Time Set 20 Minutes To Complete Reading
…. കാർ സെമിത്തേരി റോഡിലേക്ക് തിരിച്ചു, ബേങ്കിനടുത്തു പാർക്ക് ചെയ്തു;
തിരിച്ചു നടന്നു.
ടൂറിസം ആൻഡ് ട്രാൻസ്‌പോർട് കോപ്പറേറ്റീവ് സോസയറ്റിയിൽ ആരൊക്കെയോ ഇരിക്കുന്നുണ്ട്. ഒന്നും ശ്രദ്ദിക്കാതെ ഞാനും അശോകേട്ടനും നടന്നു.
അപ്പോഴുണ്ട് പിറകെ നിന്നും ആരോ വിളിക്കുന്നു.. ബാബു…വേട്ടാ ? തിരിഞ്ഞു നോക്കുമ്പോൾ സോസയറ്റിയിൽ നിന്നും പകുതി ശരീരം അകത്തും തല പുറത്തു മായി പായറ്റ അരവിന്ദൻ! വലിയ ചന്ദനക്കുറിയും സ്വർണ്ണക്കളർ ഖദ്ർ ഷർട്ടും, വീതികൂടിയകരയുള്ള മുണ്ടും ധരിച്ചു, ഓടി വന്നു.. വരുമ്പോൾ എന്റെ ഉള്ളിൽ ഒരു സംശയം? ഇനി ഇപ്പം ഏതെങ്കിലും ഒരു സോസയറ്റിയുടെ ഷെയറിനോ? ഡിപ്പോസിറ്റിനോ ചോദിക്കുമോ ?
ഇദ്ദേഹം വരുമ്പോൾ എന്റെ ചിന്ത അതായിരുന്നു മനസ്സിൽ.. അത്തരത്തിലുള്ള ഒരു ചോദ്ധ്യവും അദ്ദേഹത്തിൽ നിന്നും ഉണ്ടായില്ല! സ്വാഭാവിക ചോദ്ദ്യം?എപ്പോഴാണ് വന്നത്, എല്ലാം സ്ഥിരം ചോദ്ധ്യങ്ങൾ?.
അരവിന്ദനെ പറ്റി എത്രപറഞ്ഞാലും തീരില്ല.. ഏറെ തെറ്റിദ്ധരിക്കപ്പെട്ട വെക്തി.. എങ്കിലും ആരോടും പരാതിയില്ല, ആരോടും പരിഭവമില്ല… എല്ലാ സങ്കടങ്ങളും ഉള്ളിലൊതുക്കി വീണ്ടും പഴയതു പോലെ. കളം നിറഞ്ഞാടും, ആർക്കോ വേണ്ടി.. പണ്ടാരോ പറഞ്ഞത് പോലെ? അടികൊള്ളാൻ ചെണ്ടയും, പണം വാങ്ങാൻ മാരാരും.. എന്ന് പറഞ്ഞത് പോലെയാണ് മൂപ്പരുടെ സ്ഥിതി. സർക്കാർ സ്ഥാപനങ്ങൾ കഴിഞ്ഞാൽ ഒട്ടേറേ പേർക്ക് .. സുരക്ഷിതമായി ജോലികൊടുക്കുന്നുണ്ട് മയ്യഴിയിലെ സഹകരണ സ്ഥാപനങ്ങൾ അതിൽ മിക്കതിന്റെയും അമരത്തു ശ്രീ അരവിന്ദനുണ്ടാവും ! എങ്കിലും അദ്ദേഹത്തെ കുറ്റപ്പെടുത്തുന്നവർ..ഇതൊന്നും പലരും ഓർക്കാറില്ല..
എന്നെ വലിയ കാര്യമാണ്. പണ്ടൊരിക്കൽ ബി. എഡ് . കോളേജിന് വേണ്ടി കുറെ ഏറെ ലക്ഷങ്ങൾ എന്റെ സഹായം കൊണ്ട് ഷെയർ ആയി പിരിച്ചു കൊടുത്തിട്ടുണ്ട്. ആ നന്ദി അയാൾ എപ്പോഴും പ്രകടിപ്പിക്കും.. പ്രകടിപ്പിക്കൽ മാത്രമല്ല കിട്ടിയ വേദികളിലെല്ലാം മൂപ്പർ? എന്നെയും എന്റെ പേർ കൂടുതൽ വെക്തതക്കു വേണ്ടി അച്ഛന്റെ പേര് ചേർത്ത് കൂടി സ്റ്റേജിൽ പ്രസംഗിക്കുമ്പോൾ പറയും.
ഒരവസരത്തിൽ ചെന്നൈ മാഹി യാത്രയിൽ എനിക്ക് എ. സി. ടിക്കറ്റില്ല, നല്ല ഉഷ്ണ സമയം യഥാവിൽ ചെന്നൈ സെന്ററിൽ വെച്ച് കണ്ടു മുട്ടി ഏതു കമ്പാർട്ടു മെന്റാണെന്നു ചോദിച്ചു 3 ടയർ ജനറൽ ആണെന്ന് പറഞ്ഞതും, അവരുടെ A/C, ബർത്തു രണ്ടെണ്ണം ഞങ്ങൾക്ക് തന്നു. ടി ട്ടിയാരോട് പറഞ്ഞു ചെയ്ഞ്ചു ചെയ്തു തന്നു, എത്ര നിർബന്ധിച്ചിട്ടും മൂപ്പർ സമ്മതിക്കുന്നില്ല ആ ചുരുങ്ങിയ സമയം കൊണ്ട് അദ്ദേഹത്തെ പറ്റി ഇത്രയും ഓർത്തു.
രണ്ടു ദിവസം മുൻപ്? ഐ. കെ. യെ, പറ്റി എഴുതുമ്പോൾ പദ്മശ്രീ കിട്ടിയ നാലാം ക്‌ളാസ് വിദ്ദ്യാഭ്യാസമുള്ള കനകാംബര സ്വാമിയേ പോലെ? ദൈവം ഏറെ അറിഞ്ഞു കോടുത്ത കഴിവുള്ള വെക്തി ഈ അഭിപ്രായത്തോട് യോജിക്കാൻ വിഷമമുള്ളവരുണ്ടാവാം, അവരോടൊന്നും എനിക്ക് പറയാനില്ല.. എനിക്ക് ശ്രീ പായറ്റ അരവിന്ദനെ അങ്ങനെ വിലയിരുത്താനെ അറിയൂ.
ആള് നല്ലൊരു സഹകാരിയാണ് . അദ്ദേഹം പ്രൊമോട്ടറായിട്ടുള്ള ഒട്ടനവധി കോപ്പറേറ്റേവ് സ്ഥാപനങ്ങൾ ഇന്ന് മയ്യഴിയിലുണ്ട്. ഒരവസരത്തിൽ ദുബായിൽ വന്നപ്പോൾ? എന്നെ വിളിച്ചു പറഞ്ഞു ബാബുവേട്ടാ ഇന്ന് ദുബായിൽ ഗന്ധർവ്വ സന്ധ്യയുണ്ട് ! ഗാന ഗന്ധർവ്വൻ യേശുദാസിന്റെ പ്രോഗ്രാമാണ്.. നമുക്ക് പോകാം ? ഞാൻ പറഞ്ഞു ഞാനില്ല; ഒന്നാമതായി ഇത്തരം പരിപാടികൾക്ക് മുൻകൂട്ടി ടിക്കറ്റ് എടുക്കാതെ പോകുക? ഏറെ ദുഷ്കരമാണ്. മുൻകൂർ ടിക്കെറ്റ് എടുത്തവർക്കു തന്നെ കയറി പറ്റാൻ വളരെ ബുദ്ധിമുട്ടാണ് ? പിന്നെയാ സ്പോട് ടിക്കറ്റ്ൻറെ കാര്യം പറയുന്നത് എന്ന് ഞാൻ ? നിങ്ങൾ അതൊന്നും നോക്കേണ്ട നമുക്ക് എല്ലാം ശരിയാക്കാം. ഒരു റിസ്‌കിനു ഞാൻ തുനിഞ്ഞില്ല.
