പ്രകൃതി സംരക്ഷണം….. ഒന്നേ ഒന്ന്! കണ്ണേ കണ്ണ് ! ഇതാവട്ടെ നമ്മുടെ മുദ്രാവാക്ക്യം!

https://youtu.be/i4gd102plRs

Time Set To Read 10 Minutes

ലോകമാകെ വ്യാപിച്ചുകിടക്കുന്ന ജീവന്റെ ശൃംഖലയെ സംരക്ഷിക്കാൻ ഈ വരുന്ന ആഗസ്ത് പത്തിഞ്ചിനു പുതു ച്ചേരി സംസ്ഥാന സർക്കാരിന്റെ 75 ആം സ്വാതന്ദ്ര്യ ദിനത്തോടനുബന്ധിച്ചു നടത്താനിരിക്കുന്ന വൃക്ഷത്തൈ നടൽ മഹോത്സവത്തിനോടൊപ്പം നമുക്കും അണിചേരാം! പ്രതിജ്ഞ യെടുക്കാം

ജൈവവൈവിദ്ദ്യത്തെ സാക്ഷിയാക്കി ക്കൊണ്ടും, ഈ സുദിനം പ്രകൃതിക്കു വേണ്ടിയുള്ള ദിനമാണെന്നു ഓർമ്മിപ്പിച്ചു കൊണ്ടും നമ്മൾ ആഘോഷിക്കുമ്പോൾ? മറുവശത്തു പ്രകൃതിയെ ആവോളം ചൂഷണംചെയ്യുന്ന കാഴ്ച്ചയാണ് നമ്മൾ നിത്യവും ദൃശ്യ – പത്ര, മാദ്ധ്യമങ്ങളിൽ കൂടി കാണുകയും, കേൾക്കുകയും ചെയ്യുന്നത്. ഇതിൽ അറിഞ്ഞും അറിയാതെയും നമ്മളും ഭാഗമാവുന്നുണ്ട് എന്നതാണ് സത്യം.

ഈ പ്രപഞ്ചസത്യം, ഉൾക്കൊള്ളാതെ മനുഷ്യൻ തന്നിഷ്ട്ടത്തോടെ ജീവിക്കാൻ തുടങ്ങിയപ്പോൾ, നമ്മെ ബോദ്ദ്യ പെടുത്താനുമാണ്, മനുഷ്യനും, ശാസ്ത്രത്തിനും കണ്ണിനുപോലും കാണാൻ പറ്റാത്ത വൈറസിന്റെ രൂപത്തിൽ കൊറോണ മഹാമാരി നമുക്കിടയിൽ അതിവേഗം വ്യാപിച്ചു കൊണ്ടിരിക്കുന്നത് എന്നാണ് നാം ഓർക്കേണ്ടത്?

ഈ രോഗത്തിന്റെ ഒരു പ്രത്യേകതന്നെ മനുഷ്യ ശരീരത്തിൽ ഓക്സിജന്റെ അപര്യാപ്തതയാണെന്ന് ശാസ്ത്രം തിരിച്ചറിഞ്ഞിരിക്കുന്നതു!

ഭൂമിയേയും, പ്രകൃതിയേയും ചൂഷണം ചെയ്തതിൽ മനുഷ്യനോളം വരില്ല മറ്റൊരു ജീവിയും എന്നു പറയാതെ വയ്യ!
മനുഷ്യനും മറ്റുജീവജാലങ്ങള്‍ക്കും അഭയമരുളുന്ന ഭൂമിയുടെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് ചിന്തിക്കാനുള്ള അവസരം കൂടിയാണ് കൊറോണക്കാലം നമ്മളെ ഓർമ്മപ്പെടുത്തുന്നത് ?

ഭൂമിയുടെ അവസ്ഥ ഇതുപോലേ തുടരുകയാണെങ്കിൽ ഭൂമിക്ക് ഈ നിലയില്‍ എത്രനാള്‍ തുടരാന്‍ കഴിയും?.

മനുഷ്യൻ, തന്റെ സുഖ സൗകര്യങ്ങൾക്ക് മാത്രം പ്രാധാന്ന്യം നൽകി, പ്രകൃതിയെ ചൂഷണം ചെയ്യാൻ തുടങ്ങിയത് കൊണ്ടാണ്, വർദ്ദിച്ചുവരുന്ന പ്രകൃതിക്ഷോഭങ്ങള്‍ ഉണ്ടാവുന്നതും; അത്തരം പ്രകൃതിക്ഷോഭങ്ങൾ ഭൂമിയുടെ ഘടനയെത്തന്നെ മാറ്റിമറിക്കുന്ന നിരവധി ഘടകങ്ങള്‍ ഇതിനു കാരണമായുണ്ട്.!

ജനസംഖ്യാ സമ്മര്‍ദ്ദമാണ് അതില്‍ പ്രധാനം!  ഇത്രയും ജനങ്ങള്‍ക്കും, അവരുടെ വർദ്ദിച്ചു വരുന്ന ആവശ്യങ്ങള്‍ക്കും നിറവേറ്റാന്‍ വേണ്ടത് നല്‍കാന്‍ ഈ ഭൂമിക്കാവുമോ? പറഞ്ഞുവരുന്നത്…

മനുഷ്യർ യാതൊരു അടിസ്ഥാനവും ഇല്ലാതെ പെറ്റു പെരുകുമ്പോൾ? മനുഷ്യന്റെ ജീവിത സൗകര്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി, പ്രകൃതിയെ മനുഷ്യൻ പല തരത്തിൽ ചൂഷണംചെയ്തതോടെ? ഒരു വശത്തു ഭക്ഷ്യദൗർല്ലഭ്യവും, അമിതമായ ഊര്‍ജ്ജത്തിന്റെയും, ജലത്തിന്റെയും ഉപയാഗവും കൂടുന്നതോടൊപ്പം?
മനുഷ്യന്റെ വ്‌സർജ്യംവും ഏറ്റുവാങ്ങി ഭൂമി മാലിനമായിക്കൊണ്ടിരിക്കുന്ന കാഴ്ച്ചയാണ് നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്?

ഇത്തരം സാഹചര്യം കൊണ്ട് ആഗോള താപനത്തിനു കൂടി കാരണ മാകുന്നുണ്ട്; എന്ന് ഓർമ്മപ്പെടുത്താതെ പോവുന്നത് ശരിയല്ല?

വർദ്ദിച്ച അന്തരീക്ഷ താപനിലയെ നേരിടാന്‍ വേണ്ട ശീതീകരണത്തിന്! കൂടുതല്‍ ഊര്‍ജ്ജം വേണ്ടിവരുന്നു! തൽഫലം അന്തരീക്ഷത്തിലെ ഈർപ്പം നഷ്ടപ്പെടുകയും ചെയ്യുന്നതു! ഇങ്ങനെ സംഭവിക്കുന്നത് നമ്മുടെ സ്വാർത്ഥതകൊണ്ടല്ലേ ?.

ഒരു ഉദാഹരണം പറയാം .

മണ്ടോള ക്ഷേത്രത്തിനടുത്തു കുറച്ച താഴെയായി ഒരു വലിയ പറമ്പു, ഏകദേശം ഒന്നര ഏക്കറോളം വരും. ആ പറമ്പിൽ അകെ ഉണ്ടായിരുന്നത് ഒത്ത മദ്യത്തിലായി ഒരു വീട്‌. ആ വീടിന്റെ വടക്കു പടിഞ്ഞാറായി കുടികിടപ്പിലുള്ള മറ്റൊരു ചെറിയ വീട് കൂടി. രണ്ടു കിണർ, രണ്ടു വീട്ടുകാർക്കും കക്കൂസ് പുറത്തു തന്നെ…. തനി… ത്തനിയായി. കെട്ടിയുണ്ടാക്കിയത്.

ജന്മിയുടെ വീട്ടിന്റെ തെക്കു കിഴക്കായി ഒരു പശുവാല. പറമ്പിന്റെ പേര് പുത്തൻ പറമ്പു. ആ വലിയ പറമ്പിൽ മുഴുവൻ ദീർഘ വിളയായി ലഭിച്ചുകൊണ്ടിരിക്കുന്ന ധാരാളം വൃക്ഷങ്ങൾ. തെങ്ങുകൾ, കവുങ്ങുകൾ, മാവുകൾ, പ്ലാവുകൾ, സാപ്പാട്ട മരം, ജാതിക്ക.. കൃഷിയായിത്തന്നെ; ഇടവിളയായി, ചേമ്പു, ചേന, വാഴ, മഞ്ഞൾ, ഇഞ്ചി, മറ്റ് പച്ചക്കറി തോട്ടങ്ങളും.. വീട്ടാവശ്യത്തിനുള്ളത്..

