മയ്യഴിയിലേ ശ്രീ കുറുമ്പ ഭഗവതി … മയ്യഴിയെ കാക്കും ദേവി

Time Set To Read 10 Minutes Maximum

മയ്യഴിയിലെ കടലോര വിശേഷങ്ങളുമായി എന്റെ എഴുത്തിന്റെ ആദ്ദ്യഘട്ടത്തിൽ കുറച്ചു കാര്യങ്ങൾ എഴുതിയിരുന്നു. അത് പൂർണമല്ല എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. പ്രധാനമായും, മറ്റെല്ലാ സമൂഹത്തെക്കാളും കുറെ ഏറെ, ആചാരപരമായ കാര്യങ്ങൾ തങ്ങളുടെ ദൈനംദിന ജീവിതത്തിൽ സത്യസന്ധമായി അനുഷ്ഠിച്ചു കൊണ്ട് ജീവിച്ചിരുന്ന സമൂഹമായിരുന്നു കേരളത്തിലെ/മയ്യഴിയിലേ അരയ സമൂഹം.

അതുകൊണ്ടു തന്നെ തങ്ങളുടെ കുലത്തെ മുഴുവനും, അതിലുപരി തങ്ങളുൾക്കൊള്ളുന്ന പ്രദേശത്തിനും സംരക്ഷണം നൽകുന്ന ദേവീ സങ്കല്പത്തെപ്പറ്റിയുള്ള വിവരങ്ങൾ ഉൾപെടുത്തിയാൽ മാത്രമേ അരയ സമുദായത്തിന്റെ ജീവിത രീതി പൂർണതയിൽ ആവുകയുള്ളൂ എന്ന തോന്നൽ ഇത്രയും ദിവസം മനസ്സിൽ കൊണ്ട് നടന്നു.

എന്റെ അറിവിനും എത്രയോ കാതങ്ങൾ അകലെയുള്ള വിശ്വാസങ്ങളുടെ? അതിലുപരി ഒരു സമൂഹത്തിന്റെ ആചാരങ്ങളെ പറ്റിയാണ് എഴുതേണ്ടത് എന്ന ബോദ്ദ്യം മനസിലുണ്ട്. രണ്ടോ – മൂന്നോ – നാലോ ? തലമുറയ്ക്ക് മുൻപിലുള്ള കാര്യങ്ങൾ പകർന്നു തരുവാനുള്ള ആളുകളെയും കണ്ടെത്താൻ സാധിക്കുന്നില്ല!

ഒന്ന് പൊതുവായി മനസിലാക്കിയെടുത്തിട്ടുണ്ട്. കേരളത്തിന്റെ തക്കെ അറ്റം മുതൽ വടക്കേ അറ്റംവരെയുള്ള കടലോര പ്രദേശങ്ങളിൽ കുല ദൈവമായി സങ്കല്പിച്ചു മുഖ്യ സ്ഥാനം നൽകി ആരാധിക്കുന്ന ഉഗ്ര രൂപിണി , വിളിച്ചാൽ വിളിപ്പുറത്തു എത്തുന്ന ഭഗവതി! ശ്രീ കുറുമ്പ ഭഗവതി!

ശ്രീ കുറുമ്പ ഭഗവതി! യെ പറ്റി പറയുമ്പോൾ കൊടുങ്ങല്ലൂരിനെ പറ്റി അറിയണം!

