എന്റെ കഥയും …. ചൊയീസ് ബേക്കറി & ടീ സ്റ്റാൾ…. അഥവാ അപ്പക്കൂട്!…

Time Set To Read 12 Minutes Maximum

…. റോസ്‌വേറിന്റെ നേതൃത്വത്തിൽ കൊട്ടക്കനയുടെ പുതിയ ഒരു യൂണിറ്റ് പ്രവർത്തിച്ച തുടങ്ങി!
വാലുവേഷൻ അഡ്മിനിസ്ട്രേഷൻ കൊട്ടക്കന നേരിട്ട്!
ഇൻസ്പെക്ഷൻ മാത്യൂസ് ഡാനിയൽ ,

ഒരു ദിവസം റോസ്‌വേർ വിളിച്ചിട്ടു പറഞ്ഞു !
ബാബു… ഐ… ഹാവ്… റ്റു… ഗോ.. ബാക്, ജനീവ! (Babu I have to go back Geneva)
സൊ…. ഓൺ… മൈ… ബിഹാഫ്…
സംബഡി… ഹാസ്… റ്റു… ടേക്ക്.. കെയർ ഓഫ്…. ദിസ്… ഓഫീസ്! (So on my behalf somebody has to take care of this office) ആന്റ്….. കൺട്രോൾ…. ദി… ഓപ്പറേഷൻസ്! (And control the operations)

ബിഫോർ… ഐ… ഗോ.. ഐ.. ഹാവ്.. റ്റു ട്രെയിൻ ദം ! (Before I go I have to train them)

ത്രൂ….. ടെറിഈസ്ററ്… വി…. ഗോട്ട്…. വൺ… സി. വി.! (Through Terry East we got a C V)

ഐ…. ഡോൺട്… വാണ്ട്… റ്റു….
ബ്രിങ്….. ഹിം…. ഹിയർ…. ആൻഡ് ഇന്റർവ്യു ! (I don’t want to bring him here and interview)
യു….. നോ…. ഔർ… റിക്കുയർ മെൻറ്സ് സൊ… യു… ഡു… പ്രിലിമിനറി…. ഇന്റർവ്യു! (You know our requirements, you do preliminary interview)
മെയ്ക്ക്…. ഹിം…. അണ്ടർ… സ്റ്റാൻഡ്…
ദി… നേച്ചർ…. ഓഫ്… ഔർ…..വർക്സ്…! ആൻഡ്…. ഈഫ്… യു…. ഫീൽ…. ഹി.. ഈസ്… ഓ.കെ … (make him understand the nature of our works and if you feel he is OK)
ഐ…. വിൽ…. കാൾ… ഹിം… ,& ഡു ദ് ഫൈനൽ ഇന്റർവ്യു! (I will call him and do the final interview)

ഷി….കാൾഡ്… “സോൾ കീൻസ്”… ആൻറ് ടോൾഡ്….!
മിസ്റ്റർ… ബാബു… വിൽ… കോൾ… യു! ഫസ്റ്റ്…. യു… ഫിനിഷ്… വിത്ത്… ഹിം.. ദെൻ…. വിൽ… മീറ്റ്… ഇൻ… ഔർ ഓഫീസ് !

എക്കോഡിങ്‌ലി… ഐ… കോൾഡ്.. ആൻഡ്…. വി… ഫിക്സഡ്… ദ് ഡേറ്റ് ആൻഡ് ടൈമ്, വി വിൽ…. മീറ്റ്… അറ്റ്…. കെന്റുക്കി… ചിക്കൻ…..ഔട്ട്…. ലെറ്റ്…. അറ്റ്….അൽ വഹ്ദ…….സ്ട്രീറ്റ്…. ഷാർജ!

ഐ…..എക്സ്പ്ലൈൻഡ്….. എവെരിതിങ് !! ജോൺ…. വാസ്… ആൾസോ… വിത്ത്.. മി.!
ഹി…. ലിസൻഡ്‌…. എവരിതിങ്… കെയർഫുള്ളി…. ആൻഡ്… കോൺഫേംഡ്…. ദാറ്റ്… ഹി… ഈസ് പെർഫെക്ടലി….OK ഓക്കേ ….. !