രാത്രി അനുജൻ, കനകൻ എന്നെ വിളിച്ചിട്ടു ചോദിച്ചു? അരവിന്ദൻ വന്നിട്ടുണ്ടോ ദുബായിൽ ? ഞാൻ പറഞ്ഞു അതെ… നിന്നെ വിളിച്ചിരുന്നോ ? ഇല്ല, ഇപ്പോൾ ടി. വി. യിൽ ലൈവ് കാണിക്കുന്നുണ്ട്… മുപ്പരുണ്ട് യേശുദാസിന്റെ അടുത്തിരുന്നു കുശലം പറയുന്നു.. ഇത്ര അടുത്ത ബന്ധം അദ്ദേഹവുമായി അരവിന്ദൻ പുലർത്തുന്നുണ്ട് എന്ന് എന്റെ ആദ്യ അറിവ്!. പിറ്റേന്ന് കാലത്തു വെള്ളിയാഴ്ച അരവിന്ദനെ കാണാൻ ഞാൻ ദുബായിൽ പോയപ്പോഴാണ് കാര്യങ്ങൾ വിശദീകരിച്ചത്… മൂപ്പരോട് പരിപാടിയുടെ വിവരം ആരോ പറഞ്ഞ അറിവായിരുന്നു.. വൈകുന്നേരം പരിപാടി നടക്കുന്നതിനു മുൻപായി ഹാളിനു പുറത്തു നിന്നും ദാസേട്ടനെ വിളിച്ചു. അദ്ദേഹം എവിട യുണ്ടെന്നു തിരിച്ചുള്ള ചോദ്ദ്യം!. പിന്നെ എല്ലാം അദ്ദേഹം തന്നെ ശരിപ്പെടുത്തി. സംഘാടകരോട് തനിക്കു വേണ്ടപ്പെട്ട ഒരാൾ പുറത്തിരിപ്പുണ്ട്… അത് കേൾക്കേണ്ട താമസം.. കമ്മിറ്റി ഭാരവാഹികൾ പുറത്തു കാത്തു നിൽക്കുന്ന ശ്രീ അരവിന്ദനെ ആനയിച്ചു കമ്മിറ്റിക്കാരുടെ വലിയ ബാഡ്ജുഒക്കെ നൽകി അരവിന്ദനെ ആനയിച്ചു ദാസേട്ടനോടൊപ്പം ഇരുത്തി.. ഇതാണ് അനുജൻ കനകൻ ടി. വി യിലൂടെ കണ്ടത്.. കേട്ടപ്പോൾ എനിക്ക് ഒരു വിഷമം യേശുദാസിനെ വളരെ അടുത്തു കാണുവാനുള്ള അവസരം നഷ്ടപെടുത്തിയതിലുള്ള വിഷമം..
ഇത്തരം മഹാൻ മാരൊത്തുള്ള ഒത്തുചേരലോക്കെ കിട്ടാൻ ഒരു ദൈവീക അനുഗ്രഹം വേണം.. അത് ആവോളം കിട്ടിയ വ്യക്തിയാണ് അരവിന്ദൻ. അത്തരം ദൈവീക കഴിവുള്ള ഒട്ടേറെ പേരുമായി അരവിന്ദൻ സഹവർത്തിത്വം നിലനിർത്തിയിട്ടുണ്ട്. ഒരവസരത്തിൽ ഗായിക ചിത്ര യോടൊപ്പവും നടൻ സുരേഷ് ഗോപിയോടോപ്പവും.. സംഗീത സംവിധായകൻ ശരത ചന്ദ്രനെയും പരിചയപ്പെടാൻ സാധിച്ചിട്ടുണ്ട്..
യേശുദാസ് സാറിനെ കാണാൻ ചെന്നൈ ആൾവാർപേട്ടിലെ വീട്ടിൽ പോയെങ്കിലും? ജസ്ററ് മിസ്സ് ആയി..
ഇവിടയൊന്നും പോവാൻ അരവിന്ദന് അപ്പോയ്ന്റ് മെന്റൊന്നും വേണ്ട.. എപ്പോൾ വെണമെങ്കിലും കയറി ചെല്ലാം!
ദാസേട്ടന്റെ എല്ലാ ജന്മദിനത്തിനും ശ്രീ മുകാംബികയിലെ ആഘോഷങ്ങൾക്ക് അരവിന്ദൻ ഉണ്ടാവും.. പിറ്റേന്നത്തെ പത്രത്തിലും അദ്ദേഹത്തോടൊപ്പം അരവിന്ദനെ കാണാം… ഇപ്പോഴുള്ള പരിഭവം കൊറോണ കാരണം ആഘോഷങ്ങളില്ല എങ്കിലും മുടങ്ങാതെ വിഷസ് അയക്കുന്നുണ്ടാവും അരവിന്ദൻ..
ഞാനും അശോകേട്ടനും പതിയെ നടന്നു ജോളി വൈൻസിനടുത്തെത്തിയപ്പോൾ അശോകേട്ടൻ എന്നോട് പറഞ്ഞു വേണ്ടായിരുന്നു….. ഈ ഷോപ്പ്…. ജോളി വെയ്ൻസ് കൊടുക്കേണ്ടായിരുന്നു എന്ന് ?
അതൊക്കെ പറഞ്ഞാൽ വീണ്ടും കുടുംബ കഥകളൊക്കെ പറയേണ്ടി വരും.. വഞ്ചനയുടെ കഥ..? എന്റെ അച്ഛനെ ചതിച്ച കഥ… അതൊക്കെ അടഞ്ഞ അദ്യായം…
എല്ലാം ഞങ്ങളുടെ കയ്യിൽ തിരിച്ചു വന്നെങ്കിലും? വരാത്തതും ഉണ്ട്…
അച്ഛന്റെ വാക്ക്… ബ്രാണ്ടി ഷോപ് വേണ്ട..!കിട്ടേണ്ട ഷോപ് കിട്ടിയാൽ.. ശ്രീകൃഷ്ണ ക്ഷേത്രത്തിനു നൽകുക…. ചിലപ്പോൾ കിട്ടുമായിരിക്കും? കിട്ടിയാലും ഇല്ലെങ്കിലും! അത് ഭഗവാന്റെ മുതലാണ്..
