റെയിൽവേ സ്റ്റേഷൻ അറിവുകൾ

Time Set To Read 8 Minutes Maximum

മയ്യഴിയിലെ കടലോര വിശേഷണങ്ങളുടെ ഭാഗമായി റെയിൽവേയുമായി ബന്ധപ്പെട്ട അൽപ്പം കാര്യങ്ങൾ അന്ന് എഴുതിയിരുന്നു. വിശദമായി പിന്നീട് പറയാം എന്ന് പറഞ്ഞു നിർത്തിയതായിരുന്നു.

ആ കാലങ്ങളിൽ മംഗലാപുരം മുതൽ പാലക്കാട് വരെ സിംഗിൾ ലൈനായതിനാൽ; ട്രെയിൻ സുരക്ഷയെ മുൻ നിർത്തി പ്രത്യേക സംവിധാനം ഉപയോഗപെടുത്തിയായിരുന്നു ട്രെയിൻ ഗതാഗതം നിയന്ത്രിച്ചിരുന്നത്.(ബ്രിട്ടിഷുകാർ രൂപം കൊടുത്ത സമ്പ്രദായം ആണെന്ന് തോനുന്നു.

വായിക്കുമ്പോൾ കുറച്ചു കൺഫ്യൂഷൻ ഉണ്ടാവും, പലർക്കും താൽപ്പര്യ മില്ലാത്ത വിഷയവും മാത്രമല്ല, ആ പഴയ സമ്പ്രദായം ഇപ്പോൾ നിലവിലില്ല കൂടുതൽ സുരക്ഷാ ക്രമീകരണങ്ങൾ ഉള്ള ടെകനോളജിയൊക്കെ വന്നത് മുതൽ പഴയ സിസ്റ്റം പാടേ ഉപേക്ഷിച്ച മട്ടാണ്. എങ്കിലും സിംഗിൾ ലൈൻ ഉള്ള സ്ഥലങ്ങളിൽ ഇന്നും തുടരുന്നുണ്ട് .

അല്ലെങ്കിലും പൊതുവെ ഇത്തരം അറിവുകൾ ഒന്നും ആർക്കും അറിയേണ്ട. യാത്രപോവാൻ സ്റ്റേഷനിൽ എത്തുന്നു , ടിക്കറ്റെടുക്കുന്നു വണ്ടി വരുന്നു കയറുന്നു പോവുന്നു …. ഇതിനിടയിൽ ട്രെയിൻ ലേറ്റായാൽ അതിന്റെ വിശദാംശങ്ങൾ ഒന്നും ആർക്കും അറിയണ്ട. ഏതാണ്ട് അപ്പം തിന്നാൽ മതി കുഴി എണ്ണേണ്ട ആവശ്യമൊന്നും തിന്നുന്നവർക്കില്ല എന്ന് പറയുന്നതുപോലെ.

എങ്കിലും ഈ രീതിയെപ്പറ്റി ഞാൻ മനസ്സിലാക്കിയെടുത്തത് എന്റെ എഴുത്തിലൂടെ ഓർമ പെടുത്താൻ ശ്രമിക്കുകയാണ്.

നമ്മുടെ ഭാഗങ്ങളിൽ? തെക്കു – വടക്ക് ദിശയിലേക്കാണ് ട്രെയിൻ ഓടിക്കൊണ്ടിരിക്കുന്നത്.

ഈ സംബ്രതായത്തെ പറ്റി വിവരിക്കാൻ മയ്യഴി കേന്ദ്രമാക്കി അതിന്റെ വിവരണം നൽകാനുള്ള എന്റെ ഒരു എളിയ ശ്രമം.
മയ്യഴി കേന്ദ്രമാക്കി തെക്കും വടക്കും തിരിക്കുമ്പോൾ? തെക്കു – മുക്കാളി നാദാപുരം റോഡ് , വടകരയും , വടക്കു ടെമ്പിൾഗേറ്റ്‌ തലശ്ശേരി എടക്കാട്. –
ഈ സ്റ്റേഷൻ കേന്ദ്രീകരിച്ചാണ് രണ്ടു ഭാഗങ്ങളിലേക്കും പോകുന്ന ട്രെയിനിൻറെ നിയന്ത്രിക്കുന്നതിനെ പറ്റി വിവരിക്കാൻ ശ്രമിക്കുന്നത് ?

