Time Set To Read 10 Minutes Maximum
ഇന്നലെ ! കഥ അവസാനിപ്പിച്ചത് പെട്ടെന്നായിരുന്നു ഒര് ശരിയായ ഒഴുക്ക് കിട്ടിയില്ല! ഒന്നാമതായി നല്ലക്ഷീണം ! കുറച്ചു ദിവസമായി ഉറക്കം ശരിയാവുന്നില്ല! എല്ലാവരും പറയുമായിരുന്നു ഉറക്കം അനുഗ്രഹിച്ച ഒര് മനുഷ്യനാണ് ഞാൻ എന്ന്!.
വളരെ ശരിയായിരുന്നു!. ബസ്സിൽ കയറിയാൽ ഉറങ്ങും! ചിലപ്പോൾ നിന്നും ഉറങ്ങും! ദുബായിൽ വെച്ച് സിഗ്നലിൽ കാർ നിർത്തിയപ്പോൾ ഉറങ്ങിയ ചരിത്രമുണ്ട്! .
സിഗ്നൽ ഓൺ ആയതു അറിയാതെ! പിന്നിലുള്ള വാഹനങ്ങളുടെ കൂട്ട ഹോണടി ചെവിയിൽ വീണപ്പോഴാണ് സ്ഥലകാല ബോധം വന്നത്!
ദുബായിൽ നിന്ന് ഫ്യൂജറയിൽ ഇൻസ്പെക്ഷന് പോകുമ്പോൾ പുലർച്ചെ അഞ്ചു അഞ്ചര മണിക്ക് ഇറങ്ങും! എന്റെ മെഴ്സിഡസ് 220 കാർ ഓടുമ്പോൾ? വീതിയുള്ള ടയറും റോഡും തമ്മിൽ ഉരയുമ്പോഴുള്ള ശബ്ദം ഉറക്കത്തിനു നല്ല താളമാണ്!
ഏകദേശം ദൈയ്ദ, എത്തുമ്പോഴേക്കും വണ്ടി ലെവൽ ഇല്ലാതെ ആകുന്നത് ഫീൽ ചെയ്യും! ഉടനെ സൈഡിലെവിടെയെങ്കിലും നിറുത്തി, സീറ്റ് നിവർത്തി അഞ്ചു പത്തു മിനുട്ട് ഒന്നു കണ്ണടച്ചു മയങ്ങും!.. ആ ഒരു ചെറിയ സമയം റിലേക്സ് ചെയ്ത കഴിഞ്ഞാൽ ഫ്യൂജറ എത്തുന്നത് വരേ കുഴപ്പമില്ല!
പലരും പറയുന്നത് കേൾക്കാം തീവണ്ടി യാത്ര ചെയ്തത് കൊണ്ട് ഇന്നലത്തെ ഉറക്കം ശരിയായില്ല എന്നൊക്കെ? എന്നാൽ എനിക്കു മറിച്ചാണ്, വണ്ടിയുടെ ചക്രവും, റെയിലിന്റെ ജോയ്ന്റും, തമ്മിൽ തൊട്ടുണ്ടാവുന്ന ശബ്ദത്തിനു ഒര് പ്രത്യേക താളമാണ്,! ശ്രദ്ധിച്ചാൽ മനസിലാവും ?
ഓട്ടത്തിൽ ഞാൻ അത് ശ്രദ്ദിക്കും,! ഉറക്കം താനെ വരും!. മാഹിയിൽ നിന്നും നാലു മണിക്ക് ചെന്നൈ മെയിലിനു കയറിയാൽ; അഞ്ചേകാലവുമ്പം കോഴിക്കോടെത്തും! ടി. ട്ടി വന്നു കഴിഞ്ഞാൽ പിന്നെ കോഴിക്കോട് എത്തുന്നത് വരേ ഒര് ഉറക്കം കഴിയും!
കോഴക്കോട് സ്റ്റേഷനിലെത്തി യാൽ അറിയാം! അലുവാ കച്ചവടക്കാരും ചായ ക്കടക്കാരും, വിളിച്ചു പറഞ്ഞു പ്ലാറ്റഫോമിലുടെ പോകുന്നുണ്ടാവും !അവരുടെ ശബ്ദത്തിനു ഒര് പ്രത്യേക ഫ്രീകുവൻസിയാണ്.?
പണ്ടൊക്കെ വണ്ടിയാത്രയിൽ കുറെ അഭ്യാസികളെ കാണാം, ഒര് തോളിൽ കാക്കി സഞ്ചിയിൽ ടിന്നു വെച്ച്, അരിമുറുക്കും, അരിച്ചക്കരയും, വിൽക്കുന്നവരെ? നാരങ്ങ വിൽക്കുന്നവർ വേറെ;
മധുര നാരങ്ങ എന്നും പറഞ്ഞാവും വിൽക്കുക! ചെറുനാരങ്ങാ വലിപ്പമേ കാണു! എന്നാലും പുളി, ചെറുനാരങ്ങയെ ക്കാൾ ഉണ്ടാവും!