ഭദ്രകാളിയെ? കാളി രൂപത്തിൽ പ്രതിഷ്ഠക്കപ്പെട്ട കേരളത്തിലെ ആദ്ധ്യ ക്ഷേത്രമാണ് കൊടുങ്ങല്ലൂർ. ‘കേരളത്തിലെ ഒട്ടുമിക്ക ഭദ്രകാളി ക്ഷേത്രങ്ങളിലും കൊടുങ്ങല്ലൂരിൽ നിന്നും ആവാഹിക്കപ്പെട്ടതോ, സാക്ഷാൽ കൊടുങ്ങല്ലൂരമ്മ തന്നെ ആയതോ ആയ ഭദ്രകാളി പ്രതിഷ്ഠകൾ ആണെന്ന് മനസിലാക്കാം! അതിനെ സാദൂകരിക്കും വിധം കൊടുങ്ങല്ലൂർ ഭരണി സമയം ഇത് പോലെയുള്ള ക്ഷേത്രങ്ങൾ അല്ലങ്കിൽ ദേവീ സങ്കല്പമുള്ള വീടുകൾ കേന്ദ്രീകരിച്ചു പൂജകൾ നടത്തി കൂട്ടം കൂട്ടമായി വൃത മെടുത്തു വീടുകൾ കയറി നേർച്ചകൾ സ്വീകരിച്ചു കൊടുങ്ങല്ലൂർ ക്ഷേത്ര ദർശനത്തിനു പോകുക അക്കാലങ്ങളിൽ പതിവായിരുന്നു. ഇപ്പോഴും ആ ആചാരങ്ങൾ അതെ പടിയെല്ലെങ്കിലും ഇവിടങ്ങളിൽ നിന്നും കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ പോയി ദേവിയെ തൊഴുതു അനുഗ്രഹം വാങ്ങിക്കുന്നുണ്ട് എന്നതും നമുക്ക് കാണാൻ സാദിക്കുന്നുണ്ട്!

കേരളത്തിൽ തൃശ്ശൂർ ജില്ലയിൽ കൊടുങ്ങല്ലൂരിലുള്ള ക്ഷേത്രമാണ്‌ ശ്രീ കുറുംബ ഭഗവതി ക്ഷേത്രം. ഭദ്രകാളിയുടെ മൂലകേന്ദ്രമായി കരുതപ്പെടുന്നു! ഇവിടത്തെ പ്രതിഷ്ഠയെ ! “ലോകാംബിക ക്ഷേത്രം” എന്നും അറിയപ്പെടുന്നു.

കേരളത്തിൽ ആദ്യമായി “ആദിപരാശക്തിയെ” കാളീരൂപത്തിൽ പ്രതിഷ്ഠിച്ചത് കൊടുങ്ങല്ലൂരിലാണ്. കേരളത്തിലെ മറ്റ് 64 കാളീക്ഷേത്രങ്ങളുടെ മാതൃ ക്ഷേത്രമായാണ് കൊടുങ്ങല്ലൂർ ഭഗവതീ ക്ഷേത്രത്തെ കണക്കാക്കപ്പെടുന്നത്.! കൊടുങ്ങല്ലൂരമ്മ എന്ന പേരിൽ ഇവിടുത്തെ ദ്രാവിഡ ഭഗവതിയായ ഭദ്രകാളി; അഥവാ മഹാകാളി! കേരളത്തിൽ പ്രസിദ്ധയാണ്. വടക്കോട്ട്‌ ദർശനം.!

പേരു കൊണ്ടും, പെരുമ കൊണ്ടും പേരു കേട്ട വളവിൽ; ശ്രീ കുറുംബഭഗവതി ക്ഷേത്രവും പ്രസിദ്ധമാണ്. ക്ഷേത്ര ഐതീഹ്യത്തെ പറ്റി ഇപ്പോഴത്തെ തലമുറയിലെ നടത്തിപ്പുകാരുടെ അറിവിനും എത്രയോ നുറ്റാണ്ടുകൾക്കു മുൻപുള്ള ക്ഷേത്രം! ഇവരുടെ പൂർവികർ പറഞ്ഞ കേട്ടറിവ് 900 വർഷങ്ങള്ക്കും മുൻപേ സ്ഥാപിച്ച ക്ഷേത്രം!

പതിവായി കൊടുങ്ങല്ലൂരിൽ പോയിക്കൊണ്ടിരുന്ന കാളിമുത്തി തറവാട്ടിലെ വല്യമ്മ മുറ്റമടിക്കുമ്പോൾ അവദൂതയെ പോലെ? ഒരു യോഗിനിയമ്മയെ പോലെ? തേജ്സ്യുവിയായ സ്ത്രീ, വീട്ടിൽ കയറിവന്നു, ദാഹം മാറ്റാൻ! എന്തെങ്കിലും കുടിക്കാൻ ചോദിക്കുകയും, കാളിമുത്തിയമ്മ യോഗിനിയമ്മയ്ക്ക് പാലും പഴവും നൽകി, ആദിത്യമരുളിയതിൽ സന്തോഷം പൂണ്ടു യോഗിനിയമ്മ, തന്നെ ഇവിടെ കുടിയിരുത്തിയാൽ ശിഷ്ടജീവിതം സംരക്ഷിക്കാം എന്ന് വാക്ക് നൽകിയതും, അത് പ്രകാരം രണ്ടു സ്ഥലം കാണിച്ചതിൽ ഉചിതമായ സ്ഥലം യോഗിനിയമ്മയ്ക്കു അനുവദിച്ചു വെങ്കിലും അതിലുണ്ടാവന്ന അസ്വസ്ഥതകളൊക്കെ ക്ഷമിച്ചു ഇരുന്നുകൊള്ളാം എന്ന് അരുളിച്ചെയ്തു!

