ഭാരത സ്ത്രീയുടെ ഭാവ ശുദ്ധി (കവിത)

Time Set To Read 10 Minutes Maximum

വർഷങ്ങളില്ലാതെ പോയ… വർഷങ്ങളത്രയും…! (2) പാടത്തെ? നീർ;… വറ്റി വരണ്ട… ചേറിൽ പുതഞ്ഞു, നീർജലത്തിനായി! ശ്വാസം, വലിക്കുന്ന വരാലിനെ പ്പോൽ!

ചുക്കിച്ചുളിഞ്ഞ, മാറിൽ! മുഖമമർത്തി; ഒട്ടിയ വയറുമായി! വറ്റിയ, അമ്മിഞ്ഞപ്പാലിനായി! നാവുകൾ ചലിപ്പിച്ചു! ആഞ്ഞു, വലിച്ചുകൊണ്ടു? മാറിൽ…! തളർന്നുറങ്ങുന്ന! പിള്ളയെ നോക്കി! നെടു-വീർപ്പിട്ടികൊണ്ടു? ….. ഓർത്തുപോയി ഞാൻ..!

കാലത്തിനും മുൻപേ, സംഭവിക്കേണ്ടതെല്ലാം! വർത്തമാനകാലത്തു! എന്നിലേക്കടിച്ചേൽപ്പിച്ച! കാലമേ…. നാരിയായ്, കുലം….? വളർത്തേണ്ട! എന്നോടെന്തിനീ ക്രൂരത…?

കാറ്റും, കോളും, പേമാരിയും, നിറഞ്ഞ, പഞ്ഞമാസത്തിലും,! കാലത്തേ, ഭയക്കാതെ, ഇക്കാലമത്രയും! കാലം പകർന്നു, നൽകിയ പൈതൃക.. ത്താവഴി ആചരിച്ചീടുന്നു ഞാൻ…!

സന്ധ്യ മയങ്ങുന്നേരം! എന്നും മുടങ്ങാതെ! മുറ്റത്തെ കല്ലിൽ? അന്തിത്തിരി, അർപ്പിച്ചു; വരും, കാലത്തേ? സമൃദ്ദി, ഓർത്തു ? വിശന്നു തളർന്നു മയങ്ങുന്ന മകളെ…. മാറോടണക്കുമ്പോഴും..!

പ്രതീക്ഷകൾ മാത്രം, കരുതലായി രാമ നാമം, ഉരുവിട്ടു പോയ കാലം! അടിച്ചേൽപ്പിച്ച! ദാരിദ്ര്യത്തെ പ്രാകി, കാലം തള്ളുമ്പോഴും…! കോലോത്തെ കഞ്ഞിക്കലത്തിൽ! അറിയാതെ വീഴുന്ന! വറ്റുമണിയുടെ! രുചി നാവിലെത്തിയ നേരത്തു!

അങ്ങകലെ പാടവരമ്പിന്നൊരത്തെ! ഓലമേഞ്ഞ ഷാപ്പിലേ? കാലൊടിഞ്ഞ; ബെഞ്ചിലിരുന്നു! മൺ പാനയിൽ; അന്തി മോന്തിയ? ലഹരിയുമായി… പാട, വരമ്പിലൂടെ? കവിത ചൊല്ലിയും, ആരെയോ പ്രാകിയും, വെച്ചേച്ചു, കാലുമായി അന്തിത്തിരിയുടെ നേർത്ത! വെളിച്ചത്തിൽ? ഉമ്മറത്തെത്തി! ചാരുബെഞ്ചിൽ ചായവെ! താളം തെറ്റിയ ശരീരം, തറയിൽ പതിച്ച നേർത്തൊരു? ശബ്ദം കാതുകളിലേക്കു പതിയവേ!…!

പാതി, പുറത്തായ മുലകളൊതുക്കി! ക്ഷിപ്ര നിമിഷത്തിൽ, പാതി ചാരിയ, ചിതലരിച്ച വാതിൽ പഴുതിലൂടെ! കണ്ടുഞ്ഞാൻ; ചോദ്യചിഹ്നം പോലെ! ചുരുണ്ടു കൂടി, കിടന്നൊരാളുടെ; ദാരിദ്ര്യ കണ്ണുകൾ…!

നീട്ടിവളർത്തിയ താടിയും, മുട്ട് കഴിഞ്ഞാടുന്ന നീളൻ ജുബ്ബയും.. നീളംചുരുക്കാൻ, കൂട്ടിക്കെട്ടിയ? തുണി സഞ്ചിയും, പാതിയിലധികം, തേഞ്ഞൊരു പാദരക്ഷയും കണ്ടു? ഞാനറിഞ്ഞു; അതെന്റെ നാഥനെന്ന്….

പോയകാല ശേഷിപ്പുകളുടെ കൗതുകക്കാഴ്ചകൾ? ഗൃഹാതുര സ്മരണകളോർത്തു ? നിൽക്കവേ? കുഴഞ്ഞ ശബ്ദത്തിൽ! വെള്ളത്തിനായി; മുദ്രകൾ കാട്ടി! ചോദിച്ചപ്പോഴും? പിളർന്ന വായിലേക്ക്! തനിക്കായി… കരുതിയ! കഞ്ഞിവെള്ളം, ഒഴിക്കുന്ന നേരം! സ്വാർത്ഥയായി; മോഹിച്ചു,… അറിയാതെ എങ്കിലും! വറ്റുമണികൾ ഒഴുകരുതെന്നു, ഒരുവേള!….!

