Time Set To Read 12 Minutes Maximum
ഇനി നമ്മുടെ അക്കാലത്തെ ചില കുസൃതികളും നേരമ്പോക്കും വീട്ടു വിശേഷങ്ങളും തമാശകളും ഒന്ന് ഓർമയിൽ കൊണ്ടുവരാൻ ശ്രമിക്കുകയാണ്!
….അന്നു എൻ. ജി. ഓ ഷൂട്ടിങ് കാണാൻ ഞാനും, എന്റെ ചില ചങ്ങാതി മാരൊക്കെ ഉണ്ടായിരുന്നു . അമാർ, ഹരി, രജീവ്, കുമാർ, നവീൻ, സത്യൻ, അജിത്, രൺധീർ, പിന്നെയും ആരൊക്കെയോ ഉണ്ട്! അമാറും, ഹരിയും, ക്രിസ്റ്റൽ ഹവസിന്റ തെക്കു കിഴക്കു കോർണറായിട്ടായിരുന്നു താമസിച്ചിരുന്നത്? ഈ വീട് സിനിമാ ഷൂട്ട് ചെയ്യുന്നു പാതാറിന് മുൻപിലായിരുന്നു!
ആ കാലങ്ങളിൽ ഞങ്ങളൊക്കെ വൈകുന്നേരങ്ങളിലും, സമയം കിട്ടുമ്പോഴൊക്കെ പാതാറിൽ പോയി കളിക്കും! വലിയ “ഊരുന്ന”(SLIDE) കല്ലുകൊണ്ട് നിർമ്മിച്ചത് അവിടെ ഉണ്ടായിരുന്നു!
ഒന്ന് സമാന്ന്യം ചെരിഞ്ഞുള്ളത്! രണ്ടാമത്തേത് കുറച്ചു സ്റ്റീപ്പായിട്ടുള്ളത്!
കാവി തേച്ച സ്ലയിഡിലൂടെ ഊരി – ഊരി വെള്ള കള്സയുടെ, ബേക്ക് മുഴുവൻ കാവി കളറായിട്ടുണ്ടാവും!
ഞങ്ങളൊക്കെ കൂടി ക്രിക്കറ്റ് കളിക്കും . അമാറിന്റെ അച്ഛന്റെ മരണത്തോടുകൂടി മാറും കുടുംബവും അവിടെ നിന്ന് താമസം തലശേരി ടെമ്പിൾ ഗേറ്റിയിലുള്ള ക്ഷേത്രത്തിന്റെ സൈഡിലേക്ക് മാറ്റി!
അന്നൊക്കെ ജഗന്നാഥ ക്ഷേത്ര ഉത്സവ സമയം എഴുന്നെള്ളത്തും ‘പൂ വെടി’ (ഫയർ വർക്സ്) കാണാനും ഒക്കെ അമാറും ഷീലയും, ഹരിയും ഒക്കെ താമസിക്കുന്ന ഈ വീട്ടിലെ മുറ്റത്തെ വടക്കു കിഴക്കേ മൂലയിലുള്ള കൊള്ളിന്മേൽ നിന്നായിരിക്കും . എല്ലാം ഒരു മറയും ഇല്ലാതെ കാണാൻ ഉചിതമായ വീടും സ്ഥലവും . കൊള്ളിന്മേൽ നിന്നാൽ താഴെ താൽക്കാലികമായി കെട്ടിയുണ്ടാക്കിയ രണ്ടു മൂന്നു ഹോട്ടലുകൾ ഉണ്ട് . അവിടത്തെ വിഭവങ്ങളുടെ മണം മുഴുവൻ കൊള്ളിന്മേൽ നിൽക്കുന്നവർ വലിച്ചെടുക്കും .
മണം പിടിച്ചു സഹികെടുമ്പോൾ ചെറിയ ചെറിയ പൂളിംഗോക്കെ നടത്തി എന്തെങ്കിലും വാങി ഷെയർ ചെയ്യും ! ചിലപ്പോ ആരും കാണാതെ ഒറ്റയ്ക്കോ ആരെയെങ്കിലും കൂട്ടിനു കൂട്ടിയോ മസാല ദോശ തിന്നാൻ പോകും . അത് കൊള്ളിന്മേൽ നിൽക്കുന്നവർ ഓല പഴുതിലൂടെ കണ്ടു പിടിക്കും ! അതിലും വലിയ സി സി ടി വി ഒരു ജപ്പാനിയും ചൈനക്കാരനും ഇതുവരെ കണ്ടു പിടിച്ചിട്ടില്ല.
തിന്നു കഴിഞ്ഞു ഒന്നുമറിയാത്തതു പോലെ തിരിച്ചുവന്നാൽ ചോദിക്കും മസാല ദോശ കഴിച്ചു അല്ലേ ? ഇല്ല എന്ന് പറഞ്ഞാൽ തെളിവ് സഹിതം വ്യക്തമാക്കും . ഇതിൽ പെൺകുട്ടികളാണ് മിടുക്കികൾ! കൈ മണപ്പിച്ചു മസാലയുടെ മണം പിടിക്കും . പിന്നെ ഒരു ഫൈൻ ഇടും പഴം പൊരിയോ പരിപ്പ് വടയോ വാങ്ങിക്കേണ്ടിവരും . ആ ഫൈൻ ഓർത്തു ആരും അതിനു മുതിരാറില്ല!
ചിലപ്പോൾ വിശപ്പ് സഹിച്ചു പോകാമെന്നു കരുതിയാൽ അഞ്ചോ ആറോ വടക്കുള്ള കാശു കരുതി പോയാൽ മതി. തിന്നു കഴിഞ്ഞു വരുമ്പോൾ വാങ്ങി കൊണ്ടുവന്നാൽ രണ്ടാമതൊരു നടത്തം ഒഴിവാക്കാം . നടക്കുന്നത് ആരോഗ്യത്തിന് നല്ലതു എന്ന് വിശ്വസിച്ചത് കൊണ്ടാകാം ആരും മുൻകൂർ വാങ്ങി വരാറില്ല!
