Time Set To Read 5 Minutes Maximum
യൂ. എ. ഇലെ. എല്ലാ വിഭാഗം ജനങ്ങളെയും ഒരു പോലെ ആകർഷിക്കുന്ന ഒരു ഹൈപ്പർ മാർക്കറ്റാണ് അജ്‌മാൻ സിറ്റി സെന്റർ! ഷോപ്പിംഗിനായി ഒരു പദ്ധതിയും ഇല്ലായിരുന്നു, കോയ വന്നത് കൊണ്ട്? ഒരു ബോറടി മാറ്റം; നാളെ വെള്ളിയാഴ്ചയും!
ഇഷ്ടപെട്ട മൽസ്യങ്ങൾ എന്തെങ്കിലും ഉണ്ടെങ്കിൽ വാങ്ങിക്കാം!. അവിടത്തെ മത്സ്യത്തിന്റെ സ്റ്റോർ നല്ല വിശാലമായതും, വൃത്തിയുള്ളതുമാണ്!.
എന്റെ ചിന്ത കോയയോടൊപ്പമുള്ള പഴയ കാലത്തിലേക്ക് എത്തി ! എത്ര എത്ര മൽസ്യങ്ങൾ കഴിച്ച ദിനങ്ങൾ ? ചെമ്മീൻ തന്നെ പല വെറൈറ്റിയിൽ? ടൈഗറും! നാരനും! വയിറ്റും ?
അതും പല സൈസിലുള്ളത് ? ലോബ്സ്റ്റർ തനി മലബാർ സ്റ്റൈലിൽ കൊത്തി അരിഞ്ഞു ഉള്ളിയും, ഇഞ്ചിയും, പച്ചമുളകും, കറിവേപ്പിലയും, കടുക് വെളിച്ചെണ്ണയിൽ താളിച്ചു, കൊത്തി അരിഞ്ഞ ലോബ്സ്റ്റർ ഇട്ടു! കൂടെ ചിരവിയ തേങ്ങയും ചേർത്ത്; നല്ലവണ്ണം മൊരിച്ചെടുത്ത് കഴിച്ച എത്രയെത്ര ദിനങ്ങൾ! യു. എസ. ലേ? (അമേരിക്കയിലെ) ലീഡിങ് ലോബ്സ്റ്റർ ബയർ ആയ ജോർജ് മാത്യുവും, ഷാർക്ക്ഫിൻ ബയറായ മലേഷ്യൻ പൗരനും ചൈനീസ് വംശജനുമായ ചെന്നും? ഇതെന്തു സാധനമാണെന്നും അതിന്റെ റെസിപ്പിയും ചോദിച്ചത് ഓർക്കുന്നു?.
ലോബ്സ്റ്റർ ആണെന്ന് പറഞ്ഞപ്പോൾ എടാ ലോബ്സ്റ്റർ ഇങ്ങനെയും വെക്കാമോ ? പിന്നെ അവർക്കു 1 – 2 ഔൺസ് ലോബ്സ്റ്റർകൊണ്ട് ബിരിണിയാണി വെച്ചതും , സ്റ്റീക്കും, ഫില്ലറ്റും, ഒക്കെ ആവോളം കഴിച്ചതും ഓർത്തു!.
ജോർജ് മാത്യു യൂ. എസ. ഇൽ പോയി അനുജൻ “റോയി മാത്യുവിനോട്” ഈ വിഭവത്തെ പറ്റി പറഞ്ഞു, അദ്ദേഹം വന്നപ്പോഴും എന്നോട് അതുപോലേ കുക്ക് ചെയ്തു തരാൻ പറഞ്ഞതും എല്ലാം കഴിഞ്ഞ കാലം!.
ചൈനക്കാരും, ജാപ്പനീസും, യൂറോപ്പ്യനും, ഇത്തരം സാധനങ്ങൾ കട്ടിൽഫിഷും, സ്ക്വിഡ്‌ഡും, എന്തിന് ചെമ്മീൻ വരെ? ബോയിൽഡ് വാട്ടറിൽ, ഡീപ്പ് ചെയ്തു! അഞ്ചു മിനിട്ടു കൊണ്ട് എടുത്തു, ചെറുനാരങ്ങാ നീരും ഉപ്പും കുട്ടി കഴിക്കും!. നല്ല സോഫ്‌റ്റും ടൈസ്റ്റ്‌മായിരിക്കും!
നമ്മൾ ഇതൊക്കെ മണിക്കൂറുകളോളം വേവിച്ചിട്ടു, മൂപ്പിച്ചെടുക്കും! എന്നിട്ടു പറയും തീരെ വെന്തിട്ടില്ല? റബ്ബർ പോലെയുണ്ട് എന്ന് ! ഇത്തരം സാദങ്ങളൊക്കെ അരപ്പു തിളച്ചു കഴിഞ്ഞാൽ മാത്രം ചേർത്ത്, നാലോ അഞ്ചോ ! മിനിട്ടു മാത്രം വേവിച്ചെടുത്താൽ മതി എന്ന് പലർക്കും അറിയില്ല!
വിസിറ്റ് വിസയിൽ യു എ ഇ സന്ദർശിക്കാനെത്തുന്ന പരിചയക്കാർ വീട് സന്ദർശിക്കുന്നവർക്കും എന്റെ വീട്ടിലെ ചെമ്മീനിന്റെ വലിപ്പം കണ്ടിട്ട് കണ്ണ് തള്ളിയിട്ടുണ്ട് . എല്ലാവരുടെ പ്ളേറ്റിലുള്ള ചെമ്മീൻ ഒരേ വലിപ്പം ആയിരിക്കും 10 – 20 സൈസും , 20 – 30 സൈസും ഒക്കെ പ്ളേറ്റിൽ വെച്ചാൽ നിലച്ചക്ക്രം വെച്ചത് പോലെ ഇരിക്കും!
ഇതൊക്കെ ആലോചിക്കുമ്പോഴും സിറ്റി സെന്ററിലെ മൽസ്യത്തെപ്പറ്റിയും, ആലോചിച്ചുകൊണ്ടുള്ള നടത്തം….!