സെയിമ്…. ഡേ…. ഐ… പാസ്സ്‌ഡ്… ദിസ് മെസേജ്… റ്റു… റോസ്‌വേർ .

നെക്സ്റ്റ് ഡേ…. ഷി….കോൾഡ് സോൾ കീൻസ്…. ആൻറ്…. കണ്ടക്ടഡ് ഫൈനൽ ഇന്റർവ്യു.!
ആൻഡ് അപ്പോയിന്റഡ് Him ഇൻ പ്രൈസിംഗ്!.

വൺസ്…. ഹി… ലൂക്കസ്… കേപ്പബിൾ… ഹി.. will be …..പ്രൊമോട്ട്… ഏസ്…
ജി.എം. ഓഫ് കൊട്ടക്കന ദുബായി !

അങ്ങനെ കമ്പനിയിലെ
ജി. എം. നെ ഇന്റർവ്യു ചെയ്ത ആളുമായി!…… ഞാൻ!

ഇതൊക്കെ ആയപ്പോൾ സ്വൽപ്പം ഗർവ് എനിക്കുണ്ടോ എന്ന് ചിലർക്ക് ഒരു സംശയം ….!

എഴുത്തിന്റ ദൈർഘ്യം കുറയ്ക്കണമെന്ന പലരുടെയും ആവശ്യം , എനിക്ക് പാലിക്കപ്പെടാൻ ബുദ്ദിമുട്ടുണ്ട്! പണ്ട് കാസർഗോഡ് നിന്നും തിരുവനന്ത പുരത്തേക്കു യാത്രാപ്പടി എഴുതിയെടുക്കുന്ന ഒരു കക്ഷി! പെട്ടെന്ന് ഒരു യാത്രയയ്‌ക്കു 200 രൂപ അധികം എഴുതി എടുത്തു!. വിശദീകരണം ചോദിച്ചപ്പോൾ? കക്ഷി കണ്ടെത്തിയ ന്യായം! രണ്ടു ജില്ലകൾ കൂടിയിട്ടുണ്ട് മലപ്പുറവും! പത്തനംതിട്ടയും!                             അപ്പോൾ ദൂരവും കുടും എന്ന പറഞ്ഞത് പോലെ ? എന്റെ എഴുത്തിന്റെ ദൈർഘ്യം ഞാൻ കുറച്ചു! ഒരു ദിവസം കൂട്ടി!!അത്രയേയുള്ളൂ വെത്യാസം ഫലത്തിൽ അതിന്റെ ആമുഖം വായിക്കാനുള്ള സമയവും കൂടി!

ഏതായാലും ഒരു ചായ കുടിക്കാം …..!
വിശപ്പുണ്ട്! ഒരു എരിവുള്ള പപ്സും തിന്നാമെന്നു കരുതി നേരെ നടന്നു ചോയീസ് ബേക്കറി ആൻഡ് ടീസ്റ്റാ ളിലേക്ക്!
ഇനി അവിടത്തെ രുചി ബേദങ്ങളെ അറിയുവാനുള്ളു ! നല്ല സൂപ്പർ ചായ ചോയീസിൽ കിട്ടും …..!

….. ചോയി ചിയച്ചീനോട്! ചോയിച്ചിന്, ചോയീസിന്; വേറെ ചോയ്സ് ഉണ്ടോ? . ചോയിച്ചി, ചോയീനോട്! ….!
ചോയീസ്ന്, ചോയ്‌സായി ….
ചോയീസ് മാത്രം ….!

അകെ ഒരു കൺഫ്യൂഷൻ !
ഏതായാലും എല്ലാ കൺഫ്യൂഷനും ഒഴിവാക്കാൻ ചോയിസ് ബേക്കറി ആൻഡ് ടീ സ്റ്റാളിൽ കയറി, നല്ല കടുപ്പത്തിൽ ഒരു ചായ കുടിച്ചിട്ടാവാം ഇന്നത്തെ യാത്ര .
പേരിലെ മൊഴി മാറ്റം !