ഉദാഹരണത്തിന് വടക്കുനിന്നും വരുന്ന ട്രെയിൻ എടക്കാട് എത്തിയാൽ, തലശേരി സ്റ്റേഷൻ മാസ്റ്റർക്ക് വിവരം കിട്ടും … ഈ മുറയ്ക്ക് തലശേരി സ്റ്റേഷൻ മാസ്‌റ്റർ; മയ്യഴി സ്റ്റേഷൻ മാസ്റ്ററെ ഹോട്ട ലൈൻ വഴി ട്രെയിൻ നമ്പർ പറഞ്ഞു അലെർട് മെസേജ് കൊടുക്കും..

ഈ വിവരം ലഭിച്ച ഉടനെ, മയ്യഴി സ്റ്റേഷൻ മാസ്റ്റർ തെക്കു ഭാഗത്തും വടക്ക് ഭാഗത്തും, മയ്യഴി സ്റ്റേഷൻ പരിധിക്കുള്ളിൽ വരുന്ന ഗേറ്റ് മാൻ മാർക്കും അലേർട്ട് മെസേജ് കൊടുക്കും. എല്ലാം ഹോട്ട് ലയിൻ വഴി.

ഫോണിലുള്ള ഒരു ലിവർ തുടർച്ചയായി കറക്കുമ്പോൾ സ്റ്റേഷൻ പരിധിക്കുള്ളിൽ വരുന്ന ഗേറ്റ് മാൻമാർക്ക് റിംഗ് പോവും അങ്ങനെയാണ് ബന്ധപ്പെടുന്നത് .

കണ്ണൂരിൽ നിന്നും പുറപ്പെട്ട ട്രെയിൻ,
എടക്കാട് സ്റ്റേഷനിൽ; എൻജിൻ ഏതാണ്ട് സ്റ്റേഷൻ മാസ്റ്ററുടെ ഓഫീസിന്റെ അടുത്തു എത്തുന്നതിനു മുൻപായി എൻജിൻ ഡ്രൈവർ അദ്ദേഹത്തിന്റെ കൈവശമുള്ള വലിയ ചൂരൽ ചാവി പ്ളാറ്റ് ഫോമിലേക്ക് എറിഞ്ഞു കൊടുക്കും (ഈ ചൂരൽ ചാവിയിൽ) ലെതർ കൊണ്ട് ഉണ്ടാക്കിയ പൗച്ഛ് (ഉറ ) ഉണ്ടാകും അതിലാണ് മെറ്റൽ ഡിസ്ക് സൂക്ഷിച്ചു വെക്കുന്നത്. അത് ബക്കിൾ ഇട്ടു ഭദ്രമാക്കിയിരിക്കും)

ഈ അവസരത്തിൽ തന്നെ, സ്റ്റേഷനിൽ നിന്നും ഇതെ രൂപത്തിലുള്ള മറ്റൊറ്റര് ചൂരൽ ചാവി ഓടി ക്കൊണ്ടിരിക്കു മ്പോൾ തന്നെ, ട്രെയിൻ ഡ്രൈവർക്കു കൈമാറും ഡ്രൈയവർ നല്ല അഭ്യാസിയെപ്പോലെ എൻജിനിൽ നിന്നും തലപുറത്തിട്ടു കൈനീട്ടി ചാവി കൈക്കലാക്കും അത് അടുത്ത സ്റ്റേഷനിലേക്ക് കൈമാറാനുള്ളതാണ്. (തലശേരി സ്റ്റേഷനിലേക്ക് കൈമാറാനുള്ളത്)