പുതുതായി കല്യാണം കഴിഞ്ഞ പെണ്ണുങ്ങൾ ഭർത്താവിനോടൊപ്പം മദിരാശിയിലേക്കു പോകുന്നവർ കുറച്ചു പേരുണ്ടാവും!. കുട്ടികൾ വരേ നാരങ്ങ പൊളിച്ചു നാക്കിൽ വെച്ച് കണ്ണ് ചിമ്മുബോൾ? ഇവരിൽ ചിലർ നല്ല പോലെ ആസ്വദിച്ച് കഴിക്കുന്നുണ്ടാവും! . അതിനെന്തെങ്കിലും കാരണം കാണും!
കാരണം ഉണ്ടായാലും, ഇല്ലെങ്കിലും നാരങ്ങക്കും, മുറുക്കിനും, അരിച്ചക്കരക്കും നല്ല കച്ചവടം തന്നെ ?
സ്‌കോഡ് ഉണ്ടെന്നറിഞ്ഞാൽ ഇവർ ശരിക്കും അഭ്യാസികൾ ആവും! വാനരങ്ങൾ തോൽക്കും! ഇവരുടെ അഭ്യാസം കണ്ടാൽ? ജീവിക്കാനുള്ള അഭ്യാസം?
ചിലപ്പോൾ തോന്നിയിട്ടുണ്ട് ഇവർക്കൊക്കെ സർക്കസിൽ പോയി ചേർന്നുകൂടെ എന്ന്! അത്രയ്ക്ക് മികവോടെയാ ബോഗിയിൽ നിന്ന് ബോഗിയിലേക്കുള്ള ചാട്ടം!
ഇത്തരം പരമ്പരാഗതമായ രീതിയിലുള്ള കച്ചവടക്കാരെയൊന്നും ഇപ്പോൾ കാണാനേ ഇല്ല. കലർപ്പില്ലാത്ത ആരോഗ്യത്തിന് കോട്ടം വരുത്താത്ത സാധനങ്ങളും കിട്ടാതായിരിക്കുന്നു
പെട്ടന്നാണ്, ഇളനീരേ.. ഇളനീർ..! ഇളനീരേ? വിളിയും, ഇഞ്ചി മുറുബാ വിളിയും കേട്ടത്!. ഉണർന്നപ്പോൾ വണ്ടി കാണാനില്ല ഞാനുണ്ട് വീട്ടിലെ പൂമുഖത്തെ തൂണും ചാരി ഇരിക്കുന്നു!
അപ്പോഴാണ് ഈ കണ്ടതൊക്കെ സ്വപ്‌നമാണെന്ന് മനസിലായത്!.
എഴുനേറ്റു കുളിച്ചു ഇന്നത്തെ കാഴ്ച്ച എഴുതാനിരുന്നു!
ഇന്നലെ ഞാൻ എഴുതി നിർത്തിയത് പാൻശേരി ഹോട്ടലിനെ പറ്റി എഴുതികൊണ്ടാണ്! ഇനി എഴുതാൻ ബാക്കിയുള്ളത് ഒരേ സ്വഭാവമുള്ള കടകളായതിനാൽ? എഴുതുന്നതിലെ ആവർത്തന വിരസത വായിക്കുന്നവരിലും പ്രതിഫലിക്കും!. അത് ഒഴിവാക്കുവനായി പൊതു സ്വഭാവമുള്ള കടകളെ പൊതുവായി പറയാം!
അനാദി കടകൾ നാലെണ്ണം! ഉണ്ടായിരുന്നു കാദർക്കയും! സഹായത്തിനു അനുജൻ ഉമ്മർക്കയും;
നാരായണൻ നായർ സഹായത്തിനു രാഘവൻ നായർ ( എന്റെ അച്ഛനും & മാമനും) കണ്ണമ്പള്ളി ബാലേട്ടനും മകനും!. പിന്നെ പോസ്റ്റാഫീസിനടുത്തായി നാണുവേട്ടനും!
കാതർക്ക ഷോപ്പ് നിർത്തിയപ്പോൾ അബുബക്കർക്ക ആ കട പിന്നീട് നടത്തിയെങ്കിലും, ക്രമേണെ ഷോപ്പ് നിർത്തലാക്കുകയാണ് ഉണ്ടായതു!
