മയ്യഴിയിലെ സ്വിഗ്ഗി & ഡൻസോ സർവീസ്

Time Sets To Read 14 Minutes Maximum

മയ്യഴിയിൽ നമ്മൾ കണ്ടുകൊണ്ടിരുന്ന മറ്റൊരു കാഴ്ചയായിരുന്നു ചൊൽലേ പീടിക!.
നമ്മുടെ നാട്ടിലെ ബലൂൺ കച്ചവടക്കാർ ഉപയോഗിക്കുന്ന അതേ സ്റ്റെന്റു (രണ്ടു ദിവസം മുൻപ് റമ്മു വിന്റെ ബലൂൺ കച്ചവടത്തെ പറ്റി പറയുമ്പോൾ ഇതിനേ വിശദമായി വിവരിച്ചിട്ടുണ്ട് വീണ്ടും അതിന്റെ വിവരണം എഴുതുന്നത് ആവർത്തന മാകും) .

പറഞ്ഞു വരുന്നത്, ഇതേ പോലുള്ള സ്റ്റാൻഡിൽ, ഒരു വീട്ടിൽ അത്യാവശ്യം വേണ്ടുന്ന സാധനങ്ങൾ ശേഖരിച്ചു സ്റ്റാൻഡിൽ ഒതുക്കി വെക്കും. അദ്ദേഹത്തിന് അറിയാം ഓരോ റൂട്ടിലും ഉള്ള ആളുകളുടെ സ്ഥിര ആവശ്യങ്ങളുടെ ലിസ്റ്റ് . അത് പ്രകാരമായിരിക്കും സാധനങ്ങൾ സെറ്റ് ചെയ്യുക. സോപ്പ്, ചീർപ്പ്, വിവിധ തരത്തിലുള്ളത്? ചെപ്പിത്തൊണ്ടി, നെയിൽ കട്ടർ, ഹെയർ പിൻ, ഹെയർ ബേന്റ്, കൺ മഷി ചാന്തു, കുപ്പിവള, പൗഡർ, നയിൽ പോളീഷ്, ഷേവിങ്‌ റേസർ, ഷേവിങ്‌ ബ്രഷ്, ടൂത്ത്‌ ബ്രഷ്, ബ്ലേഡ്, ക്ലിപ്പ്, ടങ് ക്ളീനർ, പ്ലാസ്റ്റിക് കയർ, നീലം, “ടിനോപാൽ” (ആകാലത്തു വിലപിടിപ്പുള്ള തുണികൾ, കുപ്പായങ്ങൾ, നീലം മൂക്കുന്നതിനു പകരം ഈ പൊടി ഉപയോഗിച്ചായിരിക്കും തുണികൾ മുക്കി എടുക്കുക . (ഇപ്പോഴത്തെ ഷാംപൂ സേച്ഛാറ്റു പോലെ യായിരിക്കും പെക് ചെയ്യുക പക്ഷെ പൊടിയായിരിക്കും) റിബ്ബൺ, പെൻസിൽ, ചോക്ക്, റബ്ബർ, സ്കെയിൽ, പ്ലാസ്റ്റിക്, ബൊമ്മ, റബ്ബർ ബോൾ ചെരുപ്പ് എന്നിങ്ങനെ പല – പല സാധനങ്ങൾ ഫ്രേമിൽ പിടിപ്പിച്ചു. കുറച്ചു സാധനങ്ങൾ തോളിലുള്ള സഞ്ചിയിലും സൂക്ഷിക്കും .

ഇതുമായി ഓരോ റൂട്ടിലും ഒരു മണി കുലുക്കി പോവുന്നത് കാണാം . ചിലർ പ്രത്യേകം പറഞ്ഞേൽപ്പിക്കുന്നതായ സാധങ്ങളും എത്തിച്ചു കൊടുക്കും . ഗോപാലൻ നായർ എന്ന ആൾ ആയിരുന്നു ഇത്തരം ഈ വ്യാപാരം മയ്യഴിയിൽ ചെയ്തു കണ്ടിട്ടുള്ളത് . ഇതുപോലെ വേറെ കച്ചവടക്കാരെ ഞാൻ നമ്മുടെ പ്രദേശത്തൊന്നും കണ്ടിട്ടില്ല .

