കൊറോണ കൊണ്ടുണ്ടായ പ്രതിസന്ധി എങ്ങനെ മറികടക്കാം

Time Set To Read 10 Minutes Maximum

ഏകദേശം 55 ദിവസത്തിൽ അധികമായി ഞാൻ മയ്യഴിയിലെയും പരിസര പ്രദേശത്തെയും പല കാര്യങ്ങളെപറ്റിയും എഴുതി, വായിക്കുന്നവരിലെ ഭൂതകാല സ്മരണകളെ നേർ കാഴ്ച്ചകളായി അവരിൽ എത്തിക്കാൻ ശ്രമിച്ചിട്ട്!

അതെ രീതിയിൽ നമ്മുടെ പൂർവികർ അവരുടെ ചെറുപ്രായത്തിൽ നേരിട്ട; അനുഭവിച്ച ദുരിതങ്ങളും, പ്രയാസങ്ങളും, അത് തരണം ചെയ്തതും ? അതിനുള്ള പരിഹാര മാർഗങ്ങളും ആവട്ടെ ഇന്നത്തെ എഴുത്തു!

ശാസ്ത്രം മാത്രമല്ല പുരാണങ്ങളും നമ്മുടെ ജീവിതോപാധിക്ക് ഏറെ അറിവ് തന്നിട്ടുണ്ട് എന്നും? അത്തരം അറിവുകൾ അനുകരിക്കപ്പെടേണ്ടതുണ്ട്  എന്ന നഗ്ന സത്യം നാം ഓർക്കാതെ പോവരുത്!

ഒരു ചെറിയ കഥ പറഞ്ഞു തുടങ്ങാം. (സംഭവ കഥ) ഒരുപക്ഷെ നിങ്ങളിൽ പലരും ഇത് കേട്ടുകാണും അല്ലെങ്കിൽ വായിച്ചുകാണും. തന്റെ വിദ്യാഭ്യാസം ഏതാണ്ട് പൂർത്തീകരിച്ചു ജോലിക്കായുള്ള ശ്രമത്തിനിടയിൽ ഈ വെക്തി സമയം കിട്ടുമ്പോഴൊക്കെ കടൽ ക്കരയിൽ പോകുകയും, തന്റെ ഭാവിയെ പറ്റി ഒക്കെ സ്വപ്നം കാണുന്ന പ്രായം! ഒരു ദിവസം അദ്ദേഹത്തിന് കാണാൻ സാദിച്ചിതു ഒരു മധ്യവയസ്കനായ വ്യക്തി കടൽക്കരയിൽ നിന്നും ഏതോ ബുക്ക് വായിച്ചു കൊണ്ടിരിക്കുന്നു! ബുക്ക് കണ്ടപ്പോൾ തന്നെ കുട്ടിക്ക് (കുട്ടി എന്നത് കൗമാരപ്രായക്കാരൻ) മനസ്സിലായി ഇത് നോവലും ഡിറ്റക്ടീവ് ഒന്നും അല്ല! അത് ശ്രദ്ദിക്കാതെ കുട്ടി നടന്നു! തുടർച്ചയായി പുസ്തകം വായനയും വ്യക്തിയേയും ശ്രദ്ദിച്ചപ്പോൾ സ്വാഭാവീകമായും കുട്ടിക്ക് ഒരു സംശയം, ആരായിരിക്കും ഇയാൾ? എന്തായിരിക്കും ഇദ്ദേഹം വായിക്കുന്ന പുസ്തകം ? എന്നൊക്കെയുള്ള ചിന്തയോടെ നേരെ ചെന്ന് സൗമ്മ്യതയോടെ ആരാഞ്ഞു സാർ, താങ്കൾ ഏതു പുസ്തകമാണ് വായിക്കുന്നത് ? അദ്ദേഹം മൊഴിഞ്ഞു ഭഗവദ് ഗീത !

കേട്ടഉടനെ കുട്ടി, ഇദ്ദേഹത്തോട് പുച്ച ഭാവത്തിൽ തന്റെ വിദ്യാഭ്യാസത്തിന്റെ മികവിൽ പറഞ്ഞു സാർ; ഈ ആധുനീക യുഗത്തിൽ മനുഷ്യൻ ശാസ്ത്രങ്ങളെ കൂട്ടുപിടിച്ചു പല – പല കണ്ടുപിടുത്തങ്ങളും നടത്തി, ചന്ദ്രനിൽ വരെ എത്തി! എന്നിട്ടും നിങ്ങൾ ഇപ്പോഴും ഇത്തരം പുസ്തകവുമായി കടൽക്കരയിൽ വന്നു വായിക്കുന്നു സാർ? നിങ്ങൾ വായിക്കേണ്ട പുസ്തകം ഇതല്ല ഇതിനൊക്കെ കാരണക്കാരനായ ഇന്ത്യൻ ശാസ്ത്രജ്ഞൻ വിക്രം സാരാഭായിയെപറ്റി യുള്ള പുസ്തകങ്ങൾ ഓക്കേ വായിക്കു സാർ! അങ്ങനെ അല്പംകൂടി പൊതു അറിവുകൾ വരട്ടെ എന്നും പറഞ്ഞു അയാളുടെ തൊട്ടടുത്തു ഇരുന്നു!