ഉത്സവമെല്ലാം കഴിഞ്ഞാൽ ചക്കിയത്തു മുക്ക് വരെ നടന്നു ബസ്സിന് മയ്യഴിയിലേക്കു മടങ്ങും. ആ യാത്ര ആലോചിക്കുമ്പോൾ വാഗൻ ട്രാജെടി ഒന്നും അല്ല!
അമാറിന്റെ കുടുംബവും അജിത്തിന്റെ കുടുംബവും (മാഹിയിലുള്ള ലീലാവില്ലയും, കണ്ടോത്തു വീടും) തമ്മിൽ ബന്ധുക്കളായതു കൊണ്ട് കുടുംബങ്ങളിലുണ്ടാവുന്ന ആഘോഷങ്ങൾക്കൊക്കെ ഒത്തു കൂടാറുണ്ട് .
ലീലാവില്ലയിൽ ആഘോഷങ്ങൾ ഉണ്ടെങ്കിൽ നമ്മൾക്കും ആഘോഷമാ!
അജിത്തിന്റെ അച്ഛൻ രാഘവേട്ടൻ ചെന്നൈ കസ്റ്റംസ് ആൻഡ് സെൻട്രൽ എക്‌സയിസിലെ സത്യസന്ധനായ ഒരു ഉദ്യോഗസ്ഥൻ! സൗമ്മ്യമായ സ്വൊഭാവം!
ആയിടയ്ക്കാണ് അജിത്തിന്റെ സിസ്റ്റർ മീറയ്ക്കു വിവാഹം! അക്കാലങ്ങളിൽ എന്താഘോഷമായാലും, സങ്കടമായാലും
നമ്മൾ ഫ്രൻസുകൾ എല്ലാ സഹായത്തിനും മുൻപിൽ ഉണ്ടാവും!
വിവാഹത്തലേന്ന് പാർട്ടികഴിഞ്ഞു ആളുകളൊക്കെ പോയി കഴിഞ്ഞാൽ കുടുംബങ്ങൾ മാത്രമാവും!
പിന്നെ നമ്മുടെ കലാ പരിപാടി ആരംഭിക്കും! പ്രത്യേകിച്ച് മാഹിയും, ആയതിനാൽ അതിനു പ്രത്യേകത കൊടുത്തു കൊണ്ടുള്ള ആഘോഷമായിരിക്കും!
എല്ലാവരെയും ബഹുമാനിക്കുമെങ്കിലും ആ ദിവസം, മുകുന്ദേട്ടൻ പറഞ്ഞത് പോലെ എല്ലാവരും കൺ മുന്നിലുണ്ടെങ്കിലും, ആരും തമ്മിൽ കാണില്ല! ഒരേ മുറ്റത്തു മുന്നും, നാലും ഗ്രുപ്പുകൾ വട്ടമിട്ടു ഇരുന്നിട്ടുണ്ടാവും. അവരുടെ ഫ്രൻസും ഒക്കെയായി!!
പരിപാടി പുരോഗമിക്കവേ പുന്ന സത്യന്റെ ഒരു പരിപാടി! സത്യൻ മെലിഞ്ഞിട്ടാണ് അന്ന് മുടിയും നീട്ടിയിട്ടുണ്ട് ! ഹിപ്പിസ് സ്‌റ്റൈൽ .
അജിത്തിനോട് ഒരു സാരിയും, ബ്ലൗസും കൊണ്ടുവരുവാൻ പറഞ്ഞു!
അജിത് പറഞ്ഞത് കൊണ്ടകൊടുത്തു! നല്ല അനുസരണയുള്ള കുട്ടി പറഞ്ഞതെ ചെയ്യൂ! പറയത്തൊതൊന്നും ചെയ്യില്ല!
അനുസരണയുള്ള പയ്യൻ!
ബ്ലൗസും, സാരിയും, കിട്ടിയതോട് കൂടി സത്യൻ മൂന്നാമത് എന്തിനോ തിരയുന്നത് പോലെ ? രണ്ടും രണ്ടു കയ്യിൽ പിടിച്ചു കുടഞ്ഞു നോക്കി . എനിക്ക് സംഭവം പിടികിട്ടി!
സത്യൻ എന്തോ തെറിയോടുകൂടി എടാ … ബ്രാ എടുത്തുവടാ!
കുറച്ചു ഉച്ചത്തിലായിരുന്നു! ഏതോ രണ്ടു സ്ത്രീകൾ സോഫയിലിരിക്കുന്നൊതൊന്നും സത്യൻ ശ്രദ്ദിച്ചില്ല! ശ്രദ്ദിച്ചാലും മനസിലാവില്ല സ്വല്പം കയറി തുടങ്ങിവരുന്നു!
ഇത് കേട്ടപാതി, കേൾക്കാത്ത പാതി അജിത് വീണ്ടും ഓടി സദാനവും കൊണ്ട് വന്നു! സത്യൻ നോക്കി സംഗതി അതിൽ ചെറിയൊരു ബോളൊന്നും ഫിറ്റു ചെയ്താൽ പകമാവില്ല! വീണ്ടും തെറി!!
അജി, അതവിടെ ഇട്ടിട്ടു വീണ്ടും ഓടി, കുറച്ചു കഴിഞ്ഞു കാണാ വരുന്ന ബ്രായും കൊണ്ട്? എവിടെന്നാ എടുത്തത്? ആരോടാ ചോദിച്ചത്? എന്നൊന്നും സത്യൻ തിരക്കിയില്ല , ആരുടേത് പിടിച്ചു പറിച്ചട്ടാ കൊണ്ടുവരുന്നത്? എന്നൊന്നും സത്യൻ ചോദിക്കില്ല! ചോദിക്കേണ്ട സത്യനും ഒരു ലെവലിലാണ്! ചോദ്യം കേൾക്കേണ്ട അജിയും! വേറൊരു ലെവലിലാണ് . അകെ മൊത്തം ലെവല് തെറ്റിയ അവസ്ഥ!