അന്ന് യോഗിനിയമ്മ സ്ഥാനം കട്ടി വരച്ചു അടയാള പെടുത്തിയ സ്ഥലത്തു വരച്ചു കൊടുത്ത പ്രകാരം പണിത ക്ഷേത്രമാണ് ഇന്നും കുടികൊള്ളുന്നത് . അത് കൊണ്ട് തന്നെയായിരിക്കാം ഒരു പ്രത്യേക ദിക്കിലൊന്നും നോക്കിയുള്ള ക്ഷേത്രമല്ല നമുക്ക് വളവിലെ; കടലും പുഴയും ചേരുന്ന, വളഞ്ഞു നിൽക്കുന്ന സ്ഥലത്തു, സാക്ഷാൽ ദേവി യോഗിനിയമ്മയുടെ രൂപത്തിൽ കാളി മുത്തിയമ്മയ്ക്കു ദർശനം കൊടുത്തു കുടികൊണ്ടത്.

ഇപ്പോഴുള്ള ക്ഷേത്രത്തിന്റെ ദർശനം ഒരു ആർച്ചു രൂപത്തിൽ കിഴക്കെന്നോ? തെക്കെന്നോ? പടിഞ്ഞാറെന്നോ? പറയാൻ പറ്റാത്ത തരത്തിലുള്ളതാണ്! കിഴക്കണോ? എന്ന് ചോദിച്ചാൽ കിഴക്കായും, തെക്കായും പടിഞ്ഞാറായും സങ്കൽപ്പിക്കാം ! ഇപ്പോഴും ക്ഷത്രവിളക്കു അങ്ങ് ദൂരെയുള്ള മാടാക്കര കടപ്പുറത്തു നിന്ന് നോക്കിയാൽ വരെ വളവിൽ കുറുംബ ഭഗവതി ക്ഷേത്രത്തിലെ വിളക്ക് ദർശിക്കാം, എന്നുള്ളത് ഒരത്ഭുതമായി ഇന്നും നിലനിൽക്കുന്നു!

ഒര് ശാസ്ത്രത്തിന്റെയും കണക്കില്ലാതെ, അന്ന് സാക്ഷാൽ ശ്രീ കുറുംബ ഭഗവതിയുടെ കണക്കു യാതൊരു വെത്യാസവും വരുത്താതെ അന്നത്തെ തറവാട്ടങ്ങങ്ങളും സ്വീകരിച്ചു ക്ഷേത്രം പണി പൂർത്തീകരിച്ചു ! തറവാട്ട് സ്ഥലത്തു ശ്രീ കുറുമ്പ ഭഗവതിയെ കുടിയിരുത്തി!

അന്ന് കുടുംബങ്ങൾ നിത്യപൂജ ചെയ്തു പരിചരിച്ച ഈ കുടുംബ ക്ഷേത്രം, ഇപ്പോൾ വർഷങ്ങളായി നാട്ടുകാരുടെയും, ദേശക്കാരുടെയും നിയന്ത്രണത്തിൽ തിരഞ്ഞെടുത്ത കമ്മിറ്റിയുടെ മേൽ നോട്ടത്തിൽ പരിപാലിച്ചു വരുന്നു! മറ്റെല്ലാ കുറുമ്പ ഭഗവതി ക്ഷേത്രത്തിലേതും പോലെ കർക്കിട സംക്രമവും, കന്നി സംക്രമവും ആഘോഷിച്ചു വരുന്നു .