….. മൽസ്യം കിട്ടുകയാണെങ്കിൽ രാവിലെയുള്ള മൽസ്യ മാർക്കറ്റ് സന്ദർശനം ഒഴിവാക്കാം!.
പിന്നെ എല്ലാം നോക്കി അവിടയൊക്കെ ചുറ്റിക്കറങ്ങി കഴിയുമ്പോഴേക്കും? രണ്ടു മൂന്നു മണിക്കൂറെങ്കിലും പോയിക്കിട്ടും! അത്രയും സമയത്തെ ഇലക്ട്രിസിറ്റിയും ലാഭം!
ഈ ഉദ്ദേശത്തോടു കൂടിയുള്ള സന്ദർശനം മാത്രം ഇന്നത്തേത് ? നെയ്യപ്പം തിന്നാൽ രണ്ടുണ്ട് കാര്യം !
കാർ പാർക്ക് ചെയ്തു! അധികം വാഹനങ്ങൾ ഒന്നും ഇല്ല! എങ്കിലും പാർക്കിങ് ലോട്ടിന്റെ നമ്പർ ഒന്ന് ക്ലിക് ചെയ്തു മൊബൈലിൽ സേവ് ചെയ്തു! തിരിച്ചു വരുമ്പോഴുള്ള സ്ഥിതി ഇതായിരിക്കില്ല, എന്ന് നല്ല ബോദ്ദ്യം ഉള്ളത് കൊണ്ടാണ് അങ്ങനെ ചെയ്തത്! മുൻപ് അങ്ങനെ ഒരനുഭവം ഉണ്ടായിട്ടുണ്ട്!
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി…കാര്യമായ പാചകം ഒന്നും തന്നെയില്ല! ഒന്ന് രണ്ടാഴ്ചകൊണ്ട് വെക്കേഷന് പോകേണ്ടത് കൊണ്ട് ഉള്ളതൊക്കെ കാലിയാക്കാനുള്ള ശ്രമമാണ്!. പാചകം ചെയ്യാത്തതിനാൽ വാങ്ങാൻ പ്രത്യേകമായി ഒന്നുമില്ല! സമയം കളയണമല്ലോ? എന്ന് ചിന്തയോടെ നേരെ ഇലക്ട്രോണിക്സ് വിഭാഗത്തിലേക്ക്! നടന്നു നീങ്ങി!
വിവിധ ബ്രാന്ഡുകളിലുള്ള എൽ.സി.ഡി , എൽ.ഇ.ഡി , 3 ഡി. ടി.വി എന്നിവയുടെ ഡിസ്പ്ലേ ഒരുക്കിവെച്ചു ഉപഭോക്താവിനെ ആകർഷിക്കും വിധമുള്ള ഹൈ ഡെഫനിഷൻ ടെക്നൊളജിയിലൂടെ സൃഷ്‌ടിച്ച പരസ്സ്യങ്ങളും സിനിമകളും കാണിച്ചുകൊണ്ടുള്ള ഡിസ്‌പ്ലെകൾ ഒരുക്കിയിട്ടുണ്ട് !
ടാഗുകളിലെ വില പരിശോദിക്കുമ്പോൾ സെയിൽസ് മാൻ എന്റെ സന്ദർശനത്തിൽ ആവേശഭരിതനായി! കാരണം ഷോറൂം തിരക്ക് കുറവാണ്! കസ്റ്റമർ ഒന്നും വന്നു തുടങ്ങിയിട്ടില്ല ! രണ്ട് കാരണങ്ങൾ? അവധിക്കാലം ആരംഭിക്കുന്നു! സാമ്പത്തിക പ്രതിസന്ധികളും! ആളുകൾ പണം ചെലവഴിക്കുന്നില്ല!
സെയിൽസ്മാൻ, ലേറ്റസ്റ്റ് സോണി ടി വി യുടെ 3 ഡി സീരിയസിന്റെ ഡെമോ കാട്ടുന്നുണ്ട്!. ഒന്ന് വാങ്ങിയാലോ എന്ന ചിന്ത? എന്തായാലും ഡിസ്പ്ളേ നല്ലവണ്ണം ആസ്വദിച്ചു ഞാനും കോയയും!.
നമ്മളിൽ നിന്നും ബിസിനസ്സു ഒന്നും അവർ പ്രതീക്ഷിക്കുന്നില്ല എങ്കിലും എല്ലാ ഓപ്പറേഷനും വിശദമാക്കിത്തരുന്നുണ്ട് ! ഇതിനിടയിൽ കിട്ടിയ സാഹചര്യം മുതലെടുത്തു എല്ലാം മനസിലാക്കിയെടുത്തു !
ഇതിനകം സെയിൽസ്മാൻ മനസിലാക്കി നമ്മളൊന്നും വാങ്ങാൻ പോവുന്നില്ല എന്ന്? ക്രമേണ അദ്ദേഹത്തിന്റെ ഉത്സാഹമെല്ലാം കുറഞ്ഞു ഞങ്ങളും അടുത്ത കൗണ്ടർ നോക്കി പതിയെ നീങ്ങി !
അപ്പോഴാണ് ശ്രദ്ദിച്ചത് ?.
സുഗന്ധദ്രവ്യങ്ങളും സൗന്ദര്യ വർദ്ധകവസ്തുക്കളും ആയിരുന്നു! അതിന്റെ വിശാലമായ ഒരു പരവതാനി തന്നെ എന്ന് വേണമെങ്കിൽ പറയാം!