എടുത്തു കൊണ്ട് വന്ന ചിരട്ട കുറച്ചു വലിപ്പമായതു കൊണ്ട് ആദ്ധ്യം കൊണ്ടുവന്ന ബ്രായിൽ ചുറ്റി, ഒര് പേക്കിങ്ങായി ഫിറ്റ് ചെയ്ത, ബ്ലൗസും സാരിയും ധരിച്ചു; സത്യൻ പുറത്തു വന്നു! കൂടെ ആട്ടക്കരായി ഞങ്ങളും! ആടുകയൊന്നും വേണ്ടാ അല്ലാതെ തന്നെ ആടുന്നുണ്ട്! എല്ലാവരും! ഏതാണ്ട് അയ്യപ്പാ ബൈജു സ്റ്റൈയിലിൽ!
പുറത്തു ന്യൂസ് ഫ്ളേഷ! മാദക റാണി സത്യവതിയുടെ ഡാൻസ്!
ടേപ് റിക്കോർഡറിൽ നിന്നും “എന്നടീ റാക്കമ്മ പാട്ടു ! സത്യൻ ആടി നമ്മളും കൂടെ ആടി! റിക്കോർഡറിലേ പാട്ടിനു അനുസരിച്ച; ഉത്സവ പ്പറമ്പിലെ ഡാൻസ്; ? പാട്ടു ഗംഭീരം; സത്യൻ അതിലും ഗംഭീരമായി ആടുന്നുണ്ട്!
ഇതെല്ലം കണ്ടു ഷീലയും, മീറയും, റീത്തയും, രേഖയും, സുചിത്രയും, ബിന്ദുവും, ഗേളിയും, ഗീതയും, റാണി മാമിയും, ദയാന്റിയും, ഹൈമെന്റിയും, ഉമയും, പുഷ്പയും, ഉഷയും, പപ്പേന്റിയും ലിലേന്റിയും, യെശോദാമ്മയും, ഒക്കെ ചിരിച്ചു മറിയുന്നുണ്ട്!
ആണുങ്ങളൊക്കെ വേറെ ധാമംകുത്തിലായതു കൊണ്ട് അതിന്റെ തിരക്കിലാണെങ്കിലും അവരും ശ്രദ്ദിക്കുന്നുണ്ട്!
സത്യന്റെ കളികണ്ടു എല്ലാവരും പൊട്ടിച്ചിരിക്കുന്നു !! പെട്ടെന്ന് സത്യൻ സാരിയും പൊന്തിച്ചു ഒരോട്ടം! ഏതോ ഒരു പടത്തിൽ ജയറാം പെൺ വേഷം കെട്ടി രണ്ടു കൈക്കൊണ്ടു സാരിയുടെ രണ്ടു ഭാഗവും പൊക്കി ഓടുന്ന ഒരു രംഗമുണ്ട് അത് കാണുമ്പോൾ എനിക്ക് സത്യനെയും ആ ഡാൻസിനെയും ഓർമ്മവരും!
സംഗതി അമ്മക്ക് പ്രാണവേദന മക്കൾക്ക് വീണ വായന എന്ന് പറഞ്ഞത് പോലെയാ …! എന്തോ പന്തികേടുണ്ട് ആട്ടത്തിനും അവസാനത്തെ ഓട്ടത്തിനും !
ഞങ്ങളും സത്യന്റെ കൂടെ പോയി നോക്കി? അപ്പോഴാണ് അറിയുന്നത് ചിരട്ടയിൽ നിറയെ നെയ്യുറുമ്പ്! ഉണ്ടായിരുന്നു നെയ്യുറുമ്പിന്റെ കടിയാണ് സത്യന്റെ ആ പെർഫോമൻസൊക്കെ എന്ന്!
സത്യനെ പറ്റി പറഞ്ഞാൽ ഒര് പാട് പറയാനുണ്ട്! പിന്നീട് കോളേജിനെ പറ്റിയും സ്‌കൂളിനെ പറ്റിയും എഴുതുമ്പോൾ പറയാം? അവന്റെ ഓരോ വിശേഷങ്ങളും ഓരോ സംഭവത്തിന്റെ ഇടയ്ക്കു പറയാം എല്ലാം ഒരുമിച്ചായാൽ അതിൻറെ രസം പോവും …
അജിത്തിന്റെ മൂത്ത ബ്രദർ രഘുനാഥ് എന്നേക്കാൾ നല്ല പ്രായ വ്യത്യാസമുണ്ടെങ്കിലും ഞാനുമായിട്ടു നല്ല കൂട്ടായിരുന്നു! വർഷത്തിൽ നാട്ടിൽ വന്നാൽ നമ്മൾ രണ്ടുപേരും കൂടി ആയിരിക്കും പല യാത്രയും നടത്തുന്നത്! മിക്കവാറും ക്ഷേത്രങ്ങളിൽ പോകും പറശ്ശനി മടപ്പുര, എന്തായാലും എല്ലാ വരവിലും പോകും!
പറശ്ശിനിയിൽ പോയാൽ തൊഴൽ എല്ലാം കഴിഞ്ഞാൽ പിന്നെ അടുത്തുള്ള കള്ളു ഷോപ് നോക്കി പോവും അത് ഒഴിവാക്കില്ല !
ഒരു തവണ നമ്മൾ മൂകാംബികയിൽ പോയി! അന്നത്തെ മൂകാംബിക യാത്ര കുറച്ചു കഠിനമാണ്! വാഹനങ്ങളുടെ ലഭ്യത വളരെ കുറവായിരുന്നു! എങ്കിലും തീവണ്ടിക്കു മംഗലാപുരം വരേ പോയി!
അവിടെ നിന്ന് പ്രയിവറ്റു ബസ്സിന് മൂകാംബികയ്ക്കു !