ആ പറമ്പു ഭാഗം വെച്ച് കിട്ടിയ അവകാശികൾ ഭാഗീകമായി വിൽക്കുമ്പോൾ? 3 പേർ വാങ്ങിച്ചു, താഴെ ഭാഗം വടക്കു ഭാഗത്തെ വാങ്ങിയത് എന്റെ പിതാവ് അപ്പോൾ കുടികിടപ്പുണ്ടായിരുന്ന വീട് ഞങ്ങളുടെ അധീനതയിൽ ആയി ഏകദേശം 45 സെന്റോളം ഭൂമി നമ്മുടെ ഉടമസ്ഥതയിൽ ആയി.

അത് പോലെ തന്നെ തെക്കു ഭാഗം, ഏകദേശം 60 സെന്റോളം രണ്ടു പേർ കൂടി വാങ്ങിച്ചു. മദ്ധ്യത്തിൽ ജന്മിയുടെ വിടും, ചുറ്റുവട്ടവും ഒക്കെ കൂടി 50 ഓ 60 സെന്റ്‌, ചുറ്റും കുറച്ചു സ്ഥലവുമായി സ്ഥലം ഭാഗം കിട്ടിയവരുടെ ബന്ധത്തിൽ പെട്ടവർ തന്നെ താമസം തുടർന്ന്.

പുതുതായി വാങ്ങിയവർ അവിടെ വീട് വെക്കുമ്പോൾ? ഏകദേശം മൂന്നു പേരും കൂടി 20 – 25 ഓളം സെന്റ് വരുന്ന സ്ഥലത്തുള്ള ദീർഘവിള കൃഷിയും; ഇടവിള കൃഷിയും; ഒക്കെ ഇല്ലാതാക്കി വീടുകൾ പണിതു. ഇതിനർത്ഥം ഇത്രയും സ്ഥലത്തുനിന്നും ലഭിച്ച വിളകൾ എന്നെന്നേക്കുമായി നഷ്ടപ്പെട്ടിരിക്കുന്നു..

പിന്നീട് ജെൻമ്മി ചുറ്റും ഉണ്ടായിരുന്ന സ്ഥലം വീണ്ടും നാലുപേർക്ക് വിൽപ്പന നടത്തി ആ തറവാട് വീട്ടിൽ നിന്നും കുടിയിറങ്ങി. അതിനു ശേഷം അവിടെ നാലോ അഞ്ചോ വീടുകൾ കൂടി വന്നു.. അതിനർത്ഥം അത്രയും കിണറുകൾ, കക്കൂസിന്റെ എണ്ണത്തിന് വെക്തമായി കണക്കില്ല, കൂടുതലായി പണിയേണ്ടിവന്നു.

ഇതിനിടയിൽ സ്ഥലം പുതുതായി വാങ്ങിച്ച വീട്ടുകാരുടെ കുലം വളർന്നു, വീണ്ടും സ്ഥലം ഭാഗം വെച്ചപ്പോൾ;, അഞ്ചോ ആറോ വീടുകൾ വീണ്ടും പുതുതായി വന്നു. അതിനു ആനുപാതീകമായി കിണറുകളും കക്കൂസുകളും.

ഇപ്പോൾ ആ പറമ്പിൽ പണ്ടുണ്ടായ ദീർഘ വിള കൃഷിയായ തെങ്ങും, മാവും, കവുങ്ങും നാമ മാത്രമായി, ഇടവിള കൃഷി ഇല്ലെന്നു തന്നെ ? കിണറുകൾ 12 – 14 ഓളം ? ഫലം ജല ദൗർലഭ്യം, 12 – 14 വീട്ടുകാരുടെ കക്കൂസുകളുടെ, മാലിന്യ നിർമ്മാർജ്ജനവും കൊണ്ട് വെള്ളവും മലിനമാകാൻ തുടങ്ങി.. മരങ്ങൾ മുറിച്ചത് കാരണം പ്രകൃതിയുടെ ആവാസ വ്യവസ്ഥയ്ക്ക് ഉണ്ടായ മാറ്റങ്ങൾ? ശുദ്ധവായുവിന്റെ അപര്യാപ്‌ത ഉണ്ടാക്കുന്നു. ഇത് ഒരു പറമ്പിന്റെ കാര്യം ? ഇതേ അവസ്ഥ തന്നെ ചുറ്റുമുള്ള പറമ്പുകളുടെ കാര്യത്തിലും.

ഇതിനു തൊട്ടടുത്തുള്ള പുത്തലം ക്ഷേത്രത്തിനു മുൻപിലുള്ള സ്ഥലത്തിന്റെ കാര്യം ഇതിലും പരിതാപകരമാണ് ആറോ – ഏഴോ ഏക്കറുള്ള സ്ഥലം ഇപ്പോൾ കോൺക്രീറ്റ് കാടായി മാറി.

മറ്റൊരു ചെറു ഓർമ കൂടി ഇവിടെ പങ്കുവെക്കട്ടെ…

പള്ളി മുക്കിൽ ബസ്സിറങ്ങി, റെയിൽവേ സ്റ്റേഷൻ റോഡിലിറങ്ങി ഏകദേശം 600 മീറ്റർ നടന്നു കഴിഞ്ഞാൽ കുങ്കുവച്ചന്റെ ചായക്കട, കഴിഞ്ഞ ഉടനെ ഇടതുഭാഗത്തു വയലും, വലതു ഭാഗത്തു വയൽപ്പുരയിലെ രാമകൃഷ്ണേട്ടന്റെ കുനിപ്പറമ്പും, നിറയെ വാഴയും – തെങ്ങും നിറഞ്ഞു നിന്ന സ്ഥലം.

പുത്തലത്തു പോകുന്ന വഴികഴിഞ്ഞാൽ; രണ്ടുഭാഗവും വീണ്ടും വയലുകൾ? അത് നടേമ്മൽ സ്കുളുവരെ? വലതുഭാഗം ആണ്ടിയച്ചന്റെ വീടുവരെ വയലുകൾ. താത്ത കുളത്തിൽ പോകുന്നവഴി യുടെ രണ്ടു ഭാഗവും വയലുകൾ തന്നെ.

ആദ്ധ്യനെൽകൃഷി കഴിഞ്ഞാൽ? വിഷുവിനോടടുപ്പിച്ചു, വയലുകളിൽ സമീപ പ്രദേശങ്ങളിലെ ചെറുപ്പക്കാർ ഇടവിള കൃഷിയായി വെള്ളരി, കയപ്പ, ചീര, വെണ്ട, പടവലം, മുതലായവ കൃഷിചെയ്യുന്നതും? സ്ഥല വാടകയായി എന്തെങ്കിലും വിളകൾ ഭൂവുടമക്ക് നൽകുന്നതൊക്കെ അക്കാലത്തെ സ്ഥിരം കാഴ്ച്ചകളായിരുന്നു

ഇതെഴുതുബോൾ പണ്ടെവിടെയോ വായിച്ച ചെറുകഥ ഓർമ്മയിലെത്തി അതുകൂടി നിങ്ങൾക്കായി പങ്കുവെക്കട്ടെ..

അപ്പൂപ്പൂപ്പന്റെ കാലത്ത് കിണർ കുഴിപ്പിച്ചപ്പോൾ കിണറിന്റെ ആഴം 12 അടി.

അച്ഛന്റെ കാലത്ത് അത് 24 അടിവരെയായി.

പിന്നെ എന്റെ ഊഴമായിരുന്നു.
കിണർ കുഴിച്ചു 68 അടിയിൽ എത്തിയിട്ടും വെള്ളമില്ല!

ഇന്ന് രാവിലെ കിണറിൽ നോക്കിയപ്പോൾ വെള്ളത്തിനുപകരം ഒരു വെളുത്ത പേപ്പർ.

അതൊരു കത്തായിരുന്നു.
കിണർ, ഞാനെന്ന മനുഷ്യനെഴുതിയ, ഒരു തുറന്ന കത്ത് !