CHOYEES BAKERY

ചൊയീസ് ബേക്കറി & ടീ സ്റ്റാളിൽ , അത് ചുരുങ്ങി ചുരുങ്ങി ചോയിസ് ബേക്കറിയായി!. ഇപ്പോഴും പലരും ചോയിസ് ബേക്കറി എന്ന് തന്നെ കരുതി ഇരിക്കയാണ് .
ഞാനും കുറച്ചു വർഷമേ ആയിട്ടുള്ളു ആ കടയുടെ പേര് ചൊയീസ് ബേക്കറി & ടീ സ്റ്റാൾ ആണെന്ന് മനസിലാക്കിട്ടു!

നല്ല സൗകര്യമുള്ള കട, അവിടെ എണ്ണ പലഹാരങ്ങൾ കുറവാണ്, പ്രധാനമായും ബേക്കറി ആയിറ്റം തന്നെ!.
അവിടത്തെ വെജിറ്റബിൾ പപ്സ് സൂപ്പർ ക്ലിക്കായ ഒരയിറ്റമാണ്.!
വെജിറ്റബിൾ പപ്സ് ഇത് പറയുമ്പോഴേ വായിൽ കപ്പലോടി അതിന്റെ മണം മുക്കിൽ !. എരിവ് നാവിൽ !

ഞാൻ ഉച്ചത്തിൽ … ശങ്കരാ കടുപ്പത്തിൽ ഒരു ചായ …. !
പിന്നെ മാറ്റി ഒരു കോഫി , ശങ്കരൻ എന്നെ ഒന്ന് നോക്കി !
ആള് ഇതുപോലെ ഒരാഴ്ച മുൻപ് ! ഈലും ഉച്ചത്തില് കുലുക്കി പോയതാ …
എന്നിട്ടു ഇപ്പാ മൂപ്പര് ബരുന്നെ … !
ഓർക്ക് ചൂടോടെ ചായ വേണം പോലും ….

പിന്നെ പറഞ്ഞു കാപ്പിന്നു!. ഇനിയിപ്പം ഞാൻ ചായ പാരാണോ? … കാപ്പി പാരാണോ? .
എന്ത് മരണമാണേലും വെണ്ടൂല്ല, വേഗം കോഫീ പരാം! അല്ലേല് മൂപ്പര് വീണ്ടും മാറ്റി ചാപ്പി എന്നാറ്റം പറഞ്ഞുട്ടാൽ സംഗതി ആകെ കൊയപ്പാവും …!

വേഗം ഒരു വൽസ് കോപ്പി … തയ്യാറാക്കി മൂപ്പരുടെ മേശമേൽ കൊണ്ടുവച്ചു തിരിഞ്ഞു നടക്കുമ്പം
ഒരു ദിൽക്കുഷും … !
ശങ്കരൻ പിറുപിറുക്കുന്നുണ്ട് !! “ലോട്ട” ….
ശങ്കരൻ എന്തോ ദേഷ്യത്തിലാ കിട്ടേട്ടനോട് …!

“ദിൽ കുഷും” പ്രസിദ്ധമാണ്!
പേര് പോലെ തന്നെ….. ദിൽ കുഷിയാവും

പക്ഷെ തേങ്ങയൊക്കെ ഇട്ടതാണ്? ശ്രദ്ദിച്ചില്ലെങ്കിൽ “ദിൽ ബർബാദാവും“! വാങ്ങുക, തിന്നുക!.
ടേസ്റ്റുണ്ട് നാളെയും തിന്നാം എന്ന് കരുതി സൂക്ഷിക്കണ്ട .

വെജിറ്റബിൾ പപ്പ്സ്; അതിലും വിശേഷം !
അണ്ടി ബിസ്കറ്റും,
ടീ കേക്കും ?
കപ്പ് കെയ്ക്കും ?
മിക്സ്ചറും?
ബന്നും, റൊട്ടിയും, പലബിസ്‌കറ്റും; റസക്കും, ലോട്ടയും…!

