Reading Time Set to 12 Minutes Maximum
കഥ തുടരുന്നു
ഷാർജ ഓഫീസിൽ സർവ്വ പ്രതാപിയായി ‘സദ്ദാം ഹുസെയിൻ’ എക്സ്പോർട്ട്ർ മാർക്കിടയിലെ എന്റെ ഇരട്ട പേരാണ്! ‘സദ്ദാം ഹുസെയിൻ’! വിലസുമ്പോഴാണ് ബനേസീർ ഭൂട്ടോ തിരഞ്ഞെടുപ്പിൽ പരാജയപ്പെടുന്നതും; ബിസിനസ്സ് കാരൻ കൂടിയായ നവാബ് ഷെരീഫ് അധികാരത്തിൽ വരുന്നതും!
നമ്മുടെ കമ്പനിയുടെ ഇടപെടലിലൂടെ അവിടെത്തെ എകണോമി 90 ശതമാനത്തോളം വർദ്ധനവ് കാട്ടിയതു കണക്കിലെടുക്കാതെ; അദ്ദേഹം തേർഡ് പാർട്ടി ഇൻസ്‌പെക്ഷൻ പോളിസി! കച്ചവടക്കാരുടെ നിർബന്ധത്തിനു വഴങ്ങി നിർത്തലാക്കി!!.
അതോടെ നമ്മുടെ ഷാർജാ ഓപ്പറേഷനും നിർത്തലാക്കാൻ കമ്പനി നിര്ബന്ധിതരായി !
ആ തീരുമാനം ഒരു മുന്നറിയിപ്പും ഇല്ലാതെ ആയിരുന്നു .
ഇത് ഏതാണ്ട് മയ്യഴി പാലം പൊട്ടിച്ചത് പോലുള്ള അനുഭവമായിരുന്നു എനിക്ക് !
ഉടനെ ഞാൻ അഫ്താബിനെ വിളിച്ചു! എന്റെ പഴയ മുതലാളിയെ?
കാര്ര്യങ്ങൾ പറഞ്ഞു,
അദ്ദേഹത്തിന് സന്തോഷം! പേടിക്കേണ്ട ബാബുവിന് എപ്പോൾ വേണമെങ്കിലും തിരിച്ചു വരാം!,
പക്ഷെ എനിക്ക് ആ സാലറി തരാൻ സാധിക്കില്ല!…. എങ്കിലും ആ ഒരു നല്ല വാക്കു ഏറെ സമാദാനമായി തോന്നി!
അടുത്ത ദിവസം അഫ്താബിന്റെ അടുത്തു ജോലിചെയ്യുന്ന അകൗണ്ടെന്റ് വിൽഫ്രഡ്ന്റെ ബ്രദർ, എന്നെ വിളിക്കുന്നു! ഒരു നിമിത്തം പോലെ ?
അദ്ദേഹം സീക്കേഴ്സ് എന്ന ജോബ് കൺസൽ ട്ടൻസിയിൽ എക്സികുട്ടവായി ജോലി ചെയ്യുന്നു!.
അവർക്കു ഞാൻ ജോലിയെടുക്കുന്ന പോലെയുള്ള ആളുകളെ വേണം! നല്ല സാലറി പാക്കെജിജ് ഓഫ്ഫർ തരാം?!!
കേൾക്കേണ്ട താമസം, ഞാൻ എന്റെ കാര്യം പറഞ്ഞു!
ഇന്റർവ്യു ഒക്കെ ടെലിഫോണിലൂടെ! സാലറി പിന്നീട് ഫിക്സ് ചെയ്യാം?,
വേറെ ആരെയൊക്കെ കിട്ടും എന്നായി . അന്വേഷിച്ചിട്ടു പറയാം, എന്നും പറഞ്ഞു ഞാൻ !!
ജി. എം. കൃസ്റ്റീൻ ഡാനിയലിന്റെ അടുക്കൽ പോയി വിവരം പറഞ്ഞു !
സ്ത്രീ അകെ വിഷമിച്ചിട്ടു പറഞ്ഞു ബാബു ഡോണ്ട് ടേക്ക് എനി ഇമ്മീഡിയറ്റ് ഡിസിഷൻ!
ലെറ്റ് മി ഗിവ് ഇനഫ് ടൈമ് !
എനിക്കൊന്നും കാര്യം മനസിലാവുന്നില്ല !
എന്നിട്ടു പറഞ്ഞു യു, ആൻഡ് ജോൺ വർഗീസ്, വിൽ റിമൈൻ വിത്ത് കോട്ടക്കന!!