കണ്ണൂരിൽ നിന്നും കൊടുത്ത ചൂരൽ ചാവി ഇടക്കാട് കൈ, മാറിക്കഴിഞ്ഞതിനു ശേഷം, അതിനുള്ളിലെ മെറ്റൽ ഡിസ്ക് ഊരി എടുത്തു സ്റ്റേഷൻ മാസ്റ്റർ അവിടെയുള്ള ഖജനാ പോലുള്ള രണ്ടു യൂണിറ്റ് ഉണ്ടാവും ഒന്നു വടക്ക് നിന്നും വരുന്ന ട്രെനിനുള്ളതും, മറ്റൊന്ന് തെക്കു നിന്നുള്ള ട്രെനിനുള്ളതും.

മയ്യഴിയിൽ നിന്നും ഓപറേറ്റ് ചെയ്യുന്ന ഓപ്പറേഷൻ വിവരിക്കുന്നത് കൊണ്ട് എടക്കാട് “വടക്ക്” ഭാഗം ആയിക്കണക്കാക്കി തെക്കോട്ടു പോകുന്ന ട്രെയിനിൽ നിന്നും കിട്ടിയ. ചൂരൽ ചാവിയിൽ നിന്നും സ്റ്റേഷൻ മാസ്റ്റർ മെറ്റൽ ഡിസ്ക് ഊരിയെടുത്ത തെക്കു ബേഗത്തുള്ള ഖജാന യിൽ നിക്ഷേപിക്കും. എന്നിട്ടു അതിനോടനുബന്ധിച്ചു ഘടിപ്പിച്ചിട്ടുള്ള ഫോണ് റസീവർ ചെവിയിൽ പിടിചു; നടുക്കുള്ള ലിവർ രണ്ടു മുന്ന് തവണ പ്രസ്സ്‌ ചെയ്യും, മറുതലയ്ക്കൽ നിന്നും (തലശേരിയിൽ) ഹാലോ ….? വണ്ടിയുടെ ലാസ്‌റ്റ്‌ രണ്ടോ മുന്നോ നമ്പർ പറഞ്ഞു ആ ലിവർ ഒന്നു ഇടത്തോട്ടു പൂർവ സ്ഥിതിയിൽ ആക്കി വെക്കുമ്പോൾ? അതുവരെ അവരുടേ പരിധിക്കുള്ളിലെ ഗേറ്റു തുറക്കാനുള്ള സംവിധാനം ആവും. (എടക്കാട്)

അതോടൊപ്പം തലശേരി സ്റ്റേഷൻ മാസ്റ്റർ അവരുടേ ഖജനാ വലത്തോട്ട് ക്ളോക്കിൽ മൂന്ന്‌ എന്ന പൊസിഷൻ വരത്തക്ക രീതിയിൽ തിരിച്ചു വെക്കും. അപ്പോൾ അവരുടേ തലശ്ശേരിയുടെ അധീനതയിലുള്ള ഗേറ്റുകൾ അടക്കാനുള്ള സിഗ്നൽ ഗേറ്റ്മാന് കേബിനിൽ ലഭിക്കും. സ്ലോട്ടിൽ നിന്നും ഗേറ്റിന്റെ കീ റിലീസാകും. അത് എടുത്തു ഗേറ്റ്മാന്മാർ ഗേറ്റു പൂട്ടി വീണ്ടും സിഗ്നൽ സ്ലോട്ടിലിട്ട് ഗ്രീൻ സിഗ്നൽ ലിവർ വലിച്ചാൽ. സ്റ്റേഷൻ മാസ്റ്റർക്ക് ഇൻഡിക്കേഷൻ കിട്ടും. ആ നിമിഷം തലശേരി സ്റ്റേഷൻ മാസ്റ്റർ ഖജനാവിലെ ലോക്ക് നേരെ ആറു എന്ന പൊസിഷനിലേക്കു തിരിച്ചു വെക്കുമ്പോൾ? ഒരു മെറ്റൽ ഡിസ്ക് അതിൽ നിന്നും പുറത്തുവരും. അത് അവർ ചൂരൽ ചാവിയിൽ ഇട്ടു ഭദ്രമാക്കി മാഹി ഭാഗത്തേക്ക് പോവുന്നു ട്രെയിനിന് കൈമാറാനായി തയ്യാറാക്കി വെക്കും.