കുറച്ചു ദൂരെ മാറി; അവൾ! തന്നെ സൂക്ഷിച്ചു നോക്കുന്നത് കാണുന്നുണ്ട്! ആദ്യം അവളെ ശ്രദ്ധിച്ചില്ല! കുറച്ച് മിനിറ്റുകൾക്ക് ശേഷം വീണ്ടും കണ്ടു… .? അവൾ ഇപ്പോഴും എന്നെ തന്നെ തുറിച്ചു നോക്കുന്നു! മനഃപൂർവ്വം അവഗണിച്ചു മറ്റൊരു റേക്കിലേക്കു നീങ്ങി! വെറുതെ ഒന്ന് തിരിഞ്ഞു നോക്കി ! അപ്പോഴും അവൾ എന്നെ തന്നെ നോക്കികൊണ്ടേ ഇരിക്കുന്നുന്നതു കാണുന്നുണ്ട് !
ആരോ തന്റെ പുറകിലുണ്ടെന്ന് ഒരു സംശയം ഉണ്ടായിരുന്നു, തല അൽപം തിരിച്ചു; ഇടം കണ്ണിട്ടു നോക്കി ആരും ഇല്ല!.
ഏതോ ഒരു മിശ്രി? ഡിസ്പ്ളേ ചെയ്ത പെർഫ്യൂം ബോട്ടിലെടുത്ത എടുത്തു ശരീരം മുഴുവൻ പൂശുന്നുണ്ട്! രണ്ടു മുന്ന് ബോട്ടിലെടുത്തു പൂശി ! തൊട്ടടുത്തു ഭാര്യയാണെന്ന് തോനുന്നു അവരും അതെ ഏർപ്പാട് തന്നെ!
ഇടയ്ക്കു കക്ഷി ഒരു ബോട്ടിലെടുത്ത കൈത്തണ്ടയിൽ അടിച്ചു സ്മെൽ ചെയ്ത് ഭാര്യയെന്നു തോന്നിപ്പിക്കുന്ന സ്ത്രീയെ? മണപ്പിച്ചു! ലേഷ് ആദ? ….? (എങ്ങനെയുണ്ട്) കൊയീസ്…. ? (നന്നായിട്ടുണ്ട്) അവളുടെ മറുപടി …!! തമാം ! (ഗുഡ്) ഈ എടുത്ത പെർഫ്യൂമിന്റെ സ്മെൽ എങ്ങനെയുണ്ട് എന്ന് പുള്ളിക്കാരിയോട് ചോദിച്ചതാണ് ! പുള്ളിക്കാരി മറുപടിയും പറഞ്ഞു കൊള്ളാം!
ഇതിനിടയിൽ സെയിൽസ് ഗേൾ എന്തോ ബോട്ടിൽ എടുത്തിട്ടു മണപ്പിക്കാൻ കൊടുത്തു! എന്നിട്ടു, അവരുടെ കയ്യിലുള്ള പെർഫ്യൂം ഒരു പേപ്പർ സ്ട്രിപ്പിൽ അടിച്ചു വേണ്ടും സ്മെൽ ചെയ്യാൻ കൊടുത്തു! അദ്ദേഹത്തിന് അതിഷ്ടപ്പെട്ടു എന്ന് തോനുന്നു!. ആദ്യത്തെ ബോട്ടിൽ തിരികെ വെച്ചു പുതിയ ബ്രാൻഡ് എടുത്തു!. വില ചോദിച്ചു?. അവൾ എന്തോ പറഞ്ഞു!. അദ്ദേഹം അത് തിരിച്ചു കൊടുത്തിട്ടു ആദ്യം എടുത്ത ബ്രാൻഡ് തന്നെ എടുത്തു, രണ്ടു പേരും അവിടെ നിന്നും പോയി!
ഇതിനിടയിൽ സെയിൽസ് ഗേളിന്റെ കയ്യിലുള്ള കുപ്പി ഞാനും ഒന്നു മണത്തു നോക്കി! കുംഭകോണം ഡിഗ്രീ കോഫിയുടെ മണം. അപ്പോഴാണ് മനസിലായത്! പല സ്മെൽ മണത്തു കഴിഞ്ഞാൽ! പിന്നെ എല്ലാ മണവും ഒരു പോലെ തോന്നും! അത് ഇല്ലാതാക്കാനുള്ള വിദ്യയാണ് കാപ്പിപ്പൊടി പ്രയോഗം!.
ഞാൻ നല്ലവണ്ണം കാപ്പിപ്പൊടി ഒന്ന് കൂടി മണപ്പിച്ചു അവളുടെ കയ്യിലുള്ള പെർഫ്യൂം ഒന്ന് ട്രൈ ചെയ്തു! നല്ല സ്മെൽ!. ഒന്നെടുത്ത . ‘ഏറ്റെർനിറ്റി‘; രസാസി കമ്പനിയുടേത്!. യൂ. എ. ഇ. ഇൽ നിന്ന് തന്നെ ഉണ്ടാക്കുന്നത്!. അതും വാങ്ങി തിരിഞ്ഞു നോക്കുമ്പോൾ അവളുണ്ട് വീണ്ടും എന്നെ തന്നെ നോക്കുന്നു !
കോയ യാണെങ്കിൽ പെർഫ്യൂം കൗണ്ടറിൽ തന്നെ എന്തോ വാങ്ങിക്കുന്നുണ്ട് !
അവളുടെ നോട്ടവും, ഭാവവും, ഒക്കെ കാണുമ്പോൾ അവൾ എന്തിനുള്ള പുറപ്പാടാണ് എന്ന് മനസിലാവുന്നില്ല ! എനിക്കൊരു സംശയം എന്നെ നോക്കി ചിരിക്കുന്നുണ്ടോ എന്ന് ? അതെ എന്ന് ഉറപ്പു വരുത്തി ഞാൻ; രണ്ടും കല്പിച്ചു അവളുടെ അടുത്തേക്ക് നടന്നു !
ഞാൻ ഒരിക്കൽ കൂടി ചുറ്റും നോക്കി, ആരും തന്നെ കാണുന്നില്ലെന്ന് ഉറപ്പുവരുത്തുക ഒരാവശ്യ മായിരുന്നു ! അവൾ വിളിക്കുന്നുവെന്ന് തോന്നി പതുക്കെ… . കുറച്ചു കൂടെ അടുത്തോട്ടു ചേർന്നു നിന്ന് അവളുടെ മാറിൽ എഴുതിവെച്ച പേര് വായിച്ചെടുത്തു! കൂടുതൽ അടുത്തു പഴകിയപ്പോൾ തൃശൂർ ക്കാരിയാണെന്നു മനസിലായി!