നല്ല സൗകര്യമുള്ള അനാദിക്കട! റെയിൽവേ സ്റ്റേഷൻ ഒരു വേറിട്ടു സ്ഥല മായതു കൊണ്ട്? വൈകുന്നേരങ്ങളിൽ മാത്രം അൽപ്പം സമയം ഒരു ഗ്രാമ ത്തിന്റെ പ്രതീതി സൃഷ്ടിച്ചു ആളുകൾ കൂടും! റോഡുകൾ സജീവമാകും .
എല്ലാ കടകളിലും മാറി – മാറി, തിരക്കുണ്ടാകും!.
വൈകുന്നേരങ്ങളിൽ മാത്രം കണ്ടു വരുന്ന ഈ തിരക്കിനെ? നിയന്ദ്രിക്കാൻ ദിവസവും ചിലവാകുന്ന പല സാധനങ്ങൾ, പകൽ സമയങ്ങളിലെ ഇടവേളകളിൽ ? അത്തരം സദാനങ്ങൾ മുൻകൂട്ടി കെട്ടി തയ്യാറാക്കി വെക്കും!. 50 ഗ്രാമിന്റെ! 100 ഗ്രാമിന്റെ! 250 ഗ്രാമിന്റെ! 500 ഗ്രാമിന്റെ! 1 കിലോവിന്റെ യൊക്കെ പേക്കിങ്ങുകൾ!.
പ്രധാനമായും, വെല്ലം, പഞ്ചസാര . മൈദ, കൊത്തമല്ലി, മഞ്ഞൾ, പുളി, പരിപ്പു വർഗങ്ങൾ, കടല, കോഫീ പൗഡർ, ടീ പൗഡർ, നീലം ചെറിയ കെട്ടുകൾ 10 ഗ്രാം 25 ഗ്രാം അങ്ങിനെ!!.
അന്നൊക്കെ സാധനങ്ങൾ പേക്ക് ചെയ്യാൻ പഴയ പത്രക്കടലാസ്സുകളാണ് ഉപയോഗിച്ച് കൊണ്ടിരുന്നത്. ദ്രവ രൂപത്തിലുള്ളത് (എണ്ണ നെയ്യ് മുതലായവ) വാങ്ങാൻ വീടുകളിൽ നിന്ന് തന്നെ അതിനു പറ്റുന്ന കുപ്പികളോ പാത്രങ്ങളോ കൊണ്ടുവരുമായിരുന്നു.
ഇന്ന് എല്ലാം പ്ലാസ്റ്റിക്ക് പൗച്ചുകൾ ഈ മേഖല കൈടക്കിയിരിക്കുന്നു. ഇത്തരം സാധനങ്ങൾ ഇപ്പോൾ നമ്മുടെ പ്രകൃതിയെയും നശിപ്പിച്ചു തുടങ്ങിയിരിക്കുന്നു.. പൂർവർക സമ്പ്രദായം നാഗരീതയിലേക്ക് മാറ്റാനെന്ന് പറഞ്ഞുള്ള അപകടകരമായ മാറ്റം … ഇപ്പോൾ വീണ്ടും പഴയതിലേക്ക് മാറാൻ പ്രേരിപ്പിക്കുന്നു … ഒരുതരം തുഗ്ലക്ക് പരിഷ്‌ക്കാരം …
ഈ സാധനങ്ങളൊക്കെ പേക്ക് ചെയ്തു തട്ടിൽ, അതതു സ്ഥലത്തു വെച്ചിരിക്കും! വൈകുന്നേരം 5 മണിയോടുകൂടെ തിരക്കായി തുടങ്ങും!, വരുന്നവർക്കെല്ലാം തിരക്കായിരിക്കും!
സാദാനങ്ങൾ വാങ്ങുന്നവർ, പേരും അളവും പറയുന്നതനുസരിച്ചു, കെട്ടിവെച്ച സ്ഥലത്തു നിന്നു; ഓരോന്നായി എടുത്തു തനിയെ വെക്കും! ഇനി കെട്ടിവെക്കാത്ത സാധനങ്ങൾ അപ്പപ്പോൾ തൂക്കി കൊടുക്കും! ഒരുപാട് സമയം ഇതുകൊണ്ടു ലാഭം ഉണ്ട് വിൽക്കുന്നവർക്കും, വാങ്ങുന്നവർക്കും!
ആർക്കും പരസ്പര വ്ശ്വസിക്കേടൊന്നും തോന്നാറില്ല!. വിശ്വാസമില്ലേ എല്ലാം
അനാദിക്കടയിൽ തിരക്ക് കൂടുമ്പോൾ ചില വിരുതൻ മാർ പറയും? ചെട്ട്യാരെ എനിക്കു രണ്ടു സാദനമേ വേണ്ടു! അരക്കിലോ പഞ്ചാരേം, ഒര് കിലോ വലിയ ഉള്ളിയും!