(ഇത്രയും. ആകുമ്പോഴേക്കും തലശേരി ടെമ്പിൾ ഗേറ്റു ഭാഗത്തുള്ള എല്ലാ ഗേറ്റുകളും ബ്ലോക്കാക്കി വെക്കാനുള്ള സംവിദാനം ആകും)
അത് പിറകെ വരുന്ന വണ്ടിയിൽ കൈമാറാനുള്ളതാണ്.

ട്രെയിൻ തലശേരി സ്റ്റേഷനിൽ എത്താറാവുമ്പോൾ വീണ്ടും ഡ്രൈവർ അവരുടേ കൈവശമുള്ള ചൂരൽ ചാവി സ്റ്റേഷനിൽ എറിഞ്ഞു കൊടുക്കുന്ന തിനോടൊപ്പം അവിടെയുള്ളതും അവർ മുൻപ് പറഞ്ഞത് പോലെ ഡ്രൈവർക്കു കൈ മാറും.

തലശേരി സ്റ്റേഷൻ മാസ്റ്റർ, വണ്ടി സ്റ്റേഷൻ വിടുന്നതോടുകൂടി, അവിടെ കിട്ടിയ മെറ്റൽ ഡിസ്ക് അവരുടേ ഖജനാവിൽ ഇട്ടു, വീണ്ടും മൂന്ന്‌ എന്ന പൊസിഷനിൽ ആക്കുമ്പോൾ അവരുടേ അധീനതയിലുള്ള ഗേറ്റു ഓപ്പൺ ആക്കാനുള്ള സംവിദാനം ആകും. ഗേറ്റ്മാൻ സ്ലോട്ടിൽ നിന്നും ചാവി ഊരി സിഗ്നൽ റിലീസ് ചെയ്തു പഴയ സ്ലോട്ടിൽ വെക്കുന്നതോടുകു തലശ്ശരി ഖജനാവിന്റെ ലിവർ പൂർവസ്ഥിയിൽ 12 എന്ന പൊസിഷനിൽ തിരിച്ചുവെക്കും.

ഈ സമയം (തലശേരിയിലെ ഖജനാവ് നേരെ പൊസിഷനിൽ ആവുമ്പോൾ)
മയ്യഴിയിലെ ഖജനാവ് ഇൻഡിക്കേഷൻ കിട്ടും, സ്റ്റേഷൻ മാസ്റ്റർ അതോടൊപ്പം ഘടിപ്പിച്ചിട്ടുള്ള ഫോണിലൂടെ ട്രെയിൻ നമ്പർ പറഞ്ഞു റിക്കാർഡ് ചെയ്തു;
ലിവർ മൂന്നു എന്ന പൊസിഷനിൽ തിരിച്ചു വെക്കും. അതിനാണ് ബ്ലോക്ക് ആക്കുക എന്ന് പറയുന്നത്. ഈ സമയം മെയ്യഴി സ്റ്റേഷൻ പരിധിക്കുള്ളിൽ ഗേറ്റ്‌ മാൻമാർക്കു ഇൻഡിക്കേഷൻ ലഭിക്കും പ്രകാരം സ്ലോട്ടിൽ നിന്നും കീ എടുത്തു ഗേറ്റു പൂട്ടി! സിഗ്നൽ സ്ലോട്ടിലിട്ട് സിഗ്നൽ കൊടുത്തുകഴിയുമ്പോൾ മെയ്യഴി സ്റ്റേഷൻ മാസ്റ്റർ ആ ലിവർ ആറു പൊസിഷനിൽ വെക്കുകയും, അതിൽ നിന്നും പുറത്തു വരുന്ന മെറ്റൽ ഡിസ്ക് അവരുടേ പക്കലുള്ള ചൂരൽ ചാവിയിൽ ഇട്ടു ഭദ്രമാക്കി വെക്കും. ആ സമയത്തെ തലശേരി ഖജനാ പൂർണമായും പൂർവസ്ഥിയിലാക്കാൻ സാദിക്കും.