ഭംഗിയായി വസ്ത്രം ധരിച്ച്! ആകർഷണീയമാണ് അവളുടെ രൂപം! കടും പച്ച നിറത്തിൽ; മെറൂൺ നിറത്തിൽ വീതിയുള്ള ബോഡർ! വിശാലമായ ബോർഡറുള്ള! സ്ഥലത്തു വെള്ള അക്ഷരത്തിൽ അവളുടെ പേരു ആർക്കും വായിക്കത്തക്ക രീതിയിൽ പ്രിന്റ് ചെയ്തിട്ടുണ്ട് !
ഇരുണ്ട പച്ച ജാക്കറ്റ്, അവളെ കൂടുതൽ സെക്സി ലുക്ക് ആക്കുന്നു…! വളരെ അടുത്തെത്തിയപ്പോൾ …? ആകർഷകമായ സുഗന്ധം അവനെ ലഹരിയിലാക്കി!
മട്ടും ഭാവവും ഒക്കെ കാണുമ്പോൾ ഇപ്പോൾ തന്നെ ആരു വിളിച്ചാലും കൂടെ പോവാൻ തയ്യാറായി നിൽക്കുന്നത് പോലെയുണ്ട് ? ഒറ്റനോട്ടത്തിൽ ആരുടെയെങ്കിലും വിളിക്കായി കാതോർത്തു നിൽക്കും പോലെ !
രണ്ടാമതൊന്ന് ആലോചിക്കാതെ, അവളുടെ നേരെ കൈ നീട്ടി! അവൾ അവന്റെ എന്റെ കൈവലയത്തിൽ പൂർണമായും ഒരു നാണവും ഇല്ലാതെ ഒതുങ്ങി! അതിൽ അതിശയിക്കാനൊന്നും ഇല്ല! ഈ സമയമത്രയും അവൾ ആരുടെയെങ്കിലും സാന്നിധ്യത്തിനായി കാത്തിരിക്കുകയാണെന്ന് തോന്നി!
ചുറ്റും നോക്കി ആരും ശ്രദ്ധിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തി, നേരെ കൌണ്ടറിൽ പോയി, അവിടെ അവൾക്കു ഒരു വില നിശ്ചയിച്ചു കൗണ്ടറിനടുത്തു ഏജന്റുണ്ടായിരുന്നു… അവളുടെ അടിമപ്പണം സെറ്റിൽ ചെയ്തു! തിടുക്കത്തിൽ പുറത്തിറങ്ങാൻ നേരം!സെക്യുരിറ്റി മാൻ തടഞ്ഞു എന്റെ അടിമവ്യാപാരത്തിന്റെ ഇടപാട് രേഖകൾ സ്ഥിരീകരിച്ചു.! അവന്റെ മുഖഭാവം കാണുമ്പോൾ അവൾ എന്റെ കൂടെ വരുന്നത് സെക്യുരിറ്റി ക്കാരന് എന്തോ ഇഷ്ടമില്ലാത്തത് പോലെ തോന്നി !
നേരെ കാറിൽ കൊണ്ട് പോയി ആക്കി ഞാൻ കോയയെ വിളിച്ചു !
രണ്ടു മുന്ന് തവണ വിളിച്ചപ്പോൾ കോയ ഫോണെടുത്തിട്ടു പറഞ്ഞു! അവന്റെ മുതലാളിയുടെ ഭാര്യയും, അമ്മയും ഷോപ്പിംഗിനു വന്നിട്ടുണ്ട്, അവരുടെ സഹായത്തിനു കൂടി ഇരിക്കയാണ്! എന്നോട് പോയിക്കൊള്ളാൻ ! സമദാനാമമായി ഈ ഉഷ്ണത്തു ഇനിയും തിരിച്ചു പോവണ്ടല്ലോ ?
കാറിലെത്തിയെങ്കിലും അവൾ പിന്നെ ഒരക്ഷരം മിണ്ടിയിട്ടില്ല ! ഞാനും!
മുറിയിലെത്തിയ ഉടൻ ഞാൻ വസ്ത്രങ്ങളൊക്കെ മാറ്റി! ശരീരം പൂർണ്ണമായും വിയർത്തിരുന്നു! കുളിക്കാനായി ബാത്ത് റൂമിലേക്ക് പോയി! അവളെയും കുട്ടി! അതിൽ ഉപരി അവളും ധൃതിയിൽ കൂടെ കയറി എന്ന് പറയുന്നതായിരിക്കും ശരി !
അവളെ തടയാൻ കഴിഞ്ഞില്ല! അവളുടെ സൗന്ദര്യവും, സുഗന്ധവും ലഹരിയിലാക്കിയതായി അനുഭവം! പതുക്കെ അയാൾ അവളെ വസ്ത്രങ്ങൾ അഴിച്ചുമാറ്റി, വെള്ളവുമായി സമ്പർക്കം പുലർത്താതിരിക്കാൻ വസ്ത്രധാരണം സുരക്ഷിതമായ സ്ഥലത്ത് സൂക്ഷിച്ചിട്ടുണ്ടെന്ന് ഉറപ്പു വരുത്തി! അവൾക്ക് മറ്റ് വസ്ത്രങ്ങളില്ല!. മാറ്റിയുടുക്കാൻ!
സമയം ഏറെ രാത്രിയായിട്ടും വെയിലിന്റെ കാഠിന്ന്യം കൊണ്ട് ടാങ്കിലുള്ള വെള്ളം ചൂടായി തന്നെ ഉണ്ട്! സംശയം അറിയാതെ ഹീറ്റർ സ്വിച് ഓണായിട്ടില്ല എന്ന് ഉറപ്പു വരുത്തി!.
