Reading Time Set To 05 Minutes Maximum
രണ്ടു ദിവസം മുൻപ്, കള്ളു ഷോപ്പ് കണ്ടു നേരെ റയിൽവേ സ്റ്റേഷൻ റോഡിലെ കാഴ്ചകളെ പറ്റി എഴുതി അവസാനിപ്പിച്ചു, മയ്യഴി കാഴ്ച്ചയുടെ രണ്ടാം ഭാഗത്തേക്കു കടക്കാം എന്ന് കരുതി, നേരെ റയിൽവേ സ്റ്റേഷൻ റോഡ് ലക്‌ഷ്യം വെച്ച് നടന്നു .
മനസ് അസ്വസ്ഥമായാൽ പിന്നെ ചെയ്യുന്നതെല്ലാം യാന്ത്രീകമായിരിക്കും എന്ന് പറഞ്ഞത് പോലെ? (മോഹൻ ലാൽ ഏതോ സിനിമയിൽ ഉപയോഗിച്ച ഡയലോഗാണ് )
കള്ളിന്റെ മസ്തു തലയിൽ കയറി , ലക്‌ഷ്യം തെറ്റിയത് അറിഞ്ഞില്ല ! എത്തിപ്പെട്ടത് സ്റ്റേഷനപ്പുറത്തു. പോകുമ്പോൾ ഗോപാലൻ നായരുടെ വീടുകണ്ടു , ഉപ ബോധ മനസ്സിൽ എന്തോ ഒരു ശങ്ക ! ശങ്ക നിർവഹിച്ചു വീണ്ടും നടത്തം, വലതു ഭാഗത്തായി
നാപ്പിളികണ്ടി, കുറച്ചു കൂടി മുൻപോട്ടു പോയപ്പോൾ വില്ലേജ് ആപ്പീസ്…
…പഴയ കളിരി ഓർമയിൽ തെളിഞ്ഞു . പിന്നെ പഴയകാല ചിത്രങ്ങൾ ഓരോന്നായി മനസ്സിൽ തെളിയൻ തുടങ്ങി , പഴയ ബ്ലാക്ക് & വൈറ്റ് .
(അതും വി. എഛ്. എസ ) 50 കൊല്ലത്തിനു മുകളിലായി ഉപയോഗിച്ചിട്ട് . ഉപയോഗിക്കാഞ്ഞാൽ പൂപ്പൽ കെട്ടും…
എങ്കിലും പ്രതീക്ഷിച്ചത്ര പൂപ്പൽ കയറിയിട്ടില്ല, ചിത്രങ്ങൾ ഓരോന്നായി തെളിഞ്ഞു …
കളരി ഓർമ ? ഒരു വാള് വെച്ചാലോ എന്നൊരു ശങ്ക !
കള്ളു കുടിച്ചാൽ വാളുവെക്കണം … അയ്യപ്പ ബൈജു പറഞ്ഞപോലെ വെക്കുമ്പം വാള് . നിലത്തു എത്തിയപ്പോൾ പരിച .!
അതാലോചിച്ചപ്പോൾ വേണ്ടെന്നു…മനസ്സ് പറഞ്ഞു…
അല്ലെങ്കിലും കള്ളുകുടിച്ചാൽ വാളുവെക്കും എന്ന് പറയുന്നതൊക്കെ വെറുതെ! അങ്ങനെയാണെങ്കിൽ മയ്യഴി മുഴുവൻ വാളും പരിചയും കൊണ്ട് നിറഞ്ഞേനേ ..
പിന്നെ മയ്യഴിക്കാരുടെ കടത്തനാട്ട് പാരമ്പര്യം കാണാൻ കളരിയിൽ ഒന്നും പോവേണ്ടിവരില്ല . അടവും പയറ്റും പഠിച്ച മയ്യഴിക്കാർ തെരുവിൽ അംഗം കുറിക്കും …
ഏതായാലും അത് ഇതുവരെ ഉണ്ടായിട്ടില്ല … എന്ന് പറയുമ്പോഴും..
മോഹൻ ലാൽ പറഞ്ഞതും ഓർക്കുന്നു … കരാട്ടെ പഠിച്ചിട്ടില്ല , അതുകൊണ്ടു സർട്ടിഫിക്കേറ്റ് ഒന്നും കിട്ടിയിട്ടില്ല …
അത് മത്സരത്തിൽ ഇല്ലാത്തതു കൊണ്ട് അതിനു ഗപ്പൊന്നും കിട്ടിയിട്ടില്ല…
നല്ല നാടൻ പയറ്റും ഗുസ്തി യും അറിയാം ……
(ചിലപ്പോൾ അത്തരം സീനുകൾ കാണാറുണ്ട്)
എന്തായാലും, വാൾ മനസ്സിൽ വന്നപ്പോൾ പയറ്റ് ഓർമയിൽ തെളിഞ്ഞു..