മൂകാംബികയിൽ അക്കാലങ്ങളിൽ ഹോട്ടലുകളോ, താമസ സൗകര്യമോ ഒന്നും ഇല്ലായിരുന്നു . സി. സി. പ്രദീപിന്റെ പരിചയത്തിൽ ഒരു അഡികകളുടെ വീട്ടിലായായിരുന്നു താമസം!
പ്രദീപിന്റെ അഥിതി ആയതുകൊണ്ട് കുറച്ചു കൂടുതൽ പരിഗണന കിട്ടി! ഭക്ഷണവും അവർ തരും! മടങ്ങു മ്പോൾ നമുക്ക് ഇഷ്ടമുള്ളത് എന്തെങ്കിലും കൊടുത്താൽ മതി!
അവിടത്തെ ദർശനമൊക്കെ കഴിഞ്ഞു . ശ്രീ മൂകാംബികയുടെ ചരിത്രാമൊക്കെ അറിഞ്ഞപ്പോൾ അരുണിന് (രഘുനാഥിന് കുടചാദ്രിയിൽ പോകണമെന്ന് നിർബന്ധം)
വാഹന ലഭ്യതയുടെ ബുദ്ദിമുട്ടു പറഞ്ഞു ഞങ്ങളെ പിൻ തിരിപ്പിക്കാൻ അഡികകൾ ശ്രമിച്ചു! എന്തായാലും പോകണമെന്ന് അരുണ്നു നിർബന്ധം…!
അവരുടെ നിർദേശപ്രകാരം ഷിമോഗയിൽ പോവുന്ന ബസ്സിന് കുറച്ചു ദൂരം യാത്ര!
കണ്ടക്ടറോട് കുടജാദ്രി പോവാൻ ഇറങ്ങേണ്ട സ്ഥലം ചോദിച്ചു? കുറച്ചു ദൂരം ബസ്സ് സഞ്ചരിച്ചതിനു ശേഷം കാടിനു നടുവിലായി ബസ് നിറുത്തി നമ്മൾ രണ്ടു പേരും ഇറങ്ങി വലത് ഭാഗത്തു കാണുന്ന ഒറ്റ വഴിയിലൂടെ നേരെ പോയാൽ മതി എന്ന് കണ്ടക്ടർ
പറഞ്ഞു തന്നിരുന്നു!
കാട്ടിന്റെ നടുവിലാണ് സ്ഥലം! ബോർഡ് എന്തെങ്കിലും ഉണ്ടോ എന്ന് നോക്കി ഒന്നും കാണാനില്ല! കുറച്ചു നടന്നപ്പോൾ ബോർഡ് കണ്ടു! വന്യമൃഗങ്ങൾ ഉണ്ടു സൂക്ഷിക്കുക! ഇതേ കാണാനുള്ളൂ!!
ചിലയിടങ്ങളിൽ ടൈഗറിന്റേ ചിത്രം വെച്ചു ജിലേബി വെച്ച പോലെ എന്തൊക്കെയോ എഴുതി വെച്ചിട്ടുണ്ട്!
അക്ഷരങ്ങൾ വായിച്ചില്ലെങ്കിലും ചിത്രം കണ്ടാൽ ആരും മനസിലാക്കി പോകും .
മനസിലാക്കാതെ സെൽഫി എന്നും പറഞ്ഞു പോയാൽ നല്ല രണ്ടു മുഴുത്ത ജിലേബി കിട്ടും ടൈഗറിന്!
പിന്നെ ഒരാഴ്ചത്തേക്ക് ടൈഗറിന് കുശലായിരിക്കും! ടൈഗർ അങ്ങനെ ചുളുവിൽ ജിലേബി തിന്നണ്ട എന്ന ദുഷ്ട ലാക്ക് ഉള്ളതുകൊണ്ട് കൂടുതൽ ഉള്ളിലൊട്ടൊന്നും പോയില്ല . മൂത്രം ഒഴിച്ച് കൊണ്ടിരിക്കുമ്പോൾ കാട്ടിൽ നിന്നും ഒരു അമ്മയും മകനും! പ്രവർത്തിക്കുന്ന യന്ത്രം നിർത്താൻ പറയുന്ന റാം ജീ റാവു സ്പീക്കിങ്ങിലെ ഡയലോഗും നരേന്ദ്രൻ മകൻ വക സിനിമയിലെ സംയുക്താ വർമ്മ ചോക്കോച്ചൻ സീനൊക്കെ ഓർമയിൽ വന്നെങ്കിലും ആ സ്ത്രീയും മകനും ഒന്നും കാണുന്നില്ല എന്ന മട്ടിൽ! യന്ത്രം പ്രവർത്തിച്ചു കൊണ്ടേ ഇരുന്നു..
കണ്ടക്ടർ ചൂണ്ടി കാട്ടിയ ഒറ്റവഴി പാതയിലൂടെ യുള്ള നടത്തം!
ചുറ്റും ആരും ഇല്ല! ഇരു ഭാഗവും കാടുകൾ! ചില സ്ഥലങ്ങളിൽ എത്തിയാൽ കൊടും കാട് വെളിച്ചം തീരേ ഇല്ല! ചില സ്ഥലങ്ങളിൽ സൂര്യരശ്മി ചിതറി വരുന്നു വെളിച്ചം!
ഡിസംബർ മാസമായതിനാൽ നല്ല തണുപ്പും .
മഞ്ഞു വീണു നിലമൊക്കെ നനഞ്ഞിട്ടുട് . ആരെയും കാണാനില്ല വഴിയിലെവിടെയും.
നമ്മൾക്ക് സംശയവും വഴി തെറ്റിയോ ?
രണ്ടും കൽപിച്ച മുന്നോട്ടു തന്നെ നടന്നു . കുറച്ചു കഴിഞ്ഞപ്പോൾ ഒരു ചെറിയ ഓല മറച്ച ഷെഡ് കണ്ടു! ഒരു ബെഞ്ചും കന്നഡ മാത്രം സംസാരിക്കുന്ന സ്ത്രീയും മകനും!