“എടാ പൊട്ടാ, നിന്റെ അപ്പൂപ്പന്റെ കാലത്ത് ഒരു ഏക്കറുണ്ടായിരുന്ന ഈ പറമ്പിൽ നൂറ് തെങ്ങിൻതടങ്ങളുണ്ടായിരുന്നു. ഓരോ മഴയിലും ഏകദേശം ഒരു ലക്ഷം ലിറ്റർ വെള്ളമാണ് തെങ്ങിൻതടത്തിൽ തടഞ്ഞുനിർത്തി ഭൂമിയെക്കൊണ്ട് കുടിപ്പിച്ചത്. നിന്റെ അച്ഛന്റെ കാലമായപ്പോൾ പറമ്പ് ചുരുങ്ങി തെങ്ങിൻതടങ്ങൾ മുപ്പതായി.

ഒടുവിൽ നിന്നിലെത്തിയപ്പോൾ നിനക്ക് കൈവന്ന എട്ടുസെന്റിൽ വീടും ഇന്റർലോക്കുമിട്ടു. മാത്രമല്ല വീടിന്റെ കൂരയിൽ വീഴുന്ന വെള്ളത്തെപ്പോലും പുറത്താക്കി പടിയടച്ചു പിണ്ഡം വച്ചു!

സീറോ ബാലൻസുള്ള അക്കൗണ്ടിൽ പണമിടാതെ, ചെക്കെഴുതി ബാങ്കിന്റെ കൗണ്ടറിൽ കൊടുത്തിട്ട് കാശിനുവേണ്ടി ക്യൂവിൽ കാത്തുനിൽക്കുന്ന പൊട്ടാ, ആദ്യം നിന്റെ അക്കൗണ്ടിൽ പണം നിക്ഷേപിക്കൂ.

കാര്യങ്ങൾ മനസ്സിലായിക്കാണും എന്ന് വിശ്വസിച്ചുകൊണ്ട്,

സ്നേഹപൂർവ്വം…..
നിന്റെ കിണർ 😊”

അന്ന് നിലനിന്നിരുന്ന ഇത്തരം സമ്പ്രദായങ്ങൾ കൃഷിയെ പ്രോത്സാഹിപ്പിച്ചിരുന്നു. അതിന്റെ തെളിവായിരുന്നു അതൊക്കെ ?  (അച്ചാരം ഉച്ചയ്ക്ക് വെള്ളരി നട്ടാൽ? വിഷു ഉച്ചയ്ക്ക് വെള്ളരി കൂട്ടാം) അക്കാലങ്ങളിലെ ഒര് പഴഞ്ചല്ലൊണ്. ഇപ്പോൾ അച്ചാരം ഉച്ചയായാലും, പാതിര ആയാലും വെള്ളരി നടാൻ വയലുകളും പറമ്പുകളും ഇല്ലാതെ ആയിരിക്കുന്നു.

വിഷുവോടടുപ്പിച്ചുള്ള ഈ ഇടവിള കൃഷിക്കു, കാലത്തും വൈകുന്നേരവും വയലിൽ തന്നെയുള്ള കുണ്ടുകളിൽ നിന്നും മൺപാന രണ്ടു കൈയ്യിലും തൂക്കി, കുണ്ടിൽ നിന്നു വെള്ളം കോരി, പാനയുടെ മൂട് കൈ പാത്തികൊണ്ടു പൊത്തി, വെള്ളം തെളിച്ചു നനക്കുന്നതും, രാത്രിയായാൽ കൃഷിക്ക് കാവൽ നിൽക്കാൻ മരക്കാലിന്മേൽ ഉയർത്തിക്കെട്ടിയ കാവൽ മാടവും? അടുത്തു തന്നെ ചെറിയ പന്തൽ കെട്ടി നാടകവും, മോണോ ആക്ടും, ഒക്കെ കളിച്ചു ചുറ്റുമുള്ള കുടുംബങ്ങളൊക്കെ പങ്കെടുക്കുന്നതൊക്കെ അന്ന്യം നിന്ന കാഴ്ചതന്നെ (ഇങ്ങനെ യായിരിക്കും വെള്ളരി നാടകം എന്ന പേരൊക്കെ വന്നത്)

വിഷുവിനോടടുത്താവും കൂടുതൽ കണി വെള്ളരികൾ കായ്ക്കുന്നത്.. നിറയെ കായ്ച്ചു കിടക്കുന്ന പാടശേഖരങ്ങൾ കാണാം അന്നൊക്കെ. വെള്ളരി പറിച്ചു കുന്നു കുന്നായ് കൂട്ടിയിട്ടിരിക്കും….
കുറെയൊക്കെ വിൽക്കും, അയല്പക്കങ്ങളിൽ കൊടുക്കും, വെള്ളരി! എത്ര നല്ല പോഷക സമൃദ്ധമായ പച്ചക്കറി വിഭവം ? കൊല്ലത്തോട് കൊല്ലം കേട് കൂടാതെ സൂക്ഷിക്കാൻ പറ്റുന്ന ഒരിനം!

ബാക്കിയുള്ള വെള്ളരി  പച്ചോല കീറി, ഒര് പ്രത്യേക കുടുക്കിട്ടു മച്ചിൽ കെട്ടി തൂക്കിയിടുന്നത് എന്റെ അമ്മയുടെ വീട്ടിൽ കണ്ടത് ഓർമ്മവരുന്നു. എപ്പോൾ പോയാലും മച്ചിൽ വെള്ളരി തൂങ്ങി കിടക്കുന്നതു കാണാം . (കൊല്ലത്തോട് കൊല്ലം എന്നത് ഒര് ഉപമ പറഞ്ഞതാണ്)

മഞ്ഞയും ബ്രൗൺ ഇടകകലർന്നു വെള്ളരികൾമച്ചിൽ തൂങ്ങിക്കിടക്കുന്ന കാണാൻ വളരേ മനോഹരമായിരുന്നു വെള്ളരിയുടെ ഈ ഒരു പ്രത്യേകതയായിരിക്കാം കണിവെക്കാൻ വെള്ളരിക്ക് പ്രാധാന്ന്യം നൽകിയത് ? കെട്ടി വെക്കും അടുത്ത വിഷുവരെ…

ഒരിക്കലും കേടായിപ്പോകില്ല പുറമെ സൂക്ഷിച്ച വെള്ളരി തീർന്നു തുടങ്ങുമ്പോൾ കരുതൽ ശേഖരമായി മച്ചിൽ കെട്ടിതൂക്കിയിട്ട വെള്ളരി   ഓരോന്നായി എടുത്തു തുടങ്ങും… വിത്തെല്ലാം വേർതിരിച്ചു നടാൻ വേണ്ടി വെണ്ണീർ പുരട്ടി അടുത്ത കൃഷിക്ക് വേണ്ടി പാകമാക്കി വെക്കും… (കഷണം കറിക്കു വേണ്ടി എടുക്കും…) തേങ്ങ അരച്ച് വെക്കുന്ന വെള്ളരിക്ക കറിക്ക് നല്ല രുചി ആയിരിക്കും… പരിപ്പ് ചേർത്ത്, ചക്കക്കുരു മുരിങ്ങക്കായ ചേർത്തൊക്കെ കറി വെക്കും..

ഇതൊന്നും ഇനീ തിരിച്ചു വരുമെന്നുള്ള പ്രതീക്ഷ …? പ്രതീക്ഷ യായി തന്നെ അസ്തമിക്കും!

വിഷുവോടടുപ്പിച്ചു, ഇതൊക്കെ പറിച്ചു കഴിഞ്ഞാൽ, വയലുകളിൽ പയർ വിത്ത് പാകുന്നതും, ചിലസ്ഥലങ്ങളിൽ പതിവായിരുന്നു. വിളവെടുപ്പ് കഴിഞ്ഞാൽ? ആ ചെടികളൊക്കെ അങ്ങിങ്ങായി പറിച്ചു കൂട്ടിയിട്ട് ഒന്നോ രണ്ടോ ദിവസത്തെ വെയിൽ കൊണ്ടതിനു ശേഷം കൂട്ടിയിട്ടു തീയ്യിടുന്നതും; അതിനു ശഷം അടുത്ത കൃഷിക്കായി നിലമൊരുക്കാൻ വയൽ കൊത്തുന്നതും? കൊത്തി മറിച്ചിട്ട കട്ടകളിലെ വെള്ളം വറ്റി, ഉണങ്ങി ക്കഴിഞ്ഞാൽ, പെണ്ണുങ്ങൾ നിരയായി നിന്ന് ഒരു പ്രത്യേക താളത്തിൽ കട്ടക്കോൽ ആകാശത്തു വട്ടംചുറ്റിച്ചു ഒരുമിച്ചു കട്ട ഉടയ്ക്കുകയും, ഒക്കെ ചെയ്യ്തായിരിക്കും, അടുത്ത കൃഷിക്കുള്ള നിലമൊരുക്കൽ.

