Time Set To Read 15 Minutes Maximum
ഫോട്ടോഗ്രാഫിയുടെ കണ്ടുപിടുത്തത്തെയും ചിത്രങ്ങളിലൂടെ നിമിഷങ്ങൾ പകർത്തുന്ന കലയെയും അനുസ്മരിക്കാൻ എല്ലാ വർഷവും ഓഗസ്റ്റ് 19 ന് ലോക ഫോട്ടോഗ്രാഫി ദിനം ആഘോഷിക്കുന്നു. 1839-ൽ ലൂയിസ് ഡാഗുറെ വികസിപ്പിച്ചെടുത്ത ഒരു ഫോട്ടോഗ്രാഫിക് പ്രക്രിയയായ ഡാഗുറോടൈപ്പ് പ്രക്രിയയുടെ പ്രഖ്യാപനമാണ് ഈ ദിനം. കൂടുതൽ വിശദാംശങ്ങളോടും സ്ഥിരതയോടും കൂടി ചിത്രങ്ങൾ പകർത്താൻ ഇത് സാധ്യമാക്കി.
ഈ വിഷയത്തെ ആസ്‌പദമാക്കി ഞാൻ എഴുതിയ ഒരു പഴയ ആർട്ടിക്കിൾ വീണ്ടും ഷെയർ ചെയ്യുന്നു … …
സിനിമയും ഫോട്ടോഗ്രാഫിയും മയ്യഴിയിലെ ഫോട്ടോഗ്രാഫർ മാരും
ഇന്ത്യാക്കാരെ സംബന്ധിച്ചു ആഗസ്ത് മാസം വളരെ പ്രധാനപ്പെട്ടതാണ്. മാഹിക്കാർക്കും.!
ആഗസ്ത് 15 ഇന്ത്യൻ സ്വാതന്ദ്ര്യ ദിനം! മാഹിക്കാർക്കു ആഗസ്ത് 16 ലിബറേഷൻ ഡേ! ഫോട്ടോഗ്രാഫർമാർക്ക് ആഗസ്ത് 19 ലോക ഫോട്ടോഗ്രാഫി ദിനം! ആഗസ്ത് 20 കോൺഗ്രസ്സുകാർക്ക് പ്രധാനം, ശ്രീ രാജീവ് ഗാന്ധിയുടെ ജൻമ്മ ദിനം. ആഗസ്റ് 20 മലബാർ മാപ്പിള കലാപം ആഗസ്ത് 21 സീനിയർ സിറ്റിസൺ ദിനം..
ആഗസ്ത് രണ്ടു ! ഈ ദിവസം ഏതെന്നോർമ്മയുണ്ടോ ? അന്നാണ് ജോർജ്ജുകുട്ടിയും കുടുംബവും പാറേപ്പള്ളിയിൽ ധ്യാനത്തിന് പോയ ദിവസം. ഈ ദിവസത്തെ പറ്റിയും ജോർജ്ജുകുട്ടിയെ പറ്റിയും പറയാതെ എന്ത് ഫോട്ടോഗ്രാഫി ? എന്ത് സിനിമ ?
സിനിമയേയും ഫോട്ടോഗ്രാഫിയെപറ്റിയും പറയുമ്പോൾ പ്രകൃതിയെപറ്റി പറയണം. ഈ രണ്ടു മേഖലയ്ക്കും പ്രകൃതി അനുഗ്രഹിച്ചു നൽകിയ സ്ഥലമാണ് മയ്യഴി !
മയ്യഴിക്കും ഉണ്ടായിരുന്നു ഒരു സിനിമാ പശ്ചാത്തലം! എന്റെ ഓർമയിൽ അത് ആദ്യം ഉപയോഗിച്ചിട്ടുണ്ടാവുക എൻ. ജി. ഓ എന്ന സിനിമയ്‌ക്കായിരിക്കാം!. ഊഹം പറഞ്ഞുവെന്നേയുള്ളു!
ചിലപ്പോൾ തെറ്റായിരിക്കാം!.
എസ. എസ. ഷൺമുഖം നിർമിച്ചു
കെ. ആർ. രാജൻ സംവിദാനം ചെയ്ത; നസീർ, സത്യൻ, അടൂർഭാസി, എസ. പി. പിള്ള കെ.ആർ ശാന്ത മുതലായയവർ ആയിരുന്നു എൻ. ജി. ഓ .വിൽ അഭിനയിച്ചത്! മൂന്നോ നാലോ സീനുകളെ ഷൂട്ട് ചെയ്തതായി ഓർക്കുന്നുള്ളു!. ജെ.എൻ .എഛ് .എസൽ വെച്ച് ഷൂട്ട് ചെയ്‌ത രംഗം!
ഒരു ക്‌ളാസ് കഴിഞ്ഞു കുട്ടികൾ പുറത്തു വരുന്നതോ മറ്റോ ആയിരുന്നു !.
പിന്നെ ഒരു കാർ ഓടിച്ചു ക്രിസ്റ്റൽ ഹവസിനടുത്തു നിൽക്കുന്ന രംഗം!
ഓടിയത് അകെ നാലോ അഞ്ചോ മീറ്റർ മാത്രം; അതു ഫിലിമിൽ എത്ര കിലോമീറ്റർ ഓടി എന്ന് സിനിമ കണ്ടാലേ വെക്തമാവു!
സിനിമ ഞാൻ കണ്ടിട്ടില്ല .
ഒരു ഡാൻസ് സീൻ ഷുട്ട് ചെയ്തോ എന്നൊരു സംശയം? ഞാൻ വളരെ ചെറുതായിരുന്നു ഫിലിം ഷൂട്ടൊക്കെ ചെയ്യുമ്പോഴുണ്ടാകുന്ന നിയന്ത്രണങ്ങൾ കാരണം കൂടുതൽ ഒന്നും കാണാൻ സാദിച്ചിട്ടില്ല!
നടൻ പ്രേംനസീറിന്റെ കൂട്ടുകാരായി അഭിനയിച്ചതിൽ സതീഷ് എന്ന ആളെ ഓർക്കുന്നുണ്ട്, പിന്നെ ബഷീർ ഉണ്ടോ എന്നൊരു സംശയം!.
സിനിമയുടെ കഥയോ അഭിനേതാക്കളുടെ പേരിനോ ഒന്നും എന്റെ എഴുത്തിൽ പ്രാധാന്യമില്ല! ഞാൻ പറഞ്ഞുവരുന്നത് മയ്യഴിയിൽ അക്കാലങ്ങളിൽ സിനിമയ്ക്കും സ്ഥാനമുണ്ടായിരുന്നു എന്നു നിരൂപിക്കാനാണ്!. സ്ഥാപിക്കാനാണ്!
എൻ. ജി. ഓ സാമ്പത്തീകമായി അത്ര വിജയിച്ചില്ല എന്ന് തോനുന്നു!
സിനിമാക്കാർക്ക് അങ്ങനെയൊരു വിശ്വാസമുണ്ട് ! തുടക്കം പിഴച്ചാൽ പിന്നെ ആരും ആ സ്ഥലം പിന്നെ
ലൊക്കേഷനാക്കാൻ മടിക്കും.!
അതിനുശേഷം മുകുന്ദേട്ടന്റെ ഒരു കഥയിലെ? ചില കഥാ പാത്രങ്ങളെ ആസ്പദമാക്കി, ദൈവത്തിന്റെ വികൃതികൾ ?. ചലച്ചിത്രമാക്കിയിരുന്നു!