അവർക്കു മലയാളം അറിയില്ല!
നമ്മൾക്ക് വിശക്കുന്നു! അരുണിന് കുറച്ചു കുറച്ചു കന്നഡ വശമുണ്ട് ഒരു വിധം കാര്യം ധരിപ്പി ക്കാനുള്ള ശ്രമം. പഞ്ചാബി ഹാവ്‌സിലെ രംഗങ്ങൾ ഒക്കെ ഇങ്ങനെ എന്തെങ്കിലും സിറ്റ്വേഷനിൽ ഉരുത്തിരിഞ്ഞതായിരിക്കും ചിലപ്പോൾ!
പിന്നെ പൊട്ടൻകളി, ഊമകളുടെ ഭാഷയിൽ ഒരുവിദം സ്ത്രീക്കും കാര്യം മനസിലായി! സ്ത്രീ നമ്മളെ നോക്കി മകനോട് എന്തോ പറഞ്ഞു ചിരിക്കുന്നുണ്ട് . അപ്പോഴാ മനസിലായത് നേരത്തെ നമ്മൾ യന്ത്രം പ്രവർത്തിക്കുമ്പോൾ കണ്ട സ്ത്രീയും മകനുമാണെന്നു!
ആംഗ്യങ്ങളൊക്കെ കാണുബോൾ കിലുക്കത്തിൽ ജഗതി കാണിച്ചത് പോലെ ജഗഡ ജഗഡ… തേൻ മാവിൻ കൊമ്പത്തു ലേതു പോലെ മുദ് ഗാവ്വ് എന്നൊന്നും മനസ്സിലാക്കാത്തതു നമ്മുടെ ഭാഗ്യം! പെട്ടെന്ന് മോഹൻ ലാലിനെ മരത്തിൽ കെട്ടിയിട്ട രംഗമൊക്കെ ഓർത്തു! അതൊക്കെ ഓർത്തപ്പോൾ കൂടുതൽ ഡയലോഗൊന്നും പറയാൻ തോന്നിയില്ല.
എങ്കിലും ഞങ്ങളുടെ ആംഗ്യ ഭാഷയും അരുണിന്റെ മുറി കന്നഡ ഭാഷയും അവർക്കു നമ്മുടെ ആവശ്യം മനസ്സിലാസയി …! അവലും, തേങ്ങയും, പഞ്ചസാരയും കട്ടൻ, കാപ്പിയും കഴിച്ചു ! ഇറങ്ങാൻ നേരം കുറച്ചു നിലക്കടലയും മുറുക്കും വാങ്ങി..
പുൽ തൈലവും, തേനും ഒക്കെ ഉണ്ടു അവിടെ ! ഞങ്ങൾ ഒന്നും വാങ്ങിയില്ല; പുൽ തൈലം വാങ്ങാൻ നിർബന്ധിച്ചു! എന്തൊക്കെയോ ആംഗ്യങ്ങൾ പറയുന്നതോടൊപ്പം? ആംഗ്യ ങ്ങൾ കാട്ടി പുൽതൈല മെങ്കിലും വാങ്ങിക്കാൻ നിർബന്ധിക്കുന്നു! അതു തുറന്നു കയ്യിലൊഴിച്ചു കാലിലും കയ്യിലും ഒക്കെ തേക്കുന്നത് പോലെയുള്ള ആംഗ്യങ്ങൾ ?
വേദനക്ക് പുരട്ടാൻ നല്ലതാണെന്നു .
ഞങ്ങളും ആംഗ്യ ഭാഷയിൽ തന്നെ തിരിച്ചു വരുമ്പോൾ വാങ്ങാം എന്ന് ആംഗ്യം!
അവർ എന്താണ് മനസിലാക്കിയത് എന്ന് നമുക്കറിയില്ല . അതിന്റെ ആവശ്യവും നമുക്കില്ലായിരുന്നു .
പുൽ തൈലവും തേനും വാങ്ങാതെ പോകുമ്പോൾ അവർ എന്തൊക്കെയോ പറയുന്നുണ്ട് ! ചിലപ്പോൾ ദരിദ്രവാസികൾ എന്നൊക്കെ പ്രാകിയതായിരിക്കാം…!
കുറെ നടന്നപ്പോൾ അരുൺ വീണ്ടും മൂത്രമൊഴിക്കണം എന്ന് പറഞ്ഞു ഒറ്റയടി പാതയിൽ നിന്നും മാറി അഞ്ചാറ് സ്റ്റെപ് പോയി! ടൈഗറിന്റെ ചിത്രവും ജിലേബി അക്ഷരത്തിൽ എഴുതിയതൊക്കെ ഓർത്തപ്പോൾ കൂടുതൽ മുൻപോട്ട് പോയില്ല! എങ്കിലും ആരും ചുറ്റുമൊന്നും ഇല്ല എന്ന് ഉറപ്പു വരുത്തി!
അരുൺ മൂത്രമൊഴിക്കാൻ തുടങ്ങി!. നമ്മൾ മനുഷ്യർ എപ്പോഴും അങ്ങനെയാണ് ഒരാൾ എന്തെങ്കിലും ചെയ്യുന്നുണ്ടെങ്കിൽ കൂടെ ഉള്ളവരും അത് അനുകരിക്കും!
ഞാനും പോയി മൂത്രമൊഴിക്കാൻ! മൂത്രമൊഴിച്ചു കുറച്ചു നടന്നപ്പോൾ അരുൺ പറഞ്ഞു എടാ ബാബു എന്നെ എന്തോ കടിച്ചിട്ടുണ്ട് ചോര വരുന്നു!
ഞാൻ മുൻപിലായിരുന്നു തിരിഞ്ഞു ചെരുപ്പ് അഴിച്ചുനോക്കി വിരലിനിടയിൽ ഒച്ചിനെ പോലത്തെ ഒരു സാദനം . അട്ടയായിരുന്നു! .