മയ്യഴിയിലെ അരയ സമൂഹം ഒന്നടങ്കം ആചരിച്ചു വന്ന ക്ഷേത്രത്തിലെ ചില ഊരാളന്മാർ എന്തോ ചില കാരങ്ങളാൽ ചിലപ്പോൾ ദൈവീകമായിരിക്കാം? മാറി മറ്റൊരു ശ്രീ കുറുമ്പ ഭഗവതി ക്ഷേത്രം കൂടി പാറക്കൽ ദേശത്തു പരിപാലിച്ചു വരുന്നു. ദീർഘകാലം മാളികവീട്ടിൽ ശ്രീ ജനാർദ്ധനേട്ടൻ അതിന്റെ അമരത്തു ഉണ്ടായിരുന്നതായി അറിയാം . ഒരുപക്ഷെ പൂഴിത്തലമുതൽ വളവിൽ വരെയുള്ള സ്ഥലത്തിന്റെ രണ്ടു ഭാഗമാക്കി പുതിയൊരു ക്ഷേത്രം പണിതതോ ? അല്ലെങ്കിൽ ആർക്കെങ്കിലും മറ്റൊരു ക്ഷേത്രം കൂടി വേണമെന്നുള്ള അരുളിപ്പാട് ഉണ്ടായത് കൊണ്ടോ ആവാം ഇത്തരം ഒരു ക്ഷേത്രം കൂടി ഉണ്ടായതു .

പുത്തലത്തെ കാരണവരായ തോലൻ മൂപ്പന്റെ കാർമ്മികത്വത്തിലാണെന്നും പൂർവികരുടെ വാമൊഴിയിലൂടെ പറഞ്ഞു കേട്ടിട്ടുണ്ട്

അന്വേഷണത്തിൽ രണ്ടു ക്ഷേത്രങ്ങളിലെയും പൂജാവിദികളും ആചാര ക്രമങ്ങൾക്കും വ്യത്യാസമില്ല . പരസ്പര വൈര്യങ്ങളും ഇല്ലാത്തതിനാൽ എന്തോ നല്ല ഉദ്ദേശത്തോടെ തന്നെ വേറിട്ടു ക്ഷേത്രം നിർമിച്ചതായിരിക്കാം. ജനാർദ്ദനേട്ടന്റെ മരണത്തിനു ശേഷം ഭരതേട്ടൻ അതിന്റെ പ്രഡിഡണ്ടായത് ഓർക്കുന്നു .

മയ്യഴിയിലെ അരയ സമൂഹത്തിന്റെ സ്വകാര്യ അഹങ്കാരം…. ഒരു കൊല്ലത്തെ ശിവരാത്രി മഹോത്സവം കഴിഞ്ഞാൽ പിന്നെ കാത്തിരിപ്പിന്റെ നാളുകളാണ് അടുത്ത കൊല്ലത്തെ ഉത്സവത്തിനായി മാസങ്ങൾക്കു മുൻപ് തന്നെ തയ്യാറെടുപ്പുകൾ തുടങ്ങും.. വെയിലും മഴയും വകവെക്കാതെ രാത്രിയും പകലും വകവെക്കാതെ ഒരേ മനസ്സോടെ ഒരുമയോടെ ഉൽസവത്തിനെ..? ശ്രീ കുറുംബ ക്ഷേത്രത്തിലെ ഉത്സവത്തെ വരവേൽക്കാൻ ദേശക്കാരും നാട്ടുകാരും കാത്തിരിക്കും.

ഉത്സവ കാലമായാൽ ബന്ധുക്കളെയൊക്കെ!മുൻകൂട്ടി ഓർമ പ്പെടുത്തും. വിദൂര ദേശങ്ങളിൽ നിന്നും ആളുകൾ കുടുംബങ്ങളിലേക്ക് എല്ലാ തിരക്കുകളും മാറ്റിവെച്ചു ഒത്തുകൂടുന്നൊരു അവസരം. പുതിയ സംബന്ധക്കാരൊക്കെ വീടുകളിൽ ക്ഷണിക്കപ്പെടുന്ന അവസരം! വിരുന്നു സന്തോഷത്തോടെ സ്വീകരിച്ചു ക്ഷണിക്കപ്പെട്ടവരും! വിരുന്നൊരുക്കിക്കൊണ്ടു ക്ഷണിക്കുന്നവരും! ആർക്കും ഒരു പോരായ്മ്മയും വരുത്താതെ പരസ്പരം സഹകരിച്ചു സജീവമായി ഉത്സവാഘോഷങ്ങളിൽ പങ്കുചേരുന്നതു ഇപ്പോഴും തുടരുന്നു എന്നത് ആ ഉത്സവാഘോഷങ്ങളുടെ മാറ്റ് കൂട്ടുന്നു .