ചൂടുള്ള വെള്ളത്തിലെ ഷവർ ഒരു ഉന്മേഷവും തോന്നിയില്ല എങ്കിലും അവളോടോപ്പമുള്ള ഷവർ ഒരു സുഖം ഉണ്ടാക്കി! എന്നോട് ഒരു കാര്യം കൂടി പറഞ്ഞു അവൾക്കു ഒരു കുട്ടു കാരിയുണ്ട് അവളെയും കൂടെ കൂട്ടാൻ!, അവർ തമ്മിൽ ഏറെ നാളായിട്ടുള്ള കുട്ടാണ് എന്നോട് കൂടെ കൂട്ടാൻ! ആരാണെന്നു ഞാൻ ചോദിച്ചപ്പോൾ?
ഇളം നില പച്ച കളറിലുള്ള ഓറഞ്ചു ബോഡറുള്ള വസ്ത്രമുടുത്ത രാധയെപ്പറ്റി . ഞാൻ ശ്രദ്ദിച്ചില്ല എന്ന് പറഞ്ഞെങ്കിലും?
അവൾ വാചാലയായി , അവളും തൃശൂർക്കാരിയാണെന്നു , മൃദുലമായ ശരീരമാണെന്നും , ആരും ഒരിക്കൽ അനുഭവിച്ചറിഞ്ഞാൽ പിന്നെ കയ്യൊഴിയില്ല എന്നൊക്കെ പറഞ്ഞു കൊണ്ടേ ഇരുന്നു!
അവൾക്കു നിർബന്ധം ഏറെ നാളായിട്ടുള്ള കുട്ടാണ് പിരിയാൻ വിഷമം!, പിന്നെ ഞാൻ പറഞ്ഞു ശരി നാളെ നോക്കാം .
വേഗം കുളികഴിഞ്ഞു പുറത്തു ബാത്ത് റൂമിൽ നിന്നും പുറത്തു ഇറങ്ങാൻ നേരം വീണ്ടും കാളിംഗ് ബെൽ ശബ്ദം!.
അവളുടെ ഡ്രസ്സൊക്കെ ഉടുപ്പിച്ചു ബാത്ത് റൂമിൽ തന്നെ നിർത്തി വാതിൽ തുറന്നു! കോയ വീണ്ടും വന്നതാണ്! വന്നപാടെ കോയ ഒന്നും പറയാതെ ബാത്ത് റൂമിലേക്ക്! കയറിയ ഉടനെ അവൻ ദീർഘ മായി ശ്വാസം എടുത്തു ……! എന്നിട്ടു എന്നെ ഒന്ന് നോക്കി….
യാന്ത്രികമായി സോഫയിൽ വന്നുരുന്നു!
ഇപ്പോൾ നിങ്ങൾക്കെല്ലാവർക്കും അവൾ ആരാണ് എന്ന് സസ്പെൻസിൽ ആയിരിക്കും!
നിങ്ങൾ ആശ്ചര്യപ്പെട്ടേക്കാം…. ഞാൻ ഇതുവരെ പറഞ്ഞു വന്നത് ചന്ദ്രിക ആയുർവേദിക്കു സോപ്പും, രാധാസ് ബാത്ത് സോപ്പിനെ പറ്റിയാണ് മറ്റൊന്നുമില്ല!
അപ്പോഴുണ്ട് കോയ ഉച്ചത്തിൽ പറയുന്നു ബാബുവേട്ടാ ചന്ദ്രികാ സോപ്പിന്റെ മണം! അതിന്റെ സ്മെൽ ആരും ഇഷ്ടപെടും!
ഞാനും പറഞ്ഞു അതെ കോയാ നമ്മുടെ ചന്ദ്രികാ സോപ്പും രാദാസ് സോപ്പും മെഡി മിക്സ് സോപ്പിനോട് മത്സരിക്കാൻ ഒരു വിദേശ ബ്രാൻഡിനും സാദ്ധ്യമല്ല … കോയയും അത് ശരിവെച്ചു … പിന്നെ ഞങ്ങൾ ഓരോ നാട്ടുകാര്യങ്ങൾ പറഞ്ഞു ഉറങ്ങാൻ കിടന്നു
… കിടന്നപ്പോൾ കോയ പറഞ്ഞു! അടുത്തമാസം നാട്ടിൽപോകണമെന്നുണ്ട് ….
അതിനെന്താ കോയാ, കമ്പനി ടിക്കറ്റ് തരുമല്ലോ ? പിന്നെ എന്താ പ്രശ്‌നം?
കോയ…. പിന്നെ അത് കഴിഞ്ഞ തവണ ഞാൻ നാട്ടിൽ പോയി വരുമ്പോൾ ഭാര്യയുടെ മാല വിറ്റിരുന്നു! എന്തായാലും പോകുമ്പോൾ അഞ്ചോ ആറോ പവനുള്ള ഒരു മാലയില്ലാതെ പോവാനും പറ്റില്ല …. നിങ്ങളോട് വാങ്ങിച്ചപണം തന്നെ ഇതുവരെ തന്നിട്ടില്ല ….! എന്തുചെയ്യണമെന്ന് ഒരു രൂപവും ഇല്ല … ഒരു 2500 ദിർഹം ഇല്ലാതെ ഒരു കാര്യവും നടക്കില്ല …. ആ വിഷമത്തിലാ …
ഞാൻ പറഞ്ഞു പേടിക്കേണ്ട കോയാ എന്തെങ്കിലും ഒരു വഴി പടച്ചോൻകാണിച്ചു തരും …. നീ ഉറങ്ങാൻ നോക്ക് …
അങ്ങനെ ഞാൻ ആ കഥ പറയാൻ തുടങ്ങി
ഒരു പ്രവാസി സുഹൃത്തു, ദീർഘ കാല പ്രവാസത്തിനു ശേഷം ഏകദേശം മൂന്നു വർഷം ആയിക്കാണും നാട്ടിൽ വന്നിട്ട് . നിക്കാഹ് കഴിഞ്ഞിട്ട് പോയതാണ് സുഹൃത്തു. പോകുമ്പോൾ സാമ്പത്തീക ബുദ്ദിമുട്ടുകാരണം ഭാര്യയുടെ ചെയിൻ വിറ്റിട്ടാണ് ഗൾഫിലേക്ക് വിമാനം കയറിയത് .
