മയ്യഴിയിലെ ചില കാണാ ക്കാഴ്ചകൾ

മയ്യഴി പരിസരത്തു നിന്നും അന്ന്യം നിന്ന മറ്റു ചില കാണാ കാഴ്ചകൾ …. Time Set To Read 10 Minutes Approximately

അതൃത്തിയിൽ നിന്നും
മയ്യഴിയുടെ വിളിപ്പാടകലെ സ്ഥിതിചെയ്തിരുന്ന കൊല്ലൻ കുഞരാമേട്ടന്റെ ആല യിലേക്ക് പോകുന്ന വഴിയുടെ രണ്ടു ഭാഗവും വയലുകളായിരുന്നു. ഇടതു ഭാഗത്തു നടേല സ്‌കൂൾ (സ്‌കൂൾ ഇപ്പോൾ അവിടെ ഇല്ല)? സ്‌കൂളിലേക്കു ഇറങ്ങുന്ന വഴിവരെ വയൽ! വലതുഭാഗത്തു വയൽ കഴിഞ്ഞാൽ നീളമുള്ള കുനിപ്രദേശം! കുറച്ചു തെങ്ങുകളൊക്കെയായി, അത് കഴിഞ്ഞാൽ, കുനിയുടെയും ആണ്ടിയച്ചന്റെയും വീട്ടിന്റെ ഇടയിൽ
എല്ലാ കാലങ്ങളിലും ഒരിക്കലും വറ്റാത്ത വെള്ളമൊഴുകികൊണ്ടിരിക്കുന്ന വീതിയുള്ള തോട്!

തോട്ടിൽ നിറയെ പൂത്താളി പൂവു (വെളുത്ത താമര പൂവിന്റെ ഒരു ചെറു രൂപം) വിരിഞ്ഞും, മൊട്ടിട്ടും ഒക്കെ കാണാം. മൊട്ടു പുറമെ നിന്ന് നോക്കുമ്പോൾ പിങ്ക് കളർ ആയിരിക്കും . പൂത്താളിക്ക് നല്ല വെളുത്ത അല്ലിയും നടുവിൽ മഞ്ഞ നിറത്തിൽ സോഫ്റ്റായി ഒരുഭാഗം (ഫിലമെന്റ്) കാണാം. ഷോപ്പിൽ നിന്നും മടങ്ങുമ്പോൾ തോട്ടിലിറങ്ങി പൂത്താളി, നീളമുള്ള തണ്ടോടെ പറിച്ചു, പുറം തൊലി തണ്ടിൻറ്റെ അറ്റത്തു നിന്ന് അര സെന്റീമീറ്റർ വിട്ടു, തോല് നീക്കും, പിന്നെ ഓപ്പസിറ്റായി പൊട്ടിച്ചു വീണ്ടും അരസെന്റീമീറ്റർ തോല് നീക്കി പൊട്ടിക്കും അവസാന പൂവിന്റെ അടുത്തു എത്തുമ്പോഴേക്കും ഒരു മാല പോലെ ആവും പൂവിനു നല്ല മണമാണ് . ഇതും ഒരോർമ .

ഇനി കൊല്ലന്റെ വിശേഷണത്തിലേക്കു എത്തും മുൻപ് ചില കാര്യവും കൂടി എഴുതാം

ആണ്ടിയച്ചന്റെ വീടുകഴിഞ്ഞാൽ ഒരു ചെറിയ കുടിൽ കാണാം? നല്ല നാടൻ ഉഴുന്ന് കൊണ്ടുണ്ടാക്കിയ പപ്പടവും അവിടെനിന്നും കിട്ടും. നമ്മുടെ വീട്ടിലേക്കൊക്കെ പപ്പടം ഉണ്ടാക്കി കൊണ്ടത്തരും . അത്തരം പപ്പടമൊന്നും ഇപ്പോൾ കാണേനെ ഇല്ല, പപ്പട പണിക്കരെയും!. ഇവരെ പപ്പട ചെട്ടി എന്നാണ് വിളിച്ചുരുന്നത് .