രണ്ടയിറ്റമല്ലേയുള്ളൂ എന്ന് കരുതി, എടുക്കുമ്പോഴേക്കും പറയും 250 തുവരപ്പരിപ്പും, ഒര് കിലോ മൈദയും,! അത് കൂടി എടുത്തു കണക്ക് കുട്ടി കൊണ്ടിരിക്കുമ്പോൾ ചോദിക്കും? എത്രയായി? തുക പറഞ്ഞാൽ പറയും, ഒര് പേക്കറ്റ് ചായപ്പൊടിയും, ഒര് കെട്ടു പപ്പടവും!
നീണ്ട ലിസ്റ്റുള്ളവർ! ലിസ്റ്റ് കടയിൽ ഏല്പിച്ചിട്ടു മറ്റുകടയിലേക്കു പോകും!. അവർ തിരിച്ചു വരുമ്പോഴേക്കും മിക്കവാറും സാദനങ്ങൾ റെഡിയായിരിക്കും!.
കണക്കു കൂട്ടുമ്പോൾ സാദനം എടുത്തുവെച്ച ആൾ ഉച്ചത്തിൽ സാധനങ്ങളുടെ പേര് പറയും! ഉള്ളി 2 കിലോ!! കടല 1 കിലോ ! കണക്ക് കൂട്ടുന്ന ആളും അത് റിപ്പീറ്റ് ചെയ്യും;! പഞ്ചാസാര 2 കിലോ!! പുണ്ണാക്കു 3 കിലോ!!
അപ്പോൾ കണക്കു കൂട്ടുന്ന ആൾ ചോദിക്കും ഏതു പുണ്ണാക്കാണെന്നു ?
പറയുന്ന ആൾക്കും സംശയമാവും . പിന്നെ വാങ്ങുന്ന ആൾ പറയും കടല പുണ്ണാക്കിനാ പറഞ്ഞത്!. പിന്നെ അകെ സംശയമായി കടല പുണ്ണാക്കാണെങ്കിൽ തൊട്ടാൽ മനസിലാവും!, എള്ള് പിണ്ണാക്കും, തേങ്ങാ പിണ്ണാക്കും, കെട്ടഴിച്ചു തന്നെ നോക്കേണ്ടി വരും! സംഗതി സ്ഥിതീകരിച്ചാൽ? വീണ്ടും…. മൈദാ അര ക്കിലോ!, പരിപ്പ് അരക്കിലോ!, അന്നേരവും ചോദ്യം വരും എന്ത് പരിപ്പെന്നു ? വാങ്ങുന്ന പാർട്ടി തന്നെ പറയും തുവരപ്പരിപ്പെന്നു…!
ഈ പറച്ചലും, മൂളലും, ഒരു താളത്തിന് പറഞ്ഞു കൊണ്ടേയിരിക്കും! അതെ താളത്തിനു കണക്ക് കൂട്ടുന്ന ആളും!
ഓരോ സാദനങ്ങളുടെ പേരും തൂക്കവും പറയുന്നതനുസരിച്ചു വിലയും കറക്ടായി ആ സ്പീഡിൽ തന്നെ അതാതു സാദനങ്ങളുടെ നേർക്ക് എഴുതും! അതിനു കേൽക്കുലേറ്ററും കംപ്യൂട്ടറൊന്നും വേണ്ട ! അതൊരു തരം “അബാക്കസ്” കണക്കു കൂട്ടുന്ന രീതിയാ അതിന്റെ പേരാണ് അനാദി അബാക്കസ് ! ഈ ഫോർമുല ഒന്നും ഒരു യൂണിവേഴ്സിറ്റിയിലും കാണില്ല!
എല്ലാം പറഞ്ഞു കഴിഞ്ഞാൽ ഒന്ന് കൂടി റിപ്പീറ്റ് ചെയ്ത കൺഫേം ചെയ്യും? . എന്നിട്ടു എത്ര ആയിറ്റം ഉണ്ടെന്ന് രണ്ടു പെരും എണ്ണി ഉറപ്പിച്ചു പണം വാങ്ങും!
ചിലപ്പോൾ പറ്റാവും! പറ്റാവുമ്പോൾ അവരുടെ പക്കലും ചെറിയ പോക്കറ്റ് ബുക്കുണ്ടാവും,! രണ്ടിലും എഴുതി ചെറിയ ബുക്ക് അവർക്കു തന്നെ തിരിച്ചു കൊടുക്കും!. മാസം കഴിഞ്ഞാൽ കണക്ക് തീർക്കുമ്പോൾ? രണ്ടു ബുക്കുമായി ഒപ്പിച്ചു, ഇടപാട് തീർക്കും!.
ചിലപ്പോൾ ഡിസ്പ്യൂട്ട് ഉണ്ടാവും! കാരണം അവർ ബുക്ക് എടുക്കാതെ വരും അത്തരം സന്ദർബ്ബങ്ങളെ ഓർത്തു ഓർമിപ്പിച്ചാൽ അവിടെ തീരും സംശയവും …!
