പ്രളയം

Time Set To Read 3 Minutes Maximum

പ്രളയം സർവത്ര പ്രളയം… കേരളക്കരയിലാകെ രൂക്ഷമായ പ്രളയം, ദുരിതമാണ്! ഭയമാണ് പ്രളയം മലയാളക്കരയ്‌ക്ക്‌ ഭീഷണിയാണ് പ്രളയം ഒരുനാളും വെള്ളമേറില്ലെന്ന് നിനച്ച ദേശത്തൊക്കെയും ജലപ്രളയം….!

ഉരുൾപൊട്ടി, ഇരമ്പിയെത്തി മലവെള്ളം, മരങ്ങൾ, സൗധങ്ങൾ, പാലങ്ങൾ’ മലകൾ, ഇളകിമറിഞ്ഞു, പ്രളയത്തിൽ, ആയിരങ്ങള്‍ അലറിക്കരയുന്നു?

ഉറ്റവരെ കാണാനില്ല! കണ്ടവരെ തിരിച്ചറിയുന്നില്ല സ്വരുക്കൂട്ടിയ തൊക്കെ, സംഹരിക്കാനായി എത്തീ പ്രളയം ഒന്നൊഴിയുമ്പോൾ മറ്റൊരു പ്രളയം! പ്രളയക്കെടുതികൾ കണ്ണുനീർ പ്രളയമായി ഒഴുകുന്നു

സമ്പാദ്യം വിട്ട് എവിടേക്കും;
പോകാന്‍ മടിച്ച മനുഷ്യനെ?
മറ്റൊരുദിശയിലൊടിച്ചുപ്രളയം               മാതാപിതാക്കളെ കുടിയിൽ നിന്നാട്ടി, പുറത്താക്കിയവരെ? പിറകെ എത്തിച്ചു.   പ്രളയകേമ്പുകളിൽ?
പരസ്പ്പരം പോരടിച്ചവർ? ക്ഷമിക്കാനും, പൊറുക്കാനും, പഠിച്ചു, ചിലരെ പഠിപ്പിച്ചു; ചിലരെ ശിക്ഷച്ചു! മറ്റുചിലരെ ഓർമിപ്പിച്ചു?
ഉരിയാടാതിരുന്നവരെ? വാചാലരാക്കി- മാറ്റി… പ്രളയം!

അരയൻമാർ രക്ഷകരായി മാറി.  സൈന്ന്യം ദൈവദൂതരായി മാറുന്നു..
തൊട്ട്കുടായമ്മയില്ല,
തീണ്ടിക്കൂടായ്മ്മയില്ല!
രക്ഷകരുടെ സാന്നിദ്ദ്യത്തിനായി,
ഓരോ നിമിഷവും കൊതിക്കുന്നു?
തെരുവിലലയുന്നവരിൽ?
ചിലര്‍ രക്ഷകരായി മാറി!
പ്രളയം ഒരുഗുരുവായി..മാറി!

പ്രളയ കാരണങ്ങള്‍ എന്തൊക്കെ?
എത്ര, എത്ര മുൻകരുതൽ?
പൂർവീകർ പകർന്നിട്ടും…
എല്ലാം നിഷേധിച്ചഹങ്കരിച്ചു..               പ്രളയ കാരണത്തെ പഠിച്ചു!
കാരണം കണ്ടെത്തി?.

കലിയുഗ വരദന്റെ കോപമെന്നുപലരും,
കനത്ത മഴയാണെന്നുംചിലർ
മേഘ വിസ്പ്പോടനമെന്നു മറ്റുചിലർ,
മുന്നൊരുക്കമില്ലാതെ അണകൾ തുറന്നതുകൊണ്ടാണെന്നു ചിലർ?
റിപ്പോർട്ടുകളങ്ങിനെ നിരവധി!

നിഷ്പക്ഷമാം ചിന്തിച്ചു പ്രളയകാരണം വീണ്ടും തിരുത്തി? പ്രളയം, മനുഷ്യ നിർമ്മിതമെന്നു തന്നെ.!
മനുഷ്യന്‍ കാട്ടിയ, കാട്ടി- ക്കൂട്ടലുകള്‍ക്കൊക്കെ? ദൈവം    നൽകിയ ശിക്ഷയാണ് പ്രളയമെന്ന് ചിലർ അങ്ങനെ പല – പല കാരണം കണ്ടെത്തി!

കേവലമാം, പ്രകൃതിക്ഷോഭമല്ലെന്നും….
കാവുകൾ, കാടുകൾ, മലകളും
നദികളും, സംരക്ഷിക്കാൻ മറന്ന-
പൂർവിക വചനങ്ങൾ  എന്ന്തന്നെ!!

ഗാഡ്ഗിലും, കസ്‌തൂരി രംഗനും,    പലകുറി ഓർമ പെടുത്തിയതും         മറന്നു വനപ്രദേശമൊക്കെയും കയ്യേറി, ഭൂമിയും, മണ്ണും, ഉഴുതു മറിച്ചതും?
പ്രളയകാരണമെന്നു കണ്ടെത്തി..

പ്രകൃതിസമ്പത്തു വരും തലമുറയ്ക്ക് കൂടി ഉള്ളതാണെന്ന? ബോധം.. പൊതു തത്വം, കാറ്റില്‍പ്പറത്തി! സ്വാർത്ഥമാം താൽപ്പര്യം നോക്കി, ജാതി – മതങ്ങളെ കൂട്ട് പിടിച്ചു, ഭൂഗർഭ വിഭവങ്ങളൊക്കെയും? ചുഷണം ചയ്തു മനുഷ്യർ?

സർവ്വ നിയന്ത്രണവും കാറ്റിൽ പറത്തി! ഭൂമിയും, വെള്ളവും മലിനമാക്കി! മത്സരിച്ചവരിൽ? മനുഷ്യനോളം വരില്ല, മറ്റൊരു ജീവിയും!
പോയ വർഷ ക്കെടുതിയുടെ,
കഷ്ട, നഷ്ടങ്ങൾ ഒക്കെ മറന്നു!
കൈക്കൂലി വാങ്ങി; ക്വാറികള്‍ നൽകി! കുന്നുകളിടിച്ചു, കാടുകൾ നീക്കി, ആചാരങ്ങൾ ലംഘിച്ചു
നവോത്ഥാനമെന്നു ഓമനപ്പേരു നൽകീ മനുഷ്യൻ..

റിപ്പോർട്ടുകളൊക്കെ തലയണകളാക്കി,
ഉറങ്ങുന്ന മനുഷ്യനെ ഉണർത്താൻ? കണ്ണിനു പോലും കാണാൻ പറ്റാത്ത കൊറോണ വൈറസ് വന്നു മനുഷ്യ കുലത്തെയാകെ തടവിലാക്കി..!

താഴെയുള്ളതു ഒരു ഫോർവേഡഡ് വീഡിയോവാണ് മുഴുവനും കാണാൻ ശ്രമിക്കുക

മഠത്തിൽ ബാബു ജയപ്രകാശ് …..✍️ My Watsapp Cell No: 00919500716709

Leave a Comment