ഐ.. യാം മൂവിങ്.. ടു .. കൊമറോസ്!
ആൻഡ്.. യു.. “ടു” ..വിൽ.. ജോയിൻ വിത്ത് ഔർ അസോസിയേറ്റ് മാത്യൂയൂസ് ആൻഡ് ഡാനിയൽ (സർവീസസ് ) ബർമുഡ ലിമിറ്റഡ് ദുബായ് ,!!
ഡ്യൂ…. ടു … സമ് … ഇന്റർണൽ… ഇഷ്യു വിത്ത് “യൂറോ മെറയിൻ” … ഐ
കെപട് … സീക്രട്ട് … ദിസ് ഇൻഫോർമേഷൻ
ഡോണ്ട്… ടെൽ… എനിബോഡി !
ഉച്ചയായപ്പോൾ; ജനീവയിൽ നിന്നും കോൺട്രാക്ട് മാനേജർ റിക്കോബറ്റിന്റെ ഇ മെയിൽ സന്ദേശം!
അപ്പോയ്ന്റ് മെന്റ് ലെറ്റർ പുതുക്കിയ ശമ്പളം .
കൂടെ ഫോണും എന്നിട്ടു ഒരു ഉപദേശവും ബാബു… യു… വിൽ.. ഹാവ് ..എ ..ഗുഡ് ഫ്യൂച്ചർ.. ഇൻ.. കോട്ടക്കന !
ഒരു സമാദാനമായി . പിറ്റേന്ന് ഞങ്ങളുടെ കാര്യം ഡിസ്‌ക്‌ളോസ് ചെയ്യാതെ മറ്റ് സ്റ്റാഫിനോട് കാര്യങ്ങൾ പറഞ്ഞു ഞാൻ! ജോലിയെല്ലാം മതിയാക്കി നാട്ടിൽ പോകുകയാണ് .
നിങ്ങൾക്ക് താല്പര്യമുണ്ടെങ്കിൽ ഒരു ഓഫ്ഫർ ഉണ്ടു! ജോലിക്കു അപേക്ഷിച്ചു കൊള്ളാൻ ഇന്റർ ടെക് എന്ന കമ്പനിയിൽ!!
ജിജിയും, അലക്‌സും, ഡെറിക്കും, തോമസ്സും അവിടെ അപേക്ഷിച്ചു ജോലിയിൽ കയറി!
ഞാനും, ജോണും, വിസ കേൻസൽ ചെയ്‌തു നാട്ടിലേക്കും !!
നാട്ടിൽ എത്തി ഏതാണ്ട് ഒരാഴ്ചയ്ക്കുള്ളിൽ പുതിയ വിസ വന്നു!
കൂട്ടത്തിൽ, ഭാര്യക്കും, മകൾക്കും വിസിറ്റ് വിസയും !
ബാക്കി വിശേഷം അടുത്ത സന്ദർഭത്തിൽ പറയാം ..
….. പാലം പൊളിച്ചു യാത്രാ സൗകര്യം നഷ്ടപ്പെട്ടെങ്കിലും ചങ്ങാടം എന്ന
ടെമ്പറ റി സൗകര്യം ചെയ്ത അനുഭവം പോലെ എന്റെ ജോലിക്കാര്യത്തിലും ഉണ്ടായത് എറെ മനസമാധാനം ഉണ്ടക്കി എന്നു പറയാതെ വയ്യ …!!!
ഞാൻ ശ്രീ യെ പറ്റി പറഞ്ഞു! വാസൂട്ടി ഏട്ടനെ പറ്റിയും കൊളണ്ടി അഹമ്മദ്ക്ക യുടെയും,
വിശേഷങ്ങൾ പങ്കുവെച്ചു അഴിയൂരിലേക്കു മടങ്ങാൻ ഇരുന്നതായിരുന്നു അപ്പോൾ ചിലർക്ക് സംശയം
മയ്യഴിയിലെ പല പ്രദേശങ്ങൾക്കും എങ്ങനെ പെരുവന്നുവെന്നു?.
മയ്യഴിക്കാരുടെ സംശായമല്ലേ തീർത്തുകൊടുക്കാം എന്ന് കരുതി ഒരുദിവസത്തേക്ക് മാറിയതായിരുന്നു!
അത് കഴിഞ്ഞപ്പോൾ ഒരാൾക്ക് വേറൊരു സംശയം!
പൊളിച്ച പാലത്തെ പറ്റി ചോദിക്കുന്നു? അതെന്തു ചെയ്ത്?