പുസ്തകം വായിക്കുന്ന ആൾ കുട്ടിയോട് ഒന്നും പറയാതെ പുഞ്ചിരിച്ചുകൊണ്ട് തന്റെ വായന തുടർന്നു, അൽപ്പ സമയത്തിന് ശേഷം കുട്ടിക്ക് കാണാൻ സാധിച്ചത് രണ്ടു മൂന്നു കാറുകൾ? ഒപ്പം അംഗരക്ഷകരും (ബ്ലാക്ക് കാറ്റും), ഉയർന്ന സെക്യുരിറ്റിയും, ഒക്കെ യായി വന്നു; പ്രായമായ ആളെ! സല്യൂട്ട് ചെയ്തു, കാറിൽ കയറി പോകാൻ നേരം; കുട്ടി പരിഭ്രമിച്ചു ഓടിച്ചെന്നു താൻ അറിയാതെ പറഞ്ഞതിന് മാപ്പപേക്ഷിച്ചുകൊണ്ടു അൽപ്പം ഭയത്തോടെയും ഏറെ ബഹുമാനത്തോടെയും താങ്കൾ ആരാണെന്നു ചോദിച്ചപ്പോൾ? ഒരു ബിസിനസ്സ് കാർഡ് കൊടുത്തിട്ട് പതിയെ പറഞ്ഞു ഞാനാണ് നിങ്ങൾ ഇപ്പോൾ പറഞ്ഞ വിക്രം സാരാഭായി !

ഇനി ഇത് പറഞ്ഞ വെക്തി ആരെന്നറിഞ്ഞാൽ അതുഭുതമൊന്നും വേണ്ട? അദ്ദേഹമാണ് നമ്മുടെ മുൻ പ്രസിഡന്റും മിസ്സയിൽ ടെക്‌നോളജി മേനും ഓക്കേ ആയ സാക്ഷാൽ ശ്രീ.എ.പി.ജെ അബ്ദുൾ കലാം ആസാദ്!

അന്ന് മുതൽ അദ്ദേഹം വിക്രം സാരാഭായിയെപറ്റി കൂടുതൽ അറിയാനും, അനുകരിക്കാനും തുടങ്ങി! പിൽക്കാലത്തു അബ്ദുൾ കാലം സാറിന്റെ കഥകളൊക്കെ ചരിത്രമായി ഇന്നും അവശേഷിക്കുന്നു

കലാം സാർ, വിക്രം സാരാഭായിയെ പറ്റി അറിവ് നെടുന്തോറും ഓരോ ദിവസവും ആ അറിവിലൂടെ അദ്ദേഹത്തെ അനുകരിച്ചു ഒരു തികഞ്ഞ വെജിറ്റേറിയനായും, താൻ വിശ്വസിക്കുന്ന ആചാരങ്ങളോടൊപ്പം ഭഗവദ് ഗീതയും, രാമായണവും ഓക്കേ വായിച്ച, തന്റെ അറിവുകളും അനുഭവങ്ങളും പല സദസ്സുകളിലും പങ്കു വെക്കുന്നതും നമ്മൾ കണ്ടിട്ടും കണ്ടിട്ടുണ്ട്! ഇനി വിഷയത്തിലേക്കു വരാം..

…. നമ്മൾ ഇപ്പോൾ ലോകം മുഴുവൻ ചർച്ച ചെയ്യപ്പെടുന്നതും നേരിടുന്നതും ആയ വിഷയം കൊറോണ എന്ന മഹാമാരിയും , അതുകൊണ്ടു നേരിടുന്ന സാമ്പത്തീക , മാനസീക പ്രശ്നങ്ങളെ പറ്റിയാണല്ലോ?
ഇപ്പോഴെങ്കിലും നമ്മളൊക്കെ നമ്മുടെ പൂർവീകർ നേരിട്ട പ്രതിസന്ധികളെ ഒന്ന് ഓർത്തു നോക്കാം? കാരണം ഈ ആധുനീകതയുടെ കാലത്തു എല്ലാം വിരൽ തുമ്പിൽ എന്ന് അഹങ്കരിച്ചു നമ്മുടെ ആചാരങ്ങളെയൊക്കെ ഉപേക്ഷിച്ചു , ധിക്കരിച്ചു ആധുനീക ശാസ്ത്രമാണ് വലുത് ആചാരങ്ങളൊക്കെ അന്ധമായ വിശ്വാസം മാത്രമാണ് എന്ന് പറഞ്ഞു എല്ലാത്തിനെയും ധിക്കരിച്ചു നടക്കുകയാണല്ലോ?

കേവലം കണ്ണിനു പോലും കാണാൻ പറ്റാത്ത ഒരു കൃമിയുടെ താണ്ഡവത്തിൽ പകച്ചുപോയ നമ്മുടെ ഇന്നത്തെ തലമുറ! നമ്മുടെ അച്ഛനും മുത്തച്ഛനും അനുഭവിച്ച, അവർ തരണം ചെയ്തത്, ഇതിനേക്കാൾ എത്രയോ വലിയ പ്രതിസന്ധികളായിരുന്നുവെന്ന് ഓർക്കേണ്ട സമയമാണ്!