ഇദ്ദേഹത്തെ നാട്ടുകാർക്ക് വളരെ പരിചയ മുണ്ടെങ്കിലും? ഗോപാലൻ നായർ എന്നു പറയുന്നതിനോടൊപ്പം ചൊൽലേ പീടിക എന്നു പറഞ്ഞാൽ വേഗം തിരിച്ചറിയും ..

കാരണം ഗോപാലൻ നായർ കുറെ പേരുണ്ട് പക്ഷെ ചൊൽലേ പീടിക ഗോപാലൻ നായർ ഒന്നു മാത്രം …

അഴിയൂർ വില്ലേജ് ഓഫീസിനടുത്താണ് ഇദ്ദേഹം താമസിച്ചിരുന്നത് . ഇദ്ദേഹത്തെ മയ്യഴിയിലെയും പരിസരസത്തെയും പല വഴികളിലും സർവ്വ സദാരണമായി കാണാറുണ്ട് ആ കാലത്തേ സ്വിഗ്ഗി!

കേഷ് ഓൺ ഡെലിവറിയും, ഒരു ഈടും ഇല്ലാതെ ക്രഡിറ്റും കിട്ടും!

പാവങ്ങളുടെ ചൊൽലേ പീടിക ഗോപാലൻ നായർ ഒന്നു മാത്രം .
ആ കാലങ്ങളിലെ സഞ്ചരിക്കുന്ന ഹൈപ്പർ മാർക്കറ്റ് തന്നെ ആയിരിക്കണം

അതുകൊണ്ടു ഞാൻ ഇയാൾക്ക് “സ്വിഗ്ഗി ഗോപാലൻ നായർ എന്ന് നാമകരണം ചെയ്യുന്നു !

പക്ഷെ ആ സ്വിഗ്ഗി വിളി കേൾക്കാൻ ഇന്ന് അദ്ദേഹം നമ്മോടോപ്പമില്ല…

മറ്റൊരു അന്ന്യം നിന്ന് പോയികൊണ്ടിരിക്കുന്ന കാഴ്ച …

പണ പയറ്റ് .

പേടിക്കേണ്ട ആയുധ പയറ്റൊന്നുമല്ല . ആ കാലങ്ങളിൽ ഗ്രാമങ്ങളിലെ
മിക്കയിടങ്ങളിലും ഈ സമ്പ്രദായം നില നിന്നിരുന്നു. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും ഈ ആചാരം സർവ്വ സാദാരണമായിരുന്നു . അവരവരുടെ അത്യാവശ്യങ്ങൾക്കായി പണം ബുദ്ദിമുട്ടില്ലാതെ സ്വരൂപിക്കാൻ ഈ സമ്പ്രദായം വളരെ ഉപകാര പ്രദമായിരുന്നു.

മുക്കാളി, നാദാപുരം, കുറ്റിയാടി, ഏറാമല, മൊകേരി, വടകര, പാനൂർ, പോലെയുള്ള കിഴക്കൻ മേഖലകളിൽ ഈ സമ്പ്രദായം നല്ലരീതിയിൽ ഇപ്പോഴും നടക്കുന്നുണ്ട് .

ഈ അടുത്ത കാലം വരെ മയ്യഴി, അഴിയൂർ, മേഘലയിലും വ്യാപകമായി ഈ സമ്പ്രദായം ഞാൻ കണ്ടിട്ടുണ്ട് . (ഇപ്പോൾ വ്യാപകമായി കാണുന്നില്ല).

ഇതിന്റെ രീതി….