അച്ഛൻ മനസുകൊണ്ട് സാക്ഷാൽ ശ്രീകൃഷ്ണ ഭഗവാന് കൊടുത്തു കഴിഞ്ഞു.. അച്ഛന് മൂന്നിൽ രണ്ടു ഷെയർ അത് തരാൻ അവർ ഒരുക്കവും അല്ല.. അച്ഛൻ.. അങ്ങനെ ചിന്തയുള്ളതൊന്നും എനിക്കും വേണ്ട… എപ്പോൾ അവർക്കു അച്ഛനാണ് ശരി എന്ന് തോനുന്നു? അപ്പോൾ ആ ഷെയർ ക്ഷേത്രത്തിനു നൽകാനുള്ള കല്പന…
ബാറിൽ കയറി രണ്ടു തണുത്ത ബിയറിന് ഓർഡർ ചെയ്തു.. ചോദിച്ച ബ്രാന്റോന്നും ഇല്ല… എല്ലാം പുതിയ ബ്രാന്റുകൾ..?
മെക്‌സിക്കൻ ബിയർ ചോദിച്ചു? കൊറോണ ബിയർ ഉണ്ടെന്നു പറഞ്ഞു.. അതിനു ഓർഡർ ചെയ്‌തു.. സപ്പ്ളയർ 4 ബോട്ടിൽ 330 എം എൽ ചെറിയ ബോട്ടിലാണ് കൊണ്ടുവന്നു… ഒരു ചെറിയ കഷ്ണം ലെമൺ? ജയൻ (സപ്പ്ളയർ) ഒരു ചെറു നാരങ്ങ മുറിച്ചു പ്ളേറ്റിൽ ഇട്ടു മുൻപിൽ വെച്ച്..
അതിൽ നിന്നും ചെറിയ ഒരു കഷ്ണം എടുത്തു കുപ്പിയുടെ വായിൽ വെച്ച് അല്പം ശക്തിയിൽ തള്ളി യപ്പോൾ, സ്ക്യുസ് ആയി ചെറുനാരങ്ങാ നീർ ബിയറുമായി മിക്സ് ആയി കൂടെ നാരങ്ങയും ഉള്ളിലേക്ക് പോയി… സ്വല്പം നുരച്ചു പൊന്തി; പുറത്തേക്കു ഒഴുകി.. നുരകണ്ടപ്പോൾ ഏതോ അപസ്മാര രോഗിയുടെ വായിൽ നിന്നും വരുന്ന നുര പോലെ (ബോട്ടിലോട് കൂടി ബിയർ കുടിക്കുന്നതിനാൽ ബോട്ടലിന്റെ മൗത്തിൽ ഈച്ച വന്നു നിൽക്കാതിരിക്കാനാണ് ചെറുനാരങ്ങാ നീർ മൗത്തിൽ പുരട്ടി ബാക്കി ഉള്ളിൽ എത്തിയാൽ ചെറിയൊരു ടെസ്റ്റ് വ്യത്യാസവും ഉണ്ടാവും..
ബോട്ടിലെടുത്തു ചിയേർസ് പറഞ്ഞു..
ഞാൻ അശോകേട്ടനോട് ചോദിച്ചു? കുടിക്കുമ്പോൾ എന്തിനാണ് ഗ്ലാസ് തമ്മിൽ കുട്ടി മുട്ടി ചിയേർസ് പറയുന്നത് ?
അശോകേട്ടൻ, പല ഒത്തുകുടലിലും ഇതുപോലേ ചെയ്യുന്നുണ്ടെങ്കിലും ഈ ചോദ്ദ്യം എന്നിൽ നിന്നും പ്രതീക്ഷിച്ചില്ല..
അറിയില്ല എന്ന് മനസിലായി… ഞാൻ തുടർന്ന് എന്തോ ഫിലോസ്സ്‌ഫി പറയുന്നത് പോലെ ?
നമ്മുടെ ശരീരത്തിലെ പഞ്ചേന്ദ്രിയങ്ങൾ അറിഞ്ഞു വേണം എന്തും ചെയ്യാൻ?. കുടിക്കുമ്പോൾ കണ്ണ് കൊണ്ട് കാണും! നാക്ക് കൊണ്ട് രുചിക്കും! മുക്ക് കൊണ്ട് മണമറിയും, തൊലികൊണ്ടു സ്പർശനം അറിയും!.
ഇവിടെ ചെവിക്കു സ്വാഭാവികമായി ഒന്നും ചെയ്യാനില്ല, നമ്മൾ കുടിയന്മാർ നിയമം വിട്ടു ഒന്നും ചയ്യാറില്ല, ആരോടും വിഭാഗതീയയും ഇല്ല… നിയമം ഇല്ലെങ്കിൽ ഉണ്ടാക്കി പാലിക്കും! അത്തരത്തിലുള്ള നിയമമാണ് കുടിക്കുമ്പോൾ ഗ്ളാസ്സോ ? കുപ്പിയോ കൂട്ടി മുട്ടിച്ചു ചിയേർസ് ശബ്ദം ഉണ്ടാക്കി ചെവിയെ അറിയിക്കൽ!ചെവികൊണ്ട് കേൾക്കണം! അതിനാണ് ഗ്ലാസ് മുട്ടി ശബ്ദ മുണ്ടാക്കുന്നതു…
കുടിയന്മാർ ക്യു വിൽ പാലിക്കുന്ന അച്ചടക്കം ലോകത്തിനു മാതൃകയാണ്.. കുടിയന്മാരില്ലെങ്കിൽ രാജ്യത്തിൻറെ നിലനിൽപ്പിനെ തന്നെ ബാദിക്കും എന്ന നിലയിലാ കാര്യങ്ങൾ? . എന്നാലും കുടിയന്മാരെ കുടിയന്മാർ എന്ന് പറഞ്ഞു അധിക്ഷേപിക്കുമ്പോഴും രാജ്യത്തിന് വേണ്ടിയല്ലേ എന്നൊരു സമാദാനം… കോമഡി സ്കിറ്റിലൂടെ കുടിയന്മാരുടെ മഹത്വം? അയ്യപ്പ ബൈജുവും അങ്ങനെ പലരും നമ്മളെ ബോധവൽക്കരിക്കാൻ എത്രയായി ശ്രമിക്കുന്നു? എവിട ശരിയാവാൻ? ഈ കുടിക്കാത്തവർക്കു വല്ല ബോധവും ഉണ്ടോ ?
അശോകേട്ടൻ ഇവാനരപ്പ സോക്രടീസോ? എന്ന ആലോചനയിൽ ഗ്ലാസ് തന്നിരുന്നു അത് ഉപയോഗിച്ചില്ല..
അല്പാല്പമായി ചിറിയിൽ വെച്ച് സ്ക്യുസ് ചെയ്തു ,അല്പം നുരയും അല്പം ബിയറും അകത്തേക്ക്. ഒരു പ്രത്യേക സുഖം !
(CONSUMPTION OF ALCHOHOL IS HARMFUL TO HEALTH)
കുട്ടത്തിൽ അശോകേട്ടനും, ഞാനും നമ്മുടെ പഴയ കാല പല അനുഭവങ്ങളും പങ്കുവെച്ചു .
അദ്ദേഹത്തിന്റെ കോളേജ് സയിറ്റിൽ രാത്രി പോയി കൊഴിചുട്ടതും…?
അദ്ദേഹത്തിന് അന്യോന്ന്യം ഫ്രണ്ടേ എന്ന് വിളിക്കുന്ന കുറെ ഫ്രണ്ടുമാരും.., അവരോടൊപ്പം പെരുവണ്ണാമുഴിയിൽ പോയതും.., വളയത്തു നിന്നും വരുന്ന ശ്രീധരേട്ടനെ പറ്റിയും.., നാണുവേട്ടനെ പറ്റി… ഗോപാലേട്ടൻ പറ്റി…
അങ്ങിനെ എല്ലാം സസംസാരിച്ചു നാലു ബോട്ടിൽ ബിയറും കാലിയാക്കി പിരിയുമ്പോൾ ഞാൻ ചോദിച്ച നാളെയും സയിറ്റിൽ പോകുന്നുണ്ടോ?.