…അന്തി…. ലഹരിയിൽ മയങ്ങുന്ന! നാഥന്റെ? സംഹാര, ക്കാഴ്ചകൾ! കണ്ടിട്ട്; ഏറെനാളായെങ്കിലും? ദാരിദ്ര്യം… കാൽപ്പനീകതയുടെ? ഒരു വര്‍ണ്ണക്കടലാസിലും, പൊതിഞ്ഞു വെക്കാനാകാത്ത ദുരന്തമാണ്- എന്നറിഞ്ഞിട്ടും; ഭാഷയ്ക്ക് പറഞ്ഞൊതുക്കാനാകാത്ത ദേഷ്യം ഉള്ളിലൊതുക്കി! ഒട്ടും സങ്കോചമില്ലാതെ സ്വീകരിക്കുന്ന് ഞാൻ?

വരും കാലത്തിലെങ്കിലും ഒരു… മാറ്റത്തിനായി ആശിച്ചു നിൽക്കവേ.. അറിയാതെ ഓർത്തു…. ഞാൻ …. കവി (ചങ്ങമ്പുഴ) പാടിയ വരികൾ!

‘അങ്കുശമില്ലാത്ത ചാപല്യമേ? മന്നി ലംഗനയെന്നു വിളിക്കുന്നു നിന്നെ ഞാൻ!’ ….. (കടപ്പാട്)‌

*നാരികൾ നാരികൾ? വിശ്വവിപത്തിന്റെ? നാരായവേരുകൾ…. നാരകീയാഗ്നികൾ” ? എന്ന് ചൊല്ലുമ്പോഴും…. (കടപ്പാട്)‌

പെണ്ണിനെ? വാഴ്ത്തുന്ന, നൂറ്റാണ്ടിൽ? പെണ്ണുങ്ങൾ, കിടന്നു വാഴുമ്പോഴും! പെൺ പീഡനങ്ങൾ? ലോകത്തു, നിത്യ സംഭവായി മാറുന്നതും..! പെണ്ണിന്റെ പോരായ്മകൾ ഒട്ടേറെ യുണ്ടെന്നറിയാതെ? ശാപ, വാക്കുകൾ കേട്ട് വളർന്നെനിക്കു? പെണ്ണായ് പിറന്നതിന്റെ പുണ്യം! പറയാനാണ് ഇഷ്ടം ഏറെ!

ദാരിദ്ര്യ തീച്ചൂളയിൽ ജീവിതം ഹോമിച്ചു! രാവും – പകലും, നെട്ടോട്ട മോടുന്നൊരു! പാവം സ്ത്രീയുടെ മോളായി പിറന്നപ്പോഴും….! പട്ടിണി, കൊണ്ടര വയർ മുറുക്കി! വിദ്യ പകർന്നു നേടിയ കാശിനാൽ കിട്ടാവുന്നതിൽ വച്ചേറ്റവും…. നല്ല വിദ്ദ്യ നേടാനയതും….? പെണ്ണിന്റെ പരിമിതികൾ താണ്ടി! ഉയരങ്ങളിലേക്ക് പറന്നു ഉയരനായതും? പെണ്ണായ് പിറന്നതിന്റെ പുണ്യമല്ലാതെ! മറ്റെന്ത് കാരണം കണ്ടെത്തണം ഞാൻ ?

സദാചാര കോലങ്ങൾ? ലോകത്തെവിടെ ആയാലും, മറ്റുള്ളോരുടെ? സൊകാര്യ കാര്യത്തിൽ? ഇത്രകണ്ട്‌, എത്തി നോക്കി, പുലഭ്യം.. പറയുന്ന മറ്റൊരു വർഗ്ഗം വേറെയില്ല. മനുഷ്യനെന്നല്ല; വഴിയെ പോകുന്ന, ആരെയും!? എന്തിനു? സ്വന്തം അമ്മയെ! ചേർത്തു വരെ അവിഹിതം പറഞ്ഞു! നവോഥാനമെന്നു പറയുന്നോരുണ്ടു! എനിക്ക്ചുറ്റും…!

പെണ്ണായി പിറന്നാൽ? എല്ലാം! സഹിക്കണമെന്ന പ്രമാണം! നാലായിമടക്കി; ആകാശം മുട്ടെ, കണ്ട സ്വപ്നങ്ങൾ അത്രയും? യാഥാർഥ്യ മാക്കിയ, സ്ത്രീയെ നോക്കി.. ഒട്ടും സങ്കോചമില്ലാതെ നമുക്ക് വാഴ്ത്തീടാം…. ഭാരത സ്ത്രീതൻ ഭാവ ശുദ്ദി യാണെന്ന്!!!

മഠത്തിൽ ബാബു ജയപ്രകാശ്…. ✍️ My Wats Ap Cell No: 9500716709

കവിതകൾ കഥകൾ എന്ന പംക്തിയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്

Leave a Comment