ഉദാഹരണത്തിന് 1900 ത്തിൽ ജനിച്ച ഒരു വെക്തി ഇപ്പോൾ ആരും ജീവിച്ചിരിക്കാൻ വഴിയില്ല ! എങ്കിലും നമ്മുടെ അച്ഛനോ? അമ്മയോ , മുത്തച്ഛനോ ഒക്കെ ഈ കാലത്തു ജീവിച്ചവരായിരിക്കും! ഇവർക്ക് 14 വയസു അതായതു 1914 ആവുമ്പോഴേക്കും ഒന്നാം ലോകമഹാ യുദ്ധം ആരംഭിച്ചു! നാലു കൊല്ലത്തോളം നീണ്ട യുദ്ധത്തിൽ ഏകദേശം 40 മില്യൺ ആളുകൾ മരണപെട്ടു! അപ്പോൾ അവർക്കു വയസു 18 പ്രായം. (14 + 4)

അതെ വർഷം അവസാനത്തോടെ സ്പാനിഷ് ഫ്ലൂ പടർന്നു!? രണ്ട കൊല്ലത്തിനിടയിൽ അതായതു 1920 ആവുമ്പോഴേക്കും വീണ്ടും 50 മില്യൺ ആളുകൾ മരണപെട്ടു!

പിന്നീട് വയസു 29 ആവുമ്പഴേക്കു 1929 ഇൽ തുടർച്ചയായി ഉണ്ടായ പല പ്രതിസന്ധികളും കാരണം, ആളുകളെല്ലാം ഒരു പ്രത്യേക മാനസീകാവസ്ഥയിലായിരുന്നു എന്നുവേണം പറയാൻ. ലോക ജനസഘ്യയുടെ 25 ശതമാനത്തോളം വരുന്നവർ തൊഴിൽ നഷ്ടപെട്ടവരായിരുന്നു. ലോകം മുഴുവനുമുള്ള കണക്കു പ്രകാരം ജി.ഡി.പി 27 % ശതമാനത്തോളം താഴ്ന്നു. ഇത് ഏതാണ്ട് ഇവരുടെ 33 വയസ്സുവരെ നീണ്ടു കൃത്യമായി പറഞ്ഞാൽ വർഷം 1933.

ലോകം മുഴുവൻ സാമ്പത്തീക പ്രതിസന്ധിയിൽ പെട്ടു കൂപ്പു കുത്തി നട്ടം തിരിയുമ്പോഴാണ് രണ്ടാം ലോക മഹായുദ്ധം ആരംഭിക്കുന്നത്? അതായതു വർഷം 1939 അപ്പോൾ അവർക്കു വയസ്സ് 39 ആയിക്കാണും.

അവിടംകൊണ്ടും തീർന്നില്ല 1945 ഇൽ അവസാനിച്ച ആ മഹായുദ്ധത്തിൽ ബലിയാടായവരുടെ എണ്ണം ഏകദേശം 75 – 80 മില്യനോളം വരും. ഏകദേശം 6 മില്യനോളം ജനങ്ങൾ യുദ്ധത്തിന്റെ തുടർക്കെടുതിയിലും മരണപെട്ടു എന്ന് ഏകദേശ കണക്കു.

7 കൊല്ലത്തിനു ശേഷം അതായതു വയസു 52, (39+6+7), 1953 ഇൽ കൊറിയൻ യുദ്ധം ആരംഭിച്ചു ഏകദേശം 5 മില്യൺ ആളുകൾ മരണപെട്ടു. 1955 – ഇൽ വിയറ്റ്നാം യുദ്ധം , ദീർഘമായ ഈ യുദ്ധത്തിൽ ഏകദേശ 4 മില്യനോളം ആളുകൾ മരണപെട്ടു. 1975 ഇൽ വിയറ്റ്നാം യുദ്ധം അവസാനിച്ചു . ഇത്രയും പ്രതിസന്ധി നേരിട്ടത് 1900 ത്തിൽ ജനിച്ച നമ്മുടെ അച്ഛനും മുത്തച്ഛനും ഒക്കെയാണ്? അതിനെയെല്ലാം അതിജീവിച്ചു അവർ നമ്മളെ ഒക്കെ പോറ്റി, നമ്മുടെ ഈ തലമുറയെ വളർത്തി വലുതാക്കിയില്ലേ? അവർ പ്രതിസന്ധി എന്ന് പറഞ്ഞു ആരെയും കുറ്റപെടുത്തി മാറി നിന്നല്ല?

മറിച്ചു എല്ലാ പ്രതി സന്ധിഘട്ടത്തിലും ആത്മ ധൈര്യത്തോടെ മുന്നേറി അതാണ് നമ്മൾ മനസിലാക്കേണ്ടത്? അവർ കാട്ടിത്തന്ന നേർ വഴിയാണ് നമ്മളും നമ്മുടെ വരും തലമുറയ്ക്കു മാതൃക ആക്കേണ്ടത് ? . നമ്മൾ തളർന്നാൽ നമ്മുടെ വരും തലമുറയ്ക്ക് അവരുടെ ആത്മ ധൈര്യം നഷ്ടപ്പെടും? അവരുടെ ആത്മ ധൈര്യം കൂട്ടാൻ പരസ്പരം സ്നേഹിച്ചും സഹായിച്ചും സഹകരിച്ചും നമ്മൾ ഈ പ്രതിസന്ധിയെ നേരിടണം?