ചോദ്ദ്യം ചോദിച്ചപ്പോൾ?
ആൾ ഒന്ന് പുഞ്ചിരിച്ചിട്ടു പറഞ്ഞു എന്താ ദുബായിൽ നിന്നും വന്നുട്ടു സയിറ്റ്ഡി തുടങ്ങിയോ ?
അതെ ആശുപത്രി പരിസരം ഒരു സയിറ്റ്ഡി കേന്ദ്രമാണെന്നു അപ്പോഴാണ് ഓർത്തത്..?
ഉദ്ദേശം പറഞ്ഞപ്പോൾ ഉണ്ടാവും പോകുമ്പോൾ വിളിക്കാം ….
പിറ്റേന്ന് കാലത്തു 11 മണിക്ക് അശോകേട്ടൻ വിളിക്കുന്നു എവിടെയാണ് ഉള്ളത് ഞാൻ ശ്രീകൃഷ്ണ ക്ഷേത്രത്തിനടുത്തുണ്ട്… ഞാൻ പറഞ്ഞു അശോകേട്ടാ ഞാൻ ഹവാനാ ലിക്കർഷോപ്പിൽ ഉണ്ട് ജെനുവിന്റെ അടുക്കൽ…. അശോകേട്ടൻ അഞ്ചുമിനിറ്റുനുള്ളിൽ ഷോപ്പിന്റെ മുൻപിൽ വന്നു ഹോണടിക്കുന്നു .. ട്രാഫിക് ജാമാവുന്ന സ്ഥലം അപ്പോഴേക്കും പിന്നിൽ നിന്നും ഹോണടികളുടെ ജോറ് തന്നെ!. ഹോം ഗാർഡ് ഉം പോലീസും കൈ കൊണ്ട് നീങ്ങാൻ ആംഗ്യം കാണിക്കുന്നു… അശോകേട്ടൻ എന്നെയും കാത്തു; ഞാൻ പെട്ടന്ന് കാറിൽ കയറി കാർ ചൂടിക്കോട്ട റോഡിലേക്ക് തന്നെ തിരിച്ചു… പോലീസ് നോക്കുന്നുണ്ട് അശോകേട്ടനെ പരിചയമുള്ളതു കൊണ്ട് 100 രൂപ ലാഭം അല്ലെങ്കിൽ ഫൈനടപ്പിച്ചേനെ ? ഞാൻ പറഞ്ഞു… അശോകേട്ടൻ…. ഫൈനടക്കുന്നതായിരുന്നു ലാഭം ഇനി ഉറുപ്പ്യ അഞ്ഞുറിനു ചോദിക്കും ചിരിച്ചുകൊണ്ട് അശോകേട്ടൻ പറഞ്ഞു…
ഹോസ്പിറ്റലിന്റെ മുൻപിലുള്ള ചായപ്പീടികളുടെ അടുത്ത കാർ പാർക്ക് ചെയ്തു . ഞാൻ ചുറ്റും ഒന്ന് വീക്ഷിച്ചു അശോകേട്ടൻ എന്റെ കൂടെ നടന്നു വലത്തോട്ട് തിരിഞ്ഞു സയിറ്റിലേക്കും…
കുറച്ചു കൂടി മുൻപോട്ടു നടന്നു വലതു ഭാഗത്തു തിരിഞ്ഞു ഉടനെയുള്ള ഗേറ്റിലൂടെ അകത്തു
പ്രവേശിച്ചാൽ സി. എം. ഓ കോർട്ടേഴ്‌സ് . ആ കാലങ്ങളിൽ ഡോക്ടർ സൗദാമിനി താമസിച്ചിരുന്നു… അതിനു മുൻപിലായി ഒരു ഷെഡ്‌ഡിൽ ഇന്ന് ഞാൻ നാളെ നീ എന്ന് എഴുതിയ ഉന്തു വണ്ടി കാണാം… മയ്യഴിയിലെ സ്വാതന്ദ്ര്യ സമര സേനാനികളുടെ ഓർമയ്ക്കായി മൃതദേഹം ശ്മാശാനത്തിലേക്കു കൊണ്ടുപോകാൻ ഉള്ള ഒരു ഉന്തുവണ്ടി…
ആ കാലങ്ങളിൽ ആശുപത്രിയുടെ നടത്തിപ്പൊക്കെ കൃത്യമായി വിലയിരുത്താൻ പൊതു പ്രവർത്തകരുടെയും, വിവിധ രാഷ്ട്രീയ പ്രവർത്തകരെയും ഒക്കെ ഉൾകൊള്ളിച്ചു ഒര് കമ്മിറ്റി ഉണ്ടായിരുന്നു.. അവർ ആഴ്ചയിലൊരിക്കൽ ആശുപത്രി സന്ദർശിച്ചു രോഗികളുടെ സുഖവിവരങ്ങൾ അന്വേഷിച്ചു, കിടപ്പു രോഗികൾക്ക് എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അധികൃതരുമായി കൂടികാഴ്ച നടത്തി പരിഹരിച്ചിരുന്നു… ഇന്ന് അത്തരം കമ്മിറ്റികൾ ഉണ്ടോ? എന്നറിയില്ല…ഉണ്ടെങ്കിൽ തന്നെ സജീവ മല്ല എന്ന് തോനുന്നു… ഒരു സംശയം മാത്രമാണ് …ചിലപ്പോൾ ഉണ്ടായിരിക്കാം..
അന്നത്തെ കാലത്തു ഉണ്ടായ ഒരു സംഭവം ഞാൻ ഇന്നും ഓർക്കുന്നു..
മയ്യഴിയിലെ ആശുപത്രയിലെ യൂണിയൻ പ്രവർത്തനം സജീവമായിരുന്നു!. ആ ഇടയ്ക്കാണ് അവിടെ ട്രാൻസ്‌ഫറായി ഒരു കൊൽക്കത്തക്കാരനാണെന്നു തോനുന്നു സി.എം ഓ ആയി ചാർജെടുത്തു… അദ്ദേഹം മിൽട്ടറിയിൽ നിന്നും പിരിഞ്ഞു വന്ന ഡോക്ടറായിരുന്നു… അതുകൊണ്ടു തന്നെ മിലിട്ടറി ആശുപത്രിയിലെ നിയമങ്ങൾ ഒക്കെ മയ്യഴി ആശുപത്രിയിലും നടപ്പിലാക്കാൻ ശ്രമിച്ചു..
ഡ്യൂട്ടിക്ക് എല്ലാവരും കൃത്യമായിരിക്കണം.. . അറ്റൻഡർ മാർ തന്നെ രോഗികളെ പരിചരിക്കണം.. വളരെ അത്യാവശ്യമുള്ള രോഗികളുടെ പരിചരണത്തിന് മാത്രമേ രോഗിക്ക് ബന്ധുക്കളെ കൂട്ടായി അനുവദിച്ചിരുന്നുള്ളു. സന്ദർശന സമയം കൃത്യമായും നാലു മുതൽ ആറു മണിവരെ മാത്രം. അങ്ങനെ പരിഷ്‌കാരങ്ങൾ ഏറെ? വാസ്തവത്തിൽ അത് പ്രായോഗീകമായി ബുദ്ധിമുട്ടു ഉണ്ടാക്കുന്നതാണെങ്കിലും ആശുപത്രിയുടെ പുരോഗമനത്തിനു വളരെ ഉപകാരപ്രദമായിരുന്നു. എല്ലാം നല്ല ഉദ്ദേശത്തോടെ തന്നെ?