നല്ല മഴകിട്ടുന്നതോടുകൂടി വയലുകളിൽ വെള്ളം കെട്ടി നിറുത്തി കാളകളെ പൂട്ടി നിലമുഴുകുന്നതൊക്കെ ഒര് സ്ഥിരം കാഴ്ചയായിരുന്നു. വേലുവച്ചനും മകൻ ബാലകൃഷ്ണനും, കിട്ടൻഛനും, കലപ്പയിട്ടു കാളകളെ പൂട്ടി ഉഴുകുന്നത് സ്ഥിരം കാഴ്ച്ച യായിരുന്നു, അങ്ങനെ ഒരു തനി കൃഷി പാരമ്പ്യര്യം നമ്മുടെ മയ്യഴി പുലർത്തിയിരുന്നു.

ഈ പ്രവർത്തികളൊക്കെ ചെയ്യാൻ പല ഭാഗങ്ങളിൽ നിന്നും വരുന്ന തൊഴിലാളികൾ? മഴ നനഞ്ഞുകൊണ്ടു പിരിയോല ചൂടി, ഞാറു നടുമ്പോൾ ഈണത്തിൽ വടക്കൻ പാട്ടു പാടുന്നതൊക്കെ ഓർമ്മകളായി ഇന്നും മനസ്സിൽ അവശേഷിക്കുന്നു.

കൃഷി ചെയ്യുന്നതിന്റെ ഇടവേളകളിൽ, വയൽ വരമ്പിൽ നിരയായി ഇരുന്നു കഞ്ഞിയും, കിഴ്ങ്ങും, ചമ്മന്തിയും, ഒക്കെ പ്ലാവില കുത്തി കോരി കുടിക്കുന്നത് ഒക്കെ ഒരു കാഴ്ച തന്നെയായിയായിരുന്നു!

ഇതൊക്കെ നോക്കി ദുനിയാവ് കണ്ണൻച്ചനും, അദ്ദേഹത്തെ സ്ഥിരം കാണാൻ വരുന്ന എംബ്രാന്തിരിയും, വളുമാരി വീട്ടിലെ കോണിയിലേ സീറ്റിൽ ചാരിയിരുന്നു ; എല്ലാം വീക്ഷിച്ചു അഭിപ്രായങ്ങളും നാട്ടു വിശേഷങ്ങളും പറയുന്നുണ്ടാവും.

നെല്ലൊക്കെ വിളഞ്ഞു നിൽക്കുമ്പോൾ?
ഇവരെ ശ്രദ്ദിക്കാതെ കുട്ടികൾ, ഓണത്തിന്റെ പൂവിടലിന്റെ ഭാഗമായി കാക്കപ്പൂവും, വരിയും, തുമ്പപ്പൂവും പറിക്കാൻ വയലിൽ ഇറങ്ങുമ്പോൾ? ഇവർ വഴക്കു പറയുന്നതും, കുട്ടികൾ ഓടുന്നതും ഒക്കെ മറ്റു ചില കാഴ്ചകളായി നമുക്ക് കാണാമായിരുന്നു.

ഇന്ന് കൃഷി തീരെ ഇല്ല, അവിടെ യൊക്കെ വീടുകളായി, ഒരു മുപ്പതു – നാൽപ്പതു കൊല്ലം കൊണ്ടുണ്ടായ മാറ്റം. ഇനി ഒര് മുപ്പതു കൊല്ലം കൂടി കഴിയുമ്പോൾ? ഒന്നുകിൽ ഇപ്പോഴുള്ള കെട്ടിടങ്ങൾ ബഹുനില കെട്ടിടമാക്കി മാറ്റണം! അല്ലങ്കിൽ മയ്യഴി പുഴ കൈയേറ്റം ചെയ്യേണ്ടിവരും, എന്ന രീതിയിലാണ് ജനപ്പെരുപ്പം!

പിന്നെ അകെ യുള്ള ഒരു സമാദാനം; മനുഷ്യൻ ചന്ദ്രനിലും, ചൊവ്വയിലും, ഒക്കെ പര്യവേഷണം നട്ത്തി വിജയിച്ച വിവരം അറിയുന്നതിലാണ്! ഗൂഗിൾ തപ്പിയാൽ? ഇവിടങ്ങളിൽ സ്ഥലം വില്പനയ്ക്കും ഉണ്ട്! ഞാനും തപ്പി നോക്കി! ഒര് വിശ്വാസം പോര! പ്രധാന പേടി സ്ഥലം നഷ്ടപ്പെടും എന്നോ പണം നഷ്ടപെടുന്നതിലും അല്ല! ഇത്തരം സൈറ്റിലൂടെ പണ മിടപാട് നട്ത്തിയാൽ കാർഡ് ഹാക്ക് ചെയ്യുമോ എന്നുള്ള ഭയം കൊണ്ടാണ് . അല്ലെങ്കിൽ പറയാമായിരുന്നു എനിക്കും ചന്ദ്രനിലും ചൊവ്വയിലും സ്ഥലം ഉണ്ടെന്നു!

അനുബന്ധമായി ഈ അടുത്തു വായിച്ച ഒരു കുറിപ്പുകൂടി ഇവിടെ പകർത്തി, എഴുത്തു അവസനിപ്പിക്കുന്നു….

ഭൂമി ഏതായാലും വികസിക്കുന്നില്ല! അത് പ്രകൃതി സത്യമാണല്ലോ ? ഒഴിഞ്ഞു കിടക്കുന്ന പറമ്പുകൾ ഒക്കെ വാസയോഗ്യ മാക്കുമ്പോൾ ആ സ്ഥലങ്ങളിലെ ദീർഘവിള കൃഷിയും, ഇടവേള കൃഷിയും എന്നന്നേക്കുമായി നഷ്ടപ്പെടുന്നു! ഈ നില നാട്ടിന്റെ പല ഭാഗങ്ങളിലും തുടർന്നാലുള്ള സ്ഥിതി ഒന്നു ആലോചിച്ചു നോക്കൂ? ഇപ്പോൾ തന്നെ ഒര് ദിവസം അന്യസംസ്ഥാനത്തു നിന്ന് ലോറികൾ വന്നില്ലെങ്കിൽ പച്ചക്കറിക്കും, മറ്റ് പലവ്യഞ്ജനങ്ങൾക്ക് മാർക്കറ്റിൽ വിലക്കയറ്റമാണ്…

ഈ അവസ്ഥ തുടർന്നാൽ വരും തലമുറയോട് അരി എവിടെനിന്ന്‌ കിട്ടുന്നു എന്ന് ചോദിച്ചാൽ സ്റ്റോറിൽ നിന്നോ? അടുത്തുള്ള ഏതെങ്കിലും സൂപ്പർമാർക്കറ്റിൽ നിന്നും വാങ്ങിക്കുന്നു എന്ന ഉത്തരം ലഭിക്കും. അവിടെ എങ്ങനെ എത്തുന്നു എന്ന് ചോദിച്ചാൽ? അരി പേക്കു ചെയ്ത ബേഗിലെ കമ്പനിയുടെ പേര് വായിച്ചിട്ടു പറയും …xxxx. സോർട്ടക്സ് കമ്പനി ഉണ്ടാക്കുന്നു എന്ന്. അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല, അവർക്കു അതെ അറിയൂ , അവർ വയലുകൾ കണ്ടിട്ടില്ല കൃഷിരീതികൾ അവർക്കറിയില്ല …

ഉത്സവങ്ങളുടെ കാലമായാൽ?
കൊടുങ്ങല്ലൂർ ഭരണിയോടടുപ്പിച്ചു ചെണ്ടമുട്ടി വീടുകൾ കയറി നേർച്ചകൾ സ്വീകരിച്ചു ചുടിക്കൊട്ടേമ്മലുള്ള വളുമാരി വീട്ടിൽ നിന്നും കൊടുങ്ങല്ലൂരിലേക്കു നട ഹോയ്യ്, നട ഹോയ്യ് നടാ.. എന്ന് പ്യത്യേക ഈണത്തിൽ വിളിച്ചു കൊടുങ്ങല്ലൂരിലേക്കു വണ്ടി കയറാൻ വേണ്ടി പോവുന്നതും….