ആദ്യത്തെ ഉറപ്പ് ഗൾഫിലെത്തിയാൽ ഉടൻ പുതുതു ഒന്ന് വാങ്ങിക്കാനുള്ള പണം അയച്ചു താരമെന്നായിരുന്നു . ആ ഉറപ്പു പാലിക്കപ്പെടാതെ പോയപ്പോൾ വർഷാവസാനം ലീവിന് വരുമ്പോൾ കൊണ്ടുവരാമെന്നായി . ഒന്ന് കഴിഞ്ഞു രണ്ടു കഴിഞ്ഞു … പിന്നെ ഭർത്താവു വാരാത്തതിലുള്ള പരാതിയായി…
ഒരു വിധം പണം സംഘടിപ്പിച്ചു ടിക്കറ്റൊക്കെ ഒപ്പിച്ചു . പക്ഷെ ഒരു പ്രശ്നമുണ്ട് നാട്ടിൽ പോകുമ്പോൾ ചെയിനില്ലാതെ എങ്ങനെ പോവും ? പോരാത്തതിന് ഫോൺ ചെയ്യുമ്പോഴെല്ലാം ഭാര്യ സ്വർണ്ണ മാലയുടെ കാര്യം ഓർമ്മിപ്പിക്കും . അത് കേൾക്കുമ്പോൾ പുള്ളിക്കാരന് മോഹാലസ്യം വരും …
പുള്ളിക്കാരി ആവശ്യപ്പെട്ടത് എട്ടു പവന്റെ മാലയ്ക്കാണ് ! എട്ടു പവൻ പോയിട്ട് എട്ടു മില്ലിഗ്രാം വാങ്ങാനുള്ള ഗതിയില്ല …
ഒടുവിൽ കക്ഷി ഒരു തീരുമാനത്തിൽ എത്തി . തൽക്കാലം പറക്കാട്ടിന്റെ സ്വർണ്ണം പൂശിയതു വാങ്ങിച്ചിട്ടു പിന്നീട് കാര്യം പറഞ്ഞു മനസിലാക്കാം എന്ന് തീരുമാനിച്ചു പറഞ്ഞത് പോലെ എട്ടല്ല ഒരു പത്തു പവന്റെ പോളിപ്പുള്ള കൃതൃമ പൊന്നു വാങ്ങി … നോക്കി ശുദ്ധ പൊന്നിന്റെ കാഴ്ച , ആരും പറയില്ല കൃതൃമ പൊന്നാണെന്നു .
സാധനങ്ങളൊക്കെ പേക്ക് ചെയ്തു, മാല കഴുത്തിലിട്ടു വിമാനം കയറി പുള്ളിക്കാരൻ നാട്ടിലെത്തി .
എയർ പോർട്ടിൽ ഭാര്യയും ബന്ധുക്കളും എത്തിയിരുന്നു . കസ്റ്റംസ് ക്ലിയറൻസെല്ലാം കഴിഞ്ഞു പുറത്തെത്തി, മൂന്നു വർഷം കഴിഞ്ഞു കാണുന്ന ഭർത്താവിനെ ആലിംഗനം ചെയ്തു ഭാര്യ! അതി സന്തോഷത്തിൽ കരയാൻ തുടങ്ങി .
ഉടനെ ആശ്വസിപ്പിക്കുന്നതിനിടയിൽ കഴുത്തിൽ നിന്നും മാല ഊരി ഭാര്യയുടെ കഴുത്തിൽ ഇട്ടു കൊടുത്തതോടുകൂടി സങ്കടം മാറി സന്തോഷ മായി എല്ലാവർക്കും .
വീട്ടിലെത്തി, വിശ്രമമെല്ലാം കഴിഞ്ഞു വൈകുന്നേരം പതിവായി ഗൾഫിൽ പോകുന്നതിനു മുൻപ് ഒത്തുകൂടുന്ന ചങ്ങാതിമാരെ ക്കാണാൻ ബസാറിലേക്കു പോകുമ്പോൾ വിളിച്ചു ചോദിച്ചു സെറീനാ …. വരുമ്പോൾ എന്തെങ്കിലും വാങ്ങിക്കണോ ?
അതേ… പിന്നെ….. നമ്മുടെ ചോറ് വാർക്കുന്ന കഞ്ഞിക്കലം പൊട്ടിയിരിക്കുന്നു, നിങ്ങൾ വരുമ്പോൾ ഒരു അലൂമിനിയം പാത്രം ചോറുവാർക്കാൻ വാങ്ങിക്കണം!
ശരി എന്ന് പറഞ്ഞു കക്ഷി ബസാറിലേക്കു പോയി . ചങ്ങാതിമാരെയൊക്കെ കണ്ടു മടങ്ങി വരുമ്പോൾ പറഞ്ഞ പാത്രം വാങ്ങാൻ മറന്നു .. സാരമില്ല നാളെ വാങ്ങിക്കാം എന്ന് ആശ്വസിപ്പിച്ചു ആ ദിവസം കടന്നു . തുടർന്നുള്ള ദിവസങ്ങളിലെല്ലാം ഇതേ അവസ്ഥ തന്നെ!
പതിവ് പോലെ പിറ്റേദിവസവും സുലൈമാൻ വൈകുന്നേരം ചങ്ങാതിമാരെ കാണാൻ ഇറങ്ങുമ്പോൾ സെറീന പറഞ്ഞു …. ദേ …. ഇങ്ങള് ഇന്ന് നേരത്തെ വരണേ …. ഉമ്മയും കുട്ട്യേളും കുറച്ചു കഴിഞ്ഞാൽ അഷ്രഫിന്റൊപ്പരം ഓല വീട്ടിൽ പോകും … മോന്തിയായാൽ എനിക്ക് ഒറ്റയ്ക്ക് നിൽക്കാൻ പേടിയാ …. പിന്നെ വരുമ്പോൾ പാത്രം വാങ്ങാൻ മറക്കണ്ട …. എന്നിട്ടു ചിരിച്ചുകൊടു പറഞ്ഞു ….