പപ്പടം ഉഴുന്നുകൊണ്ടാണോ ഉണ്ടാക്കുന്നത് മയമുള്ള വാസ്തു വാണോ എന്നു മനസിലാക്കുന്നതിന് ഒരു എളുപ്പ വഴിയുണ്ട് . പപ്പടം ഒരു പരന്ന പ്ലെയിറ്റിൽ വെച്ചു പപ്പടവും ഏതാണ്ട് മുങ്ങത്തക്ക രീതിയിൽ റൂം ടെമ്പറേച്ചറിലുള്ള വെള്ളം ഒഴിച്ച് കുറച്ചു സമയം കഴിഞ്ഞു പപ്പടം എടുക്കാൻ ശ്രമിക്കുമ്പോൾ മാവു പോലെ കുഴഞ്ഞാണ് വരുന്നതെങ്കിൽ അത് മാവു തന്നെ എന്നു ഉറപ്പിക്കാം അല്ല പപ്പട രൂപത്തിൽ തന്നെയാണ് എങ്കിൽ ഉറപ്പിക്കാം പപ്പടത്തിന്റെ മുറു മുറുപ്പു കിട്ടാൻ എന്തോ കൃതൃമം കാട്ടിയിരുന്നു എന്ന്.

ഇവിടെ പപ്പടം ഉണ്ടാക്കിയിരുന്നത് പാലക്കാട് നിന്നും വന്ന നാരായണൻ എന്ന ആളായിരുന്നു . പിന്നീട് അടുത്തു നിന്നും വിവാഹം കഴിച്ചു അവിടെ തന്നെ താമസം തുടങ്ങി .

അവിടെ നിന്നും കുറച്ചു മാറി രണ്ടു മുറി പീടികയിൽ അലക്കും ഇസ്തിരിയുമായി മുത്ത് എന്നാണെന്നു തോനുന്നു ഭാര്യയായും താമസിച്ചു അലക്കലും, ഇസ്തിരി, ഇട്ടുകൊടുത്തും താമസിച്ചസ്ഥായി ഓർക്കുന്നുണ്ട് . ഇവരിലെ ഒരുവിഭാഗം പൂഴിത്തലയുടെയും അഴിയൂർ ചുങ്കത്തിനും ഇടയിൽ ധോബി ക്കുളം കേന്ദ്രീകരിച്ചു പ്രവർത്തിച്ചിരുന്നു . അവിടെയുള്ള വിശാലമായ പൂഴി പ്രദേശത്തിന് നടുക്കായി ഒരു കുണ്ടു കുളവും ഉണ്ടായതായി ഓർക്കുന്നു . അവരുടെ കുല ദൈവം മാരിയമ്മനാണ് .

കർണാടകയും, തെലുങ്കും, മലയാളവും കലർന്ന ഭാഷയാണ് ഇവർ സംസാരിക്കുന്നതു . എങ്കിലും നല്ല മലയാളവും സംസാരിക്കും . ഇവരോടോപ്പമുള്ള പ്രകാശൻ നമ്മുടെ സമപ്രായക്രനാണ് . നമ്മുടെ കൂടെ അധികവും ഉണ്ടാവും ആ കാലങ്ങളിൽ .

ഈ ഷോപ്പിനു മുകളിൽ ഗോവിന്ദ സ്വാമി എന്നൊരാളും അദ്ദേഹത്തിന്റെ ഭാര്യയും താമസിച്ചിരുന്നു .
(ഇദ്ദേഹം അക്കാലങ്ങളിൽ ശബരി മലയിൽ പോകാറുണ്ട് അതുകൊണ്ടാണ് സ്വാമി എന്നു വിളിച്ചിരുന്നത് )

ഇവർ ലോറി യുടെയും ബസ്സിന്റെയും ഒക്കെ ടയർ കത്തുച്ചു, അതിൽ നിന്നും എടുക്കുന്ന കമ്പി കൊണ്ട് വിവിധ രൂപത്തിലുള്ള കുട്ടകൾ മടഞ്ഞു, മൊത്തമായി പാല സ്ഥലത്തും വിൽക്കാൻ കൊണ്ട് പോകുന്നത് കണ്ടിട്ടുണ്ട് . വൈകുന്നേരങ്ങളിൽ സമീപത്തെ മാർക്കറ്റിലും കടകളിലും വിൽക്കുന്നത് കാണാം .

ഇവരെ ഒന്നു ഇപ്പോൾ കാണുന്നെ ഇല്ല. അത്തരം സാദങ്ങൾക്കൊന്നും ഇന്ന് ആവശ്യക്കാർ ഇല്ലാതായിരിക്കുന്നു എല്ലാം ചൈനാ മാർക്കറ്റ് ഉത്പന്നങ്ങളുടെ പിന്നാലെ .