കൊട്ടിയൂരിലേക്കുള്ള ഇളന്നീരാട്ടത്തിനു മയ്യഴിയുടെ പല ഭാഗങ്ങളിൽ നിന്നും ഇളനീർ ശേഖരിച്ചു പുത്തലത്തു വൃതമെടുത്തു താമസിച്ചു, കാവുകെട്ടി ഇളനീരുമായി കൊട്ടിയൂരിലേക്കു കാൽ നടയായി പോവുന്നതും,

ഡിസംബർ മാസമായാൽ (മണ്ഡല മാസത്തിൽ ) അയ്യപ്പന്മാർ കുടിലുകെട്ടി വയൽപ്പുരയിൽ രാമകൃഷ്‌ണേട്ടന്റെ കുനി സ്ഥലത്തു താമസിച്ചു അയ്യപ്പ വിളക്കൊക്കെ നടത്തി, വരുന്നവർക്കൊക്കെ ഭിക്ഷ നൽകി, മലയ്ക്ക് പോവുന്നതൊക്കെ അറുപതുകളിലെ ഒര് ഗ്രാമ കാഴ്ചകളായിരുന്നു!
എല്ലാം അന്ന്യം നിന്നിരിക്കുന്നു ഇനിയൊരു തിരിച്ചുവരവില്ലാത്ത രീതിയിൽ!

നമ്മുടെ പൈതൃകമായ ആചാരങ്ങൾ

നമ്മുടെ പൂർവ്വികർ വീട്ടുപറമ്പിൽ വളരെ ശ്രദ്ധയോടെ പരിപാലിച്ചു വന്നിരുന്ന ഇടമാണ് സർപ്പക്കാവുകൾ

ആരോഗ്യ പരിപാലനത്തിനായി വളരെയധികം സഹായിക്കുന്ന അനുകൂല ഊർജ്ജവും പ്രാണവായുവും വളരെ ഉയർന്ന തോതിൽ നൽകുന്ന ഒരിടമാണ് സർപ്പക്കാവുകൾ എന്ന് ആധുനിക ഗവേഷണങ്ങൾ നടത്തി വരുന്ന ജർമ്മനിയിലെ ശാസ്ത്രജ്ഞന്മാർ കണ്ടെത്തി അവരുടെ പ്രസിദ്ധീകരണമായ “കോണ്ടംപററി സയൻസ് മാഗസീനിൽ” വിശദമായി ഈ അടുത്ത കാലത്ത് രേഖപെടുത്തിയിട്ടുണ്ട്.

സർപ്പക്കാവുകൾ പൊതുവെ വളളിപ്പടർപ്പുകളും,പാല, ഇലഞ്ഞി, ചെമ്പകം,അത്തി,  കുളിരുമാവ് മുതലായ മരങ്ങളും കൊണ്ട് നിബിഡമായാണ്‌ സംരക്ഷിച്ചു വരുന്നത്. അതുപോലെ തന്നെ അത്തരം കാടുകളുടെ പരിസരത്ത് നല്ല ശുദ്ധജല ലഭ്യതയും ഉണ്ടാവാറുണ്ട്.

അത്തിമരം വളരുന്ന സ്ഥലത്ത് വളരെ സമൃദ്ധമായി ശുദ്ധജലം ലഭിക്കുന്നതിനാലാണ് കിണർ കുഴിക്കാനും, കുളം കുഴിക്കാനും അത്തിമരം വളരുന്ന സ്ഥലം ഏറ്റവും ഉത്തമമാണെന്ന് പൗരാണിക ശാസ്ത്രമായ വാസ്തു ശാസ്ത്രത്തിലും പ്രതിപാദിച്ചിട്ടുളളത്

വളരെ അനുകൂലമായ ഊർജ്ജപ്രസരണം നൽകുന്ന ശിലാവിഗ്രഹങ്ങളിൽ നാഗവിഗ്രഹങ്ങൾ ഇന്നും ഒന്നാം സ്ഥാനത്ത് തന്നെ ആണ് എന്നും ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് പണ്ടുകാലത്ത് നമ്മുടെ മുത്തശ്ശിമാർ ഉപദേശിച്ചതു പോലെ ഇന്നും പഴയ തറവാടു വീടുകളിൽ സന്ധ്യാ സമയത്ത് സർപ്പക്കാവുകളിൽ ദീപം തെളിയിച്ച് അവയെ പരിപാവനമായി കാത്തു സംരക്ഷിക്കുന്നതും

സുഖജീവിതത്തിന് അത്യന്താപേക്ഷിതമായ ശുദ്ധവായുവും ശുദ്ധജലവും നൽകുന്ന കാര്യത്തിൽ സർപ്പക്കാവുകൾ ഇന്നും ഒന്നാം സ്ഥാനത്ത് തന്നെ.

സർപ്പക്കാവുകളിൽ ഉളള മരങ്ങൾ മുറിക്കരുത് എന്നും, അതിന്റെ ചില്ലകൾ പോലും നശിക്കാൻ ഇടവരരുത് എന്നും നമ്മുടെ പൂർവ്വികർ കർശനമായി നിർദ്ദേശിച്ചിരിക്കുന്നത് തീർച്ചയായും ഇന്നത്തെ ആധുനിക മനുഷ്യന്റെ ആരോഗ്യ സംരക്ഷണത്തിന് വളരെയധികം സഹായകരം തന്നെ

ഇതൊക്കെ പ്രകൃതി സംരക്ഷിക്കുന്നതിന് വേണ്ടി നമ്മുടെ പൂർവ്വീകർ നമുക്ക് കൈമാറിയ പൈതൃകങ്ങളായിരുന്നുവന്നു എത്രപേർ ഓർക്കുന്നു?

ഇത്തരത്തിലുള്ള പരമ്പരാഗതമായ ആചാരങ്ങൾ തെറ്റിച്ചതോടുകൂടി നാട്ടിലും സ്വസ്ഥതകൾ കുറഞ്ഞു തുടങ്ങിയിട്ടുണ്ട്!

പണ്ട് നമ്മുടെ പൂർവീകർ പറഞ്ഞു തന്നത് മുഴുവൻ നവോത്ഥാനത്തിന്റെ പേര് പറഞ്ഞു, കാവുകളും, പുഴകളും, മലകളും, കുന്നുകളും നശിപ്പിച്ച പ്രസ്ഥാനങ്ങൾക്ക് നേതൃത്വം കൊടുത്തവരിൽ ചിലർ പ്രകൃതി സ്നേഹം പറഞ്ഞു അതിനെ സംരക്ഷിക്കാൻ മുൻപിൽ വരുന്നത് നല്ല ലക്ഷണം തന്നെ ?

പഴയകാല തൊട്ടുകൂടായ്‌മയും, തീണ്ടി ക്കൂടായ്‌മ്മയും, അവസാനിപ്പിച്ചു…
അന്ന് അത് ജാതീയമായി തുടർന്നതാണെങ്കിലും, ഇന്ന് ഈ കോവിഡ് കാലത്തു സ്വന്തം വീടുകളിൽ അച്ഛനെന്നോ? അമ്മയെന്നോ? മക്കളെന്നോ? സഹോദരങ്ങളെന്നോ? ചങ്ങാതിമാരെന്നോ? കണക്കാക്കാതെ ആചരിക്കാൻ നമ്മൾ തുടങ്ങിയിരിക്കുന്നു എന്നതല്ലേ വാസ്ഥവം.

ഇത് ഒര് രോഗത്തിന്റെ വ്യാപനം തടയാനുള്ള സുരക്ഷാ ഉപാദിയാണെന്നു വളർന്നു വരുന്ന കുഞ്ഞുങ്ങളെ നമ്മൾ പറഞ്ഞു മനസിലാക്കിയില്ലെങ്കിൽ? വീണ്ടും ശ്രീനാരായണ ഗുരുവും, അയ്യങ്കാളിയും, കേളപ്പനും, ഒക്കെ ജനിക്കേണ്ടി വരും എന്ന് കൂടി ഓർമിപ്പിക്കുന്നു.

ചിലസ്ഥലങ്ങളിൽ മരണം നടന്നാൽ പുലയും? ജനനം നടന്നലുള്ള വാലായ്മയും? അക്കാലങ്ങളിലെ കോറന്റെയൻ ആയിരുന്നു എന്ന് കോവിഡ് നമ്മളെ ഓർമപ്പെടുത്തുന്നു! ഇതൊക്കെ ദുരാചാരങ്ങളും അന്ത വിശ്വാസങ്ങളാണെന്നും പറഞ്ഞു ഇല്ലാതാക്കിയതാണ് പല – പല പേരിലും ഉള്ള അസുഖങ്ങൾ കൂടിവരുന്നത്!