പ്രധാന കഥാ പാത്രങ്ങളായി അഭിനയിച്ചത് രഘുവരനും, ശ്രീ വിദ്ധ്യയും.! എവറെജ് കലക്ഷൻ കിട്ടി എന്ന് തോനുന്നു!
ഫിലിം ഞാൻ കണ്ടിരുന്നെങ്കിലും? മയ്യഴി ലൊക്കേഷനായിട്ടുണ്ടോ എന്ന് വീണ്ടും സംശയം! ഒര് പക്ഷെ ആദ്ധ്യ പരാജയത്തിന്റെ അനുഭവമായിരിക്കും അത്തരം തീരുമാനങ്ങൾ?
സിനിമാക്കാർ പൊതുവെ നവോത്ഥാനത്തെ പറ്റി പറയും,! ആവിഷ്ക്കാര സ്വാതന്ദ്ര്യത്തെ പറ്റി പറയും!, നാട്ടിൽ എന്തെങ്കിലും അരുതാത്തതു നടന്നാൽ അഭിപ്രായം പറയും,! പക്ഷെ? അതിനു നിയന്ത്രണങ്ങൾ കാണുന്നുണ്ട്!
ഇതൊക്കെ പറയുമെങ്കിലും ചിത്രത്തിന്റെ അദ്ധ്യ ഷോട്ട് പൂജകൾ ചെയ്തേ തുടങ്ങൂ! .
അതൊന്നും നടത്താതെ അദ്ധ്യ ഷോട്ടെടുത്ത് കണ്ടത് മുകുന്ദേട്ടന്റെ ഒരു ഷോട്ട് ഫിലിമായിരുന്നു; മയ്യഴി പാതാറിൽ വെച്ചു..!
മുകുന്ദേട്ടൻ നടന്നു വരുന്ന ഷോട്ട് …. !
ഇനി അതിന്റെ ആദ്ദ്യ പൂജ എവിടെയെങ്കിലും നടത്തിയോ എന്നറിയില്ല?. എന്തായാലും ആദ്ദ്യ ഷോട്ടെടുക്കുന്ന പാതാറിൽ അത് നടന്നിട്ടില്ല .
മുകളിൽ പറഞ്ഞ സിനിമകൾ വേണ്ടത്ര സാമ്പത്തീക ലാഭം നേടികൊടുക്കാത്തതു കൊണ്ടായിരിക്കാം പിന്നീട് ആരും മയ്യഴിയെ പശ്ചാത്തലമാക്കാതിരുന്നത്. എന്നു സിനിമാക്കാരുടെ പൊതുവെയുള്ള സ്വഭാവം വെച്ച് വിലയിരുത്താം!..
ഇപ്പോഴത്തെ ഫോട്ടോഗ്രാഫിയുടെ രീതിയും ഭാവവും ഒക്കെ അടിമുടിമാറി പഴയ കാല ഫോട്ടോഗ്രാഫർ മാരുടെ അത്ര റിസ്‌ക്കൊന്നും ഇന്നില്ല, ഇത് എന്റെ വിലയിരുത്തലാണ്. മറിച്ചും അഭിപ്രായം ഉള്ളവരുണ്ടാവാം.! അന്ന് ഈ മേഖല ഏറെ ചിലവുള്ളതായിരുന്നു!. മാത്രമല്ല ശ്രദ്ദിച്ചില്ലെങ്കിൽ ഒന്ന് കണ്ണ് തെറ്റിയാൽ താലികെട്ടുന്ന സീനൊക്കെ പുനരാവിഷ്കാരം ചെയ്യേണ്ടിവരും!
അതൊക്കെ പതിവ് കാഴ്ചയായിരുന്നു. ഇന്ന് അതൊന്നും പ്രശ്നമല്ല! പെണ്ണ് ജെമെയ്ക്കയിലായാലും, ഇങ്ങു മയ്യേൽ വെച്ച് കല്യാണം നടത്തുന്ന ടെക്നൊളജിവരെ ആയി. ! കാലം പോയ പോക്കേ !
ഏതാണ്ട് പഴയ പുരാണ ചലച്ചിത്ര സിനിമയിൽ കാണുന്നത് പോലെ ? അകക്കണ്ണു കൊണ്ട് ദേവന്മാർ പല സ്ഥലത്തെയും സംഭവങ്ങൾ നേരിൽ കാണുന്നത് പോലെ? നമ്മളിലേക്ക് എത്തിക്കുന്ന സീനുകളൊക്കെ എത്ര എത്ര കണ്ടിരിക്കുന്നു ? അത് തന്നെ അല്ലേ നമ്മൾ ഇന്നു ടി.വി എന്ന സാങ്കേതീക വിദ്ദ്യയിലൂടെ ദിവസവും കണ്ടു കൊണ്ടിരിക്കുന്നത്? എന്റെ തോന്നലാണ്.
ലൈവ് ചർച്ചയും!, സമരമുഖത്തു നിന്നുമുള്ള വെടിവെപ്പും! ലാത്തി ചാർജ്ഉം! ചിലപ്പോൾ വെള്ളം ചീറ്റി കുളിപ്പുക്കുന്നതു ഇവർ വരുത്തിവെക്കുന്ന നാറ്റം കാരണമുണ്ടാവുന്ന പരിസരം ശുദ്ധിചെയ്യാനുമായിരിക്കും! ആണു വിമുക്തമാമാക്കാനാണോ ടിയർ ഗേസ് ഷെൽ ഇട്ടു ഫ്യൂമിഗേഷൻ നടത്തുന്നത് . എന്നാൽ ഇതൊക്കെ തിരിച്ചറിഞ്ഞു നേതാക്കന്മാർ മുണ്ടും ചെരിപ്പും കയ്യിൽ എടുത്തു ഓടുന്നതും! നിയമസഭയിലേ കയ്യാങ്കളിയും ഒക്കെ! ലൈവായി; സ്വന്തം ജീവൻ പണയപ്പെടുത്തി എക്സ്ക്ലൂസീവായും അല്ലാതെയും ഇന്ന് അനായാസം നമുക്ക് മുൻപിൽ എത്തിക്കുന്നുണ്ട് . ഗൾഫ് വാറും റഷ്യ ഉക്രെയിൻ യുദ്ധമൊക്കെ നമുക്കുമുൻപിലുള്ള ഉദാഹരങ്ങളല്ലേ?
ഇത്തരം വീഡിയോവും ഫോട്ടോഗ്രാഫ്ഉം പല? ഉന്നതന്മാരുടെയും ഭരണാധികാരികളുടെയും കസേരയും അധികാരവും ഇല്ലാതാക്കിയിട്ടുണ്ട്. അത്തരം ഒരു സംഭവത്തിന്റെ വീഡിയോ? ഇന്നും ചില മന്ത്രിമാരുടെയും, നേതാക്കൻമ്മാരുടെയും ഉറക്കം കെടുത്തുന്നുണ്ട് . അതിന്റെ ഗതി ഇപ്പോൾ കോടതിയുടെ മുൻപിലാണ് … പറഞ്ഞുവന്നത് പരേതനായ മാണിയുടെ ബജറ്റവതരണത്തിൽ നിയമസഭയിൽ ഉണ്ടായ സംഹാര താണ്ഡവത്തിന്റെ വീഡിയോയേപറ്റി ത്തന്നെ?