വിട്ടു പോയവരുടെ കൂടിച്ചേരൽ ! കുറെ ക്കാലം കാണാതിരുന്നവരുടെ സമാഗമം . ഇതൊക്കെ തന്നെയല്ലേ ഉല്സവങ്ങൾകൊണ്ടും തിറകൾ കൊണ്ടും ഉണ്ടാവേണ്ടത് ?

ഉൽസവത്തിന് കൊടി കയറിക്കഴിഞ്ഞാൽ പിന്നെ ആഘോഷത്തിന്റെ നാളുകളാണ്. വാളും ചിലമ്പുമായി ക്ഷേതത്തിലെ കോമരം ഉടുത്തൊരുങ്ങിയാൽ പിന്നെ മയ്യഴി കടപ്പുറം മുഴുവൻ ചിലമ്പൊലി നാദം കൊണ്ടും, ചെണ്ട മേളം കൊണ്ട് അലയടിക്കും. ദിവസത്തെ ആഘോഷം ഒന്നാം നാൾ മുതൽ ക്ഷേത്രം ഉൽസവപ്പുലരിയെ വരവേൽക്കുമ്പോൾ ഒരു പ്രദേശം മുഴുവൻ ഒരുങ്ങി കഴിഞ്ഞിരിക്കും.

കേഷത്ര പൂജാ കർമ്മങ്ങളും ആചാര വിധിയോടെയുളള ചടങ്ങുകളും, ചിട്ടവട്ടങ്ങൾ ലംഘിക്കാതെ ഇന്നും നടത്തി പോരുന്നത് ശ്രീ കുറുംബ ഭഗവതിയോടുള്ള വിശ്വാസത്തിന്റെ ഭാഗമായി തന്നെ!

തങ്ങൾ എത്ര പുരോഗമിച്ചാലും കുലാചാരം മറന്നുള്ള ഒരു ജീവിത സായൂജ്യവും വേണ്ട എന്നുള്ള വിശ്വാസം! വരും തലമുറയ്ക്ക് നൽകി കൊണ്ടുള്ള ആചാരക്രമങ്ങൾ! അസ്തമയ സൂര്യനെ തൊട്ടു തലോടുമ്പോൾ ഉത്സവത്തിന് മാറ്റ് കൂട്ടാൻ പഞ്ചവാദ്യവും പാണ്ടിമേളവും, ഉത്സവ പ്രേമികൾക്കും, ഊരാളന്മാർക്കും ശ്രീ കുറുമ്പ ദേവിയുടെ ഭക്തി സാന്ദ്രമായ തിരു സന്നിധിയിലേക്ക് പിന്തുണ നൽകി കുടുംബ സമേതം ശ്രീ കുറുമ്പ ഭഗവതി ആരാധകർ ക്ഷേത്രത്തിലേക്ക് പ്രവഹിക്കുന്ന കാഴ്ച യായിരിക്കും മയ്യഴി കടപ്പുറം സാക്ഷ്യം വഹിക്കുന്നത്.

പണ്ട് കാലങ്ങളിൽ എഴുന്നെള്ളത്തുമായി ആനയും ആനക്കുടയും തിടമ്പുമായി 2 – 3 കിലോമീറ്റർ മാറിയുള്ള അഴിയൂർ പരദേവത ക്ഷേത്രത്തിൽ ഘോഷയാത്രയായി പോയി ആചാരപ്രകാരമുള്ള ചടങ്ങുകൾ ഒക്കെ കഴിഞ്ഞു തിരിച്ചുവരും . അതൊക്കെ ഇപ്പോൾ നിർത്തലാക്കി അതിനു പല കാരണങ്ങളും നിയമപരമായും അല്ലാതെയും ഉണ്ടെന്നു മനസ്സിലാവുന്നു.