വാളില്ലാതെ എന്ത് പയറ്റ് ?
അങ്ങനെയുള്ള പയറ്റ്! പണ പയറ്റേ ഉള്ളു .
അതായി പിന്നെ വിഷയം ….അങ്ങനെ അതെഴുതി ….
പിന്നെ ചെറുവടി പയറ്റുന്ന രാജ ലക്ഷ്മി ,
ചൂരൽ പയറ്റുന്ന ജയകൃഷ്ണനെയും ശിവശങ്കരനെയും, പ്രമോദ് , മുരളീ , വേറെ ആരൊക്കയോ സ്‌ക്രീനിൽ ഉണ്ട് പൂപ്പൽ ഉള്ളത് കൊണ്ട് തെളിയുന്നില്ല …
നേരെ നടന്നു അഴിയൂർ ചുങ്കം അവിടന്ന് വലത്തോട്ട്! ഇടവഴിയിലൂടെ…
നല്ല അരിപ്പൂവിന്റെ മണം,
മണവും ശ്വസിച്ചു നടക്കുമ്പോൾ? അച്ചുവേട്ടന്റെ സോപ്പ് ഫാക്ടറി!
കള്ളിന്റെ മണം മാറാൻ
ഡ്രസ്സെല്ലാം അലക്കി,
സാജ് ഫാമിൽ നിന്നു പാൽ വാങ്ങി,
നല്ല ഒരു ചായ (ബ്രൂക്ക് ബോണ്ടും, ലിപ്ടനും) മിക്സ് ചയ്തു, നാടൻ പാലും, സാജ് ഫാമിലെ മുട്ടയും തിന്നപ്പോഴാ സ്ഥല കാല ബോധം വന്നത് ….!!!
ഒരു കാര്യം ഉറപ്പിച്ചു ഭൂമി ഉരുണ്ടതാണെന്നു ….!!
നടത്തവും സമയവും വെയിസ്റ്റായില്ല,
വഴി തെറ്റിയാണെങ്കിലും എഴുതാനിരുന്നതൊക്കെ എന്നെ വായിക്കുന്നവർക്ക് മനസിലായി കാണും എന്ന് വിശ്വസിച്ചു ….
ഇനി; എഴുതേണ്ടിയിരുന്നത് എഴുതട്ടെ ….?
ഹോട്ടൽ പ്ലൻറ്റിയും…!! പിന്നെ ആണ്ടി യച്ഛന്റെ ഖുംട്ടിയും!!!
പറ്റിയ ജാള്യത മറച്ചു പിടിച്ചു നേരെ വീണ്ടും റെയ്ൽവേ സ്റ്റേഷൻ റോഡിൽ എത്തി! സ്റ്റേഷൻ ഭാഗത്തേക്ക് നടക്കുമ്പോൾ രണ്ടു വശവും കാലിയായ പറമ്പായിരുന്നു!…
ഇടത് ഭാഗത്തു ഒരു കടയുണ്ട്; ഇരുനില ഓടിട്ട കെട്ടിടം, ഗ്രവണ്ടു ഫ്ലോർ റോഡിനു കീഴെയാണ് . ഒന്നാം നിലയിലേക്ക് റോഡിൽ നിന്നും ഒരു കോൺക്രീറ്റ് ബേ നിർമിച്ചിട്ടുണ്ട്. വിശാലമായ ഒരു ഹാൾ രണ്ടു ഭാഗമുള്ള എന്ററൻസു. രണ്ടു എന്ററൻസിന്റ നടുവിലായി പകുതിഭാഗം കണ്ണാടി ഫ്രയ്മ്!..
ഈച്ചിയിൽ രാഘവേട്ടൻ പുതുതായി തുറന്നു നല്ലൊരു ഹോട്ടൽ!.
പേര് പ്ലെന്റി !! പേര് പോലെ തന്നെ വിഭവങ്ങളും പ്ലെന്റി.!!!
അക്കാലത്തു അഴിയൂർ ഭാഗത്തു ബിരിയാണി ലഭിക്കുന്ന ഏക ഹോട്ടൽ!.
(ഇപ്പോഴും അങ്ങനെത്തന്നെ)
അതുകൊണ്ടു തന്നെ നല്ല ഡിമാന്റായിരുന്നു …
അവിടെയുള്ള പഴയ ഗ്രാമ ചായ്‌വുള്ള ഹോട്ടലുകളിൽ കുറച്ചു വിപുലമായതും, വിശാലമായതും, പുതിയതും, രുചിയുള്ള ബിരിയാണിയും ഒക്കെ ആയപ്പോൾ അഴിയൂർ മുഴുവൻ സംസാരവിഷയം ഹോട്ടൽ ദ് പ്ലാന്റി !!!