ഒക്കെ വളരെ പ്രസിദ്ധമാണ് .

ഒരു കാലം വരെ വിവാഹത്തലേന്നുള്ള പാർട്ടികൾക്ക് ചൊയീസ് ബേക്കറി സാധനങ്ങൾ തന്നെയായിരുന്നു!.

എവിടെ നോക്കിയാലും ചോയീസ് . വേറൊരു ചോയിസും ഇല്ല ചോയിച്ചി പറഞ്ഞപോലെ !

സ്വന്തമായി അപ്പക്കൂടും ഉണ്ട് !

ക്രിസ് മസ്, സീസണായാൽ ക്രിസ്മസ് കേക്ക്. വിവിധ മോഡലിൽ ഉണ്ടാക്കും! .

ഒരു വിദപെട്ട ബിസ്കറ്റുകൾ ഒക്കെ ചൊയീസ് ബക്കറിയിൽ തന്നെ ഉണ്ടാക്കുന്നതാണ് .?!

പെപ്പർ ബിസ്കറ്റ്! ജാം ഇട്ട ബിസ്കറ്റ്,. ക്രീം ഇട്ട ബിസ്കറ്റ്, പിന്നെ എന്തിട്ടു വേണോ അതും കിട്ടും…

അന്നേരം ഒരാൾ പറഞ്ഞു ഒരു റൊട്ടി കരിച്ച താ കിട്ടേട്ടാ !! കിട്ടേട്ടൻ ചെറുത് വേണോ വലുത് വേണോ? … ഏതായാലും കൊയപ്പല്ല്യ ,

കേട്ടപാടെ, അയാൾ മര്യാദക്ക് വെന്തത് തിന്നാറോ ഇവന് ! കരിച്ചിട്ടു തിന്നുന്നു!? എന്നാപ്പിന്നെ കരിക്കട്ടയാറ്റം തിന്നാപ്പോരേ? നല്ലൊരു റൊട്ടി കൊണ്ടോയി കരിക്കുന്നു? .

അതിലും തമാശ കിട്ടേട്ടൻ, പറഞ്ഞോനോട് ചോദിക്ക്ന്നാ നല്ലോണം കാരിയാണോന്നു?
അത് കേട്ടപ്പം ഞാൻ ശരിക്കും കരഞ്ഞു പോയി … !

കിട്ടേട്ടൻ അളുമാരീന്റെ ഷട്ടറുന്തി ഒരു വലിയ ഗോതമ്പപ്പം എടുത്തു നീളമുള്ള കത്തികൊണ്ട് ചെറിയ ചെറിയ കഷണങ്ങളായി മുറിച്ചു, ട്രേയിൽ നിരത്തി അനന്താന്നു… നീട്ടി വിളിച്ചു..!

അനന്തൻ… കുപ്പായം ഇടാണ്ട്
ആനന്ദത്തോടെ ചിരിച്ചു പുറത്തു വന്നു, ട്രേയുമായി ഉള്ളിൽ പോയി!

അതുവരെ തുറന്നുട്ടിരുന്ന മുറി ചാക്ക് താത്തി മൂടി!. ഞാൻ വിചാരിച്ചു ഇവർ ഇതെങ്ങിനെയായ കരിക്കുന്നതു ഒന്നു നോക്കലൊന്നു . ഇനിയിപ്പം അതും പറ്റില്ല!

ദിൽഖുഷ് തീർന്നു !കാപ്പി തീർന്നു !

എണീക്കാൻ നോക്കുമ്പം കിട്ടേട്ടൻ? ഞ്ഞി എഡിയടാ പൊന്നെ? ഞ്ഞി ആട ഇരീ !!

ഞാൻ ഇരുന്നു!. ഇതിനിടയിൽ അനന്തൻ ട്രേയുമായി തിരിച്ചു വന്നു നോക്കുമ്പംണ്ട് റസ്ക്ക് പോലെ ..?