ഇങ്ങനെയൊക്കെ ആണെങ്കിലും പുതിയ ഭരണ പരിഷ്‌ക്കാരം കാരണം നിയമങ്ങൾ പാലിക്കപ്പെടേണ്ടത് കൊണ്ട്, പല പരമ്പരാഗത മായ ആചാരങ്ങളും പ്രതീകാല്മകമായി നടത്തുന്നതുകൊണ്ടു ദേവി തൃപ്തി പെടുന്നുണ്ട് എന്ന് നമുക്കും വിശ്വസിക്കാം ! വിശ്വാസമില്ലേ എല്ലാം ?

ക്ഷേത്രത്തിലെ ഇപ്പോഴത്തെ കോമരമായിട്ടുള്ളത് കുടുംബ താവഴിയിലുള്ള ശ്രീ വളവിൽ കാളി മുത്തി തറവാട്ടിലെ അംഗം തന്നെ . അദ്ദേഹത്തിന്റെ ജേഷ്ഠൻ ഇപ്പോഴത്തെ പ്രസിഡന്റും . അവർക്കു പരിപൂർണ പിന്തുണ നൽകി ഒരു പ്രദേശം മുഴുവനും കൂടി യാവുമ്പോൾ ഒരു ദേശം മുഴുവൻ ആഘോഷ തിമിർപ്പിലാകും എന്നത് വളവിൽ ശ്രീ കുറുംബ കാവിലേ നേർക്കാഴ്ച.!

ഉത്സവ കാലങ്ങളിൽ കോമരം ഉറഞ്ഞു തുള്ളുന്നതും , ദൈവീക ശക്തി സ്വശരീരത്തിൽ ആവാഹിച്ചു, തലയ്ക്കു വാൾ കൊണ്ട് ഉറഞ്ഞു കൊത്തുന്നത്, ഉറഞ്ഞു തുള്ളുന്നതും ഭക്തിയേക്കാൾ ഏറെ ഭയപ്പാടോടെയേ വീക്ഷിക്കാൻ സാധിക്കുകയുള്ളു . മുറിഞ്ഞു ചോരവരുന്നസ്ഥലത്തു മഞ്ഞൾ പൊടി പൊത്തിക്കഴിഞ്ഞാൽ ചോര വരുന്നത് ഉടൻ നിൽക്കും . പിന്നെ എല്ലാം പഴയതു പോലെ. ചില അവസരത്തിൽ കണ്ടു നിൽക്കുന്നവർ ഭയപ്പാടോടെ ആശുപത്രിയിൽ പോകാറുണ്ടെന്നും പറഞ്ഞു കേൾക്കുന്നു .

ഇങ്ങനെയൊക്കെയാണെങ്കിലും നൂറ്റാണ്ടുകളായി ആചരിച്ചു വരുന്ന ഈ ആഘോഷങ്ങൾക്ക് ദേവിയുടെ അനുഗ്രഹ മല്ലാതെ അനിഷ്ടങ്ങൾ ഉണ്ടായതായി കേൾവിപ്പെട്ടിട്ടില്ല എന്നത് യാഥാർഥ്യം . അത് ദേവിയോടുള്ള വിശ്വാസം ഒന്നുകൂടി ഊട്ടി ഉറപ്പിക്കുന്നു!

ക്ഷേത്രത്തിൽ ഗുളികന് കലശം നേരുന്നതു ഒരു പ്രധാന വഴിപാടാണ് . ആഗ്രഹ സഫലീകരണത്തിനു ഭക്തർ നേരുന്ന നേർച്ച . നേർച്ചയ്ക്കുള്ള പണം ക്ഷേത്രത്തിൽ അടച്ചു കഴിഞ്ഞാൽ തറവാട്ട് വീട്ടിൽ നിന്നും പ്രത്യേകം തയ്യാറാക്കു അരിയുണ്ട കലശത്തിനു വേണ്ടി തയ്യാറാക്കും! അത് നേരുന്ന ഭക്തർ പൂവിട്ടു സമർപ്പിച്ചു പ്രസാദമായി സ്വീകരിക്കും .