ആരെങ്കിലും ഞ്ഞി ചായ കുടിച്ചോ എന്ന് ചോദിച്ചാൽ ഞാൻ ഇപ്പോൾ കുടിച്ചതേ യുള്ളൂ എന്ന് പറയും . (ശരിക്കും കുടിച്ചിട്ടുണ്ടാവില്ല) . പിന്നെ ചോദിച്ച ആൾ എന്നാൽ ഞാൻ പ്ലാന്റി യിൽ പോയി ഒരു ചായ കുടിക്കട്ടെ എന്നും പറഞ്ഞു നടക്കുമ്പോൾ? അയാളും കുടും കുട്ടത്തിൽ എന്നാൽ ഒരു ചായ കുടിക്കാം ….
ആ കാലത്തു പ്ലെന്റി, ടോക്ക് ഓഫ് ദ് ടൗൺ ! ആയിരുന്നു! ചായകുടിക്കാൻ പ്ലന്റി ! ഊണിനു പ്ലന്റി ! പാർട്ടിക്ക് പ്ലന്റി! പയറ്റിനു പ്ലന്റി! എല്ലാം പ്ലന്റി മയം
അവിടത്തെ എല്ലാ വിഭവങ്ങളും പ്രസിദ്ധം!
ടെയ്സ്‌റ്റിനും! വളരെ നല്ല അഭിപ്രായം! . നല്ല സോഫ്റ്റായി ചുടോടെയുള്ള പൊറോട്ടയും കിട്ടും .
എങ്കിലും ബിരിയാണി
തന്നെ പ്രസിദ്‌ധം!!.
നല്ലരീതിയിൽ കച്ചവടം ചെയ്യുന്ന സമയം ആരോ ബന്ദ് പ്രഘ്യപിക്കുകയും . രാഘവേട്ടൻ എതിർത്ത്.!!
തുറന്നാൽ ഹോട്ടൽ ആക്രമിക്കുമെന്ന് ബന്ധനുകൂലികൾ?
തുറന്നെ അടങ്ങു എന്ന് പറഞു രാഘവേട്ടനും ,
പിരികേറ്റാൻ കൂടെ കൂടി സ്വന്തം പാർട്ടി അനുയായികൾ … പോരെ പൂരം….
സ്റ്റേഷൻ പരിസരത്തുള്ള കടകളെല്ലാം അടച്ചപ്പോഴും, ഭീഷണിക്കു മുൻപിൽ വഴങ്ങാതെ രാഘവേട്ടൻ കട തുറന്നു പറഞ്ഞത് പോലെ …
ഇതൊക്കെ നോക്കി ബന്ദനുകൂലികളും…
നോക്കണേ ഓരോ കാലക്കേട് ! അല്ലങ്കിലും ആളുകൾ പറയുന്നത് കേൾക്കാം കാലക്കേടിനു കണ്ണില്ല . എന്ന് ?
കാലക്കേടിനു കണ്ണ് മൂന്നു!! ശിവനെ പൊലെ !
കൈ കൾ നാലു സംഹാര ദുർഗയെ പോലെ! !
പക്ഷെ തിരിച്ചറിയാനുള്ള ബുദ്ധിയില്ലാതെ പോയ കാലക്കേട് ബന്തിന്റന്നു തൃക്കണ്ണ് തുറന്നു ദുർഗയും ശിവനും കൂടി താണ്ഡവമാടി…
വീര്യം നൽകിയ കൂടെ കൂട്ടിയവരെല്ലാം ഓരോന്നായി പിൻവലിഞ്ഞു, രാഘവേട്ടനും ജോലിക്കാരും മാത്രം ബാക്കിയായി…
ബന്ദനുകൂലികൾ വരുന്നു, ചായകുടിക്കുന്നു, പണം നൽകുന്നില്ല!! വാക്കായി, വഴക്കായി, അവസാനം ഷോപ്പും ഒരു വഴിക്കായി…
പിന്നീട് റിപ്പയർ ഒക്കെ നടത്തി വീൺടും ഹോട്ടൽ തുറന്നെങ്കിലും. ഹോട്ടെൽ പിന്നീട് മൂടുകയായിരുന്നു…
ഇത്രയൊക്കെ വാഴ്ത്തി പറയുമ്പോഴും ഇതിന്റെയെല്ലാം അണിയറയിൽ പ്രവർത്തിച്ചു . പുകകൊണ്ടു ശ്വാസം മുട്ടി വിഭവങ്ങൾ ഉണ്ടാക്കിയ ആരെയും ഓർക്കാൻ പറ്റിയില്ല .