ഇങ്ങനെയൊക്കെയാണെങ്കിലും, പത്ര സ്വാതന്ദ്ര്യവും, ആവിഷ്‌ക്കാര സ്വാതന്ദ്ര്യവും പറഞ്ഞു എന്തിനു രാജ്യ സുരക്ഷയെ ബാധിക്കുന്ന മുംബൈ ആക്രമണം വരെ ഈ അവതാരങ്ങളിലൂടെ നമ്മൾ ലൈവായി കണ്ടതല്ലേ ? ഇതൊന്നും കാണിക്കാൻ പാടില്ല എന്നുള്ള ബോധമൊന്നും ഈ അവതാരങ്ങൾക്കു ഇല്ലാതെ പോയതാണോ? ഇത് ഒരു ചോദ്ദ്യമല്ല? ഒന്നൊന്നര ചോദ്ധ്യമായി ഇന്നും നമ്മുടെ മുമ്പിൽ ഉണ്ട് ? ഇത്രയൊക്കെ ആയിട്ടും വീണ്ടും ആവർത്തിക്കുന്നില്ലേ ?
പുരാണങ്ങളിലെ പല – പല അവതാരങ്ങൾക്കു പകരം, ഇന്നുള്ള അവതാരങ്ങൾ? ഏഷ്യയും! സൂര്യനും! രമയും! ഭൂമിയും! ഒക്കെ ഏറ്റെടുത്തു എന്ന് മാത്രം? ഇവരോടൊപ്പം കുറെ വാലുകളും…
ഇന്നത്തെ ഡ്രോണും, വിമാനവും, ഒക്കെ കാണുമ്പോൾ പഴയ രാവണന്റെ പുഷ്പ്പക വിമാനവും! ഒക്കെ മനസ്സിൽ തെളിയുന്നു!.
ദുബായിൽ രാവിലെ ഓഫീസിൽ പോകുമ്പോൾ റേഡിയോ ഏഷ്യയിൽ ഒരു പ്രോഗ്രാമുണ്ട് ക്വിസ്സ് പ്രോഗ്രാം!. നന്ന രാവിലെയായതു കൊണ്ട്! വിളിച്ചാൽ ഉടനെ കിട്ടും!. ഒരിക്കലുള്ള ചോദ്ദ്യം ആദ്യമായി സ്‌പേസിൽ സഞ്ചരിച്ച വ്യക്തിയും രാജ്യവും?. എനിക്ക് ലൈൻ കിട്ടിയപ്പോൾ, ഞാൻ പറഞ്ഞു ഭാരതീയൻ ! പിന്നെ തുടർന്ന്;. ഒരാളല്ല ഒരു പാട് പേരുണ്ട് നാരദ മുനി , ശ്രീകൃഷ്ണ ഭഗവാൻ അങ്ങനെ കുറെ പേരങ് പറഞ്ഞു കൊണ്ടിരിക്കുമ്പോൾ? ആൾ ഫോൺ ഡിസ്കണക്ട് ചെയ്‌തു!.
പിറ്റേദിവസവും ചോദ്ദ്യം? ആദ്യമായി ഓടക്കുഴൽ ഇപയോഗിച്ച രാജ്യവും വ്യക്തിയും? വീണ്ടും എനിക്ക് ലൈൻ കിട്ടി; ഞാൻ പറഞ്ഞു സാക്ഷാൽ ശ്രീകൃഷ്ണ ഭഗവാൻ ?
മൂന്നാം ദിവസവും മത്സരം ടെസ്റ്റ് ട്യൂബ് ബേബി അദ്ധ്യമായി ഉണ്ടായ സ്ഥലം? ഞാൻ വിടുമോ ലൈൻ കിട്ടി! എന്റെ ഉത്തരം ഉടനെ നുറ്റവൻ മാർ? ഒന്നല്ല 100 ടെസ്റ്റ് ടുബ് ബേബികളാ ഒരേ സമയം!!. പിന്നെ എനിക്ക് ക്വിസ്സ് കോമ്പറ്റീഷനിൽ പങ്കെടുക്കാൻ പറ്റിയിട്ടില്ല! ചിലപ്പോൾ എന്റെ ഫോൺ ബ്ലോക്ക് ചെയ്തിട്ടുണ്ടാവാം
നമ്മുടെ പുരാണ സിനിമയിൽ കാണിച്ച നാഗാസ്ത്രത്തെ ചെറുക്കൻ ഗരുഡാസ്ത്രവും! അഗ്നി അസ്ത്രത്തെ ചെറുക്കൻ വരുണാസ്ത്രവും ? ശിവന്റെ തൃക്കണ്ണ് തുറന്നാൽ ഭസമം പോലും കാണാത്ത തരത്തിലുള്ള സംഹാരക്രിയയുടെ മുൻപിൽ? ഒരു ന്യൂക്ലിയർ സംവിദാനവും ഇല്ല!,
പറഞ്ഞു വരുന്നത് മുകളിൽ പറഞ്ഞതിതുമായി താരതമ്മ്യം ചെയ്യുമ്പോൾ? ഭ്രമ്മോസും, അഗ്നിയും, സ്‌കഡ്ഡും ഒന്നും അല്ല ! ഇതൊക്കെ ഇവിടെ പറയുന്നത് നമ്മൾ ഇതൊക്കെ പുരാണ സിനിമയിലൂടെ കണ്ടത് വീണ്ടും കാണാൻ ഇറാൻ കുവൈറ്റ് വാർവരേ കാത്തു നിൽക്കേണ്ടിവന്നു പുരാണം സത്യമാണെന്നറിയാൻ ! അതൊക്കെ ലൈവായി ടി വി യിലൂടെ കാണാനും സാദിച്ചു.
ഫ്രഞ്ചു കാരെ മയ്യഴി കീഴടക്കാൻ പ്രേരിപ്പിച്ചത് ചിലപ്പോൾ മയ്യഴിയുടെ സൗന്ദര്യം കണ്ട് കൊണ്ട് തന്നെയായിരിക്കാം!. ഉദയവും അസ്തമയവും, മൂപ്പൻ കുന്നിൽ നിന്നാൽ കാണാം! ഇപ്പോൾ അതിനു താഴേ നിർമിച്ച നടപ്പാതയിലൂടെ പടിഞ്ഞാറേ അറ്റത്തു പോയിരുന്നാലും കാണാം ? പാറേമ്മൽ (ബോട്ട് ഹവ്സ്സിൽ നിന്നും ഉദയവും കാണാം) അസീസ് മാസ്റ്ററുടെയും, ശുശാന്ത് മാസ്റ്ററുടെയും, പല ഫോട്ടോവിൽ നിന്നും ഇത് ഞാൻ കണ്ടാസ്വദിച്ചിട്ടുണ്ട്!.
ഇന്നത്തെ ഈ കുറിപ്പിലൂടെ മയ്യഴി ഓർക്കേണ്ട ചില ഫോട്ടോഗ്രാഫർ മാരും, അവരുടെ ഫോട്ടോഗ്രാഫിയെ കുറിച്ചും ആണ് ഞാൻ പറയാൻ ശ്രമിക്കുന്നത് ! അതിൽ അദ്ദ്യം ഓർമവന്നത്!