അദ്ദേഹത്തിന്റെ വിലയിരുത്തലിൽ പറഞ്ഞാൽ അഞ്ചോ എട്ടോ രോഗികൾ ഉപയോഗിക്കേണ്ട കക്കൂസ്.. കുട്ടിനിരിക്കുന്ന ആളുകൾ ഒക്കെ ഉപയോഗിക്കുമ്പോൾ വെള്ളം ആവശ്യത്തിൽ കൂടുതൽ ഉപയോഗിക്കും..
രോഗികൾ മാത്രം ഉപയോഗിക്കേണ്ട ബാത്റൂമും കാമോട് മുതലായവ കുട്ടിരിക്കുന്നവരും ഉപയോഗിക്കുമ്പോൾ വേഗത്തിൽ വൃത്തികേടാവും..
ഇവരുടെ യൊക്കെ മാലിന്ന്യം കൂടും… അത് ആശുപത്രി ശുചീകരണത്തെ ബാധിക്കും… എന്നൊക്കെ?
അതുവരെ ഇത്തരം കാര്യങ്ങൾക്കു ഒരു നിയന്ത്രണവും ഇല്ലാത്തതിനാൽ ഇത്തരം പരിഷ്‌ക്കാര നടപടി കളൊക്കെ പരിഷ്‌ക്കാരം തൊട്ടു തീണ്ടിയിട്ടില്ലാത്ത വർക്ക് അപരിഷ്‌ക്കാരമായി തോന്നി…
പെട്ടെന്നുള്ള ഇത്തരം മാറ്റം
ആശുപത്രി ജീവനക്കാർക്ക് അധിക ഭാരമായതിനാൽ
ആശുപത്രി ജീവനക്കാരും
കൂട്ടിരിപ്പു ആളുകളിലും, അസ്വസ്ഥത ചെറിയ തോതിൽ ഉടലെടുത്തു തുടങ്ങി..
ഇങ്ങനെ ഇരിക്കുമ്പോഴാണ് മയ്യഴിയിൽ കോളറയോ? എന്തോ ഒരു പകർച്ച വ്യാധി വന്നു രോഗികൾ കൂടുവാൻ തുടങ്ങി.. ബെഡിന്റെ എണ്ണത്തെ ക്കാൾ കൂടുതൽ രോഗികൾ അഡ്മിറ്റ് ചെയ്യപ്പെട്ടു?. ചികിത്സ പുരോഗമിക്കുമ്പോൾ?
പുതുച്ചേരിയിൽ നിന്നും ആരോഗ്യമന്ത്രി മയ്യഴി സന്ദർശിക്കാൻ വരുന്നു എന്നറിഞ്ഞു. ആശുപത്രി അഡ്മിനിസ്റ്റേറ്റർ അധികമുള്ള രോഗികളെ തൽക്കാലം ഇൻസ്പെക്ഷൻ കഴിയുന്നത് വരെ രണ്ടു ദിവസത്തേക്ക് ഡിസ്ചാർജ് ചെയ്യാൻ തീരുമാനിച്ചു… സി. എം. ഓ അതിനു സമ്മതിച്ചില്ല.. അദ്ദേഹത്തിന്റെ വാദം? എന്തിനാണ് ഇന്സ്പെക്ഷന്റെ ഭാഗമായി രോഗികളെ ഡിസ്ചാർജ് ചെയ്യുന്നത് ? ഈ അവസ്ഥ മിനിസ്റ്ററും ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥരും കണ്ടാൽ മാത്രമേ ആശുപത്രിക്കും പുരോഗമനം ഉണ്ടാവുകയുള്ളു.. അല്ലാതെ ഇവർ ഇന്സ്പെക്ഷന് വരുമ്പോൾ ബെഡിനനുസരിച്ചുള്ള രോഗികളെ മാത്രം കണ്ടാൽ ഈ സൗകര്യങ്ങളൊക്കെ ധാരാളം എന്ന നിലവിൽ തീരുമാനം ആകും, ആശുപത്രിയുടെ വളർച്ചയെ അത് ബാധിക്കും.. അതുകൊണ്ടു ആരെയും ഡിസ്ചാർജ് ചെയ്യരുത് എന്ന തീരുമാനത്തിൽ ഉറച്ചു നിന്ന് !
ഇൻസ്‌പെക്ഷൻ ടീമിന് ഈ അവസ്ഥ കണ്ടു ബോധ്യപ്പെട്ടിട്ടുണ്ടാവും.. അത്തരം റിപ്പോർട്ടിന്റെയും, അർപ്പണബോധമുള്ള ആരോഗ്യ മന്ത്രി മാരുടെയും.. സർക്കാരിന്റെയും, നിശ്ചയ ദാർഢ്യമുള്ള പ്രവർത്തനത്തിന്റെ ഫലമായി ആശുപത്രി ഒരു പാട് പുരോഗമിച്ചു വെങ്കിലും?
ആ വളർച്ചയുടെ ഗുണ ഫലങ്ങൾ പൂർണമായും അനുഭവിക്കാനുള്ള യോഗം മയ്യഴിക്കാർക്കു ഇതുവരെ കഴിഞ്ഞിട്ടില്ല.. ആവശ്യത്തിനുള്ള ഡോക്ടർ മാരില്ല..
ഡോക്ടർമാരെനിശ്ചയിച്ചു മയ്യഴിയിലേക്കു മാറ്റിയാൽ തന്നെ ധീർഘകാല അവധിയെടുത്തു പുതുച്ചേരിയിലേക്കു തന്നെ തിരിച്ചുപോകും…. അല്ലെങ്കിൽ ഉന്നത സ്വാധീനം ഉപയോഗിച്ചു് ട്രാൻസ്ഫർ കേൻസൽ ചെയ്തു അതാതു സ്ഥലത്തു തന്നെ തുടരും….
ഒരുപാട് പുതിയ പുതിയ കെട്ടിടങ്ങളും, ഉപകരണങ്ങളും ഉണ്ടെങ്കിലും, അത് ഉപയോഗപ്പെടുത്തി ചികിത്സ നടത്താനുള്ള സ്പെഷലൈസ്ഡ് ഡോക്ടർമാരും, അനുബന്ധ സ്റ്റാഫും, ഇല്ലാത്തതിനാൽ എല്ലാം തുരുമ്പെടുക്കുന്നു എന്നറിയുന്നു….
എങ്കിലും ഇപ്പോഴുള്ള ഡോക്ടർമാരും അനുബന്ധ സ്റ്റാഫുകളും, അൽമാർത്ഥതയോടെ? അവരാൽ കഴിയുന്ന രീതിയിൽ ഒരു മടുപ്പും ഇല്ലാതെ ആതുര സേവനം നടത്തുന്നു.. എന്നതിൽ നമുക്ക് ആശ്വസിക്കാം…
ഇപ്പോൾ മയ്യഴി ആശുപത്രിയുടെ അവസ്ഥ ചത്തതിനൊക്കുമോ ജീവിച്ചുചിരിക്കിലും എന്ന് പറഞ്ഞത് പോലെയാണ്…
ആരോട് പറയാൻ അര് കേൾക്കാൻ??