കിട്ടട്ടേൻ കടലാസെടുത്തു പേക്കു ചെയ്യുമ്പം ചോദിച്ചു?
ഇനിക്ക് വേറെ എന്തേലും വീണാ?
ആറു ലഡ്ഡു …! പിന്നെ മുന്ന് ഉറപ്പിയ്ക്കു ലോട്ട…! ഇത് ശങ്കരൻ എന്നോട് പറഞ്ഞ ലോട്ടയല്ല …. ശരിയായ ലോട്ട!… ഒരു ചെറുനാരങ്ങാ വലുപ്പത്തിൽ മൈദാ ഉരുട്ടി ഉണ്ടാക്കുന്നത്. കാണും പോലെയൊന്നുമല്ല ചൂടോടെ പുറത്തു സ്വൽപ്പം വെളിച്ചെണ്ണ തുണിയിൽ മുക്കി പുരട്ടിയായിരിക്കും ഭരണിയിൽ സൂക്ഷിക്കുക കഴിക്കുമ്പോൾ അതിന്റെ രുചിയൊന്നു വേറെത്തന്നെയാ

കിട്ടേട്ടൻ കരിച്ചപ്പോം, ലഡുവും, ലോട്ടയും പേക്കു ചെയ്തു കൊടുത്തു …!

അവിടത്തെ ചായ പ്രസിദ്ധമാണ് !. ശങ്കരൻ എന്നൊരാൾ ചായ അടിക്കുന്നതായി കണ്ടിട്ടുണ്ട് . ഓർക്കുന്നുണ്ട് .!

ആ ശങ്കരൻ അല്ല ഈ ശങ്കരൻ!

അദ്ദേഹം അടിച്ചു തന്ന ചായ വായിൽ വെച്ചാൽ ആദ്യം ചായപ്പൊടിയുടെയും പാലിന്റെയും പഞ്ചസാരയുടെയും മിശ്രണത്തിൽ നുരഞ്ഞു പൊന്തിയ നിര ചുണ്ടിൽ വെച്ചു “വെർസ്” എന്ന് പറഞ്ഞു വലിച്ചു നാവിലെത്തുമ്പോൾ അതിന്റെ രുചി !
പക്ഷെ വലിച്ചു കുടിക്കുമ്പോൾ? ശ്രദ്ദിക്കണം ഡബിൾ ചൂടുള്ള ചായയാരിക്കും!
തിളച്ച വെള്ളം ഒഴിച്ച് ചായ അടിച്ചു തീരുന്നതു വരേ ഗ്ലാസിൽ വെച്ചിട്ടു, ചായ ഒഴിക്കുമ്പോൾ മാത്രം ഗ്ലാസിലെ വെള്ളം കളഞ്ഞിട്ടു ഒഴിക്കുന്ന ചായയാണ് !.
എമണ്ടൻ ചുടായിരിക്കും അതാണ് ശ്രദ്ദിക്കണം എന്ന് പറഞ്ഞത് ?

ശ്രദ്ദിച്ചില്ലെങ്കിൽ? പിന്നെ ഒരു ടേസ്റ്റും കിട്ടില്ല ഒരാഴ്ചത്തേക്ക് നാവു പൊള്ളിപ്പോകും!!

പിന്നീട് അയാൾ കോയമ്പത്തൂരോ മറ്റോ പോയി!
ആര് നമ്മട പയേ ശങ്കരൻ ! ഇപ്പോഴുള്ളത് പുതിയ ശങ്കരനാ !

പല ബിസ്കറ്റും, ലോട്ടയും, റൊട്ടിയും, ചൂടോടെ കൂട്ടിൽ നിന്ന് എടുത്താൽ . മാനങ്കര കണ്ണേട്ടൻ (ഒരിക്കൽ അയാളെ കണ്ടാൽ അരും മറക്കില്ല .
നല്ല ഉയരം, അതിനൊത്ത തടി . കൂട്ടിൽ നിന്നും എടുത്ത ഈ വാക സാധനങ്ങളെല്ലാം ഒരു പാത്രത്തിൽ വെളിച്ചെണ്ണ എടുത്തു തുണിയിൽ മുക്കി ചൂടാറും മുൻപേ ഇതിന്മേൽ തേക്കും.! പ്രത്യേകിച്ച് ബന്നു, റൊട്ടി പാലബിസ്കറ്റു ലോട്ടയിലൊക്കെ.!