ഞാൻ ഇപ്പോൾ താമസിക്കുന്ന വീട്ടിന്റെ അദ്ദ്യകാല ഉടമയായ പപ്പുവേട്ടൻ സിമന്റ് ബിസിനസ്സൊക്കെ കുറഞ്ഞു വന്നപ്പോൾ ഒരു സ്റ്റുഡിയോ മയ്യഴിയിൽ തുടങ്ങിയിരുന്നു! തുടങ്ങി കുറച്ചു ദിവസത്തിനുള്ളിൽ ഹൃദയ സംബന്ധമായ അസുഖത്താൽ മരണപ്പെടുകയും, പിന്നീട് അത് ക്ളോസ് ചെയ്യുകയും ചെയ്തു എന്നറിയാൻ കഴിഞ്ഞു
മയ്യഴിയിൽ ആദ്യകാല ഫോട്ടോഗ്രാഫർ ആയ ശ്രീ. ഫക്കൂറുദ്ദീന്‍ (പക്കു എന്നു വിളിച്ചിരുന്നു)! പിന്നെ ഫോട്ടോഗ്രാഫർ സുരേഷ്! ആ കാലങ്ങളിലെ എന്റെ ഓർമയിൽ തെളിഞ്ഞു നിൽക്കുന്നത് ഇവർ രണ്ടു പേർ ! ശ്രീ. ഫക്കൂറുദ്ദീന്‍, കുറച്ചു തടിച്ചും! സുരേഷ് മെലിഞ്ഞു നീണ്ടും!.
അക്കാലങ്ങളിലെ മിക്ക പരിപാടികൾക്കും ഔദ്ദ്യോഗീക മായാലും, സ്വകാര്യ മായാലും, ഇവർ രണ്ടു പേരും തന്നെ! ഒരു ബോക്സ് പോലത്തെ കേമറ!. തോളിൽ വലിയൊരു ബേഗ്! അതിൽ നിറയെ ഒരു തരം ബൾബുകൾ? ഓരോ! ഷൂട്ട്, കഴിയുമ്പോഴും കണ്ണ് മഞ്ഞളിക്കുന്ന ലൈറ്റടിച്ചാൽ?, ബൾബ് ഉപയോഗ ശൂന്ന്യം!. അത് തിരിച്ചു ബാഗിലിട്ട് വീണ്ടും ബാഗിൽ നിന്നു ബൾബെടുത്തു മാറ്റി മറ്റൊരു ഷോട്ടിലേക്ക്!. അങ്ങനെ ഫോട്ടോകൾ ആവശ്യമുള്ളത്ര എടുക്കും!. ചിലപ്പോൾ കൈ ഉയർത്തിയും ഒക്കെ അഭ്യാസിയെ പോലെ ഫോട്ടോകൾ എടുക്കുന്നത് കാണാം!
ഫിലിം സൈസ് കുറച്ചു നീളത്തിലുള്ളതാണ്!. ഒരു റോളുകൊണ്ടു എത്രയെണ്ണം എന്ന് ശരിക്കു ഓർമയില്ല!. ഫോട്ടോകളുടെ എണ്ണം കൂടുമ്പോൾ ഫിലിമും മാറ്റണം!. അന്ന് പ്രോസസ്സിങ് അവരവുരുടെ വീടുകളിൽ തന്നെ! സുരേഷ് പിന്നീട് സ്വന്തമായി സ്റ്റേഷൻ റോഡിൽ സുന്ദരേശേട്ടന്റെ വീട്ടിനത്തുള്ള, വീട് വാടകയ്ക്ക് എടുത്തു ഏറെ ക്കാലം അവിടെ നടത്തിയിരുന്നു! ആ കാലങ്ങളിൽ സുരേഷുമായി എനിക്ക് വലിയ ബന്ധങ്ങളൊന്നും ഇല്ല!.
പിന്നീട് കേമറകളൊക്കെ മാറി സമ്പ്രദായങ്ങൾ മാറിയപ്പോൾ നമ്മളോടൊപ്പം പഠിച്ച സക്കിറയെ ഈ രംഗത്ത് കണ്ടിരുന്നു.
മയ്യഴിയിൽ ആദ്യമായി കളർ ഫോട്ടോ ഡെവലപ്പ് ചെയ്തത് ഫോട്ടോ സുരേഷാണെന്നു എന്റെ ബോദ്ദ്യം . അന്ന് മയ്യഴിയിൽ ലിക്കർ ഷോപ്പിന്റെ ഒരു നൈറ്റിൽ (ഹെർബെട്സ് നൈറ്റ്) എടുത്ത ഫോട്ടോ എന്റെ അടുത്തു അടുത്തകാലം വരെ ഉണ്ടായിരുന്നു . പിന്നീട് സുരേഷുമായി ഞാൻ വളരെ അടുപ്പത്തിലായി! അക്കാലങ്ങളിൽ സുരേഷ് മിക്ക സായാഹ്നങ്ങളിലും നമ്മളോടൊപ്പം ഉണ്ടാവും!. ആസസ് ഇന്റർ നാഷണൽ ക്ളബ്ബിന്റെ പരിപാടിയിൽ സജീവമായിരുന്നു സുരേഷ് !
പക്രുവും, സുരേഷും, സക്കിറിയയും എടുത്ത ഫോട്ടോകൾ ഇപ്പോഴും ഉണ്ടാവും! പക്ഷെ അവരുടെ ഫോട്ടോകൾ കുറവായിരിക്കും!? അതുകൊണ്ടായിരിക്കാം അവരെ മറന്നു പോവുന്നത് !
പിന്നെ നമ്മുടെ മയ്യഴിയിൽ എനിക്ക് ഓർമയിൽ ഉള്ള ഫോട്ടോ ഗ്രാഫർ പാറക്കലിലുള്ള സുകുമാരനാണ്!. അദ്ദേഹം പല വിവാഹങ്ങളിലും പട്ടോഗ്രാഫറായി വരുന്നത് കണ്ടിട്ടുണ്ട്!.
തലശേരി പഴയ ബസ് സ്റ്റാന്റിലെ ഫോട്ടോ ലാൻഡിലായിരുന്നു ജോലി ചെയ്തുരുന്നത്!
പിന്നെ നമ്മളൊക്കെ ഗ്രുപ്പ് ഫ്ട്ടോ സ്ക്കൂളിലും കോളേജിലും വെച്ച് എടുക്കുന്നത്? ഒരു വലിയ ട്രൈ പോഡ് സ്റ്റാൻഡ്!. വരുമ്പോൾ അത് മടക്കി രണ്ടാക്കി കവറിൽ ഇട്ടിരിക്കും! പിന്നെ വലിയൊരു ബോക്സ് അത് കോമ്പാക്റ്റായി, അടച്ചിട്ടായിരിക്കും!. കവർ തുറന്നു സ്‌റ്റാൻഡ് പുറത്തെടുത്തു നിവർത്തി ലോക്ക് ചെയ്തു നിലത്തു ഉറപ്പിച്ചു! ലൊക്കേഷൻ സെലക്ട് ചെയ്തു! ഫോട്ടോ എടുക്കേണ്ട സ്ഥലം ഫിക്സ് ചെയ്യും! അത് വരുന്ന ഫോട്ടോഗ്രാഫറാണ് മിക്കവാറും തീരുമാനിക്കുന്നത്!.
ലൈറ്റ്ന്റെ ക്രമീകരണവും , ബേക്ക് ഗ്രവുണ്ടും ഒക്കെ നോക്കിയായിരിക്കും! ഇത് ക്രമീകരിക്കുന്നത് ! പിന്നീട് മുൻ നിരയിൽ ഏങ്കിൾ കണക്കാക്കി കസേര നിരത്തും!. അതിനു പിന്നിൽ ഒരു നിര നിലത്തു നിർത്തും, പിന്നെ ബെഞ്ച് അതിനു പിന്നിൽ മേശ ഇത്രയും ആവുമ്പോഴേക്കും, ഒരു 40 – 45 പേരെ അഡ്ജസ്റ്റ് ചെയ്തു ഉൾക്കൊള്ളിക്കാനുള്ള തരത്തിൽ സെറ്റ് ചെയ്തുവെക്കും!.