ഇങ്ങനെ ഓരോ സ്റ്റേഷനും ഫോളോ ചെയുന്നത് 100 ശതമാനം ട്രെയിൻ കുട്ടി മുട്ടുന്നത് ഒഴിവാക്കാൻ പറ്റും

ഈ സമയം ഏതെങ്കിലും റെയിൽവേസ്റ്റാഫ്‌ സ്റ്റേഷനിൽ തൂക്കിയിട്ട മണി അടിക്കും. കുറച്ചു തുടർച്ചയായി മുട്ടി അവസാനം വരുന്ന ദിക്കനുസരിച്ചു മുട്ടിയവസാനിപ്പിക്കും . അവസാനം മൂന്നു മുട്ടിയാണ് അവസാനിപ്പിക്കുന്നതെങ്കിൽ വടക്ക് നിന്നും?

രണ്ടു മുട്ടിയാണ് അവസാനിപ്പിക്കുന്നതെങ്കിൽ ട്രെയിൻ തെക്കു നിന്നും വരുന്നു എന്ന് ഉറപ്പിക്കാം. അവസാനം ഒന്നാണ് മുട്ടുന്നതെങ്കിൽ ഏതു ഭാഗത്തുനിന്നുള്ള ട്രെയ്നയാലും ബ്ലോക്കായി എന്ന അടയാളം. ചിലപ്പോൾ ക്രോസിങ് ഉണ്ടാവും? ഈ സമയം തുടർച്ചയായി മണി മുട്ടി നിർത്തി…. വീണ്ടും തുടർച്ചയായി മുട്ടും അത് ക്രോസിങ്ങിനുള്ള സിഗ്നലാണ്.

ഇത് വായിക്കുമ്പോൾ ചിലർക്ക് ഒരു സംശയം ഉണ്ടാവും ഇനി കിഴക്കുന്നു വണ്ടി വരുമ്പോൾ ഇത്ര മണി മുട്ടും എന്നു ? മൂന്നു മുട്ടിയാൽ? കേൾക്കുന്നാൾക്കു തെക്കും വടക്കും കിഴക്കും പടിഞ്ഞാറും തിരിയുണ്ടാവും. ഈ ചോദ്യത്തോട് എനിക്ക് പറയാനുള്ളത് ? നമ്മൾ ഡ്രൈവിങ് ലൈസൻസ് എടുക്കുമ്പോൾ “എച്ചും – എട്ടും” ഒക്കെ എടുക്കുന്നില്ല?അത് എങ്ങാനം “ഋ – ൽ” ആയാലുള്ള സ്ഥിതി ആലോചിച്ചാൽ മതി ആ സംശയം തീരും..

രണ്ടു ഭാഗങ്ങളിൽ നിന്നും വരുന്ന ട്രെയിൻ കടന്നു പോകാനുള്ള സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി എക്സ് പ്രസ് – മെയിൽ ട്രെയിനുകൾക്ക്‌ കടന്നു പോകാൻ പാകത്തിൽ; ഏതു ട്രെയ്നണോ ക്രോസ്സിങ്ന് വേണ്ടി കാത്തു നിൽക്കുന്നത്, ആ വണ്ടി കുറച്ചു മുൻപോട്ടു പോയി, റിവേസ് വന്നു സ്റ്റേഷൻ പരിധിയിൽ വരുന്ന സെക്കൻഡ് ലയിനിൽ നിലയുറപ്പിക്കും!.