എടുത്തു മാറ്റി , ഞാനും നോക്കി എൻറെ കാലിൽ! ഒന്നും കാണാനില്ല! എനിക്ക് വീണ്ടും സംശയം, കാല് നോക്കിയപ്പോൾ കണങ്കാലിൽ ചോര! അട്ട എന്നെയും കടിച്ചിരിക്കുന്നു.. അട്ടയെ എടുത്തു മാറ്റി!
കടലക്കയും, മുറുക്കും തിന്നുകൊണ്ടു നടത്തം വീണ്ടും…!
ഒടുവിൽ ദൂരെ ലക്‌ഷ്യം കണ്ടു തുടങ്ങി . നടന്നിട്ടും, നടന്നിട്ടും എത്തുന്നില്ല.
നടക്കുന്നതിനിടയിൽ ഒരു പാട് കാര്യങ്ങൾ അരുൺ എന്നോട് പറഞ്ഞു . കല്യാണ ക്കാര്യം ,പെണ്ണ് നോക്കാൻ പോവേണ്ട കാര്യം, വേറെയും പല കാര്യങ്ങൾ.!!
പിന്നെ കയറ്റം! ഒടുവിൽ താഴെ യുള്ള ക്ഷേത്രത്തിൽ എത്തി .
അവിടെ ചില വഴി പാടുകളൊക്കെ നടത്തി ചെറിയ അന്വേഷണം! ശാക്തേയ കർമങ്ങളാണ് അവിടെ നടത്തുന്നത് .
ഒര് തറയിൽ ഒരു 12 അടിയോളം നീളത്തിൽ ഒരു ഇരുമ്പ് ദണ്ട് തറച്ചു നിർത്തിയിരിക്കുന്നു!
അന്വേഷിച്ചപ്പോൾ അസുര വധം നടന്ന സ്ഥലം! ആ ശൂലമാണ് അത് എന്നും? ശൂലത്തിന്റെ മുന മണ്ണിനടിയിലാണെന്നും പറഞ്ഞു തന്നു !. എന്തായാലും അദ്ഭുതം തന്നെ?
കഥയെന്തായാലും ആ ഇരുമ്പ് ദണ്ഡ് എങ്ങനെ ഇത്രയും ഉയരമുള്ള സ്ഥലത്തു എത്തി? ആരു കൊണ്ടുവന്നു? എന്തിനു കൊണ്ടുവന്നു? എന്നുള്ള സംശയം . ഒടുവിൽ നമ്മൾ തന്നെ തീരുമാനിച്ചു അസുരനെ വധിച്ച ശൂലം തന്നെ!!.
പിന്നെ അടുത്ത അമ്പലത്തിലേക്ക് കയറ്റം കയറി! ഞങ്ങൾ നടന്നു തളർന്നു അവശരാരായിരുന്നു!
അവിടെ എത്തിയപ്പോൾ തടിച്ചു വെളുത്ത ഒരു ബ്രാമ്മിൺ! നല്ല ആതിഥേയത്വം? വളരെ ചുരുക്കം പേർ വരുന്ന സ്ഥലം, നമ്മളെ കണ്ടപ്പോൾ അവർക്കും സന്തോഷം! നാട്ടിലെ വിശേഷങ്ങളുമായി രണ്ടു പേർ!
വീടിനു മുൻപിലായി മലയിൽ നിന്നും ഒലിച്ചുവരുന്ന വെള്ളം കെട്ടി നിർത്തിയ ഒരു ചെറിയ കുളം!
കുളത്തിനും നല്ല ഒഴുക്ക് . വെള്ളം സ്പടികം പോലെ തെളിഞ്ഞിരിക്കുന്നു! ഞാനും അരുണും വേഷം മാറി വിസ്തരിച്ചൊരു കുളി!!! എത്രനേരം വെള്ളത്തിലിരുന്നു എന്നറിയില്ല! അപ്പോഴേക്കും, അവലും, കാപ്പിയും പഴവും, പൊരിയും റെഡി!
തോർത്തി വേഷം മാറി; എന്തൊരു സുഖം ഔഷധ വീര്യമുള്ള വെള്ളം ഒഴുകി വേരുകളെ തഴുകി കുളത്തിൽ വരുന്നത് ?
ഇത്തരത്തിലുള്ള നീരൊഴുക്കുകളാണ് ഒടുവിൽ സൗപർണ്ണികയിൽ എത്തുന്നത്….
നല്ല വിശപ്പ് കൊണ്ടു വെച്ച സാധനങ്ങളെല്ലാം കാലിയാക്കി.! നാട്ടിലേ വിശേഷവും അവരുടെ ജീവിത രീതിയും ഒക്കെ പറഞ്ഞു! അവർ മലയുടെ വിശേഷവും! രാത്രി കാലമായാൽ ടൈഗർ വരുന്ന വിവരവും!. നമുക്കും ആഗ്രഹം ടൈഗറിനെ കാണാൻ? രാത്രി ശ്രദിച്ചപ്പോൾ അവർക്കു വേഗം മനസിലാവും ടൈഗറിന്റെ മുറു മുറുപ്പു! എന്നിട്ടു പറഞ്ഞു അടുത്തു എവിടെയോ ഉണ്ട്!ഞാൻ കരുതി പുതിയ മനുഷ്യന്റെ മണം പിടിച്ചു വന്നതായിരിക്കും!
അന്ന് രാത്രിയിൽ നല്ല പച്ചരി ചോറും സാലഡ് വെള്ളരി കൊണ്ടുള്ള പച്ചടിയും മധുരമുള്ള സാമ്പാറും അവർ തന്നെ ഉണ്ടാക്കിയ അച്ചാറും! അപ്പളവും, ഒക്കെ കൂട്ടി നല്ല ശാപ്പാട്! ഒക്കെ കഴിച്ചു സുഖമായ ഉറക്കം ….