അതൊക്കെ തീർത്തു വീണ്ടും റെയിൽവേ സ്റ്റേഷൻ പ്സരിസരത്തേക്കു .
ഇനി ഇവിടെ പറയാനും, ഓർമിക്കാനും ഉള്ളത് ? ഒരു തറി മരുന്ന് ആയുർവേദ കടയാണ്!
കുഞ്ഞിരാമൻ വൈദ്ധ്യർ! അദ്ദേഹത്തെ പറ്റി പറയാൻ !! കുറച്ചു കാലം പല വൈദ്ധ്യൻ മാരുടെയും കുറിപ്പുകൾ അനുസരിച്ചു കഷായ കൂട്ടുകളും, എണ്ണകളും, അരിഷ്ടങ്ങളും, വിതരണം ചെയ്യ്യുക .
എപ്പോഴും കുറച്ചു വേരുകൾ ഓണക്കച്ചുള്ളികൾ, വള്ളികൾ, കടയുടെ മുൻപിൽ ഉണ്ടാവും .
ഉണങ്ങി നശിക്കാതിരിക്കാൻ ബാലൻ എന്നൊരാൾ അതിനെ ഇടയ്ക്കു വെള്ളം കുടഞ്ഞും, ഓക്കേ പരിപാലിക്കുന്നുണ്ടാവും !
പുറമെ നിന്നും വൈദ്ദ്യന്മാർ നൽകുന്ന കുറിപ്പനുസരിച്ചു, തറി മരുന്നുകൾ ഉണക്കച്ചുളിയും, കമ്പും, വള്ളിയും, ഓക്കേ എടുത്തു ഒരു വലിയ മരത്ത ടിയുടെ മുകളിൽ വെച്ച് തറച്ചു പൊടിയാക്കി കൊത്തി അരിഞ്ഞു കടലാസിൽ കെട്ടി തരും!
തരുമ്പോൾ പറയും, ഇത് കുറച്ചെടുത്തു വൈദ്ധരുടെ അളവ് പ്രകാരം മുള്ള വെള്ളമെടുത്തു! കലത്തിൽ ഇട്ടു, പതപ്പിച്ചു, കുറുക്കി, ഇത്ര ഗ്ലാസാക്കി!! ഒരൗൺസ് വീതം, വെല്ലം മേമ്പൊടിയായി കുടിക്കുവാൻ!
അയാൾ ചിരിച്ചു മധുരമുള്ള വാക്കിൽ പറയുമെങ്കിലിം! കുടിക്കുന്നവർക്കേ അതിന്റെ ബുദ്ധിമുട്ട് അറിയൂ .!
പിൽക്കാലത്തു പാരമ്പര്യം കോണ്ടു സഹായിയായി നിന്ന ബാലനും ബാലൻ വൈദ്ധരായി ! നല്ല കൈപുണ്ണ്യമുള്ള വൈദ്ധ്യരായിരുന്നു .
നല്ലോരു നടക നടനും കൂടി ആയിരുന്നു ബാലൻ വൈദ്ധ്യർ .
വേറൊരു വൈദ്ധ്യരായിരുന്നു കുഞ്ഞിരാമൻ വൈദ്യർ !
ഇദ്ദേഹം ചികിൽസിച്ചിരുന്നത് ഇവരുടെ വീടുകളിൽ നിന്ന് തന്നെ . കറുത്ത് മെലിഞ്ഞ ഇദ്ദേഹം കുറിയൊക്കെ തൊട്ടു സ്ഥിരം ഖദ്ർ ധാരിയായിരുന്നു .
ചികിത്സാ വിധി ഹോമിയോ . ചികിത്സാ സ്ഥലം രണ്ടാം ഗേറ്റും കടന്നു കുറച്ചു മുൻപോട്ടു പോകുമ്പോൾ ഇടതു ഭാഗം ഇദ്ദേഹത്തിന്റെ വീട്ടുകാണാം, ആരും മിസ്സ്‌ചെയ്യില്ല .
ഒര് പ്രത്യേകതരം വീടു . പുറത്തു നിന്ന് നോക്കുമ്പോൾ തന്നെ വീടിന്റെ മുകളിൽ വളഞ്ഞു കെട്ടി, ആർച് പോലെ ! ആക്കി അതിൽ സിമന്റു കൊണ്ട് തന്നെ രാമാനന്ദ ഫർമസി എന്ന് എഴുതി വെള്ള നൂറു വലിച്ചു, വലിയ അക്ഷരത്തിൽ എംബോസ് ചെയ്ത് വെച്ചിട്ടുണ്ടാകും!.