നാട്ടിലേ സമ്പദ് വ്യവസ്ഥ തകരാറിലാകാനും തൊഴിൽ ഇല്ലാതാവാനും ഇതൊക്കെ കരണമായുണ്ട് . ഇങ്ങനെയൊക്കെ ആവാൻ നമ്മൾ തന്നെ ഒരു കാരണം അല്ലെ ? ആ ചോദ്ദ്യം നമ്മളോട് തന്നെ ചോദിക്കേണ്ടിയിരിക്കുന്നു ആരെയെങ്കിലും കുറ്റപ്പെടുത്തുന്നതിനു മുൻപ്. !?

നേരെ എതിർ വശം നോക്കിയാൽ ഇന്നലെ പറഞ്ഞ കുറവർ താമസിച്ച വീടിന്നടുത്താണ് കുഞ്ഞിരാമേട്ടന്റെ ആല! റെയിൽവെ സ്റ്റേഷനിൽ പോകുമ്പോഴും, വരുമ്പോഴും ആളുകൾക്ക് ഈ ആല കാണാം . പലപ്പോഴും അതിലൂടെ പോവുമ്പോൾ ഞാൻ ഇവരുടെ ജോലി നോക്കി നിന്നിട്ടുണ്ട് .

അതിനടുത്തു ഒരു വലിയ വീതിയുള്ള തോട് ഉണ്ട് അതിന്റെ കരയിൽ, ഒരു ചെറിയ കുടിലും, കുറച്ചു വീതിയുള്ള കോലായും . റോഡ് നോക്കി ഫേസ് ചെയ്തായിരുന്നു നിർമാണം. കട്ട കൊണ്ടുള്ള ചുമരും, ഓല കൊണ്ട് ചെരിച്ചു കെട്ടിയ മേൽക്കൂരയും .
കോലായിയുടെ വടക്കു ഭാഗം ചേർന്ന് ഒരു മുറി . ഒരു പക്ഷെ അവരുടെ പണി സാധങ്ങൾ സൂക്ഷിക്കാനായിരിക്കും ഇതു നിർമ്മിച്ചിരിക്കുന്നതു.

കോലായിയുടെ കിഴക്കു ഭാഗം ചേർന്ന് ഒരു വലിയ ചക്രം. ഒരു ചക്കിന്മേൽ ഘടിപ്പിച്ചിരിക്കും .
(മരം കൊണ്ട് ഉണ്ടാക്കിയത് . അത് തിരിക്കാൻ ഒരു ലിവറും ഉണ്ടാവും)

ചക്രം, കൈ കൊണ്ട് തിരിക്കുമ്പോൾ ചക്കിൽ ഘടിപ്പിച്ച ഫാൻ തിരിഞ്ഞു കാറ്റു വരും, ആ കാറ്റു ഒരു പൈപ്പിലൂടെ അടുത്തുള്ള ഒരു കുഴിയിലേക്ക് എത്തും . കുഴിയിൽ കൽക്കരി ഇട്ടു നിറച്ചിരിക്കും . ഇവർ ഇവിടെ പ്രധാനമായും ചെയ്യുന്നത് മയ്യഴിയിലും പരിസര പ്രദേശത്തും ജോലിക്കായി ഒളവിലം, കോറോത്തു റോഡ്, മുക്കാളി, കൊട്ടാമല കുന്നു, മുതലായ ഭാഗങ്ങളിൽ നിന്നും വരുന്ന നാടൻ പണിക്കാരുടെയും, കള്ളു ചെത്തുന്നവരുടെയും, ഈർച്ച പണി എടുക്കുന്നവരുടെയും, മരം മുറിക്കുന്നവരുടെയും, ഒക്കെ പണി ആയുധങ്ങൾ നന്നാക്കലും, മൂർച്ച കൂട്ടലും, നിർമിക്കലും ഒക്കെയാണ് . കുഞ്ഞിരാമേട്ടന്റെ മകൻ
രാഘവേട്ടനും ആയിരിക്കും മിക്കപ്പോഴും മുഖ്യ ജോലികൾ ഒക്കെ ചെയ്യുന്നത് .