പിറ്റേന്ന് കാലത്തു വീണ്ടും മലകയറാനുള്ള ശ്രമം. പരമേശ്വര ഭട്ട് ഉപദേശിച്ചതുപോലേ നല്ല ബലമുള്ള രണ്ടു കമ്പുകൾ ഏതാണ്ട് ഒരാൾ വലുപ്പത്തിലുള്ളത് ശരിപ്പെടുത്തി, അതുമായിട്ടിരുന്നു പിന്നീടുള്ള കയറ്റം.
ശ്രീ ശങ്കരാചാര്യർ സൃഷ്ടിച്ച സർവജ്ഞ പീഠത്തിനരികിലേക്കു!
കുറച്ചു കയറിയപ്പോൾ വലതുഭാഗത്തായി ഒരു ഗുഹ അന്ന് അത് ഒരാൾക്ക് മുട്ടുകുത്തി ഇഴഞ്ഞു പോകാൻ പാകത്തിലുള്ള ഗുഹ. ഗുഹയുടെ അറ്റത്തു ഒരു ചെറിയ ഗണപതി വിഗ്രഹമുണ്ട്, പൂജ ചെയ്യുന്നതിന്റെ ലക്ഷണങ്ങൾ ഒക്കെ ഉണ്ട് . എങ്കിലും അവിടെ എത്തുക കുറച്ചു ബുദ്ദിമുട്ടു ഉണ്ട് .
അരുൺ ഒരു ശ്രമം നടത്തി നോക്കി.. വയ്യന്നായപ്പോൾ, ഞാനൊന്നു ശ്രമിച്ചു വളരെ സാഹസപ്പെട്ടു വിഗ്രഹത്തിനു വരെ മുട്ടുകുത്തി ഇഴഞ്ഞുള്ള പോക്ക് . തിരിച്ചു അതുപോലെ ആയി മാത്രം വരാൻ പറ്റുകയുള്ളു . വെറുതെ ഒന്ന് മുകളിലോട്ടു നോക്കി നിറയെ മാളങ്ങൾ!
അത് കണ്ടപ്പോൾ ഭയമായി ശരിക്കും, പിന്നെ പുറത്തു എങ്ങനെയാ എത്തിയത് എന്നറിയില്ല . ദേഹത്ത് എവിടെയൊക്കെയോ പോറലേറ്റതു പോലെ ഒരു നീറ്റൽ അനുഭവപ്പെട്ടു .
അത് കഴിഞ്ഞു വീണ്ടും കയറ്റം. ഒടുവിൽ മലമുകളിൽ എത്തിയപ്പോൾ നല്ല തണുപ്പ് മേഘങ്ങൾക്കിടയിലൂടെയുള്ള നടത്തം. ചുറ്റും തട്ട് തട്ടായി പച്ചപ്പുള്ള മലകൾ , അങ്ങ് ദൂരെ ചില സ്ഥലങ്ങളിൽ അരുവികൾ പാൽ നിറത്തിൽ ഒഴുകി ഒലിക്കുന്നതു കാണാം വെളുത്ത മേഘങ്ങൾ തഴുകി നീങ്ങുന്നു നമ്മളെയും . ഇത്തരം മേഘകൂട്ടങ്ങളെ വിമാനയാത്രയിൽ മാത്രം കാണാൻ സാദിച്ചിട്ടുള്ളു… ഒരു വല്ലാത്ത അനുഭൂതി …
കുറച്ചു നടന്നപ്പോൾ പീഠം കണ്ടു. അവിടെ കുറച്ചു നേരം വിശ്രമിച്ചു. വീണ്ടും ചിത്രമൂലയിലേക്കുള്ള ഇറക്കം . അഗസ്ത്യമുനി തപസ്സിരുന്ന സ്ഥലത്തേക്ക്.
കുറച്ചു കഠിനം തന്നെ? ചെങ്കുത്തായ ഇറക്കം! ആങ്കിൾ നോക്കിയാൽ 80 ഡിഗ്രിയെങ്കിലും ചെരിവുണ്ടാകും, ഒറ്റയടിപ്പാത മഞ്ഞു വീഴ്ച്ച കാരണം അൽപ്പം വഴുക്കലുണ്ട് . അപ്പോഴാണ് ആ വടിയുടെ ആവശ്യം മനസ്സിലായത് .
കുറച്ചു ഇറങ്ങിയപ്പോൾ ഒരാൾ ഉയരത്തിലായി ഒരു പാറമട. പതിയെ അതിൽ കയറി പറ്റാനുള്ള ശ്രമം നടത്തി. പിന്നീട് ആ ശ്രമം വേണ്ടെന്നു വെച്ച്! വഴുതി വീണാൽ പിന്നെ ഒന്നും ശേഷിക്കില്ല എന്നെ അറിവ് അതിൽ നിന്നും പിന്തിരിപ്പിച്ചു . പിന്നെ തിരിച്ചു നടത്തം.
അന്നത്തെ ദിവസം കൂടി അവിടെ താമസിച്ചു . വൈകുന്നേരമായപ്പോൾ അടുത്തുള്ള സർക്കാർ ഇൻസ്‌പെക്ഷൻ ബംഗ്ളാവിനടുത്തു പോയി കുറേ കാഴ്ചകൾ അവിടെ നിന്നും കണ്ടു!
രാത്രി പതിവ് പോലെ വീണ്ടും നല്ല ശാപ്പാട്, മോരും, രസവും, ഒക്കെ ആയി!
പിറ്റേന്ന് കാലത്തു വന്നത് പോലെ തിരിച്ചു യാത്ര, അതിരാവിലെ തന്നെ തുടങ്ങി! വരുമ്പോൾ അട്ട കടിച്ച വിവരം ഭട്ടിനോട് പറഞ്ഞിരുന്നു! അവർ നമുക്ക് കുറച്ചു പുൽ തൈലം തന്നു, കാലിൽ മുട്ടുവരെ പുരട്ടാൻ പറഞ്ഞു! പുൽ തൈലം പുരട്ടിയാൽ അട്ട കടിക്കില്ല! അപ്പോഴാണ് വരുമ്പോൾ ആ സ്ത്രീ നമ്മളെ പുൽ തൈലം വാങ്ങിക്കാൻ നിർബന്ധിച്ചതിന്റെ പൊരുൾ മനസിലായത്? കുറച്ചു പുൽ തൈലം കൈവശം വെക്കാനും തന്നു!