പ്ലന്റി പൂട്ടിയതിനു ശേഷം അവരുടെ ജീവിതവും പുകപിടിച്ചു കറുത്തിട്ടുണ്ടാവണം എന്ന ചിന്ത നമുക്ക് വേണ്ട. എല്ലാവരും നല്ല ജോലി തേടി ഗൾഫിലേക്ക് പലായനം ചെയ്തിരിക്കും എന്ന് വിശ്വസിക്കാം…
രാഘവേട്ടനാണ് ശരി എന്ന് എന്റെ വിലയിരുത്തൽ . പ്രതിഷേധിക്കാനുള്ള അവകാശം പോലെ? പ്രതിഷേദിക്കാതെ ഇരിക്കാനുള്ള സ്വാതന്ദ്ര്യവും ഉള്ള രാജ്യമാണ് ഭാരതം . പിന്നേ എന്തിനു നിർബന്ധിച്ചു അനുസരിപ്പിക്കണം!! ഈ ചോദ്യത്തിന് ഇന്നും പ്രസക്തിയുണ്ട്…!!
പിന്നെ രാഘവേട്ടൻ കമ്മ്യൂണിസ്റ്റായി . ചിലപ്പോൾ തോന്നും തോപ്പിൽ ഭാസി നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന നാടകം എഴുതിയത് തന്നെ രാഘവേട്ടന്റെ അനുഭവം ഒക്കെ കണ്ടുകൊണ്ടാണോ എന്ന് തോന്നിപ്പോകും ….
അവിടെന്നു ഇറങ്ങി വലതു ഭാഗത്തു ഒരു ഗോവണി ഇറങ്ങിയാൽ ഒരു സറാമ്പി , നിസ്കരിക്കുമ്പോൾ ഓള് എടുക്കാനുള്ള ഒരു ചെറിയ കുളം! ആ കാലങ്ങളിൽ അവിടെ ആർക്കു വേണമെങ്കിലും പോവാം, കുളത്തിൽ ഇറങ്ങാം, ഒരു പ്രശ്നവും ഇല്ല .
മനുഷ്യൻ പുരോഗമിക്കുന്നു!പുരോഗമനത്തെ പറ്റി പ്രശംസിക്കുന്നു..
ഹൃദയം ചുരുങ്ങുന്നു .. ചുരുങ്ങി ചുരുങ്ങി ഇപ്പോൾ ഹൃദയം ഇല്ലാതായിക്കൊണ്ടിരിക്കുന്നു … അത്തരം ഹൃദയങ്ങൾക്ക്… മതമില്ല ….! ഹിന്ദുവായാലും !
മുസൽമാനായാലും !
കൃസ്ത്യാനിയായാലും….!
റെയിൽവേ സ്റ്റേഷനിലെ പോർട്ടർമാരായ താടി അലിയും, തങ്ങളും, കുട്ട്യാലിക്കയും, അന്ത്രുക്കയും, വന്നു കുളത്തിലിറങ്ങി ഓള് എടുക്കാനുള്ള പുറപ്പാടാണെന്നു തോനുന്നു
മുണ്ടു മാടി ക്കെട്ടി, പടവിൽ ഉക്കറ്റ് ഇരുന്നു, അദ്ദ്യം കാൽ പാദം പടവിലിട്ടു ഉരച്ചു കഴുകി വെള്ളം കൊണ്ട് കാൽ മുട്ടുവരെ കഴുകി . കുറച്ചു വെള്ളമെടുത്തു മുഖം കഴുകി, രണ്ടു ചെവികളും നല്ലവണ്ണം വെള്ളമിട്ടു തുടച്ചു വൃത്തിയാക്കി! വായിൽ കുറച്ചു വെള്ളം എടുത്തു കുപ്‌ളിച്ചു നീട്ടി തുപ്പി .
കുളത്തിലെ വെള്ളം കൈകൊണ്ടു ഒന്ന് രണ്ടുഭാഗവും മാറ്റി! കുറച്ചെടുത്തു രണ്ടുകൈയ്യും മുട്ടു വരേ ശുദ്ധിവരുത്തി .
എഴുനേറ്റു കോളാറിലുള്ള വെള്ള ഉറുമാൽ തൃകോണാകൃതിയിൽ മടക്കി നെറ്റിയിൽ കെട്ടി; പള്ളിയിലേക്ക്!!
ഇതെല്ലം നോക്കി ഞാനും നിന്നു .
തങ്ങളാണ് അന്നത്തെ തങ്ങൾ!