ആചാരങ്ങൾ ആചരിക്കപ്പെടാനുള്ളതാണെന്നു, വരുന്ന തലമുറയെ ഉത്ബോധിപ്പിക്കേണ്ട ഈ
തലമുറ; നമ്മളുടെ കാലശേഷം ഇല്ലാതാവും . കാരണം ഇന്നത്തെ വളർന്നു വരുന്ന തലമുറ ഇത്തരം ആചാരങ്ങളൊന്നും കണ്ടു വളരുന്നവരല്ല, ചില ഉത്സവങ്ങളും, കാവിലെ തിറകളും ഒഴിച്ചാൽ .

ഉത്സവങ്ങളും തിറകളും, കാണാനും ആഘോഷിക്കാനും പൂർവ്വാദികം ആളുകൾ വർധിച്ചു വരുന്നുണ്ട്, അതിന്റെ കാരണം അന്വേഷിച്ചാൽ ഒരു പക്ഷെ അന്നദാനം ആണോ? എന്ന് ചോദിച്ചാൽ ഉത്തരം കണ്ടെത്താൻ ബുദ്ധിമുട്ടാണ്.. ഇതൊന്നും ഇല്ലാത്ത സ്ഥലങ്ങളിലും ആളുകൾ കൂടുന്നുണ്ട്, എന്നോർത്ത് നമുക്ക് സമദാനിക്കാം . ഇതെങ്കിലും നഷ്ടപെടാതിരിക്കട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം .

അത്തരം പ്രാർത്ഥനകളുടെ ഫലമായിരിക്കാം!

അടുത്തായി നമ്മുടെ മയ്യഴിയിൽ എസ. എൻ.ഡി പി.യും, ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിലും , പുത്തലം ജനശക്തിയുടെ പങ്കാളിത്തത്തിലും സബർമതി ഇന്നൊവേഷൻൻറെ പേരിലും, സി. എഛ് സെന്ററിന്റെ പേരിലും, സേവാ ഭാരതി പോലുള്ള അനേകം സേവന സന്നദ്ധരായിട്ടുള്ള സംഘടനകളുടെ നേതൃത്വത്തിൽ പരിസര ശുചീകരണവും, വീടുകളിൽ കൃഷി നടത്താനുള്ള പ്രോത്സാഹനം . പ്രകൃതി യോട് ചേർന്നുള്ള നഗര ശുചീകരണവും, നഗരം മോടിപിടിപ്പിക്കുന്നതും ഒക്കെ നല്ല വാർത്തകൾ തന്നെ.

ഈ അവസരത്തിൽ എന്റെ ഒരു അനുഭവവും, ഞാൻ നടപ്പിലാക്കി യതുമായ ഒരു കാര്യം കൂടി ഇവിടെ പങ്കുവെക്കാൻ ആഗ്രഹിക്കുന്നു..

ഇത് ഉൾക്കൊണ്ടുകൊണ്ട് ആർക്കെങ്കിലും അനുകരിക്കുവാൻ സാധിക്കുമെങ്കിൽ നമ്മുടെ പ്രകൃതിയെ സംരക്ഷിക്കാൻ ഒരു പ്രയാസവും ഇല്ല.

ഞാൻ ഈ പദ്ദതിയുമായി മുൻപോട്ടു പോകാൻ തീരുമാനിച്ചപ്പോൾ അന്ന് പരിഹാസരൂപേന കണ്ടവരുണ്ടായിരുന്നു, ചിലർ?, ഈ തിരക്കിനിടയിൽ എനിക്ക്
പ്രാവർത്തീകമാക്കുവാൻ സാദിക്കുമോ? സാദിച്ചാൽ തന്നേ ജനങ്ങൾ എത്രമാത്രം ഉൾക്കൊള്ളും? എന്നുള്ള സംശസ്‍യവും പ്രകടിപ്പിച്ചിരുന്നു?

അത്തരം നെഗറ്റീവ് ചിന്തകളൊക്കെ അവഗണിച്ചു ഞാൻ എന്റെ തീരുമാനവുമായി മുൻപോട്ട് പോയി, എന്റെ ആശയം വിജകരമയി പൂർത്തീകരിച്ചു,

ഈ പ്രവർത്തിയിലൂടെ നടപ്പായ ആശയവും, അതു ജനങ്ങള് സ്വീകരിച്ചതിലും, എന്നെ പലരും അഭിനന്ദിച്ചിരുന്നു പിന്നീട്.
അതിൽ ഇന്നും ഞാൻ പൂർണ സംതൃപ്തനാണ്.

അത് സ്വീകരിച്ചു വീട്ടിൽ കൊണ്ട് പോയി നട്ടു വളത്തി യവരിൽ പലരും എന്നെ വിളിച്ചു നല്ലവണ്ണം വളരുന്നുണ്ട് എന്നറിയുമ്പോൾ ഏറെ സന്തോഷം തരുന്നുണ്ട് മനസിന്.

രണ്ടു വർഷം മുൻപ് എന്റെ മകളുടെ വിവാഹ ത്തോടനുബന്ധിച്ചു, വിവാഹ ദിവസം അഥിതികളായെത്തിയവർക്കു, അവർ തിരിച്ചു പോകുമ്പോൾ ആ ദിവസത്തിന്റെ ഓർമ്മയ്ക്കായി, വിവാഹത്തിൽ പങ്കെടുത്തവർക്കെല്ലാം ഉപഹാരമായി രണ്ട സാപ്ലിങ്സ് നൽകിക്കൊണ്ടായിരുന്നു.

സാപ്ലിങ്സ് സ്വീകരിക്കുന്നവർക്കു കൊണ്ടുപോകാൻ ബുദ്ധിമുട്ടില്ലാത്ത വിധം പ്രകൃതിക്കനുയോജ്യമായ ഒരു ബാഗിൽ അത് നൽകിയപ്പോൾ വളരെ സന്തോഷത്തോടെയും, ഉത്സാഹത്തോടെയും അഥിതികൾ സ്വീകരിച്ചു എന്നതായിരുന്നു സത്യം?

ഏകദേശം 900 ത്തോളം സാപ്ലിങ്സ്, സെറ്റ് (1800 ചെടികൾ പേരക്കയും, ആര്യവേപ്പും) പാലയാട് കൃഷി കേന്ദ്രത്തിൽ ഞാൻ മുൻകൂട്ടി ഓർഡർ ചെയ്തു തെയ്യാറാക്കിച്ചിരുന്നു. അതിന്റെ പ്രോഗ്രസ്സ് അറിയാൻ, വിലയിരുത്താൻ എന്റെ എല്ലാ തിരക്കിനിടയിലും, രണ്ടോ മൂന്നോ തവണ ഞാൻ അവരുടെ സ്ഥലത്തു പോയി അതിന്റെ പ്രവർത്തനങ്ങൾ നേരിട്ടു പരിശോധിക്കുകയും ചെയ്തിരുന്നു.

എന്റെ കുടുംബത്തിൽ പെട്ട അഗ്രികൾച്ചറൽ ഡയറക്റ്ററായിരുന്ന പി.വി ഉമേശൻന്റെയും, അദ്ദേഹത്തിന്റെ മൂത്ത സഹോദരൻ പി. വി രാജീവൻ ഡെപ്യൂട്ടി ഡയറക്ടർ എയർ ഇന്ത്യ പിന്നെ, ബിസ്‌നസ്സു കാരനുമായ ഇളയ സഹോദരൻ പി.വി വിനോദിന്റെയും അകമഴിഞ്ഞതും, നിസ്വാർത്ഥവുമായ സേവനം ഈ കാര്യത്തിൽ എനിക്ക് ലഭിച്ചു എന്നു പറയാതെ വയ്യ.

അവർ മൂന്നു പെരുമായിരുന്നു നേരിട്ട് വിതരണം ചെയ്യന്നതിൽ എന്നെ സഹായിച്ചത്. അവരോടുള്ള കൃതക്ഞ്ഞത 75 ആം സ്വാതന്ദ്ര്യ ദിനത്തിൽ വൃക്ഷ സംരക്ഷണ ദിനമായി ആചരിക്കുന്ന തിന്റ മുന്നോടിയായി ഞാൻ അവർക്കായി സമർപ്പിക്കുന്നു?