ചിലപ്പോൾ വണ്ടി കുറച്ചു നേരം സ്റ്റേഷനിൽ നിർത്തിയിട്ടു കാത്തു നിൽക്കുന്നത് കാണുമ്പോൾ? യാത്രക്കാർക്കു ഇറങ്ങി ഒരു ചായ കുടിക്കാൻ തോന്നി, രാംദാസ് ഹോട്ടലിൽ നിന്നും ചായ കുടിക്കുമ്പോൾ? വണ്ടി മുൻപോട്ടു നീങ്ങുന്നത് കണ്ടാൽ യാത്രക്കാർ വണ്ടി പോകുന്നു; എന്ന് കരുതി തിരിച്ചോടാൻ തുടങ്ങുമ്പോൾ? രാംദാസ് പറയും, പേടിക്കേണ്ട ക്രോസ്സിങ്ങാണ് റിവേസ് വരും! അതുകേൾക്കുമ്പോൾ അവർ സമാദാനത്തോടെ നിൽക്കും!.

എന്നാൽ ഇതൊന്നും അറിയാത്ത വണ്ടിയിലെ ബന്ധുക്കൾ വണ്ടി പോകുകയാണെന്ന് കരുതി വെപ്രാളപ്പെടുന്നത് പലപ്പോഴും കണ്ടിട്ടുണ്ട്! പിന്നെ ഇവരെ വസ്‌തുത അറിയുന്നവർ പറഞ്ഞു സമദനിപ്പിക്കും! എങ്കിലും വണ്ടി റിവേസ് വന്നു നിൽക്കുന്നത് വരെ റെസ്റ്റെലസ്സായിരിക്കും ഇവർ!

എല്ലാം കഴിഞ്ഞു പൂർവ്വ സ്ഥിയിൽ ക്രോസിങ്ങൊക്കെ കഴിഞ്ഞു വണ്ടി പോയാൽ മയ്യഴി സ്റ്റേഷൻ മാസ്റ്റർ, അവർക്കു കിട്ടിയ മെറ്റൽ സിസ്ക് മെഷിനിൽ ഇട്ടു പ്രസ്സ്‌ ചെയ്തു റിവേസ് ചെയ്യുമ്പോൾ ഗേറ്റ് മാന്റെ ചാവി റിലീസാകും!.

അദ്ദേഹം അത് ഊരി ഏതുഭാഗത്താണോ വണ്ടി പോകുന്നതനുസരിച്ചു ഗേറ്റ് തുറന്നുകൊടുക്കും.

ഇങ്ങനെ മാനുവൽ ആയി ഓരോ സ്റ്റേഷൻ പരിധിക്കുള്ളിൽ നിന്നും ചെയ്യുന്നതുകൊണ്ട് ഒരു കാരണ വശാലും ട്രാക്കിൽ കുടി എതിർ ദിശയിലുള്ള വരവ് ഒരിക്കലും ഉണ്ടാവുകയില്ല!

ഇനി ഓരോ കോച്ചിന്മേലും നിങൾ 5 ഓ 6 ഓ അക്കമുള്ള സീരിയൽ നമ്പർ കാണാം അത് സമർത്ഥിക്കുന്നത് ഉദാഹരണത്തിന് 20124 . കോച് ഉണ്ടാക്കിയ വർഷം 2020 – 12 ആം മാസം 04 മത്തെ കൊച്ചു ഉണ്ടാക്കിയത് എന്ന് വ്യക്തമാക്കുന്നു!

SR (Southern Railway)
NR (Northern Railway)
ER (Eastern Railway)
WR (Western Railway)
CR (Central Railway)
SCR (South Central Railway)
NER (North eastern Railway)

ഇത് റെയിൽവേ സോണിനെ വെളിപ്പെടുത്തുന്നു .