അദ്ദേഹത്തിന്റെ മുന്നിൽ മറ്റുള്ളവർ എല്ലാവരും പുല്പായയിൽ മുസല്ല വിരിച്ചു, അതിൽ നിന്നു രണ്ടു കൈയും കൈമുട്ട് മടക്കി പഞ്ച കാട്ടി അള്ളാഹു അക്ബർ. … പിന്നെ മെല്ലെ മുൻപോട്ടു മണങ്ങി രണ്ടു കയ്യും കാൽ മുട്ടിലൂന്നി ,തല താഴ്ത്തി…
പോകുമ്പോൾ വലതു ഭാഗത്തു പദ്മനാഭ സ്വാമി ക്ഷേത്രത്തിലേ തുറക്കാത്ത നിലവറകളെ പോലെ ഒരു അറ യുണ്ട് . എന്താണ് അവിടെയുള്ളത് എന്ന് ആർക്കും അറിയില്ല . ഇപ്പോഴും ഒരു ഭുത ബംഗ്ളാവ് പോലെ???
ഞാൻ നേരെ റോഡിലേക്കും നടന്നു….
ഒന്നും ശ്രദ്ദിക്കാതെ….?
പ്ലന്റി ഹോട്ടലിന്റെ ഗ്രവണ്ട ഫ്ലോറിൽ ഒരു പട്ട ഷോപ്പുണ്ടായിരുന്നു . കുനിയിൽ നാരായണൻ നായരായിരുന്നു അത് നടത്തിയത് . ആ കാലത്തു മാഹിയിൽ ബ്രാണ്ടി ഷോപ്പില്ല!
മാഹിയിലെ മിക്ക ആളുകളും അവിടെ പട്ട അടിക്കാൻ വരാറുണ്ട് . ഇരുന്നു കഴിക്കാനുള്ള സ്ഥലമൊന്നും ഇല്ല . സ്ഥലമുണ്ട് അതിനു സൗകര്യം ചെയ്യാറില്ല.
ചിലർ പറയും അമ്പതു !!, മറ്റ് ചിലർ നുറു!!! , പുഴുങ്ങിയ മുട്ടയും, സോഡയും, മിക്സ്ചറും, എള്ളുണ്ടയും,
ഉണ്ടാകും . Tiightum…(മുറുക്കും) ടൈറ്റായി …
ചിലർ സോഡാപെട്ടിയിലുള്ള ബാക്കി സോഡ രണ്ടു മുന്ന് കുപ്പികളിൽ നിന്നും ഒഴിച്ചെടുക്കും. അങ്ങനെ ചെയ്ത ഒരാളുണ്ട് എന്തോ പിറുപിറുത്തു ഗ്ലാസിൽ നിന്നും ഒരു ബീഡികുറ്റി എടുത്തു കളയുന്നു ..ആരോ അടുത്തു നിന്ന് ബീഡിവലിച്ചതു കുപ്പിയിലിട്ടതാവാം…
ഇപ്പോഴത്തെ എള്ളുണ്ട പേര് പോലെ തന്നെ എള്ളിന്റെ വലിപ്പമേ ഉള്ളൂ . അന്ന് പേരക്ക വലിപ്പം ഉണ്ടാവും ., പൊരിയുണ്ടയും, ഉണ്ടാവും.
ആളുകൾ കൂടി നിന്ന് കുശലം പറയും ഇടയ്ക്കു 50 , ഇടയ്ക്കു രണ്ടു പേരുകൂടി 100 അല്ലെങ്കിൽ 150 നു ഓർഡർ ചെയ്യും . ഉച്ചയ്ക്ക് പോകും വീട്ടിലേക്കു!!
വൈകുന്നേരം വീണ്ടും വരും .
പ്ലന്റിയുടെയും, അണ്ടിയച്ചന്റെ, ഗുംട്ടിക്കു നടുവിൽ ഒരു കിണർ ഉണ്ടായിരുന്നു അതിന്റെ ആൾ മറയിൽ ഇരുന്നു ഒരാൾ ഉച്ചത്തിൽ പാടുന്നുണ്ടാവും . ചിലപ്പോൾ പാടിക്കൊണ്ട് നിരത്തിലൊക്കെ ചോക്ക് കണ്ടു എന്തൊക്കെയോ എഴുതിക്കൊണ്ടിരിക്കും . പാട്ട് നിർത്താതെ പാടും . ഒരത്ഭുതം തന്നെ ഇപ്പോഴും ലുങ്കിയും വട്ടക്കഴുത്തുള്ള കളർ ബനിയനും ധരിച്ചിരിക്കും . കരിവയിൽ എവിടെയോ ആണ് വീട്
കുമാർ ചൂണ്ടികാട്ടിയവരെ ഒക്കെ എന്റെ ഓർമയിൽ ഉണ്ട് . അവരെ പറ്റി എഴുതി മുഴുമിപ്പിക്കുമ്പോൾ ഒരു പോസറ്റിവ് നോട്ടോടെയാവണം എന്ന് എന്റെ ബോദ്ദ്യം . തൽകാലം അങ്ങനെ തന്നെ പോവട്ടെ ശിവദാസിനെ, റമ്മു!വിനെ ഓർത്തു പോസറ്റിവ് ചിന്തയിലൂടെ എഴുതിയത് പോലെ അവസരം വരുമ്പോൾ ഞാൻ പരാമർശിക്കും ….