കുഴിയിൽ ചിരട്ടയിട്ടു, മണ്ണെണ്ണ ഒഴിച്ചു, അതിന്മേൽ കൽക്കരി ഇടും . തീകൊടുത്തു, ചിരട്ടയ്ക്കു തീപിടിച്ചു ചിരട്ട കത്തുമ്പോൾ അതിൽ നിന്നും സ്വയം ഉണ്ടാവുന്ന പ്രഷറിന്റെ ശക്തി കൊണ്ട് കൽക്കരിക്കു വേഗം തീ പിടിക്കും . തീ ഒരുവിധം എല്ലാ കൽക്കരിയിലും പടർന്നു പിടിച്ചു ഏകദേശം മഞ്ഞ കലർന്ന ചുവപ്പു നിറമായാൽ, അതിലേക്കു മൂർച്ച കൂട്ടേണ്ടതോ? വക്കു ഒടിഞ്ഞതോ? അടർന്നു പോയതോ? അയ പണി ആയുധം തീയിലേക്ക് പൂഴ്ത്തി വെക്കും . അത് ചെയ്യുന്നത് കുഞ്ഞിരാമേട്ടനോ രാഘവേട്ടനോ ആയിരിക്കും.

ഭാര്യ, സഹായത്തിനായി സൈഡിലുള്ള ചക്രം തിരിക്കുമ്പോൾ? ഫാൻ തിരിഞ്ഞു കാറ്റു പൈപ്പിലൂടെ കുഴിയിലേക്ക് എത്തും . ഫാൻ തിരിയുന്ന ശക്തിക്കനുസരിച്ചു കാറ്റ് കുഴിയുടെ അടിയിൽ നിന്നും ഉയർന്നു കൽക്കരി അണയാതെ ചൂടിന്റെ തീവ്രത കുറയാതെ നില നിറുത്തും). നേരത്തെ ചൂടാക്കാൻ വെച്ച ഉപകരണം, പ്രദാനമായും കല്ല് ചെത്തുന്ന ഒരു തരം മഴു . ദിവസവും അത് ശരിപ്പെടുത്തി മൂർച്ച കൂട്ടിയില്ലെങ്കിൽ കല്ല് ലെവലിൽ ചെത്തി ഷേപ്പാക്കാൻ പറ്റില്ല . ചിലപ്പോൾ അത് കോടാലി യായിരിക്കാം? കൈ മഴുവായിരിക്കാം? കൈക്കോട്ട്, പടന്ന, പിക്കാസ് പാര, (നമ്മൾ സംസാരിക്കുമ്പോൾ ഉപയോഗിക്കുന്ന പാര എന്ന വാക്കല്ല) (ക്രോബാർ ) കൊടുവാൾ ഒക്കെയായിരിക്കും .

ഇടയ്ക്കു നീളമുള്ള കൊടിലു കൊണ്ടു അത് എടുത്തു നോക്കി വീണ്ടും തിരിച്ചും, മറിച്ചും ഒക്കെ വെക്കും . അപ്പോഴും സ്ത്രീ
അടുത്തിരുന്നു തീ ശതമായി കത്താൻ, ചക്രം തിരിച്ചുകൊണ്ടേ ഇരിക്കണം . ഇടയ്ക്കു ശക്തി കുറയുന്നു എന്നുകണ്ടാൽ തിരിക്കുന്ന ആളെ വഴക്കും പറയുന്നത് കേൾക്കാം.

തീയ്യിൽ വെച്ച ഉപകരണം ശരിയാക്കിയെടുക്കാൻ നല്ല “പഴുത്ത” ഉപകരണം ശരിയാക്കി യെടുക്കുന്നതിനാവശ്യമായ മർദ്ദം മറ്റൊരു ഇരുമ്പു മുട്ടി കൊണ്ടു അടിച്ചു ശരിയാക്കി എടുക്കും . ഇതിനിടയിൽ മറ്റുസാധനങ്ങളും തീയ്യിലേക്കു വെച്ചുകൊടുക്കും . സ്ത്രീ ചക്രം തിരിച്ചുകൊണ്ടേ ഇരിക്കും .