മൂസക്കയുടെ തുണിക്കടയോട് ചേർന്ന് കെ. പി കുഞ്ഞിരാമേട്ടന്റെ ബാർബർ കടയോട് തൊട്ടായിരുന്നു നമ്മുടെ കട! കാദർക്കയുടെ പാൻശേരി ഹോട്ടലിനോട് തൊട്ടും!
നമ്മുടെ അനാദിക്കടയുടെ പിറകിലായി, തൊട്ടു തന്നെ ഒര് മുറിയുണ്ടായിരുന്നു!
ഉപ്പ് ചാക്ക് ഷോപ്പിനു പുറത്തു തന്നെ സൂക്ഷിക്കും!.
ഉപ്പ് വേഗം ഞ്ഞള്ക്കും അതിനാൽ ഒര് വലിയ പലക കല്ലിന്മേൽ വെച്ച് അതിന്മേൽ ആണ് ഉപ്പ് വെക്കുക! ചുമർ ഭാഗത്തും വീതിയുള്ള പലക വെച്ചിരിക്കും! ഉപ്പ് ചുമരുമായി തട്ടാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്!.
ആ കാലങ്ങളിൽ പേക്കറ്റ് ഉപ്പ് നമ്മുടെ പ്രദേശങ്ങളിൽ കിട്ടാറില്ല! കല്ലുപ്പ് തന്നെ യാണ് പൊതുവെ എല്ലാവരും ഉപയോഗിക്കുന്നത്!.
ഉപ്പിനെ പറ്റി പറഞ്ഞപ്പോൾ ഒര് സംഭവം ഓർക്കുന്നത്!.
ഉപ്പ് മയ്യഴിയിലെ ചാപ്പൻ നായരാണ് മൊത്തമായി വാഗണിൽ കൊണ്ടുവരുന്നത്!. അങ്ങനെ വരുന്ന സമയങ്ങളിൽ അവർ ചാക്ക് നമുക്ക് എത്തിച്ചു തരും!. കാരണം ഷോപ്പിനു മുൻപിൽ കൂടിയാണ് ലോറിയിൽ മയ്യഴിയിലേക്കു കൊണ്ട് പോകുക! അല്ലാത്ത സമയങ്ങളിൽ ചുമട്ടുകാർ കൈവണ്ടിയിൽ എത്തിച്ചു തരും!.
ഇതൊക്കെ യാണെങ്കിലും ഉപ്പ് ചാക്കിലാക്കി പുറത്തു സൂക്ഷിക്കുന്നത് നല്ലതല്ല! നായിക്കൾക്കറിയില്ലല്ലോ അതു ഉപ്പുചാക്കാണ് എന്ന്?. പിന്നെ എല്ലാം ഉപ്പാണല്ലോ? ഉപ്പിക്കുന്നതുകൊണ്ടു ഉപ്പിന്റെ വെത്യാസം മനസിലാവില്ല!. അതൊക്കെ തന്നെയായിരിക്കാം!;
പ്യൂരിഫൈഡ് ഉപ്പു, നിത്യോപകത്തിനായി ഉപയോഗിക്കാൻ പാടുള്ളു വെന്നു നിയമം വന്നത്!.
ഇപ്പോൾ ഉപ്പുകൾ തന്നെ പലവിധം …! അല്ലെങ്കിലും ഉപ്പിനെന്തു തരം തിരിവ്?. കല്ലുപ്പ് മാത്രം ഉപയോഗിച്ചപ്പോൾ ആർക്കും ഒര് അസുഖവും ഇല്ലായിരുന്നു!. നായ തൊട്ടാലും ശരി; മനുഷ്യൻ തൊട്ടതായാലും ശരി? ലോപ്രഷറില്ല ! ഹൈ പ്രഷറില്ല ! സോഡിയം കുറവില്ല,! സോഡിയം കുടുതലില്ല!
ഡോക്ടർ പറയും ഉപ്പ് കൂടുതൽ കുട്ടരുത്,!! മധുരം കൂടുതൽ കഴിക്കരുത്!!. അത് കേൾക്കേണ്ട താമസം, കഷായം കുടിക്കുന്നത് പോലെ ഉപ്പും – പഞ്ചസാരയും – അച്ചാറും, പപ്പടവും, ഒക്കെ വർജിക്കും!
വയസാകുമ്പോൾ ഇതേ ഡോക്ടർ. ഡോക്ടർമാർക്ക്, അപ്പോഴും ചെറുപ്പമായിരിക്കും! രോഗികളായ ചെറുപ്പക്കാർ കിളവന്മാരെ പ്പോലെയിരിക്കും! രോഗിയെ കണ്ടാൽ ഡോക്ടർ പറയും സോഡിയം കുറവാണു; എന്നിട്ടു ഉപ്പ് കലക്കിയ വെള്ളം കുത്തിക്കേറ്റും !!