കന്നി സംക്രമത്തിനും കർക്കിടക സംക്രമത്തിനും ഒന്നോ രണ്ടോ ദിവസം നീണ്ടു നിൽക്കുന്ന ഉത്സവവും ക്ഷേത്രത്തിൽ ആഘോഷിച്ചുവരുന്നു ഉത്സവ സമയത്തു ഇപ്പോൾ അന്നദാനവും നടത്തിവരുന്നുണ്ടു! ദിവസവും ആയിരക്കണക്കിനു ആളുകൾ അന്നദാനത്തിൽ പങ്കെടുത്തു വരുന്നു. പലപ്പോഴും ആളുകളുടെ എണ്ണം 3000 വും 4000 വും ആകാറുണ്ടെന്നു ക്ഷേത്ര ഭാരവാഹികളുടെ കണക്കു. 1992 ലോ 1995 ലോ മറ്റോ തുടങ്ങിയ അന്നദാന ചടങ്ങു ഇന്നും ഒരു മുടക്കവും കൂടാതെ നടത്തിവരുന്നു .

ക്ഷേത്രം സ്വന്തമായി പരിശീലിപ്പിച്ച ചെണ്ട മേളക്കാരും മേളമൊരുക്കി ഉത്സവങ്ങളിൽ അവരവരുടെ പങ്കാളിത്തമുറപ്പിക്കും! ഇവിടെ അരങ്ങേറുന്ന പൂരവും ഒരു അത്ഭുത ക്കാഴ്ച്ചതന്നെ!

പാറക്കലുള്ള ശ്രീ.കുറുമ്പി ഭഗവതി ക്ഷേത്രം സ്ഥലം മാരിയമ്മയുടെ ആരുഡമായിരുന്ന്’ എന്നുപറഞ്ഞു കേട്ടിട്ടുണ്ട്. മാരിയിമ്മയെ ഇവിടെനിന്ന് മാഹി അതൃത്തിക്കപ്പുറം ധോബിക്കുളത്തിനു അടുത്തായി മാറ്റിയിട്ടാണ് കുറുമ്പാ ഭഗവതിയെ ഇവിടെ പ്രതിഷ്ഠിച്ചതു. പുത്തലത്തെ കാരണവരായ തോലൻ മൂപ്പന്റെ കാർമ്മികത്വത്തിലാണെന്നും പൂർവികരുടെ വാമൊഴിയിലൂടെ പറഞ്ഞു കേട്ടിട്ടുണ്ട്

പാറക്കൽ ശ്രീ കുറുംബ ഭഗവതി ക്ഷേത്രത്തിലും സമാനമായ ആഘോഷങ്ങൾ തന്നെ! അവിടെ കർക്കിടക്ക സംക്രമണത്തിനു് പ്രാധാന്ന്യം നൽകി ഉത്സവം ആഘോഷിക്കുന്നു.

ഇവിടെയും ഉത്സവ കാലത്തു അന്നദാനം നടത്തിവരുന്നു ആയിരക്കണക്കിന് ഈ ദൈവീക സന്നിധിയിൽ എത്തി ഭഗവതി പ്രസാദം കഴിച്ചു മറ്റൊരു വർഷത്തെ ഉത്സവത്തിനായി യുള്ള കാത്തിരിപ്പു . ആദ്യകാലത്തെ ആയ്യത്താരെ ഓർക്കുന്നു . ക്ഷേത്ര പൂജാദികാര്യങ്ങൾ വളവിൽ ശ്രീകുറുംബാ ഭഗവതി ക്ഷത്രസത്തിലേതു പോലെ തന്നെ വീണ്ടും ആവർത്തിക്കുന്നില്ല . !

ക്ഷേത്രം സ്വന്തമായി പരിശീലിപ്പിച്ച ചെണ്ട മേളക്കാരും മേളമൊരുക്കി ഉത്സവങ്ങളിൽ അവരവരുടെ പങ്കാളിത്തമുറപ്പിക്കും. പണ്ടൊക്കെ ഉത്സവകാലങ്ങളിൽ അരി വിതരണം നടത്തുന്നതായി കണ്ടിട്ടുണ്ട് . കുറെ വർഷമായി നാട്ടിൽ നിന്നും മാറിയിട്ട് . ഒരു പക്ഷെ ആചാരത്തിന്റെ ഭാഗമായി ഇപ്പോഴും തുടരുന്നുണ്ടാവാം അല്ലങ്കിൽ അത് മാറി അന്നദാനമായി മാറിയതായിരിക്കാം .