അക്കാലങ്ങളിലെ ഡോക്ടർമാരെ പറ്റി ഓർക്കുമ്പോൾ ഓർമയിൽ വരുന്നത് …..
മുകുന്ദൻ ഡോക്ടർ…
സി. എഛ് . രാമകൃഷ്ണൻ ഡോക്ടർ..,
വാസു ഡോക്ടർ..ശ്രീനിവാസൻ ഡോക്ടർ..
ഇവർക്ക് ശേഷം മയ്യഴി ആശുപത്രിയിൽ സേവനം ചെയ്ത പല ഡോക്ടർമാരുണ്ടെങ്കിലും
സർജന്മാരായ സംഘവിയെയും..
കനകരാജിനെയും..
ഡോക്ടർ രാധാകൃഷ്ണ കുറുപ്പിനെയും (എം. ഡി)
ഡോക്ടർ ശാന്തി കുറുപ്പിനെയും, ഡോക്ടർ നദീറിനെയും.. ഡോക്ടർ സൗദാമിനി ഗോപാലിൻറെയും… ഡോക്ടർ കേപ്റ്റൻ ഹരിദാസിനെയും..
ഡോക്ടർ വാസുദേവ അയ്യർ (ടി ബി സ്പെഷലിസ്റ്റാണെന്നു തോനുന്നു..
ഡോക്ടർ ആൽബർട് കല്ലാട്ടിനെയും..
ഡോക്ടർ വസുമതി ശ്രീധറിന്റെയും!
ഒക്കെ സേവനങ്ങൾ മയ്യഴി ആശുപ്ത്രി യിലെത്തുന്ന രോഗികൾക്ക് ഒരനുഗ്രഹം തന്നെയായിരുന്നു എന്ന് പ്രത്യേകം സാക്ഷ്യപെടുത്തട്ടെ..
മയ്യഴിയിലെ ആശുപത്രിയിൽ ഓൺലൈൻ വഴി പുതുച്ചേരിയിലെ വിദഗ്ധരുമായി സംവദിച്ചു കൊണ്ട് ചിക്ലിത്സ നടത്തുന്നതിനുള്ള സൗകര്യമുണ്ടായിരുന്നു എന്ന് കേട്ടിട്ടുണ്ട് .
മയ്യഴി ആശുപത്രിയിൽ അക്കാലത്തുള്ള കൊബൗണ്ടർമാർ പുരുഷു കൊബൗണ്ടർ, ശേഖരൻ കൊബൗണ്ടർ , കൃഷ്ണൻ കൊബൗണ്ടർ , ദാസൻ കൊബൗണ്ടർ , അനന്ദൻ കൊബൗണ്ടർ , വാസു കൊബൗണ്ടർ , ഓ.പി നാരായണൻ കൊബൗണ്ടർ.
എല്ലാവരുടെയും സേവനങ്ങൾ എടുത്തു പറയേണ്ടതാണ്.. ഒരു മുഷിപ്പും ഇല്ലതെ അൽമാർത്ഥമായി സേവന മനുഷ്ഠിച്ചവർ..?
ആശുപത്രി സമയം കഴിഞ്ഞാലും അവശ്യക്കാരുടെ വീടുകളിൽ എത്തി മുറിവുകൾ ഡ്രസ്സുചെയ്യുകയും , ഇഞ്ചക്ഷൻ തരുകയും ഒക്കെ ചെയ്തു തരും… തുടർച്ചായി ചെയ്യേണ്ടവയാണെങ്കിൽ ഒരു ദിവസം മാത്രം അറിയിച്ചാൽ മതി… പിന്നീട് ഇഞ്ചക്ഷൻ തീരുന്നതുവരെ വിളിക്കേണ്ട ആവശ്യം ഇല്ല…! കൃത്യസമയത്തു വീട്ടിലെത്തി ചെയ്തു തരും… എല്ലാവരും ഇത്തരം സേവനങ്ങൾ റിട്ടയർ ചെയ്തതിനു ശേഷവും ജനങ്ങൾക്ക് നൽകിയിട്ടുണ്ട്….
ഒരു പൊതുവായ കാര്യം ഞാൻ ശ്രദ്ദിച്ചത്?
എല്ലാവർക്കും സൈക്കിൾ ഉണ്ട്.. ആശുപത്രിയിൽ വരുമ്പോൾ എല്ലാവരും സൈക്കിൾ ഉരുട്ടിയാണ് വരിക, പോവുമ്പോഴും കൂടെ ആരെങ്കിലും ഉണ്ടെങ്കിൽ സംസാരിച്ചു കൊണ്ട് സൈക്കിൾ ഉരുട്ടി കൂടെ നടക്കും… ആരും കൂടെ ഇല്ലെങ്കിൽ സൈക്കിൾ ചവുട്ടി പോവും…
ഞാൻ പലപ്പോഴും ആലോചിച്ചിട്ടുണ്ട് എന്തായിരിക്കും ഇവർ സൈക്കിൾ ഉന്തി ആശുപത്രിയിൽ വരുന്നത്?. മയ്യഴിയുടെ ഭൂമി ശാസ്ത്രമായ കിടപ്പു അങ്ങനെയാണ്… ഉയർന്നും താഴ്ന്നും ഉള്ള ഭൂപ്രദേശം…. ആശുപത്രി സ്ഥിതി ചെയ്യുന്നതും ഉയർന്ന സ്ഥലം… പേരുതന്നെ അതോർമിപ്പിക്കുന്നു മരുന്നറ കുന്നു…
മാര്ന്നറ എന്നതിന്റെ യഥാർത്ഥ പൊരുൾ വേറെയുണ്ട്.., അതിന്റെ വിശദാംശം മയ്യഴിയുടെ പേരുകളിലെ പൊരുളിൽ എഴുതിയിട്ടുണ്ട് ) എങ്കിലും ഇവിടെ ഒരു ചെറിയ ആശുപത്രിയും ഉണ്ടായിരുന്നു
ഓർമയിൽ വരുന്ന ഫാർമസിസ്റ്റ് രവി അവരുടെ ഭാര്യയും നേഴ്‌സ് ആയിരുന്നു. ഗോപാലൻ, ദമയന്തി, പുതുതായി ഒരു ഫാർമസിസ്റ്റ് ജോയ്ൻ ചെയ്തിരുന്നു ആ കാലത്തു പേരു ഓർക്കുന്നില്ല..
നഴ്‌സുമാരിൽ ഓർമയിൽ ഉള്ളത് മാധവി സിസ്റ്റർ , കോമള വല്ലി സിസ്റ്റർ, ലീല സിസ്റ്റർ . കൗസല്യ സിസ്റ്റർ!! പിന്നെ കിട്ടൻ കോബൗണ്ടറുടെ ഭാര്യ എല്ലാവരും മദാമ് എന്നുവിളിക്കുന്നതു കൊണ്ട് പേരു ഓർക്കുന്നില്ല.
മിഡ് വൈഫു മാരിൽ ഓർമ്മയിലുള്ള രണ്ടുപേർ എമിലി മേമും, ക്‌ളാര മേമും! രണ്ടു പേരും പ്രശസ്തരാണെങ്കിലും ക്‌ളാര മേമനു അല്പം മുൻതുക്കം!.