ചിലപ്പോൾ കൊച്ചിന് മുകളിൽ സീബ്രാ ലയിനുകൾ പല നിറത്തിൽ കാണാം . അത്
നീല കളറുള്ള കോച്ചിലെ വെള്ള അല്ലെങ്കിൽ മഞ്ഞ ക്രോസ്സ് വരകൾ ക്രോസ്സ് ലൈൻ!
അൺ റിസർവ്ഡ് കൊച്ച എന്ന് വ്യക്തമാക്കുന്നു! .


അത് പോലെ മഞ്ഞ ക്രോസ്സ് ലൈൻ ചുവന്ന കൊച്ചുകളിൽ കാണുന്നത് രോഗികൾക്കും ഹാൻഡികേപ്പ്ഡ് ആളുകൾകൾക്കും ഉള്ളതായി കണക്കാക്കുന്നു!.
പച്ച ക്രോസ്സ് പിങ്ക് ക്രോസ്സ് ലൈനുകൾ സ്ത്രീകൾക്കുള്ള കോച്ചായി കണക്കാക്കുന്നു!.
ഇതൊക്കെ പഴയ സംബ്രതായങ്ങളാണ്!. ഇപ്പോൾ പല കളറിലും കോച്ചുകൾ നിർമിക്കുന്നത് കൊണ്ട് ധാരാളം മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്!

മറ്റൊരറിവ് നമ്മുടെ എല്ലാ റിസർവ്ഡ് ടിക്കറ്റും ഇൻഷുറൻസ്ന് വിധേയമാണ്!

എന്തെങ്കിലും നഷ്ടപെട്ടിട്ടുണ്ടെങ്കിൽ ടി. ടി യോട് കംപ്ളെന്റെ ചെയ്തു റിക്കോർഡാക്കിയാൽ നഷ്ടപെട്ട വ്സസ്തുവിനുള്ള കൊമ്പൻസേഷൻ ലഭിക്കാന് സാദ്ധ്യത ഏറെയാണ്.!

കുറച്ചു കാലതാമസം വരുമെങ്കിലും ക്ലെയിം ചെയ്ത തുക നിബന്ധനകൾക്ക് വിധേയമായി ലഭിക്കും!

പിന്നെ ഉള്ള ഒരറിവ് നിങ്ങളുടെ യാത്രാ ബെഗ്ഗേജു അനുവതീയമായതു എത്രയാണോ അനുവതീയമായതു അത് . ഫ്രീ ബെഗ്ഗേജ്‌ എന്ന് പറയുന്നത് നിങ്ങള്ക്ക് യാത്രയിൽ ഉപയോഗിക്കേണ്ടതോ , യാത്ര കഴിഞ്ഞ ഉടനെ ഉപയോഗിക്കേണ്ടതോ ആയ സാധങ്ങൾ മാത്രമേ ബഗേജായി കണക്കാക്കുകയുള്ളു!. അതായത് മറ്റു കാർഗോ സാദനങ്ങൾ കൊമേർഷ്യൽ സ്‌കോഡിന് പിടിച്ചു വേണമെങ്കിൽ തൂക്കി ഫൈനടപ്പിക്കാവുന്നതാണ്!. ഇനീ നിങ്ങൾ തൂക്കി തൂക്കത്തിനുള്ള പണം കെട്ടിയാലും അത്തരം സാധനങ്ങൾ ട്രയിനിലെ ബ്രെക്ക് വാനിൽ മാത്രമേ കൊണ്ടുപോകാനുള്ള അനുവാദമുള്ളൂ!.