ഒരു ഗൾഫ് മടക്കം കൊണ്ട് തകരുന്നതല്ല നമ്മുടെ മനോധൈര്യം . നമ്മുടെ രാജ്യം വിദേശ അധിനിവേശത്തിൽപെട്ടു നട്ടം തിരിഞ്ഞപ്പോഴും നമ്മുടെ മുൻ തലമുറയിൽപെട്ടവർ? ആത്മ ധൈര്യം ചോരാതെ, അവരെ നേരിട്ട് നമ്മുടെ തലമുറയ്ക്ക് വളരാനുള്ള സാഹചര്യം ഉണ്ടാക്കിത്തന്നില്ലേ ?

പേർഷ്യയിൽ നിന്നും, ബർമയിൽ നിന്നും സിലോണിൽ, നിന്നും മലേഷ്യയിൽ നിന്നും, സിംഗപ്പൂരിൽനിന്നും , ഏറ്റവും ഒടുവിൽ ഗൾഫ് യുദ്ധം വന്നപ്പോൾ ഇറാക്കിൽ നിന്നും കുവൈറ്റിൽ നിന്നും ഒക്കെ നമുക്ക് കൂട്ടമായി മടങ്ങേണ്ടി വന്നിട്ടുണ്ട്?

എന്നിട്ടും നമ്മൾ അതിജീവിച്ചില്ലേ? ഒരുപാട് പ്രതിസന്ധികളെ നേരിടുകയും അതിജീവിച്ചവരുടെ തുടർച്ചക്കാരാണ് നമ്മൾ?. നമ്മുടെ ആത്മ ധൈര്യം കെടുത്താൻ ഈ കൊറോണാ മഹാമാരിയോടൊപ്പം ക്ഷുദ്ര ശക്തികളും ഉണ്ടാകും എന്ന തിരിച്ചറിവ് മാത്രം ഉണ്ടായാൽ മതി. അതെ നമ്മൾ അതിജീവിക്കും ഈ പ്രതിസന്ധിയെയും.

ഇത്രയും ഇപ്പോൾ പ്രത്യേകിച്ച് എഴുതാൻ കാരണം ഏകദേശം 8 – 9 മാസമായി വിദേശത്തു നിന്നും വന്ന പലരും ഇവിടെ കുടുങ്ങികിടക്കുന്നുണ്ട് എപ്പോൾ തിരിച്ചു പോകാൻ പറ്റും എന്നറിയാതെ ഈ അടുത്തായി തിരിച്ചു പോകാൻ പറ്റും എന്നുള്ള വർത്തകകൾ 24 മണിക്കൂറിൽ 96 തവണയാണ് പറഞ്ഞും മാറ്റിപ്പറഞ്ഞും തിരുത്തിയും തിരുത്താതെയും യാത്രക്കാരിൽ കൺഫ്യൂഷൻ ഉണ്ടാക്കുന്നത്. എല്ലാം ശരിയാവും എന്നുള്ള പ്രതീക്ഷയോടെ.

ഈ കഥകൂടി വായിക്കാം …കലിയുഗത്തെ പറ്റി ഭഗവാൻ ശ്രീകൃഷ്ണൻ പറഞ്ഞ അഞ്ച് കാര്യങ്ങൾ….

പാണ്ഡവർ വാനപ്രസ്ഥത്തിന് പോകുന്നതിന് മുൻപ് ഭഗവാൻ ശ്രീകൃഷ്ണനോടു ചോദിച്ചു : കലിയുഗം വരികയാണ്. അതിന്റെ പ്രഭാവം എങ്ങനെയായിരിക്കും ?

ശ്രീകൃഷ്ണൻ പറഞ്ഞു, ഇതിന്റെ ഉത്തരം എനിക്ക് ഇപ്പോൾ പറയാൻ കഴിയില്ല, നിങ്ങൾ അഞ്ചു സഹോദരങ്ങളും വനത്തിൽ ഓരോ ദിശയിൽ സഞ്ചരിക്കുക. അവിടെ നിങ്ങൾ കാണുന്ന കാഴ്ചകൾ എന്നോട് പറയുക. അതിന്റെ അടിസ്ഥാനത്തിൽ ഞാൻ കലിയുഗത്തിന്‍റെ പ്രഭാവം എന്താണെന്ന് പറയാം.

അതിനു ശേഷം പാണ്ഡവർ അഞ്ചുപേരും അഞ്ചു ദിശകളിലായി വനത്തിലേക്ക് പോയി. അവിടെ അവർ വളരെ വിചിത്രവും അത്ഭുതകരവുമായ കാഴ്ചകൾ കണ്ടു.

യുധിഷ്ഠിരൻ കണ്ടത് രണ്ടു തുമ്പികൈയുള്ള ഒരു ആനയെ ആണ്.

അർജുനൻ കണ്ടത് ഒരു പക്ഷിയെ? അതിന്റെ ചിറകിൽ വേദത്തില്‍നിന്നുള്ള വരികള്‍ ആലേഖനം ചെയ്തിരിക്കുന്നു. പക്ഷെ അത് ഒരു ശവ ശരീരം കൊത്തി തിന്നുന്നു.

ഭീമൻ കണ്ടത് ഒരു പശുവിനെ? പശു അതിന്റെ കുഞ്ഞിനെ നക്കി നക്കി ലാളിക്കുന്നു.

സഹദേവൻ കണ്ടത് നാല് കിണർ? അതിൽ ഒരു കിണറ്റിൽ വെള്ളം ഇല്ല. അടുത്തുള്ള കിണറുകളിൽ നിറച്ച് വെള്ളവും. വെള്ളമില്ലാത്ത കിണറിന് ആഴം കൂടുതലും ആണ്.