സ്റ്റെഷനിറങ്ങി പുറത്തു വന്നാൽ ആദ്യം വലത്തു ഭാഗത്തു കാണുന്ന പെട്ടിക്കട . അതെ മരപ്പലക കൊണ്ട് ഉണ്ടാക്കിയ കട . കിഴക്കും തെക്കും ഓപ്പണായിരിക്കുന്ന ഖുംട്ടി കട . പടിഞ്ഞാറും വടക്കും പലകകൾ അടിച്ചും തുറക്കാനാവാത്ത വിധം ആണ് അതിന്റെ നിർമാണം . തറയിൽ നിന്നും ഒരു കല്ലിന്റെ ഉയരം അത് ചിലപ്പോൾ തറയായിരിക്കും .
എന്തും വിവാദമാക്കുന്ന കാലമാണ്, ഈ അർത്ഥത്തിന് വേറെയും പ്രയോഗങ്ങൾ ഉള്ളതുകൊണ്ടാണ് എടുത്തു പറയുന്നത് . ആ അർത്ഥത്തിൽ എടുക്കരുത് ….!
പ്രത്യേകിച്ച് പറഞ്ഞത്!ഒരു സ്‌കൂൾ കഥ പെട്ടെന്ന് ഓർമ വന്നതുകൊണ്ടാണ്… !
ക്‌ളാസിൽ മലയാളം ടീച്ചർ. ബോർഡിൽ ഒരു കുട്ടിയോട് ചന്ത എന്നെഴുതാൻ പറഞ്ഞു! കുട്ടി വന്നു എഴുതി
അടുത്ത കുട്ടിയെ വിളിച്ചു ചോക്ക് കൊടുത്തിട്ടു പറഞ്ഞു ഇതിനു ഒരു വള്ളിയിട്ടു മറ്റൊരു അർത്ഥത്തിൽ ആക്കാൻ . കുട്ടി ടീച്ചറുടെ കയ്യിലെ വടിയും ബോർഡും നോക്കി നംബൂരി മർമം കണ്ടത് പോലെ. ഒറ്റ നിൽപ്…
മുൻപിലുള്ള കുട്ടികളുടെ അടക്കം പറഞ്ഞുള്ള ചിരിയും മാറി മാറി…
കുട്ടി, ടീച്ചറുടെ മുഖത്തേക്ക് നോക്കി ആ ദയനീയ നിൽപ്പ് തന്നെ? .
ടീച്ചർ അടുത്ത കുട്ടിയെ വിളിച്ചു അവനും ആദ്യത്തെകുട്ടിയെ പോലെ തന്നെ! അടുത്തതും; അടുത്തതും; അടുത്തതും ഒക്കെ ഇതേ അവസ്ഥ!
ക്‌ളാസ്സിലെ ചിരി മാഞ്ഞു നിശബ്ദമായി.. കുട്ടികൾ എല്ലാവരും കഴിയാറായി അവസാനം ക്‌ളാസ്സിൽ നല്ല വണ്ണം പഠിക്കുന്ന കുട്ടിയെ വിളിച്ചു ,
കുട്ടി ചോക്കുമായി നേരെ പോയി “ച” യുടെ അടുത്തു വള്ളിയിട്ടു!! ചന്ത ചിന്തയായി മാറി !!!
അതാണ് “തറയെ” പറ്റി പറഞ്ഞപ്പോൾ ഇത്രയും ഞാൻ ഇതെഴുതിയത് .
(ഈ ഉപമ എന്റെ യുക്തിക്കനുസരിച്ചു മാറ്റം വരുത്തിയിട്ടുണ്ട് )
മറ്റുകുട്ടികളെല്ലാം വള്ളി ഇടാൻ മനസ്സിൽ കരുതിയഅക്ഷരം “ന്ത” ആയിരുന്നു
ടീച്ചറുടെ കയ്യിലുള്ള വടികണ്ടു പേടിച്ചായിരിക്കും. കുട്ടികൾക്ക് എഴുതാമായിരുന്നു ?
അങ്ങനെ എഴുതിയാൽ എന്താണ് തെറ്റ്?
ഈ പേടിയാണ് കുട്ടികളിൽ നമ്മൾ മാറ്റിയെടുക്കേണ്ടത്….
നമുക്ക് എപ്പോഴും നല്ലതു മാത്രം ചിന്തിക്കാം .
ഇനി അണ്ടിയച്ചന്റെ ഖുംട്ടി ഞാൻ പറഞ്ഞല്ലോ?