പഞ്ചസാര കുറവാണു മധുരമിട്ടത് കുടിപ്പിക്കും! അല്ലെങ്കിൽ ഡ്രിപ്പായി തരും!
തിന്നേണ്ടത് ; തിന്നു സമയത്തു തിന്നാൻ സമ്മതിക്കാതെ സകലതും വർജ്ജിക്കും ….!
കാലികാല വൈഭവം വേറെന്തു പറയാൻ!?
ഇത് പറയുമ്പോഴാ പഴയ കുഞ്ചൻ നബ്യാരുടെ സ്റ്റേറ്റ്‌മെന്റ് ഓർമ്മവരുന്നത്! പഞ്ചസാരയുടെ കയ്പു എനിക്ക് ഇഷ്ടമാണെന്നു പറഞ്ഞു പായസം മൃഷ്ട്ടാണം കുടിച്ചത് ….
നമുക്ക് എഫ്. എ. സി. റ്റി യുടെ വളം ഡിസ്ട്രിബ്യുട്ടർ കടയും ഉണ്ടായിരുന്നു!. ആ കാലങ്ങളിൽ ക്രുഷി വ്യാപകമായി ഉള്ളതിനാൽ വളങ്ങൾക്കു നല്ല കച്ചവടം ഉണ്ടായിരുന്നു! പൊത്തിലോട്ടെ അന്ത്രൂക്ക അന്ത്രുക്ക, സോഡക്കട നിറുത്തിയതോടെ (പഴയ ജയിൽ) ആ കടയിൽ അച്ഛനായിരുന്നു വളം സൂക്ഷിച്ചിരുന്നത്!
നമ്മുടെ ഷോപ്പിന്റെ പിന്നിലായി ഒരു ചെറിയ മുറിയുണ്ടായിരുന്നു, അതിൽ മാമ്പഴ സീസണായാൽ ചാത്തു എന്ന ആൾ മാമ്പഴം പാട്ടത്തിനെടുത്തു അവിടെയിട്ടു വൈക്കോൽ വെച്ച് പഴുപ്പിച്ചെടുക്കും! അതിന്റെ വാടക മാമ്പഴ മായി തന്നെ തരും!
തൊട്ടടുത്തു തന്നെ അച്ഛന്റെ റേഷൻ കട!. ഇന്ത്യയിൽ തന്നെ റേഷൻ കടയിൽ നിന്നും കടം കൊടുക്കുന്ന ഒരു സ്ഥലമുണ്ടെങ്കിൽ അത് അച്ഛന്റേതു ഒന്നായിരിക്കും!. അച്ഛന്റെ ഷോപ്പിനു ഒരു പ്രത്യേകതയുണ്ട്! ഇത്, എനിക്ക് മനസിലായത് ഒരു ദിവസം ചിരട്ടയും, മടലും കൊണ്ട് പോകുന്ന നാരായണി ഏട്ടത്തി, അച്ഛനോട് വീട്ടിന്റെ മുൻപിൽ വെച്ച് ഒരു സങ്കടം പറഞ്ഞു!
ചെട്ടിയാരെ? എന്റെ മകന് നിങ്ങളുടെ കടയിൽ ഒരു ജോലി കൊടുക്കുമോ? . നിങ്ങളുടെ ഷോപ്പിൽ ജോലിയെടുത്തവർക്കു എല്ലാം സർക്കാർ ജോലി കിട്ടുന്നുണ്ട് എന്ന്! നാട്ടുകാർ പറയുന്നു! എന്റെ മകന് ഇതുവരെ ഒരു ജോലിയും കിട്ടിയിട്ടില്ല!
അച്ഛൻ നാരായണിയേട്ടത്തിയോട് പറഞ്ഞു പിറ്റേദിവസം മകനോട് റേഷൻ കടയിൽ ജോലിക്കു വന്നു കൊള്ളാൻ!
ഏകദേശം ഒരു 6 – 7 മാസത്തിനുള്ളിൽ അദ്ദേഹത്തിന് മാഹി എംപ്ലോയീസ് കോപ്പറേറ്റേവ് സ്റ്റോറിൽ ജോലികിട്ടി! അവിടത്തേക്കു പോയി! പിന്നീട് അവിടെ നിന്ന് വേറെ നല്ലൊരു ജോലികിട്ടി എന്നൊക്കെ കേട്ടു!