നകുലൻ കണ്ടത് മലമുകളിൽ നിന്ന് ഒരു വലിയ പാറ താഴേക്ക് ഉരുണ്ടു വരുന്നതാണ്? വലിയ വൃക്ഷങ്ങൾക്ക് അതിനെ തടഞ്ഞു നിർത്തുവാൻ കഴിയുന്നില്ല. പക്ഷെ ഒരു ചെറിയ ചെടിയിൽ തട്ടി അത് നില്കുന്നു.

അഞ്ചു പാണ്ഡവരും തിരിച്ചു വന്ന് തങ്ങൾ കണ്ട കാഴ്ച്ചകളെപറ്റി ശ്രീകൃഷ്ണനോടു പറഞ്ഞു.

യുധിഷ്ഠിരൻ താൻ കണ്ട രണ്ടു തുമ്പികൈയുള്ള ഒരു ആനയെ പറ്റി കൃഷ്ണൻ പറഞ്ഞത് ഇങ്ങനെ?

നിങ്ങൾ കണ്ടതിന്റെ അർത്ഥം കലിയുഗത്തില്‍ ഭരണാധികാരികൾ രണ്ടു രീതിയിൽ ആയിരിക്കും. പറയുന്നത് ഒന്ന്, ചെയ്യുന്നത് മറ്റൊന്നും. മനസ്സിൽ കൊണ്ടു നടക്കുന്നത് ഒന്നും; പുറത്ത് കാണിക്കുന്നത് മറ്റൊന്നും. അതുകൊണ്ട് നിങ്ങൾ കലിയുഗം വരുന്നതിനു മുൻപ് തന്നെ ഭരണം അവസാനിപ്പിക്കുക.

അർജ്ജുനൻ പറഞ്ഞു : വേദത്തില്‍ നിന്നുള്ള വരികള്‍ ചിറകിൽ ആലേഖനം ചെയ്ത ഒരു പക്ഷിയെ കണ്ടു. പക്ഷെ അത് ഒരു ശവശരീരം കൊത്തി തിന്നുന്നു. എന്താണ് പ്രഭു അതിന്റെ അർത്ഥം.

ശ്രീകൃഷ്ണൻ പറഞ്ഞു –

ഇതുപോലുള്ള മനുഷ്യൻ ആയിരിക്കും കലിയുഗത്തിൽ ഉള്ളത്. അവർ സ്വയം ജ്ഞാനി ആണെന്ന് പറയും? പക്ഷേ ആചാരം രാക്ഷസന്മാരെ പോലെ ആയിരിക്കും. ആരാണ് മരിക്കാന്‍ പോകുന്നതെന്ന് നോക്കിയിരിക്കും . മരിക്കുന്നവരുടെ സ്വത്ത് കൈകലാക്കാൻ, ഉന്നത സ്ഥാനങ്ങളില്‍ ഇരിക്കുന്നവരുടെ മരണം ആഗ്രഹിക്കും; ആ സ്ഥാനം നേടിയെടുക്കാൻ? ഉന്നത വിദ്യഭ്യാസം സിദ്ധിച്ചവരുടെ ചിന്ത പൈസയും പദവിയും ആയിരിക്കും.

ഭീമൻ പറഞ്ഞു : ഒരു പശുവിനെ ആണ് കണ്ടത്. പശു പ്രസവിച്ചതിനുശേഷം കിടാവിനെ നക്കുന്നു നക്കി നക്കി ലാളിക്കുന്നു.

അപ്പോൾ ശ്രീകൃഷ്ണൻ പറഞ്ഞു കലിയുഗത്തിലെ മനുഷ്യൻ അതുപോലെ ആയിരിക്കും. കലിയുഗത്തിൽ സ്വന്തം കുട്ടികളോടുള്ള വാത്സല്യം അത്രയും കൂടും. ആരുടെയെങ്കിലും പുത്രൻ വീട് വിട്ടു സന്യാസം സീകരിച്ചാൽ 2000 പേർ അയാളുടെ ദർശനം നടത്തും. എന്നാൽ സ്വന്തം കുട്ടി ഒരു സന്യാസി ആകണമെന്ന് പറഞ്ഞാല്‍ മാതാപിതാക്കൾ എന്റെ കുട്ടിയുടെ ഭാവി എന്താകും എന്ന് പറഞ്ഞു കരയും. വാത്സല്യം കൂടി എപ്പോഴും കുട്ടികളെ പറ്റി ചിന്തിച്ചു കൊണ്ടേയിരിക്കും. കുട്ടികളെ വീട്ടിൽ തന്നെ തളച്ചിടും. അവരുടെ ബുദ്ധി വികാസത്തിന് അനുവദിക്കില്ല. അവരുടെ ജീവിതം അവിടെ അവസാനിക്കും. പുത്രൻ മരുമകളുടെ സ്വത്താണ്. പുത്രി മരുമകന്റെ സ്വത്താണ്. നിങ്ങളുടെ ശരീരം മരണത്തിന്റെ സ്വത്താണ്. നിങ്ങളുടെ ആത്മാവ് പരമാത്മാവിന്റെ സ്വത്താണെന്നും അറിയുക. അതുകൊണ്ട് നിങ്ങൾ ശാശ്വതമായ ബന്ധത്തിനെ പറ്റി അറിയേണ്ടത് ആവശ്യമാണ്.