രണ്ടു മുന്ന് സ്റ്റെപ് കയറിയാൽ ചെറിയൊരു കോലായി! രണ്ടു ഭാഗങ്ങളിലും ഇരുത്തി . വലതു ഭാഗത്തു ചെറിയ ഒരു മുറി ഒന്ന് രണ്ടു മര ചില്ലിട്ട അലമാരകൾ! നടുക്ക് ഒരു മേശ! ഒരു മരക്കസേരയും!.
രോഗ വിവരം പറഞ്ഞാൽ അൽമാര തുറന്നു കുറച്ചു സാബുനരി പോലത്തെ ഗുളികയെടുത്തു . ചെറിയ പൊടികുപ്പിയിലാക്കി നിറച്ചു അതിൽ എന്തോ ഉറ്റിച്ചു, കോർക്കിട്ടു, അടച്ചു തന്നിട്ട് പറയും? രണ്ടോ മൂന്നോ ഗുളിക കൈകൊണ്ടു തൊടരുത്! നേരെ ഒരു സ്പൂണിലോ ! മറ്റോ ശ്രദ്ദിച്ചി ഇട്ടു നേരെ വായിൽ ഇട്ടു അലിയിച്ചു തിന്നാൻ . .
ചിലപ്പോൾ വെള്ളത്തിന്റെ രൂപത്തിലും തരും, അതും ഇതുപോലെ ചൂടാക്കി പതപ്പിച്ചു തണിഞ്ഞ വെള്ളം!
ഒരു നിശ്ചിത അളവിൽ എടുത്തു അതിലും എന്തോ ഉറ്റിച്ചു തരും .
അളവ് കൃത്യതയാക്കാൻ കുപ്പിയിലുള്ള വള്ളത്തിന്റെ ലെവലിൽ വെള്ള കടലാസു അര സെന്റീമീറ്റർ വീതിയിൽ സ്ട്രിപ്പ് പോലെ കട്ട് ചെയ്തു
നേരത്തിന്റെ എണ്ണം കണക്കാക്കി ഒരു പ്രത്യേകതരം രീതിയിൽ മുറിച്ചു കുപ്പിയുടെ പുറത്തു ഒട്ടിച്ചു തരും
അത് നോക്കി ഓരോ ലെവലിലും എടുത്തു കഴിക്കാം .
പഥ്യം പറയും, ചായ ,കാപ്പി , മൽസ്യം മാംസം ,വർജ്യം ..
എല്ലാത്തിനും ഗുളിക ഒന്ന് !
വെള്ളം ഒന്ന് !
ചേർക്കുന്ന മരുന്നു മാറിക്കൊണ്ടിരിക്കും . കുഞ്ഞിരാമൻ വൈദ്ദ്യരും നല്ല കൈപുണ്ണ്യമുള്ള വൈദ്ധ്യർ തന്നെ !
കുട്ടികൾക്കു വളരെ ഇഷ്ടം .
ആയുർവേദവും, കഷായവും, പോലെയല്ല !
ഇഷ്ടപ്പെട്ടു മരുന്ന് കഴിക്കാം .
മുന്ന് പറഞ്ഞാൽ നാലോ അഞ്ചോ കൊടുക്കാൻ ആവശ്യപ്പെടും .
കണ്ണ് തെറ്റിയാൽ ചിലപ്പോൾ ഒന്നോ രണ്ടോ കാണാതെ തിന്നുകളയും .
തിന്നാലും, ആർക്കും മനസിലാവില്ല !
കാരണം വൈദ്യർ ഗുളിക എണ്ണതെ കുപ്പിയിൽ നിറച്ചു തരുന്നതാണ്….
ഈ വൈദ്യൻ മാരെല്ലാം നല്ല കൈപുണ്ണ്യമുള്ളവരായതു കൊണ്ട് ആ കാലങ്ങളിൽ ഇവരൊക്കെ തന്നെയായിരുന്നു മാരകമായ രോഗങ്ങളിൽ നിന്നും അഴിയൂരിലെയും ചുറ്റുവട്ടത്തുള്ള വരെയുടെയും ആരോഗ്യം സംരക്ഷിച്ചത് എന്ന് ഓർത്തുകൊണ്ട് ഇന്നത്തെ എഴുത്തു ഇവിടെ നിർത്തുന്നു …
മഠത്തിൽ ബാബു ജയപ്രകാശ് ✍️ My Watsap Contact Cell No : 0091 9500716709