ആളുകൾ നിരന്നു നിന്ന് കഴിഞ്ഞാൽ ഇരിക്കുന്ന ആളുകൾ നേർ പകുതി ഭാഗമുള്ളവർ വലതുകാൽ ഇടതു കാലിന്മേലും; മറു പകുതിയിലുള്ളർ ഇടതു കാൽ വലതു ഭാഗവും ക്രോസ്സ് ചെയ്തു ഇരിക്കും! നടുവിലുള്ള ആൾ സാദാരണ പൊസിഷനിൽ തന്നെ? മിക്കവാറും അത് ഹെഡ് മാസ്റ്റർ, പ്രിൻസിപ്പൽ, ചീഫ്ഗസ്റ്റ് ഒക്കെ ആയിരിക്കും . .! ചില ഫോട്ടോകളിൽ എല്ലാവർക്കും സാദാരണപോലെ കാലുകള അടുപ്പിച്ചു വെച്ച് . മിക്കവാറും മുണ്ടു ഉടുക്കുന്നവർ കണ്ടിട്ടുണ്ട്! ചിലയിടങ്ങളിൽ ആളുകളുടെ എണ്ണമനുസരിച് നിലത്തു ഇരുത്തിയും ഫോട്ടോ എടുക്കും!
ആളുകളൊക്കെ നിന്നു സെറ്റാകുമ്പോഴേക്കും, കേമറ പെട്ടിയുടെ ലോക്ക് നീക്കി ഒരു ബെല്ലോവിൽ ഘടിപ്പിച്ച ലെൻസ് പിടിച്ചു, മുന്നോട്ടു വലിച്ചു സ്‌ട്രെച് ചെയ്തു, നിറുത്തും!. അതിനു മുകളിൽ ഒരു കറുപ്പ് തുണി കൊണ്ട് പിൻ ഭാഗം കവർ ചെയ്യും വിധം മൂടും! ഇതിനിടയിൽ ഒരു ട്രേ പോലുള്ള ബോക്സ്, ഫിലിമാണ് അത് കേമറയുടെ സൈഡിലൂടെ, അകത്തു സ്ലൈഡ് ചെയ്തു കയറ്റി, ഫിലിം ലോഡ് ചെയ്യും!
ആളുകളൊക്കെ നിരന്നു നിന്ന് കഴിഞ്ഞാൽ! പോട്ടോഗ്രാഫർ കൃത്യമായി എല്ലാവരെയും വീക്ഷിച്ചു ചില ഹൈറ്റ് അഡ്ജസ്റ്റ്മെന്റൊക്കെ നടത്തി, കാമറക്കടുത്തുവന്നു, തുണി പൊന്തിച്ചു തല അകത്തിട്ടു, ലെൻസിൽ കൂടി നോക്കി കാമറ അപ്പാർച്ചർ സെറ്റ് ചെയ്തു , ഫോക്കസ് ചെയ്തു, ലെൻസിലൂടെ നോക്കി ചില അഡ്ജസ്റ്റ് മെന്റൊക്കെ നടത്തി; കേമറാ ഫ്രയിമിൽ എല്ലാവരും ഉൾകൊള്ളിച്ചു ഫൈനൽ സെറ്റ് ചെയ്തു മുൻപിൽ വരും!
എന്നിട്ടു അറ്റൻഷനിൽ നിന്ന്, അല്പം മുൻപോട്ടു വളഞ്ഞു ഒരു പ്രത്യേക പൊസിഷനിൽ നിന്ന്, കാമറ ലെൻസിന്റെ കവർ പിടിച്ചു , ഉച്ചത്തിൽ പറയും ? സ്റ്റാൻഡ് സ്റ്റീൽ ! ഡോണ്ട് മൂവ്! സ്‌മയിൽ! എന്നുപറയുന്നതും, കവർ എടുത്തു സെക്കന്റുകള് ക്കുള്ളിൽ വീണ്ടും കവർ ചെയ്യും!. ചിലപ്പോൾ ഒന്നു കൂടി ആവർത്തിക്കുകയും ചെയ്‌യുന്നത് കണ്ടിട്ടുണ്ടു കേപ് എടുത്തു മൂടുന്ന ടൈമിംഗാനുസരിച്ചായിരിക്കും ഫോട്ടോവിന്റെ ക്വാളിറ്റി!.
പിന്നെ കോപ്പിക്കു് ഓർഡർ എടുത്തു, കുറച്ചു ദിവസം കഴിഞ്ഞു ഒരു മൗണ്ടിൽ ഒട്ടിച്ചു തിരിച്ചു തരും!
ഇത് ഇപ്പോൾ ഓർക്കുമ്പോൾ ശ്രീനിവാസനും, പാർവതിയും ഒരു ഫിലിമിൽ (വടക്കു നോക്കി യന്ത്രം) ഫോട്ടോയെടുത്തത് ഓർമ്മവരും! കാരണം ഫോട്ടോ കയ്യിൽ കിട്ടുമ്പോൾ ഇത്തരം ഫൊസുകൾ നമ്മൾ കാണാറുണ്ട് ഫോട്ടോവിൽ!
ഇപ്പോൾ മയ്യഴിയിലെ അറിയപ്പെടുന്ന പ്രൊഫഷണൽ ഫോട്ടോഗ്രാഫർ അസീസ് മാസ്‌റ്ററാണ്!. അസീസ് മാസ്റ്ററെ പറ്റി പറയുമ്പോൾ എന്ത് വിശേഷണം പറഞ്ഞു തുടങ്ങണം എന്ന സംശയമാണ്!. എനിക്കും എന്റെ കുടുംബത്തിനും ദീർഘകാലമായി ഉള്ള വെക്തി ബന്ധം! എടുക്കുന്ന ഫോട്ടോകളുടെ ജീവൻ തുടിപ്പ്! എപ്പോഴും ചിരിച്ചുകൊണ്ടുള്ള സമീപനം! ആധുനീക രീതിയിലൂടെ ഫിലിം ഡവലപ്പ് ചെയ്യാൻ മികച്ച സൗകര്യമുള്ള പ്രോസസിംഗ് ലാബ് ഉപയോഗപ്പെടുത്തും!. കോളിറ്റിയിൽ ഒര് കോമ്പ്രമയ്‌സും ഇല്ല! അത്യന്താധുനിക സജ്ജീകരണങ്ങളോടെ ഫോട്ടോ തനിമ നിലനിർത്തിയുള്ള ഫോട്ടോകൾ?. വിവാഹങ്ങളിലും, ഔദ്യോഗീഗ പരിപാടികളിലും ഫോട്ടോ എടുക്കുന്നതോടൊപ്പം, മാതൃഭൂമിയുടെ യാത്ര മാഗ്സനിൽ കാടിന്റെ ദൃശ്യ ഭംഗി പകർത്തി യുള്ള പ്രോഗ്രാമം കൈകാര്യം ചെയ്യുകയും ചെയ്യുന്നു!.
മറ്റൊരു പ്രമുഖ പ്രൊഫഷണൽ ഫോട്ടോഗ്രാഫറെ എടുത്തു പറയേണ്ടത് ശ്രീ ആഷിക് മാഹി!. ആഷിക്ക് മാഹി ഫോട്ടോഗ്രാഫി മേഖലയിൽ ഇപ്പോഴും തിളങ്ങി നിൽക്കുന്നു എന്നുപറഞ്ഞാൽ അത് അത്ശക്തിയാവില്ല!. മയ്യഴി മഹോത്സവ വേളയുടെ ഭാഗമായി ശ്രീ ഗോപാൽ ശങ്കർഗോപാൽ ശങ്കർന്റെ ഫോട്ടോ പ്രദര്ശനത്തോടൊപ്പം ആഷിക് മാഹിയുടെ ഫോട്ടോ പ്രദർശനവും ഉണ്ടായിരുന്നു!.