മരപ്പലകയാണ് നിർമാണ വസ്തുവെന്നു . തെക്കു ഭാഗത്തു കൂടിയാണ് പ്രധാന വാതിൽ .അതിന്റെ തെക്കു പടിഞ്ഞാറുഭാഗവും മുഴുവനായും അടഞ്ഞിരിക്കും . വാതിൽ രണ്ടു പോളിയാണ് മുകൾഭാഗത്തുള്ള പൊളി മേല്പോട്ടു തുറന്നു കൊളുത്തിവെക്കും,
താഴത്തെ പൊളി ഒരു സയ്‌ഡിലേക്കു.
തെക്കു ഭാഗം ബാക്കിയുള്ളതും നേർ പകുതിയാക്കി ഒരു ഭാഗം മേല്പോട്ടു ഉയർത്തി കൊളുത്തിവെക്കും!
താഴെ ഭാഗത്തിൽ പകുതി ഫിക്സും ബാക്കി പകുതി മലർത്തി മുന്ന് ക്ലിപ്പുകളുടെ സഹായത്തോടെ ഒരു സ്റ്റാന്റായി ഉപയോഗിക്കും!
ഇതുപോലെ കിഴക്കും! അഡീഷണൽ സപ്പോർട്ടായി രണ്ടു മരത്തടിക്കഷ്ണം കൊണ്ട് താങ്ങുകൊടുക്കും .
(മാന്നാർ മത്തായി സീക്കിങ് രംഗം ഓർത്താൽ എല്ല സസംശയവും തീരും)
ഇവിടെ മുറുക്ക്, എള്ളുണ്ട, പൊരിയുണ്ട, ബെൻഡ്യാ മൈസൂർപാക്ക്, അഭയാർത്ഥി മിട്ടായി, ഉയലിച്ച മിട്ടായി, പാക്ക്, വെത്തിലടക്ക, ഖോട്ടി സോഡ, ക്രഷ്, ചുരുട്ട്, ബീഡി സിഗരറ്റു, മുതലായവ ഉണ്ടാകും
അടുത്തു തന്നെ ഒരു ചെറിയ ആളു വിൽ നൂറും, അതിനടുത്തു തന്നെ സിഗരറ്റു പേക്കു ന്യൂഡൽസ് പോലെ മുറിച്ചു വേറൊരു ആളു വിൽ ഇട്ടിട്ടുണ്ടാവും!
തൊട്ടടുത്തു തന്നെ പുകപിടിച്ച
ഒരു മുട്ടവിളക്കും കത്തിച്ചു വെച്ചിട്ടുണ്ടാവും .
ചിലർ സിഗരറ്റോ? ബീഡിയോ? ലൂസായി വാങ്ങി മുറിച്ചിട്ട പേക്കറ്റിന്റെ കഷണത്തിൽ നിന്നും ഒന്നെടുത്തു മുട്ടവിളക്കിൽ കാട്ടി കത്തിച്ചു ബീഡിയോ സിഗരറ്റോ കത്തിക്കും .
പട്ട ഷാപ്പിൽ നിന്നും വരുന്ന ചിലർ സിഗരറ്റിനു തീകൊടുക്കാൻ മൂന്നും നാലും പ്രവശ്യം കടലാസു കഷ്ണം ഉപയോഗിക്കേണ്ടി വരും . അവരെ കണ്ടാൽ തന്നെ ബോഡിലെങ്കുവെജിലൂടെ മനസിലാക്കാം
ചിലപ്പോൾ ചിമ്മിനി വിളക്ക് കെട്ടുപോവും!
അപ്പോൾ ആണ്ടിയച്ചൻ ഇടപെടും ക്ഷമയോടെ .
പിന്നെ മുട്ടവിളക്കു കത്തിച്ചു ആണ്ടിയച്ചൻ തന്നെ സിഗരറ്റു കത്തിച്ചു കൊടുക്കും . ചിലപ്പോൾ അപ്പോഴേക്കും ആളു പോയിട്ടും ഉണ്ടാവും .
ചിലർ മുറുക്കാൻ ആവശ്യപ്പെട്ടാൽ? വെറ്റിലയും, മുറിച്ചു കഷണങ്ങളാക്കിയ രണ്ടു – മൂന്നു കഷ്ണം അടക്കയും, പുകയില വേണ്ടവർക്ക് പാളയിൽ നിന്നും പുകയില എടുത്തു കഷ്ണമാക്കി കൊടുക്കും .
അത് എടുത്തിട്ടു മുറുക്കേണ്ട ആൾ വെത്തില എടുത്തു നല്ലവണം മുണ്ടിന്റെ സൈഡിൽ രണ്ടു പുറവും തുടച്ചു, മൂക്ക് മുറിച്ചു, വെത്തില തുമ്പു പൊട്ടിച്ചു, കഷ്ണം നാക്കുകൊണ്ടു നനച്ചു ചെന്നിക്കു വെക്കുന്നത് കാണാം!