അക്കാലങ്ങൾ വീടുകളിൽ എത്തി പ്രസവം എടുക്കുന്ന സമ്പ്രദായം വ്യാപകമായി ഉണ്ടായിരുന്നു! അതുകൊണ്ടു തന്നെ ഇവരുടെ സേവനങ്ങൾ ക്കായി ധാരാളം പേർ ആശ്രയിച്ചിരുന്നു!.
അശാസ്ത്രീയമാണ് ഈ രീതി എന്ന് ഐ.സി.എം ആർ പറയുമ്പോഴും ഒരു പരജായ കേസും ഇവരിൽ നിന്നുമുണ്ടായിട്ടില്ല എന്ന് എടുത്തു പറയേണ്ടത് തന്നെ ?
ക്‌ളാര മേമന്റെ ഭർത്താവാണ് അനന്ദൻ കൊബൗണ്ടർ .
അറ്റൻഡർമാരിൽ നാദേട്ടൻ ബാലേട്ടൻ പീറ്ററേട്ടൻ രവിയേട്ടൻ , വാസുവേട്ടൻ ഒക്കെ ഓർത്തെടുക്കുന്നു.
ദമയന്തി ഏട്ടത്തി, ദേവകിയേട്ടത്തി
നോൺ മെഡിക്കൽ സ്റ്റാഫിൽ പെട്ടവരിൽ ഓർമയിൽ ഉള്ളത് കുനിയിൽ രാഘവൻ നായരും, ചെമ്മേരി ശ്രീധരേട്ടനും , സി എഛ് കുമാരൻ, രാംദാസ് എന്ന ഒരാളെയും ഓർത്തെടുക്കുന്നു . സൂപ്രണ്ടാണെന്നു തോനുന്നു!
പാൻശേരി ബാലൻ രണ്ടു ടേമിലായി അവിടെ സേവന മനുഷ്ടിച്ചിട്ടുണ്ട് . പിന്നീട് അവിടെനിന്നും സീനിയർ അകൗണ്ട്സ് ഓഫീസറായി പ്രൊമോട്ട് ചെയ്ത് ട്രാൻസ്‌ഫറായി .
ധാരാളം പേർ വേറെയും ഉണ്ടാവാം? പുതുച്ചേരി സംസ്ഥാനത്തെ സർക്കാർ ജോലി രീതി അങ്ങനെയാണ് . ഉദ്യോഗസ്ഥർ സംസ്ഥാനത്തെ എല്ലാ ഡിപ്പാർട്മെന്റിലും ജോലിചെയ്യാൻ നിർബന്ധിതരാണ്… ഒരു നിശ്ചിത സമയം കഴിഞ്ഞാൽ വിവിധ ഡിപ്പാർട്‌മെന്റുകളിൽ മാറി മാറി ജോലിയെടുക്കണം!.
പബ്ലിക് ഹെൽത് ഡിപ്പാർട്മെന്റിൽ പ്രവർത്തിച്ച ഏറെ പേരുണ്ട് ! ഫൈലേറിയ പ്രോൺ എറിയായ ആയ മയ്യഴിയിൽ അക്കാലങ്ങളിൽ ഇവരുടെ കൃത്യമായ വീട് സന്ദർശനവും. ബോധവൽക്കരണവും വീടുകളിലെത്തി മരുന്ന് ഇവരുടെ സാന്നിദ്ധ്യത്തിൽ തന്നെ കഴിപ്പിക്കുന്ന രീതിയും! ആഴ്ചയിൽ തെരുവുകളിലും പ്രത്യേകം അപേക്ഷിച്ചാൽ വീടുകളിലും ഡിസിൻഫെക്ട് ചെയ്യാൻ വരുന്നതും ഒക്കെ ഓർമയിൽ ഉണ്ട്… മിക്കവാറും തോളിൽ സ്പ്രേയർ തൂക്കി മരുന്നടിക്കാൻ വരുന്ന,ശ്രീകൃഷ്ണ ക്ഷേത്രത്തിനടുത്തുള്ള തലേംമെന്റാടത്തെ ചന്ദ്രനെ ഓർക്കുന്നു..
സൂചി വെക്കാനും, രക്തമെടുക്കാനും,
കുരുപ്പു കുത്തി എന്ന് വിളിക്കുന്ന കുമാരനെയും ഓർക്കുന്നു….
മയ്യഴി ആശുപ്ത്രിയോടനുബന്ധിച്ചു ചാലക്കരയിൽ ഒരു ആയുർ വേദിക് ഡിസ്പെൻസറിയും ഉണ്ടായിരുന്നു…
ശങ്കരൻ ഡോക്ടറായിരുന്നു അവിടെ ചികില്സ നടത്തിയിരുന്നത്? ധാരാളം സൗകര്യങ്ങൾ ഉള്ള ആശുപതിയിൽ വേണ്ടത്ര രോഗികൾ വരുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.. ആയുർ വേദ കോളേജിനെ പറ്റി കൂടുതൽ താഴെ വിവരിച്ചിട്ടുണ്ട് ….!
അത് പോലെ തന്നെ ധാരാളം തൊഴിലാളികൾ പണിയെടുക്കുന്ന സ്പിന്നിങ് മിൽ തൊഴിലാളികളുടെ സൗകര്യം പരിഗണിച്ചു, നല്ലൊരു ഇ. എസ ഐ. ആശുപത്രയും അതിനു സമീപം ഉണ്ടായിരുന്നു..അതിന്റെ അമരത്തു നദീർ ഡോക്ടർ ഏറെക്കാലം സേവനം ചെയ്തതും ഓർക്കുന്നു….
അക്കാലങ്ങളിലെ ആശുപത്രിയുമായി ബന്ധപെട്ടു എടുത്തു പറയേണ്ട ഒരു കാര്യം ഡോക്ടർ ഇക്ബാൽ പാഷയുടെ നേതൃത്വത്തിൽ മയ്യഴിയിൽ നടത്തിയ “ഐ” കേമ്പയായിരുന്നു!