പയറ്റ് നടത്തുന്ന ആൾ, ഒരു ക്ഷണക്കത്തു അടിക്കും! അതിൽ എന്ത് ആവശ്യത്തിനാണ് പയറ്റ് നടത്തുന്നത് എന്ന് കാണിച്ചു ക്ഷണിക്കും; ഉദാഹരണത്തിന് ഒരാളുടെ വീട് വെക്കാനാണ് പയറ്റ് നടത്തുന്നത് എങ്കിൽ? അയാൾ പ്രസ്തുത വിവരംകാണിച്ചു; (ചിലപ്പോൾ കാരണം കാണിക്കാതെയും) കത്തുകൾ അടിച്ചു ക്ഷണിക്കപ്പെടേണ്ട ആൾക്ക് നൽകും!. കത്തിലെ വരികൾ മിക്കവയും ഇങ്ങനെ ” എന്ന് തുടങ്ങും ശ്രീ

(വീട്ടു പേരെഴുതി, പണ പയറ്റ് നട്ത്തുന്ന ആളുടെ പേരെഴുതി) എന്ന ഞാൻ

ആവശ്യം എഴുതുന്നവരുണ്ട് (ഇങ്ങനെ അവശ്യം വെക്കുന്നവർ മിക്കവരും അദ്ദ്യം പയറ്റു നട്ത്തുന്നവരായിരിക്കും )
ഈ വരുന്ന (തീയ്യതി മാസം വർഷം)
( 24 – 06 – 2021, വ്യാഴാഴ്ച , ജൂൺ 24, കൊല്ലവർഷം 1196, മിഥുനം 10 നു)

ഇന്ന ആളുടെ ചായ പീടികയിൽ (ഇവിടെ ചായക്കടയുടെ പേരു എഴുതും)

വെച്ച് നടത്താനിരിക്കുന്ന പണ പയറ്റിനു താങ്കളെ
സ്നേഹ പൂർവ്വം ക്ഷണിക്കുന്നു .

പ്രസ്സ്‌തുത ദിവസം താങ്കൾ 4 മണിക്കും 10 മണിക്കും ഉള്ളിൽ ഈ കടയിൽ വന്നു ചായ കുടിച്ചു അനുഗ്രഹിച്ചു പോകുവാൻ വിനീതമായി അഭ്യർത്ഥിക്കുന്നു

സസ്നേഹം
നടത്തുന്ന ആളുടെ പേരു

അടിയിൽ
കത്ത് അടിച്ച സ്ഥലം
കത്ത് അടിച്ച ഡേറ്റ്

പൊതുവെ എല്ലാ കത്തും ഇതേ പോലെ.
സ്ഥല കാലമനുസരിച്ചു വരികളിൽ ചില മാറ്റങ്ങൾ ഉണ്ടാവാറുണ്ട് .

പയറ്റായദിവസം പ്രസ്തുത ചായക്കടയിൽ പണം പയറ്റാൻ വരുന്നവർക്ക് ചായയും, ഒര് ചെറിയ പ്ളേറ്റിൽ ചെറു പഴം, കുറച്ചു മിക്സ്ചർ, രണ്ടു വട്ട ബിസ്ക്റ്റ്, പിന്നെ എന്തെങ്കിലും കാര്യമായ ഒരയിറ്റം അത് എന്തുമാവും ടീ കെയ്ക്ക്, പപ്സ്, ലഡു, പോലെയുള്ളതു ഏതെങ്കിലും ഒരയിറ്റം,

പയറ്റ് നടത്തുന്ന ആൾ, ഏകദേശം പയറ്റിൽ പങ്കെടുക്കുന്ന ആളുടെ എണ്ണം ചായക്കടക്കാരനെ അറിയിക്കും. അതനുസരിച്ചുള്ള പലഹാരങ്ങളും, ചായയ്ക്കുള്ള പാലും, ചായ കടക്കാരൻ മുൻകൂട്ടി കരുതും .

പയറ്റ് ദിവസമായാൽ ഒരു മുന്ന് മണിയോട് കൂടി ഗ്രാമഫോൺ റെക്കോർഡ് പ്ലേയർ ഉച്ചത്തിൽ പാടിച്ചു ജനങ്ങളെ അറിയിക്കും .

ഏകദേശം നാലു മണിയോടുകൂടി, ക്ഷണിക്കപ്പെട്ട ആളുകൾ
കടകളിൽ എത്തി ത്തുടങ്ങും .

കടയിൽ പയറ്റ് നടത്തുന്ന ആൾ ഒര് മേശയിട്ടു തട്ടിൽ വിളക്ക് കത്തിച്ചു, ഒര് നാഴിയിൽ കുറച്ചു അരിയും, അതിനോടൊപ്പം ഒരടുക്ക് വെത്തിലയും, കുറച്ചു, അടക്കയും, നൂറും . സിഗരറ്റും ബീഡിയും ഒക്കെ ചില സ്ഥലങ്ങളിൽ കൊടുക്കുന്നത് കാണാം .