അച്ഛന്റെ റേഷൻ കടയിൽ ജോലിക്കു നിന്നവരുടെ ഒരു ലിസ്റ്റ് തന്നെ ഞാൻ നൊക്കി?, നാരായണി ഏട്ടത്തി പറഞ്ഞത് ശരിയാണ്; എല്ലാവർക്കും സർക്കാർ ജോലി കിട്ടിയിട്ടുണ്ട് . 12 ഓളം പേരെ എനിക്ക് നേരിട്ടറിയാം . അതിൽ ചിലർ ഇപ്പോഴും ഉണ്ടു!
അതിലിടയ്ക്കു വേറൊരു സംഭവം അച്ഛൻ ഇടയ്ക്കു കാഞ്ഞങ്ങാട് നിത്യാനന്ദാ അശ്രമത്തിൽ പോവും! പോയാൽ രണ്ടു ദിവസമൊക്കെ കഴിഞ്ഞാണ് വരിക!
പതിവ് പോലെ പോയി! ഏകദേശം 5 മണിയോട് കൂടി ഒര് ചെറുപ്പക്കാരൻ ഏകദേശം 20 – 21 വയസ്സുണ്ടാവും . അച്ഛന്റെ ബേഗ് മായി വീട്ടിൽ! വണ്ടിയിൽ നല്ല തിരക്കായിരുന്നു അച്ഛൻ നിത്യാനന്ദ ആശ്രമത്തിൽ പോകാൻ ട്രെയിൻ കയറി! തിരക്ക് കാരണം തലശേരിയിൽ നിന്നും മാറി ക്കയറി! തിരക്കിനിടയിൽ ബേഗ് മാറി എടുത്തു അച്ഛന് ആശ്രമത്തിൽ എത്തിയപ്പോഴാ കര്യം മനസ്സിലായത്!.
അച്ഛന് മാറ്റാൻ ഡ്രസ്സൊന്നും ഇല്ല. പിന്നെ അവിടെന്നു രാത്രി മലബാറിന് മാഹിയിൽ വന്നു ബേഗ് റയിൽവേ സ്റ്റേഷനിൽ ഏല്പിച്ചു വിവരങ്ങൾ പറഞ്ഞു!
അച്ഛൻ വീട്ടിലെത്തിയപ്പോബേഗിന്റെ ഉടമ വീട്ടിൽ! അച്ഛന്റെ ബേഗും!. ആ കുട്ടി ജോലി തേടി കണ്ണൂരിൽ ആരെയോ കാണാൻ പോവേണ്ടതായിരുന്നു!. അത് മുടങ്ങി!. അച്ഛൻ അവനോട് ചോദിച്ചു നമ്മുടെ കടയിൽ നിൽക്കുന്നോ? അവനും സന്തോഷം ഷോപ്പിൽ നിന്ന്! വീട്ടിൽ തന്നെ താമസം! ഭക്ഷണം!.
കുറച്ചു ദിവസം കഴിഞ്ഞപ്പോൾ? അവനു സർക്കാർ ജോലി ശരിയായി എന്ന് പറഞ്ഞു അവന്റെ വീട്ടിൽ നിന്നും ഫോൺ വന്നു! അവൻ പോയി സർക്കാർ ജോലി യിൽ ക്കയറി ..! അതും സിവിൽ സപ്പ്ളൈ സിൽതന്നെ!
അച്ഛന്റെ കൂടുതൽ വിശേഷം മയ്യഴി കഥയുടെ തുടർച്ചയിൽ പറയാം!
ഇതിനിടയിൽ ഒരു കാര്യം വിട്ടു!. റേഷൻ കടയിലെ കടം കൊടുക്കുന്നതിന്റെ കാര്യം പറഞ്ഞുവല്ലോ? ഒരു ദിവസം ഞാൻ ദുബായിലുള്ളപ്പോൾ ദുബൈയിലും ഖത്തറിലും ബിസിനസ്സ് ഉള്ള ഒരാളെ കാണാൻ പോകേണ്ടതായി വന്നു! ഞാനും എന്റെ സുഹൃത്തുമായിരുന്നു പോയായത്!. സംസാരത്തിനിടയിൽ നമ്മൾ പരിചയപ്പെട്ടപ്പോൾ അച്ചന്റെ പേരു പരാമർശിക്കുകയുണ്ടായി! എന്നെ പരിചയ പെടുത്താൻ ?
അപ്പോൾ അദ്ദേഹം കുറച്ചു വികാരാധീനനായി പറഞ്ഞു നമ്മൾക്ക് നാരായണൻ നായരേ ഒന്നും ജീവിതത്തിൽ മറക്കാൻ പറ്റില്ല!. അപ്പോഴാണ് റേഷൻ കടയിൽ നിന്നും കടം വാങ്ങുന്ന വിവരം അദ്ദേഹം എന്നോട് പറയുന്നത്!
അതു പോലെ മറ്റൊരു സംഭവം അച്ഛനെ പറ്റി പറഞ്ഞത്?.