തിരിച്ചുള്ള യാത്ര അത്ര കഠിന മയൊന്നും തോന്നിയില്ല! ആവശ്യത്തിനുള്ള വിശ്രമം കിട്ടിയിരുന്നു! വരുമ്പോൾ വഴിയിൽ കണ്ട കടയിൽ ആരെയും കണ്ടില്ല! നേരെ നടന്നു റോഡിലെത്തി ഏതെങ്കിലും ലോറിയോ വണ്ടിയോ കിട്ടും എന്ന് കരുതി കാത്തു നിന്നു!
ഏകദേശം ഒര് മണിക്കൂറോളം കാത്തു നിന്ന് അപ്പോഴുണ്ട് ഷിമോഗയിൽ നിന്നും വരുന്ന ജീപ്പ് കിട്ടി . തിരക്കുണ്ടെങ്കിലും ഒരു വിധം ഒപ്പിച്ചു കയറി പറ്റി . ഉള്ളിൽ ഇരുന്നവർ നമുക്ക് സ്ഥലം തന്നു . അവർ പുറത്തു സ്റ്റെപ്പിൽ നിന്നു യാത്ര ചെയ്തു ! വീണ്ടും മൂകാംബികയ്ക്കു .
അവിടെ എത്തി ധർമ്മസ്ഥലയിൽ പോയി ഒര് ദിവസം അവിടെ തങ്ങി! തൊഴുതു! ഫ്രീ ശാപ്പാടൊക്കെ കഴിച്ചു, സത്രത്തിൽ ഉറങ്ങി!
അവിടന്ന് ഗോകർണ്ണത്തേക്കു! ബസ്സിന് ടിക്കറ്റ് ബുക്ക് ചെയ്തു പിറ്റേന്ന് വൈകുന്നേരം 3 – 4 മണിയോട് കൂടി ഗോകർണം യാത്ര! ട്രാഫിക്കും, റോഡ് ബ്ലോക്കും ഒക്കെ കാരണം വളരെ ലേറ്റായി ആണ് എത്തിയത്!.
സൊയംഭൂ വായ ശിവലിംഗം മാറ്റി പ്രതിഷ്ഠിക്കുകയോ മറ്റോ ആണ് ഭയങ്കര സെക്യുരിറ്റിയും! അരുണിനെ കണ്ടാൽ ഒര് പോലീസ് ഓഫീസറുടെ ലുക്കാണ് അത് മുതലെടുത്തു,
ക്യു വിലൊക്കെ നിന്ന് തോഴാൻ ശ്രമിച്ചാൽ ഒരു നേരമാവും ഞാൻ അരുണിനോട് പറഞ്ഞു ഒന്നും നോക്കണ്ട ഞാൻ ആളുകളെ തള്ളിമാറ്റി മുൻപോട്ടുപോകും, നിങ്ങൾ ഗൗരവത്തിൽ എന്റെ പിറകിൽ വന്നാൽ മതി.. ഞാൻ മുമ്പിൽ എസ്ക്യുസ്മി പറഞ്ഞു ആളെ മാറ്റി മുൻപോട്ടു പോയിക്കൊണ്ടിരുന്നു! അരും മറുത്തൊന്നും പറഞ്ഞില്ല! പോലീസുകാരും സഹായിച്ചു! അവരും കരുതിക്കാണും അരുൺ ഏതോ വലിയ ഓഫീസറാണെന്നു! ഒര് കർണാടക ക്കാരന്റെ ലുക്കുണ്ട് അരുണിന്! ഒരു ഐ. പി. എസ. കാരന്റെ കാരന്റെ ലുക്ക്ഉം ഗെറ്റപ്പും!
രാത്രി ഏറെ വൈകിയിട്ടും നല്ല തിരക്ക് . വെയ്റ്റ് ചെയ്താൽ പിറ്റേന്ന് കാലത്തു ഒരുപക്ഷെ ദർശനം കിട്ടിയാൽ ഭാഗ്യം!. ഏതായാലും അപ്പോൾ തോന്നിയ ബുദ്ദി വാർക്കവുട്ടായി !
ദർശനമൊക്കെ കഴിഞ്ഞു നോക്കുമ്പോൾ ഏകദേശം രാത്രി 12 മണി കഴിഞ്ഞിരുന്നു! ഹോട്ടലിൽ ഒന്നും റൂമില്ല! പിന്നെ പെട്ടി തുറന്നു മുണ്ടൊക്കെ വിരിച്ചു കുന്നിൻ പുറത്തു കിടന്നു ഉറങ്ങി!. വേറെയും ആരൊക്കെയോ ചുറ്റും കിടക്കുന്നുണ്ട്! നല്ല മഞ്ഞു തല മൂടി ഒറ്റക്കിടത്തം!
രാവിലെ എഴുന്നേറ്റപ്പോൾ അരുണിനെ എന്തോ കടിച്ചിരിക്കുന്നു! എന്തോ കുത്തിയപോലെ? അടുത്തുള്ള മെഡിക്കൽ സെന്ററിൽ പോയി ഒര് ഇഞ്ചക്ഷൻ കൊടുത്തു! പുരട്ടാൻ എന്തോ മരുന്നും!
ഉറുമ്പു കടിച്ചതാണെന്നാ പറഞ്ഞത് ! പിന്നെ ടിക്കറ്റ് ബുക്ക് ചെയ്തു രാവിലത്തെ ബസ്സിന് ധർമ്മസ്ഥല വന്ന് അവിടന്ന് മൂകാംബിക വീണ്ടും അവിടെ നിന്ന് മാഹിയിലേക്കു!
മഠത്തിൽ ബാബു ജയപ്രകാശ് ……✍️ My Watsapp Cell No: 00919500716709