തൊട്ടടുത്തു ഒര് പ്ളേറ്റിൽ മുണ്ടോ? എന്തെങ്കിലും വെച്ച് പ്ളേറ്റ് മൂടും .
അടുത്തു തന്നെ ഒര് കവറും കാണും .

മേശയ്ക്കു മുൻപിൽ പയറ്റ് നടത്തുന്ന ആളുടെതായിട്ട്, കണക്കു എഴുതാൻ ഒരാളുണ്ടാവും. പണം കൈമാറുമ്പോൾ കവറിനു പുറത്തു കൊടുക്കുന്ന ആളുടെ പേരു കൂടി എഴുതി ആയിരിക്കും കവർ കൈ മാറുക .

പണം കൈമാറുന്ന ആൾ പയറ്റ് നടത്തുന്ന ആളുമായി മുൻപ് ഇതുപോലുള്ള ഇടപാട് ഉണ്ടെങ്കിൽ അതിലും ഉയർന്ന തുകയായിരിക്കും കൈ മാറുക .

ഉദാഹരണത്തിന് അമ്പതു രൂപയാണ് ആദ്യ ഇടപാട് തുകയെങ്കിൽ – പയറ്റ് തുടരാനാണ് ഉദ്ദേശമെങ്കിൽ അതിനു മുകളിലുള്ള തുകയിട്ടായിരിക്കും കൊടുക്കുക . ഉദാഹരണത്തിന് മുൻപുള്ള തുക 50 രൂപയാണെങ്കിൽ അത് 100 അല്ലെങ്കിൽ 150 രൂപ 60 രൂപ ഒക്കെയാവാം . 50 രൂപ മാത്രം തിരിച്ചു കൊടുക്കുകയാണെങ്കിൽ ഈ സംബ്രതായം അയാൾക്ക്‌ തുടരാൻ ഉദ്ദേശമില്ല എന്ന് മനസിലാക്കും . അതിനു പയറ്റ് മുറിക്കുക എന്നാണ് പറയുക. ഇത്തരം തുകകൾ ചെറിയ പയറ്റുകളാണ് .

ഇത് പോലെ ആയിരങ്ങളും, പതിനായിരങ്ങളും, ഇപ്പോൾ ലക്ഷങ്ങളും
വെച്ച് പയറ്റ് നടത്തുന്നവർ ഉണ്ട്.

ഇത്തരം വലിയ തുക പയറ്റുന്നവർ, വീഴ്ച്ച വരുത്തിയാൽ കുറച്ചു ദിവസം കാത്തു നിൽക്കും . എന്നിട്ടും പണം കിട്ടുന്നില്ലെങ്കിൽ? ആളെ വിട്ടും, നേരിട്ടും, സംസാരിക്കും . ഉചിതമായ കരണമല്ലെങ്കിൽ. ആരാണോ പയറ്റ് നടത്തിയത് അവർ നാലോ അഞ്ചോ ആളുകളെയും കൂട്ടി പെട്രോൾ മാക്സ് കത്തിച്ചു പണം തരുവാനുള്ള ആളുടെ വീട്ടിൽ പോകും. ഇങ്ങനെ പകൽ കത്തിച്ച പെട്രോൾ മാക്സു് മായി പോകുന്നത് കാണുമ്പോൾ. നാട്ടുകാർക്ക് മനസിലാകും ആ വീട്ടുകാർ പണ പയറ്റ് നടത്തിയിട്ടില്ല എന്ന് .

അങ്ങനെ പോവുബോഴുണ്ടാവുന്ന നാണക്കേട് ഒഴിവാക്കാൻ ഇത്തരം നടപടികളിലേക്കു പോവുന്നത് കഴിവതും പരസ്പരം ഒഴിവാക്കും …. ഇതോടെ പയറ്റ് പുരാണം അവസാനിക്കുന്നു.    

മഠത്തിൽ ബാബു ജയപ്രകാശ് ✍️ My Watsap Cell No – 0091 9500716709

Leave a Comment