്റാൻലിയും ജേക്കബും ഒക്കെ എഴുനേറ്റു അവരും രവിയുടെ ചങ്ങാതി മാരായിരുന്നു അവരുടെ കൂടെ രവിയും എഴുനേറ്റു ഇത്തവണ മാഷ്ക്ക് കൂടുതൽ ദേഷ്യം വന്നു പുർവാദീകം ദേഷ്യത്തിൽ മാഷ് പറഞ്ഞുനിനിന്നോടല്ലേ അവിടെ ഇരിക്കാൻ പറഞ്ഞത് ഏതാണ്ട് അടികൊള്ളും എന്ന തരത്തിലാണ് മാഷുടെ ശാസന . രവി ഭയന്ന്ത്കൊണ്ട് ഇരുന്നു. മാഷ് വീണ്ടും കണക്കുകൾ എടുത്തു കുറിച്ച് അടുത്ത ചോദ്ദ്യം ഇനി ഹിന്ദുക്കളായ കുട്ടികൾ എഴുനേൽക്കു. . രണ്ടു തവണ എഴുനേറ്റപ്പോഴും തനിക്കു കിട്ടിയ ശാസനയിലും ഭയന്ന് രവി മൂന്നാമത് ഒരു പരീക്ഷണത്തിന് തയ്യാറാവാതെ അവിടെ തന്നെ ഇരുന്നു. ഇക്കുറി മാഷ് ദേഷ്യപ്പെട്ടു രവിയുടെ അടുത്തുവന്നു ചെവിക്കു പിടിച്ചിട്ടു പറഞ്ഞു എഴുനെൽക്കടാ കഴുതേ നീ ഹിന്ദുവാ … രവി പിന്നീട് ആരോടോ പറഞ്ഞു അങ്ങനെ ഞാൻ ഇന്ന് ഹിന്ദുവും കഴുതയും ആയീ എന്ന്.
ഇതുപോലേയാണ് ഓരോരുത്തരും വാണിയനും, നായരും, നമ്പ്യാരും, തീയ്യനും, നമ്പൂരിയും, ഹിന്ദുവും, കൃസ്ത്യാനിയും, മുസ്ലീമും, ഒക്കെ ആവുന്നത് എന്ന് ഓർക്കുന്നതോടൊപ്പം ശ്രീ നാരായണ ഗുരുവിന്റെ പ്രസിദ്ധമായ കവിതാ ശകലം ചൊല്ലി ഇന്നത്തെ വാണിയ പുരാണം അവസാനിപ്പിക്കാം …
ജാതി ഭേദം മത ദ്വേഷം ഏതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനമാണിത്
മഠത്തിൽ ബാബു ജയപ്രകാശ് ✍️ My Watsapp Cell No: 00919500716709