ഭീമനു ശേഷം സഹദേവൻ പറഞ്ഞു : ഞാൻ കണ്ടത് മൂന്ന് നാല് കിണർ ആണ്? അതിൽ നടുക്കുള്ള കിണറ്റിൽ വെള്ളമില്ല. എന്നാൽ ചുറ്റുമുള്ള കിണറുകൾ നിറഞ്ഞു കിടക്കുന്നു . അത് എന്ത് കൊണ്ടാണ് ?

അപ്പോൾ ശ്രീകൃഷ്ണൻ പറഞ്ഞു. നിറഞ്ഞ കിണര്‍ ഉള്ളവനേയും, വരണ്ട കിണര്‍ ഇല്ലാത്തവനേയും പ്രതിനിധാനം ചെയ്യുന്നു. കലിയുഗത്തിൽ ഉള്ളവൻ വിവാഹത്തിനും, ഉത്സവത്തിനും, മറ്റ് ഓരോ ചടങ്ങുകള്‍ക്കും ലക്ഷകണക്കിന് പൈസ ചിലവാക്കും. എന്നാൽ സ്വന്തം വീടിനടുത്ത് ആളുകൾ പട്ടിണി കിടന്നു മരിക്കുന്നത് അവർ കാണില്ല. അവരുടെ സ്വന്തം ആളുകൾ ദാരിദ്രത്തിൽ കഴിയുമ്പോൾ അവർ ആർഭാടത്തിന് വേണ്ടി പൈസ ദൂര്‍ത്തടിക്കും. സഹായിക്കാൻ തയ്യാറാകില്ല.

സഹദേവനു ശേഷം നകുലൻ ശ്രീകൃഷ്ണനോട്‌ പറഞ്ഞു. ഞാൻ കണ്ടത് ഒരു വലിയ പാറ മല മുകളിൽ നിന്ന് താഴേക്ക് വരുന്നതാണ്. വലിയ വലിയ വൃക്ഷങ്ങൾക്ക് അതിനെ തടഞ്ഞു നിർത്താൻ കഴിഞ്ഞില്ല.. എന്നാൽ ഒരു ചെറിയ ചെടി അതിനെ തടഞ്ഞു നിർത്തി..

അത് കേട്ട് ശ്രീകൃഷ്ണൻ പറഞ്ഞു? കലിയുഗത്തിൽ മനുഷ്യർ അധഃപതിക്കും. അഹങ്കാരികളും പാപികളും ആയി തീരും. അവരുടെ പതനം വലിയ വൃക്ഷം പടര്‍ന്നു പന്തലിച്ച അവരുടെ സമ്പാദ്യത്തിന് തടുക്കാന്‍ കഴിയില്ല. നാമ ജപം പോലുള്ള ചെറിയ ചെടികള്‍ക്കെ അവരെ പതനത്തില്‍ നിന്നും രക്ഷിക്കാന്‍ കഴിയു.

വൃക്ഷം മാത്രമല്ല ഇപ്പോൾ കേൾക്കുന്ന വാർത്ത കേരളത്തിലെ പല ജില്ലകളും 2050 ഓടെ കടലെടുക്കും എന്നൊക്കെയായാ.. നാസപോലുള്ള സായിപ്പിന്റെ സ്ഥാപനം, സായിപ്പിന്റെ വാക്കിനപ്പുറം ഒന്നും ഇല്ലല്ലോ?

ഇന്നും കണ്ടു ഹരിതം മയ്യഴിയിൽ യുട്യൂബ് ബ്ലോഗ്. സായിപ്പിന്റെ കൃഷിരീതിയെ പറ്റിയും, അവരുടെ സംസ്കാരത്തെ പറ്റിയും. നമ്മുടെ വയലായ – വയലൊക്കെ കോൺക്രീറ്റ് കെട്ടിടം കൃഷിചെയ്യാൻ പഠിപ്പിച്ചിട്ടു ; സായിപ്പിന്റെ നാട്ടിലെ കൃഷിരീതിയെപറ്റി പറയാൻ യുട്യൂബ് ബ്ലോഗറായി മലയാളിയും. സായിപ്പു പ്രകൃതിയിൽ നിന്നും ഉള്ള വിളകൾ തിന്നുമ്പോൾ? നമുക്ക് അന്തകവിത്തിൽ നിന്നും എടുത്ത വിഭവങ്ങൾ. നല്ല വെളിച്ചെണ്ണയിൽ പാചകം ചെയ്തു ഭക്ഷിച്ചു ശീലിച്ച നമ്മളെ പാമോയിലും, കോണോയിലും ഉപയോഗിക്കാൻ നിർബന്ധിച്ചു , വെളിച്ചെണ്ണയുടെ കുറ്റം പറഞ്ഞു. ഇപ്പോൾ പറയുന്നു വെളിച്ചെണ്ണയാണ് നല്ലതെന്നു ?