കേമ്പിൽ എണ്ണമറ്റ രോഗികൾ ചികിത്സക്കായി പങ്കെടുത്തിരുന്നു.. ഏകദേശം നൂറിലധികം ആളുകളുടെ കണ്ണോപ്പറേഷനും സൗജന്യമായി നടത്തിയിട്ടുണ്ട്? കുറെ വളണ്ടിയർ മാർ ഉണ്ടായിരുന്നെങ്കിലും വളവിൽ രാജീവന്റെ
(വളവിലെ ഇന്ദിരാ വിലാസിലെ )
നിസ്വാർത്ഥ സേവനം കേമ്പിൽ പങ്കെടുത്തവർക്ക് മറക്കാൻ പറ്റില്ല . അത്രയ്ക്ക് ആത്മാർത്ഥയോടെയായിരുന്നു ശ്രീ രാജീവന്റെ സേവനം നേഴ്‌സുമാരും, നേഴ്സിങ് അസിസ്റ്റന്റുമാരും, ഓപ്പറേഷൻ തിയറ്ററിൽ തലകറങ്ങി നിന്നപ്പോൾ? ധൈര്യമായി ഡോക്ടർ പാഷയുടെ കൂടെ നിന്ന് അസിസ്റ്റ് ചെയ്തത് ശ്രീ വളവിൽ രാജീവായിരുന്നു എന്ന് പ്രത്യേകം ഓർക്കുന്നു…
പിന്നെ ഓർക്കുന്നത് ശ്രീ ജയരാജിന്റെ സഹോദരി രാജിയെയും.., പുന്ന സത്യൻ ആബേൽ ഗോൺസാൽവിസ്.. എന്നിവരെയും ഓർത്തെടുക്കുന്ന…
വേറെയും പലരും ഉണ്ടെങ്കിലും വർഷങ്ങളുടെ ദൈർഘ്യം കൊണ്ട് പേരുകൾ ഓർമയിൽ തെളിയുന്നില്ല…
സർക്കാർ ഡോക്ടർ മാരെ പറ്റി പറയുമ്പോൾ ആരോഗ്യ മേഘലയിൽ പ്രവർത്തിച്ച ഡോക്ടർമാരുടെ കുട്ടത്തിൽ പ്രൈവറ്റായി പ്രാക്ടീസ് ചെയ്ത നാണു ഡോക്ടറെയും. അവരുടെ മകൻ ഡോക്ടർ ആനന്ദ് റാമും. ചന്ദ്രൻ മുതലാളി എന്നറിയപ്പെടുന്ന വരുടെ മകൻ ഡോക്ടർ ശിവ പ്രസാദ്; ബാംഗ്ളൂർ നിംഹാൻസിലൊക്കെ പ്രവർത്തിച്ച പ്രസിദ്ധ ചൈൽഡ് സൈക്ക്യാർട്ടിസ്‌റ്റായായിരുന്നു. പിന്നീട് ദുബായ് എൻ. എം. സി യിൽ പ്രവർത്തിച്ചു!
സ്പിന്നിങ് മില്ലിനടുത്തു താമസിച്ച അച്ചൂട്ടി വൈദ്യരെയും ഓർക്കാതെ പോവുന്നത് അവരോടുള്ള നന്ദികേടാവും.. ഇദ്ദേഹത്തെ പറ്റി ഒരു പ്രത്ത്യേക കുറിപ്പ് തന്നെ ഇതിനകം എഴുതിയിട്ട്ണ്ടു..
അക്കാലത്തെ അച്ചൂട്ടി വൈദ്യരുടെ കോൾഡ് മിക്സ്ച്ചറും, ചുമയ്‌ക്കുള്ള ദശമൂല രസായനവും . പോസ്റ്റ്റേറ്റ് വീക്കത്തിനുള്ള ഞെരിഞ്ഞിൽ കഷായവും… ടോണ്സിലൈറ്റിസിനുള്ള ടോണായിലും, ഇന്നും പ്രസിദ്ധമാണ് .
അദ്ദേഹത്തിന്റെ മകൻ രാജീവനും ഡോക്ടറാണ് അലോപ്പതിയിൽ എം ഡി യും ആയുർവേദത്തിൽ ബി.എ. ഏമ്മും എടുത്തിട്ടുണ്ട് . അദ്ദേഹത്തിന്റേതായും ചില മരുന്നുകൾ മൈഗ്രൈനോയിൽ വളരെ ഫലപ്രദമാണ് വേറെയും ഉണ്ട് അദ്ദേഹത്തിന്റേതായ ചികിത്സാ രീതികൾ…
മാറി മാറി വരുന്ന സർക്കാരുകൾ ഏറെ പദ്ധതികളും പണവും മയ്യഴി ആശുപത്രിക്കു അനുവദിക്കുന്നുണ്ടെങ്കിലും അതിന്റെ വിനയോഗത്തെ പറ്റി ബന്ധപ്പെട്ട അധികാരികൾ സമയാ സമയങ്ങളിൽ കൃത്യമായ അവലോകനം നടത്തി ഉന്നതാധികാരികളെ അറിയിക്കാതെയുണ്ടാവുന്ന പോരായ്മ ധാരാളം മയ്യഴി ആശുപത്രക്കുണ്ട് . കെട്ടിടത്തിന്റെ നിർമാണ ഘടന നോക്കിയാൽ തന്നെ അത് വിലയിരുത്താം!
പണ്ടാരോ പറഞ്ഞത് പോലെ ഏച്ചു കെട്ടിയാൽ മുഴച്ചിരിക്കും എന്ന് പറഞ്ഞത് പോലെയാണ് . കെട്ടിട നിർമാണത്തിന് പ്ലാൻ തയ്യാറാക്കുന്നതിലെ പോരായ്മ ധാരാളമുണ്ട്!. അതിന്റെ പോരായ്മ ധാരാളം മയ്യഴി ആശുപത്രിക്കുണ്ട്.. ഇതിനു ഭരിക്കുന്ന സർക്കാരിനെയോ ആരോഗ്യ വകുപ്പിനെയോ? ആരോഗ്യമന്ത്രിയെയോ? കുറ്റപെടുത്തിയിട്ടു കാര്യമില്ല എന്നുകൂടി പറയാൻ ആഗ്രഹിക്കുന്നു!.
മയ്യഴിയിൽ നിന്നും ഒരു ആരോഗ്യ മന്ത്രി നമുക്ക് ഉണ്ടായിരുന്നു… “ശ്രീ ഇ വത്സരാജ്” അദ്ദേഹത്തിന്റെ ആത്മാർത്ഥ ശ്രമഫലമായി ആരോഗ്യരംഗത്തു വിപ്ലവാത്മകമായ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്..
മയ്യഴിയിലെ ചെറുതായുള്ള ആയുർവേദ ക്ലിനിക്ക് വിപുലീകരിച്ചു പുതിയ സ്ഥലം കണ്ടെത്തി ഒരു ആയുർവേദ കോളേജിന് തന്നെ നമ്മുടെ മയ്യഴിക്കു ഉണ്ടാക്കിത്തന്നു അദ്ദേഹം… മയ്യഴിയിലെയും പരിസര പ്രദേശത്തെയും പുതുച്ചേരി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വരുന്ന കുട്ടികൾ ഈ സ്ഥാപനത്തിൽ പഠിക്കുന്നുണ്ട്..
മെഡിക്കൽ രംഗത്ത് പഠിക്കണമെങ്കിൽ? സ്വപ്ന തുല്യമായ പണച്ചിലവ് സ്വരൂപിക്കുക എന്നത് ഒരു ബാലികേറാ മലയായി കരുതിയ മയ്യഴിയിലെ പല കുടുംബങ്ങൾക്കും, അത് അനായാസം സാദ്ധ്യമാക്കിയത് ശ്രീ വത്സരാജിനോട് നമ്മൾ എന്നും കടപ്പെടേണ്ടിയിരിക്കുന്നു എന്ന് സമ്മതിക്കാതെ വയ്യ…
ക്ഷമ: പഴയ ഓർമ്മകൾ വായിക്കുന്നവരിൽ എത്തിക്കുക എന്ന ഉദ്ദേശത്തോടെയുള്ള എഴുത്താണ് . എഴുത്തിന്റെ ഒഴുക്കിൽ വരുന്ന പേരുകൾ മാത്രമേ ചേർത്തിട്ടുള്ളു . ഇത് വായിക്കുന്നവരിലെ ഓർമ്മയിലുള്ള പേരുകൾ ബുദ്ധിമുട്ടില്ലെങ്കിൽ കമന്റു ബോക്സിൽ എഴുതുക .
മറ്റൊരു വിഷയവുമായി വീണ്ടും കാണാം
മഠത്തിൽ ബാബു ജയപ്രകാശ് ✍️ My Watsapp Cell No : 00919500716709
തുടരും….