നൂതന ഫോട്ടോഗ്രാഫി വിഷയത്തിൽ ഒരുപാട് അറിവുള്ള പ്രൊഫഷണൽ! സൗമ്മ്യനായ ഒര് വെക്തി! ഇന്നത്തെ സിനിമാ മേഖലയിലെ വെക്തി അഭിനേതാക്കളുടെ നിശ്ചല ഫോട്ടോ എടുക്കുന്നതിൽ വിദഗ്ദൻ!.
ആനുകാലിക പ്രസിദ്ധീകരണങ്ങൾക്കു ഫോട്ടോകൾ എടുത്തു നൽകുന്ന ഫോട്ടോഗ്രാഫർ!. വിശേണങ്ങൾ ഏറെ എനിക്ക് നേരിട്ട് പരിചയ മില്ലെങ്കിലും. ഇദ്ദേഹത്തെ ആളുകൾ വിശേഷിപ്പിക്കുന്നത് ഇങ്ങനെയൊക്കെയാണ് ..!
പിന്നീടുള്ളത് ശുശാന്ത് കുമാർ അദ്ദേഹവും ഫോടോഗ്രഫി ഒരു പേഷനായി കൊണ്ട് നടക്കുന്നു . അദ്ദേഹത്തിന്റെ ദൃശ്യ മനോഹരമായ മയ്യഴിയിലെ പല ഫോട്ടോകളും ഫേസ്‌ബുക്കിൽ അദ്ദേഹം ഷെയർ ചെയ്യന്നതിൽ കൂടി നമുക്ക് ആസ്വദിക്കാൻ സാധിക്കുന്നുണ്ട്!
മയ്യഴിയിലെ ആദ്യകാല സ്റ്റുഡിയോവായ ഭാസ് ഫോട്ടോസിന്റെ ആരംഭം! അതിന്റെ ഉടമ ദിവാകരൻ? ഒരു മെയ്യഴി പള്ളി പെരുന്നാൾ കാലം താൽക്കാലിക സ്റ്റുഡിയോ ഇടാൻ വന്നതായിരുന്നു!. ആ കാലങ്ങളിൽ വിവിധ ചന്തകൾക്കിടയിൽ പല പ്രദേശങ്ങളിൽ നിന്നും വന്നവർ താൽക്കാലിക സ്റ്റുഡിയോ ഇടുകയും!. എല്ലാവർക്കും നല്ല ബിസിനസ്സ് കിട്ടിയിരുന്നു!
മയ്യഴിയിൽ ഫോട്ടോ സ്റ്റ്യൂഡിയോ ഇല്ലെന്നും ബിസിനസിന് സാദ്ധ്യതയും മനസ്സിൽ കണ്ടു; മയ്യഴിയിലെ പാറക്കൽ പ്രദേശത്തു പൈതൽ നായരുടെ കടയുടെ മുകളിൽ ഭാസ് ഫോട്ടോസ് എന്ന പേരിൽ തുടങ്ങിയ സ്ഥാപനം, നല്ലരീതിയിൽ നടത്തിവന്നിരുന്നു, ആ കാലങ്ങളിൽ!
മയ്യഴിയിലെ വിദ്യർത്ഥികളും മുതിർന്നവരും പാസ് പോർട്ട് , തൊഴിൽ ആവശ്യങ്ങൾക്കുള്ളതും, പഠന ആവശ്യങ്ങള്ക്കുമായി ഫോട്ടോവിന് ആശ്രയിച്ചത് പ്രധാനമായും തലശ്ശേരിയായിരുന്നു!. നല്ല കോളിറ്റിയുള്ള പ്രിന്റ് ഭാസ് ഫോട്ടോസിൽ നിന്നും കിട്ടുമെന്നുള്ളതുകൊണ്ട് പിന്നീടാരും തലശേരിയിൽ ഫോട്ടോവിനായി പോവേണ്ടി വന്നിട്ടില്ല!
ആദ്ധ്യ കാലങ്ങളിൽ ഇദ്ദേഹം ഒറ്റയ്ക്ക് മാത്രമായിരുന്നു സ്റ്റ്യൂഡിയോ നടത്തിയിരുന്നത്! ചിത്രകലയിൽ കമ്പമുള്ള രാജൻ അവിടെ ഫോട്ടോഗ്രാഫറായി ജോലിക്ക് ചേർന്ന്! ഏറെക്കാലം ശ്രീ ദിവാകരന്റെ സഹായത്തിനു ഉണ്ടായിരുന്നു . അദ്ദേഹത്തിന്റെ (ഉടമയുടെ) മരണശേഷം ശ്രീ. കെ. പി രാജാനാണ് പിന്നീട് ആ പേരിൽ നില നിറുത്തി പോന്നത്!. പാറക്കലിലുള്ള ആ സ്റ്റുഡിയോ ഇപ്പോൾ മാഹി ക്ര്യസ്ത്യൻ ചർച്ചിനടുത്തു നല്ല രീതിയിൽ നടത്തിവരുന്നു !
കുമ്മായ ഗിരീഷ് കുറെ കാലം ഫോട്ടോഗ്രാഫർ സുരേഷിന്റെ കൂടെ പ്രവർത്തിച്ചിരുന്നു! പിന്നീട് അദ്ദേഹം യൂ. എ .ഇ .ഇൽ ഇതേ മേഖലയിൽ സ്തുത്യർഹമായ സേവനം അനുഷ്ടിച്ചു വരുന്നു! ഫോട്ടോഗ്രാഫിയുടെ നൂതന സാങ്കേതിക വിദ്ദ്യ ഏറ്റവും അദ്ദ്യം സ്വായത്തമാക്കാൻ പറ്റുന്ന രാജ്യത്തെ സേവനത്തിലൂടെ? അദ്ദേഹം ഈ മേഘലയിൽ കൂടുതൽ കഴിവ് തെളിയിച്ചിട്ടുണ്ടാവും എന്നതിൽ സംശയത്തിനിടയില്ല !
മയ്യഴിയിൽ ഒരു വനിതാ ഫോട്ടോഗ്രാഫറേയും ചില പരിപാടികളിൽ കണ്ടിട്ടുണ്ട് അവരുടെ പേരോ? സ്ഥാപനത്തിന്റെ പേരോ? അറിയില്ല . അറിയാവുന്നവർ ഷെയർ ചെയ്‌ത് തന്നാൽ പിന്നീട് എഴുതിച്ചേർക്കാം..!
മയ്യഴിക്കാരനും മയ്യഴിയിലെ കോണ്ഗ്രസ് നേതാവും മുൻ വിദ്യാഭ്യാസ മന്ത്രി ശ്രീ സി.ഇ ഭരതേട്ടന്റെയും, ശ്രീമതി മാവീ ഭാരതന്റെയും ഇളയ മകൻ! ഗോപാൽ ശങ്കർ പുതുച്ചേരിയിൽ സർക്കാർ ഉദ്യോഗത്തിലിരിക്കുന്നു. (പുതുച്ചേരി ടുറിസം വകുപ്പിൽ) ഇപ്പോൾ . അദ്ദേഹവും ഒരു അമേച്വർ ഫോട്ടോഗ്രാഫറാണ്! അദ്ദേഹത്തിന്റെ ഒരു ഫോട്ടോ പ്രദർശനം ഒരിക്കൽ സിവിൽ സ്റ്റേഷൻ ആഡിറ്റോറിയത്തിൽ നടത്തിയത് ഓർത്തെടുക്കുന്നു!