അതെ ലോകം മുഴുവൻ കൊറോണയുടെ പിടിയിൽ അമർന്നു നിൽക്കുമ്പോഴും അതിനുള്ള ഒരേ പ്രതിവിധി ശരീരത്തിലെ പ്രതിരോധ ശക്തി വർദ്ധിപ്പിക്കലാണ് എന്ന് നമ്മുടെ ആയുർവേദവും, പ്രകൃതി ചികിത്സയും, സിദ്ധ വൈദ്ധ്യവും, പറംയുമ്പോൾ അതിനെതിരെ കണ്ണടച്ചു.

ലോകത്തിലെ തന്നെ മികച്ച വാക്സിൻ നമ്മുടെ ഭാരതത്തിന്റെതാണു എന്ന് മനസ്സിലാക്കിയിട്ടും, അത് അംഗീകരിക്കാതെ, ആങ്ങള ചത്താലും നാത്തൂന്റെ കണ്ണു നീർ കണ്ടാൽ മതി എന്ന നിലപാട് സ്വീകരിക്കുന്നതിൽ ബിസിനസ്സ് താല്പര്യം മാത്രമല്ല? അതിലെ രാഷ്ട്രീയവും നമ്മൾ കണ്ടില്ലെന്നു നടിക്കരുത്.

ഒന്നുകൂടി പറയട്ടെ ? 140 – 240 ഉം ഷുഗർ അടിസ്ഥാന അളവായിരുന്ന; 140 – 90 പ്രഷർ അടിസ്ഥാന മായിരുന്നു അളവ് 80 – 120 ഷുഗർ , പ്രഷർ 120 – 80 ആക്കി കുറച്ചു നമ്മളെകൊണ്ട് മരുന്ന് കഴിപ്പിച്ച , ഉപ്പും പഞ്ചാരയും വർജിക്കാൻ പ്രേരിപ്പിച്ചു വായിക്കു രുചിയില്ലാത്ത ഭക്ഷണം തീറ്റിച്ചു 70 – 75 വയസാകുമ്പോഴേക്കും ആശുപത്രിയിൽ എത്തിച്ചു ഗ്ളൂക്കോസും സോഡിയവും കുത്തി കയറ്റാനുള്ള പരുവത്തിൽ എത്തിക്കും? ഇന്നലേയും കണ്ടു വാർത്ത പ്രഷർ 140 – 90 ആവണം എന്ന്? സായിപ്പ് ഇങ്ങനെ പലതും പറയും, പറഞ്ഞു കൊണ്ടേ ഇരിക്കും.

സായിപ്പു പറഞ്ഞത് മാറ്റി പറയും? എഫ്. ഡി. എ. അംഗീകരിച്ച എന്ന് പറഞ്ഞ മരുന്ന് നമ്മളെ കൊണ്ട് ഐ. എം. എ., ഐ.സി.എം. ആർ. എ പോലെയുള്ള സംഘടനകളെ കൊണ്ട് ആവർത്തിച്ചു പറയിപ്പിച്ചു സായിപ്പിന്റെ നാട്ടിൽ കൊടുക്കുന്നതിനു മുൻപ് നമ്മളെ കഴിപ്പിച്ചു, പത്തും – പതിനഞ്ചും വർഷം കഴിഞ്ഞു പറയും, ആ മരുന്നിനു ആഫ്റ്റർ ഇഫെക്ട്സ് ഉണ്ട് കഴിക്കരുത് എന്ന് ? ഇത് പറയുമ്പോൾ ഒരു കഥ കൂടി ഓർമയിൽ വന്നു!

…. ധനാഢ്യനായ, വെക്തി എപ്പോഴും മെഴ്സിഡസും; ബി. എം. ഡബ്ല്യൂ കാറിൽ സഞ്ചാരം.. നല്ല വിലകൂടിയ മദ്ദ്യം കഴിക്കും.. വില കൂടിയ സിഗരറ്റു വലിക്കും, ഡോക്ടർ ആവർത്തിച്ച് പറഞ്ഞാലും അതിന്മേലുള്ള സ്റ്റേറ്റ്യൂട്ടറി വാർണിങ് വായിച്ചാലും ശീലം മാറ്റില്ല …

എന്തോ അസുഖം വന്നു ഡോക്ടറെ കാണാൻ പോയി. സായിപ്പിന്റെയും ചൈനക്കാരന്റെയും, ബർഗറും, ഫ്രൈഡ് റൈസും, മഞ്ചുരിയനും, ബീഫും, കഴിച്ചു; വയറ്റിനു അസുഖം പിടിപെട്ടു, ചികിത്സക്ക് വന്നതാണ്.

ഡോക്ടർ സ്കാൻ ചെയ്തു, റിസൾട്ട് നോക്കിയിട്ടു പറഞ്ഞു, എന്തായാലും താങ്കൾ ഇപ്പോൾ വന്നത് നന്നായി, ചെറിയ കുഴപ്പമേ ഉള്ളു, ജീവിത രീതിയൊക്കെ മാറ്റി, ഭക്ഷണ ക്രമം മാറ്റി, ഒരു പുതിയ മരുന്ന് നിർദേശിച്ചു.

അപ്പോൾ ചോദ്ദ്യം ഡോക്ടറോട്, ഇതിനു ആഫ്റ്റർ ഇഫെക്ട്സ് ഒന്നും ഉണ്ടാവില്ലല്ലോ?