അപ്പോഴേക്കും അദ്യം പഴുപ്പിച്ച ഉപകരണം തണുത്തിരിക്കും . വീണ്ടും അത് തീയ്യിലേക്ക് തന്നെ വെച്ചു ചൂടാക്കി തീയ്യിൽ വെച്ച ഉപകരണം മാറി മാറി ശരിയാക്കിയെടുക്കും .
അതിനടുത്തായി ഒരു വീതിയുള്ള പാത്രത്തിൽ വെള്ളവും വെച്ചതു കാണാം. പണി ഒക്കെ കഴിഞ്ഞാൽ ആ ആയുധം അടുത്തുള്ള പാത്രത്തിലെ വെള്ളത്തിൽ മുക്കി ചൂടു തണുപ്പുച്ചു മിനുക്കു പണിയൊക്കെ ചെയ്തു സദനം കൈമാറും

രാവിലത്തെ തിരക്കൊഴി വാക്കാൻ, ചിലർക്ക് രണ്ടു സെറ്റ് പണി ആയുധങ്ങൾ ഉണ്ടാവും. അവർ ഒരു സെറ്റ് അവിടെ ഏല്പിച്ചിട്ടു പോവും . അത് അവർ അതാതു ദിവസങ്ങളിൽ ഒഴിവു നോക്കി ശരിയാക്കി വെക്കും . രാവിലെ വന്ന് കൂലി കൊടുത്തു വാങ്ങിച്ചു പണി സ്ഥലത്തേക്ക് പോകും . അല്ലാത്തവർ അതി രാവിലെ വന്ന് ശരിയാക്കിയെടുക്കും . ഫസ്റ്റ്‌ കം ഫസ്റ്റ്‌ ആണ് . എല്ലാവരും സ്ഥിരം വരുന്ന ആളുകളായതിനാൽ ആർക്കും പ്രിഫറൻസില്ല. വന്നവരുടെ സമ്മതത്തോടെ
ചിലപ്പോൾ ചില അഡ്ജസ്റ് മെന്റുകൾ ചെയ്യും .

ഈർച്ചവാളിന് മൂർച്ച കൂട്ടുന്നത് ശ്രമകരമായ ജോലിയാണ് വാളിന്റെ അറ്റവും, നടുവും ഒരു മരത്തിന്റെ ഗ്രിപ്പിട്ടു പല്ലുള്ള ഭാഗം ഉയർത്തി വെക്കും . അതിന്റെ ഓരോ പല്ലും അരം വെച്ചു രാകി, രാകി ആയിരിക്കും മൂർച്ച കൂട്ടുന്നത് . സമയം എടു ക്കുന്ന ജോലിയാണ് . ചിലപ്പോൾ സഹായിക്കാൻ മകൻ രാഘവേട്ടനും വരും .

രാഘവേട്ടൻ കുറച്ചു കൂടി പ്രൊഫഷണലാണ് . അദ്ദേഹം തുന്നൽ മിഷ്യൻ . ക്ളോക്ക്, ടിംപീസ്,. പൂട്ട് ലോക്ക് എന്നുവേണ്ട ഏതു ലൊട്ടു ലൊടുക്ക് സാധങ്ങൾ മുഴുവൻ നന്നാക്കും. ചിലപ്പോൾ പണം സൂക്ഷിക്കുന്ന ഖജനാവരെ അവിടെ കാണാം. തുറക്കാൻ
പാറ്റാതത്തു തുറക്കാനും, പൂട്ടാൻ പാറ്റാ തത്തു ശരിയാക്കി പൂട്ടാനും, ഒന്നു രാഘവേട്ടന് പ്രശ്നമല്ല! ചിലപ്പോൾ ആവശ്യക്കാരുടെ വീടുകളിൽ പോയും രാഘവേട്ടൻ ഇത്തരം വസ്തുക്കൾ ശരിയാക്കി കൊടുക്കും .

അങ്ങനെ
അങ്ങനെ ഇവരുടെ വിശേഷങ്ങൾ പലതും ….

റയിൽവെ സ്റ്റേഷൻ ഭാഗത്തെ വിശേഷങ്ങളിൽ പറയാനിരുന്നതാണ് . ഒഴുക്ക് വന്നപ്പോൾ എഴുതി ഇത്രയും…

ഇതോട് കൂടി ചെരുപ്പുകുത്തുന്ന വിശേഷം അവസാനിപ്പിക്കുന്നു.

മഠത്തിൽ ബാബു ജയപ്രകാശ് ✍️ My Watsap Contact No – 0091 9500716709

Leave a Comment