ഇന്ന് പാത്രമില്ലാതെ വന്നാൽ ഞാൻ എത്രമോന്തിയായാലും വെണ്ടൂല ഇങ്ങളെ ഞാൻ തിരിച്ചയക്കും ….
ആ പറഞ്ഞത് അൽപ്പം ഗൗരവത്തിൽ അല്ലേ എന്ന് സുലൈമാന് തോന്നി . അന്ന് പതിവിലും നേരത്തെ സുലൈമാൻ വീട്ടിൽ എത്തി….
ഗേറ്റു കടക്കുമ്പോൾ തന്നെ സുലൈമാൻ കണ്ടു, സെറീനയുണ്ട് കോലായിൽ ചുമരും ചാരി ഇരിക്കുന്നു . സുലൈമാൻ നടന്നു ചേദിയിൽ കയറി കയ്യിലുള്ള പാത്രം നീട്ടിയിട്ടു സെറീനയോട് പറഞ്ഞു …. ഇതാ നീ പറഞ്ഞ പാത്രം ഇത് പോരേ ? ….
സുലൈമാന് മനസ്സിലായി, എന്തോ വല്ലായ്ക സെറീനയ്ക്കുണ്ട് … മുഖമൊക്കെ കരഞ്ഞു കലങ്ങിയത് പോലെ …? നല്ലവണ്ണം കരഞ്ഞതിന്റെ ലക്ഷണം! എന്ത് പറ്റി ? ഉമ്മയുമായി എന്തെങ്കിലും പ്രശ്നം ഉണ്ടായോ ?
സുലൈമാൻ ചോദിച്ചു എന്താ സെറീനാ ഇനിക്ക് ഒരു വല്ലായ്ക ?
ഇത് കേട്ടതും സെറീന വീണ്ടും കരയാൻ തുടങ്ങി …. സുലൈമാൻ പറഞ്ഞു ആരെങ്കിലും കാണും സെറീനാ, ഞ്ഞി അകത്തു ബാ, എന്നും പറഞ്ഞു സെറിനെന്റെ കൈയും പിടിച്ചു അകത്തു കയറിയപ്പോൾ? കണ്ടത് ഒരു വലിയ ചൂരൽ കോട്ട നിറയെ നയിലോൺ വലയിട്ടു കുടുക്കി കുറെ അലൂമിനിയ പാത്രങ്ങൾ! . തൊട്ടടുത്തായി ഒരു പാത്രം വേറെയും ?
സുലൈമാന് ആശ്ചര്യമായി ! അല്ല സെറീനേ ഞ്ഞി എന്താ പാത്രക്കട തുടങ്ങാൻ പരിപാടിയുണ്ടോ ? ഇതെവിടെന്നാ ഇത്ര അധികം പാത്രങ്ങൾ ….?
ഇത് കേട്ടതും സെറീനയുടെ കരച്ചിൽ കൂടി, കരയുമ്പോൾ ആരെയോ ശാപവാക്കുകൾ കൊണ്ട് പ്രാകുന്നുണ്ട് …
സുലൈമാന് ഒന്നും മനസ്സിലാവുന്നില്ല … വീണ്ടും സെറീനയോട് സുലൈമാൻ പറഞ്ഞു.. ഞ്ഞി കരയാതെ കാര്യം പറ സെറീന ?
സെറീന ഒരു കൈ കൊണ്ട് മൂക്ക് ചീന്തി, തട്ടം കൊണ്ട് മുഖം തുടച്ചു കാര്യം പറയാൻ തുടങ്ങി.…
ആ പറച്ചലിന്റെ രീതി കണ്ടപ്പോൾ സുലൈമാന്…. ഇന്നസന്റ് കെ പി എ സി കോമ്പിനേഷൻ (ചിത്രം പൊൻ മുട്ടയിടുന്ന താറാവ് ആണെന്ന് തോനുന്നു) ഓർമ്മയിൽ എത്തി …
ഒടുവിൽ സെറീന വിശദമായി കാര്യം പറഞ്ഞു …. ഉമ്മയും കുട്ട്യേളും പോയി കുറച്ചു കഴിഞ്ഞപ്പോൾ തലയിൽ പാത്രങ്ങളുമായി പോകുന്ന ഒരാളെ കണ്ടു. അയാളെ വീട്ടിലേക്കു വരുത്തി …. വിലയൊക്കെ പറഞ്ഞു ഒപ്പിച്ചു ! സെറീനയ്ക്ക് തോന്നി നല്ല ലാഭത്തിൽ കിട്ടി എന്ന് …
പാത്രം വാങ്ങി പോകാൻ നേരം കച്ചവടക്കാരൻ ബംഗാളി പറഞ്ഞു…. ബഹാൻ തൊട മദദ് കരോ യെ മേരെ സിർഫ് പേ രേഖനെ കേലിയെ ! ബംഗാളിയുടെ ഹിന്ദി സെറീനയ്ക്ക് പൂർണ്ണമായും മനസ്സിലായില്ല …. ബംഗാളി ആംഗ്യം കാണിച്ചു വീണ്ടും പറഞ്ഞു ഹെല്പ് … ഹെൽപ്പ്..
സെറീനയ്ക്ക് കാര്യം പിടികിട്ടി കുട്ട തലയിൽ വെക്കാൻ സഹായത്തിനു ചോദിക്കുന്നതാണെന്നു …
സെറീന രണ്ടു കൈകൊണ്ടും കുട്ട പിടിച്ചു ബംഗാളിയുടെ തലയിൽ വെക്കാൻ തുടങ്ങിയതും, ബംഗാളി സെറീനയുടെ കഴുത്തിലെ മാല പൊട്ടിച്ചു കുട്ടയും പത്രങ്ങളും അവിടെ ഉപേക്ഷിച്ചു ഓടിക്കളഞ്ഞു ….