ഡോക്ടർ കക്ഷിയെ ഒന്ന് സൂഷ്‌മം നോക്കി പറഞ്ഞു? ഡ്രിങ്കിങ് ആൽക്കഹോൾ ഇഞ്ചുറിയസ് റ്റു ഹെൽത്, സ്‌മോക്കിങ് സിഗരറ്റ് കോസ് ക്യാൻസർ, ഇതൊക്കെ അറിഞ്ഞിട്ടും കള്ളും സിഗരറ്റും എടുത്തു നടക്കുന്ന കക്ഷി ചോദിക്കുന്നു ആഫ്റ്റർ ഇഫെക്ട്സ് ഉണ്ടാവുമോ എന്ന് ?

ധനാഢ്യൻ ചിന്താവിഷ്ടനായി, ഡോക്ടറെയും, നോക്കികൊണ്ട്‌ അവിടെ നിന്നും ഇറങ്ങി നടന്നു? പോകുമ്പോഴും തന്റെ ശരീരത്തെ പറ്റിയും ആരോഗ്യത്തെപ്പറ്റിയും ബി എം ഡബ്ല്യൂ കാറും പെട്രോളും ഡീസലിലും ഓക്കേ മനസ്സിൽ ഓർത്തു കൊണ്ട് ….!!

ഡോക്ടർ ഉപദേശിക്കാനൊന്നും പോയില്ല, നല്ല ഒരു പണി കൊടുത്തു . നിങ്ങളുടെ ഡ്രൈവറെ വിളിക്കു. ഡ്രൈവർ ഓടി വന്നു. എന്നിട്ടു ഡ്രൈവറോട് ഒരു ചോദ്ദ്യം ഇന്ന് ഏതു വണ്ടിയിലാണ് വന്നത്? ഉത്തരം പെരുമയോടെ ബി എം ഡബ്ല്യൂ വിൽ. എന്ത് ഇന്ധനമാണ്‌ അതിൽ നിറക്കുന്നത് പെട്രോൾ . ഓഹോ , ഒരു കാര്യം ചെയ്യൂ, ഇന്നുമുതൽ ഡീസൽ അടിച്ചാൽ മതി. സംബന്നൻ അതിശയിച്ചു ഡ്രൈവർ കണ്ണു തള്ളി. ഡോക്ടർ ചിരിച്ചുകൊണ്ട്! ശരി ഇങ്ങനെ ചെയ്‌താൽ മതി..

സമ്പന്നൻ ഡോക്ടറോട്? ഡോക്ടറെ നിങ്ങൾ എന്തു വർത്തമാനമാണ് പറയുന്നത്? പെട്രോൾ വണ്ടിയിൽ അതും വിലപിടിപ്പുള്ള വണ്ടിയിൽ? ഡീസൽ അടിച്ചാലുള്ള സ്ഥിതി ഡോക്ടർ ക്കറിയാമല്ലോ? എന്നിട്ടും ഡോക്ടർ ….???

ഡോക്ടർ, തിരിച്ചു വീണ്ടും, അപ്പോൾ അറിയാം അരുതാത്തതു ചെയ്‌താൽ എന്തും തകരാറിൽ ആവും എന്ന്? വണ്ടിയുടെ കാര്യത്തിൽ താങ്കൾക്ക് ഇത്ര ശ്രദ്ധ? ഇതൊക്കെ തുടർന്നും അനുഭവിച്ചു കുറച്ചു കാലം കൂടി ജീവിക്കണമെങ്കിൽ വണ്ടിയിലുള്ള ശ്രദ്ധയെ പോലെ സ്വന്തം ശരീരമാകുന്ന വണ്ടിയോടും കാട്ടുക?

നമ്മുടെ യുക്തിക്കു തോന്നും വിധം നമ്മുടെ പൂർവീകർ നമുക്ക് സമ്മാനിച്ച സദ്ദ്യ വട്ടങ്ങളൊക്കെ ആസ്വദിച്ചു കഴിച്ചു ജീവിക്കാം നമുക്ക്.. പപ്പടവും, അച്ചാറും, പുളിയിഞ്ചിയും, പരിപ്പും, നെയ്യും, ഓക്കേ കൂട്ടി രണ്ടോ മൂന്നോ കൂട്ടം പ്രഥമനോക്കെ ആസ്വദിച്ച് കഴിച്ചോളൂ.. ഈ ഓണം മുതൽ നമുക്ക് തുടങ്ങാം. 2050 വർഷം കടലെടുക്കും മുൻപ്, വായിക്കു രുചിയുള്ള ഭക്ഷണമെങ്കിലും നമുക്ക് കഴിച്ചു കൂടെ ? ഈ എഴുത്തു നിങ്ങളുടെ യുക്തിക്കു സമർപ്പിക്കുന്നു.

ആയതിനാൽ നല്ല – നല്ല പ്രതീക്ഷകൾ പുലർത്തി നല്ലതു നടക്കും എന്നുള്ള പ്രതീക്ഷയോടെ ഈശ്വരചിന്തയിൽ അവരവർ വിശ്വസിക്കുന്ന ദൈവങ്ങളെ ഓർത്തു കൊണ്ടുള്ള ജീവിതമാവട്ടെ ഓരോരുത്തരുടെയും .

ലോകാ സമസ്താ സുഖിനോ ഭവന്തു

മഠത്തിൽ ബാബു ജയപ്രകാശ്….. ✍️ My WatsappCell No: 00919500716709

2 Comments

  1. Gopalan m a's avatar Gopalan m a says:

    🙏🙏🙏

    Like

Leave a Comment