പ്രകുതി സംരക്ഷണത്തെ പറ്റി നമ്മുടെ പുരാണങ്ങളിൽ പറഞ്ഞതിനപ്പുറമൊന്നും ആരും പറഞ്ഞിട്ടില്ല! എല്ലാം അറിയാമെന്നഹങ്കരിച്ചു മനുഷ്യൻ മുന്നേറുമ്പോൾ? അവരിൽ ചിലർ കസ്തുരി രംഗൻ റിപ്പോർട്ടിലുടേയും , സാഹിത്യകാരന്മാർ കലാസൃഷ്ടികളിലൂടെയും ഭൂമിക്കൊരു ചരമ ഗീതം വരെ രചിച്ചു അവതരിപ്പിച്ചിട്ടും, നമ്മൾ ഒന്നും പ്രാവർത്തിക മാക്കാൻ ശ്രമിക്കാതെ?
ദുരന്തങ്ങള്‍ക്കുമുന്നില്‍ പകച്ചുനില്‍ക്കുന്ന ഈ അവസ്ഥയിലെങ്കിലും ഇത്തരമൊരു പുനരാലോചനക്ക് മനുഷ്യസമൂഹം തയ്യാറാവുമെന്ന് നമുക്ക് പ്രതീക്ഷിക്കാം!

നമ്മളിൽപ്പലരും യാത്രചെയ്യുമ്പോൾ ശ്രദിച്ച ഒരു കാര്യമുണ്ട് പ്രത്യേകിച്ച് മലയിടുക്കുകളിലൂടെ … വലിയ മരങ്ങളും അതിനോടനുബന്ധിച്ചു എന്തെങ്കിലും ഒരു ചെറിയ വിഗ്രഹവും ചുറ്റും കർപ്പൂരം കത്തിച്ചും പൂക്കളർപ്പിച്ചും വണ്ടി ഓടിക്കുന്നവർ ഇറങ്ങി പ്രാർത്ഥിച്ചും പോകുന്നത് .

ചില സ്ഥലങ്ങളിലെത്തിയാൽ അത് വെറും വലിയ പാറകൾ മാത്രമായിരിക്കും … ഇതൊക്കെ ഇല്ലാതാക്കിയാൽ മഴക്കാലങ്ങളിൽ മണ്ണൊലിപ്പുണ്ടാവും എന്ന് നമ്മുടെ പൂർവീകർ അറിഞ്ഞു വെച്ചിരുന്നു.

ഒന്നിനെയും ഭയമില്ലാത്ത മനുഷ്യൻ ദൈവത്തെ ഭയന്നിരുന്നു. പ്രകൃതി സത്യത്തെ ഭയന്നിരുന്നു. അതിന്റെ പേരിൽ മനുഷ്യൻ ഇതൊക്കെ സംരക്ഷിക്കും എന്ന് വിശ്വാസമുള്ളതുകൊണ്ടാണ് ഇങ്ങനെ യൊക്കെ ചെയ്തത്.

ഇതാണ് അന്ധവിശ്വാസമെന്നു പറഞ്ഞു മനുഷ്യൻ ഇല്ലാതാക്കിയത്. ജനപ്പെരുപ്പം കാരണം മനുഷ്യൻ കാട് കയ്യേറി! മൃഗങ്ങൾ വസിക്കേണ്ട സ്ഥലം കയ്യേറി. വർഷാ.. വർഷം രാഷ്ട്രീയ ലാഭത്തിനു വേണ്ടി പട്ടയം നൽകാൻ പട്ടയമേള നട്ത്തി കാടുകൾ കയ്യേറി കൃഷി ഇറക്കിയും വീട് വെച്ചും തന്റെ അധികാരമുറപ്പിക്കുവാൻ തുടങ്ങിയതോടുകൂടി, മൃഗങ്ങളുടെ സ്വര്യവിഹാരത്തിനു തടസ്സമാവുമ്പോൾ? മൃഗങ്ങൾ കൃഷി നശിപ്പിക്കുന്നു, അവർ മനുഷ്യർക്ക് ജീവഹാനിയുണ്ടാക്കുന്നു എന്നുള്ള മുറവിളികളായി …

“ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും” എന്നു പറഞ്ഞതു പോലെയാണ് പരിസ്ഥിതി നിയമങ്ങളുടെ ഇപ്പോഴത്തെ അവസ്ഥ? ചട്ടങ്ങളെല്ലാം പരമാവധി ലഘൂകരിച്ച് നിയന്ത്രണമില്ലാത്ത ചൂഷണത്തിനും മലിനീകരണത്തിനും അനുമതി നൽകുകയാണ് വിവിധ സംസ്ഥാന സർക്കാരുകൾ? പേരിനെങ്കിലും ചില ഉപാദികളോടെ
ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് ഇത്തരം നടപടികൾ എന്നെ പറയുന്നുള്ളു…

The Last Leaf’….

ബർഗ്മാൻ എന്ന വൃദ്ധനായ ആർട്ടിസ്റ്റ് ഇതുവരെയും തന്നെ ജീവിതത്തിൽ ഒരു മാസ്റ്റർപീസ് ആയിട്ടുള്ള ആർട്ട് വർക്ക് ചെയ്തിട്ടില്ല. അതിൽ അദ്ദേഹം ദുഃഖിതനായിരുന്നു. എങ്കിലും താൻ മരിക്കുന്നതിനു മുമ്പ് ഒരു മാസ്റ്റർപീസ് ചിത്രം വരക്കുമെന്ന് അദ്ദേഹം പ്രതീക്ഷ ഉള്ളവനായിരുന്നു!

ഒരിക്കൽ കൊറോണ പോലെ ഒരു മഹാമാരി ഗ്രാമത്തിലുണ്ടാകുന്നു. രോഗിയായിരുന്ന ജോൺസി തന്റെ സുഹൃത്തായ സുയിയും കൂടി ഒരു ഫ്ലാറ്റിൽ അഭയം പ്രാപിക്കുന്നു! രോഗത്തോട് മല്ലിട്ട് മരണത്തെ മുന്നിൽ കണ്ടുകൊണ്ട് ജോൺസി നിരാശയായി തന്റെ ഫ്ലാറ്റിന് പുറത്തേക്ക് നോക്കി ഇരിക്കുന്നു!

ശീതകാലം തുടങ്ങുന്നതിനുമുമ്പ് ഇലകൊഴിയുന്ന കാലം. ഒരു മുന്തിരിചെടികൾ രണ്ട് ഇലകൾ മാത്രം കൊഴിയാറായി നിൽക്കുന്നു. അവസാനത്തെ ഇലയും കൊഴിഞ്ഞു വീഴുമ്പോൾ താൻ മരിച്ചുപോകുമെന്ന് ജോൺസി മനസ്സിൽ കരുതുന്നു!

പക്ഷേ അവസാനത്തെ ഇല വീഴാതെ നിൽക്കുന്ന ദിവസങ്ങൾ കടന്നു പോയപ്പോൾ ജോൺസിയിൽ പ്രതീക്ഷ മുളപൊട്ടി? ജോൺസി ജീവിതം തിരിച്ചു പിടിച്ചപ്പോൾ വൃദ്ധനായ ബെർഗ്മാൻ തണുത്തുവിറച്ച് മുന്തിരിതോട്ടത്തിൽ മരിച്ചു വീഴുന്നു.

കൊഴിഞ്ഞു വീഴാതെ നിന്ന അവസാനത്തെ ഇല ബെർഗ്മാൻ എന്ന ആർട്ടിസ്റ്റ് വരച്ച മാസ്റ്റർപീസ് ചിത്രം ആയിരുന്നു. മരണത്തിനപ്പുറം പ്രതീക്ഷ കൊണ്ട് ജീവിതം തിരിച്ചു പിടിക്കാം എന്ന മനോഹരമായ സന്ദേശമാണ് ഈ കഥയുടെ കാതൽ.?

കഴിഞ്ഞാഴ്ച ഏറെ വിവാദ മുണ്ടാക്കിയ കൃസ്തീയ സഭയുടെ ഒരു പ്രസ്താവന കണ്ടു! എത്ര സ്വാർത്ഥമായ പ്രസ്താവന ? ജനിപ്പിക്കുന്ന ഓരോ കുഞ്ഞിനും ഒരു നിശ്ചിത തുക നൽകാം എന്ന് ? ശരിയായിരിക്കാം ധാരാളം ഫണ്ടുകൾ വരുന്നതു കൊണ്ട് അത് പ്രാവർത്തീക മാക്കം ? എത്ര കാലം? ഇവർക്കുള്ള ഭക്ഷണം ഇവിടെ നിന്നു കണ്ടത്തും ? താമസ സൗകര്യം എങ്ങനെ സാദ്ധ്യമാകും ?