മയ്യഴിയുമായി ബന്ധപെട്ടു വേറെയും ചില വ്യക്തികൾ പ്രൊഫഷണലായാലും, പേഷനായും ഫോട്ടോഗ്രാഫിയെ കൊണ്ടു നടന്നിരുന്നു.. അവരിൽ ചിലരുടെ പേരു ഇവിടെ എഴുതട്ടെ!
ലാ ഫർമാ റോഡിലെ എ. ടി റെൺധീർ . ദീർഘകാലം ജോലി ചെയ്യുമ്പോഴും, ഒഴിവു വേളകളിൽ ഈ മേഖലയിൽ പ്രാവിണ്യം കാട്ടിയിരുന്നു . വീട്ടിൽ തന്നെ ഡാർക്ക് റൂമൊക്കെ സെറ്റു ചെയ്തായിരുന്നു ഫോട്ടോ ഗ്രാഫി കമ്പം പ്രകടിപ്പിച്ചത് !
മറ്റൊന്ന് വലിയ പുരയിൽ ലക്ഷ്മണേട്ടന്റെ മകൻ കുമാർ . ഫ്രഞ്ചു പൗരനും, ഇപ്പോൾ യൂ. കെ യിൽ ജോലി ചെയ്യുന്നു!. നാട്ടിൽ വരുമ്പോഴെല്ലാം ഫോട്ടോഗ്രാഫിയിലുള്ള അമിത താല്പര്യം കാരണം, എപ്പോഴും ആധുനീക രീതിയിലുള്ള കേമറയുമായി അദ്ദേഹം പോകുന്നേടത്തെല്ലാം കേമറയുമായി സഞ്ചരിച്ചിരുന്നു!. ഫോട്ടോ ഗ്രാഫി കമ്പം കൊണ്ട് വയനാട്ടിലും മറ്റു ദീർഘ ദൂര യാത്ര വേളയിൽ, അദ്ദേഹത്തിന്റെ സുഹൃദ് വലയത്തിലുള്ള ഒര് പ്രൊഫഷണൽ ഫോട്ടോഗ്രാഫറെ കൂടി കൂട്ടി യായിരിക്കും, അദ്ദേഹത്തിന്റെ മിക്ക യാത്രയും!. ഇയാളെയും ഓർക്കുന്നു.
ശ്രീ ശ്രീജിത്ത്, ശ്രീ കനകനും രണ്ടു പേരും ഇന്നില്ല . ശ്രീ ശ്രീജിത്ത് വർഷങ്ങൾക്കു മുൻപ് മരണപെട്ടു!. മലബാർ വിഷൻന്റെ, ഫോട്ടോഗ്രാഫറും മയ്യഴിയുമായി ബന്ധപെട്ടു ഒരു പാട് കാഴ്ചകൾ ജനങ്ങളിലെത്തിച്ച ശ്രീ ശ്രീജിത്ത് അറിയപ്പെടുന്ന ഒരു ഫോട്ടോഗ്രാഫറായി സിനിമാ മേഖലയിലും പ്രവർത്തിച്ചിട്ടുണ്ട് !.
മൈതാനം ബ്രതെർസ് നട്ത്തിയ ടുർണമെന്റിന്റെ സ്റ്റിൽസും, വീഡിയോവും ഒറ്റ കേമറയിൽ പകർത്തിയ ശ്രീ ശ്രീജിത്ത് ബേപ്പൂർ, കുറെ നല്ല ഓർമ്മകൾ സമ്മാനിച്ച് നമ്മോട് വിടപറഞ്ഞു!.
നമ്മുടെയൊക്കെ സുഹൃത്തായ വളവിൽ കേശവൻ വക്കീലിന്റെ മകൻ വളവിൽ മഹേഷ് അറിയപ്പെടുന്ന ഒരു ഫോട്ടോ ഗ്രാഫറായിരുന്നു . ദീർഘകാലം മസ്കറ്റിലും മുബൈലും പ്രവർത്തിച്ചു ശിഷ്ട ജീവിതം നയിക്കേ മയ്യഴിയിൽ വെച്ച് നമ്മളോട് എന്നേക്കുമായി വിട പറഞ്ഞു .
അത് പോലെ മയ്യഴി മൈതാനം ബ്രതെർസിന്റെ അംഗമായ ശ്രീ കനകനും നമ്മൾക്ക് കുറെ ഓർമ്മകൾ മാത്രം നൽകി നമ്മളോട് വിടചൊല്ലി!. എക്കാലവും ക്ലബ്ബിനോടോപ്പവും മയ്യഴിക്കൊപ്പവും സഹകരിച്ച രണ്ടു പേരെയും ക്ലബ്ബ് ക്ലബ്ബിന്റെ പരിമിതിക്കുള്ളിൽ നിന്നുകൊണ്ട് സാഹിയിച്ചിട്ടുണ്ട്!. അത് തന്നെയാണല്ലോ ഒരു ക്ലബ്ബ് കൊണ്ട് ഉദ്ദേശിക്കുന്നതും?. ശ്രീ കനകനും അത്തരം സഹായമെത്തിക്കാൻ! ക്ലബ്ബ് ഭാരവാഹികൾ പോയി എന്നറിഞ്ഞു. ഇത് എഴുതുന്ന ദിവസം തന്നെയായതു ഒരു നിമിത്തമായിരിക്കും
ചൊക്ലി വിജയാ സ്റ്റുഡിയോവിലെ വിജയേട്ടനും! ആർ. കെ സ്റുഡിയോവിലെ കൃഷ്ണേട്ടനും, ദീർഘകാലം മയ്യഴി, അഴിയൂർ, ചൊക്ലി മേഖലയിൽ പൊതു പരിപാടികളിലും വിവാഹങ്ങളിലും ഫോട്ടോഗ്രാഫർമാരായി ഈ മേഖലയിൽ തിളങ്ങിയ വെക്തികളായിരുന്നു!
കൃഷ്ണേട്ടൻ (കൊയ്യോത്തി ) ആർ. കെ സ്റ്റുഡിയോ എന്ന പേരിൽ തലശ്ശേരിയിലും, വടകരയിലും, കോഴിക്കോടും സ്വന്തമായി സ്റ്റുഡിയോ നടത്തിയിട്ടുണ്ട്. ഇദ്ദേഹവും അദ്ധ്യകാല ഫോട്ടോഗ്രാഫർമാരായ സുരേഷിന്റെയും, ഫക്രുദ്ധീനിന്റെയും ഒപ്പം പ്രവർത്തിച്ചതായി ഓർത്തെടുക്കുന്നു !