പല ബിസ്കറ്റും, ലോട്ടയും, ഒന്നും, ഇപ്പോൾ എവിടെയും കാണാനില്ല . സ്വതവെ നല്ല ട്ടേസ്റ്റാണ്‌ ചൂടോടെ വെളിച്ചെണ്ണ തേച്ചു കൂടി ആവുമ്പോൾ അതിന്റെ ടേസ്റ്റ് ഡബിളവും !

ഈയ്യിടെ മാഹിയിൽ നിന്നും പന്തക്കലി ലേക്ക് പി. ടി. ഡി. സി. ബസ്സിൽ യാത്ര ചെയ്യുമ്പോൾ ഇടയിൽ പീടിക സ്റ്റോപ്പിൽ പെട്രോൾ ബാങ്കിന് എതിരായി യുള്ള ഒരു ബേക്കറിയിൽ കണ്ടു പല ബിസ്കറ്റ്!. മലയാളത്തിൽ ഇമ്പോസിഷൻ “മ” എന്ന് എഴുതിച്ചതു പോലെ? ഷീറ്റായി അലമാരയിൽ വെച്ചത്!.                                              ഇറങ്ങി പോയി വാങ്ങിച്ചാലോ എന്ന ചിന്താ വരുമ്പോഴേക്കും ബസ് ഡബിൾ ബെല്ലടിച്ചു കണ്ടക്ടർ പോട്ടെ … റയിറ്റ്! ഞാനും മനസിൽ പറഞ്ഞു പോട്ടെ റയിറ്റ്!

…. വെളിച്ചെണ്ണയൊക്കെ തേച്ചു ജോലി പൂർത്തിയാക്കി കണ്ണേട്ടൻ ഒരു വലിയ ചൂരൽ കോട്ടയിൽ റൊട്ടി പല ബിസ്കറ്റു, ലോട്ട, ബന്നു, മുതലായവ നിറച്ചു സമീപത്തുള്ള വീടുകളിലും കടകളിലും കൊണ്ട് പോയി കൊടുക്കും .

അതിനു മുൻപ് തന്റെ കാലിലെ തുണികെട്ടു ഒന്ന് കൂടി മുറുക്കി കെട്ടി..
കൊട്ട സ്വയം തലയിൽ എടുത്തു വെച്ച് നടക്കും . ആ നടത്തിനും ഒരു കാലിനു ചെറിയ ഒരു വലിച്ചലുണ്ട്‌ . അതൊന്നും കാര്യമാക്കാതെ കണ്ണേട്ടൻ …!

ചൊയീസ് ബേക്കറിയുടെ കഥ പറഞ്ഞാൽ തീരില്ല . ചൊയീസ് ബേക്കറിക്ക് വേറൊരു ചോയിസ് ഇല്ല ചൊയീസ് മാത്രം……ചോയിച്ചി പറഞ്ഞ പോലെ?

ചോയീസ് ഹോട്ടൽ ഇപ്പോഴും അവിടെയുണ്ടെങ്കിലും … കൃഷ്ണേട്ടനും ഇന്നില്ല! അത് ഇപ്പോൾ നടത്തി പോരുന്നത് കൃഷ്ണേട്ടന്റെ മകന് മോഹനനാണ് ….

മഠത്തിൽ ബാബു ജയപ്രകാശ്….. ✍️        My Watsap Cell No: 00919500716709

1 Comment

  1. Jayarajan's avatar Jayarajan says:

    Very interesting. Waiting for the next experience.Presentaion in localisation and colocial is very nice and waiting for your next experience. All the best.

    Like

Leave a Comment