നാലു വിരൽ കൊണ്ട് വെത്തില ഉള്ളം കൈയിൽ പിടിച്ചു വെറ്റിലയുടെ ഞരബു പോക്കി, ആളുവിൽ നിന്നും നടുവിരൽ കൊണ്ട് നൂറെടുത്തു; വത്തിലയിൽ തേച്ചു പിടിപ്പിച്ചു, അടക്ക കഷ്ണം, വെച്ച് മടക്കി വായിലിട്ടു ചവക്കും .
കുറച്ചു ചവച്ചു! കൊണ്ടി രിക്കുമ്പോൾ വായിൽ നിന്നും ചുവന്ന ദ്രാവകം വരപോലെ സൈഡിലൂടെ പുറത്തു വരും . അപ്പോഴായിരിക്കും ആരെങ്കിലും എന്തെങ്കിലും ചോദ്ധ്യവു മായി വരും , അപ്പോൾ …
ചൂണ്ടു വിരലും നടുവിരലും ചേർത്ത് വിരലുകൾ തമ്മിൽ അല്പം ഗ്യാപ്പുട്ടു ചുണ്ടിൽ ചേർത്ത് ഫൗണ്ടൻ പോലെ പുറത്തേക്കു തുപ്പുമ്പോൾ നല്ല ചുവപ്പായിരിക്കും . (തേന്മാവിൻ കൊമ്പത്താണെന്നു തൊന്നുന്നു പിതൃത്വത്തിൽ സംശയം തോന്നിയ ആളെ ഇതുപോലെ വെറ്റിലയുടെയും, നുറിന്റെയും, നിറം പറയിച്ചിട്ടു ചവച്ചു തുപ്പുമ്പോൾ ഉണ്ടാകുന്ന നിറം കാട്ടി വിശ്വസിപ്പിക്കുന്ന രംഗം ഓർമ്മവരും) .
അതിനിടയ്ക്ക് ആരോ പറയുന്നുണ്ട് ഒരു അടുക്കു വെത്തില! ഒരു കൈ പുകയില! നാലു അടക്ക! ആണ്ടിയച്ചൻ വിരൽ കൊണ്ട് പ്രത്യേകം തടവി ഒരടുക്ക് വെറ്റിലയും, പാളയിൽ നിന്നും ഒരു കൈ പുകയിലയും, നാലു മുഴുവൻ അടക്കയും, എടുത്തു പുകയില വെത്തിലയിൽ വെച്ച് കൂടെ അടക്കയും വെച്ച്, പേപ്പറിന്റെ പകുതിയിൽ അമർത്തി രണ്ടു കൈകൊണ്ടും ചുരുട്ടി അടുത്തുള്ള ചാക്ക് നുൽ റോളിൽ തൂങ്ങി നിൽക്കുന്ന ഒരറ്റം പിടിച്ചു കടലാസിൽ ചുറ്റിയ കെട്ടിൽ നാലഞ്ചു ചുറ ചുറച്ചതിനുശേഷം, നുൽ തള്ളവിരലും ചൂണ്ടുവിരലും ചേർത്ത് ഒന്ന് ഞെരടുമ്പോൾ നുൽ പിരിയിളകിവരും! അപ്പോൾ ഒന്ന് ശക്തിയിൽ വലിച്ചാൽ നുൽ പൊട്ടിവരും….
കെട്ടു ഭദ്രമാണെങ്കിലും അടക്ക കണ്ണിട്ടു പുറത്തു നോക്കുന്നത് കാണാം …
പൊട്ടിച്ച നൂലിന്റെ രണ്ടറ്റവും കുട്ടി പിരിച്ചു വെത്തില കെട്ടു കൈമാറും .
പിന്നെ മനസ്സിൽ കണക്കുകൂട്ടി പറയും പണം വാങ്ങി പെട്ടിയിൽ ഇടും ……
മഠത്തിൽ ബാബു ജയപ്രകാശ് ✍️ My Watsap Cell No – 0091 9500716709
സ്‌റ്റേഷൻ റോഡ് കാഴ്ച തുടരും…
കാഴ്ചകൾ തുടരുമ്പോൾ …. നാളെ…
വാസൂട്ടിയേട്ടനും! അച്ഛനും!! പിന്നെ ഞാനും !!!🙂
NB:
ഒരു അപേക്ഷ ‘ഉയലിച്ച മിട്ടായി എവിടെ കിട്ടും ? ഇപ്പോൾ കിട്ടുന്നുണ്ടോ ? ഞാൻ അന്വേഷിക്കാതെ ഉത്സവ പറമ്പുകളിലും , പോയ ഗ്രാമങ്ങളിലും ഒന്നും കാണാനില്ല ! ഉണ്ടെങ്കിൽ ആ അറിവ് കമന്റ് ബോക്സിൽ ഷെയർ ച്യ്താൽ ഉപകാരം …..