അപ്രതീക്ഷിതമായി സെറീനയുടെ കരച്ചിൽ കേട്ടിട്ട് അടുത്ത വീട്ടിലെ കണാരേട്ടനും, നാണിയേട്ടത്തിയും ഓടിയെത്തിയെങ്കിലും? ബംഗാളിയെ കണ്ടെത്താനായില്ല ….!
സെറീന വീണ്ടും കരഞ്ഞു കൊണ്ട് പറയാൻ തുടങ്ങി….എന്റെ ഇക്കാ പത്തുപവൻ പോയില്ലേ ! ഇനി ഇതരോടാ പറയുകാ …. ഞമ്മക്ക് പോലീസിൽ കംപ്ലൈന്റ് കൊടുക്കാമെന്നു ….
സുലൈമാന് കുട്ടയും പാത്രങ്ങളും കണ്ടപ്പോൾ അറിയാതെ ചിരിച്ചുപോയി ….!
സുലൈമാന്റെ അപ്രതീക്ഷിതമായിട്ടുള്ള ചിരി കണ്ടപ്പോൾ? സെറീനയ്ക്ക് സംശയം … ഇനി ഇക്കാക്ക് ഇതിന്റെ ഷോക്കിൽ സമനില തെറ്റിയോ ? മൂന്നു നാല് ലക്ഷത്തിന്റെ നഷ്ടമുണ്ടായിട്ടു ഇങ്ങള് ചിരിക്കുന്നോ …?
സുലൈമാൻ പറഞ്ഞു … പോയത് പോയി… ഇനി അതിനെ പറ്റി സങ്കടപ്പെട്ടിട്ടു എന്ത് കാര്യം? സെറീനാ …
മാല പൊട്ടിച്ചോടിയ ബംഗാളി എന്തായാലും നാട് വീട്ടുകാണും എന്ന് സുലൈമാനുറപ്പാണ്. അവന്റെ അവസ്ഥ ഓർത്തു ചിരിച്ചുകൊണ്ട് സുലൈയ്‌മാൻ പറഞ്ഞു… സെറീനാ …. എന്റെ മുത്തേ…. ഞ്ഞി ബേജാറാവണ്ട…. എന്നും പറഞ്ഞു കവിളിൽ ഒരു കിസ്സും കൊടുത്തു റൊമാന്റിക്കായി സുലൈമാൻ
എന്നിട്ടു തുടർന്ന് എന്റെ റബ്ബേ…. ഓൻ?.. ആ കള്ള …. ഹിമാറു, ഇന്റെ ജീവനെടുക്കാത്തതു തന്നെ ഭാഗ്യം ….
ഇനി പോലീസിൽ പോയാൽ എന്റെ തിരിച്ചു പോക്ക് വൈകും, പിന്നെ ഞ്ഞീം ഉമ്മയും പോലീസ് സ്റ്റേഷനിൽ പോകേണ്ടി വരും! ഇനിക്കറിഞ്ഞൂടെ പോലീസാരുടെ സ്വഭാവം … അതുഞ്ഞി മറന്നേക്കൂ ….
ഞ്ഞി സബൂറാക്കു … ഞാൻ അടുത്ത തവണ വരുമ്പം നിനക്ക് വേറൊന്നു വാങ്ങിച്ചു വരാം..
…. സെറീന പറഞ്ഞു വേണ്ട ഇക്കാ ഇങ്ങള് പണ്ട് പറഞ്ഞത് തന്നെയാ ശരി ഇത്രപ്പാടും പൊന്നൊന്നും ഇട്ടോണ്ട് നടക്കുന്നത് ശരിയല്ലാന്നു ….
എനിക്ക് ഒന്നും മേണ്ട …. ഇങ്ങള് എല്ലാ കൊല്ലവും ഇങ്ങു വന്നാൽ മതി മുത്തേ എന്ന് പറഞ്ഞു സെറീനയും സുലൈമാനെ കെട്ടിപിടിച്ചു ഒരു മുത്തം കൊടുത്തു മാറിൽ തല അമർത്തി … അപ്പോഴും സുലൈമാൻ ബംഗാളിയെയും ആ ചെയിൻ അയാൾക്കുണ്ടാക്കുന്ന പൊല്ലാപ്പും ഓർത്തു ചിരിക്കുണ്ടായിരുന്നു … … …. എന്നിട്ടു സെറീനയോട് പറഞ്ഞു … ഞ്ഞി ഈ കൂട്ടയും പാതവും നല്ലോണം സൂക്ഷിച്ചു വെക്കു ഇനി ഓൻ മടങ്ങിവന്നാലോ ?
സെറീനയ്‌ക്കൊരു സംശയം … അല്ല ഇക്കാ ഉമ്മ വന്നാൽ ചെയ്നിന്റെ കാര്യത്തിൽ എന്ത് പറയും ?
സുലൈമാൻ പറഞ്ഞു … ഞ്ഞി പറഞ്ഞെ അത് ഞാൻ പണയം വെച്ചിന് .. വീണ്ടും സെറീന അപ്പോൾ ഈ കുട്ടയും പാത്രവും ?
അതിനു ഞമ്മക്ക് എന്തെങ്കിലും ഒരു കാരണം കണ്ടത്താം …. സെറീനാ എന്തായാലും ഉമ്മയും കുട്ട്യേളും രണ്ടു ദിവസം കഴിഞ്ഞല്ലേ വരുകയുള്ളു …. ഞ്ഞി ബാ അത് നമുക്ക് പിന്നെ ആലോചിക്കാം….
കഥ കേട്ടപ്പോൾ കോയക്കും ഒരു ആലോചന …. ബാബുവേട്ടാ ഇത് നല്ല പ്ലാനാ …. ഞാനും ഒരു പറക്കാട്ടു പൊന്നു വാങ്ങിയാലോ ?
മഠത്തിൽ ബാബു ജയപ്രകാശ്….. ✍️ My Watsap Cell No: 00919500716709