ഫോട്ടോ ഗ്രാഫർ വളവിൽ ഹരിദാസ് മയ്യഴിക്കാരനാണെങ്കിലും മയ്യഴിയിൽ അദികം പ്രവർത്തിച്ചിട്ടില്ലാത്ത ഹരിദാസിനെ പലരും അറിയാനിടയില്ല . തന്റെ സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി ശേഷം മുബൈലേക്കു പോവുകയും അവിടെ തന്റെ കർമ്മ മേഖല ഫോട്ടോ ഗ്രാഫി ആയി തിരഞ്ഞെടുത്തു പ്രവർത്തിച്ചുവരികെ പ്രവാസിയായി മസ്ക്കറ്റിലേക്കു പോവുകയും, അവിടെയും ഫോട്ടോഗ്രാഫി തെഴിലായി സ്വീകരിച്ചു. ശാരീരികാസ്വസ്ഥം മൂലം നാട്ടിലേക്ക് വരികയും ചെയ്തു . ശ്രീ വളവിൽ ഹരിദാസ് നല്ലൊരു നാടക നടനും കൂടിയായിരുന്നു. ഇദ്ദേഹത്തിന്റെ ഇളയ അനുജൻ മധുവും മയ്യഴിയിലെ അറിയപ്പെടുന്ന ഒരു ഫോട്ടോ ഗ്രാഫറാണ് . ഇന്നും ഈ മേഖലയിൽ പ്രവർത്തിച്ചു വരുന്നു.
മയ്യഴി ജവഹർ ലാൽ നെഹ്‌റു സ്‌കൂളിൽ പഠിച്ച ശ്രീ സത്യൻ കുറെ വർഷം നല്ലൊരു പ്രൊഫഷണൽ ഫോട്ടോഗ്രാഫറായി മയ്യഴിയിൽ ഉണ്ടായിരുന്നു!. പിന്നീട് തെഴിൽ തെടി യുനൈറ്റഡ് അറബ് എമിറേറ്സിൽ വർഷങ്ങളോളം ഈ മേഖലയിൽ പ്രവർത്തിച്ചു! ഇപ്പോൾ തലശേരിയിൽ സ്റ്റുഡിയോ പ്രവർത്തനവുമായി തുടരുന്നു .
സുരേന്ദ്രൻ കെ.വി; മെയ്യഴി മഹത്മാ ഗാന്ധി കോളേജിലെ സ്റ്റുഡന്റും, പഠിക്കുന്ന കാലത്തേ നല്ലൊരു ചിത്രകാരനും, കോളേജ് വിദ്യാഭ്യാസ പൂർത്തിയാക്കി ദീർഘകാലം ഗൾഫിൽ കഴിഞ്ഞു! ഇപ്പോൾ കതിരൂരിൽ സ്ഥിര താമസം ആണെങ്കിലും, ഫോട്ടോഗ്രാഫി പേഷനായി ഇപ്പോഴും കരുതുന്നു നല്ല,നല്ല ഷോട്ടുകൾ കൃത്യമായ ഇടവേളകളിൽ, സോഷ്യൽ മീഡിയകളിൽ തന്റെ ഫോട്ടോകൾ ഷെയർ ചെയ്തു തന്റെ ഫോട്ടോഗ്രഫിയോടുള്ള താൽപ്പര്യം പ്രകടിപ്പിക്കുന്നുണ്ട്!
പനങ്ങാടൻ ബാലേട്ടൻ! ഫ്രഞ്ചു പൗരനാണ്; ദീർഘകാലം ഫ്രാൻസിൽ ചിലവഴിച്ച ശേഷം, ഇപ്പോൾ മയ്യഴിയിൽ സ്ഥിര താമസം!. ഇപ്പോഴും ഫോട്ടോഗ്രഫിയിലുള്ള കമ്പം അദ്ദേഹത്തിന്റെ കേമറയുമായി പല സദസ്സുകളിലും കാണുബോൾ മനസ്സിലാവുന്നുണ്ട്…!
രണ്ടു വർഷം മുൻപ് ഒരു ഫോട്ടോ പത്രത്തിൽ കണ്ടു തൃശൂർ പൂരത്തിന്റെ കുടമാറ്റം ചടങ്ങിന്റെ ഫോട്ടോ? ആയിരക്കണക്കിനാളുകൾ ഒരുമിച്ചു കൈ ഉയർത്തി തങ്ങളുടെ മൊബൈൽ ഉപയോഗിച്ച് ഫോട്ടോ എടുക്കുന്നത്?. പ്രൊഫഷണൽ ഫോട്ടോഗ്രാഫർ ഇതു പകർത്തി രസകരമായ അടിക്കുറിപ്പും നൽകി പത്രത്തിൽ ഇടുകയുണ്ടായി . അടിക്കുറിപ്പ് ഇങ്ങനെ “ഇപ്പോൾ ഇതും ഒരാചാരമായി”
ആ പ്രസൻസോഫ് മൈന്റ് അതാണ് ഒരു യഥാർത്ഥ ഫോട്ടോഗ്രാഫർ !
എന്നുപറയുമ്പോഴും?
ഫോട്ടോ ഗ്രാഫർ ഓർക്കേണ്ട ചില മാനുഷീക മൂല്യങ്ങൾ ഉണ്ട്, അത് കളഞ്ഞുള്ള ഒരു ഫോട്ടോഗ്രാഫിയും അംഗീകരിക്കാൻ പറ്റില്ല!. ഫോട്ടോഗ്രാഫറെ സംബന്ധിച്ചെടുത്തോളം ചില നിമിഷങ്ങൾ അപ്രതീക്ഷതമായി കിട്ടുന്നതായിരിക്കാം! അത്തരം ഫോട്ടോകൾ ക്ക് അവാർഡ് ഒക്കെ കിട്ടുമായിരിക്കും! അത് ശരിയണോ എന്ന് സ്വയം വിലയിരുത്തിയാവട്ടെ എല്ലാ ഫോട്ടോഗ്രാഫിയും!.
അത്തരം ചിന്തകൾ മറന്നു എടുത്ത ഒരു ഫോട്ടോഗ്രാഫർ പിൽക്കാലത്തു താൻ ചെയ്ത പ്രവർത്തിയിൽ മാനസീക സമ്മർദ്ദം കൊണ്ട് അതിമഹത്യ ചെയ്തത് വായിക്കുകയുണ്ടായി!.
സുഡാനിലെ കടുത്ത വരൾച്ചയും, ക്ഷാമവും കാരണം, മരിച്ചുകൊണ്ടിരിക്കുന്ന ഒരു കുട്ടി, വെള്ളത്തിനായി ദാഹിക്കുമ്പോൾ? അടുത്തു ഒരു കഴുകാൻ കുട്ടിയെ ആക്രമിച്ചു കൊല്ലാൻ ശ്രമിക്കുമ്പോൾ? കുട്ടിയെ രെക്ഷിക്കാതെ, തന്റെ പ്രശസ്തിക്ക് കാരണമാവുന്ന ഫോട്ടോ ആയിരിക്കും എന്ന് കരുതി; ഫോട്ടോവിൽ പകർത്തുകയും, പ്രതീക്ഷിച്ചതു പൊലെ അവാർഡ് കിട്ടുകയും ചെയ്തുവെങ്കിലും? പിന്നീട് തന്റെ പ്രവർത്തിയിൽ മനം നൊന്തു ആത്മഹത്യ ച്യ്തത് വർത്തയായതും ഓർക്കുന്നു.!
മറ്റുള്ളവരുടെ ഫോട്ടോകൾ പകർത്തി നമുക്ക് സമ്മാനിച്ചു! നമ്മളിൽ നിന്നും മൺ മറഞ്ഞ എല്ലാ ഫോട്ടോഗ്രാഫർ മാർക്കും വേണ്ടി! ഇന്നത്തെ ഈ കുറിപ്പ് അവർക്കായി സമർപ്പിച്ചു പ്രണാമം ചൊല്ലി വിട നിറുത്തട്ടെ ?
മഠത്തിൽ ബാബു ജയപ്രകാശ്….. ✍️ My Watsap Cell No: 00919500716709