ഒരു പാട് സാമൂഹ്യ സേവനം നടത്തിയ, ഇപ്പോഴും നടത്തിക്കൊണ്ടിരിക്കുന്ന പാരമ്പര്യമുള്ളവരല്ലേ നിങ്ങളുടെ സഭകൾ ? ഇത്തരം പ്രസ്താവനകൾ കൊണ്ട് ആനാഥ മന്ദിരങ്ങളും വൃദ്ധ സദനങ്ങളും വർദ്ദിക്കുമെന്നല്ലാതെ ? അതിനു ഒരു പരിഹാരം ആവുമോ ഈ പ്രസ്താവന?

ഈ അടുത്തു വായിച്ച വാർത്തയുടെ തലക്കെട്ടാണ് ഇത് ! ബലൂചിസ്താനെ പട്ടിണിക്കിട്ട് പാകിസ്താൻ; 5 ലക്ഷം പേർ കൊടുംദാരിദ്ര്യത്തിലെന്ന് ഐക്യരാഷ്‌ട്രസഭ! ഇത് പോലുള്ള വാർത്തകൾ കാണാനാണോ ആഗ്രഹിക്കുന്നത് ?

ഇതിനു മുൻപ് ഞാൻ എഴുതിയ ഫോട്ടോഗ്രാഫി പംക്തിയിൽ പറഞ്ഞ കിഴക്കൻ സുഡാനിലെ അവസ്ഥയല്ലേ രാജ്യത്തു സംജാത മാവുക? നിങ്ങൾ പറഞ്ഞതായ ഈ തുക ഇപ്പോൾ ദാരിദ്ര്യ മനുഭവിക്കുന്നവർക്കു നൽകിയാൽ അതിൽ കവിഞ്ഞ പുണ്ണ്യമോന്നും നേടാനില്ല? എന്നെ നിങ്ങളുടെ ഈ പ്രസ്താവനയെ പറ്റി പറയാനുള്ളു! നിങ്ങൾ പറഞ്ഞ പണം തിന്നാൻ പറ്റുകയും ഇല്ല! തിന്നേണ്ട സാഹചര്യം സൃഷ്ട്ടിക്കും എന്ന് മാത്രം!

സുഡാനിലെ കടുത്ത വരൾച്ചയും, ക്ഷാമവും കാരണം, മരിച്ചുകൊണ്ടിരിക്കുന്ന ഒരു കുട്ടി, വെള്ളത്തിനായി ദാഹിക്കുമ്പോൾ? അടുത്തു ഒരു കഴുകൻ കുട്ടിയെ ആക്രമിച്ചു കൊല്ലാൻ ശ്രമിക്കുമ്പോൾ? കുട്ടിയെ രെക്ഷിക്കാതെ, തന്റെ പ്രശസ്തിക്ക് കാരണമാവുന്ന ഫോട്ടോ ആയിരിക്കും എന്ന് കരുതി; ഫോട്ടോവിൽ പകർത്തുകയും, പ്രതീക്ഷിച്ചതു പൊലെ അവാർഡ് കിട്ടുകയും ചെയ്തുവെങ്കിലും? പിന്നീട് തന്റെ പ്രവർത്തിയിൽ മനം നൊന്തു ആത്മഹത്യ ച്യ്തത് വർത്തയായതും ഓർക്കുന്നു.!

പണ്ട് ജവഹർ ലാൽ നെഹ്‌റു വിന്റെ കാലത്തു നാം രണ്ടു നമുക്ക് മൂന്നു! എന്ന സ്ലോഗനോട് കൂടി കുടുംബാസൂത്രണ പദ്ധതിക്കു ആരംഭം കുറിച്ച്! ഏറെ എതിർപ്പുണ്ടായിട്ടും പദ്ധതിയുമായി അന്നത്തെ സർക്കർ മുന്പോട്ടുപോയി… അതുകൊണ്ടൊന്നും ഉദ്ദേശിച്ച ഫലം ലഭിക്കില്ലന്നറിഞ്ഞു, ഇന്ദിരാജി അത് നാം രണ്ടു നമുക്ക് രണ്ടു എന്ന മാറ്റി! എന്നിട്ടും എവിടടെയും കാര്യങ്ങൾ എത്തുന്നില്ല!

ഇനി വേറെ എന്തെങ്കിലും സ്ലോഗനും കൊണ്ട് ആരെങ്കിലും വന്നില്ലെങ്കിൽ മനുഷ്യൻ മനുഷ്യനെ തിന്നുന്ന അവസ്തസയിലേക്കു കാര്യങ്ങൾ നീങ്ങും എന്നോർമിപ്പിച്ചു നിർത്തുമ്പോഴും ഒന്ന് ഓർമ്മപ്പെടുത്തട്ടെ!

ഭക്ഷ്യദൗർല്ലഭ്യം നമുക്ക് ഇപ്പോൾ അനുഭവപ്പെടാത്തതു കണ്ണിൽ കാണുന്നതിനെയൊക്കെ മനുഷ്യൻ ഭക്ഷിച്ചു തുടങ്ങിയിരിക്കുന്നു. ആദ്യമൊക്കെ ചെറിയ ചെറിയ ജീവനുള്ളവയെ തിന്നാൻ തുടങ്ങി. ഇപ്പോൾ തിരിച്ചു കടിക്കാത്ത എന്തിനേയും തിന്നുന്ന അവസ്ഥയിൽ ആയി. ഇതിന്റെ പേരിൽ കൊലപാതകവും അക്രമവും വരെ സർവ്വ സർവ്വസാദാരണമായിട്ടുണ്ട്.

പൊതുവെ ജീവനുള്ള മൃഗങ്ങൾ മരണപെട്ടാൽ കൊല്ലപ്പെട്ടാൽ ശ്മശാനങ്ങളിൽ അടക്കം ചെയ്യാറാണ് പതിവ് . ഇന്ന് അതിനെ തിന്നുകൊണ്ടു നമ്മുടെ ആമാശയം ശ്‌മശാനം ആക്കാൻ തുടങ്ങിയിരിക്കുന്നു . ഇതല്ലേ യാഥാർഥ്യം!

ഇപ്പോൾ തന്നെ രാഷ്ട്രീയത്തിന്റെ പേരിലും മതം പറഞ്ഞും അക്രമവും കൊലയും വ്യാപകമായിട്ടുണ്ട് ! ഇനി കൊന്നാൽ പാപം തിന്നാൽ തീരും എന്ന് പറഞ്ഞു മനുഷ്യൻ മനുഷ്യനെ തിന്നാൻ തുടങ്ങുമോ ? ഇതാണ് ഭയക്കുന്നത് ! കാര്യങ്ങളുടെ പോക്ക് അതാണോ നമ്മളെ ഇപ്പോഴത്തെ അവസ്ഥ ചൂണ്ടിക്കാണിക്കുന്നത് ? നമുക്ക് ചുറ്റുമുള്ള രാജ്യങ്ങളിലെ അവസ്ഥ അതല്ലേ നമ്മളെ ഓർമ്മപ്പെടുത്തുന്നത് (ഭക്ഷ്യ ക്ഷാമം)

പ്രതീക്ഷ ഒരു വെളിച്ചമായി നമ്മുടെ പാതകളിൽ തിളങ്ങട്ടെ. അന്ധകാരം നിറഞ്ഞ വഴികളിൽ പ്രതീക്ഷ എന്ന വെളിച്ചം പ്രകാശിക്കട്ടെ. അന്ധകാരം നിറയുന്ന ലോകത്ത് വെളിച്ചം പ്രകാശിക്കട്ടെ!

തമസോമാ ജ്യോതിർഗമയ. അസതോമ സദ്ഗമയ. മൃത്യോമ അമൃതം ഗമയ.

മഠത്തിൽ ബാബു ജയപ്രകാശ്……..✍️ My Watsapp Cell No: 00919500716709

1 Comment

  1. Parthipan's avatar Parthipan says:

    Excellent article . In-depth analysis and concern to preserve nature. Its really amazing. Keep writing such wonderful articles. I appreciate and proud that you are unassuming talented person. All the best 💖👍

    Like

Leave a Comment