ഞാൻ ഇപ്പോൾ വിലയ്ക്ക് വാങ്ങിയ വീടുമായി ബന്ധപെടുത്തിയാണ്!. ഒര് പാട് പേർ വാങ്ങണം സ്വന്തമാക്കണം എന്നാഗ്രഹിച്ചു ആ വീട്! എനിക്ക് കിട്ടിയത്? നിന്റെ അച്ചന്റെ സംയോജിതമായ ഒരു ഇടപെടൽ ആ വീടുമായി പണ്ട് ഉണ്ടായിട്ടുണ്ട്!
അദ്ദേഹത്തിന്റെ ആത്മാവ് അച്ഛനോട് നന്ദി കാട്ടിയതു കൊണ്ടാണ് വീട് എനിക്ക് സ്വന്തമാക്കാൻ സാധിച്ചത് എന്ന്!.
പിന്നീട് ഈ വീടു നോക്കി നടത്തിയിരുന്ന ദാമുവേട്ടനോട് ചോദിച്ചപ്പോൾ അദ്ദേഹവും ആ കര്യം സ്ഥിരീകരിച്ചു!.
ആ വീട്ടിന്റെ ഉടമ പപ്പുട്ടിയേട്ടൻ വലിയൊരു വ്യാപാരിയായിരുന്നു . പിൽക്കാലത്തു സാമ്പത്തീക ബാദ്ധ്യത വരികയും! അദ്ദേഹം മരണമടഞ്ഞപ്പോൾ? അദ്ദേഹം കൊടുത്തു തീർക്കാനുള്ള കടം ആരെങ്കിലും ഏറ്റെടുക്കണം മൃതദേഹം മറവു ചെയ്യണമെകിൽ. അതിനു വേണ്ടി ആളുകൾ വാശി പിടിച്ചു! ഒടുവിൽ തർക്കമായി.
ആ കാലങ്ങളിൽ, ആളുകൾ മരണപ്പെട്ടാൽ നാട്ടു മുഘ്യനോ? കുടുംബത്തിലെ കരണവരോ? പൂമുഘത്തു ഇരുന്ന്; കൂടിയ ആളുകളോട് ചോദിക്കും? മരിച്ച വ്യക്തിയുമായി എന്തെങ്കിലും ഇടപാടുകളുണ്ടോ? ഉണ്ടെങ്കിൽ അവിടെ വെച്ച് പറയണം! ഉണ്ടെങ്കിൽ അതിനു അവിടെ ഒര് പരിഹാരം കാണും!
ഇദ്ദേഹത്തിന്റെ കാര്യത്തിൽ അങ്ങനെ പരിഹാരത്തിന് ആരും മുന്നോട്ടു വന്നില്ല! മണിക്കുറുകൾ കഴിഞ്ഞിട്ടും തീരുമാനമാകാതെ വന്നപ്പോൾ? ആരും ഒര് പോ വഴിയും പറയുന്നില്ല!.
അപ്പോൾ അച്ഛൻ മുന്നോട്ടു വന്നു പറഞ്ഞു സംഭവമൊക്കെ കൊള്ളാം; പക്ഷെ മൃതദേഹം ഇങ്ങനെ അനിശ്ചിതമായി കിടത്തുന്നത് ശരിയല്ല?. അത് അനാദരവാണ് ! പണത്തിനൊക്കെ പിന്നെ പരിഹാരം കാണാം എന്ന് !
അതോടുകൂടി എല്ലാവരും, ആ തീരുമാനത്തെ അംഗീകരിച്ചു . പിന്നീട് അതു പരിഹരിച്ചത്? അദ്ദേഹത്തിന്റെ ഒര് മകൾ ആ ബാദ്ധ്യത ഏറ്റെടുത്തു, ഒരോഹരി അധികമായി അവർക്കു നൽകി കൊണ്ടായിരുന്നു! അതു എന്റെ കൈയിലുള്ള രേഖയിലും വ്യക്തമാക്കുന്നുണ്ട് ….!
എന്റെ വീടിനും ഒരു വിശേഷമുണ്ട് . അവിടെ ആര് വാടകയ്ക്ക് താമസിച്ചാലും അവർ സ്വന്തം വീടെടുത്തു മാറി താമസിച്ചിരിക്കും ! ഏറ്റവും ഒടുവിൽ ! വീട്ടിന്റെ ഔട്ട് ഹവസിൽ താമസിച്ച തമിഴ് കുടുംബത്തിനും ആ ഭാഗ്യം കിട്ടിയിട്ടുണ്ട് .
മഠത്തിൽ ബാബു ജയപ്രകാശ്……. ✍️ My Watsap Cell No: 00919500716709
കൂടുതൽ കടകളുടെ വിശേഷവുമായി നാളെ