ക്ഷേത്രങ്ങളിൽ നടത്തിവരുന്ന ഇത്തരം അന്നദാനവും, സഹായങ്ങളും വറുതിയുടെ കാലത്തു പട്ടിണിയിൽ നിന്നും സൊ-സമുദായത്തെ കൂടാതെ ഇവർക്ക് ചുറ്റുമുള്ള മറ്റു സമുദായങ്ങളിലുള്ളവരും മതത്തിന്റെയും ജാതീയതയുടെയും വേർതിരിവുകൾ ഇല്ലാതെ ഉപയോഗപ്പെടുത്തിയിട്ടുണ്ട് എന്നറിയുമ്പോഴാണ് ഇതിന്റെ മഹത്വം തിരിച്ചറിയുന്നത് . എന്നാൽ ഇന്ന് ഇത്തരം അന്നമൂട്ടുന്ന ആരാധനാലയങ്ങൾ ഏറെ വർദ്ദിച്ചിട്ടുണ്ടെങ്കിലും അവിടയൊക്കെ ഭക്ഷണം കഴിക്കാൻ വരുന്നവരിൽ ഒരു വിഭാഗീയത ഇല്ലേ എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് .

ഉള്ളാൾ , അജ്മീർ ധർഗ്ഗ പറശ്ശിനി മുത്തപ്പൻ കേഷത്രങ്ങൾ പോലുള്ള ചുരുക്കം ആരാധനാലയങ്ങൾ ഒഴികെ മറ്റു ഒട്ടുമിക്ക ക്ഷേക്ഷേത്രങ്ങളിലും ഈ പ്രവണത പൊതുവെ കണ്ടുവരുന്നുണ്ട് തീരെ വരുന്നില്ലെന്നല്ല, പരസ്പ്പര സ്നേഹബബങ്ങളുടെ പേരിൽ വിരലിലെണ്ണാവുന്നവർ ഭക്ഷണം കഴിക്കാൻ വരുന്നതൊഴിച്ചാൽ ഇല്ലെന്നു വിലയിരുത്തുന്നത് തന്നെയായിരിക്കും ശരി. ഇതിന്റെ കാരണം ഒരുപക്ഷേ പോസറ്റീവായി വിലയിരുത്തുമ്പോൾ ദാരിദ്ര്യവും പട്ടിണിയും ഇല്ലെന്നു തന്നെ വിലയിരുത്താം അല്ലെങ്കിലും ഇത്തരം കർമങ്ങളുടെ ഉദ്ദേശവും അതുതന്നെയല്ലേ. ഈ വിട്ടുനിൽക്കുന്നതിന്റെ കാരണം അങ്ങനെത്തന്നെയാവട്ടെ എന്ന് പ്രാർത്ഥിച്ചു നിർത്തുന്നതിനു മുൻപ് ഇതുകൂടി പറഞ്ഞു നിർത്താം ….

ഹൈന്ദവ വിശ്വാസമനുസരിച്ചു ദാനങ്ങളിൽ ഏറ്റവും മികച്ചത് അന്നദാനമാണെന്നു വിശ്വസിക്കുന്നു. വിശന്നു വരുന്ന ഒരു വെക്തി അല്ലെങ്കിൽ ജീവനുള്ള ഏതു ജീവിയായാലും വലിപ്പ ചെറുപ്പമില്ലാതെ പണക്കാരനായാലും ദരിദ്രനായാലും വിശപ്പ് ഒരുപോലെയാണ് അവർക്കു വിശപ്പകറ്റാൻ ഭക്ഷണം തന്നെ പ്രധാനം. അവിടെ ഭക്ഷണത്തിനു പകരം ഒന്നും ബദലായില്ല എന്നതാണ് സത്യം . പറഞ്ഞുവരുന്നത് എന്ത് ദാനം ചെയ്താലും സ്വീകരിക്കുന്നവർ സ്വീകരിച്ചുകൊണ്ടേയിരിക്കും എന്നാൽ ഭക്ഷണത്തിന്റെ പ്രത്യേകത വയറു നിറഞ്ഞാൽ മതിയെന്ന് ഉത്തരം ലഭിക്കും. 

മഠത്തിൽ ബാബു ജയപ്രകാശ്.. ✍️ My Watsapp Cell No: 00919500716709

Leave a Comment