എന്റെ ഒരു ദൽഹി യാത്ര കഴിഞ്ഞു 1978 – 1979 വർഷത്തിലാണെന്നു റെയിൽവേ കുറുപ്പ് എന്ന മഹാനിൽ നിന്നും കിട്ടിയ അനുഭവ പാഠമാ!. ദൽഹിയിൽ നിന്നും തൂക്കം നോക്കി എക്സസ് സാദങ്ങൾക്കുള്ള ബാഗേജ് ഉം കെട്ടി!.

പക്ഷേ കോഴിക്കോട്ടെത്തിയപ്പോൾ മൂപ്പർ എന്നെ പിടിച്ചു മാഹിയിലിറങ്ങേണ്ട എന്നെ തലശേരിയിൽ ഇറക്കി പേഴ്സണൽ സദാനമെന്നത് പെട്ടിയും ബേഗും മാത്രം! തൂക്കി ബാക്കിവരുന്നതിനു ഡൽഹിമുതൽ മാഹിവരെ യുള്ളതിനു എക്സസ് കെട്ടിയ തുകയും കഴിച്ചു 750 ഇൽ അധികം ഫൈൻ കെട്ടിച്ചിട്ടുണ്ട്!.

ഏറെ എഴുത്തുകുത്തുകൾ ഓക്കേ നടത്തി, അവസാനം കിട്ടിയ അറിവാണ് പങ്കുവെച്ചത്! ഇങ്ങനെ ഒരു സംഭവമുണ്ട് ഓർക്കുക?

എപ്പോഴും ചക്കവീണാൽ മുയൽ ചാവണമെന്നില്ല!.

പിന്നെ അവരുടേ നല്ല മനസുകൊണ്ട് അങ്ങനെ പോവുന്നു എന്ന് മാത്രം! ഇത്രയും പറഞ്ഞു റെയിൽവേ ചരിത്രം അവസാനിപ്പിക്കട്ടെ!

ഇതിലെ വസ്തുതകൾ ഒന്നും അറിയേണ്ട ആവശ്യമില്ലെങ്കിലും പുതിയ ലഗേജ് റൂളൊക്കെ വന്നിട്ടുണ്ട് ഇനി പഴയ തുപോലെ ചക്കയും മാങ്ങയും തങ്ങളുടെ ലഗ്ഗേജ് പരിധിയിൽ വരും എന്ന് കരുതി കൊണ്ടുപോകുമ്പോൾ സൂക്ഷിക്കണം. ഇല്ലേൽ പഴയ പഴഞ്ചൊല്ല് ഓർക്കേണ്ടി വരും

…താനൂരിൽ ചക്കതിന്നാൻ പോയതുപോലെ എന്ന് ….

ഒരു പ്രധാന കാര്യം എഴുതാൻ മറന്നു …. കമ്പാർട്ടുമെന്റിന്റെ ഏറ്റവും ഒടുവിൽ ആയി ചൈന കാണം അതി ട്രെയിനിന്റെ ലാസ്റ്റ് കമ്പാർട്ടുമെന്റിനെ സൂചിപ്പിക്കുന്നു … മറ്റൊന്നുകൂടിയുണ്ട് ഇത് കാണേണ്ട എന്നുണ്ടെങ്കിൽ സമയത്തിനു മുമ്പേ സ്റ്റേഷനിൽ എത്തുക എന്ന് ഇത് റെയിൽവേ നിങ്ങളെ ഓർമ്മിപ്പിക്കുന്നത് ഈ രീതി തെറ്റാണ് …. സമയ നഷ്ടം ധന നഷ്ടം ഫലം … എന്റെ വക ഒരു ഉപദേശം ലാസ് ലഗ്ഗേജ് മോർ കംഫർട്ട് … ഇതുമായി ബന്ധപെട്ടു നല്ലൊരു തമാശയുണ്ട് അത് വേറൊരു കഥയിൽ എഴുതിയിട്ടുണ്ട് …. ടാറ്റ ബൈ ബൈ….

മഠത്തിൽ ബാബു ജയപ്രകാശ്….. ✍️ My Watasap Cell No : 0091 9500716709

Leave a Comment